Tuesday, December 23, 2008

ലോലിപോപ്പ്‌ [6]


ചിത്രം: ലോലിപോപ്പ്‌
സംവിധാനം: ഷാഫി
വർഷം: 2008
രചന: വയലാർ ശരത്ചന്ദ്ര വർമ്മ
സംഗീതം: അലെക്സ്‌ പോൾ
പാടിയത്‌: അഫ്‌സൽ, വിധു പ്രതാപ്‌

എവരിബഡി കം ആൻഡ്‌ ഡാൻസ്‌ വിത്ത്‌ മീ
ആൾ ട്ടാപ്‌ യുർ ഫൂട്ട്‌
ജറുസലേമിലേ പൂപോലേ അരിയവെള്ളരിപ്രാവല്ലേ
പുലരിമഞ്ഞിലെ മാലാഖേ കുളിര്‌കോരി നീ വന്നില്ലേ
മനസ്സിലസ്തികൾ കായ്ക്കുംനേരം സമ്മതം മെല്ലെതന്നില്ലേ
മധുരമൊട്ടുകൾ നുള്ളിനിന്നപെണ്ണേ അതിമധുര തേനില്ലേ

തളയുടെ താളം കയ്യിൽ വളയുടെ മേളം
കളകളനാദം കാതിൽ കിളിയുടെ ഗീതം
കേട്ടുകേട്ടു പോരാമോ പടവിറങ്ങി നീവീശാമോ ഓഹോ
പാട്ടിലിന്നു കൂടാമോ തൊടിയിലൂടെ നീ പായാമോ
ദൂരേ നിന്നും ഓടിവന്ന പൂങ്കാറ്റേ ഓ ഓഹ്‌
കല്യാണപ്പൂരം നാളേ കൊണ്ടാടും നേരം നിന്റെ
കല്യാണിരാഗം തത്തേ മൂളുകില്ലേ
കളവാണികളേ കുഴലൂതിവരൂ
സുരസുന്ദരിമാരുടെ തോഴികളേ

തകിലടിതാനേ നെഞ്ചിൽ പെരുകണതെന്തേ
മധുവിധുരാഗം ചുണ്ടിൽ പടരണതെന്തേ
മീട്ടിയൊന്നു കൂടാമോ മതിമറന്നു കൈനീട്ടാമോ ഓഹോ
കൂട്ടുകാരിയാകാമോ കുടവിരിഞ്ഞപോലാടാമോ
ഉള്ളിലുള്ളചിപ്പിതന്ന മുത്തേ നീ ഓ ഓഹ്‌
ഹണിപോലേ നീയോ സ്വീറ്റീ ഹരമാണെന്നാലും നോട്ടി
ഹണിമൂണിൻ കനവോ നെയ്യും നീ ബ്യൂട്ടി
വരവല്ലകി നീ സ്വരവല്ലകി നീ
സുരതന്തിയിലുള്ളൊരു സിംഫണി നീ


ചിത്രം: ലോലിപോപ്പ്‌
സംവിധാനം: ഷാഫി
വർഷം: 2008
രചന: വയലാർ ശരത്ചന്ദ്ര വർമ്മ
സംഗീതം: അലെക്സ്‌ പോൾ
പാടിയത്‌: റിമി ടോമി, വിധു പ്രതാപ്‌

കണ്ണുംചിമ്മി താരംചൊല്ലി
ഹേയ്‌ കടലിനെ കണ്ടോ കണ്ടോ
കണ്ണാടിപോലെ നീ സ്റ്റൈലല്ലേ
നീലകണ്ണാടിപോലെ നീ സ്റ്റൈലല്ലേ

കടലല പുണരണകര സ്റ്റൈല്‌ ഹാ
കരയില്‌ വിതറണ നുര സ്റ്റൈല്‌ ഹാ
നുരയില്‌ വിരിയണ ചിരി സ്റ്റൈല്‌ ഹാ
ചിരിയില്‌ നിറയണ കള സ്റ്റൈല്‌
ഈ രാവിൽ നമ്മൾ ഒന്നായേതോ നൈറ്റിംഗലായ്‌ പാടാമെങ്കിൽ സ്റ്റൈല്‌
ഒന്ന് രണ്ട്‌ മൂന്ന് നാല്‌ തിരകള്‌ വന്നേ വന്നേ
ചാഞ്ചാടും തീരമോ സ്റ്റൈലല്ലേ

മുന്തിരിയിൽ കുതിരും വീഞ്ഞഴകോ ചുണ്ടിൽ
മിനുമിനുക്കും സ്റ്റൈല്‌ കിലുകിലുക്കും സ്റ്റൈല്‌
തേൻകനിയോ നിറയും ചില്ലകളിൽ നമ്മൾ
ചിറകൊരുങ്ങും സ്റ്റൈല്‌ പറപറക്കും സ്റ്റൈല്‌
എന്നുള്ളിൽ നിൻപുഞ്ചിരിയോ കൊഞ്ചും സ്റ്റൈല്‌
നിൻ താന്തോന്നി കുറുമ്പിലുണ്ട്‌ സ്റ്റൈല്‌ സ്റ്റൈല്‌
വേനൽകനലാളിയാൽ ഈറൻ തണലാണു നീ
വേനൽകനലകലെയകലെ ഈറൻ തണലരികെയരികെ
കണ്ണീരില്ലാകാലം സ്റ്റൈലല്ലേ ചങ്ങാതീ പറയൂല്ലേ

അന്തിവെയിൽ ഇരുളിൽ പോയ്‌മറയേ നമ്മൾ
തിരിതെളിക്കും സ്റ്റൈല്‌ മനമിളക്കും സ്റ്റൈല്‌
പൂങ്കനവിൽ വിടരും പൊന്നഴകോ മുന്നിൽ
കണിയൊരുക്കും സ്റ്റൈല്‌ കതിരിളക്കും സ്റ്റൈല്‌
പൂനുള്ളും നിൻ കൈവിരലോ കാണാൻ സ്റ്റൈല്‌
നിൻ കള്ളകണ്ണെറിവിനുണ്ട്‌ സ്റ്റൈല്‌ സ്റ്റൈല്‌
മഞ്ഞിൻമഴപോലേ നീ പെയ്യും കുളിരായ്‌ നീ
മഞ്ഞിൻമഴ നിറയേ നിറയേ പെയ്യും കുളിരൊഴുകി ഒഴുകി
മെയ്യിൽ താനേ ചേരും സ്റ്റൈലല്ലേ പൂമുല്ലേ പറയൂല്ലേ


ചിത്രം: ലോലിപോപ്പ്‌
സംവിധാനം: ഷാഫി
വർഷം: 2008
രചന: വയലാർ ശരത്ചന്ദ്ര വർമ്മ
സംഗീതം: അലെക്സ്‌ പോൾ
പാടിയത്‌: ലിജി ഫ്രാൻസിസ്‌, പ്രദീപ്‌ ബാബു, വിപിൻ സേവ്യർ

അസ്സലായി അസ്സലായി നീ റോസാപ്പൂവഴക്‌
ഗസലായി ഗസലായി നീ മൂളുന്നോ അരികേ
ചെഞ്ചൊടിതൻ വീഞ്ഞഴകിൽ കരള്‌ കവർന്നവളേ
ഈയഴകോ പങ്കിടുവാൻ ഒരുങ്ങി വരുന്നവനേ
ലൈഫ്‌ ഈസ്‌ എ ലവ്‌ലി ലോലിപോപ്പ്‌
ലവ്‌ ആൻഡ്‌ ഫീൽ ലവ്‌ലി സിങ്കിൾ ഡ്രോപ്‌

കണ്ണിലുള്ള മുനയോടെ കള്ളനോട്ടമരുതേ
ഉള്ളിലുള്ള മധുരം നീ നുള്ളിനുണയുകില്ലേ
ഇതളോരോന്നും കൊതിയോടേ കളിയാടുന്നോ പതിയേ
ചിറകേതുംഎന്തെ കുറുമ്പിനെ വരവേൽക്കാമോ തനിയേ
ലൈഫ്‌ ഈസ്‌ എ ലവ്‌ലി ലോലിപോപ്പ്‌
ലവ്‌ ആൻഡ്‌ ഫീൽ ലവ്‌ലി സിങ്കിൾ ഡ്രോപ്‌

കാറ്റുനിന്റെ വരവെന്നും കാത്തിരുന്നൊരെന്നെ
കാമുകന്റെ കനവോടെ വന്നു പുണരുകില്ലേ
വഴിനീളേ വിഴിപാതി നടമാടുന്നോ മലരേ
പതിവായ്‌നീ കണ്ടകിനാവിലെ ഇണയല്ലേ ഞാനുയിരേ
ലൈഫ്‌ ഈസ്‌ എ ലവ്‌ലി ലോലിപോപ്പ്‌
ലവ്‌ ആൻഡ്‌ ഫീൽ ലവ്‌ലി സിങ്കിൾ ഡ്രോപ്‌


ചിത്രം: ലോലിപോപ്പ്‌
സംവിധാനം: ഷാഫി
വർഷം: 2008
രചന: വയലാർ ശരത്ചന്ദ്ര വർമ്മ
സംഗീതം: അലെക്സ്‌ പോൾ
പാടിയത്‌: സിസിലി,ശ്രുതി രാജ്‌, അഫ്‌സൽ, ടിനു ആന്റണി, രമേശ്‌ ബാബു

പൂവിൻ കുരുന്നുമെയ്യിൽ നോവിൻ വിരൽ തലോടി
കാറ്റിൻ വരണ്ട കൈകൾ കാവിൽ വിമൂകമാടി
ഏതോ വിഷാദമോടേ തേങ്ങീ നിലാവുദൂരേ
പൊന്നുകൂട്ടിലേ പെണ്ണേ പെണ്ണേ മിന്നുകെട്ടിനോ പോരൂ കണ്ണേ
മണ്ണുചാരിയോ നിന്നപയ്യനോ കട്ടെടുത്തപൊന്നേ മണവാട്ടിയാക്കി നിന്നേ

പൂവമ്പ്‌ കൊള്ളേണ്ടൊരീനാളിലോ പൂത്താലമാകേണ്ടൊരീ നെഞ്ചിലോ
പൂക്കാലമുണ്ടായൊരീ കണ്ണിലോ പൂത്തുമ്പിചേരേണ്ടൊരീ മാറിലോ
കാണാതെവന്നൊരീ വേടനെയ്യുമീ അമ്പ്‌കൊണ്ടതെന്തേ
തോരാതെപെയ്യുമീ കണ്ണുനീരിലെ കാവ്യമായതെന്തേ
നാട്ട്‌തത്തനീ കണ്ടോ കണ്ടോ കാട്ടുമൈനനീ കേട്ടോ കേട്ടോ
പാട്ടുപാടുമീ കൂട്ടുകാരനോ നല്ലകാലമല്ലേ ഇത്‌ നല്ലകാലമല്ലേ

മയിലാട്ടമില്ലാത്തൊരീ വീഥിയിൽ മയിലാഞ്ചി വാടുന്നൊരീ വേളയിൽ
മാൻപേടവിങ്ങുന്നൊരീ വീഥിയിൽ മൈക്കണ്ണികേഴുന്നൊരീ മേടയിൽ
പാടുന്നപാട്ടിലെ ഈണമാകെയും ശോകമായതെന്തേ
ചേരാത്തമാനസം ചേർന്നിണങ്ങുവാൻ നേരമായതെന്തേ
പൊന്നുകൂട്ടിലേ പെണ്ണേ പെണ്ണേ മിന്നുകെട്ടിനോ പോരൂ കണ്ണേ
മണ്ണുചാരിയോ നിന്നപയ്യനോ കട്ടെടുത്തപൊന്നേ മണവാട്ടിയാക്കി നിന്നേ


ചിത്രം: ലോലിപോപ്പ്‌
സംവിധാനം: ഷാഫി
വർഷം: 2008
രചന: അലെക്സ്‌ പോൾ
സംഗീതം: അലെക്സ്‌ പോൾ
പാടിയത്‌: അനിത, വിനീത്‌ ശ്രീനിവാസൻ

രാജകുമാരി രാജകുമാരി നീയെൻ റാണിയല്ലേ
രാജകുമാരാ രാജകുമാരാ നീയെൻ രാജാവല്ലേ
ലൈലയും മജ്‌നുവും പോലേ നാമൊന്നായ്‌ ചേരുകയല്ലേ
ലീലയും മദനനും പോലേ ഒന്നാകും നേരമിതല്ലേ
ചുമ്മാ പാടി വാ മെല്ലേ ആടി വാ തൊട്ടാവാടി നീ നാടൻ പെണ്ണേ
ചുമ്മാ പാടി വാ മെല്ലേ ആടി വാ തൊട്ടാൽ പൊള്ളുമെൻ കോപകാരാ

നിൻ വീണയിൽ മീട്ടും സ്വരം കേട്ടുമയങ്ങും വണ്ടാണു ഞാൻ
ആ വണ്ടിനെ തേനൂട്ടുവാൻ കാത്ത്‌ വിടർന്നൊരു പൂവാണ്‌ ഞാൻ
മഴമണിമുകിലകലേയകലേ തകധിമി പാടണ നേരത്ത്‌
കളിപറയണ കാറ്റും കടലും ചെറുചിരി തൂവണ നേരത്ത്‌
ചുമ്മാ പാടി വാ ഒന്നു മെല്ലേ ആടി വാ
ചുമ്മാ പാടി വാ മെല്ലേ ആടി വാ തൊട്ടാവാടി നീ നാടൻ പെണ്ണേ
ചുമ്മാ പാടി വാ മെല്ലേ ആടി വാ തൊട്ടാൽ പൊള്ളുമെൻ കോപകാരാ

നിൻ ചുണ്ടിലെ പൂന്തേൻകണം മുത്തിയെടുക്കാം ചെന്താമരേ
ആരെങ്കിലും കണ്ടെങ്കിലോ കണ്ടത്‌ നാട്ടിൽ പാട്ടാകുമേ
അതിമധുരം നുണയണ നിൻചിരി കരളിൽ വിരിയണ നേരത്ത്‌
തിരയിളകണ നെഞ്ചിൽ നിന്നുടെ പ്രേമം പടരണ നേരത്ത്‌
ചുമ്മാ പാടി വാ ഒന്നു മെല്ലേ ആടി വാ
ചുമ്മാ പാടി വാ മെല്ലേ ആടി വാ തൊട്ടാവാടി നീ നാടൻ പെണ്ണേ
ചുമ്മാ പാടി വാ മെല്ലേ ആടി വാ തൊട്ടാൽ പൊള്ളുമെൻ കോപകാരാ


ചിത്രം: ലോലിപോപ്പ്‌
സംവിധാനം: ഷാഫി
വർഷം: 2008
രചന: വയലാർ ശരത്ചന്ദ്ര വർമ്മ
സംഗീതം: അലെക്സ്‌ പോൾ
പാടിയത്‌: ജ്യോത്സ്ന, ഫ്രാങ്കോ

കണ്ണിൽ ലാത്തിരി പൂത്തിരികൾ
കയ്യിൽ കമ്പിത്തിരി മത്താപ്പ്‌
വിണ്ണിൽ കിന്നരവീണകളൊ
മണ്ണിൽ ചേരുന്നൊരു നേരത്ത്‌
വീഞ്ഞിൻ നുരയുടെ പൊട്ടിച്ചിരിയല
ചിന്നിചിതറിയ നിന്റെ പിറന്നാള്‌
നാള്‌ നാള്‌ നാള്‌ നാള്‌

വെള്ളിമണിപ്പൂന്തിരകൾ
തുള്ളിതുള്ളി വന്ന മൺചിറയിൽ
മുല്ലവള്ളികൂടൊരുക്കി
രണ്ട്‌ തേൻകിളികൾ കൂട്ടിരുന്നു
അവനു തുണയായ്‌ അവളുണ്ടരികിൽ
അവൾക്ക്‌ തണലായ്‌ അവനുണ്ടുയിരിൽ
പുണ്യമെല്ലാമുള്ള കൂടപിറപ്പായ്‌

മിന്നുന്നമനസ്സിന്റെ കണ്ണാടിയിൽ
കാണുന്നതവരൊരു മുഖം
കാണുന്നകണിയുടെ വിരുന്നിലോ
ചങ്ങാതിക്കിളിയുടെ സുഖം
വിരുന്നൊരുങ്ങിയോ സഞ്ചാരിക്കുരുവീ

എപ്പോഴുമരികത്ത്‌ കുറുമ്പുമായ്‌
ചേരുന്നതവളുടെ രസം
ചേരുന്നൊരവളുടെ കുറുമ്പിനേ
ലാളിക്കാനവനതിരസം
കിളുന്നു പെണ്ണിനോ സമ്മാനമൊരുക്കി ഹൊ ഹോ ഓ

മിസ്റ്റർ ബട്ട്‌ലർ [4]


ചിത്രം: മിസ്റ്റർ ബട്ട്‌ലർ
സംവിധാനം: ശശി ശങ്കർ
വർഷം: 2000
രചന: ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം: വിദ്യാസാഗർ
പാടിയത്‌: ഹരിണി, എം.ജി ശ്രീകുമാർ

മുത്താരം മുത്തുണ്ട്‌ മുളനാഴി കുളിരുണ്ട്‌
മണിമാറിൽ മുത്തിയുറങ്ങാൻ കൂടേ പോരാമോ
മാലേയപ്പൂങ്കുയിലേ മലയോരം മാമയിലേ
പലനാളായ്‌ നെഞ്ചിനകത്തൊരു മോഹം വിരിയുന്നു
അമ്പിളി മഞ്ചലിലേറാം തെളിമാനത്താറാടാം
ചന്ദനമാളിക തീർക്കാം അതിലന്തി വിളക്കാവാം
മിസ്റ്റർ ബട്ട്‌ലർ ഓഹ്‌ മിസ്റ്റർ ബട്ട്‌ലർ

ആരാരും കാണാതെ എൻ ആത്മാവിൽ ചേകേറി നീ
ആലോലം പൂമ്പൊയ്കയിൽ പൊന്നാമ്പൽ പൂവായി നീ
വെണ്ണിലാ കുമ്പിളിൽ മഞ്ഞുനീർ തുള്ളിയായ്‌
മാരിവിൽ ചില്ലമേൽ തൂമലർ തെന്നലായ്‌
എന്നുള്ളിൽ പൂമൂടും സ്വപ്നങ്ങളേ
എങ്ങെങ്ങും നിറമേകും വർണ്ണങ്ങളേ

കണ്ണാടികൂടാരത്തിൽ മിന്നാമിനുങ്ങോ മിന്നി
ചിന്തൂരപ്പൂമൈനതൻ ചിങ്കാരതൂവൽ ചിന്നി
എന്തിനെൻ കൂട്ടിലേ കുഞ്ഞുപൂത്തുമ്പിയേ
പൊൻവെയിൽ നൂലുകൊണ്ടാർദ്രമായ്‌ പിന്നി നീ
അന്നാരം പുന്നാരം താരാട്ടാനോ
അതിയാരം ചിറകാട്ടി തേനൂട്ടാനോ

Click Here To View The Song "Muthaaram Muthund"

ചിത്രം: മിസ്റ്റർ ബട്ട്‌ലർ
സംവിധാനം: ശശി ശങ്കർ
വർഷം: 2000
രചന: ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം: വിദ്യാസാഗർ
പാടിയത്‌: കെ.എസ്‌ ചിത്ര, കല്യാണി മേനോൻ

രാരവേണു ഗോപബാല രാജിത സദ്‌ഗുണ ജയശീല
രാരവേണു ഗോപബാല രാജിത സദ്‌ഗുണ ജയശീല
അമ്പാടിക്കുയിലല്ലേ പൊന്നോടക്കുഴലല്ലേ
നറുവെണ്ണക്കുടമല്ലേ നീയെൻ കണ്ണാ

പീലിതരാം ചെറുഗോപിതൊടാം പീതാംബരവും ചാർത്തീടാം
ഗോപാൽ ഓഹ്‌ ഡോണ്ട്‌ ബ്രേക്ക്‌ മൈ ഹേർട്ട്‌
പൈക്കളിതാ പൂമ്പൈക്കളിതാ മേയ്‌ക്കാനിതിലേ നീ വരുമോ
ഗോപാൽ യു ആർ മൈ സോൾ
കുളിരാർന്നൊഴുകും യമുനാനദിയിൽ നീരാടാൻ നീ വന്നാട്ടേ
കാൽതളതുള്ളി നടക്കാം ഈ കാട്ടിലൊളിച്ചു കളിക്കാം
ഓടക്കാറൊളി വർണ്ണാ നിന്നെ കോരിയെടുത്തൊന്നൂഞ്ഞാലാട്ടാം

രാഗിണിയാം യുവരാധയിതാ രാസോല്ലസിതം പാടുകയായ്‌
ഗോപാൽ യു ആർ മൈ ഡ്രീം ബോയ്‌
ഭാമയിതാ നിൻ ഭാമയിതാ വിരഹിണിയായി കേഴുന്നു
ഗോപാൽ യു ആർ മൈ ഹേർട്ട്ത്രോബ്‌
വനവേണുവുമായ്‌ വരുനീ അരികിൽ മായാവൃന്ദാവനിയിൽ
നിന്റെ നഖകലമെല്ലേ എൻ നെഞ്ചിലുരഞ്ഞു മുറിഞ്ഞു
പീലിപൂമ്പൊടി കാറ്റിലുലഞ്ഞു മനസ്സിനകത്തണിമഞ്ഞുകിനിഞ്ഞു

Click Here To View The Song "Raravenu Gopabala"

ചിത്രം: മിസ്റ്റർ ബട്ട്‌ലർ
സംവിധാനം: ശശി ശങ്കർ
വർഷം: 2000
രചന: ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം: വിദ്യാസാഗർ
പാടിയത്‌: കെ.ജെ യേശുദാസ്‌

നിഴലാടും ദീപമേ തിരിനീട്ടുമോ
അലിവോലും നെഞ്ചിലേ ഇരുൾ മായ്ക്കുമോ
കനിവാർന്ന രാവിൻ ഇടനാഴിയിൽ
തളരും കിനാവിനേ താലാട്ടുമോ

അറിയാതെ വന്നെൻ ഹൃദയത്തിലേ
മഴമേഞ്ഞകൂട്ടിൽ കൂടേറി നീ
അനുരാഗ സാന്ദ്രമാം ദിവസങ്ങളിൽ
അതിലോല ലോലമാം നിമിഷങ്ങളിൽ
പറയാതെ എന്തിനോ വിടവാങ്ങി നീ

തെളിവർണ്ണമോലും ചിറകൊന്നിലേ
നറുതൂവലുള്ളിൽ പിടയുന്നുവോ
വെയിൽവീണു മായുമീ പകൽമഞ്ഞുപോൽ
പ്രണയാർദ്രമാകുമീ മണിമുത്തുപോൽ
മനസ്സിന്റെ വിങ്ങലായ്‌ അലിയുന്നു നീ


ചിത്രം: മിസ്റ്റർ ബട്ട്‌ലർ
സംവിധാനം: ശശി ശങ്കർ
വർഷം: 2000
രചന: ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം: വിദ്യാസാഗർ
പാടിയത്‌: കെ.എസ്‌ ചിത്ര, കെ.ജെ യേശുദാസ്‌

വിരഹിണി രാധേ വിധുമുഖി രാധേ
രതിസുഖസാരേ വരൂ സഖീ
ശ്രുതിസുഖസാരേ വരൂ സഖീ

അധരപരാഗം മധുരമുദാരം
സുസ്മിത ഭാവരസം ഹരേ
സമ്മോഹസാരം സുരഭീ ശൃങ്കാരം
ശ്രാവണ സിന്ദൂരം സഖീ
അലരിട്ടു മന്ദാരം നിലാ
കുളിരിട്ടു നീഹാരം

കേളീവിലാസം കളമൃദുഹാസം
ആദരമീ ലയലാസ്യം സഖീ
ലളിതലവംഗം ഉലയും എന്നംഗം
ഭാവുകമീ രംഗം ഹരേ
തിരയുന്നു സാരംഗം ഇതാ
വിടരുന്നു പൂമഞ്ചം

Click Here To Listen The Song "Virahini Raadhe"

Sunday, December 21, 2008

അപൂർവ്വ - ദ റെയർ സ്കൂൾ ഡേസ്‌ [1]


ചിത്രം: അപൂർവ്വ - ദ റെയർ സ്കൂൾ ഡേസ്‌
സംവിധാനം: മിതിൻ രാമകൃഷ്ണൻ
വർഷം: 2008
രചന: പൂജ രാജേഷ്‌
സംഗീതം: വിദ്യാധരൻ
പാടിയത്‌: മഞ്ജരി, മധു ബാലകൃഷ്ണൻ

മഴവില്ലിന്നഴകിന്റെ മുഖമൊന്നു കാണാൻ
മഴവാർന്ന നേരത്ത്‌ ഞാനിരുന്നു
അന്നേരം അരികത്ത്‌ കുളിരായണഞ്ഞാൽ
അറിയുമോ നീയെന്നെ കൂട്ടുകാരാ
ചെമ്പനീർപ്പൂവിനെ കാണാതിരിക്കുമോ
ഇമ്പമായ്‌ നെഞ്ചോടു ചേർത്തിടട്ടേ
ഇല്ലില്ല ഞാനെന്റെ വഴിയേ പറക്കാം
മല്ലിപ്പൂമലരായ്‌ മാലതീർക്കാൻ

മുളം തണ്ടിലൂറുന്ന പാട്ടായ്‌ പിറന്നാൽ
അതിലലിയും രാഗമായ്‌ വരുമോ സഖീ
ആ രാഗം അലിയുന്ന അലകളിൽ
ഞാനേറെ അനുരാഗ കടലിന്റെ തീരത്തണയാം

വെണ്ണിലാവഴകിന്റെ ചന്തത്തിൽ കൊഞ്ചുന്ന
അധരത്തിൽ മുല്ലപ്പൂ ചേർത്തു വയ്ക്കാൻ
നിൻ മാറിൽ അണിയാനായ്‌ അരിമുല്ല പൂമാല
നൽകാം ഞാൻ തുണയാകുമോ പ്രിയനേ

Wednesday, December 17, 2008

പെരുമഴക്കാലം [3]


ചിത്രം: പെരുമഴക്കാലം
സംവിധാനം: കമൽ
വർഷം: 2004
രചന: റഫീക്ക്‌ അഹമ്മദ്‌
സംഗീതം: എം.ജയചന്ദ്രൻ
പാടിയത്‌: എം.ജയചന്ദ്രൻ [സുജാത]

രാക്കിളിതൻ വഴിമറയും
നോവിൻ പെരുമഴക്കാലം
കാത്തിരിപ്പിൻ തിരിനനയും
ഈറൻ പെരുമഴക്കാലം
ഒരു വേനലിൻ വിരഹബാഷ്പം
ജലതാളമാർന്ന മഴക്കാലം
ഒരു തേടലായ്‌ മഴക്കാലം

ഓർമ്മകൾതൻ ലോലകരങ്ങൾ
പുണരുകയാണുടൽ മുറുകേ
പാതിവഴിയിൽ കുതറിയകാറ്റിൽ
വിരലുകൾ വേർപിരിയുന്നു
സ്നേഹാർദ്രമാരോ മൊഴിയുകയാവാം
കാതിലൊരാത്മ സ്വകാര്യം
തേങ്ങലിനേക്കാൾ പരിചിതമേതോ
പേരറിയാത്ത വികാരം

നീലരാവിൻ താഴ്‌വരനീളേ
നിഴലുകൾ വീണിഴയുന്നോ
ഏതോ നിനവിൻ വാതിൽപടിയിൽ
കാൽപ്പെരുമാറ്റമുണർന്നോ
ആളുന്ന മഴയിൽ ജാലകവെളിയിൽ
മിന്നലിലേതൊരു സ്വപ്നം
ഈ മഴതോരും പുൽകതിരുകളിൽ
നീർമണി വീണുതിളങ്ങും


ചിത്രം: പെരുമഴക്കാലം
സംവിധാനം: കമൽ
വർഷം: 2004
രചന: കൈതപ്രം
സംഗീതം: എം.ജയചന്ദ്രൻ
പാടിയത്‌: സുജാത, പി.ജയചന്ദ്രൻ

കല്ലായിക്കടവത്തേ കാറ്റൊന്നും മിണ്ടീല്ലേ
മണിമാരൻ വരുമെന്ന് ചൊല്ലിയില്ലേ
വരുമെന്നു പറഞ്ഞിട്ടും വരവൊന്നും കണ്ടില്ല
ഖൽബിലെ മൈനയിന്നും ഉറങ്ങീല്ല
മധുമാസരാവിൻ വെൺചന്ദ്രനായി ഞാൻ
അരികത്തു നിന്നിട്ടും കണ്ടില്ലേ നീ കണ്ടില്ലേ

പട്ടുതൂവാലയും വാസനതൈലവും
അവൾക്കു നൽകാനായ്‌ കരുതീ ഞാൻ
പട്ടുറൂമാലുവേണ്ട അത്തറിൻ മണംവേണ്ട
നെഞ്ചിലെചൂടുമാത്രം മതിയിവൾക്ക്‌
കടവത്ത്‌ തോണിയിറങ്ങാം കരിവള കൈപിടിക്കാം
അത്‌കണ്ട്‌ ലാവ്‌പോലും കൊതിച്ചോട്ടേ

സങ്കൽപ്പജാലകം പാതിതുറന്നിനീ
പാതിരാമയക്കം മറന്നിരിക്കാം
തലചായ്ക്കുവാനായ്‌ നിനക്കെന്നുമെന്റെ
കരളിന്റെ മണിയറ തുറന്നുതരാം
ഇനിയെന്തുവേണം എനിക്കെന്തുവേണമെൻ
ജീവന്റെ ജീവൻ കൂടെയില്ലേ


ചിത്രം: പെരുമഴക്കാലം
സംവിധാനം: കമൽ
വർഷം: 2004
രചന: കൈതപ്രം
സംഗീതം: എം.ജയചന്ദ്രൻ
പാടിയത്‌: കെ.എസ്‌ ചിത്ര

ആലോലം പൂവേ നീ ആവോളം ഉറങ്ങ്‌
ചാഞ്ചാടി മകിഴ്‌ന്നാടി മണിത്തിങ്കൾ ഉറങ്ങ്‌
കണികാണാൻ ഉറങ്ങ്‌ ഉറങ്ങ്‌ ഉറങ്ങ്‌

വളര്‌ വളര്‌ അമ്മമടിയിൽ വളർന്നിലാവേ വളര്‌
അല്ലിമലരായ്‌ അമ്മനെഞ്ചിൻ താഴമേ നീ വളര്‌
തെല്ലിളം കാറ്റിൽ ആലിലചൊല്ലും രാമനാമം കേട്ടുണരാനായ്‌

നിന്റെ ചിരിയായ്‌ തിരിതെളിഞ്ഞാൽ അമ്മയെല്ലാം മറക്കാം
നീ ചിരിക്കാൻ അമ്മ ചിരിക്കാം നിന്നെയുണർത്താനുണരാം
നീ നടക്കുമ്പോൾ കാൽച്ചിലമ്പായ്‌ ഞാൻ കൂടെയെന്നും നടക്കാം

Click Here To View The Song "Raakkilithan Vazhimarayum"
Click Here To View The Song "Kallayi Kadavathe"

തന്മാത്ര [3]


ചിത്രം: തന്മാത്ര
സംവിധാനം: ബ്ലെസ്സി
വർഷം: 2005
രചന: കൈതപ്രം
സംഗീതം: മോഹൻ സിത്താര
പാടിയത്‌: മോഹൻലാൽ [പി.ജയചന്ദ്രൻ]

ഇതളൂർന്നുവീണ പനിനീർ ദളങ്ങൾ തിരിയേ ചേരും പോലേ
ദളമർമ്മരങ്ങൾ ശ്രുതിയോടു ചേർന്നു മൂളും പോലേ
വെൺചന്ദ്രനീ കൈക്കുമ്പിളിൽ പൂപോലെ വിരിയുന്നു
മിഴിതോർന്നൊരീ മൗനങ്ങളിൽ പുതുഗാനമുണരുന്നു

പകലുവാഴാൻ പതിവായ്‌ വരുമീ സൂര്യൻ പോലും
പാതിരാവിൽ പടികളിറങ്ങും താനേ മായും
കരയാതെടി കിളിയേ കണ്ണീർ തൂവാതെൻ മുകിലേ
പുലർകാല സൂര്യൻ പോയ്‌വരും വീണ്ടുമീ വിണ്ണിൽ

നനയുമിരുളിൻ കൈകളിൽ നിറയേ മിന്നൽ വളകൾ
താമരയിലയിൽ മഴനീർമണികൾ തൂവി പവിഴം
ഓർക്കാനൊരു നിമിഷം നെഞ്ചിൽ ചേർത്താനൊരു ജന്മം
ഈ ഓർമ്മപോലുമൊരുത്സവം ജീവിതം ഗാനം


ചിത്രം: തന്മാത്ര
സംവിധാനം: ബ്ലെസ്സി
വർഷം: 2005
രചന: കൈതപ്രം
സംഗീതം: മോഹൻ സിത്താര
പാടിയത്‌: കാർത്തിക്‌

മേലേ വെള്ളിത്തിങ്കൾ താഴേ നിലാകായൽ
കള്ളനെപോലേ തെന്നൽ നിന്റെ ചുരുൾമുടിതുമ്പത്ത്‌
വെണ്ണിലാപൂക്കൾ മെല്ലെ തഴുകി മറയുന്നു
പിൻനിലാമഴയിൽ പ്രണയം പീലി നീർത്തുന്നു

കുളിരിളം ചില്ലയിൽ കിളികളുണരുന്നു
ഹൃദയമാം വനികയിൽ ശലഭമലയുന്നു ഹോ
മധുരനൊമ്പരമായ്‌ നീയെനുള്ളിൽ നിറയുന്നു
മുകിലിൻ പൂമരക്കൊമ്പിൽ മഴവിൽ പക്ഷി പാറുന്നു
തൻകൂട്ടിൽ പൊൻകൂട്ടിൽ കഥയുടെ ചിറകുമുളയ്ക്കുന്നു
മേലേ വെള്ളിത്തിങ്കൾ താഴേ നിലാകായൽ
ഏതോ മോഹം പോലേ സ്നേഹം തുള്ളിത്തൂവി

എവിടെയോ നന്മതൻ മർമ്മരം കേൾപ്പൂ
എവിടെയോ പൗർണ്ണമി സന്ധ്യപൂക്കുന്നു ആ
കളമുളംതണ്ടിൽ പ്രണയം കവിതയാകുന്നു
അതുകേട്ടകലേ വനനിരകൾ മാനസനടനമാടുന്നു
പെൺമനം പൊൻമനം പ്രേമവസന്തമാകുന്നു
മേലേ വെള്ളിത്തിങ്കൾ താഴേ നിലാകായൽ
കള്ളനെപോലേ തെന്നൽ നിന്റെ ചുരുൾമുടിതുമ്പത്ത്‌


ചിത്രം: തന്മാത്ര
സംവിധാനം: ബ്ലെസ്സി
വർഷം: 2005
രചന: കൈതപ്രം
സംഗീതം: മോഹൻ സിത്താര
പാടിയത്‌: എം.ജി ശ്രീകുമാർ [സുജാത]

മിണ്ടാതെടി കുയിലേ കണ്ണനുണ്ണിയുറങ്ങണൻ ഏരത്ത്‌
മൂളാതെടി മൈനേ മണിക്കുട്ടനുറങ്ങണ സമയത്ത്‌
പോകൂ കാറ്റേ തളിർവിരൽ തൊടാതേ പോകൂ

വളർന്നുപോയതറിയാതെ വിരുന്നുവന്നു ബാല്യം
ഇവനിൽ തണൽമരം ഞാൻ തേടിയ ജന്മം
കുരുന്നു പൂവായ്‌ മാറി
ആരോ ആരാരോ പൊന്നേ ആരാരോ
ഇനി അമ്മയായ്‌ ഞാൻ പാടാം
മറന്നുപോയ താലോലം

പിറവിയിലേക്കൊഴുകുന്നു സ്നേഹ തന്മാത്ര
കനവിൻ അക്കരയോ ഈക്കരയോ
ദൈവമുറങ്ങുന്നു
എവിടേ മൗനങ്ങൾ എവിടേ നാദങ്ങൾ
ഇനി എങ്ങാണാ തീരം
നിറങ്ങൾ പൂക്കും നേരം

Click Here To View The Song "Ithaloornnu Veena"
Click Here To View The Song "Mele Vellithinkal"
Click Here To View The Song "Mindathedi Kuyile"

ഫ്രണ്ട്സ്‌ [2]


ചിത്രം: ഫ്രണ്ട്സ്‌
സംവിധാനം: സിദ്ദിക്ക്‌
വർഷം: 1999
രചന: കൈതപ്രം
സംഗീതം: ഇളയരാജ
പാടിയത്‌: എം.ജി ശ്രീകുമാർ, ചന്ദ്രശേഖർ

താകിട തകിട തകിട തക തകധിമി
പാട്ടിനു ചിറകു കൊടുത്തതൊരു സുകൃതി
താകിട തകിട തകിട തക തകധിമി
കൂട്ടിനു കുഴലുവിളിച്ചതൊരു കുസൃതി
തകിട തകിട തകിട തകിട തകധിമി
തകിട തകിട തകിട തകിട തകധിമി
കടലും കരയും പകിട കളിയിൽ മുഴുകണ്‌
തിരയും നുരയും കഥകളെഴുതി ചിരിക്കണ്‌ ഹേയ്‌ യ്യാ

പുലരിക്കിണ്ണം പൊന്നിൽമുക്കിയതാരാണോ
പുല്ലാങ്കുഴലൊരു പാൽകടലാക്കിയതാരാണോ
നമ്മുടെ മഴവിൽ കനവിന്നതിരിനിപൂമാനം
ഈ മുത്തുമനസ്സിനുചുറ്റും മതിലുകളാകാശം

മിന്നൽകൊടിമേളം മഴമേഘതാളം
ഒത്തിരിമേലേക്കു പാറിപറക്കണം ഹേയ്‌ ഹേ
സ്നേഹകരിമ്പുകൾ കൊത്തികൊറിക്കണം ഹേയ്‌ ഹേ
പലതുള്ളികനവിൽ പെരുവെള്ളച്ചാട്ടം
മോഹനിലാക്കടൽ നീന്തി കടക്കണം ഹേയ്‌ ഹേ
പൊൻവെയിൽ കോടിയുടുത്തൊന്നു ചുറ്റണം ഹേയ്‌ ഹേ
പ്രേമിക്കാൻ ആരോമൽപ്പെണ്ണു വേണം ഹെ ഹേ ഹേ ഹേയ്‌ ഹേയ്‌
പെണ്ണിന്നുശിങ്കാരചേലു വേണം
ചുണ്ടത്ത്‌ തേൻചോരും പാട്ടുവേണം
പാട്ടിൻ ചിലമ്പണിഞ്ഞാടേണം
ഒന്നു കൈ ഞൊടിച്ചാൽ താരകങ്ങൾ താഴേയെത്തേണം
വിണ്ണിൻ മേലെനിൽക്കും സ്വർഗ്ഗരാജ്യം മണ്ണിലെത്തേണം
ചില്ല് ചില്ല്കൊണ്ട്‌മേടകെട്ടി മഞ്ഞുകൊണ്ട്‌ മേഞ്ഞൊരുക്കി ആതിരാ തേരിലേറാൻ

കളിവട്ടം കൂടാൻ ചിരിവട്ടം തൂകാം
തമ്മിലൊളിക്കാതേ നന്മകൾ തേടാം ഹേയ്‌ ഹേ
ഇഷ്ടം പരസ്പരം കൈമാറി വാഴാം ഹേയ്‌ ഹേ
കുടവട്ടപ്പാടിൽ പുതുലോകം കാണാം
കൊണ്ടും കൊടുത്തും പങ്കിട്ടെടുക്കാം ഹൊയ്‌ ഹാ ഹാാ
കണ്ടും മറന്നുമീമണ്ണിൽത്തുടിക്കാം ഹ ഹാ
കുഴിമടിക്കോന്തനു കിന്നാരം ഹെ ഹേ ഹേ ഹേ ഹേയ്‌ ഹേയ്‌
പൂങ്കോഴിച്ചാത്തനും പായാരം
തട്ട്യാലും പോണില്ല പുന്നാരം
മുട്ട്യാലും പോണില്ല പുന്നാരം
നാം ഒത്തുനിന്നാൽ നൊമ്പരങ്ങൾ പമ്പയെത്തേണം
ഒന്നു കൈയ്യടിച്ചാൽ മൂന്നുലോകം മുന്നിലെത്തേണം
ആഹ്‌ ഓണവില്ല്മീട്ടിമീട്ടി ഈണമായ്‌പടർന്നുയർന്നു താളമായ്‌ ഒത്തുചേരാം


ചിത്രം: ഫ്രണ്ട്സ്‌
സംവിധാനം: സിദ്ദിക്ക്‌
വർഷം: 1999
രചന: കൈതപ്രം
സംഗീതം: ഇളയരാജ
പാടിയത്‌: കെ.എസ്‌ ചിത്ര, കെ.ജെ യേശുദാസ്‌ & കോറസ്‌

തങ്കക്കിനാപ്പൊങ്കൽ തകിൽതാളം പിടിക്കുമ്പോൾ
അഴകെന്നേ വിളിക്കുന്നു നിറമേഴും പൊലിക്കുന്നു
കണ്ണിലെ കലവറ നിറയും വർണ്ണാഭ വിടരുകയായ്‌
മഞ്ചലിൽ മണിയറയണയും മംഗളം മധുരവിലയമായ്‌
പാട്ടുമായ്‌ കൂത്തുമായ്‌ വാ തപ്പുംതട്ടി

വരവീണപാടുന്നതോ ഹരിവേണുമൂളുന്നതോ
നിൻഗീതമോ എൻനാദമോ
മധുചൈത്രസൗഗന്ധികം നിറപൂത്തപൊൻചെമ്പകം
താരുണ്യമോ ലാവണ്യമോ
ആരേ നീ തേടിയീ രാഗതീരങ്ങളിൽ
മൊഴിമുത്തുകൾ പൊഴിയുമോ പ്രേമകാവ്യങ്ങളിൽ
ഉള്ളിനുള്ളിൽ കള്ളിത്തുമ്പിയാടും
ചെല്ലക്കാറ്റിൻ ഇല്ലംചെല്ലും
മിന്നാമിന്നിപ്പെണ്ണിൻ കണ്ണിൽപൂക്കും മിന്നും പൊന്നും നൽകാം
സുരസോമ നീരാഴി ദേവപാലാഴി നീന്തി നീരാടിടാം

നിളനിന്നിലൊഴുകുന്നുവോ ഇളമിന്നുചമയുന്നുവോ
പൂവേണിയോ നിൻമേനിയിൽ
അകതാരിലീ സംഗമം അണിയിച്ച ശ്രീകുങ്കുമം
സൗഭാഗ്യമോ സൗന്ദര്യമോ
നീവരൂ നിരുപമം സോമസൗധങ്ങളിൽ
സ്വരപാർവ്വണം പുണരുമെൻ സ്നേഹഗാനങ്ങളിൽ
ഒന്നാം കൊമ്പിൽ പൊന്നും പണ്ടോം ഞാത്തി
കൊന്നേംവന്നാൽ പിന്നേംനിന്നേ തളോംമേളോം പൂരോം കൂടും നാളിൽ
താലീം പീലീം ചാർത്താം
ഒരു സാന്ധ്യതാരത്തിൽ ദേവതാരത്തിൽ സ്മേരമലിയിച്ചിടാം

അദ്വൈതം [3]


ചിത്രം: അദ്വൈതം
സംവിധാനം: പ്രിയദർശൻ
വർഷം: 1992
രചന: കൈതപ്രം
സംഗീതം: എം.ജി രാധാകൃഷ്ണൻ
പാടിയത്‌: കെ.എസ്‌ ചിത്ര, എം.ജി ശ്രീകുമാർ

അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോടു നീ
എന്തു പരിഭവം മെല്ലെയോതി വന്നുവോ
കൽവിളക്കുകൾ പാതിമിന്നി നിൽക്കവേ
എന്തു നൽകുവാൻ എന്നെ കാത്തുനിന്നു നീ
തൃപ്രസാദവും മൗനചുംബനങ്ങളും
പങ്കുവെയ്ക്കുവാൻ ഓടിവന്നതാണു ഞാൻ
രാഗചന്ദനം നിന്റെ നെറ്റിയിൽ തോടാൻ
ഗോപകന്യയായ്‌ ഓടി വന്നതാണു ഞാൻ

അഗ്നിസാക്ഷിയായ്‌ ഇലത്താലി ചാർത്തിയെൻ
ആദ്യാനുരാഗം ധന്യമാകും
മന്ത്രകോടിയിൽ ഞാൻ മൂടി നിൽക്കവേ
ആദ്യാഭിലാഷം സഫലമാകും
നാലാളറിയേ കൈപിടിക്കും
തിരുനാടകശാലയിൽ ചേർന്നു നിൽക്കും
യമുനാനദിയായ്‌ കുളിരലയിളകും നിനവിൽ

ഈറനോടേയെന്നും കൈവണങ്ങുമെൻ
നിർമ്മാല്യപുണ്യം പകർന്നുതരാം
ഏറേജന്മമായ്‌ ഞാൻ നോമ്പുനോൽക്കുമെൻ
കൈവല്യമെല്ലാം കാഴ്ചവെയ്ക്കാം
വേളിപെണ്ണായ്‌ നീ വരുമ്പോൾ
നല്ലോലക്കുടയിൽ ഞാൻ കൂട്ടുനിൽക്കാം
തുളസീദളമായ്‌ തിരുമലരടികളിൽ വീണെൻ


ചിത്രം: അദ്വൈതം
സംവിധാനം: പ്രിയദർശൻ
വർഷം: 1992
രചന: കൈതപ്രം
സംഗീതം: എം.ജി രാധാകൃഷ്ണൻ
പാടിയത്‌: കെ.എസ്‌ ചിത്ര, എം.ജി ശ്രീകുമാർ

മഴവിൽ കൊതുമ്പിലേറിവന്ന വെണ്ണിലാക്കിളി
കദളീവനങ്ങൾ താണ്ടിവന്നതെന്തിനാണു നീ
മിഴിനീർക്കിനാവിലൂർന്നതെന്തേ സ്നേഹലോലയായ്‌

പുതുലോകം ചാരേ കാണ്മൂ നിൻ ചന്തം വിരിയുമ്പോൾ
അനുരാഗം പൊന്നായ്‌ ചിമ്മി നിൻ അഴകിൽ തഴുകുമ്പോൾ
താലിപ്പീലി പൂരം ദൂരേ മുത്തുകുട നീർത്തിയെന്റെ രാഗ സീമയിൽ
അല്ലിമലർക്കാവിൻ മുന്നിൽ തങ്കതിടമ്പെഴുന്നള്ളും മോഹസന്ധ്യയിൽ

തിരുവള്ളോർക്കുന്നിന്മേലേ തിറമേളം കൂടാറായ്‌
മണിനാഗക്കോവിലിനുള്ളിൽ നിറദീപം കാണാറായ്‌
അങ്കത്താളം തുള്ളിത്തുള്ളി കന്നിചേകോരെഴുന്നള്ളും വർണ്ണകേളിയിൽ
കോലംമാറി താളംമാറി ഓളംതല്ലും തീരത്തിപ്പോൾ വന്നതെന്തിനായ്‌


ചിത്രം: അദ്വൈതം
സംവിധാനം: പ്രിയദർശൻ
വർഷം: 1992
രചന: കൈതപ്രം
സംഗീതം: എം.ജി രാധാകൃഷ്ണൻ
പാടിയത്‌: സുജാത, എം.ജി ശ്രീകുമാർ

നീലക്കുയിലേ ചൊല്ലൂ മാരിക്കിളിയേ ചൊല്ലൂ
നീയെന്റെ മാരനേ കണ്ടോ
തങ്കത്തേരിൽ വന്നെൻ മാറിൽ പടരാനിന്നെൻ
പുന്നാര തേൻകുടം വരുമോ
മുത്തിച്ചുവപ്പിക്കാൻ കോരിത്തരിപ്പിക്കാൻ
എത്തുമെന്നോ കള്ളനെത്തുമെന്നോ

കതിവന്നൂർ പുഴയോരം കതിരാടും പാടത്ത്‌
പൂമാലപ്പെണ്ണിനേ കണ്ടോ
കണിമഞ്ഞൾക്കുറിയോടേ ഇളമഞ്ഞിൻ കുളിരോടേ
അവനെന്നെ തേടാറുണ്ടോ
ആ പൂങ്കവിൾ വാടാറുണ്ടോ
ആരോമൽ ഈ ആതിര രാത്രിയിൽ അരികേ വരുമോ

അയലത്തെ കൂട്ടാളർ കളിയാക്കി ചൊല്ലുമ്പോൾ
നാണം തുളുമ്പാറുണ്ടോ
കവിളത്തെ മറുകിന്മേൽ വിരലോടിച്ചവളെന്റെ
കാര്യം ചോല്ലാറുണ്ടോ
ആ പൂമിഴി നിറയാറുണ്ടോ
അവൾ അമ്പിളിപ്പാൽക്കുടം തൂവിയെന്നരികേ വരുമോ

Click Here To View The Song "Ambalapuzhe Unnikannanodu"
Click Here To View The Song "Mazhavil Kothumbileri"
Click Here To View The Song "Neelakuyile Chollu"

ആകാശദൂത്‌ [2]


ചിത്രം: ആകാശദൂത്‌
സംവിധാനം: സിബി മലയിൽ
വർഷം: 1993
രചന: ഒ.എൻ.വി കുറുപ്പ്‌
സംഗീതം: ഔസേപ്പച്ചൻ
പാടിയത്‌: കെ.എസ്‌ ചിത്ര

കാട്ടിലെ മൈനയെ പാട്ടുപഠിപ്പിച്ചതാരോ കുളിർകാറ്റോ
കാറ്റിന്റെ താളത്തിലാടുന്ന പൊന്മുളം കാറ്റോ മലർമേടോ
അലമാലയായിരം മയിലാടിടുന്നപോൽ ഇളകും കടലോ ഇനിയാരോ

ചന്ദനപൂങ്കാവുകളിൽ തന്നനമാടുന്നപൂവുകളോ
പൂവുകളിൽ ആടിവരും കുഞ്ഞുമാലഖതൻ തൃക്കഴലോ
തൃക്കഴലാടും പുൽതളയോ പുൽതളചാർത്തും മുത്തുകളോ താളം ചൊല്ലിതന്നു

ചെങ്കദളീ കൂമ്പുകളിൽ തേൻവിരുന്നുണ്ണുന്ന തുമ്പികളോ
തുമ്പികൾതൻ പൂഞ്ചിറകിൽ തുള്ളിതുളുമ്പുന്ന പൊൻവെയിലോ
പൊൻവെയിലാടും പുൽകൊടിയോ പുൽകൊടിത്തുഞ്ചത്തെ മുത്തുകളോ താളം ചൊല്ലിതന്നു


ചിത്രം: ആകാശദൂത്‌
സംവിധാനം: സിബി മലയിൽ
വർഷം: 1993
രചന: ഒ.എൻ.വി കുറുപ്പ്‌
സംഗീതം: ഔസേപ്പച്ചൻ
പാടിയത്‌: കെ.എസ്‌ ചിത്ര [കെ.ജെ യേശുദാസ്‌]

രാപ്പാടി കേഴുന്നുവോ രാപ്പൂവും വിടചൊല്ലുന്നുവോ
നിന്റെ പുൽകൂട്ടിലേ കിളിക്കുഞ്ഞുറങ്ങാൻ താരാട്ടുപാടുന്നതാരോ

വിണ്ണിലെ പൊൻതാരകൾ
ഓരമ്മപെറ്റോരുണ്ണികൾ
അവരൊന്നുചേർന്നോരങ്കണം
നിൻ കണ്ണിനെന്തെന്തുത്സവം
കന്നിതേനൂറും ചൊല്ലുണ്ടോ കൊഞ്ചും
ചുണ്ടിൽ പുന്നാര ശീലുണ്ടോ ചൊല്ലൂ
അവരൊന്നു ചേരുമ്പോൾ

വിണ്ണിലാവും മാഞ്ഞുപോയ്‌
നീ വന്നു വീണ്ടും ഈ വഴി
വിടചൊല്ലുവാനായ്‌ മാത്രമോ
നാമൊന്നുചേരുന്നീവിധം
അമ്മപൈങ്കിളീ ചൊല്ലു നീ ചൊല്ലൂ
ചെല്ലക്കുഞ്ഞുങ്ങൾ എങ്ങുപോയ്‌ ഇനീ
അവരൊന്നു ചേരില്ലേ

നദി [1]


ചിത്രം: നദി
സംവിധാനം: എ.വിൻസന്റ്‌
വർഷം: 1969
രചന: വയലാർ
സംഗീതം: ജി.ദേവരാജൻ
പാടിയത്‌: കെ.ജെ യേശുദാസ്‌

ആയിരം പാദസരങ്ങൾ കിലുങ്ങി ആലുവാപ്പുഴ പിന്നെയുമൊഴുകി
ആരും കാണാതേ ഓളവും തീരവും ആലിംഗനങ്ങളിൽ മുഴുകീ മുഴുകീ

ഈറനായ നദിയുടെ മാറിൽ ഈ വിടർന്ന നീർകുമിളകളിൽ
വേർപ്പെടുന്ന വേദനയോ വേറിടുന്ന നിർവ്വൃതിയോ
ഓമലേ ആരോമലേ ഒന്നു ചിരിക്കൂ ഒരിക്കൽ കൂടി

ഈ നിലാവും ഈ കുളിർക്കാറ്റും ഈ പളുങ്കുകൽപ്പടവുകളും
ഓടിയെത്തും ഓർമ്മകളിൽ ഓമലാളിൻ ഗദ്ഗദവും
ഓമലേ ആരോമലേ ഒന്നു ചിരിക്കൂ ഒരിക്കൽ കൂടി

Click Here To View The Song "Aayiram Paadasarangal"

ദത്തുപുത്രൻ [1]


ചിത്രം: ദത്തുപുത്രൻ
സംവിധാനം: എം.കുഞ്ചാക്കോ
വർഷം: 1970
രചന: വയലാർ
സംഗീതം: ജി.ദേവരാജൻ
പാടിയത്‌: കെ.ജെ യേശുദാസ്‌

സ്വർഗ്ഗത്തേക്കാൾ സുന്ദരമാണീ സ്വപ്നം വിടരും ഗ്രാമം
പ്രേമവതിയാം എൻ പ്രിയകാമുകി താമസിക്കും ഗ്രാമം

അവൾ കുളിക്കും പുഴക്കടവിൽ അല ഞൊറിയും പൂങ്കാറ്റേ
പുതിയൊരു ലജ്ജയിൽ മുങ്ങിപ്പൊങ്ങും പൂമെയ്‌ കണ്ടിട്ടുണ്ടോ
അവളുടെ പൂമെയ്‌ കണ്ടിട്ടുണ്ടോ അഹാ കണ്ടിട്ടുണ്ടോ

അവൾക്കുടുക്കാൻ പുടവയുമായ്‌ അരികിലെത്തും പൊൻവെയിലേ
അനുരാഗത്തിൻ മധുരം നിറയേ ഹൃദയം കണ്ടിട്ടുണ്ടോ
അവളുടെ ഹൃദയം കണ്ടിട്ടുണ്ടോ അഹാ കണ്ടിട്ടുണ്ടോ

ഭാർഗ്ഗവീ നിലയം [1]


ചിത്രം: ഭാർഗ്ഗവീ നിലയം
സംവിധാനം: എ.വിൻസന്റ്‌
വർഷം: 1964
രചന: പി.ഭാസ്കരൻ
സംഗീതം: എം.എസ്‌ ബാബുരാജ്‌
പാടിയത്‌: കെ.ജെ യേശുദാസ്‌

താമസമെന്തേ വരുവാൻ പ്രാണസഖീ എന്റെ മുന്നിൽ
താമസമെന്തേ അണയാൻ പ്രേമമയീ എന്റെ കണ്ണിൽ
താമസമെന്തേ വരുവാൻ

ഹേമന്തയാമിനിതൻ പൊൻവിളക്കു പൊലിയാറായ്‌
മാകന്തശാഖകളിൽ രാക്കിളികൾ മയങ്ങാറായ്‌

തളിർമരമിളകി നിന്റെ തങ്കവള കിലുങ്ങിയല്ലോ
പൂഞ്ചോലക്കടവിൽ നിന്റെ പാദസരം കുലുങ്ങിയല്ലോ
പാലൊളിചന്ദ്രികയിൽ നിൻ മന്ദഹാസം കണ്ടുവല്ലോ
പാതിരാകാറ്റിൽ നിന്റെ പട്ടുറുമാലിളകിയല്ലോ

Click Here To View The Song "Thamasamenthe Varuvaan"

മുദ്ര [1]


ചിത്രം: മുദ്ര
സംവിധാനം: സിബി മലയിൽ
വർഷം: 1989
രചന: കൈതപ്രം
സംഗീതം: മോഹൻ സിത്താര
പാടിയത്‌: എം.ജി ശ്രീകുമാർ

പുതുമഴയായ്‌ പൊഴിയാം
മധുമയമായ്‌ ഞാൻ പാടാം
തടവിലേ കിളികൾതൻ
കനവിലേ മോഹമായ്‌
പുഴയിലേ ഓളങ്ങൾ തേടും

താളം മാറി ഓണക്കാലം പോയി
വേലക്കാവിൽ വർണ്ണക്കോലം മാറി
തീരം തേടി അന്തിക്കാറ്റും പോയി
കൂട്ടിന്നായ്‌ കൂടാരം മാത്രം
ഉൾക്കുടന്നയിതിൽ ആത്മനൊമ്പരമിതേറ്റു ഞാനിന്നു പാടാം

കന്നിക്കൊമ്പിൽ പൊന്നോലക്കയ്‌തൊട്ടു
ഓടക്കാട്ടിൽ മേഘതൂവൽ വീണു
ആരംഭത്തിൽ പൂരക്കാലം പോയി
കൂട്ടിന്നായ്‌ കൂടാരം മാത്രം
വെണ്ണിലാവിൽ ഈ മന്ത്രവേണുവിലൊരീണമായിന്നു മാറാം

സ്ഥിതി [1]


ചിത്രം: സ്ഥിതി
സംവിധാനം: ആർ.ശരത്ത്‌
വർഷം: 2003
രചന: പ്രഭാ വർമ്മ
സംഗീതം: ഉണ്ണി മേനോൻ
പാടിയത്‌: ഉണ്ണി മേനോൻ

ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ
ഒരു വേള നിൻ നേർക്കു നീട്ടിയില്ല
എങ്കിലും എങ്ങനെ നീയറിഞ്ഞു
എന്റെ ചെമ്പനീർ പൂക്കുന്നതായ്‌ നിനക്കായ്‌
സുഗന്ധം പരത്തുന്നതായ്‌ നിനക്കായ്‌
പറയൂ നീ പറയൂ പറയൂ നീ പറയൂ

അകമേ നിറഞ്ഞ സ്നേഹമാം മാധുര്യം
ഒരു വാക്കിനാൽ തൊട്ടു ഞാൻ നൽകിയില്ല
നിറനീലരാവിലെ ഏകാന്തതയിൽ
നിൻ മിഴിയിലെ നനവൊപ്പി മായ്ച്ചതില്ല
എങ്കിലും നീ അറിഞ്ഞൂ എൻ നിനവെന്നും
നിൻ നിനവറിയുന്നതായ്‌ നിന്നെ തഴുകുന്നതായ്‌

തനിയേ തെളിഞ്ഞ രാഗമാം ശ്രീരാഗം
ഒരു മാത്രനീ ഒത്തു ഞാൻ മൂളിയില്ല
പുലർമഞ്ഞു പെയ്യുന്ന യാമത്തിലും
നിൻ മൃദുമേനിയൊന്നു പുണർന്നതില്ല
എങ്കിലും നീ അറിഞ്ഞൂ എൻ മനമെന്നും
നിൻ മനമറിയുന്നതായ്‌ നിന്നെ തലോടുന്നതായ്‌

വിസ്മയതുമ്പത്ത്‌ [2]


ചിത്രം: വിസ്മയതുമ്പത്ത്‌
സംവിധാനം: ഫാസിൽ
വർഷം: 2004
രചന: കൈതപ്രം
സംഗീതം: ഔസേപ്പച്ചൻ
പാടിയത്‌: കെ.ജെ യേശുദാസ്‌

കൊഞ്ചി കൊഞ്ചി വിളിക്കുന്ന കാറ്റിനെ മറക്കാൻ പൂവാം കുരുന്നിലയ്ക്കാകുമോ
തൊട്ടു തൊട്ടു കരയുന്ന കരയെ പിരിയാൻ കടലിന്റെ കരളിന്നാകുമോ
നിന്നിലെന്നും നിറയും എന്നെയിനി മറക്കാൻ നിന്റെ കനവുകൾക്കാകുമോ
എന്തിനാണിന്നുനിൻ ലോലമനസ്സിൽ അകലാനുള്ളൊരുഭാവം
എന്നെ പിരിയാനുള്ള വിചാരം

കടലല പോലും ആയിരം വെണ്ണുരകൈകളാൽ കരയേ തേടുമ്പോൾ
നിന്നെയും തേടി നിൻ വഴിത്താരയിൽ നീറും മനമോടേ ഞാൻ നിൽപ്പൂ
ചിറകടിച്ചുയരുമെൻ ചിത്രപ്രതീക്ഷകൾ കനലായെരിഞ്ഞടങ്ങുന്നു
നീയില്ലെങ്കിൽ നിന്നോർമ്മകളില്ലെങ്കിൽ സ്വപ്നങ്ങളില്ലാതെയാകും
ഞാനൊരു പാഴ്‌മരുഭൂമിയാകും

കാറ്റിന്നൂഞ്ഞാൽ ഇല്ലെങ്കിലെങ്ങനെ പൂവുകൾ തുള്ളിത്തുള്ളി ചാഞ്ചാടും
നീയാം നിഴൽത്തണലില്ലെങ്കിലെന്നിലെ സ്വപ്നങ്ങൾ എങ്ങനെ വിരിഞ്ഞാടും
വിടപറഞ്ഞകലുമെൻ നെഞ്ചിലെ മോഹങ്ങൾ നീയെന്നരികിലില്ലെങ്കിൽ
വിടപറയാൻ നിനക്കെങ്ങനെകഴിയും നാം ഇരുപേരല്ലല്ലോ
നമ്മൾ ഇരുപേരല്ലല്ലോ


ചിത്രം: വിസ്മയതുമ്പത്ത്‌
സംവിധാനം: ഫാസിൽ
വർഷം: 2004
രചന: കൈതപ്രം
സംഗീതം: ഔസേപ്പച്ചൻ
പാടിയത്‌: കെ.ജെ യേശുദാസ്‌ [സുജാത]

അഴകേ നീയെന്നെ അറിയാതിരുന്നാൽ
എന്തിനാണിനിയെന്റെ ജന്മം
അഴകേ എൻ വിരൽമീട്ടിയുണർത്തും
പാടാൻ കൊതിക്കുന്ന വീണ
നിന്നിലെ മോഹനസങ്കൽപവീണ

ഒരു വർണ്ണസ്വപ്നത്തിൽ ചിറകടിച്ചുയരുമ്പോൾ
കണ്മണീ നിന്നെ ഞാൻ അറിയുന്നു
കൽപനാ ജാലകം തുറന്നു വച്ചപ്പോൾ
കണികണ്ട കാഴ്ചയിൽ നിൻ രൂപം
പൊന്മുളം തണ്ടിൽ നിൻ ഗാനരഹസ്യം
പാഴ്‌നിലാ പാലയിൽ നിൻ വസന്തം
നിൻ മൊഴിയും മിഴിയും ഞാനല്ലേ

താളില തുമ്പിലെ മഞ്ഞിളംതുള്ളികൾ
മരതക മുത്തായ്‌ പൊഴിയുമ്പോൾ
നക്ഷത്രവാടിയിൽ പൗർണ്ണമികന്യക
താരകമുല്ലപ്പൂ കോർക്കുമ്പോൾ
തെന്നലിൽ നിൻ മൃദുനിശ്വാസഗന്ധം
മിന്നലിൽ കൈവള ചന്തം
നിൻ അഴകും കവിതയും ഒന്നാകുന്നു

വാത്സല്യം [3]


ചിത്രം: വാത്സല്യം
സംവിധാനം: കൊച്ചിൻ ഹനീഫ
വർഷം: 1993
രചന: കൈതപ്രം
സംഗീതം: എസ്‌.പി വെങ്കിടേഷ്‌
പാടിയത്‌: കെ.ജെ യേശുദാസ്‌

അലയും കാറ്റിൻ ഹൃദയം അരയാൽക്കൊമ്പിൽ തേങ്ങി
ഓലപുടവത്തുമ്പിൽ പാടം കണ്ണീരൊപ്പി
രാമായണം കേൾക്കാതെയായ്‌ പൊൻമൈനകൾ മിണ്ടാതെയായ്‌
ഓഹ്‌ ഓഹ്‌ ഓഹ്‌ ഓഹ്‌ ഓ..

പൈക്കിടാവേങ്ങി നിന്നു പാൽമണം വീണലിഞ്ഞു
യാത്രയായി ഞാറ്റുവേലയും ആത്മസൗഹൃദം നിറഞ്ഞൊരു സൂര്യനും
ഓഹ്‌ ഓഹ്‌ ഓഹ്‌ ഓഹ്‌ ഓ..

വൈദേഹി പോകയായി വനവാസ കാലമായി
രാമരാജധാനി വീണ്ടും ശൂന്യമായ്‌ വിമൂകയായ്‌ സരയൂനദി
ഓഹ്‌ ഓഹ്‌ ഓഹ്‌ ഓഹ്‌ ഓ..


ചിത്രം: വാത്സല്യം
സംവിധാനം: കൊച്ചിൻ ഹനീഫ
വർഷം: 1993
രചന: കൈതപ്രം
സംഗീതം: എസ്‌.പി വെങ്കിടേഷ്‌
പാടിയത്‌: കെ.എസ്‌ ചിത്ര, കെ.ജെ യേശുദാസ്‌

ഇന്നീ കൊച്ചുവരമ്പിന്മേലേ കൊയ്തടുക്കണ കതിരോണ്ട്‌
നാടാകേ കല്യാണസദ്യയൊരുക്കണ്ടേ
ഈ നാടാകേ പൊന്നോണചന്തമൊരുക്കണ്ടേ
മേലേ ചന്തേൽ ആളുംകൂട്ടോം കലപില കൂട്ടണ്‌ കേട്ടില്ലേ
സൈയ്താലികാക്കാന്റെ കാളേ നട കാളേ
ഹോയ്‌ പൊന്നാലികോയാന്റെ കാളേ നട കാളേ

താളത്തിൽ കൊയ്യെടി കല്യാണി താഴ്ത്തി കൊയ്യെടി മാധേവി
അത്താഴത്തിനൊരഞ്ചരപ്പറ കൊയ്തു നിറക്കെടി ശിങ്കാരി
കളിപറഞ്ഞ്‌ മുറുക്കി ചൊകചൊകന്ന്
തളകിലുക്ക്‌ കിലുകിലു വളകിലുക്ക്‌

ഭൂമിപ്പെണ്ണിന്റെ മാടത്ത്‌ പത്തായം പെറ്റതറിഞ്ഞില്ലേ
പുന്നെല്ല് കുത്തെടി ഇല്ലകുളങ്ങരെ കൊട്ടുംകൊറലാരോം കേട്ടില്ലേ
കതിരടിക്ക്‌ വയ്‌ക്കോൽ തുറുവൊരുക്ക്‌
വിളക്കെടുക്ക്‌ പുത്തരി കൊതിനിറക്ക്‌


ചിത്രം: വാത്സല്യം
സംവിധാനം: കൊച്ചിൻ ഹനീഫ
വർഷം: 1993
രചന: കൈതപ്രം
സംഗീതം: എസ്‌.പി വെങ്കിടേഷ്‌
പാടിയത്‌: കെ.എസ്‌ ചിത്ര [ കെ.ജെ യേശുദാസ്‌ ]

താമരക്കണ്ണനുറങ്ങേണം കണ്ണും പൂട്ടിയുറങ്ങേണം
അച്ഛനെപോലേ വളരേണം അമ്മയ്ക്ക്‌ തണലായ്‌ മാറേണം
അമ്പിളിമാമന്റെ കൊമ്പില്ലാകൊമ്പ്‌നീ കയ്യീലെടുക്കേണം

വീണുയർന്നു വളരണം കണ്ണുരണ്ടും തെളിയണം
പൂവിരിഞ്ഞ വഴികളിൽ മുള്ളുകണ്ടു നീങ്ങണം
ഉവ്വാവു മാറുവാൻ നാമം ജപിക്കേണം നല്ലവനാകേണം

നീ മറന്നുപോകിലും ഏറേ ദൂരേയാകിലും
എന്റെ ഉള്ളിലുള്ളിൽ നിൻ പിഞ്ചുപൈതലാവണം
ആയിരം തിങ്കളെ കണ്ടു ചിരിച്ചുനീ നീണാൾ വാഴേണം

പൈതൃകം [2]


ചിത്രം: പൈതൃകം
സംവിധാനം: ജയരാജ്‌
വർഷം: 1993
രചന: കൈതപ്രം
സംഗീതം: എസ്‌.പി വെങ്കിടേഷ്‌
പാടിയത്‌: കെ.ജെ യേശുദാസ്‌ [കെ.എസ്‌ ചിത്ര]

വാൽക്കണ്ണെഴുതിയ മകരനിലാവിൽ മാമ്പൂമണമൊഴുകീ
ആതിരവിരിയും തളിരൂഞ്ഞാലായ്‌ തുളസികതിരാടീ
വാർമ്മുടി ഉലയുകയായ്‌ നൂപുരമുണരുകയായ്‌
മംഗലപാലയിൽ ഗന്ധർവ്വനണയുകയായ്‌

താരാമഞ്ചരിയിളകും ആനന്ദഭൈരവിയിൽ
താനവർണ്ണം പാടുകയായ്‌ രാഗമധുവന ഗായിക
എന്റെ തപോവനഭൂമിയിൽ അമൃതം പെയ്യുകയായ്‌

നാലുകെട്ടിന്നുള്ളിൽ മാതാവായ്‌ ലോകം
താതനോതും മന്ത്രവുമായ്‌ ഉപനയനം വരമേകി
നെയ്‌വിളക്കിൻ പൊൻനാളം മംഗളമരുളുകയായ്‌


ചിത്രം: പൈതൃകം
സംവിധാനം: ജയരാജ്‌
വർഷം: 1993
രചന: കൈതപ്രം
സംഗീതം: എസ്‌.പി വെങ്കിടേഷ്‌
പാടിയത്‌: മിന്മിനി,കെ.ജെ യേശുദാസ്‌

സ്വയംവരമായ്‌ മനോഹരിയായ്‌ ദേവരജനി വിടരുകയായ്‌
ശകുന്തളയും പ്രിയംവദയും മധുചന്ദ്രികയായ്‌ കുളിരേകി
സ്വയംവരമായ്‌ മനോഹരിയായ്‌ ദേവരജനി വിടരുകയായ്‌
ശകുന്തളയും പ്രിയംവദയും ശുഭോദയചന്ദ്രികയായ്‌ കുളിരേകി

കാവ്യദീപ ചാരുതയിൽ രൂപമാർന്നു മാളവിക
മെഘവീണാ തന്ത്രികളിൽ ഹംസനാദം പൊഴിയുകയായ്‌
മാലിനീ മന്ദഗാമിനീ പ്രിയതമനെങ്ങുപോയ്‌ പ്രിയതമനെങ്ങുപോയ്‌
ഓഹ്‌ ഓഹ്‌ ഓഹ്‌ ഓഹ്‌ ചാരുലതേ പറയൂ നീ

മാഘമാസദൂതിക തൻ സോമചഷകം നിറയുകയായ്‌
സാന്ദ്രമുരളീ മധുരിമയിൽ രാഗശലഭം നുകരുകയായ്‌
വൈണികേ ചൈത്രഗായികേ പ്രിയതമയെങ്ങുപോയ്‌ പ്രിയതമയെങ്ങുപോയ്‌
ഓഹ്‌ ഓഹ്‌ ഓഹ്‌ ഓഹ്‌ ഉജ്ജയിനീ ഉണരുകയായ്‌

ഉണ്ണികളെ ഒരു കഥപറയാം [1]


ചിത്രം: ഉണ്ണികളെ ഒരു കഥപറയാം
സംവിധാനം: കമൽ
വർഷം: 1987
രചന: ബിച്ചു തിരുമല
സംഗീതം: ഔസേപ്പച്ചൻ
പാടിയത്‌: കെ.ജെ യേശുദാസ്‌

ഉണ്ണികളെ ഒരു കഥപറയാം ഈ പുല്ലാങ്കുഴലിൻ കഥപറയാം
പുൽമേട്ടിലോ പൂങ്കാട്ടിലോ പുൽമേട്ടിലോ പൂങ്കാട്ടിലോ
എങ്ങോ പിറന്നുപണ്ടിളംമുളം കൂട്ടിൽ

മഞ്ഞുംമണിത്തെന്നലും തരും കുഞ്ഞുമ്മ കൈമാറിയും
വേനൽക്കുരുന്നിന്റെ തൂവലാൽ തൂവലകൾ തുന്നിയും
പാടാത്തപാട്ടിന്റെ ഈണങ്ങളേ തേടുന്ന കാറ്റിന്റെ ഓളങ്ങളിൽ
ഉള്ളിന്റെ ഉള്ളിലെ നോവിന്റെ നൊമ്പരം ഒരുനാളിൽ സംഗീതമായ്‌
പുല്ലാങ്കുഴൽ നാദമായ്‌

പുല്ലാഞ്ഞികൾ പൂത്തുലഞ്ഞിടും മേച്ചിൽപ്പുറം തന്നിലും
ആകാശക്കൂടാരക്കീഴിലെ ആശാമരച്ചോട്ടിലും
ഈ പാഴ്‌മുളം തണ്ട്‌ പൊട്ടുംവരെ ഈ ഗാനമില്ലാതെയാകും വരെ
കുഞ്ഞാടുകൾക്കെന്നും കൂട്ടായിരുന്നിടും ഇടയന്റെ മനമാകുമീ
പുല്ലാങ്കുഴൽ നാദമായ്‌

ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം [2]


ചിത്രം: ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം
സംവിധാനം: ഭരതൻ
വർഷം: 1987
രചന: ഒ.എൻ.വി കുറുപ്പ്‌
സംഗീതം: ജോൺസൺ
പാടിയത്‌: ലതിക, കെ.ജെ യേശുദാസ്‌

പൂവേണം പൂപ്പടവേണം പൂവിളിവേണം
പൂണാരം ചാർത്തിയ കന്നിപൂമകൾ വേണം
കൊന്നത്തെ കാവിൽ നിന്നും തേവര്‌ താഴെയെഴുന്നള്ളുന്നേ
കോലോലം മഞ്ചൽ മൂളി പോരുന്നുണ്ടേ മൂളി പോരുന്നുണ്ടേ

നാഴി പൂവെള്ളും പുന്നെല്ലും ചോഴിയ്ക്കും മക്കൾക്കും തായോ
നാവോരു പാടണ കന്നി മൺകുടവും വീണയുമായി
നീയെന്തേ വന്നീല്ല പൊന്നോണം പോയല്ലോ
ഒരുനിലമുഴുതതിൽ മുതിരവിതച്ചേ
അതിലൊരു പകുതിയുമൊരു കിളിതിന്നേ പോയ്‌

വാളും ചിലമ്പും കലമ്പി വതിൽപ്പടിക്കൽ വന്നാർപ്പൂ
ഉണ്ണികളേ തേടിവരുന്നോ ഉള്ളുരുകും കാവിലെയമ്മേ
നീവാഴും കാവിന്ന് തീവെച്ചതാരെന്നോ
ഒരുപിടി അവിലിന്‌ വെറുമൊരുമലരിന്‌
വെയിലിതു മുഴുവനുമേൽക്കണതാരാണോ

ആയില്ല്യക്കാവിലു വേലേംപൂരവുമുണ്ടേ
നീയെന്റെ കുഞ്ഞിക്കുയിലേ കൂടേ വരില്ലേ
ഇല്ലെന്നോ മിന്നും പൊന്നും കൈവള കാലില ചാർത്താനെന്നോ
പൊട്ടെന്തിനു പൊന്നല്ലേ നീ പൊൻകുടമല്ലേ എന്റെ പൊൻകുടമല്ലേ


ചിത്രം: ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം
സംവിധാനം: ഭരതൻ
വർഷം: 1987
രചന: ഒ.എൻ.വി കുറുപ്പ്‌
സംഗീതം: ജോൺസൺ
പാടിയത്‌: കെ.ജെ യേശുദാസ്‌

മെല്ലെ മെല്ലേ മുഖപടം തെല്ലൊതുക്കി
അല്ലിയാമ്പൽ പൂവിനേ തൊട്ടുണർത്തി
ഒരു കുടന്ന നിലാവിന്റെ കുളിരുകോരി
നെറുകയിൽ അരുമയായ്‌ കുടഞ്ഞതാരോ

ഇടയന്റെ ഹൃദയത്തിൽ നിറഞ്ഞൊരീണം
ഒരുമുളം തണ്ടിലൂടൊഴുകി വന്നു
ആയർപ്പെൺക്കിടാവേ നിൻ പാൽക്കുടം
തുളുമ്പിയതായിരം തുമ്പപ്പൂവായ്‌ വിരിഞ്ഞു
ആയിരം തുമ്പപ്പൂവായ്‌ വിരിഞ്ഞു

ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം
കിളിവാതിൽ പഴുതിലൂടൊഴുകി വന്നു
ആരാരുമറിയാത്തൊരാത്മാവിൻ തുടിപ്പുപോൽ
ആലോലം ആനന്ദ നൃത്തമാർന്നു
ആലോലം ആനന്ദ നൃത്തമാർന്നു

സുൽത്താൻ [2]


ചിത്രം: സുൽത്താൻ
സംവിധാനം: ശ്രീപ്രകാശ്‌
വർഷം: 2008
രചന: കൈതപ്രം
സംഗീതം: എം.ജയചന്ദ്രൻ
പാടിയത്‌: ശ്വേത, വിജയ്‌ യേശുദാസ്‌

അറബികടലൊരു മണവാളൻ ഹോ ഹോ
കരയോ നല്ലൊർ മണവാട്ടി ഹൊ ഹോ
പണ്ടേ പണ്ടേ പായിലിരുന്നു പകിടയുരുട്ടിക്കളിയല്ലോ ഹോ ഹോ ഹോ
ഹോ ഹോ ഹോ ഹോ ഹോ

രാക്കുയിൽ കൂട്ടുകാരീ രാവിന്റെ പാട്ടുകാരീ
മനസ്സിന്റെ തംബുരുമീട്ടീ അനുരാഗഗാനം പാടാമോ
ഹോ ഹോ ഹോ ഹോ ഹോ ഹോ
വൈശാഖപാൽനിലാവിൽ വനമുല്ലപൂവിടുമ്പോൾ
മംഗല്യതാലി ചാർത്തീ രാഗാർദ്രഗാനം പാടാം ഞാൻ

ഗായകാ നീയെന്നുള്ളിൽ മധുവൂറും നൊമ്പരം
അഴലിന്റെ കൽപ്പടവിൽ നീ വാടാത്തപൂമരം
അഴകാർന്ന ചന്ദ്രബിംബമേ വരമഞ്ഞളാടുമോ
കസവിന്റെ നൂലുപാകിയ മണിമഞ്ചം നീർത്തുമോ
ഇളമഞ്ഞിൻ കുളിരലയിൽ ഹോ ഹോ ഹോ ഹോ

കരളിന്റെ കൽവിളക്കിൽ നിറദീപമാണു നീ
കനവിന്റെ വൃന്ദാവനിയിൽ മധുശലഭമാണു നീ
ഉടലാകേ പൂത്തുനിൽപ്പൂ നിൻ നിറവാർന്ന യൗവ്വനം
അരയന്നതോണിയേറി വാ പുളകങ്ങൾ പങ്കിടാം
ഉണരൂ എന്നിലലിയൂ നീ ഒഹ്‌ ഹോ ഹോ ഹോ


ചിത്രം: സുൽത്താൻ
സംവിധാനം: ശ്രീപ്രകാശ്‌
വർഷം: 2008
രചന: കൈതപ്രം
സംഗീതം: എം.ജയചന്ദ്രൻ
പാടിയത്‌: രഞ്ജിത്ത്‌

മാ മഴ മഴ ഇളനീർമണിമഴ
തേന്മൊഴിമഴ മനസ്സിൻനിറമഴ
മഴയേറ്റുപാടുമനുരാഗസന്ധ്യ വരവായ്‌

ഒന്നു നീ പറയൂ പറയുകെന്നോടിഷ്ടമെന്നോമലേ
ഒന്നു നീ പറയൂ പറയുകെന്നോടരുമയാംകൊഞ്ചലായ്‌
ഒഹ്‌ ഹൊ ഹൊ
താമര കുരുവി കേട്ടോട്ടെ
മുളം കാടിനോട്‌ കളി പറഞ്ഞോട്ടെ
താളില തളിര്‌ കണ്ടോട്ടെ
കുളിർ മഞ്ഞിനോട്‌ ചൊല്ലി ചിരിചോട്ടേ
ആരാകിലും ഞാൻ ആരാകിലും
നീ എന്റെ മാത്രമെന്ന് പറയൂ സഖി

വന്നു നീ നിറയൂ നിറയുകെന്നുൾകുമ്പിളിൽ കാവ്യമായ്‌
ഓമനെ കനിയൂ കനിയുകെൻ കതോരമാമർമ്മരം
ഒഹ്‌ ഹൊ ഹൊ
പാതിരാ തളിക പൂത്തോട്ടേ
മലർ താരകങ്ങൾ ഒന്നു വിരിഞ്ഞോട്ടേ
വെണ്ണിലാവിൻ പുഴ നിറഞ്ഞോട്ടേ
മനം വിണ്ണിലൂടേ പാറിപറന്നോട്ടേ
ഈണങ്ങളിൽ മൃതു രാഗങ്ങളിൽ
നീ എന്റെ മാത്രമെന്ന് പറയൂ സഖി

ശാന്തം [1]


ചിത്രം: ശാന്തം
സംവിധാനം: ജയരാജ്‌
വർഷം: 2000
രചന: കൈതപ്രം
സംഗീതം: കൈതപ്രം
പാടിയത്‌: കെ.എസ്‌ ചിത്ര [കെ.ജെ യേശുദാസ്‌]

ആറ്റുനോറ്റുണ്ടായൊരുണ്ണി അമ്മ
കാത്തുകാത്തുണ്ടായൊരുണ്ണി
അമ്പോറ്റിക്കണ്ണന്റെ മുമ്പിൽ അമ്മ
കുമ്പിട്ടു കിട്ടിയ പുണ്യം
ചോടൊന്നു വെയ്ക്കുമ്പോൾ അമ്മക്കുനെഞ്ചിൽ
കുളിരാം കുരുന്നാകുംഉണ്ണി

കൊഞ്ചുന്ന കിങ്ങിണികെട്ടിത്തരാമമ്മ
മോതിരമിട്ടുതരാം
നാക്കത്തുതേനും വയമ്പും തേച്ചമ്മ
മാറോടു ചേർത്തുറക്കാം
കൈവളരുന്നതും കാൽവളരുന്നതും
കണ്ടോണ്ടമ്മയിരിക്കാം

വീടോളം നീ തെളിഞ്ഞുണരുണ്ണി
നാടോളം നീ വളര്‌
മണ്ണോളം നീ ക്ഷമിക്കാൻ പഠിക്കുണ്ണി
അമ്മയോളം നീ സഹിക്ക്‌
സ്നേഹം കൊണ്ടൊരു തോണിയുണ്ടാക്ക്‌
കാലത്തിനറ്റത്തു പോകാൻ

ഓർക്കുക വല്ലപ്പോഴും [3]


ചിത്രം: ഓർക്കുക വല്ലപ്പോഴും
സംവിധാനം: സോഹൻ ലാൽ
വർഷം: 2009
രചന: ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം: എം.ജയചന്ദ്രൻ
പാടിയത്‌: രാജലക്ഷ്മി, ആനന്ദ്‌

നല്ല മാമ്പൂപ്പാടം പൂത്തെടീ പെണ്ണേ
കുഞ്ഞുമഞ്ഞക്കിളി കണ്ണേ
കണ്ണാരേ മഞ്ഞണിഞ്ഞ മാൻകുരുന്നേ
എന്റെ ഞാവൽതോട്ടം കായ്ക്കണകാലം
തത്തമ്മയ്ക്ക്‌ താലികെട്ട്‌
പൂവാല്ലോ മൂക്കുത്തിക്ക്‌ മുത്ത്‌കൊരുക്കാൻ

അല്ലിമുല്ലതണലത്ത്‌ തനിച്ചിരിക്കാം
നിന്റെ ചന്തമുള്ള കവിളത്തൊരുമ്മതരാം
കുമ്പിൾകുത്തി കുടപ്പന്റെ തേനെടുക്കാം
നിന്റെ ചുണ്ടിലേറ്റിച്ചുറുമ്പിന്റെ കുറുമ്പറിയാം
കണ്ണാരാംപൊത്താം ചിരിച്ചൊഴിക്കാം
മിന്നാമിനുങ്ങിൻ കഥപറയാം
കളിയൂഞ്ഞലിൽ കിളിയാടവേ
ഒരു കൈതോലമേൽകാറ്റ്‌ കളിയാക്കിയോ

വെള്ളിവളക്കിലുക്കണ പുഴയരികിൽ
മെല്ലെ തുള്ളിത്തുള്ളി നടക്കണ മുയൽകുരുന്നേ
പൊന്നൊരുക്കിവിളക്കി നിൻ മണികഴുത്തിൽ
കൊച്ചു കുന്നിമണിപളുങ്കിന്റെ മാലയിടാം
മിന്നായം മിന്നും മീൻപിടിക്കാം
കണ്ണാടികൂട്ടിൽ താമസിക്കാം
കുഞ്ഞാടുകൾ കുളിരുന്നൊരീ
മഞ്ഞു കൂടാരമാണെന്റെ കുഞ്ഞാങ്കിളീ

Click Here To View The Song "Nalla Maampoo Padam"
ചിത്രം: ഓർക്കുക വല്ലപ്പോഴും
സംവിധാനം: സോഹൻ ലാൽ
വർഷം: 2009
രചന: പി.ഭാസ്കരൻ
സംഗീതം: എം.ജയചന്ദ്രൻ
പാടിയത്‌: എം.ജയചന്ദ്രൻ

പണ്ടത്തെ കളിത്തോഴൻ കാഴ്ച വെയ്ക്കുന്നു മുന്നിൽ
രണ്ടു വാക്കുകൾ മാത്രം ഓർക്കുക വല്ലപ്പോഴും

ഓർക്കുക വല്ലപ്പോഴും പണ്ടത്തെ കാടും മേടും
പൂക്കാലം വിതാനിക്കും ആ കുന്നിൻപ്പുറങ്ങളും
രണ്ടു കൊച്ചാത്മാവുകൾ അവിടങ്ങളിൽ വെച്ചു
പണ്ടത്തെ രാജവിൻ കഥകൾ പറഞ്ഞതും
ഓർക്കുക വല്ലപ്പോഴും ഓർക്കുക വല്ലപ്പോഴും

മരിക്കും സ്മൃതികളിൽ ജീവിച്ചു പോരും ലോകം
മറക്കാൻ പഠിച്ചത്‌ നേട്ടമാണെന്നാകിലും
ഹസിക്കും പൂക്കൾ പൊഴിഞ്ഞില്ലെങ്കിലൊരുനാളും
വസന്തം വസുധയിൽ വന്നിറിങ്ങില്ലെന്നാലും
വ്യർത്ഥമായാവർത്തിപ്പൂ വ്രണിതപ്രതീക്ഷയാൽ
മർത്യനീ പദം രണ്ടും ഓർക്കുക വല്ലപ്പോഴും

Click Here To View The Song "Pandathe Kalithozhan"
ചിത്രം: ഓർക്കുക വല്ലപ്പോഴും
സംവിധാനം: സോഹൻലാൽ
വർഷം: 2009
രചന: ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം: എം.ജയചന്ദ്രൻ
പാടിയത്‌: കാർത്തിക്‌ [ശ്വേത]

ഏതോ ജനുവരി മാസം
മനസ്സിലൊരീറൻ നിറമിഴിപോലെ
ഒരു കൈകുമ്പിളിൽ നറുവെൺപ്പൂവുമായ്‌
ഇതൾ നേർത്തൊരോർമ്മയായി വന്നു നീ
വെറുതെ ഏതോ ജനുവരി മാസം
മനസ്സിലൊരീറൻ നിറമിഴിപോലെ

അന്നു നിൻ നിഴൽപോലുമെൻ
മഴചാറുന്ന ചിറകിന്മേൽ ചാഞ്ഞുനിന്നു
പിന്നെ നിൻ കനവാലെ എൻ
വിരൽ തേടുന്ന സ്വരമെല്ലാം കേട്ടുനിന്നു
ഒരു മണിശലഭം സ്വയമുരുകുമൊരുയിരിൽ
പറയാത്ത നൊമ്പരങ്ങൾ പങ്കിടാം
ഇനി ഏതോ ജനുവരി മാസം
മനസ്സിലൊരീറൻ നിറമിഴിപോലെ

അന്നു നിൻ ചിരിപോലുമെൻ
നുരയോലുന്ന തടലിന്മേൽ പെയ്തിറങ്ങി
പിന്നെ ഞാൻ ശ്രുതിയായി നിൻ
മൊഴിമൂളുന്ന പാട്ടെല്ലാം ഏറ്റുപാടി
ഇനിയൊരുനിമിഷം മലരണിയുമൊരുഷസ്സിൽ
പുലർകാല സൂര്യനായ്‌ വിരിഞ്ഞിടാം
ഏതോ ജനുവരി മാസം
മനസ്സിലൊരീറൻ നിറമിഴിപോലെ

Click Here To View The Song "Etho January Masam"

ഓടയിൽ നിന്ന് [1]


ചിത്രം: ഓടയിൽ നിന്ന്
സംവിധാനം: കെ.എസ്‌ സേതുമാധവൻ
വർഷം: 1965
രചന: വയലാർ
സംഗീതം: ജി.ദേവരാജൻ
പാടിയത്‌: പി.സുശീല

കാറ്റിൽ ഇളംകാറ്റിൽ ഒഴുകിവരും ഗാനം
ഒരു കാണാകുയിൽ പാടും കളമുരളീ ഗാനം

ആത്മവിപഞ്ചികയിൽ മധുമാസ പഞ്ചമിയിൽ
അന്നു മാലിനി തീരത്ത്‌ ശകുന്തള പാടിയ
മായാമോഹന ഗാനം ഇതാ ഇതാ ഇതാ ആ ആ

മാദക രജനികളിൽ പ്രിയമാനസ യമുനകളിൽ
അനുരാഗ ലഹരിയിൽ ഗോപികൾ പാടിയ
രാധാമാധവ ഗാനം ഇതാ ഇതാ ഇതാ ആ ആ

കിരീടം [1]


ചിത്രം: കിരീടം
സംവിധാനം: സിബി മലയിൽ
വർഷം: 1989
രചന: കൈതപ്രം
സംഗീതം: ജോൺസൺ
പാടിയത്‌: എം.ജി ശ്രീകുമാർ

കണ്ണീർ പൂവിന്റെ കവിളിൽ തലോടി
ഈണം മുഴങ്ങും പഴമ്പാട്ടിൽ മുങ്ങി
മറുവാക്കു കേൾക്കാൻ കാത്തുനിൽക്കാതെ
പൂത്തുമ്പിയെന്തേ മറഞ്ഞു എന്തേ
പുള്ളോർക്കുടം പോലേ തേങ്ങീ

ഉണ്ണിക്കിടവിന്നു നൽകാൻ അമ്മ
നെഞ്ചിൽ പാലാഴിയേന്തി
ആയിരം കൈനീട്ടി നിന്നു
സൂര്യതാപമായ്‌ താതന്റെ ശോകം
വിടചൊല്ലവേ നിമിഷങ്ങളിൽ
ജലരേഖകൾ വീണലിഞ്ഞൂ
കനിവേകുമീ വെൺമേഘവും
മഴനീർക്കിനാവായ്‌ മറഞ്ഞു ദൂരേ
പുള്ളോർക്കുടം കേണുറങ്ങീ

ഒരുകുഞ്ഞു പാട്ടായ്‌ വിതുമ്മി
മഞ്ഞുപൂഞ്ചോലയെന്തോ തിരഞ്ഞൂ
ആരെയോ തേടിപ്പിടഞ്ഞൂ
കാറ്റുമൊരുപാടുനാളായ്‌ അലഞ്ഞു
പൂന്തെന്നലിൽ പൊന്നോളമായ്‌
ഒരുപാഴ്കിരീടം മറഞ്ഞു
കദനങ്ങളിൽ തുണയാകുവാൻ
വെറുതേയൊരുങ്ങുന്ന മൗനം എങ്ങോ
പുള്ളോർക്കുടം പോലേ വിങ്ങീ

കളിയൂഞ്ഞാൽ [1]


ചിത്രം: കളിയൂഞ്ഞാൽ
സംവിധാനം: അനിൽ ബാബു
വർഷം: 1997
രചന: കൈതപ്രം
സംഗീതം: ഇളയരാജ
പാടിയത്‌: കെ.ജെ യേസുദാസ്‌

മണിക്കുട്ടിക്കുറുമ്പുള്ളൊരമ്മിണിപ്പൂവാലി
നിന്നെ പാട്ടുപഠിപ്പിച്ചതാരെടി വായാടി
ഇത്തിരിപ്പൂവോ പൊന്മുളംകാടോ
ഏട്ടന്റെ നെഞ്ചിലെ താരാട്ടോ
തൊട്ടുതലോടുന്ന പൂങ്കാറ്റോ
ആലിപ്പഴംവീഴും ആവണിമേട്ടിലെ
ഓമന അമ്പിളിയോ

നിന്റെ ഇളനീർമൊഴിയിൽ
കുളിരണിയും പുലരി
കവിളിൽ തെളിയും വാർമഴവില്ല്
മഴമേഘമുണരുന്നു കാർക്കൂന്തലിൽ
കൈക്കുമ്പിൾ നിറയുന്നു കനകാംബരം
നീയെന്റെ ആത്മാവിലാനന്ദമധുരം
കന്നിപനംകിളി താമരപ്പൂങ്കുരുവീ

കരിമിഴികൾ വിടർന്നാൽ
തിരയിളകും അഴക്‌
നീയെൻ കനവിൽ മായാജാലം
നിൻ വാക്കിലൊഴുകുന്നു പുല്ലാങ്കുഴൽ
നിൻ നോക്കിലുയരുന്നു ചന്ദ്രോദയം
നിന്നിൽ തുടങ്ങുന്നു സൂര്യോദയങ്ങൾ
നീയെന്റെ ഉള്ളിലെ ചിത്തിരപൂങ്കനവ്‌

ധ്വനി [3]


ചിത്രം: ധ്വനി
സംവിധാനം: എ.റ്റി അബു
വർഷം: 1988
രചന: യൂസഫ്‌ അലി കേച്ചേരി
സംഗീതം: നൗഷാദ്‌
പാടിയത്‌: കെ.ജെ യേശുദാസ്‌

രാമാ രാമാ രാമാ
ജാനകീ ജാനേ രാമാ ജാനകീ ജാനേ
കദനനിദാനം നാഹം ജാനേ
മോക്ഷകവാടം നാഹം ജാനേ
ജാനകീ ജാനേ രാമാ രാമാ രാമാ

വിഷാദകാലേ സഖാത്വമേവ
ഭയാന്ധകാരേ പ്രഭാത്വമേവ
ഭവാപ്തിനൗക ത്വമേവദേവ
ഭവാപ്തിനൗക ത്വമേവദേവ
ഭജേഭവന്തം രമാഭിരാമാ
ഭജേഭവന്തം രമാഭിരാമാ

ദയാസമേത സുധാനികേത
ചിൻമകരന്ദ നതമുനിവൃന്ദ
ആഗമസാര ജിതസംസാര
ആഗമസാര ജിതസംസാര
ഭജേഭവന്തം മനോഭിരാമാ
ഭജേഭവന്തം മനോഭിരാമാ


ചിത്രം: ധ്വനി
സംവിധാനം: എ.റ്റി അബു
വർഷം: 1988
രചന: യൂസഫ്‌ അലി കേച്ചേരി
സംഗീതം: നൗഷാദ്‌
പാടിയത്‌: കെ.ജെ യേശുദാസ്‌

മാനസ നിളയിൽ പൊന്നോളങ്ങൾ
മഞ്ജീരധ്വനി ഉണർത്തീ
ഭാവനയാകും പൂവനി നിനക്കായ്‌
വേദിക പണിതുയത്തീ

രാഗവതീ നിൻ രമ്യശരീരം
രാജിത ഹാരം മാന്മഥ സാരം
വാർക്കുനു ചില്ലിൽ വിണ്മലർ വല്ലീ
ദേവതു കൂലം മഞ്ജുകപോലം
പാലും തേനും എന്തിനു വേറേ
ദേവീ നീ മൊഴിഞ്ഞാൽ

രൂപവതി നിൻ മഞ്ജുള ഹാസം
വാരൊളി വീശും മാധവമാസം
നീർമ്മിഴി നീട്ടും തൂലികയാൽ നീ
പ്രാണനിലെഴുതീ ഭാസുര കാവ്യം
നീയെൻ ചാരേ വന്നണയുമ്പോൾ
ഏതോ നിർവ്വൃതി ഞാൻ

പ സ സ സ സ സ സ സ സ സ നി പ മ
പ നീ രി രി രി രി രി രി രി രി ഗ രി ഗ സ
നി സ രി സാാ

ഭാവനയാകും പൂവനി നിനക്കായ്‌
വേദിക പണിതുയത്തീ
ആ ആ ആാ
ഭാവനയാകും പൂവനി നിനക്കായ്‌
വേദിക പണിതുയത്തീ


ചിത്രം: ധ്വനി
സംവിധാനം: എ.റ്റി അബു
വർഷം: 1988
രചന: യൂസഫ്‌ അലി കേച്ചേരി
സംഗീതം: നൗഷാദ്‌
പാടിയത്‌: കെ.ജെ യേശുദാസ്‌

രതിസുഖസാരമായ്‌ ദേവി നിന്മെയ്‌ വാർത്തൊരാ ദൈവം കലാകാരൻ
കലാകാരൻ പ്രിയേ നിൻ പ്രേമമെന്നിൽ ചേർത്തൊരാ ദൈവം കലാകാരൻ

തുളുമ്പും മാദകമധു പാനപാത്രം നിന്റെയീ നേത്രം
സഖി നിൻ വാർമ്മുടിതൻ കാന്തിയേന്തീ നീലമേഘങ്ങൾ
തവധര ശോഭയാലീ ഭൂമിയിൽ പലകോടി പൂതീർത്തു കലാകാരൻ
കലാകാരൻ പ്രിയേ നിൻ പ്രേമമെന്നിൽ ചേർത്തൊരാ ദൈവം കലാകാരൻ

നിലാവിൻ പൊൻകതിരാൽ നെയ്തെടുത്തു നിന്റെ ലാവണ്യം
കിനാവിൻ പൂംപരാഗം ചൂടിനിന്നു നിന്റെ താരുണ്യം ആ ആാ ആാ
മൂഖാസവലഹരിയാൽ വീഞ്ഞാക്കിയെൻ ഭാവാർദ്രഗാനങ്ങൾ കലാകാരൻ
കലാകാരൻ പ്രിയേ പ്രേമമെന്നിൽ ചേർത്തൊരാ ദൈവം കലാകാരൻ

Click Here To View The Song "Janakee Jaane Rama"
Click Here To View The Song "Manasa Nilayil"
Click Here To View The Song "Rathisukhasaaramaay"

അനിയത്തിപ്രാവ്‌ [4]


ചിത്രം: അനിയത്തിപ്രാവ്‌
സംവിധാനം: ഫാസിൽ
വർഷം: 1997
രചന: എസ്‌.രമേശൻ നായർ
സംഗീതം: ഔസേപ്പച്ചൻ
പാടിയത്‌: സുജാത, കെ.ജെ യേശുദാസ്‌

എന്നും നിന്നെ പൂജിക്കാം പൊന്നും പൂവും ചൂടിക്കാം
വെണ്ണിലാവിൻ വാസന്ത ലതികേ
എന്നും എന്നും എൻമാറിൽ മഞ്ഞുപെയ്യും പ്രേമത്തിൻ
കുഞ്ഞുമാരി കുളിരായ്‌ നീ അരികേ
ഒരു പൂവിന്റെ പേരിൽ നീ ഇഴനെയ്ത രാഗം
ജീവന്റെ ശലഭങ്ങൾ കാതോർത്തു നിന്നു
ഇനിയീ നിമിഷം വാചാലം

ഏഴേഴു ചിറകുള്ള സ്വരമാണോ നീ
ഏകാന്തയാമത്തിൻ വരമാണോ
പൂജക്കു നീ വന്നാൽ പൂവാകാം
ദാഹിച്ചു നീ നിന്നാൽ പുഴയാകാം
ഈ സന്ധ്യകൾ അല്ലിത്തേൻചിന്തുകൾ
പൂമേടുകൾ രാഗ തേൻകൂടുകൾ
തോരാതെ തോരാതെ ദാഹമേഘമായ്‌ പൊഴിയാം

ആകാശം നിറയുന്ന സുഖമോ നീ
ആത്മാവിലൊഴുകുന്ന മധുവോ നീ
മോഹിച്ചാൽ ഞാൻ നിന്റെ മണവാട്ടി
മോതിരം മാറുമ്പോൾ വഴികാട്ടി
സീമന്തിനീ സ്നേഹപാലാഴിയിൽ
ഈ ഓർമ്മതൻ ലില്ലിപ്പൂന്തോണിയിൽ
തീരങ്ങൾ തീരങ്ങൾ തേടിയോമലേ തുഴയാം


ചിത്രം: അനിയത്തിപ്രാവ്‌
സംവിധാനം: ഫാസിൽ
വർഷം: 1997
രചന: എസ്‌.രമേശൻ നായർ
സംഗീതം: ഔസേപ്പച്ചൻ
പാടിയത്‌: കെ.ജെ യേശുദാസ്‌

ഓ പ്രിയേ പ്രിയേ നിനക്കൊരു ഗാനം
ഓ പ്രിയേ പ്രാണനിലുണരും ഗാനം
അറിയാതേ ആത്മാവിൽ ചിറകുകുടഞ്ഞോരഴകേ
നിറമിഴിയിൽ ഹിമകണമായ്‌ അലിയുകയാണീ വിരഹം

ജന്മങ്ങളായ്‌ പുണ്യോദയങ്ങളായ്‌ കൈവന്ന നാളുകൾ
കണ്ണീരുമായ്‌ കാണാക്കിനാകളായ്‌ നീ തന്നൊരാശകൾ
തിരതല്ലുമേതു കടലായ്‌ ഞാൻ പിടയുന്നതേതു ചിറകായ്‌ ഞാൻ
പ്രാണന്റെ നോവിൽ വിടപറയും കിളിമകളായ്‌ എങ്ങുപോയി നീ

വർണ്ണങ്ങളായ്‌ പുഷ്പോൽസവങ്ങളായ്‌ നീയെന്റെ വാടിയിൽ
സംഗീതമായ്‌ സ്വപ്നാടനങ്ങളിൽ നീയെന്റെ ജീവനിൽ
അലയുന്നതേതു മുകിലായ്‌ ഞാൻ അണയുന്നതേതു തിരിയായ്‌ ഞാൻ
ഏകാന്തരാവിൽ കനലെരിയും കഥതുടരാൻ എങ്ങുപോയി നീ


ചിത്രം: അനിയത്തിപ്രാവ്‌
സംവിധാനം: ഫാസിൽ
വർഷം: 1997
രചന: എസ്‌.രമേശൻ നായർ
സംഗീതം: ഔസേപ്പച്ചൻ
പാടിയത്‌: കെ.എസ്‌ ചിത്ര

അനിയത്തിപ്രാവിനു പ്രിയരിവർ നൽകും ചെറുതരി സുഖമുള്ള നോവ്‌
അതിൽ തെരുതെരെ ചിരിയുടെ പുലരികൾ നീന്തും മണിമുറ്റമുള്ള വീട്‌
ഈ വീട്ടിലെന്നുമൊരു പൊന്നോമലായ്‌ മിഴിപൂട്ടുമോർമ്മയുടെ താരാട്ടുമായ്‌
നിറഞ്ഞുല്ലാസമെല്ലാർക്കും നൽകീടും ഞാൻ

സ്നേഹമെന്നും പൊന്നൊളിയായ്‌ ഈ പൂമുഖം മെഴുകീടുന്നു
ദീപനാളം പ്രാർത്ഥനയാൽ മിഴിചിമ്മാതെ കാത്തീടുന്നു
ദൈവം തുണയാകുന്നു ജന്മം വരമാകുന്നു
രുചിഭേദങ്ങളും പിടിവാതങ്ങളും തമ്മിൽ ഇടയും ഒടുവിൽ തളരും
ഇവൾ എല്ല്ലാർക്കും ആരോമലായ്‌ ഒളിചിന്തുന്ന പൊൻദീപമായ്‌

കണ്ണുനീരും മുത്തല്ലൊ ഈ കാരുണ്യതീരങ്ങളിൽ
കാത്തുനിൽക്കും ത്യാഗങ്ങളിൽ നാം കാണുന്നു സൂര്യോദയം
തമ്മിൽപ്രിയമാകണം നെഞ്ചിൽനിറവാകണം കണ്ണിൽകനിവൂറണം നമ്മളൊന്നാകണം
എങ്കിൽ അകവും പുറവും നിറയും
ഇവൾ എന്നെന്നും തങ്കകുടം ചിരിപെയ്യുന്ന തുമ്പക്കുടം


ചിത്രം: അനിയത്തിപ്രാവ്‌
സംവിധാനം: ഫാസിൽ
വർഷം: 1997
രചന: എസ്‌.രമേശൻ നായർ
സംഗീതം: ഔസേപ്പച്ചൻ
പാടിയത്‌: എം.ജി ശ്രീകുമാർ

ഒരു രാജമല്ലി വിടരുന്നപോലെ
ഇതളെഴുതി മുന്നിലൊരു മുഖം
ഒരു ദേവഗാനമുടലാർന്നപോലെ
വരമരുളി എന്നിലൊരു സുഖം
കറുകനാമ്പിലും മധുകണം
കവിത എന്നിലും നിറകുടം
അറിയുകില്ല നീ അരാരോ

ഉണർന്നുവോ മുളം തണ്ടിലൊരീണം
പൊഴിഞ്ഞുവോ മണിചുണ്ടിലിന്നൊരു തേൻകണം
തനിച്ചു പാടിയ പാട്ടുകളെല്ലാം
നിനക്കു ഞാന്റെ നൈവേദ്യമാക്കി
കൂടെവിടേ മുല്ലക്കാടെവിടേ
ചെല്ലക്കാറ്റിനോടാക്കഥ പറയുകില്ലേ

തെളിഞ്ഞുവോ കവിൾചെണ്ടിലും നാണം
അലിഞ്ഞുവോ കിളിക്കൊഞ്ചൽ കേട്ടെന്നെഞ്ചകം
നിറഞ്ഞു തൂവിയ മാത്രകളെല്ലാം
നിനക്കായ്‌ വെണ്മണി മുത്തുകളാക്കി
താമരയിൽ കന്നിപ്പൂവിതളിൽ
എന്നെ ചേർത്തൊന്നു പുൽകിനീ മയങ്ങുകില്ലേ

അച്ഛനുറങ്ങാത്ത വീട്‌ [3]


ചിത്രം: അച്ഛനുറങ്ങാത്ത വീട്‌
സംവിധാനം: ലാൽജോസ്‌
വർഷം: 2006
രചന: വയലാർ ശരത്ചന്ദ്ര വർമ്മ
സംഗീതം: അലെക്സ്‌ പോൾ
പാടിയത്‌: സുജാത

അച്ഛനുറങ്ങാത്ത വീട്‌ തേങ്ങലടങ്ങാത്ത വീട്‌
വിധിയുടെ കളിവീട്‌ ഇരുളിലെ വഴിവീട്‌
കണ്ണീരിൽ കുതിർന്ന വീട്‌
അച്ഛനുറങ്ങാത്ത വീട്‌ തേങ്ങലടങ്ങാത്ത വീട്‌

അമ്മക്കിളി ഈണവും കുഞ്ഞിക്കിളി നാണവും
അഴകെഴുതിയ പഴയമൊഴികളിൽ
അജ്ഞാതമേതോ അമ്പേൽക്കും നേരം
താഴേവീഴും കണ്ഠം കേഴുന്നു
അച്ഛനുറങ്ങാത്ത വീട്‌ തേങ്ങലടങ്ങാത്ത വീട്‌

സ്നേഹമുള്ള ചൂടുമായ്‌ മഞ്ഞലിഞ്ഞ നാളിലായ്‌
സ്വയമുരുകിയ മെഴുകുതിരികളിൽ
സംഹാരമാടാൻ കാലം വന്നിനാൽ
ദൈവം പോലും മൗനം തേടുന്നു
അച്ഛനുറങ്ങാത്ത വീട്‌ തേങ്ങലടങ്ങാത്ത വീട്‌


ചിത്രം: അച്ഛനുറങ്ങാത്ത വീട്‌
സംവിധാനം: ലാൽജോസ്‌
വർഷം: 2006
രചന: വയലാർ ശരത്ചന്ദ്ര വർമ്മ
സംഗീതം: അലെക്സ്‌ പോൾ
പാടിയത്‌: ജാസീ ഗിഫ്റ്റ്‌

കുന്നിന്റെ മീതേ കണ്ണൊന്നുചിമ്മാൻ
വയ്യാതെനോക്കും വെള്ളിത്തിങ്കൾ വന്നേ
മണ്ണിന്റെ ചന്തം മോഹിച്ചു കൊണ്ടേ
മിന്നുന്ന വിണ്ണിൽ വേളിത്തിങ്കൾ നിന്നേ
കാട്ടുപ്പൂവിൻ താലങ്ങൾ ഇല്ലേ
കാൽചിലമ്പിൻ താളങ്ങൾ ഇല്ലേ
ഭൂമിപ്പെണ്ണേയ്‌

കുഞ്ഞോളങ്ങൾ തുള്ളിച്ചും കുറുമ്പൊരിത്തിരി ചാലിച്ചും
ചോല ഞൊറിഞ്ഞവളാടുന്നേ മോഹനമോടേ
ദൂരേ മാനത്തായ്‌ മാഞ്ഞേപോയോ ചങ്ങാതീ
മൂടൽ മഞ്ഞല മാറിയനേരം
പുതിയൊരു കിളിയുടെ ചിറകടി തക തക തൈ
കുന്നിന്റെ മീതേ തങ്കതിടമ്പായ്‌
സിന്ദൂരസൂര്യൻ പൊങ്ങിപൊങ്ങി വന്നേ
മണ്ണിന്റെ മെയ്യിൽ പൂണാരം നൽകാൻ
പൊൻനൂലിൻ കൈകൾ മിന്നും കൊണ്ടേ നിന്നേ

പുന്നാരങ്ങൾ നേദിച്ചും വിരിഞ്ഞമൊട്ടുകൾ ചുംബിച്ചും
താമരയല്ലികളോരോന്നായ്‌ താലോലിക്കുന്നേ
താനേ നിന്നീടും താഴമ്പൂവോ നാണിച്ചേ
വെയിലിൻ പുഞ്ചിരി കണ്ടൊരുനേരം
മഴയൊരു പുതിയുടെ തിരയടി തക തക തൈ
കുന്നിന്റെ മീതേ തങ്കതിടമ്പായ്‌
സിന്ദൂരസൂര്യൻ പൊങ്ങിപൊങ്ങി വന്നേ
മണ്ണിന്റെ മെയ്യിൽ പൂണാരം നൽകാൻ
പൊൻനൂലിൻ കൈകൾ മിന്നും കൊണ്ടേ നിന്നേ
കാട്ടുപ്പൂവിൻ താലം കവിഞ്ഞേ
കാൽ ചിലമ്പിൻ താളം നിറഞ്ഞേ
ഭൂമിപ്പെണ്ണേയ്‌


ചിത്രം: അച്ഛനുറങ്ങാത്ത വീട്‌
സംവിധാനം: ലാൽജോസ്‌
വർഷം: 2006
രചന: വയലാർ ശരത്ചന്ദ്ര വർമ്മ
സംഗീതം: അലെക്സ്‌ പോൾ
പാടിയത്‌: സുജാത, റെജു ജോസെഫ്‌

ഒഴുകുകയായ്‌ പുഴപോലേ ഓഹ്‌
പൊഴിയുകയായ്‌ മഴപോലേ
ഓർമ്മകളേ നീ തഴുകിയപോലേ
ഈറൻ വിരലുകളാലേ ഓഹ്‌

നി സ നി സ നി സ നി സ
നി സ നി സ രി മ രി മ പ

ആദ്യാനുരാഗം അഴകണിയുന്നു
ആത്മസുഗന്ധങ്ങളോടേ
തെങ്ങിളനീരിൻ തുള്ളികളെല്ലാം
ഉള്ളിൽ നിറയുന്നപോലേ മോഹം
ഒഴുകുകയായ്‌ പുഴപോലേ സ്നേഹം
പൊഴിയുകയായ്‌ മഴപോലേ

പൂവിൽ നിലാവിൽ നിഴൽ എഴുതാനായ്‌
നോവിൻ മുകിൽ വന്നു മേലേ
വിങ്ങലെന്നാലും മങ്ങാതേ നീയെൻ
നെഞ്ചിൽ തെളിയുന്നതാരേ ജന്മം
ഒഴുകുകയായ്‌ പുഴപോലേ സ്നേഹം
പൊഴിയുകയായ്‌ മഴപോലേ

Sunday, November 16, 2008

ജൂബിലി [4]


ചിത്രം: ജൂബിലി
വർഷം: 2008
രചന: കൈതപ്രം
സംഗീതം: ശ്യാം ധർമ്മൻ
പാടിയത്‌: ഉണ്ണി മേനോൻ [സുധാരഞ്ജിത്ത്‌]

പിരിയാതിനി വയ്യ
തിര തീരത്തോടു ചൊല്ലി
കരയാതിനി വയ്യ
മഴ മാനത്തോടു ചൊല്ലി
അതുകേട്ടുവന്ന തെന്നൽ
മിഴിനീരടക്കിയോതീ
കടലേ മുകിലേ കണ്ണീരരുതേ

വിടരുന്ന പൊന്നാമ്പൽപ്പൂ
നിലാവിനെ തേടുന്നു
ചിരിക്കുന്ന വാസന്തങ്ങൾ
നിയോഗമായ്‌ പൊഴിയുന്നു
മുഴങ്ങുന്ന സന്ധ്യാരാഗം
മുരളിയിൽ തേങ്ങുന്നു
രാവും പകലും
അറിയാതറിയാതകലുന്നു

തിളങ്ങുന്ന തൂമിന്നൽ
മുകിൽ കാട്ടിലലയുന്നു
മുകിലിന്മേൽ മാരിവില്ലിൻ
പൊൻതൂവൽ പൊഴിയുന്നു
ആരുമാരുമറിയാതകലേ
മുകിൽ കൂടു തകരുന്നു
വിരഹം വിരഹം
അറിയാനറിയാതുയരുന്നു


ചിത്രം: ജൂബിലി
വർഷം: 2008
രചന: കൈതപ്രം
സംഗീതം: ശ്യാം ധർമ്മൻ
പാടിയത്‌: വിനീത്‌ ശ്രീനിവാസൻ

ആരാണു നീ ആരാണു നീ
മാലാഖയോ മാൻപേടയോ
അഴകൊന്നു കാണുവാൻ
ഒന്നുകാണുവാൻ
മൊഴിയൊന്നു കേൾക്കുവാൻ
കാത്തിരിപ്പു ഞാൻ ഓഹ്‌
എവിടെ നീ എവിടെ നീ
ഇന്നെവിടെ നീ എൻനെഞ്ചമേ ഓഹ്‌
മഞ്ഞിലോ മലമേട്ടിലോ
കുളിർകാറ്റിലോ കുളിരാറ്റിലോ

അഞ്ജുവർണ്ണതൂവൽ വീശും പഞ്ചവർണ്ണക്കിളിയോ
തേൻനിലാവിൻ സ്നേഹക്കായൽ നീന്തിയെത്തും കനവോ
അങ്ങു ദൂരേ ദൂരേ വാനിലെ വിൺതിങ്കൾകലയോ
എന്റെ സ്വപ്നത്തേരിറങ്ങിയ വിൺകിടാവോ നീ
അഴകേ അരികെ വാവാ എല്ലാമെല്ലാം നൽകാം പോരൂ

പള്ളിമേടയ്ക്കരികിൽ നീ ഒരു പുള്ളിമാനായ്‌ വന്നാൽ
കള്ളനെപോൽ അരികത്തെത്തി കട്ടെടുക്കും പൊന്നേ
ഉള്ളിലുള്ളൊരു പാരിജാത പൂവിളംതുമ്പിൽ
മാരിവില്ലാൽ പിടിച്ചുകെട്ടി സ്വന്തമാക്കും ഞാൻ
സ്വന്തമാക്കും മാൻകിടാവേ നിന്നെ എന്റെ മോഹമാക്കും ഞാൻ


ചിത്രം: ജൂബിലി
വർഷം: 2008
രചന: കൈതപ്രം
സംഗീതം: ശ്യാം ധർമ്മൻ
പാടിയത്‌: പ്രമീള, വിനീത്‌ ശ്രീനിവാസൻ

ശാരികേ ശരികേ
സാന്ദ്രമായ്‌ പാടുമീ
വസന്തം സ്വരോധാരമായ്‌
ഹൃതന്തം വികാരാർദ്രമായ്‌
ശ്രുതിസാഗരത്തിൻ സീമയിൽ
ശ്രുതി ചേർന്നുനിൽപ്പു മാനസം
അത്രമാത്രം നമ്മളൊന്നായ്‌ ഹോ

ശാരികേ ശാരികേ
നിന്നെ ഞാനറിവൂ
രാഗമായ്‌ അനുരാഗമായ്‌
നിന്നിൽ ഞാനലിവൂ
ഏതു ശ്യാമവർണ്ണ വനങ്ങളിൽ
നീ പോയ്മറഞ്ഞാലും
ഏതു ശാരദേന്ദുമരീചിയിൽ
നീ രാമറഞ്ഞാലും
നിന്റെ നാദം കെട്ടറിഞ്ഞു
നിന്റെ രൂപം തൊട്ടറിഞ്ഞു
ശാരികേ ഓഹ്‌

ശാരികേ ശാരികേ
നിന്നെ ഞാൻ തേടി
ഗായികേ പ്രിയനായികേ
നിന്നെ ഞാൻ തേടി
നൂറായിരങ്ങൾക്കിടയിൽ
നിന്നെ കേട്ടറിഞ്ഞു ഞാൻ
നൂറായിരങ്ങൾക്കിടയിൽ
നിന്നെ കണ്ടറിഞ്ഞു ഞാൻ
നിൻ സ്വരങ്ങൾ സാന്ത്വനങ്ങൾ
നിന്റെ മൗനം സൗരഭങ്ങൾ
ശാരികേ ഓഹ്‌


ചിത്രം: ജൂബിലി
വർഷം: 2008
രചന: കൈതപ്രം
സംഗീതം: ശ്യാം ധർമ്മൻ
പാടിയത്‌: ഫ്രാങ്കോ

ഉദയമേ ഉദയമേ ഉണരൂ ഉണരൂ
ഹൃദയമേ ഹൃദയമേ ഉണരൂ ഉണരൂ
മഞ്ഞിളംപൂക്കളും പൊൻവെയിൽ കതിരുമായ്‌
ഈ സ്നേഹസൂര്യന്റെ കൈക്കുമ്പിളിൽ

നൊമ്പരങ്ങൾക്കിടമില്ലീ വീട്ടിൽ
ഇതു പുഞ്ചിരിക്കും കുടമുല്ലക്കാവ്‌
പ്രണയാർദ്രമായ ധനുമാസം
ഹിമശംഖിലൂറുമൊരു രാഗം
ഇതു പുണ്യമുള്ള പുലർക്കാലം
ഇതു നന്മയുള്ള നിറസന്ധ്യാ
ഇനിയെന്തു പാടുമിനിയെന്തുപാടും
എൻ ചുണ്ടിലീണമൊഴുകുന്നു

കല്ലുകൊണ്ടൊരു കവിയെഴുതും കാവ്യം
ഇതു മണ്ണിലിമ്പം കൊടിയേറും വീട്‌
മഴവില്ലുമേഞ്ഞ കളിവീട്‌
മഴവില്ലുമേഞ്ഞ കളിവീട്ടിൽ
മഴകൊണ്ടു തീർത്ത ചെറുകൂട്‌
മഴപെയ്തുതോർന്ന ചെറുകൂട്ടിൽ
നിൻ മന്ദഹാസമൊരു സ്വർണ്ണഭൂമി
വിടകോർത്തെടുക്കും അനുരാഗം

Click Here To View The Song "Aaranu Nee"

Friday, November 14, 2008

കവർ സ്റ്റോറി [1]


ചിത്രം: കവർ സ്റ്റോറി
വർഷം: 2000
രചന: ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം: ശരത്ത്‌
പാടിയത്‌: കെ.എസ്‌ ചിത്ര, ശരത്ത്‌ [എം.ജി ശ്രീകുമാർ]

ഇനി മാനത്തും നക്ഷത്രപൂക്കാലം
ഇതു മാറ്റേറും രാപ്പക്ഷിക്കൂടാരം
കുനുകുഞ്ഞുചിറകാർന്ന
നീലശലഭങ്ങൾ പൂക്കളാവുന്നുവോ
ഈ നഗരരാവിന്റെ നെറുകിലിറ്റുന്ന
നറുനിലാവിന്റെ തൂമുത്തം
മനസ്സു പെയ്യുന്നു മഴനുറുങ്ങല്ലയോ
ഈ മിഴിതെളിച്ചങ്ങൾ ഇമകൾചിമ്മുമ്പോൾ
ഇരുളിൽ മിന്നുന്ന മിന്നായം
പുതുവസന്തങ്ങൾ പുലരുമെന്നല്ലയോ

പയ്യാരം കൊഞ്ചിപ്പാടല്ലേ പാപ്പാത്തിപ്പെണ്ണേ പൊന്നാരേ
എള്ളോളം കള്ളംചൊന്നാലോ കാക്കാത്തികണ്ണുംപൊട്ടൂല്ലേ

തപ്പും തമ്പേറും ഈ തങ്കതിമിലമിഴാവും
കൊട്ടും കുഴലോടേ കൂത്താടാം
പൊന്നുംതൂമുത്തും പൊൻപ്പീലികസവുനിലാവും
മിന്നൽ ചേലോടെ കൊണ്ടോരാം
വാരമ്പിളി ചിൽമേടയിൽ
ആലോലമായ്‌ ആഘോഷമായ്‌
ഒരു മായാദ്വീപിലെ മന്ത്രപറവയെ
മാടിവിളിക്കാൻ ഓടിപോരേണ്ടേ

വെളുവെളുങ്ങനെ വെയിലുവീഴുമ്പോ മഴതുളിക്കെടി പൂങ്കാറ്റേ
കുടപിടിക്കുവാൻ കുടമെടുത്തോണ്ടുവാ

ചെപ്പും പൂപ്പന്തും ചെമ്മാനത്തെ പൂച്ചാന്തും
മഞ്ഞിൽ മത്താടികൊണ്ടേ പോരാം
വെട്ടം രാവെട്ടം തൊട്ടാവാടിപ്പൂവെട്ടം
ആർക്കും കിട്ടാതേ കട്ടേ പോരാം
മേലേനിലാം ഏഘങ്ങളിൽ
വെൺപ്രാവുപോൽ പാറേണ്ടയോ
ഒരു കാറ്റിൻ ചുണ്ടിലെ ഓടക്കുഴലിലൊരു
ഓണപ്പാട്ടായ്‌ മൂളിപ്പെയ്യാലോ

Thursday, November 13, 2008

രണ്ടാം ഭാവം [1]


ചിത്രം: രണ്ടാം ഭാവം
വർഷം: 2001
രചന: ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം: വിദ്യാസാഗർ
പാടിയത്‌: പി.ജയചന്ദ്രൻ [സുജാത]

മറന്നിട്ടുമെന്തിനോ മനസ്സിൽതുളുമ്പുന്നു
മൗനാനുരാഗത്തിൻ ലോലഭാവം
പൊഴിഞ്ഞിട്ടുമെന്തിനോ പൂക്കാൻതുടങ്ങുന്നു
പുലർമഞ്ഞുകാലത്തെ സ്നേഹതീരം

അറിയാതെ ഞാനെന്റെ പ്രണയത്തെ വീണ്ടുമെൻ
നെഞ്ചോടൊതുക്കി കിടന്നിരുന്നു
കാലൊച്ചയില്ലാതെ വന്നുനീ മെല്ലെയെൻ
കവിളോടൊരുമ്മി കിതച്ചിരുന്നു
പാതിയും ചിമ്മാത്ത മിഴികളിൽ നനവാർന്ന
ചുണ്ടിനാൽ ചുംബിച്ചിരുന്നിരുന്നു

അറിയാതെ നീയെന്റെ മനസ്സിലെ കാണാത്ത
കവിതകൾ മൂളിപ്പഠിച്ചിരുന്നു
മുറുകാൻ തുടങ്ങുമെൻ വിറയാർന്നവീണയെ
മാറോടമർത്തി കൊതിച്ചിരുന്നു
എന്തിനെന്നറിയില്ല ഞാനെന്റെ മുത്തിനേ
എത്രയോ സ്നേഹിച്ചിരുന്നിരുന്നു

Click Here To View The Song

പൂക്കാലം വരവായി [1]


ചിത്രം: പൂക്കാലം വരവായി
വർഷം: 1991
രചന: കൈതപ്രം
സംഗീതം: ഔസേപ്പച്ചൻ
പാടിയത്‌: ജി.വേണുഗോപാൽ [കെ.എസ്‌ ചിത്ര]

ഏതോ വാർമുകിലിൻ കിനാവിലെ മുത്തായ്‌ നീവന്നു
ഓമലേ ജീവനിൽ അമൃതേകാനായ്‌ വീണ്ടും
എന്നിലേതോ ഓർമ്മകളായ്‌ നിലാവിൻ മുത്തേ നീവന്നു

നീയുലാവുമ്പോൾ സ്വർഗ്ഗം മണ്ണിലുണരുമ്പോൾ
മാഞ്ഞുപോയൊരു പൂത്താരം പോലും
കൈനിറഞ്ഞൊരു വാസന്തം പോലേ
തെളിയും എൻ ജന്മപുണ്യംപോൽ

നിന്നിളംചുണ്ടിൽ അണയും പൊന്മുളംകുഴലിൽ
ആർദ്രമാമൊരു ശ്രീരാഗം കേൾപ്പൂ
പദമണിഞ്ഞിടും മോഹങ്ങൾ പോലേ
അലിയും എൻ ജീവമന്ത്രം പോൽ

Click Here To View The Song "Etho Vaarmukilin

കളിക്കളം [2]


ചിത്രം: കളിക്കളം
വർഷം: 1990
രചന: കൈതപ്രം
സംഗീതം: ജോൺസൺ
പാടിയത്‌: ജി.വേണുഗോപാൽ

ആകാശഗോപുരം പൊന്മണിമേടയായ്‌
അഭിലാഷഗീതകം സാഗരമായ്‌
ഉദയരഥങ്ങൾതേടിവീണ്ടും മരതകരാഗസീമയിൽ
സ്വർണ്ണപറവപാടി നിറമേഘ ചോലയിൽ
വർണ്ണകൊടികളാടി തളിരോല കൈകളിൽ

തീരങ്ങൾക്കുദൂരേ വെണ്മുകിലുകൾക്കരികിലായ്‌
അണയുംതോറുമാർദ്രമാകുമൊരു താരകം
ഹിമജലകണം കൺകോണിലും ശുഭസൗരഭം അകതാരിലും
മെല്ലെതൂവി ലോലഭാവമാർന്ന നേരം

സ്വപ്നാരണ്യമാകേ കളമെഴുതുമീ തെന്നലിൽ
നിഴലാടുന്ന കപടകേളിയൊരു നാടകം
കൺനുകരുമീ പൂത്തിരളിനും കരനുകരുമീ പൊൻമണലിനും
അഭയം നൽകുമാർദ്ര ഭാവനാജാലം


ചിത്രം: കളിക്കളം
വർഷം: 1990
രചന: കൈതപ്രം
സംഗീതം: ജോൺസൺ
പാടിയത്‌: ജി.വേണുഗോപാൽ

പൂത്താലം വലംകയ്യിലേന്തി വാസന്തം
മധുമാരിയിൽ സുമരാജിയിൽ
കാറ്റിൻതൂവൽ തഴുകി കന്യാവനമിളകി

ആരോ തൂമൊഴിയേകി വെറും പാഴ്മുളംതണ്ടിനുപോലും
ഏതോ വിൺമനംതൂവി ഒരു പനിമഴതുള്ളിതൻ കാവ്യം
ഏതോ രാവിൻ ഓർമ്മപോലും സാന്ത്വനങ്ങളായി
കുളിരും മണ്ണിൽ കാണാറായ്‌ ഹേമരാഗകണങ്ങൾ

ഹൃദയസരോവരമാകേ പൊന്നരയന്നങ്ങൾ നീന്തി
നീരവതീരം നീളേ തളിരാലവട്ടങ്ങൾ വീശി
ഏതോ മായാസംഗമം സാന്ദ്രതാളമായി
ജന്മം തേടും ഭാവുകം രാഗമർമ്മരമായി

Click Here To View The Song "Aakashagopuram"

Wednesday, November 12, 2008

കന്മദം [1]


ചിത്രം: കന്മദം
വർഷം: 1998
രചന: ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം: രവീന്ദ്രൻ
പാടിയത്‌: രാധിക തിലക്‌, എം.ജി ശ്രീകുമാർ

തിരുവാതിര തിരനോക്കിയ മിഴിവാർന്നൊരു ഗ്രാമം
കസവാടകൾ ഞൊറിചാർത്തിയ പുഴയുള്ളൊരു ഗ്രാമം
പകൽവെയിൽ പാണന്റെ തുടിയിൽ
പതിരില്ലാ പഴമൊഴി ചിമിഴിൽ
നാടോടി കഥപാടും നന്തുണിയിൽ തുയിലുണരുന്നു

മാലേയക്കാവിലെ പൂരം കാണാൻ
പഞ്ചാരി കുറൽകൊട്ടും താളം കേൾക്കാൻ
കുടകപ്പൂ പാലകൊമ്പിൽ കുംഭനിലാവിൽ
കുടിവെയ്ക്കും ഗന്ധർവ്വനെ നേരിൽ കാണാൻ
തിങ്കൾപ്രാവിനു തീറ്റകൊടുക്കാൻ
താരപൊന്മണിനെന്മണി കൊയ്യാം
മഴവിൽ കൈവള ചാർത്തിയപെണ്ണിനെ
വേളികഴിച്ച നിലാവിനെ വരവേൽക്കാം
പഴമയെഴുതിയ പാട്ടുകളായ്‌

നീരാടുംനേരം പാടും കടവിൽ നീന്താം
കൂമ്പാളത്തോണിയിൽ ഇതിലേ പോകാം
അല്ലിപ്പൂന്തേനുണ്ണും അണ്ണാനോടും
കാറ്റോടും കഥചൊല്ലും കിളിയായ്‌ മാറാം
കല്ലുവിളക്കിലണഞ്ഞ കരിന്തിരി
മിന്നിമിനുങ്ങാനെണ്ണയൊഴിക്കാൻ
പത്തരമാറ്റിലുരുക്കിയെടുത്തൊരു
ചിത്തിരമുത്തിനേ എങ്ങനെ വരവേൽക്കാം
കുരവയിടുമൊരു കുയിൽമൊഴിയായ്‌

Click Here To View The Song

നരൻ [3]


ചിത്രം: നരൻ
വർഷം: 2005
രചന: കൈതപ്രം
സംഗീതം: ദീപക്‌ ദേവ്‌
പാടിയത്‌: എം.ജി ശ്രീകുമാർ

വേൽമുരുകാ ഹരോ ഹരാ
വേലായുധാ ഹരോ ഹരാ

ശൂരംപടയുടെ ചെമ്പടകൊട്ടി കോലംതുള്ളും താളം
വീരൻപടയുടെ പൊന്മുടിയേറ്റി കൊട്ടികേറും താളം
ഇതു മുള്ളങ്കൊല്ലി കുന്നിന്മേലേ കാവടിയേന്തും മേളം
ഇന്നക്കരെയുള്ളവൻ ഇക്കരെ എത്തും തക്കിടി തകിലിടി മേളം
ഇതു മാമലമേലേ സൂര്യനുദിക്കും പുലരികതിരിൻ വെള്ളിത്തേര്‌
കാടും മലയും പുഴയും കടന്നു കേറിവരുന്നൊരു വെള്ളിത്തേരാണേ
വേൽമുരുകാ ഹരോ ഹരാ ഹോ
വേലായുധാ ഹരോ ഹരാ ഹോയ്‌

ഈ താരകാസുരനെ വടിവേലിൽ കോർക്കാനല്ലോ
തിരുവന്നൂരിൽ വടിവേലൻ വന്നു
ഈ ശൂരപദ്മന്റെ ശൗര്യമടക്കാനല്ലോ
സേനാപതിയായ്‌ തിരുമുരുകൻ വന്നു
പടിയാറും കേറിചെന്നാൽ അമ്പലമുണ്ടേ
തേരും തിറയുമുണ്ടേ ഹോ
മുടിവെട്ടാൻ മുടിയിൽചാർത്തും മൂത്തോർക്കെല്ലാം
തെയ്യത്തിൻ ലഹരിയുണ്ടേ
വെട്ട്രിവേൽമുരുകാ മുരുകാ
വേൽമുരുകാ ഹരോ ഹരാ ഹോ
വേലായുധാ ഹരോ ഹരാ ഹോയ്‌

മുനിയാണ്ടിപണ്ടാരങ്ങൾ മുറ്റത്തെത്താറായല്ലോ
അറുപട വീട്‌ ഇതു തിരുമലമേട്‌
ഇനിയഗ്നിക്കാവടിയാടാൻ ഈ കനലിൻ നാഴിയൊരുക്കണ്ടേ
കൂപ്പടകൂട്ടാൻ ഇനി കൊട്ടടവട്ടം
വീരാളി കോലംചുറ്റി കോമരമുണ്ടേ
വാളും പരിചയുണ്ടേ
മൂക്കില നാക്കില ആരുവിളക്ക്‌
ശീലത്തിൻ ചിലമ്പുമുണ്ടേ
തഞ്ചി കൊഞ്ചെടി കൊഞ്ചെടി കുറുമ്പീ
വേൽമുരുകാ ഹരോ ഹരാ ഹോ
വേലായുധാ ഹരോ ഹരാ ഹോയ്‌


ചിത്രം: നരൻ
വർഷം: 2005
രചന: കൈതപ്രം
സംഗീതം: ദീപക്‌ ദേവ്‌
പാടിയത്‌: കെ.എസ്‌ ചിത്ര, വിനീത്‌ ശ്രീനിവാസൻ & കോറസ്‌

ഓമൽ കണ്മണി ഇതിലെ വാ
കനവിൻ തിരകളിൽ ഒഴുകി വാ
നാടിൻ നായകനാകുവാൻ
എൻ ഓമനേ ഉണര്‌ നീ

അമ്മപുഴയുടെ പൈതലായ്‌
അന്നൊഴുകി കിട്ടിയ കർണ്ണനായ്‌
നാടിനു മുഴുവൻ സ്വന്തമായ്‌
എൻ ജീവനേ വളര്‌ നീ
കുടിൽ മേയുവാൻ മുകിലുകൾ
അതിൽ മാരിവിൽ ചുവരുകൾ
നിനക്കൊരു കുടം കുളിരുമായ്‌
പുതുമഴമണി മഴവരവായ്‌

ഓഹോഹോ ഓ നരൻ ഓഹോ ഞാനൊരു നരൻ
പുതു ജന്മം നേടിയ നരൻ
ഓഹ്‌ നരൻ ഞാനൊരു നരൻ

ഇരുളിൻ കൊട്ടയിൽ ഒരു നരൻ
പകലിൻ തിരയിൽ ഒരു നരൻ
പുലരി ചിറകുള്ള പറവയായ്‌
നിറ സൂര്യനായൊരു നരൻ


ചിത്രം: നരൻ
വർഷം: 2005
രചന: കൈതപ്രം
സംഗീതം: ദീപക്‌ ദേവ്‌
പാടിയത്‌: കെ.എസ്‌ ചിത്ര

മിന്നെടി മിന്നെടി മിന്നാമിനുങ്ങേ
മിന്നും നക്ഷത്രപ്പെണ്ണേ
മുങ്ങെടി മുങ്ങെടി പൊന്നിൽ മുങ്ങെടി
കൂരിരുൾ വീട്ടിലെ കണ്ണേ

മിന്നാമിനുങ്ങേ മിന്നാമിനുങ്ങേ
പാതിരാ കണ്ണുള്ള കുഞ്ഞേ
കൂരിരുൾ കാട്ടിൽ നിന്നമ്മയുണ്ടോ
അക്കരെ കുന്നിൽ നിന്നച്ഛനുണ്ടോ
കണ്ണുനീർ പുഴവക്കിൽ
നിന്നെ തനിച്ചാക്കി പോയതാരാണ്‌
ദൂരേ പോയതാരാണ്‌

മിന്നാമിനുങ്ങേ നിൻ മിന്നിത്തിളങ്ങുന്ന
നക്ഷത്രലോകമില്ലെങ്കിൽ
ഞാനീ ഇരുട്ടിലിങ്ങെന്തു ചെയ്യും
ഞാനീ ഇടവഴിക്കെങ്ങു പോകും
ഇത്തിരി വെട്ടം തെളിക്കുന്ന കണ്ണേ
എന്നേ വിട്ടെങ്ങുപോണു
നീ എന്നേ വിട്ടെങ്ങുപോണു

Click Here To View The Song "Velmuruka Haro Hara"
Click Here To View The Song "Naran"
Click Here To View The Song "Minnedi Minnedi"

മേഘം [2]


ചിത്രം: മേഘം
വർഷം: 1999
രചന: ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം: ഔസേപ്പച്ചൻ
പാടിയത്‌: കെ.ജെ യേശുദാസ്‌

ഞാനൊരു പാട്ടുപാടാം കുഞ്ഞുമണി വീണമീട്ടാം
പാട്ടുകേട്ട്‌ പൂവാലാട്ടും നാട്ടുമൈനേ നീയറിഞ്ഞോ
ഇല്ലിമുളം കൂട്ടിൽപാടും കുറുമ്പിയാമെന്റെ കുറുഞ്ഞിത്തുമ്പിയെ
താലികെട്ടി കൊണ്ടോകും ഞാൻ കൊണ്ടുപോകും

പഞ്ചമി രാവുദിച്ചാൽ പുഞ്ചിരിക്കും പാൽപുഴയിൽ
കുഞ്ഞുതോണിയും തുഴഞ്ഞരികിൽ വന്നു നീ
ചന്തമുള്ള ചാന്തുതൊട്ടും ചെണ്ടുമല്ലി മാറിലിട്ടും
പൊൻവിളക്കുപോൽ മുന്നിൽ പൂത്തു നിന്നു നീ
അല്ലിമുല്ലപൂവുചൂടി ചുണ്ടിൽ മൂളിപ്പാട്ടുമായ്‌
എന്നുമെൻ തോഴിയായ്‌ നീ വരില്ലെയോ

വേളിക്കു നാളണഞ്ഞാൽ വെള്ളിവെയിൽ കോടിതരും
പൊന്നുരുക്കുവാൻ മിന്നാമിന്നികൾ വരും
പന്തലിടാൻ കാറ്റുവരും പാരിജാതപൂവിരിക്കും
കാവളംകിളി മുളംകുഴലുമായ്‌ വരും
കന്നിവാഴക്കയ്യിലാടും കുരുവി മൂളും മംഗളം
നേരമായ്‌ നേരമായ്‌ നീയൊരുങ്ങിയോ


ചിത്രം: മേഘം
വർഷം: 1999
രചന: ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം: ഔസേപ്പച്ചൻ
പാടിയത്‌: കെ.എസ്‌ ചിത്ര

തുമ്പയും തുളസിയും കുടമുല്ലപൂവും
തൊഴുകയ്യായ്‌ വിരിയണ മലനാട്‌
വേലയും പൂരവും കൊടിയേറും കാവിൽ
വെളിച്ചപ്പാടുറയണ വള്ളുവനാട്‌
ഒരു വേളിപ്പെണ്ണായ്‌ ചമഞ്ഞൊരുങ്ങും നല്ലൊരുനാട്‌

നീലനിലാവിൽ പുഴയിലെ മീനുകൾ
മിഴിപൊത്തി കളിക്കണ നേരം
കാർത്തികരാവിൽ കളരിയിൽ നീളേ
കൽവിളക്കെരിയണ നേരം
മാമ്പൂക്കൾ വിരിയും കൊമ്പിൽ
മലയണ്ണാനൊരു ചാഞ്ചാട്ടം
പൂവാലി പയ്യോടൽപ്പം
കുശലം ചൊല്ലാൻ സന്തോഷം
നാട്ടുമഞ്ഞിൽ കുളിച്ചൊരുങ്ങീ
നന്തുണിയിൽ ശ്രുതിമീട്ടി
അയലത്തെ മാടതത്തേ വായോ

കുടമണിയാട്ടും കാലികൾ മേയും
തിനവയൽ പൂക്കും കാലം
മകരനിലാവിൽ പുടവയുടുക്കും
പാൽപുഴയൊഴുകും നേരം
കല്യാണപ്പെണ്ണിനു ചൂടാൻ
മുല്ലകൊടുക്കും പൂപ്പാടം
കണ്ണാടിചില്ലിൽ നോക്കി
കണ്ണെഴുതാനായ്‌ ആകാശം
മഴപൊഴിഞ്ഞാൽ കുളംനിറയേ
കതിരു കൊയ്താൽ കളംനിറയേ
അയലത്തെ മാടതത്തേ വായോ

Click Here To View The Song "Njanoru Pattu"
Click Here To View The Song "Thumbayum Thulasiyum"

കാറ്റ്‌ വന്ന് വിളിച്ചപ്പോൾ


ചിത്രം: കാറ്റ്‌ വന്ന് വിളിച്ചപ്പോൾ
വർഷം: 2001
രചന: തിരുനെല്ലൂർ കരുണാകരൻ
സംഗീതം: എം.ജി രാധാകൃഷ്ണൻ
പാടിയത്‌: കെ.എസ്‌ ചിത്ര

കാറ്റേ നീ വീശരുതിപ്പോൾ കാറേ നീ പെയ്യരുതിപ്പോൾ
ആരോമൽ തോണിയിലെന്റെ ജീവന്റെ ജീവനിരിപ്പൂ

നീലത്തിരമാലകൾമേലേ നീന്തുന്നൊരു നീർക്കിളിപോലേ
കാണാമത്തോണിപതുക്കെ ആലോലം പോകുന്നകലേ
മാരാ നിൻ പുഞ്ചിരിനൽകിയ രോമാഞ്ചം മായുംമുമ്പേ നേരത്തേ
നേരത്തേ സന്ധ്യമയങ്ങും നേരത്തേ പോരുകയില്ലേ

ആടും ജലറാണികളെന്നും ചൂടും തരിമുത്തും വാരി
ക്ഷീണിച്ചെൻ നാഥനണഞ്ഞാൽ ഞാനെന്താണേകുവതപ്പോൾ
ചേമന്തി പൂമണമേറ്റും മൂവന്തിമയങ്ങും നേരം
സ്നേഹത്തിൻ മുന്തിരി നീരും
സ്നേഹത്തിൻ മുന്തിരി നീരും ദേഹത്തിൻ ചൂടും നൽകും


ചിത്രം: കാറ്റ്‌ വന്ന് വിളിച്ചപ്പോൾ
വർഷം: 2001
രചന: തിരുനെല്ലൂർ കരുണാകരൻ
സംഗീതം: എം.ജി രാധാകൃഷ്ണൻ
പാടിയത്‌: എം.ജി ശ്രീകുമാർ

പൂമകൾ വാഴുന്ന കോവിലിൽ നിന്നൊരു
സോപാനസംഗീതം പോലേ
കന്നിതെളിമഴ പെയ്ത നേരം
എന്റെ മുന്നിൽ നീയാകെ കുതിർന്നു നിന്നു
നേർത്തൊരു ലജ്ജയാൽ മൂടിയൊരാ മുഖം
ഓർത്തു ഞാനും കുളിരാർന്നു നിന്നു
ഓർമ്മകൾക്കെന്തു സുഗന്ധം
എന്നാത്മാവിൻ നഷ്ടസുഗന്ധം

പൂവിനെതൊട്ട്‌ തഴുകിയുണർത്തുന്ന
സൂര്യകിരണമായ്‌ വന്നു
വേനലിൽ വേവുന്ന മണ്ണിനു
ദാഹ നീരേകുന്ന മേഘമായ്‌ വന്നു
പാടിത്തുടിച്ചു കുളിച്ചുകേറും
തിരുവാതിരപ്പെൺകിടാവോർത്തു നിന്നു
ഓർമ്മകൾക്കെന്തു സുഗന്ധം
എന്നാത്മാവിൻ നഷ്ടസുഗന്ധം

പൂമുഖവാതുക്കൽ നീയോർത്തു നിന്നൊരാ
പ്രേമസ്വരൂപനോ വന്നു
കോരിത്തരിച്ചു നീ നോക്കി നിൽക്കേ
മുകിൽക്കീറിൽ നിന്നമ്പിളിമാഞ്ഞു
ആടിത്തിമിർത്ത മഴയുടെ ഓർമ്മകൾ
ആലിലത്തുമ്പിലെ തുള്ളികളായ്‌
ഓർമ്മകൾക്കെന്തു സുഗന്ധം
എന്നാത്മാവിൻ നഷ്ടസുഗന്ധം

Click Here To View The Song "Katte Nee"
Click Here To View The Song "Poomakal Vazhunna"

ചെങ്കോൽ


ചിത്രം: ചെങ്കോൽ
വർഷം: 1993
രചന: കൈതപ്രം
സംഗീതം: ജോൺസൺ
പാടിയത്‌: കെ.ജെ യേശുദാസ്‌ [കെ.എസ്‌ ചിത്ര]

മധുരം ജീവാമൃത ബിന്ദു
ഹൃദയം പാടും ലയസിന്ധു

സൗഗന്ധികങ്ങളേ ഉണരൂ വീണ്ടുമെൻ
മൂകമാം രാത്രിയിൽ പാർവ്വണം പെയ്യുമീ
ഏകാന്ത യാമവീഥിയിൽ
താന്തമാണെങ്കിലും ആ ആ
താന്തമാണെങ്കിലും പാതിരാക്കാറ്റിലും
വാടാതെ നിൽക്കുമെന്റെ ചേതന
പാടുമീ സ്നേഹരൂപകം പോലേ

ചേതോവികാരമേ നിറയൂ വീണ്ടുമെൻ
ലോലമാം സന്ധ്യയിൽ ആതിരാതെന്നലിൽ
നീഹാരബിന്ദു ചൂടുവാൻ
താന്തമാണെങ്കിലും ആ ആ
താന്തമാണെങ്കിലും സ്വപ്നവേഗങ്ങളിൽ
വീഴാതെ നിൽക്കുമെന്റെ ചേതന
നിൻ വിരൽ പൂതൊടുമ്പോഴെൻ നെഞ്ചിൽ


ചിത്രം: ചെങ്കോൽ
വർഷം: 1993
രചന: കൈതപ്രം
സംഗീതം: ജോൺസൺ
പാടിയത്‌: സുജാത, കെ.ജെ യേശുദാസ്‌

പാതിരാ പാൽകടവിൽ അമ്പിളി പൂന്തോണി
തുഴയാതെ തുഴയുകയായ്‌ സ്നേഹാർദ്രനക്ഷത്രം
കാറ്റിന്റെ മർമ്മരമിളകി വാസന്തമായ്‌
വീണകുടങ്ങളിലൊഴുകി രാഗാമൃതം

ജന്മങ്ങൾ തൻ സ്വപ്നതീരത്ത്‌ ദൂരേ
നീലാരവിന്ദങ്ങൾ പൂത്തു
നൂപുരം ചാർത്തുന്ന ഭൂമി
കാർകൂന്തൽ നീർത്തുന്നു വാർമേഘം
കനവിലോടുന്നു സ്വർണ്ണമാൻപേടകൾ
കാലവൃന്ദം വീശി നിൽപ്പൂ പൊന്മയൂരം

നാദങ്ങളിൽ പൂവിരൽത്തുമ്പു തേടി
പുളകങ്ങൾ പൂക്കുന്ന താളം
പൊൻവേണു ഊതുന്നു കാലം
ഹംസങ്ങൾ ഓതുന്നു സന്ദേശം
മധുരോന്മാദം വർഷമായ്‌ പെയ്യവേ
മോഹമുകുളം രാക്കടമ്പിൽ ഇതളണിഞ്ഞൂ

Click Here To View The Song "Madhuram Jeevamrutha"
Click Here To View The Song "Paathira Paalkadavil"

അഗ്നിദേവൻ


ചിത്രം: അഗ്നിദേവൻ
വർഷം: 1995
രചന: ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം: എം.ജി രാധാകൃഷ്ണൻ
പാടിയത്‌: എം.ജി ശ്രീകുമാർ

നിലാവിന്റെ നീലഭസ്മക്കുറിയണിഞ്ഞവളേ
കാതിലോല കമ്മലിട്ടു കുണുങ്ങിനിൽപ്പവളേ
ഏതപൂർവ്വ തപസ്സിനാൽ സ്വന്തമാക്കി നിൻ
രാഗലോലപരാഗസുന്ദര ചന്ദ്രമുഖബിംബം

തങ്കമുരുകും നിന്റെ മെയ്‌തകിടിൽ ഞാനെൻ
നെഞ്ചിലെ അനുരാഗത്തിൻ മന്ത്രമെഴുതുമ്പോൾ
കണ്ണിലെരിയും കുഞ്ഞുമൺവിളക്കിൽ വീണ്ടും
വിങ്ങുമെൻ അഭിലാഷത്താലെണ്ണപകരുമ്പോൾ
തെച്ചിപ്പൂംചോപ്പിൽ തത്തും
ചുണ്ടിൻമേൽ ചുംബിക്കുമ്പോൾ
ചെല്ലക്കാറ്റിൽ കൊഞ്ചുമ്പോൾ
എന്തിനീ നാണം തേനിളം നാണം

മേടമാസചൂടിലെ നിലാവും തേടി
നാട്ടുമാവിൻചോട്ടിൽ നാം വന്നിരിക്കുമ്പോൾ
കുഞ്ഞുകാറ്റിൻലോലമാം കുസൃതികൈകൾ
നിന്റെയോമൽ പാവാടതുമ്പുലക്കുമ്പോൾ
ചാഞ്ചക്കം ചെല്ലക്കൊമ്പിൽ
ചിങ്കാര ചേലിൽമെല്ലേ
താഴമ്പൂവായ്‌ തുള്ളുമ്പോൾ
നീയെനിക്കല്ലേ നിൻ പാട്ടെനിക്കല്ലേ


ചിത്രം: അഗ്നിദേവൻ
വർഷം: 1995
രചന: ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം: എം.ജി രാധാകൃഷ്ണൻ
പാടിയത്‌: എം.ജി ശ്രീകുമാർ

അക്ഷരനക്ഷത്രം കോർത്ത ജപമാലയും കയ്യിലേന്തി
അഗ്നിയിൽ സ്പുടം ചെയ്തെടുത്ത മനസ്സാം ശംഖുമൂതി
ജന്മഗേഹം വിട്ടിറങ്ങി പോരുമഭയാർത്ഥിയാമെൻ
ഭിക്ഷാപാത്രത്തിൽ നിറയ്ക്കുക നിങ്ങൾ
ഇത്തിരി സ്നേഹാമൃതം

ഒരു പൂവിതളിൽ നറുപുഞ്ചിരിയായ്‌
നിറമാർന്ന ചന്ദ്രികയായ്‌
ഇനിയെൻ മനസ്സിൽ കുളിരോർമ്മകളിൽ
വരൂ നിറഞ്ഞ സായം സന്ധ്യേ

പെയ്തൊഴിഞ്ഞ വാനവും അകമെരിഞ്ഞ ഭൂമിയും
മതിമറന്നു പാടുമെന്റേ ശ്രുതിയിടഞ്ഞ ഗാനവും
പാരിന്നാർദ്രമായ്‌ തലോടി ആ ഭവാന്റെ പാദം തേടി
ഞാനെൻ ശ്യാമ ജന്മം ശുഭ സാന്ദ്രമാക്കവേ

ഈ അനന്തതീരവും ഇടറിനിന്ന കാലവും
വഴിമറന്ന യാത്രികന്റെ മൊഴിമറന്ന മൗനവും
ഉള്ളിൽ വീണലിഞ്ഞുചേരും ഈ മുഹൂർത്തമെന്നേ നിന്റെ
കാൽക്കൽ വീണ പൂക്കൾ പോലേ ധന്യമാക്കവേ

Click Here To View The Song "Nilavinte Neelabasma"
Click Here To View The Song "Oru Poovithalil"

Thursday, November 06, 2008

തലപ്പാവ്‌


ചിത്രം: തലപ്പാവ്‌
വർഷം: 2008
രചന: ഒ.എൻ.വി കുറുപ്പ്‌
സംഗീതം: അലെക്സ്‌ പോൾ
പാടിയത്‌: കെ.എസ്‌ ചിത്ര

കണ്ണിനു കുളിരാം കണ്ണാന്തളി നീ
മിന്നുംപൊന്നും ചാർത്തീല്ലേ
പട്ടും ചാന്തും ചാർത്തീല്ലേ
താഴ്‌വര തീർത്തൊരു തളിർമഞ്ചം തന്നിലായ്‌
താണിരുന്നാടേണ്ടേ താളത്തിലാടേണ്ടേ

ഏഴഴകോലും മഴവില്ലോപൂക്കും
മേടുകൾ കാണാൻ മോഹമില്ലേ
പാലകൾ പൂക്കും വഴിയേനിലാവിൽ
പാടുമൊരാളേ കാണുവാനോ
കാതരയായ്‌ നീ കാത്തുനിന്നു

ആരറിയുന്നു ഒരു കാട്ടുപൂവിൻ
ആത്മാവിലാരോ പാടുമീണം
നീയൊരു പാവം കണികാണാ പൂവായ്‌
വീണലിയാനോ കൺതുറന്നു
ഈയിരുൾ കാട്ടിൽ നീ പിറന്നു

Click Here To View The Song "Kanninu Kuliraam"

കാവ്യമേള


ചിത്രം: കാവ്യമേള
വർഷം: 1965
രചന: വയലാർ
സംഗീതം: വി.ദക്ഷിണാമൂർത്തി
പാടിയത്‌: പി.ലീല, കെ.ജെ യേശുദാസ്‌ [ഗോമതി, പി.ബി ശ്രീനിവാസ്‌, എം.ബി ശ്രീനിവാസൻ, വി.ദക്ഷിണാമൂർത്തി]

സ്വപ്നങ്ങൾ സ്വപ്നങ്ങളേ നിങ്ങൾ
സ്വർഗ്ഗകുമാരികളല്ലോ
നിങ്ങളീ ഭൂമിയിൽ ഇല്ലായിരുന്നെങ്കിൽ
നിശ്ചലം ശൂന്യമീ ലോകം
ദൈവങ്ങളില്ല മനുഷ്യരില്ല
പിന്നെ ജീവിത ചൈതന്യമില്ല
സൗന്ദര്യസങ്കൽപ്പ ശിൽപ്പങ്ങളില്ല
സൗഗന്ധിക പൂക്കളില്ല

ഇന്ദ്രനീലം കൊണ്ട്‌ മാനത്തുതീർത്തൊരു
ഗന്ധർവ്വ രാജാങ്കണത്തിൽ
അപ്സരകന്യകൾ പെറ്റുവളർത്തുന്ന
ചിത്രശലഭങ്ങൾ നിങ്ങൾ
സ്വർഗ്ഗത്തിൽ നിന്നും വിരുന്നു വരാറുള്ള
ചിത്രശലഭങ്ങൾ നിങ്ങൾ

ഞാനറിയാതെന്റെ മാനസജാലക
വാതിൽ തുറക്കുന്നു നിങ്ങൾ
ശിൽപ്പികൾ തീർത്ത ചുമരുകളില്ലാതെ
ചിത്രമെഴുതുന്നു നിങ്ങൾ
ഏഴല്ല എഴുനൂറു വർണ്ണങ്ങളാലെത്ര
വാർമഴവില്ലുകൾ തീർത്തു
കണ്ണുനീർ ചാലിച്ചെഴുതുന്നു
മായ്ക്കുന്നു വർണ്ണവിതാനങ്ങൾ നിങ്ങൾ

കൊട്ടാരം വിൽക്കാനുണ്ട്


ചിത്രം: കൊട്ടാരം വിൽക്കാനുണ്ട്‌
വർഷം: 1975
രചന: വയലാർ
സംഗീതം: ജി.ദേവരാജൻ
പാടിയത്‌: കെ.ജെ യേശുദാസ്‌

ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം
ഇന്ദ്രധനുസ്സിൻ തൂവൽപൊഴിയും തീരം
ഈ മനോഹരതീരത്തു തരുമോ ഇനിയൊരു ജന്മംകൂടി
എനിയ്ക്കിനിയൊരു ജന്മംകൂടി

ഈ നിത്യഹരിതയാം ഭൂമിയിലല്ലാതെ മാനസസരസ്സുകളുണ്ടോ
സ്വപ്നങ്ങളുണ്ടോ പുഷ്പങ്ങളുണ്ടോ സ്വർണ്ണമരാളങ്ങളുണ്ടോ
വസുന്ധരേ വസുന്ധരേ മതിയാകും വരെ
ഇവിടെ ജീവിച്ചു മരിച്ചവരുണ്ടോ

ഈ വർണ്ണസുരഭിയാം ഭൂമിയിലല്ലാതെ കാമുക ഹൃദയങ്ങളുണ്ടോ
സന്ധ്യകളുണ്ടോ ചന്ദ്രികയുണ്ടോ ഗന്ധർവ്വഗീതമുണ്ടോ
വസുന്ധരേ വസുന്ധരേ കൊതിതീരും വരെ
ഇവിടെ പ്രേമിച്ചു മരിച്ചവരുണ്ടോ

പരീക്ഷ


ചിത്രം: പരീക്ഷ
വർഷം: 1967
രചന: പി.ഭാസ്കരൻ
സംഗീതം: എം.എസ്‌ ബാബുരാജ്‌
പാടിയത്‌: കെ.ജെ യേശുദാസ്‌

പ്രാണസഖി ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ
ഗാനലോകവീഥികളിൽ വേണുവൂതും ആട്ടിടയൻ

എങ്കിലുമെന്നോമലാൾക്കു താമസിക്കാൻ എൻകരളിൽ
തങ്കക്കിനാക്കൾകൊണ്ടൊരു താജ്‌മഹാൾ ഞാനുയർത്താം
മായാത്ത മധുരഗാനമാലിനിയുടെ കൽപ്പടവിൽ
കാണാത്ത പൂംകുടിലിൽ കണ്മണിയെ കൊണ്ടുപോകാം

പൊന്തിവരും സങ്കൽപ്പത്തിൻ പൊന്നശോകമലർവനിയിൽ
ചന്തമെഴും ചന്ദ്രികതൻ ചന്ദനമണിമന്ദിരത്തിൽ
സുന്ദരവസന്തരാവിൽ ഇന്ദ്രനീലമണ്ഡപത്തിൽ
എന്നുമെന്നും താമസിക്കാൻ എന്റെകൂടെ പോരുമോ നീ

Click Here To View The Song "Pranasakhi"

വിവാഹിത [3]


ചിത്രം: വിവാഹിത
സംവിധാനം: എം.കൃഷ്ണൻ നായർ
വർഷം: 1970
രചന: വയലാർ
സംഗീതം: ജി.ദേവരാജൻ
പാടിയത്‌: കെ.ജെ യേശുദാസ്‌

സുമംഗലീ നീ ഓർമ്മിക്കുമോ
സ്വപ്നത്തിലെങ്കിലും ഈ ഗാനം
ഒരു ഗദ്‌ഗദമായ്‌ മനസ്സിലലിയും
ഒരു പ്രേമകഥയിലേ ദുഃഖ ഗാനം

പിരിഞ്ഞുപോകും നിനക്കിനിയീക്കഥ
മറക്കുവാനേ കഴിയൂ
നിറഞ്ഞമാറിലെ ആദ്യ നഖക്ഷതം
മറയ്ക്കുവാനേ കഴിയൂ
കൂന്തലാൽ മറയ്ക്കുവാനേ കഴിയൂ

കൊഴിഞ്ഞ പീലികൾ പെറുക്കിയെടുക്കും
കൂടു കെട്ടും ഹൃദയം
വിരിഞ്ഞപൂവിനും വീണപൂവിനും
വിരുന്നൊരുക്കും ഹൃദയം
എപ്പൊഴും വിരുന്നൊരുക്കും ഹൃദയം

Click Here To View The Song "Sumangalee Nee"
ചിത്രം: വിവാഹിത
സംവിധാനം: എം.കൃഷ്ണൻ നായർ
വർഷം:1970
രചന: വയലാർ
സംഗീതം: ജി.ദേവരാജൻ
പാടിയത്‌: കെ.ജെ യേശുദാസ്‌

ദേവലോകരഥവുമായ്‌ തെന്നലേ തെന്നലേ തെന്നലേ
തേടിവന്നതാരേ നീ തെന്നലേ തെന്നലേ തെന്നലേ

നാലുമണിപ്പൂ വിരിഞ്ഞാൽ
നീലവനം പൊന്നണിഞ്ഞാൽ
മാനോടും മലയരികിൽ
ഞാനലയും താഴ്‌വരയിൽ
നാണവുമായ്‌ ഓടിവരും പ്രേമവതിക്കോ
പൂമണവും കുളിരും നീ കൊണ്ടുവന്നു ഓഹോ ഓഹോ

അന്തിവെയിൽ പൂകൊഴിഞ്ഞാൽ
അല്ലികളിൽ മഞ്ഞു വീണാൽ
ഞാൻ പാടും പുഴയരികിൽ
ഞാൻ ഇരിക്കും പുൽപ്പടവിൽ
പൂമടിയിൽ വീണുറങ്ങും പ്രാണസഖിക്കോ
പൂമധുവും പനിനീരും കൊണ്ടുവന്നു ഓഹോ ഓഹോ


ചിത്രം: വിവാഹിത
സംവിധാനം: എം.കൃഷ്ണൻ നായർ
വർഷം:1970
രചന: വയലാർ
സംഗീതം: ജി.ദേവരാജൻ
പാടിയത്‌: കെ.ജെ യേശുദാസ്‌

മായാജാലകവാതിൽ തുറക്കും മധുരസ്മരണകളേ
മന്ദസ്മിതമാം മണിവിളക്കുഴിയും
മന്ത്രവാദിനികൾ നിങ്ങൾ മഞ്ജുഭാഷിണികൾ

പുഷ്യരാഗ നഖമുനയാൽ നിങ്ങൾ
പുഷ്പങ്ങൾ നുള്ളി ജപിച്ചെറിയുമ്പോൾ
പൊയ്‌പോയ വസന്തവും
വസന്തം നൽകിയ സ്വപ്നസഖിയുമെന്നിൽ
ഉണർന്നുവല്ലോ ഉണർന്നുവല്ലോ

തപ്ത ബാഷ്പജലകണങ്ങൾ നിങ്ങൾ
രത്നങ്ങളാക്കി എനിക്കേകുമ്പോൾ
മണ്ണോടു മണ്ണടിഞ്ഞ
പ്രണയപ്രതീക്ഷകൾ സ്വർണ്ണമുളകൾ വീണ്ടും
അണിഞ്ഞുവല്ലോ അണിഞ്ഞുവല്ലോ

അനുഭവം


ചിത്രം: അനുഭവം
വർഷം: 1976
രചന: ബിച്ചു തിരുമല
സംഗീതം: എ.റ്റി ഉമ്മർ
പാടിയത്‌: കെ.ജെ യേശുദാസ്‌

വാകപ്പൂമരംചൂടും വാരിളം പൂങ്കുലയ്ക്കുള്ളിൽ
വാടകയ്ക്കൊരു മുറിയെടുത്തു വടക്കൻതെന്നൽ
പണ്ടൊരു വടക്കൻതെന്നൽ

വാതിലിൽ വന്നെത്തിനോക്കിയ വസന്തപഞ്ചമിപ്പെണ്ണിൻ
വളക്കിലുക്കം കേട്ടു കോരിത്തരിച്ചു നിന്നു
തെന്നൽ തരിച്ചു നിന്നു
വിരൽ ഞൊടിച്ചുവിളിച്ച നേരം
വിരൽ കടിച്ചവൾ അരികിൽവന്നു
വിധുവദനയായ്‌ വിവശയായവൾ
ഒതുങ്ങിനിന്നു നാണംകുണുങ്ങിനിന്നു

തരളഹൃദയ വികാരലോലൻ
തെന്നലവളുടെ ചൊടിനുകർന്നു
തണുവണിർത്തളിർശയ്യയിൽ തനുതളർന്നുവീണു
തമ്മിൽ പുണർന്നു വീണു
പുലരിവന്നു വിളിച്ചനേരം
അവനുണർന്നൊന്നവളെ നോക്കി
അവളടുത്തില്ലകലയെങ്ങോ
മറഞ്ഞുപോയി തെന്നൽ പറന്നുപോയി

Click Here To View The Song "Vaakapoomaram Choodum"

പവിത്രം


ചിത്രം: പവിത്രം
വർഷം: 1994
രചന: ഒ.എൻ.വി കുറുപ്പ്‌
സംഗീതം: ശരത്‌
പാടിയത്‌: സുജാത, കെ.ജെ യേശുദാസ്‌

താളമയഞ്ഞു ഗാനമപൂർണ്ണം
തരളലയം താഴും രാഗധാര
മന്ദംമായും നൂപുരനാദം
മാനസമോ ഘനശ്യാമായമാനം

ആലോലം ആശാലോലം
ആരാരോ പാടും ഗാനം
കുഞ്ഞിക്കണ്ണു ചിമ്മി ചിമ്മി ഏതോ പൈതൽ
മുന്നിൽ വന്നപോലേ ഏതു ജീവൽഗാനം
വാഴ്‌വിന്റെ കോവിലിൽ സോപാന ഗാനമായ്‌
ആടുന്ന നാദിനി ഓതി പ്രവാഹിനി
ജീവന്റെ സംഗീതം ഓാഹ്‌ ഓഹ്‌

താലോലം തൈ തൈതാളം
താളത്തിൽ ചൊല്ലി ചൊല്ലി
കുഞ്ഞിക്കാലു പിച്ച പിച്ച വയ്ക്കും കാലം
തുമ്പപൂവിൽ ഓണത്തുമ്പി തുള്ളാൻ വന്നു
വേനൽക്കിനാവുപോൽ പൂവിട്ടു കൊന്നകൾ
ഈ ജീവശാഖിയിൽ മാകന്തശഖിയിൽ
പാടി കുയിൽ വീണ്ടും ഓഹ്‌ ഓഹ്‌

Click Here To View The Song "Thalamayanju"

ദേശാടനം


ചിത്രം: ദേശാടനം
വർഷം: 1996
രചന: കൈതപ്രം
സംഗീതം: കൈതപ്രം
പാടിയത്‌: കെ.ജെ യേശുദാസ്‌ [സുജാത]

എങ്ങനേ ഞാൻ ഉറക്കേണ്ടൂ
എങ്ങനേ ഞാൻ ഉണർത്തേണ്ടൂ
എൻമനസ്സിൻ ആലിലയിൽ
പള്ളികൊള്ളും കണ്ണനുണ്ണീ

കോടിജന്മം കഴിഞ്ഞാലും
നോമ്പെടുത്ത്‌ കാത്തിരിക്കും
എങ്ങുപോയ്‌ നീ മറഞ്ഞാലും
ആടലോടെ കാത്തിരിക്കും

ഏങ്ങിനിൽക്കും അമ്പാടിയിൽ
തേങ്ങിയോടും കാളിന്ദിയായ്‌
പൂക്കടമ്പായ്‌ പൈക്കിടാവായ്‌
നീയണയാൻ കാത്തിരിക്കും

പാട്ടുപാടാൻ ഈണമില്ലാ
പെയ്തുതോരാൻ കണ്ണീരില്ലാ
മാമഴയായ്‌ നീയുണരാൻ
മാമയിലായ്‌ ഞാനിരിപ്പൂ


ചിത്രം: ദേശാടനം
വർഷം: 1996
രചന: കൈതപ്രം
സംഗീതം: കൈതപ്രം
പാടിയത്‌: കെ.ജെ യേശുദാസ്‌

കളിവീടുറങ്ങിയല്ലോ കളിവാക്കുറങ്ങിയല്ലോ
ഒരുനോക്കു കാണുവാനെൻ ആത്മാവുകേഴുന്നല്ലോ
തഴുകുന്ന തിരമാലകളേ ചിരിക്കുന്ന പൂക്കളേ
അറിയില്ല നിങ്ങൾക്കെന്റെ അടങ്ങാത്ത ജന്മദുഃഖം

താരാട്ടുപാടിയാലേ ഉറങ്ങാറുള്ളൂ ഞാൻ
പൊന്നുമ്മ നൽകിയാലേ ഉണരാറുള്ളൂ
കഥയൊന്നു കേട്ടാലേ ഉണ്ണാറുള്ളൂ എന്റെ
കൈവിരൽത്തുമ്പുപിടിച്ചേ നടക്കാറുള്ളൂ
അവൻ നടക്കാറുള്ളൂ

ഇനിയെന്നു കാണുമെന്നായ്‌ പിടഞ്ഞുപോയി
എന്റെ ഇടനെഞ്ചിലോർമ്മകൾ തുളുമ്പിപോയീ
എത്രയായാലുമെൻ ഉണ്ണിയല്ലേ അവൻ
വിലപിടിയാത്തൊരെൻ നിധിയല്ലേ
എന്റെ പുണ്യമല്ലേ


ചിത്രം: ദേശാടനം
വർഷം: 1996
രചന: കൈതപ്രം
സംഗീതം: കൈതപ്രം
പാടിയത്‌: മഞ്ജു

നന്മയേറുന്നൊരു പെണ്ണിനെ വേൾപ്പാനായ്‌
നാഥനെഴുന്നള്ളും നേരത്തിങ്കൽ
ഭൂതങ്ങളെ കൊണ്ടകമ്പടി കൂട്ടീട്ട്‌
കാളേ മേലേറി നമഃശിവായ
നാരിമാർ വന്നിട്ട്‌ വായ്‌കുരവയിട്ട്‌
എതിരേറ്റു കൊണ്ടൊന്നു നിൽക്കും നേരം
ബ്രാഹ്മണരോടും പലരോടും ഒന്നിച്ച്‌
അർത്ഥകം പൂക്കു നമഃശിവായ
മദ്ധ്യേ നടുമിറ്റത്ത്‌ അമ്പോടെഴുന്നള്ളി
ശ്രീപീഠത്തിന്മേൽ ഇരുന്നരുളി
പാനകുടവും ഉഴിഞ്ഞു ഹരനേ
മാലയുമിട്ടു നമഃശിവായ

മന്ത്രകോടി ഉടുത്തു വഴിപോലെ
കാലും കഴുകിയകത്തു കൂത്തൂ
ആവണവെച്ച്‌ അതുമ്മേലിരിന്ന്
അഗ്നി ജ്വലിപ്പൂ നമഃശിവായ
ചിറ്റും ചെറുതാലി കൊണ്ടൊന്നു ശോഭിച്ചു
കറ്റകുഴലാണു നിൽക്കും നേരം
മാതാവ്‌ വന്നിട്ട്‌ മാലയും കണ്ണാടി
കയ്യിൽ കൊടുത്തു നമഃശിവായ


ചിത്രം: ദേശാടനം
വർഷം: 1996
രചന: കൈതപ്രം
സംഗീതം: കൈതപ്രം
പാടിയത്‌: മഞ്ജു

നീലകാർമ്മുകിൽ വർണ്ണനന്നേരം രാധാ എന്നൊരു നാരിയുമായ്‌
നീളേ നീളേ വനത്തിൽ നടന്നും മേളമോടേ കളിച്ചുരസിച്ചും
പാടിയും ചില രാഗങ്ങളുമായ്‌ കൂടിയും ചില പുഷ്പമറുത്തും
എന്താണിങ്ങനേ കാട്ടിൽ നടപ്പാൻ എന്നാലേതുമെളുതല്ലേ കണ്ണാ
എന്നാലേതുമെളുതല്ലേ കണ്ണാ

വേഗമില്ല നടപ്പതിനൊട്ടും വേണമെങ്കിലെടുത്തു കൊള്ളേണം
ചേല മെല്ലേ ചുരുക്കിപിടിച്ചു ചാലേചെന്നു കഴുത്തിൽ കേറാനായ്‌
തോളേൽതപ്പി പിടിച്ചപ്പോൾ കണ്ടില്ല അയ്യയ്യോ ഇതു ചെയ്യല്ലേ കണ്ണാ
അയ്യയ്യോ ഇതു ചെയ്യല്ലേ കണ്ണാ

കാട്ടിലൊന്നുണ്ടു മൂളുന്നു കണ്ണാ കേട്ടിട്ടേറ്റം ഭയമുണ്ടെനിയ്ക്ക്‌
കാട്ടാന കരടി പുലി പന്നി കാട്ടുപോത്ത്‌ കരിമ്പുലി കൂട്ടം
കണ്ടാൽ തന്നെ പിടിച്ചവ തിന്നും അയ്യയ്യോ ഇതു ചെയ്യല്ലേ കണ്ണാ
അയ്യയ്യോ ഇതു ചെയ്യല്ലേ കണ്ണാ


ചിത്രം: ദേശാടനം
വർഷം: 1996
രചന: കൈതപ്രം
സംഗീതം: കൈതപ്രം
പാടിയത്‌: പ്രകാശ്‌

വേട്ടയ്ക്കൊരുമകൻ തമ്പുരാനേ സന്താനസൗഖ്യം തരികവേണം
ശ്രീപീഠം തന്നിൽ എഴുന്നള്ളി എന്നുടെ സങ്കടമെല്ലാം അകറ്റിടേണം

മാടത്തിൻ മീതേതോ മാളിക തന്മേലോ മണിയറയീലോ മണിതൂണിന്മേലോ
മഹാദേവൻ മുന്നിലെ പീഠത്തിൻ മീതേലോ ആരൂഡമിന്നെന്നു ചൊല്ലവേണം

വനവേടനായ്‌ ശിവൻ അവതരിച്ചു വേടകിടാത്തിയായ്‌ ശ്രീപാർവ്വതി
ആയിരം നാളുകൾ വേട്ടയാടി അവർ ആയിരം രാവുകൾ ക്രീഡചെയ്തു
ലോകൈകപാലകൻ ശ്രീഭൂതനാഥനായ്‌ കാനനഭൂമിയിൽ അവതരിച്ചു

കളമേറിയ വേട്ടയ്ക്കൊരുമകൻ എന്നുള്ളിൽ കലിതുള്ളി
ദുരിതങ്ങൾ നാളികേരം ചിതറുന്നൊരു താളതുടിയായ്‌


ചിത്രം: ദേശാടനം
വർഷം: 1996
രചന: കൈതപ്രം
സംഗീതം: കൈതപ്രം
പാടിയത്‌: കെ.ജെ യേശുദാസ്‌

യാത്രയായി യാത്രയായി
കണ്ണീരിൽ മുങ്ങി
ശുദ്ധനാം ഉണ്ണിതൻ ദേശാടനവേളയായി
അനുഗ്രഹിയ്ക്കൂ അമ്മേ അനുവദിക്കൂ
പൊകാനനുവദിക്കൂ

പദചലനങ്ങൾ പ്രദക്ഷിണമാകണേ
ദേഹം ശ്രീകോവിലാകേണമേ
ദുഃഖങ്ങൾ പൂജാപുഷ്പങ്ങളാകണേ
വചനം മന്ത്രങ്ങളാകേണമേ

നിദ്രകളാത്മ ധ്യാനമാകണേ
അന്നം നൈവേദ്യമാകേണമേ
നിത്യകർമ്മങ്ങൾ സാധനയാകണേ
ജന്മം സമ്പൂർണ്ണമാകേണമേ

Click Here To View The Song "Engane Njaan"

രസികൻ


ചിത്രം: രസികൻ
വർഷം: 2004
രചന: എം.ഡി അശോക്‌
സംഗീതം: വിദ്യാസാഗർ
പാടിയത്‌: വി.ജി മുരളികൃഷ്ണൻ

ചാഞ്ഞുനിക്കണ പൂത്തമാവിന്റെ
കൊമ്പത്തെ ചില്ലയിൽ കേറിയത്‌
പൂർണ്ണതിങ്കളെ കാണാനല്ല പൂപറിക്കാനല്ല
പാതിരാവിലാ പാലമരത്തിൽ
മൂങ്ങ മൂന്നു ചിലയ്ക്കുമ്പോൾ
ഓർത്തു പിഞ്ചിയ കയറിന്റെ തുമ്പിൽ തൂങ്ങിമരിക്കും
ഞാൻ ഇന്നു തൂങ്ങി മരിക്കും ഞാൻ

പൂവു ചൂടണമെന്നു പറഞ്ഞപ്പൊ
പൂമരം കൊണ്ടു തന്നവനാ
മുങ്ങിക്കുളിക്കണമെന്നു പറഞ്ഞപ്പൊ
മുന്നിൽ പുഴവെട്ടി തന്നവനാ
അക്കരെ നിന്നൊരു മാരനെ കണ്ടപ്പോൾ
എന്നെ മറന്നില്ലേ പെണ്ണേ നീ
എന്നെ മറന്നില്ലേ
അവൻ ഇക്കരെ വന്നപ്പോൾ
നാട്ടുകാർക്കെന്നെ നീ ഒറ്റുകൊടുത്തില്ലേ
പെണ്ണേ നീ ഒറ്റുകൊടുത്തില്ലേ

Click Here To View The Song "Chanju Nikkana"

ഊമപ്പെണ്ണിനു ഉരിയാടപ്പയ്യൻ


ചിത്രം: ഊമപ്പെണ്ണിനു ഉരിയാടപ്പയ്യൻ
വർഷം: 2002
രചന: യൂസഫ്‌ അലി കേച്ചേരി
സംഗീതം: മോഹൻ സിത്താര
പാടിയത്‌: സുദീപ്‌ കുമാർ

അധരം സഖി മധുരം നീയേകിടാമോ
മിഴിയാം കടൽതിരയിൽ ഞാൻ നീന്തിവന്നു
ഹൃദയം നിൻ മണിമാറിൽ
ഒരു ഹാരം പോൽ ചൂടാം
വരു നീ രാഗ ലോലേ ഓ ഓ ഓഹ്‌

ഒരു പ്രേമം ജനിച്ചീടുവാൻ
ചില നിമിഷങ്ങൾ മാത്രം
ഒരു ജന്മം അതോർത്തെന്നും
സഖി നിറയുന്നു നേത്രം
മണ്ണിതിലില്ലൊരു പ്രേമവും
കണ്ണീരണിയാതേ
ചുടുകണ്ണീരണിയാതേ

അനുരാഗം മാനസങ്ങളിൽ
അറിയാതെ മുളയ്ക്കാം
മധുരിയ്ക്കും വിഷാദത്തിൻ
മധു കരളിൽ നിറയ്ക്കാം
സ്വയംവരമായതു മാറിടാം
സ്വപ്നംപോൽ പൊഴിയാം
ഒരു സ്വപ്നംപോൽ പൊഴിയാം


ചിത്രം: ഊമപ്പെണ്ണിനു ഉരിയാടപ്പയ്യൻ
വർഷം: 2002
രചന: യൂസഫ്‌ അലി കേച്ചേരി
സംഗീതം: മോഹൻ സിത്താര
പാടിയത്‌: സുജാത, കെ.ജെ യേശുദാസ്‌

എനിക്കും ഒരുനാവുണ്ടെങ്കിൽ എന്തു ഞാൻവിളിക്കും
നിന്നെ എന്തു ഞാൻ വിളിക്കും
പ്രിയനെന്നോ പ്രിയതമനെന്നോ പ്രാണേശ്വരനെന്നോ
എനിക്കും ഒരുനാവുണ്ടെങ്കിൽ എന്തു ഞാൻവിളിക്കും
നിന്നെ എന്തു ഞാൻ വിളിക്കും
കണ്ണെന്നോ കരളെന്നോ കലമാൻമിഴിയെന്നോ

നമുക്കുമൊരു പൊൻകുഞ്ഞുണ്ടായാൽ
നാമെന്തവനെ വിളിക്കും ഓ
നാമെന്തവനെ വിളിക്കും
പൊന്നെന്നോ പൊരുളെന്നോ തങ്കകുടമെന്നോ
പറയൂ പ്രിയതമാ പ്രിയതമാ പ്രിയതമാ

നെഞ്ചിലെ മൗനം വാചാലമാക്കി
കുഞ്ഞിനു താരാട്ടുപാടും നാം
കുഞ്ഞിനു താരാട്ടുപാടും
ഊമക്കുയിലിൻ ചിന്തും കേട്ട്‌ ഉണ്ണീ നീയുറങ്ങ്‌
മനസ്സിലെ മുരളിയായ്‌ പാടു നീ മൗനമേ മൗനമേ

മിഴി രണ്ടിലും


ചിത്രം: മിഴി രണ്ടിലും
വർഷം: 2003
രചന: വയലാർ ശരത്ചന്ദ്രവർമ്മ
സംഗീതം: രവീന്ദ്രൻ
പാടിയത്‌: പി.ജയചന്ദ്രൻ

ആലിലത്തലിയുമായ്‌ വരുനീ
തിങ്കളേ ഇതിലേ ഇതിലേ
ആവണിപൊയ്കയിൽ നാണമോലും
ആമ്പലോ വധുവായ്‌ അരികേ
മാനത്തായ്‌ മുകിലകലെമറയുമൊരു
യാമത്തിൽ അനുരാഗമലിയുമൊരു
മാംഗല്യം രാവിൽ

മേലെമാളികയിൽ നിന്നും
രഥമേറി വന്നു മണിമാരൻ
മണവാട്ടിയായ വരമഞ്ജുളാംഗിയുടെ
സ്വന്തമായ നിമിഷം
വരവേൽക്കു മൈനേ നിറ മംഗളമരുളൂ കോകിലമേ
സുരഭിലമായൊരു മണിയറ മെനയൂ
മധുവന മാനസമേ

ചന്ദന കുറിയണിഞ്ഞും നറു കുങ്കുമ തിലകമോടെ
കനകാംഗുലീയമണിയുന്ന
ദേവ സവിദേവി ലോല നീയേ
ഇതളണിയുന്നല്ലോ കുമുദിനിയുടെ
കനവുനിലാവൊളിയിൽ
പുതിയൊരു ജീവിത വനികയിലുണരു
കുറുമൊഴി മുല്ലകളേ

Click Here To View The Song "Aalilathaaliyumaay"

ഹരികൃഷ്ണൻസ്


ചിത്രം: ഹരികൃഷ്ണൻസ്‌
വർഷം: 1998
രചന: കൈതപ്രം
സംഗീതം: ഔസേപ്പച്ചൻ
പാടിയത്‌: കെ.എസ്‌ ചിത്ര, കെ.ജെ യേശുദാസ്‌

പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ അന്നാദ്യം കണ്ടതോർമ്മയില്ലേ
കുഞ്ഞോളം തുള്ളിവന്നൊരഴകായ്‌ എൻമുന്നിൽ മിന്നിവന്ന കവിതേ
പണ്ടത്തെ പാട്ടുറങ്ങുമൊരു മൺവീണയാണെന്റെ മാനസം
അന്നെന്നിൽ പൂവണിഞ്ഞ മൃദുസല്ലപമല്ലോ നിൻസ്വരം
എന്നിട്ടും നീ എന്നോടിന്നു മിണ്ടാത്തതെന്താണ്‌

നിന്നെ എതിരേൽക്കുമല്ലോ പൗർണ്ണമി പെൺകൊടി
പാടിവരവേൽക്കുമല്ലോ പാതിരാ പുള്ളുകൾ
നിന്റെ അനുവാദമറിയാനെൻ മനം കാതോർത്തിരിപ്പൂ
എന്നു വരുമെന്നുവരുമെന്നു കൊതിയാർന്നിരിപ്പൂ
വരില്ലേ നീ വരില്ലേ കാവ്യ പൂജാഭിംഭമേ
നിലാവായ്‌ നീലരാവിൽ നിൽപ്പൂ മൂകം ഞാൻ

മൂടുപടമെന്തിനാവോ മൂകാനുരാഗമേ
പാതിമറയുന്നതെന്തേ അന്യയെപ്പോലെ നീ
എന്റെ പദയാത്രയിൽ ഞാൻ തേടി നിൻ രാജാംഗണങ്ങൾ
എന്റെ പ്രിയഗാന ധാരയിൽ നിന്നിലെ ശ്രുതി ചേർന്നിരുന്നു
വരില്ലേ നീ വരില്ലേ ചൈത്രവീണാ വാദിനി
വസന്തം പൂത്തൊരുങ്ങിയല്ലോ വരൂ പ്രിയേ


ചിത്രം: ഹരികൃഷ്ണൻസ്‌
വർഷം: 1998
രചന: കൈതപ്രം
സംഗീതം: ഔസേപ്പച്ചൻ
പാടിയത്‌: കെ.ജെ യേശുദാസ്‌

പൊന്നേ പൊന്നമ്പിളി നിന്നെകാണാൻ കണ്ണായിരം
വിണ്ണിൻ വാർത്തിങ്കളെ ഇങ്ങുതാഴേ മാനത്തു വാ
കുയിലമ്മ പെണ്ണിന്റെ പഞ്ചാര ചുണ്ടിലെ
പാടാത്ത പാട്ടു കവർന്നു നൽകാം
കൺകളിൽ ആയിരം കൈത്തിരി നീട്ടിടാം
കണ്ണാടി കവിളിൽ കാർമേഘ പൊട്ടുതൊടാം

മിണ്ടാപ്പെണ്ണേ നിനക്കായിരം നാവ്‌
നേരിൽ കതിർമഴയായ്‌ പെയ്തുണരുമ്പോൾ തേന്മൊഴി അഴക്‌
കണ്ണീർത്തുമ്പി നിൻ പവിഴചുണ്ടിൽ
പനിനീർ പൂവിതളായ്‌ മെല്ലേവിരിഞ്ഞു പൂഞ്ചിരിയഴക്‌
മിന്നാമിന്നി നിനക്കായിരം കൂട്‌
കൂട്ടിനുറങ്ങാൻ തൂവെൺനിലവ്‌

ചക്കരപ്പൂച്ച കളിക്കൂട്ടരുമായി
ചൊക്കര കണ്ണിറുക്കി കൊതിതുള്ളുന്നേ നിൻ കൂടരികേ
കണിയാൻ കാക്ക കളി കീർത്തനം പാടി
കടിഞ്ഞൂൽ കണ്മണിയുടെ കല്യാണംചൊല്ലും നിൻ കാതുകളിൽ
വേണ്ടേ വേണ്ട എങ്ങും പോകേംവേണ്ട
ഈ അമ്പിളിക്കുഞ്ഞ്‌ ഞങ്ങൾക്കുള്ളതല്ലേ

Click Here To View The Song "Ponnambal Puzhayiranbil"
Click Here To View The Song "Ponne Ponnambili"

ദേവാസുരം


ചിത്രം: ദേവാസുരം
വർഷം: 1993
രചന: ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം: എം.ജി രാധാകൃഷ്ണൻ
പാടിയത്‌: എം.ജി ശ്രീകുമാർ

സൂര്യകിരീടം വീണുടഞ്ഞു
രാവിൻ തിരുവരങ്ങിൽ
പടുതിരിയാളും പ്രാണനിലേതോ
നിഴലുകളാടുന്നു നീറും

നെഞ്ചിലെ പിരിശംഖിലെ
തീർത്ഥമെല്ലാം വാർന്നുപോയ്‌
നാമജപാമൃത മന്ത്രം ചുണ്ടിൽ
ക്ലാവുപിടിക്കും സന്ധ്യാ നേരം

അഗ്നിയായ്‌ കരൾ നീറവെ
മോക്ഷമാർഗ്ഗം നീട്ടുമോ
ഇഹപര ശാപം തീരാനമ്മേ
ഇനിയൊരു ജന്മം വീണ്ടും തരുമോ

Click Here To View The Song "Sooryakireedam"

തൂവാനത്തുമ്പികൾ


ചിത്രം: തൂവാനത്തുമ്പികൾ
വർഷം: 1987
രചന: ശ്രീകുമാരൻ തമ്പി
സംഗീതം: പെരുമ്പാവൂർ ജി രവീന്ദ്രനാഥ്‌
പാടിയത്‌: കെ.എസ്‌ ചിത്ര, ജി.വേണുഗോപാൽ

ഒന്നാം രാഗം പാടി ഒന്നിനെ മാത്രം തേടി
വന്നുവല്ലൊ ഇന്നലെ നീ വടക്കുംനാഥന്റെ മുമ്പിൽ
പാടുവതും രാഗം നീ തേടുവതും രാഗമായ്‌
ദേവനുമനുരാഗിയാം അമ്പലപ്രാവേ

ഈ പ്രദക്ഷിണവീഥികൾ ഇടറിവിണ്ട പാതകൾ
എന്നും ഹൃദയസംഗമത്തിൻ ശീവേലികൾ തൊഴുതു
കണ്ണുകളാലർച്ചന മൗനങ്ങളാൽ കീർത്തനം
എല്ലാമെല്ലാമറിയുന്നീ ഗോപുരവാതിൽ

നിന്റെ നീലരജനികൾ നിദ്രയോടുമിടയവെ
ഉള്ളിലുള്ള കോവിലിലെ നടതുറന്നു കിടന്നു
അന്നുകണ്ട നീയാരോ ഇന്നുകണ്ട നീയാരോ
എല്ലാമെല്ലാം കാലത്തിൻ ഇന്ദ്രജാലങ്ങൾ


ചിത്രം: തൂവാനത്തുമ്പികൾ
വർഷം: 1987
രചന: ശ്രീകുമാരൻ തമ്പി
സംഗീതം: പെരുമ്പാവൂർ ജി രവീന്ദ്രനാഥ്‌
പാടിയത്‌: കെ.ജെ യേശുദാസ്‌

മേഘം പൂത്തുതുടങ്ങി മോഹം പെയ്തുതുടങ്ങി
മേദിനി കേട്ടു നെഞ്ചിൽ പുതിയൊരു താളം
ആരാരെ ആദ്യമുണർത്തി ആരാരുടെ നോവുപകർത്തി
ആരാരുടെ ചിറകിലൊതുങ്ങി അറിയില്ലല്ലോ അറിയില്ലല്ലോ
അറിയില്ലല്ലോ..

എരിവേനൽ ചൂടിന്റെ കഥയാകെ മറന്നു
ഒരു ധന്യബിന്ദുവിൽ കാലമലിഞ്ഞു
പുതുമണ്ണിൻ സ്വപ്നം പുൽകോടികളായുണരും
അവ പിന്നെ പൂക്കളങ്ങളാകും
വളർന്നേറും വനമാകും വളർന്നേറും വനമാകും

അലകടൽ തിരവർഷമദം കൊണ്ടു വളർന്നു
അടിത്തട്ടിൽ പവിഴങ്ങൾ വിങ്ങിവിളഞ്ഞു
പരിരംഭണത്തിന്റെ രതിഭാവമെന്നും
പകരുമീ സാഗരത്തിൻ ഗാനം
നിത്യഗാനം മർത്യദാഹം നിത്യഗാനം മർത്യദാഹം

Click Here To View The Song "Onnam Ragam Paadi"
Click Here To View The Song "Megham Poothu Thudangi"

Labels

1964 (2) 1965 (3) 1967 (1) 1968 (1) 1969 (1) 1970 (2) 1971 (1) 1972 (1) 1973 (1) 1975 (1) 1976 (3) 1984 (1) 1985 (1) 1986 (2) 1987 (4) 1988 (3) 1989 (6) 1990 (4) 1991 (4) 1992 (5) 1993 (8) 1994 (5) 1995 (6) 1996 (4) 1997 (7) 1998 (11) 1999 (5) 2000 (5) 2001 (5) 2002 (1) 2003 (6) 2004 (7) 2005 (9) 2006 (7) 2007 (10) 2008 (21) 2009 (6) 2010 (1) A Anantha Padmanabhan [Anand] (1) A K Lohithadas (1) A T Abu (1) A T Ummer (1) A Vincent (2) Afzal (3) Alex Paul (6) Alphonse Joseph (1) Amal (1) Anand (1) Anil Babu (1) Anil Panachooran (5) Anitha (2) Aparna Rajeev (1) Asha Menon (1) Asha Ramesh (1) Beeyar Prasad (1) Berny Ignatius (4) Bharathan (1) Bhavana Radhakrishnan (1) Bichu Thirumala (6) Bijipal (1) Biju Narayanan (6) Bipin Prabhakar (1) Blessy (1) Bombay Ravi (2) C O Anto (1) Chandrashekhar (1) Chinmayee (1) Cicily (3) Deepak Dev (4) Deepu (1) Dennis Joseph (2) Devanand (1) Dr.P Ramesh (1) East Coast Vijayan (2) Fazil (3) Franko (4) G Devarajan (9) G Venugopal (8) Gayathri (1) Gireesh Puthencheri (35) Goerge Peter (1) Gomathy (1) Gopisunder (1) Hari Haran (4) Haridas Keshavan (1) Hariharan (1) Harini (1) I S Kundoor (1) Ilayaraja (7) Jassie Gift (4) Jayaraj (2) Job (1) Jofy Tharakan (1) Johnson (16) Joshy (3) Jyotsna (5) K G George (1) K J Yesudas (96) K P Brahmanandan (1) K S Chithra (59) K S Sethumadhavan (2) Kaithapram (42) Kaithapram Viswanath (1) Kalyani Menon (1) Kamal (9) Kanesh Punoor (1) Karthik (3) Kavalam Sreekumar (1) Kochin Haneefa (1) Konniyoor Bhas (1) Krishnachandran (1) Lal Jose (6) Latha Krishnan (1) Lathika (1) Liji Francis (1) M A Nishad (1) M B Sreenivasan (1) M D Ashok (1) M G Radhakrishnan (8) M G Sreekumar (31) M Jayachandran (18) M K Arjunan (1) M Krishnan Nair (2) M Kunchako (1) M Madhusoodhanan Nair (1) M Padmakumar (1) M S Baburaj (2) M S Viswanadhan (1) Madhu Balakrishnan (7) Malavika (1) Malayalam Album Song Lyrics (5) Malayalam Song Lyrics (167) Manjari (2) Manju (1) Mano (1) Mejo Joseph (1) Minmini (2) Mithin Ramakrishnan (1) Mohan Lal (2) Mohan Sithara (9) Mrudula (1) Naadhirsha (1) Nadesh Shankar (1) Nemam Pushparaj (1) Nepolean (1) Nishad (1) Noushad (1) O N V Kuruppu (13) Ouseppachan (14) P B Sreenivas (1) P Bhaskaran (5) P G Vishwambaran (1) P Jayachandran (9) P Leela (2) P N Menon (2) P Susheela (1) Padmakumar (1) Perumbavoor G Raveendranath (2) Pooja Rajesh (1) Poovachal Khader (1) Prabha Varma (1) Pradeep Babu (2) Prakash (1) Prameela (1) Priyadarshan (7) R Sarath (1) R Somashekharan (1) Radhika Thilak (2) Rafeeque Ahmad (3) Rafi Mecartin (2) Raghunath Seth (1) Rahul Raj (2) Rajalakshmi (1) Rajasenan (2) Rajeev Aanchal (1) Rajeev Alunkal (1) Ramesh Babu (2) Ranjith (2) Raveendran (4) Reju Joseph (2) Rimi Tomy (4) Roopa (1) Roshan Andrews (1) S Balakrishnan (2) S P Balasubramaniam (1) S P Venkitesh (6) S Rameshan Nair (5) Saajan Palluruthi (1) Sachidanandhan Puzhangara (2) Sangeeth Sivan (1) Santhosh Kesav (2) Santhosh Varma (1) Sarath (4) Sasi Shankar (1) Sathyan Anthikkad (15) Shabnam (2) Shafi (2) Shankar Mahadevan (4) Shibu Chakravarthy (3) Shreya Ghosal (1) Shwetha (10) Shyaam (3) Shyam Dharman (2) Sibi Malayil (9) Siddique (1) Sindhu Premkumar (1) Sohan Lal (1) Soniya (1) Sowmya (1) Sreekumaran Thambi (5) Sreemoola Nagaram Vijayan (1) Sreenivas (1) Sreevalsan J Menon (1) Sriprakash (1) Sruthi Raj (1) Sudeep Kumar (6) Sudha Ranjith (1) Sujatha (26) Sundara Rajan (1) Sunitha Sarathy (1) Suresh Peters (1) Swarnalatha (1) Teenu Tellence (1) Thirunelloor Karunakaran (1) Thulasidas (1) Tinu Antony (1) Unni Menon (6) V Dakshinamoorthy (3) V G Muralikrishnan (1) V M Vinu (2) Vayalar (9) Vayalar Sarathchandra Varma (12) Venu (1) Vidhu Prathap (2) Vidyadharan (2) Vidyasagar (17) Vijay Yesudas (8) Vineeth Sreenivasan (16) Vipin Xavier (1) Yusuf Ali Kecheri (8)