Saturday, September 15, 2007

മണിചിത്രത്താഴ്‌


ചിത്രം: മണിചിത്രത്താഴ്‌
വർഷം: 1993
രചന: ബിച്ചു തിരുമല
സംഗീതം: എം.ജി രാധാകൃഷ്ണൻ
പാടിയത്‌: യേശുദാസ്‌

പഴംതമിഴ്‌ പാട്ടിഴയും ശ്രുതിയില്‍
പഴയൊരു തംബുരു തേങ്ങി
മണിച്ചിത്രത്താഴിനുള്ളില്‍ വെറുതേ
നിലവറ മൈന മയങ്ങി
സരസസുന്ദരീ മണി നീ
അലസമായ്‌ ഉറങ്ങിയോ
കനവുനെയ്തൊരാത്മരാഗം
മിഴികളില്‍ പൊലിഞ്ഞുവോ
വിരലില്‍ നിന്നും വഴുതിവീണു
വിരസമായൊരാദിതാളം

വിരഹഗാനം വിതുമ്പിനില്‍ക്കും
വീണപോലും മൗനമായ്‌
വിധുരയാമി വീണപൂവിന്‍
ഇതളറിഞ്ഞ നൊമ്പരം
കന്മതിലും കാരിരുളും
കണ്ടറിഞ്ഞ വിങ്ങലുകള്‍

കുളിരിനുള്ളില്‍ സ്വയമിറങ്ങി
കഥമെനഞ്ഞ പൈങ്കിളീ
സ്വരമുണര്‍ന്നും നാവിലെന്റെ
വരിമറന്ന പല്ലവി
മഞ്ഞുറയും രാവറയില്‍
മാമലരായി നീ പൊഴിഞ്ഞു

ബെന്‍ ജോണ്‍സണ്‍


ചിത്രം : ബെന്‍ ജോണ്‍സണ്‍
വർഷം: 2005
രചന: കൈതപ്രം
സംഗീതം: ദീപക്‌ ദേവ്‌
പാടിയത്‌: യേശുദാസ്‌

ഇനിയും മിഴികള്‍ നിറയരുതേ
ഇനിയും വെറുതെ പിണങ്ങരുതേ
അലിയും നിനവിന്‍ പരിഭവങ്ങള്‍
മഴവില്‍ മുനകൊണ്ടെഴുതരുതേ
ഇന്നലെകള്‍ കരിയിലപൊലെ മാഞ്ഞു പോകും ഓര്‍മകളില്‍
മായരുതേ മറയരുതേ നിന്‍ ഏഴു നിറമുള്ള ചിരിയഴക്‌
നിന്‍ ജീവിതം തലിരിടാന്‍.. ഓ...
തണലായി ഞാന്‍ ഇനി വരാം..ഓ...

എന്തിനു വെറൊരു പാലാഴി..പാട്ടായി നീയില്ലെ..
ഏന്തിനു വെറൊരു പൂക്കാലം...കൂട്ടായി നീയില്ലെ...
പുളകം പകരും പൂങ്കനവായ്‌...കൂടെ ഞാനില്ലെ
നേരം... സായം സന്ധ്യ..തുഴയാന്‍ രാതോണി..
അഴകേ... എന്തിനി വെണം..വെറുതെ കരയാതെ..

അമ്പിളിയേന്തും പൊന്മാനേ ..ഓടി പോകാതെ
കുമ്പിള്‍ നിറയും വെണ്ണിലവേ....താഴേ പൊഴിയാതെ
പരിമഴ നനയും തെങ്കനമേ..മണ്ണില്‍ തൂവാതെ
എന്തേ... താമസം എന്തേ....കിളിയെ പൊങ്കിളിയേ
എന്തേ... മൗനം ഇതെന്തേ...എന്തേ മിണ്ടാതെ..

നാടോടിക്കാറ്റ്‌


ചിത്രം: നാടോടിക്കാറ്റ്‌
വർഷം: 1987
രചന: യൂസഫ്‌ അലി കേച്ചേരി
സംഗീതം: ശ്യാം
പാടിയത്‌: യേശുദാസ്‌


വൈശാഖ സന്ധ്യേ നിന്‍ ചുണ്ടിലെന്തേ
അരുമസഖിതന്‍ അധരകാന്തിയോ
ഓമലേ പരയു നീ
വിണ്ണില്‍ നിന്നും പാറിവന്ന ലാവണ്യമേ

ഒരുയുഗം ഞാന്‍ തപസ്സിരുന്നു ഒന്നുകാണുവാന്‍
കഴിഞ്ഞകാലം കൊഴിഞ്ഞസുമം പൂത്തുവിടര്‍ന്നു
മൂകമാമെന്‍മനസ്സില്‍ ഗാനമായ്‌ നീയുണര്‍ന്നു
ഹൃദയമൃദുലതന്ത്രിയേകി ദേവാമൃതം

മലരിതളില്‍ മണിശലഭം വീണുമയങ്ങീ
രതിനദിയില്‍ ജലതരംഗം നീളെമുഴങ്ങി
നീറുമെന്‍ പ്രാണനില്‍ നീ ആശതന്‍ തേനൊഴുക്കീ
പുളകമുകുളമേന്തിരാഗവൃന്ദാവനം

Sunday, September 09, 2007

വിനോദയാത്ര


ചിത്രം: വിനോദയാത്ര
വർഷം: 2007
രചന: വയലാർ ശരത്ചന്ദ്ര വർമ്മ
സംഗീതം: ഇളയരാജ
പാടിയത്‌: യേശുദാസ്‌

കയ്യെത്താ കൊമ്പത്തോ കണ്ടെത്തണം
കണ്ണെത്താ ദൂരത്തൊ ചെന്നെത്തണം
കയ്യെത്താ കൊമ്പത്തോ കണ്ണെത്തണം
കണ്ണെത്താ ദൂരത്തൊ ചെന്നെത്തണം
ചെന്നെത്തി നീ കയ്യെത്തണം
കയ്യെത്തി നീ കണ്ടെത്തണം
അത്തം പത്താട്‌ മുറ്റത്തെ പൊന്മുത്തേ

ചേലുള്ളോരോമല്‍ കുഞ്ഞാകണം ചേമന്തിപ്പൂചൂടേണം
കണ്ണന്റെ മുന്നില്‍ നീ ചെല്ലണം അമ്പാടിപ്പെണ്ണാകണം
മേടത്തില്‍ കൊന്നപ്പൂ വേണം വാത്സല്യംപ്പൊന്നോണം വേണം
പൂക്കാലം തേടും തേനാകേണം
തേനലും നാവില്‍ നേരും വേണം
ജന്മത്തിന്‍ നെയ്‌നാളമേ
സ്നേഹത്തിന്‍ നല്ലീണമേ

തേന്മാവില്‍ ഊയല്‍ നീയാടണം
ആയത്തില്‍ ചാഞ്ചടണം
മാനത്തെ വാതില്‍ നീ കാണണം
മാമന്റെ തോളേറണം
കുന്നത്തെ ഇല്ലത്ത്‌ പോണം കുന്നോളം കൈനീട്ടം വേണം
എല്ലാരും ചൊല്ലും ശീലാകേണം
എന്നെന്നും പാടും ശീലം വേണം
സ്നേഹത്തിന്‍ മഞ്ജീരമേ മൗനത്തിന്‍ സംഗീതമേ..

സര്‍ഗ്ഗം


ചിത്രം: സര്‍ഗ്ഗം
വർഷം: 1992
രചന: യൂസഫ്‌ അലി കേച്ചേരി
സംഗീതം: ബോംബെ രവി
പാടിയത്‌: യേശുദാസ്‌


പ്രവാഹമേ ഗംഗാ പ്രഹാഹമേ
സ്വരരാഗ ഗംഗാ പ്രഹാഹമേ
സ്വര്‍ഗീയ സായൂജ്യസാരമേ
നിന്‍ സ്നേഹഭിക്ഷയ്ക്കായ്‌ നീറിനില്‍ക്കും
തുളസീദളമാണു ഞാന്‍
കൃഷ്ണതുളസീദളമാണു ഞാന്‍
സ്വരരാഗ ഗംഗാ പ്രഹാഹമേ
നിന്നെയും എന്നെയും ഒന്നിച്ചിണക്കി
നിരുപമ നാദത്തിന്‍ ലോലതന്തു
നിന്‍ഹാസ രശ്മിയില്‍ മാണിക്യമായ്‌ മാറി
ഞാനെന്ന നീഹാരബിന്ദു
ആത്മാവില്‍ നിന്‍രാഗസ്പന്ദനമില്ലെങ്കില്‍
ഈ വിശ്വം ചേതനാശൂന്യമല്ലോ
എന്‍ വഴിത്താരയില്‍ ദീപം കൊളുത്തുവാന്‍
നീ ചൂടും കോടീരമില്ലേ

മായാവി


ചിത്രം: മായാവി
വർഷം: 2007
രചന: വയലാർ ശരത്ചന്ദ്ര വർമ്മ
സംഗീതം: അലെക്സ്‌ പോൾ
പാടിയത്‌: യേശുദാസ്‌

മുറ്റത്തെ മുല്ലേ ചൊല്ല് കാലത്തെ നിന്നെ കാണാന്‍
വന്നെത്തും തമ്പ്രാനാരാരോ...
ഒന്നൊന്നും മിണ്ടിടാതെ കാതോരം തന്നീടാതെ
എങ്ങെങ്ങോ മായുന്നാരാരോ
പേരില്ലേ നാളില്ലേ എന്താണെന്ന് ഏതാണെന്ന്
എന്തെന്നോ ഏതെന്നോ മിണ്ടാനൊന്നും നിന്നേയില്ലെന്നോ

കൈയ്യെത്തും ദൂരെയില്ലേ ദൂരത്തോ മേയുന്നില്ലേ
മേയുമ്പൊളെല്ലാം നുള്ളും നാടോടിയല്ലേ
നാടോടിപാട്ടും പാടി ഊഞ്ഞാലോന്നാടുന്നില്ലേ
ആടുമ്പൊള്‍ കൂടെയാടാന്‍ പെണ്ണേ നീയില്ലേ
കള്ളിപ്പെണ്ണിന്റെ കള്ളക്കണ്ണിന്ന് മിന്നി ചുവന്നില്ലേ

മഞ്ഞത്ത്‌ ചൂടുംതേടി തീരത്തായ്‌ ഓടുന്നില്ലേ
തീരത്തെ ചേമ്പില്‍ മെല്ലേ ആറാടുന്നില്ലേ
ആറാട്ടുതീരും നേരം മൂവാണ്ടന്‍ മാവിന്‍ കൊമ്പില്‍
ചോദിക്കാതൊന്നും താനേ ചായുന്നോനല്ലേ
കണ്ടിട്ടുണ്ടല്ലേ മായക്കാറ്റല്ലേ കൊഞ്ചിക്കുന്നില്ലേ

Friday, September 07, 2007

ഉള്ളടക്കം


ചിത്രം: ഉള്ളടക്കം
വർഷം: 1991
രചന: കൈതപ്രം
സംഗീതം: ഔസേപ്പച്ചൻ
പാടിയത്‌: യേശുദാസ്‌

അന്തിവെയില്‍ പൊന്നുതിരും ഏദന്‍ സ്വപ്നവുമായ്‌
വെള്ളിമുകില്‍ പൂവണിയും അഞ്ജന താഴ്‌വരയില്‍
കണിമഞ്ഞുമൂടുമീ നവരംഗ സന്ധ്യയില്‍
അരികെ വാ.. മധുചന്ദ്രബിംബമേ

കാറ്റിന്‍ ചെപ്പു കിലുങ്ങി ദലമര്‍മ്മരങ്ങളില്‍
രാപ്പാടിയുണരും സ്വരരാഗിയില്‍
പനിനീര്‍ക്കിനാകളില്‍ പ്രണയാംഗുരം
ഇതുനമ്മള്‍ ചേരും സുഗന്ധതീരം

വര്‍ണ്ണപതംഗം തേടും മൃദുയ്യൗവ്വനങ്ങളില്‍
അനുഭൂതിയേകും പ്രിയ സംഗമം
കൗമാരമുന്തിരി തളിര്‍വാടിയില്‍
കുളിരാര്‍ന്നുവല്ലൊ വസന്തരാഗം


ചിത്രം: ഉള്ളടക്കം
വർഷം: 1991
രചന: കൈതപ്രം
സംഗീതം: ഔസേപ്പച്ചൻ
പാടിയത്‌: യേശുദാസ്‌

പാതിരാമഴയേതോ ഹംസഗീതം പാടി
വീണപൂവിതളെങ്ങോ പിന്‍ നിലാവിലലിഞ്ഞു
നീല വാര്‍മുകിലോലം ചന്ദ്രഹൃദയം തേങ്ങി

കൂരിരുള്‍ ചിമിരില്‍ ഞാനും മൗനവും മാത്രം
എന്നിലുലയും വ്യാമോഹ ജ്വാലയാളുകയായ്‌
എന്റെ ലോകം നീ മറന്നു
ഓര്‍മ്മ പോലും മാഞ്ഞുപോകുവതെന്തേ

ശൂന്യവേദികയില്‍ കണ്ടു നിന്‍ നിഴല്‍ചന്തം
കരിയിലക്കരയായ്‌ മാറി സ്നേഹസാമ്രാജ്യം
ഏകയായ്‌ നീ പോയതെവിടെ
ഓര്‍മ്മപോലും മാഞ്ഞുപോകുവതെന്തേ

തൂവല്‍ക്കൊട്ടാരം


ചിത്രം : തൂവല്‍ക്കൊട്ടാരം
വർഷം: 1996
രചന: കൈതപ്രം
സംഗീതം: ജോൺസൺ
പാടിയത്‌ :യേശുദാസ്‌,ചിത്ര

ആദ്യമായ്‌ കണ്ടനാള്‍ പാതിവിരിഞ്ഞു നിന്‍ പൂമുഖം
കൈകളില്‍ വീണൊരു മോഹന വൈഡൂര്യം നീ
പ്രിയസഖീ....

ആദ്യമായ്‌ കണ്ടനാള്‍ പാതിവിരിഞ്ഞു നിന്‍ പൂമുഖം
കൈകളില്‍ വീണൊരു മോഹന വൈഡൂര്യം നീ
പ്രിയസഖീ....

ആയിരം പ്രേമാര്‍ദ്ര കാവ്യങ്ങളെന്ത്തിനു
പൊന്മയില്‍ പീലിയില്‍ എഴുതി നീ..
പാതിവിരിഞ്ഞാല്‍ കൊഴിയുവതല്ലെന്‍
പാതിവിരിഞ്ഞാല്‍ കൊഴിയുവതല്ലെന്‍
പ്രണയമെന്നല്ലൊ പറഞ്ഞു നീ
അന്നു നിന്‍ കാമിനിയായ്‌ ഞാന്‍

ഈ സ്വരം കേട്ടനാള്‍
താനേ പാടിയെന്‍ തംബുരു
എന്റെ കിനാവിന്‍ താഴമ്പൂവിലുറങ്ങി നീ
ശലഭമായ്‌..
ആദ്യമായ്‌...

ഉറങ്ങും കിനാവിനെ എന്ത്തിനു വെറുതെ
ഉമ്മകള്‍ കൊണ്ടു നീ മെല്ലെ ഉണര്‍ത്തി
മൊഴികളില്‍ അലിയും പരിഭവമോടെ
മൊഴികളില്‍ അലിയും പരിഭവമോടെ..

അരുതരുതെന്നെന്ത്തെ പറഞ്ഞു നീ
തുളുംബും മണിവീണ പോലെ

ഈ സ്വരം കേട്ടനാള്‍
താനേ പാടിയെന്‍ തംബുരു
കൈകളില്‍ വീണൊരു മോഹന വൈഡൂര്യം നീ
പ്രിയസഖീ....
ആദ്യമായ്‌..

നിറക്കൂട്ട്‌


ചിത്രം: നിറക്കൂട്ട്‌
വർഷം: 1985
രചന: പൂവച്ചൽ ഖാദർ
സംഗീതം: ശ്യാം
പാടിയത്‌: ചിത്ര

പൂമാനമേ ഒരു രാഗമേഘം താ
കനവായ്‌ കണമായ്‌ ഉയരാന്‍
ഒഴുകാനഴകിയാലും

കരളിലെഴും ഒരുമൗനം
കസവണിയും ലയമൗനം
സ്വരങ്ങള്‍ ചാര്‍ത്തുമ്പോള്‍
വീണയായ്‌ മണിവീണയായ്‌
വീഥിയായ്‌ കുളിര്‍വാഹിയായ്‌
മനമൊരു ശ്രുതിയിഴയായ്‌

പതുങ്ങിവരും മധുമാസം
മണമരുളും മലര്‍മാസം
നിറങ്ങള്‍ പെയ്യുമ്പോള്‍
ലോലമായ്‌ അതിലോലമായ്‌
ശാന്തമായ്‌ സുഖസാന്ദ്രമായ്‌
അനുപദം മണിമയമായ്‌

എന്റെ ഗ്രാമം [1]


ചിത്രം: എന്റെ ഗ്രാമം
സംവിധാനം: ശ്രീമൂലനഗരം വിജയൻ
വർഷം: 1984
രചന: ശ്രീമൂലനഗരം വിജയൻ
സംഗീതം: വിദ്യാധരൻ
പാടിയത്‌: യേശുദാസ്‌

കല്‍പാന്തകാലത്തോളം കാതരേ നീയെന്‍മുന്നില്‍
കല്‍ഹാരഹാരവുമായ്‌ നില്‍ക്കും
കല്യാണരൂപനാകും കണ്ണന്റെ കരളിനെ
കവര്‍ന്നരാധികയെപ്പോലെ

കണ്ണടച്ചാലുമെന്റെ കണ്‍മുന്നിലൊഴുകുന്ന
കല്ലോലിനിയല്ലൊ നീ
കന്മദപ്പൂവിടര്‍ന്നാല്‍ കളിവിരുന്നൊരുക്കുന്ന
കസ്തൂരിമാനല്ലോ നീ കസ്തൂരിമാനല്ലോ നീ

കര്‍പ്പൂരമെരിയുന്ന കതിര്‍മണ്‍ഡപത്തിലെ
കാര്‍ത്തിക വിളക്കാണു നീ
കദനകാവ്യം പോലെ കളിയരങ്ങില്‍ക്കണ്ട
കതിര്‍മയി ദമയന്തി നീ

ചെമ്പരത്തി [1]


ചിത്രം: ചെമ്പരത്തി
സംവിധാനം: പി.എൻ മേനോൻ
വർഷം: 1972
രചന: വയലാർ
സംഗീതം: ജി.ദേവരാജൻ
പാടിയത്‌: യേശുദാസ്‌

ചക്രവര്‍ത്തിനി നിനക്കു ഞാനെന്റെ
ശില്‍പഗോപുരം തുറന്നു
പുഷ്പപാദുകം പുറത്തു വെയ്ക്കു നീ
നഗ്നപാദയായ്‌ അകത്തു വരൂ

സാലഭഞ്ജികകള്‍ കൈകളില്‍ കുസുമ
താലമേന്തി വരവേല്‍ക്കും
പഞ്ചലോഹമണിമന്ദിരങ്ങളില്‍
മണ്‍വിളക്കുകള്‍ പൂക്കും
ദേവസുന്ദരികള്‍ കണ്‍കളില്‍ പ്രണയദാഹമോടെ നടമാടും
ചൈത്രപത്മദല മണ്ഡപങ്ങളില്‍ രുദ്രവീണകള്‍ പാടും
താനേ പാടും...

ശാരദേന്ദുകല ചുറ്റിലും കനക പാരിജാതമലര്‍ത്തൂകും
ശില്‍പകന്യകകള്‍ നിന്റെ വീഥികളില്‍ രത്ന കംബളംനീര്‍ത്തും
കാമമോഹിനികള്‍ നിന്നെയെന്‍ ഹൃദയ
കാവ്യലോക സഖിയാക്കും
മച്ചകങ്ങളിലെ മഞ്ജുശയ്യയില്‍
ലജ്ജകൊണ്ടു ഞാന്‍ മൂടും- നിന്നെ മൂടും

ബാലേട്ടന്‍ [1]



ചിത്രം: ബാലേട്ടന്‍
സംവിധാനം: വി.എം വിനു
വർഷം: 2003
രചന: ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം: എം.ജയചന്ദ്രൻ
പാടിയത്‌: കെ.ജെ യേശുദാസ്‌ [കെ.എസ്‌ ചിത്ര]

ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മണ്‍ വിളക്കൂതിയില്ലെ
കാറ്റെന്‍ മണ്‍ വിളക്കൂതിയില്ലെ
കൂരിരുള്‍ കാവിന്റെ മുറ്റത്തെമുല്ലപ്പോല്‍ ഒറ്റക്കു നിന്നില്ലെ
ഞാനിന്നു ഒറ്റക്കു നിന്നില്ലെ..

ദൂരേ നിന്നും പിന്‍ വിളിക്കൊണ്ടെന്നെ ആരും വിളിച്ചില്ല.
കാണാക്കണ്ണീരിന്‍ കാവലിന്‍ നൂലിഴ ആരും തുടച്ചില്ല
ചന്ദനപ്പൊന്‍ ചിതയില്‍ എന്റെ അച്ഛനെരിയുമ്പോള്‍
മച്ചകത്താരൊ തേങ്ങിപ്പറക്കുന്നതമ്പലപ്രാവുകളോ..

ഇന്നലെ എന്റെ നെഞ്ചിലെ.....

ഉള്ളിന്നുള്ളില്‍ അക്ഷരപ്പൊട്ടുകള്‍ ആദ്യം തുറന്നു തന്നു
കുഞ്ഞിക്കാലടി ഓരടിത്തെറ്റുമ്പൊള്‍ കൈത്തന്നു കൂടെ വന്നു
ജീവിത പാതകളില്‍ ഇനി എന്നിനി കാണും നാം
മറ്റൊരു ജന്മം കൂടെ ജനിക്കാന്‍ പുണ്യം പുലര്‍ന്നീടുമൊ
പുണ്യം പുലര്‍ന്നീടുമൊ...

ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മണ്‍ വിളക്കൂതിയില്ലെ
കാറ്റെന്‍ മണ്‍ വിളക്കൂതിയില്ലെ
കൂരിരുള്‍ കാവിന്റെ മുറ്റത്തെമുല്ലപ്പോല്‍ ഒറ്റക്കു നിന്നില്ലെ
ഞാനിന്നു ഒറ്റക്കു നിന്നില്ലെ..

Click Here To View The Song "Innale Ente Nenjile"

അപ്പു [2]


ചിത്രം: അപ്പു
സംവിധാനം: ഡെന്നിസ്‌ ജോസഫ്‌
വർഷം: 1990
രചന: ശ്രീകുമാരൻ തമ്പി
സംഗീതം: സുന്ദര രാജൻ
പാടിയത്‌: എം.ജി ശ്രീകുമാര്‍

കൂത്തമ്പലത്തില്‍ വച്ചോ
കുറുമൊഴിക്കുന്നില്‍ വച്ചോ
കുപ്പിവള ചിരിച്ചുടഞ്ഞു നിന്റെ
കുപ്പിവള ചിരിച്ചുടഞ്ഞു
കുളപ്പുരക്കല്ലില്‍ വച്ചോ
ഊട്ടുപ്പുരക്കുള്ളില്‍ വച്ചോ
അരമണി നാണം മറന്നു നിന്റെ
അരമണി നാണം മറന്നു

പൂമാലക്കാവിലെ പൂരവിളക്കുകള്‍ നിന്‍
പൂമുഖം കണ്ടു കൊതിച്ചു
പൊന്നെഴുത്താം ചേലയുടെ
ഞൊറികളില്‍ മുഖം ചായ്ച്ചു
പൊന്നെഴുത്താം ചേലയുടെ
ഞൊറികളില്‍ മുഖം ചായ്ച്ചു
തെന്നലെന്റെ നെഞ്ചം തകര്‍ത്തു വീണ്ടും
തെന്നലെന്റെ നെഞ്ചം തകര്‍ത്തു

ചേലൊത്തകൈകളാല്‍ ഓട്ടുകൈവട്ടകയില്‍
പായസം കൊണ്ടുവന്നപ്പോള്‍
നിന്റെ കളിചുംബനത്താല്‍
ഹൃദയത്തില്‍ സ്മൃതിപെയ്ത
നിന്റെ കളിചുംബനത്താല്‍
ഹൃദയത്തില്‍ സ്മൃതിപെയ്ത
പാല്‍മധുരം ചുണ്ടില്‍ കിനിഞ്ഞു ശ്രംഗാര
പാല്‍മധുരം ചുണ്ടില്‍ കിനിഞ്ഞു

Click Here To View The Song "Koothambalathil Vecho"
ചിത്രം: അപ്പു
സംവിധാനം: ഡെന്നിസ്‌ ജോസഫ്‌
വർഷം: 1990
രചന: ശ്രീകുമാരൻ തമ്പി
സംഗീതം: സുന്ദര രാജൻ
പാടിയത്‌: എം.ജി ശ്രീകുമാര്‍

ഒരിക്കല്‍ നീ ചിരിച്ചാല്‍ എന്നോര്‍മ്മകളില്‍
തുളുമ്പും പൗര്‍ണമികള്‍ എന്നോമലാളെ
ഒരിക്കല്‍ നീ വിളിച്ചാല്‍ എന്നോര്‍മ്മകളില്‍
ഉതിരും ചുംബനങ്ങള്‍ എന്‍ പൊന്‍ കിനാവേ
എനിക്കും നിനക്കും ഒരു ലോകം

ഉള്ളിന്റെയുള്ളില്‍ നീതൊട്ടപുളകം
എഴുതിക്കഴിഞ്ഞമൊഴികള്‍
കാണാതെ ചൊല്ലും എന്നെന്നുമകലെ
ആയാലുമെന്റെ മിഴികള്‍
സ്വര്‍ഗ്ഗത്തില്‍ ഞാന്‍ പോയാലും എന്റെ നാടിന്‍ പൂക്കാലം
സ്വപ്നങ്ങള്‍ക്കു കൂട്ടാകും നിന്മുഖവുമതില്‍ പൂക്കും
എനിക്കും നിനക്കും ഒരു ലോകം

വെള്ളിപ്പളുങ്കു തുള്ളുന്ന നിന്റെ
കണ്ണില്‍ വിടര്‍ന്നഗാനം
തുള്ളിക്കളിക്കുമെന്നെന്നുമെന്റെ
ഉള്ളില്‍ തരംഗമായി
പൂകൊഴിയും വഴിവക്കില്‍ പൊന്മുകിലിന്‍ മുഖം നോക്കി
ഞാനിരിക്കും നീ പോയാല്‍ നാളുതൊട്ടു നാളെണ്ണി
എനിക്കും നിനക്കും ഒരു ലോകം

Click Here To View The Song "Orikkal Nee Chirichaal"

Labels

1964 (2) 1965 (3) 1967 (1) 1968 (1) 1969 (1) 1970 (2) 1971 (1) 1972 (1) 1973 (1) 1975 (1) 1976 (3) 1984 (1) 1985 (1) 1986 (2) 1987 (4) 1988 (3) 1989 (6) 1990 (4) 1991 (4) 1992 (5) 1993 (8) 1994 (5) 1995 (6) 1996 (4) 1997 (7) 1998 (11) 1999 (5) 2000 (5) 2001 (5) 2002 (1) 2003 (6) 2004 (7) 2005 (9) 2006 (7) 2007 (10) 2008 (21) 2009 (6) 2010 (1) A Anantha Padmanabhan [Anand] (1) A K Lohithadas (1) A T Abu (1) A T Ummer (1) A Vincent (2) Afzal (3) Alex Paul (6) Alphonse Joseph (1) Amal (1) Anand (1) Anil Babu (1) Anil Panachooran (5) Anitha (2) Aparna Rajeev (1) Asha Menon (1) Asha Ramesh (1) Beeyar Prasad (1) Berny Ignatius (4) Bharathan (1) Bhavana Radhakrishnan (1) Bichu Thirumala (6) Bijipal (1) Biju Narayanan (6) Bipin Prabhakar (1) Blessy (1) Bombay Ravi (2) C O Anto (1) Chandrashekhar (1) Chinmayee (1) Cicily (3) Deepak Dev (4) Deepu (1) Dennis Joseph (2) Devanand (1) Dr.P Ramesh (1) East Coast Vijayan (2) Fazil (3) Franko (4) G Devarajan (9) G Venugopal (8) Gayathri (1) Gireesh Puthencheri (35) Goerge Peter (1) Gomathy (1) Gopisunder (1) Hari Haran (4) Haridas Keshavan (1) Hariharan (1) Harini (1) I S Kundoor (1) Ilayaraja (7) Jassie Gift (4) Jayaraj (2) Job (1) Jofy Tharakan (1) Johnson (16) Joshy (3) Jyotsna (5) K G George (1) K J Yesudas (96) K P Brahmanandan (1) K S Chithra (59) K S Sethumadhavan (2) Kaithapram (42) Kaithapram Viswanath (1) Kalyani Menon (1) Kamal (9) Kanesh Punoor (1) Karthik (3) Kavalam Sreekumar (1) Kochin Haneefa (1) Konniyoor Bhas (1) Krishnachandran (1) Lal Jose (6) Latha Krishnan (1) Lathika (1) Liji Francis (1) M A Nishad (1) M B Sreenivasan (1) M D Ashok (1) M G Radhakrishnan (8) M G Sreekumar (31) M Jayachandran (18) M K Arjunan (1) M Krishnan Nair (2) M Kunchako (1) M Madhusoodhanan Nair (1) M Padmakumar (1) M S Baburaj (2) M S Viswanadhan (1) Madhu Balakrishnan (7) Malavika (1) Malayalam Album Song Lyrics (5) Malayalam Song Lyrics (167) Manjari (2) Manju (1) Mano (1) Mejo Joseph (1) Minmini (2) Mithin Ramakrishnan (1) Mohan Lal (2) Mohan Sithara (9) Mrudula (1) Naadhirsha (1) Nadesh Shankar (1) Nemam Pushparaj (1) Nepolean (1) Nishad (1) Noushad (1) O N V Kuruppu (13) Ouseppachan (14) P B Sreenivas (1) P Bhaskaran (5) P G Vishwambaran (1) P Jayachandran (9) P Leela (2) P N Menon (2) P Susheela (1) Padmakumar (1) Perumbavoor G Raveendranath (2) Pooja Rajesh (1) Poovachal Khader (1) Prabha Varma (1) Pradeep Babu (2) Prakash (1) Prameela (1) Priyadarshan (7) R Sarath (1) R Somashekharan (1) Radhika Thilak (2) Rafeeque Ahmad (3) Rafi Mecartin (2) Raghunath Seth (1) Rahul Raj (2) Rajalakshmi (1) Rajasenan (2) Rajeev Aanchal (1) Rajeev Alunkal (1) Ramesh Babu (2) Ranjith (2) Raveendran (4) Reju Joseph (2) Rimi Tomy (4) Roopa (1) Roshan Andrews (1) S Balakrishnan (2) S P Balasubramaniam (1) S P Venkitesh (6) S Rameshan Nair (5) Saajan Palluruthi (1) Sachidanandhan Puzhangara (2) Sangeeth Sivan (1) Santhosh Kesav (2) Santhosh Varma (1) Sarath (4) Sasi Shankar (1) Sathyan Anthikkad (15) Shabnam (2) Shafi (2) Shankar Mahadevan (4) Shibu Chakravarthy (3) Shreya Ghosal (1) Shwetha (10) Shyaam (3) Shyam Dharman (2) Sibi Malayil (9) Siddique (1) Sindhu Premkumar (1) Sohan Lal (1) Soniya (1) Sowmya (1) Sreekumaran Thambi (5) Sreemoola Nagaram Vijayan (1) Sreenivas (1) Sreevalsan J Menon (1) Sriprakash (1) Sruthi Raj (1) Sudeep Kumar (6) Sudha Ranjith (1) Sujatha (26) Sundara Rajan (1) Sunitha Sarathy (1) Suresh Peters (1) Swarnalatha (1) Teenu Tellence (1) Thirunelloor Karunakaran (1) Thulasidas (1) Tinu Antony (1) Unni Menon (6) V Dakshinamoorthy (3) V G Muralikrishnan (1) V M Vinu (2) Vayalar (9) Vayalar Sarathchandra Varma (12) Venu (1) Vidhu Prathap (2) Vidyadharan (2) Vidyasagar (17) Vijay Yesudas (8) Vineeth Sreenivasan (16) Vipin Xavier (1) Yusuf Ali Kecheri (8)