Wednesday, October 15, 2008

ഗുൽമോഹർ


ചിത്രം: ഗുൽമോഹർ
വർഷം: 2008
പാടിയത്‌: ശ്വേത, വിജയ്‌ യേശുദാസ്‌
സംഗീതം: ജോൺസൺ
രചന: ഓ.എൻ.വി കുറുപ്പ്‌

ഒരുനാൾ ശുഭരാത്രി
നേർന്നു പോയി നീ
ഇതിലേ ഒരു പൂക്കിനാവായ്‌ വന്നനീ
ശ്രുതി നേർത്തുനേർത്തു മായും
ഋതുരാഗഗീതി പോലേ
പറയൂ നീയെങ്ങു പോയി

ഗാനമായി വന്നു നീ
മൗനമായി മാഞ്ഞു നീ
മായുകില്ലെന്നോർമ്മയിൽ
ചൈത്രമാസനീലവാനം
പൂത്തുലഞ്ഞുനിൽക്കവേ
പോവുകയോ നീ അകലേ
എന്റെ ഏകതാരകേ
കാതരേ കരയുന്നതാരേ
കാട്ടു മൈനപോൽ

നീളുമെന്റെ യാത്രയിൽ
തോളുരുമ്മി എന്നുമെൻ
തോഴിയായി വന്നു നീ
എന്നിലേയ്ക്കണഞ്ഞു നീയാം
സ്നേഹസാന്ദ്ര സൗരഭം
ആതിരതൻ പാതയിലേ
പാൽനിലാവു മായവേ
കാതരേ കരയുന്നതാരേ
കാട്ടു മൈനപോൽ

തിരക്കഥ


ചിത്രം: തിരക്കഥ
വർഷം: 2008
പാടിയത്‌: മധു ബാലകൃഷ്ണൻ [ടീനു ടെല്ലൻസ്‌]
സംഗീതം: ശരത്ത്‌
രചന: റഫീക്ക്‌ അഹമ്മദ്‌

അരികിൽ നീയില്ലെന്ന സത്യത്തിനേ
അറിയുവാനായതില്ലെനിക്കിപ്പോഴും
അതിനു മണ്ണിൽ ചിരിയ്ക്കാതിരിക്കണം
ഇനിയൊരിക്കലും പിച്ചകപ്പൂവുകൾ പിച്ചകപ്പൂവുകൾ

ജനലഴികളിൽ പുലരിതൻ പൊൻവിരൽ
പതിയെവന്നു തൊടാതിരിക്കണം
ഒരു നിശബ്ദമാം സമ്മതമെന്നപോൽ
പുഴയിലോളം തുടിക്കാതിരിക്കണം
പുതുമഴപെയ്ത്തിൽ ആർദ്രമായ്‌
മണ്ണിന്റെ നറുമണംവീണ്ടും
പുണരാതിരിക്കണം

ചിറകടിച്കു വന്നമ്പല പ്രാവുകൾ
കുറുകി സന്ധ്യയേ മീട്ടാതിരിക്കണം
ചെവിയിലെന്തോ മൊഴിഞ്ഞപോൽ
കാറ്റിന്റെ കുസൃതിവീണ്ടും
കിലുങ്ങാതിരിക്കണം
തെളിവെളിച്ചത്തിൽ ഉടലിൽ നിന്നിത്തിരി
വഴുതിമാറണം നിഴലെന്നെ വിട്ട്‌ ഇനി
അതുവരേയ്ക്കുമറിയുന്നതെങ്ങനേ
അരികിലില്ല നീ എന്ന സത്യത്തിനേ


ചിത്രം: തിരക്കഥ
വർഷം: 2008
പാടിയത്‌: കെ.എസ്‌ ചിത്ര [ശരത്ത്‌]
സംഗീതം: ശരത്ത്‌
രചന: റഫീക്ക്‌ അഹമ്മദ്‌

ഒടുവിലൊരു ശോണരേഖയായ്‌
മറയുന്നു സന്ധ്യദൂരേ
ജനിമൃതികൾ സാഗരോർമ്മികൾ
പൊഴിയാതെ ശ്യാമതീരം
പിടയുമീ താരനാളം
പൊലിയാതെ പൊലിയാതേ

പെയ്യാതെ പോയൊരാ
മഴമുകിൽ തുണ്ടുകൾ
ഇരുൾനീലരാവു നീന്തിവന്നു
പൂവുകളായ്‌ ഓഹോ..
ഒരു മലർക്കണ്ണിയുമായ്‌
പുലരിതൻ തിരുമുഖം
ഇനിയും കാണാൻ വന്നു ഓഹ്‌

ജന്മാന്തരങ്ങളിൽ
എങ്ങോ മറന്നൊരാ
പ്രിയജീവകണമിന്നുതിർന്നു
കതിരൊളിയായ്‌ ഓഹോ..
അരുമയായ്‌ ജനലഴി
പഴുതിലൂടണയുമോ
ഇനിയീ മടിയിൽ ചായുമോ ഓഹ്‌


ചിത്രം: തിരക്കഥ
വർഷം: 2008
പാടിയത്‌: ശ്വേത, നിഷാദ്‌
സംഗീതം: ശരത്ത്‌
രചന: റഫീക്ക്‌ അഹമ്മദ്‌

പാലപ്പൂവിതളിൽ
വെണ്ണിലാപുഴയിൽ
ലാസ്യമാർന്നണയും
സുരഭീരാത്രി
അനുരാഗികളായ്‌
തരുശാഖകളിൽ
ശ്രുതിപോൽ പൊഴിയും
ഇളമഞ്ഞലയിൽ ഹൊയ്‌
കാതിൽ നിൻ സ്വനം

മകരമഞ്ഞുപെയ്തു
തരളമാം കറുകനാമ്പുണർന്നു
പ്രണയമാം പിറാവേ
എവിടെ നീ കനവുപോൽ മറഞ്ഞു
അത്തികൊമ്പിലോരു മൺകൂടുതരാം
അത്തംപാടാവാനം നിനക്കുതരാം
കുറുകൂ കാതിൽ തേനോലും മൊഴികൾ

വഴിമരങ്ങളെല്ലാം
ഏതോ മഴനനഞ്ഞു നിന്നു
ഇലകളോ നിലാവിൻ
ചുമലിൽ പതിയെചാഞ്ഞുറങ്ങി
നൃത്തംവെയ്ക്കും നക്ഷത്രത്തരികളിതാ
തത്തിതത്തി കളിപ്പു നിൻ മിഴിയിൽ
പകരൂ നെഞ്ചിൽ നനവോലും നിൻമൊഴികൾ

വെറുതേ ഒരു ഭാര്യ


ചിത്രം: വെറുതേ ഒരു ഭാര്യ
വർഷം: 2008
പാടിയത്‌: ശ്യാം ധർമ്മൻ
സംഗീതം: ശ്യാം ധർമ്മൻ
രചന: വയലാർ ശരത്ചന്ദ്ര വർമ്മ

മഞ്ഞിൽ കുളിക്കും രാവേറേയായ്‌
നിന്റെ മെയ്യിൽചന്തം വാചാലമായ്‌
ഒരു മോഹം നെഞ്ചിൽ തേരോട്ടമായ്‌
മണി തത്തമ്മേ
കാതിൽ കുറുമ്പിൻ നിശ്വാസമായ്‌
വന്നു ചേരാൻ നിന്നെപുൽകീടുവാൻ
കടിഞ്ഞാണോ പോകും കാറ്റായ്‌
ഞാൻ ഈണതത്തമ്മേ
പുതു പിച്ചിപ്പൂവിൻ ചിരിയോടെ
നറുമുല്ലപ്പൂവിൻ മണമോടെ
ഇനി ഇന്നല്ലെന്നും നാണംചൂടും
നാടൻപെണ്ണായ്‌ മാറാമോ

തണുപ്പാകെ മറന്നീടാൻ
കൈയ്യാലെ മൂടാം നിന്നെ
പുതപ്പെന്നപോലെ ഓമലേ
മഞ്ഞേ വഴിമാറാതേ
രാവേ പടിചാരാതേ
കണ്ണേ ഇമചിമ്മാതേ
മലരമ്പൊന്നു കൊള്ളുന്ന നേരങ്ങളിൽ

മുളയ്ക്കുന്നെൻ കുളിരോടെ
വെൺതിങ്കൾ ഞാനോതാനേ
കൊതിയ്ക്കുന്നു നിന്നെ ആമ്പലേ
ആലിൻ കുയിലമ്മേ നീ
നേരം പുലരും എന്നായ്‌
ചുമ്മാ കുഴലൂതാതെ
മണിമാരന്റെ ശീലുള്ള യാമങ്ങളിൽ


ചിത്രം: വെറുതേ ഒരു ഭാര്യ
വർഷം: 2008
പാടിയത്‌: ബിജു നാരായണൻ
സംഗീതം: ശ്യാം ധർമ്മൻ
രചന: വയലാർ ശരത്ചന്ദ്ര വർമ്മ

പാടാതെങ്ങെങ്ങോ കേഴുന്നോ
രാരീരം തീരാദുഃഖത്തിൽ
നീയേതോ മന്ദാരം
വിങ്ങുന്ന ജീവന്റെ മൺവീണയിൽ
കണ്ണീരായ്‌ വീണു നീലാംബരി
വേനൽതെന്നൽ വീശുന്ന നേരങ്ങളിൽ
ഒറ്റയ്ക്കാരും കാണാതെ നീ തേങ്ങിയോ
കാലത്തുണരും പുന്നാരം വാങ്ങാതെ
മൂവന്തികളിൽ കിന്നാരം ചൊല്ലാതേ

സുഖങ്ങളിൽ പങ്കില്ലാതെ
മനസ്സിലെ തീയൊന്നൂതി
ഉഷസ്സിൻ തീരം കണ്ടവളേ
ഒരുക്കുന്നതെല്ലാം നുണഞ്ഞൊന്നു കാണാൻ
നിറച്ചു നീ വിളമ്പിയോ ഇലത്തളിരിൽ
കരിചേരും നാളം നീയല്ലേ
ഇടനെഞ്ചം താനേ നീറുന്നോ

ചിലങ്കയിൽ മുത്തില്ലാതെ
ചുരത്തുവാൻ തേനില്ലാതെ
ഇരുട്ടിൻ മാറിൽ വീണവളേ
കൊതിക്കുന്നതെല്ലാം കനൽചൂടിലെന്നും
വരണ്ടുവോ കരിഞ്ഞുവോ ഇണയ്ക്കരികിൽ
മിഴിനീരിൻ കുമ്പിൾ നീയല്ലേ
കരയാനൊ ജന്മം പോരെന്നോ


ചിത്രം: വെറുതേ ഒരു ഭാര്യ
വർഷം: 2008
പാടിയത്‌: ഉണ്ണി മേനോൻ [മാളവിക]
സംഗീതം: ശ്യാം ധർമ്മൻ
രചന: വയലാർ ശരത്ചന്ദ്ര വർമ്മ

ഒംകാരം ശംഖിൽ ചേരുമ്പോൾ
ഈറൻ മാറുന്ന വെൺമലരേ
ഓരോരോ നാളും മിന്നുമ്പോൾ
താനേ നീറുന്ന പെൺമലരേ
ആരാരും കാണാതെങ്ങോ പൂക്കുന്നു നീ
തൂമഞ്ഞിൻ കണ്ണീരെന്തേ വാർക്കുന്നു നീ
നോവിന്റെ സിന്ദൂരം ചൂടുന്നപൂവേ

തന്നെതാനേ എന്നെന്നും
നേദിക്കുന്നോ നീ നിന്നേ
പൈതൽ പുന്നാരം ചൊല്ലുംനേരം
മാരൻ കൈനീട്ടും നേരം
അഴലിന്റെ തോഴിയെന്നാലും
അഴകുള്ള ജീവിതം മാത്രം
കണികാണുന്നില്ലേ നീ തനിയേ
മിഴിതോരാതെന്നും നീ വെറുതേ
ആദിത്യൻ ദൂരേ തേരേറും മുമ്പേ
കാലത്തേ തന്നേ നീയൊ മെല്ലെ വാടുന്നില്ലേ

ഇല്ലത്തമ്മേ നിൻമുന്നിൽ
വെള്ളിക്കിണ്ണം തുള്ളുമ്പോൾ
നെഞ്ചിൽ തീയാളുന്നില്ലേ കൂടേ
പൊള്ളും മൗനത്തിൻ മീതേ
ഉയിരിന്റെ പുണ്യമെന്നാലും
ഉരുകുന്ന വെണ്ണനീയല്ലേ
പകലെങ്ങോ വിണ്ണിൽ പോയ്‌മറയേ
ഇരുളെന്നും കണ്ണിൽ വന്നണയേ
കൈയെത്തും ദൂരേ തേനുണ്ടെന്നാലും
ജന്മത്തിൻ ചുണ്ടിൽ ഉപ്പിൻ കയ്പോ കൂടുന്നില്ലേ


ചിത്രം: വെറുതേ ഒരു ഭാര്യ
വർഷം: 2008
പാടിയത്‌: സൗമ്യ, ഫ്രാങ്കോ
സംഗീതം: ശ്യാം ധർമ്മൻ
രചന: വയലാർ ശരത്ചന്ദ്ര വർമ്മ

ചിങ്ങപൈങ്കിളി കൂടാൻ വാ
കളവാണി പൈതലേ പാടാൻ വാ
പുതുസൂര്യ ശോഭയോ കളഭമായ്‌ പൂന്തളിരിൽ
പാടാമല്ലേ ഏതോ കാട്ടിൽ മെല്ലേ
ഊഞ്ഞാലാടുന്നില്ലേ താളംതുള്ളുന്നില്ലേ
അഴകുള്ളതുമ്പിയുടെ മോഹന സ്വരമഴയിൽ
നാ നാ നാ തെയ്‌തെയ്‌ തോ ഓ ഓഹ്‌ ഓാ

മുറ്റത്തെങ്ങും തത്തിതത്തി ചുറ്റും മാടത്തേ
മുൻകോപത്തിൽ അത്തുംകൊത്തി കൊണ്ടേപോകാതേ
ആലിൻ കൊമ്പിൽ പാടണ പൂങ്കുയിലേ
മാരിതെന്നൽ മൂടണ മാമയിലേ
ഒന്നിച്ചാടിവരാനൊരു വേളയിതാ
തങ്കചേലണിയാനൊരു വേദിയിതാ

കണ്മുനയാൽ കഥയെഴുതാൻ
കണ്ണാടിനോക്കുന്ന സൗന്ദര്യമേ
പുഞ്ചിരിയാൽ ഇളമനസ്സിൽ
പഞ്ചാരതൂകുന്ന പൊന്നോമലേ
പറക്കാനോ കൊതിയില്ലേ
കൊതിക്കാനോ സുഖമല്ലേ
പൊന്നോണത്തിൻ മാനത്തെങ്ങും കളമെഴുതാൻ
നീലപ്പൊന്മാനാകാം ആകാശത്തിൽ പറന്നുയരാം
ഒന്നിചോണനിലാവിനു കമ്മലിടാം
നാണിക്കുന്ന കിനാവിനൊരു ഉമ്മതരാം

ഏലേലേലോ എൻഉയിരും നീ താനാ
ഏലേലേലോ എൻശ്വാസം നീ താനാ

തേൻകനിയാൽ കുളിരണിയാൻ
നെഞ്ചോടു ചേരുന്ന സംഗീതമേ
തേൻമൊഴിയാൽ കളിപറയാൻ
കാതോടു ചേരുന്ന കുഞ്ഞോമലേ
മനസ്സോരോ മലരലേ
ഇറുപ്പിന്നും തരുകില്ലേ
ഒന്നീച്ചീടാൻ ഒറ്റയ്ക്കോരോ നുണപറയാൻ
എന്നും സമ്മാനങ്ങൾതന്നീടാനോ അരികിൽ വരാം
നെഞ്ചിൽ ആയിരമായിരം മാലയിടാൻ
നല്ലൊരു ഓർമ്മയുമായിനി കൂടണയാം

കബഡി കബഡി


ചിത്രം: കബഡി കബഡി
വർഷം: 2008
പാടിയത്‌: റിമി ടോമി, വിനീത്‌ ശ്രീനിവാസൻ
സംഗീതം: നാദിർഷാ
രചന: നാദിർഷാ

ഞാനൊരു രാജാവായാൽ
നിന്നെ റാണിയാക്കാം പെണ്ണേ
കൊച്ചുരാജകുമാരനും രാജകുമാരിയും
തോളിലേറി തുള്ളേണം എന്റെ
തോളിലേറി തുള്ളേണം

കരളിന്റെ ഉള്ളിൽ നിന്നും
പ്രണയത്തിൻ നൂലെടുത്ത്‌
പെണ്ണേ നിൻ പേരെഴുതി
ഹൃദയത്തിൽ അറിയാതെ ഞാനെഴുതി
ഒളിഞ്ഞും മറഞ്ഞുമെന്നെ
ഇടയ്ക്കുനീ നോക്കുന്നുണ്ടെന്നറിഞ്ഞെന്നും
ഞാൻ നടന്നു നിൻ മനസ്സിൽ
ഞാൻ ഉണ്ടെന്നു നേരറിഞ്ഞു
പലവട്ടം നിന്നോടു പറയാൻ
ഞാൻ അടുത്തപ്പോൾ പറയാനുള്ളത്‌
മാത്രം മറന്നുപോയി
പറഞ്ഞില്ലെങ്ങിലും പൊന്നേ
അറിയാമെങ്കിലും കണ്ണേ
അതുമാത്രം കെൾക്കൻ ഞാൻ
കൊതിച്ചു പോയി എന്നെ കൊതിച്ചു പൊയി

ചന്നംചിന്നം മഴത്തുള്ളി
മണ്ണിൻ നെഞ്ചിൽ പതിചപ്പോൾ
വിണ്ണിൻകണ്ണിൽ നാണം വന്നു
ഞാനും നീയും തമ്മിൽ തമ്മിൽ
നോക്കി നിന്നു
മുറ്റത്തുള്ള മുല്ലപെണ്ണു ഞാൻ
ചെന്നൊന്നു പറഞ്ഞപ്പോൾ
കടലോളം പൂക്കൾ തന്നു
ഞാൻ അതും ചൂടി നിനക്കായി
കാത്തിരുന്നു
കവിയല്ല ഞാനെങ്കിലും
കരളിലീ നിന്റെ രൂപം
കടലാസ്സിൽ കുറിച്ചപ്പോൾ
കവിതയായി
കരകാണാകടലാണു കരളിലെ
പ്രേമമെന്നു കവിപണ്ട്‌ പറഞ്ഞതു
വെരുതേയല്ലേ അതു വെറുതേയല്ലേ

നിവേദ്യം


ചിത്രം: നിവേദ്യം
വർഷം: 2007
പാടിയത്‌: ശ്വേത, വിജയ്‌ യേശുദാസ്‌
സംഗീതം: എം.ജയചന്ദ്രൻ
രചന: എ.കെ ലോഹിതദാസ്‌

കോലക്കുഴൽ വിളികേട്ടോ
രാധേ എൻ രാധേ
കണ്ണനെന്നെ വിളിച്ചോ
രാവിൽ ഈ രാവിൽ
പാൽനിലാവു പെയ്യുമ്പോൾ
പൂങ്കിനാവു നെയ്യുന്നോ
എല്ലാം മറന്നു വന്നു ഞാൻ
നിന്നോടിഷ്ടം കൂടാൻ

ആൺകുയിലേ നീ പാടുമ്പോൾ
പ്രിയതരമേതോ നൊമ്പരം
ആമ്പൽപൂവേ നിൻ ചൊടിയിൽ
അനുരാഗത്തിൻ പൂമ്പൊടിയോ
അരിഞ്ഞുവോ വനമാലി നിൻ
മനം കവർന്നൊരു രാധിക ഞാൻ
ഒരായിരം മയിൽപ്പീലികളായ്‌
വിരിഞ്ഞുവോ എൻ കാമനകൾ
വൃന്ദാവനം രാഗസന്ദ്രമായ്‌
യമുനേ നീ ഉണരൂ

നീ ഒരു കാറ്റായ്‌ പുണരുമ്പോൾ
അരയാലിലയായ്‌ എൻ ഹൃദയം
കണ്മുനയാലേ എൻ കരളിൽ
കവിത കുറിയ്ക്കുകയാണോ നീ
തളിർത്തുവോ നീല കടമ്പുകൾ
പൂവിടർത്തിയോ നിറയൗവ്വനം
അണഞ്ഞിടാം ചിത്രപതംഗമായ്‌
തേൻ നിറഞ്ഞുവോ നിൻ അധരങ്ങൾ
മിഴിപൂട്ടുമോ മധുചന്ദ്രികേ
പരിണയ രാവായി

അറബിക്കഥ


ചിത്രം: അറബിക്കഥ
വർഷം: 2007
പാടിയത്‌: അനിൽ പനച്ചൂരാൻ
സംഗീതം: ബിജിപാൽ
രചന: അനിൽ പനച്ചൂരാൻ

ചോരവീണ മണ്ണിൽനിന്നുയർന്നു വന്ന പൂമരം
ചേതനയിൽ നൂറുനൂറു പൂക്കളായ്‌ പൊലിക്കവേ
നോക്കുവിൻ സഖാക്കളേ നമ്മൾ വന്ന വീഥിയിൽ
ആയിരങ്ങൾ ചോരകൊണ്ടെഴുതിവച്ച വാക്കുകൾ
ലാൽസലാം ലാൽസലാം

മൂർച്ഛയുള്ളൊരായുധങ്ങളല്ല പോരിനാശ്രയം
ചേർച്ചയുള്ള മാനസങ്ങൾ തന്നെയാണെന്നതോർക്കണം
ഓർമ്മകൾ മരിച്ചിടാതെ കാക്കണം കരുത്തിനായ്‌
കാരിരുമ്പിലേ തുരുമ്പ്‌ മായ്ക്കണം ജയത്തിനായ്‌

നട്ടു കണ്ണുനട്ടു നാം വളർത്തിയ വിളകളേ
കൊന്നു കൊയ്തുകൊണ്ടുപോയ ജന്മികൾ ചരിത്രമായ്‌
സ്വന്തംജീവിതം ബലികൊടുത്തു കോടി മാനുഷർ
പോരടിച്ചു കൊടിപിടിച്ചു നേടിയതീ മോചനം

സ്മാരകം തുറന്നുവരും വീറുകൊണ്ടവാക്കുകൾ
ചോദ്യമായി വന്നലച്ചു നിങ്ങൾ കാലിടറിയോ
രക്തസാക്ഷികൾക്ക്‌ ജന്മമേകിയ മനസ്സുകൾ
കണ്ണുനീരിൻ ചില്ലുടഞ്ഞ കാഴ്ചയായ്‌ തകർന്നുവോ
ലാൽസലാം ലാൽസലാം

പോകുവാൻ നമുക്കു ഏറെ ദൂരമുണ്ടതോർക്കുവിൻ
വഴിപിഴച്ചുപോയിടാതെ മിഴിതെളിച്ചു നോക്കുവിൻ
നേരുനേരിടാൻ കരുത്തു നേടണം നിരാശയിൽ
വീണിടാതെ നേരിനായ്‌ പൊരുതുവാൻ കുതിക്കണം

നാളെയെന്നതില്ല നമ്മളിന്നു തന്നെ നേടണം
നാൾവഴിയിൽ എന്നും അമരഗാഥകൾ പിറക്കണം
സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയിൽ
നമ്മുക്കു സ്വപ്നമൊന്നുതന്നെ അന്നുമിന്നുമെന്നുമേചിത്രം: അറബിക്കഥ
വർഷം: 2007
പാടിയത്‌: സുജാത, വിനീത്‌ ശ്രീനിവാസൻ
സംഗീതം: ബിജിപാൽ
രചന: അനിൽ പനച്ചൂരാൻ

താരകമലരുകൾ വിരിയും പാടം
ദൂരേ അങ്ങു ദൂരേ
വാടാമലരുകൾ വിരിയും പാടം
നെഞ്ചിൽ ഇടനെഞ്ചിൽ
കതിരുകൾ കൊയ്യാൻ പോകാം
ഞാനൊരു കൂട്ടായ്‌ കൂടാം
ആകാശത്തമ്പിളിപോലൊരു കൊയ്ത്തരിവാളുണ്ടൊ
തരിവളകൾ മിന്നുംകയ്യിൽ പൊന്നരിവാളുണ്ടേ

ഉറങ്ങാതിരിക്കിലും ഉറങ്ങിയെന്നാകിലും
നീയെൻ കിനാവിലേ ചെന്താരകം
ഇരുട്ടിന്റെ ജാലകം തുറന്നെത്തിനോക്കുന്നു
ഉറങ്ങാത്ത തോഴനേ വെൺചന്ദ്രിക
വന്മതിലിൻ നാട്ടുകാരി നീയെൻ
സന്ധ്യകളിൽ കുങ്കുമം ചൊരിഞ്ഞു
ഓണവില്ലിൻ നാടുകാണാൻ പോകാം
ഓടിവള്ളം തുഴയുമ്പോൾ പാടാം
കൂടെ വരൂ കൂട്ടു വരൂ

പാടാതിരിക്കുവാൻ ആവില്ലെനിയ്ക്കു നിൻ
പ്രണയപ്രവാഹിനിയിൽ അലിഞ്ഞീടവേ
കാറ്റേറ്റുപാടുമീ പാട്ടിൻ ലഹരിയിൽ
ഉൾചില്ലയാകവേ പൂത്തുലഞ്ഞു
കന്നിവെയിൽ കോടി ഞൊറിയുന്നു
വേളിപെണ്ണായ്‌ നിന്നെ ഒരുക്കുന്നു
പൂങ്കിനാവിൻ പൂവിറുത്തു കോർക്കാം
മാലയാക്കി നിന്റെ മാറിൽചാർത്താം
കൂടെ വരൂ കൂട്ടു വരൂചിത്രം: അറബിക്കഥ
വർഷം: 2007
പാടിയത്‌: കെ.ജെ യേശുദാസ്‌ & കോറസ്‌ [ഗായത്രി]
സംഗീതം: ബിജിപാൽ
രചന: അനിൽ പനച്ചൂരാൻ

തന്തിക തെയ്തോം തന്തിക തെയ്തോം
തന്തിക തെയ്തോം ചങ്കില്‌ കേൾക്കണു മണ്ണിന്റെ താളം

തിരികേ ഞാൻ വരുമെന്ന
വാർത്ത കേൾക്കാനായി
ഗ്രാമം കൊതിയ്ക്കാറുണ്ടെന്നും
തിരികേ മടങ്ങുവാൻ
തീരത്തടുക്കുവാൻ
ഞാനും കൊതിയ്ക്കാറുണ്ടെന്നും
വിടുവായൻ തവളകൾ
പതിവായി കരയുന്ന
നടവരമ്പോർമ്മയിൽ കണ്ടു
വെയിലേറ്റു വാടുന്ന
ചെറുമികൾ തേടുന്ന
തണലും തണുപ്പും ഞാൻ കണ്ടു

ഒരുവട്ടി പൂവുമായ്‌
അകലത്തെ അമ്പിളി
തിരുവോണതോണിയൂന്നുമ്പോൾ
തിരപുൽകും നാടെന്നെ
തിരികേ വിളിക്കുന്നു
ഇളനീരിൻ മധുരക്കിനാവായ്‌ തിരികേ..

തുഴപോയ തോണിയിൽ
തകരുന്ന നെഞ്ചിലെ
തുടികൊട്ടും പാട്ടായി ഞാനും
മനമുരുകി പാടുന്ന
പാട്ടിൽ മരുപക്ഷി
പിടയുന്ന ചിറകൊച്ചകേട്ടു തിരികേ..

കഥ പറയുമ്പോൾ


ചിത്രം: കഥ പറയുമ്പോൾ
വർഷം: 2007
പാടിയത്‌: സാജൻ പള്ളുരുത്തി
സംഗീതം: എം.ജയചന്ദ്രൻ
രചന: അനിൽ പനചൂരാൻ

വ്യത്യസ്തനാമൊരു ബാർബറാം ബാലനേ
സത്യത്തിലാരും തിരിച്ചറിഞ്ഞില്ല
തലവടിക്കുന്നോർക്ക്‌ തലവനാം ബാലൻ
വെറുമൊരു ബാലനല്ലിവനൊരു കാലൻ
ബാലൻ ഒരു കാലൻ മുടിമുറിശീലൻ
അതിലോലൻ മുഖവടിവേലൻ
ജനതോഴൻ നമ്മുടെ ബാലൻ ബാലൻ ബാലൻ

പുളകം പതയ്ക്കുന്ന ക്രീമുമായെത്തി
വദനം മിനുക്കുന്ന മീശപ്രകാശാ
ആമാശയത്തിന്റെ ആശനിറവേറ്റാൻ
രോമാശയങ്ങൾ അറുക്കുന്ന വീരാ
താരരാജാവിന്റെ സ്നേഹിതൻ ബാലൻ
ഈരാട്ടുപേട്ടേന്നു വേരറ്റ ബാലൻ
ഒന്നുമേ അറിയാത്ത പാവത്തിനേപോലേ
എല്ലം ഒളിപ്പിച്ചു വെയ്ക്കുന്ന കള്ളൻ

കവിളിൽ തലോടുന്ന ബ്ലേഡിനെപ്പോലേ
സ്റ്റൈൻലെസ്സ്‌ സ്റ്റീലിൻ മനസ്സാണു ബാലൻ
കത്തിയും താടിയും ഒന്നിച്ചു ചേരുമ്പോൾ
നിണം പൊടിക്കാത്തൊരു ക്ഷൗരപ്രവീണൻ
വ്യത്യസ്തനാമൊരു ബാർബറാം ബാലനേ
മൊത്തത്തിൽ നമ്മൾ തിരിച്ചറിയുന്നു
മേലുകാവിന്റെ അഭിമാനമാകും
ബാർബറാം ബാലാ നിനക്കഭിവാദ്യം

റോക്ക്‌ 'ൻ' റോൾ


ചിത്രം: റോക്ക്‌ 'ൻ' റോൾ
വർഷം: 2007
പാടിയത്‌: സുജാത, മധുബാലകൃഷ്ണൻ
സംഗീതം: വിദ്യാസാഗർ
രചന: ഗിരീഷ്‌ പുത്തഞ്ചേരി

മഞ്ചാടിമഴ പുഞ്ചിരികൊഞ്ചലുകൾ
പഞ്ചാരമണി ചുണ്ടിലെചുംബനങ്ങൾ
എന്നോടു പറയാത്ത സ്വകാര്യങ്ങൾ
പൂമുല്ലേ നിലാമുല്ലേ
പൂക്കാലം വിളിക്കുന്നു വാ വാ

തെളിവാർന്നു നിൽപ്പൂ കടലിന്റെ മൗനം
കൊതിയായതിൽ നീന്താൻ അലമാലയായ്‌
അലിവോടെ എന്തോ പറയുന്നതാരെൻ
പ്രിയമാർന്ന പൂപ്പാട്ടിൻ ശ്രുതിയെന്ന്പോൽ
ഏതോ മൊഴിയഴകിൻ പൂക്കും കവിതകളോ
ഞാൻ നിൻ ഇതൾമിഴിയിൽ കാണും കനവുകളോ
പറയാൻ മറന്നുപോയ വാക്കില്ലുള്ളൊരീണമായ്‌

അനുരാഗിമാരായ്‌ ഇരുതാരകങ്ങൾ
നറുവെണ്ണിലാപ്പൂക്കൾ തിരയുന്നുവോ
ശലഭങ്ങൾ തേടും ദലമർമ്മരങ്ങൾ
സ്വരമാർന്നു മൂളുന്നു ലയലോലമായ്‌
ഓരോനിമിഷവുമെൻ പ്രേമംസുരഭിലമായ്‌
ഓരോനിമിഷവുമെൻ പ്രേമംസുമധുരമായ്‌
അരികേ അലിഞ്ഞുപെയ്ത മഞ്ഞുതുള്ളിയായ്‌ മനം


ചിത്രം: റോക്ക്‌ 'ൻ' റോൾ
വർഷം: 2007
പാടിയത്‌: വിജയ്‌ യേശുദാസ്‌, രഞ്ജിത്ത്‌, പ്രദീപ്‌
സംഗീതം: വിദ്യാസാഗർ
രചന: ഗിരീഷ്‌ പുത്തഞ്ചേരി

വളയൊന്നിതാ കളഞ്ഞുകിട്ടി
കുളകടവിൽ കിടന്നുകിട്ടി
നീലനിലാവിൽ തിളങ്ങുംവള
നല്ലവലംപിരി ശംഖുവള
തങ്കമുരുക്കിയ തിങ്കൾവള
താളകുടുക്കമേൽ തട്ടുംവള
നധിനതോം നധിനതോം

താഴത്തുവീട്ടിലെ തങ്കമ്മപെണ്ണിന്നു
തട്ടാനിട്ടു കൊടുത്തതാണോ
കാണാൻചേലുള്ള കാക്കാത്തിപുള്ളിന്നു
കണിയാരിട്ടു കൊടുത്തതാണോ
ദേശത്തെ കണിയാരിട്ടു കൊടുത്തതാണോ
നധിനധിൻ തകതിമി നധിനധിൻ

പത്തൊരമാറ്റൊത്തൊരാ ആത്തോലിൻ
കൈയ്യിന്മേൽ നമ്പൂരീശനിടീച്ചതാണോ
കാച്ചിയും തട്ടവും ഇട്ടുനടക്കണ
ബീവിയ്ക്കു ബീരാൻ കൊടുത്തതാണോ
പൂക്കുഞ്ഞി ബീവിക്കു ബീരാൻ കൊടുത്തതാണോ

പട്ടാളംവാസൂന്റെ കെട്ട്യോൾക്കയലത്തെ
ഇട്ടൂപ്പ്ചേട്ടൻ കൊടുത്തതാണോ
വാസുകിപാമ്പായി വാസുവരും നേരം
വളയൂരി കാട്ടിലെറിഞ്ഞതാണോ
ഇട്ടൂപ്പ്‌ കാട്ടിലെറിഞ്ഞതാണോ

സ്ഫടികം


ചിത്രം: സ്ഫടികം
വർഷം: 1995
പാടിയത്‌: എം.ജി ശ്രീകുമാർ [കെ.എസ്‌ ചിത്ര]
സംഗീതം: എസ്‌.പി വെങ്കിടേഷ്
രചന: പി. ഭാസ്കരൻ

ഒാർമ്മകൾ ഓർമ്മകൾ
ഓടക്കുഴലൂതി
സമയമാം യമുനയൊ
പിറകിലേയ്ക്കൊഴുകിയോ
മധുരമണിനാദം
മാടിവിളിക്കുന്നു

ദൂരേ ദൂരേ ദൂരേ
ബാല്യമെന്ന തീരം
മേലേ വാനിൻ മേലേ
സ്നേഹമാകും താരം
പൂനിലാവിൻ രാസലീല
ആടിടുന്നു മേഘമാല
മുരളിസംഗീതം ദൂരേ

പാടി ആടിപ്പാടി
ആശയാം രാപ്പാടി
തേടി നിന്റെ നെഞ്ചിൽ
കൂടുതേടി വന്നു
ഈ വിശാലമായ മാറിൽ
താമരപ്പൂ മെത്തതീർക്കും
വേണുവിൻ ഗാനം ദൂരേ


ചിത്രം: സ്ഫടികം
വർഷം: 1995
പാടിയത്‌: കെ.എസ്‌ ചിത്ര, മോഹൻലാൽ
സംഗീതം: എസ്‌.പി വെങ്കിടേഷ്‌
രചന: പി. ഭാസ്കരൻ

ഏഴിമല പൂഞ്ചോല
മാമലയ്ക്കു മണിമാല
പൊന്മാല പൊന്മാല
പുത്തൻ ഞാറ്റുവേല
കൊഞ്ചെടി കൊഞ്ചെടി
കൊഞ്ചെടി കൊഞ്ചെടി മുത്തേ

മാറിടംകണ്ടാൽ മയിലെണ്ണ തേക്കും
പാറ കരിമ്പാറ
പറകന്നുള്ളിൽ പനിനീരൊഴുകും
ചോല തേൻചോല
കണ്ണാടി നോക്കും കാട്ടുപൂവേ
കണ്ണുവെയ്ക്കതേ തമ്പുരാനേ
പുത്തൻ ഞാറ്റുവേല

പാടികുളിക്കും പരൽമീൻ കണ്ണുള്ള
പെണ്ണേ കാക്കകറുമ്പി
മാടിവിളിക്കുന്നു മാറത്തെമാമ്പുള്ളി
ചുണങ്ങ്‌ പുള്ളിചുണങ്ങ്‌
കണ്ടാലോ നല്ല കാച്ചിയ കാരിരുമ്പ്‌
നെഞ്ചിന്റെ ഉള്ളിൽ തേൻകരിമ്പ്‌
പുത്തൻ ഞാറ്റുവേല

പണിതീരാത്ത വീട്‌


ചിത്രം: പണിതീരാത്ത വീട്‌
വർഷം:1973
പാടിയത്‌: പി.ജയചന്ദ്രൻ
സംഗീതം: എം.എസ്‌ വിശ്വനാഥൻ
രചന: വയലാർ

സുപ്രഭാതം സുപ്രഭാതം
നീലഗിരിയുടെ സഖികളേ
ജ്വാലാമുഖികളേ
ജ്യോതിർമയിയാം ഉഷസ്സിനു
വെള്ളിചാമരം വീശും മേഘങ്ങളേ
സുപ്രഭാതം സുപ്രഭാതം സുപ്രഭാതം

അഞ്ജനക്കല്ലുകൾ മിനുക്കിയടുക്കി
അഖിലാണ്ഡമണ്ഡല ശിൽപ്പി
പണിഞ്ഞിട്ടും പണിഞ്ഞിട്ടും
പണിതീരത്തൊരു പ്രപഞ്ചമന്ദിരമേ
നിന്റെ നാലുകെട്ടിന്റെ പഠിപ്പുരമുറ്റത്ത്‌
ഞാനെന്റെ മുറികൂടി പണിയിച്ചോട്ടെ

ആയിരംതാമരത്തളിരുകൾ വിടർത്തി
അരയന്നങ്ങളെ വളർത്തി
വസന്തവും ശിശിരവും
കുളിക്കാനിറങ്ങുന്ന വനസരോവമേ
നിന്റെ നീലവാർമുടിചുരുളിന്റെ അറ്റത്ത്‌
ഞാനെന്റെ പൂകൂടി ചൂടിച്ചോട്ടേ

Sunday, October 12, 2008

മീനത്തിൽ താലികെട്ട്‌


ചിത്രം: മീനത്തിൽ താലികെട്ട്‌
വർഷം: 1998
പാടിയത്‌: കെ.എസ്‌ ചിത്ര, കെ.ജെ യേശുദാസ്‌
സംഗീതം: ഔസേപ്പച്ചൻ
രചന: ഗിരീഷ്‌ പുത്തഞ്ചേരി

ദൂരെ ഒരു താരം താഴെ ഒരു തീരം
ദൂതിനൊരു കാണാകാറ്റു കളഹംസം
ചില്ലുവെയിലായാലും രാത്രിമഴയായാലും
നിന്റെ കിളിവാതിൽക്കൽ
വന്നു വിളിക്കാമെന്റെ മുത്തേ
എകാന്തമാം ഈ സന്ധ്യയിൽ
പ്രേമാർദ്രമാം ഈ വേളയിൽ

മായകൂടാരത്തിൽ മാടപ്രാവേ നിന്റെ
മൂളിപ്പാട്ടിൻ സ്വരം മെല്ലെ കേൾക്കുന്നു ഞാൻ
മാറോടു ചേരാൻ ചാരേ പറന്നിറങ്ങാം
നോവും നെഞ്ചിലെ മിഴിനീരിൻ തുള്ളികൾ
മിഴിതൂവലാലെ കവർന്നെടുക്കാം
ആരാരിരം താരാട്ടിനാൽ
ആനന്ദമായ്‌ ചേർന്നാടിടാൻ

എല്ലാം സ്വപ്നങ്ങളോ ഏതോ വർണ്ണങ്ങളോ
എന്റെ രാഗാർദ്രമാം ജന്മസാഫല്യമോ
കാണാതെ കാണും മോഹകുയിൽ കുരുന്നേ
മഞ്ഞിൽ മുങ്ങുമീ മഴവില്ലിൻ ചില്ലയിൽ
മലർ തിങ്കളായ്‌ നീ തെളിഞ്ഞുവെങ്കിൽ
ഈ രാത്രിയിൽ നിൻ വേണുവിൽ
ഹിന്ദോളമായ്‌ ഞാൻ മാറിടാം

Saturday, October 11, 2008

കളിപ്പാട്ടം


ചിത്രം: കളിപ്പാട്ടം
വർഷം: 1993
പാടിയത്‌: കെ.ജെ യേശുദാസ്‌
സംഗീതം: രവീന്ദ്രൻ
രചന: കോന്നിയൂർ ഭാസ്‌

കളിപ്പാട്ടമായ്‌ കണ്മണി നിന്റെ മുന്നിൽ
മനോവീണ മീട്ടുന്നു ഞാൻ
നെഞ്ചിലെ മോഹമാം ജലശയ്യയിൽ നിൻ
സ്വരകൂടു കൂട്ടുന്നു ഞാൻ ദേവി

മലർ നിലാവിൻ പൈതലേ മൊഴിയിലുതിരും
മണിചിലമ്പിൻ കൊഞ്ചലേ
മനപന്തലിൻ മഞ്ചലിൽ മൗനമായ്‌ നീ
മയങ്ങുന്നതും കാത്തു ഞാൻ കൂട്ടിരുന്നു
അറിയാതെ നിന്നിൽ ഞാൻ വീണലിഞ്ഞു
ഉയിർ പൈങ്കിളി എന്നുമീ യാത്രയിൽ നിൻ
നിഴൽപ്പാടു ഞാനല്ലയോ

മിഴിചിരാതിൻ കുമ്പിളിൽ പറന്നുവീഴുമെൻ
നനുത്ത സ്നേഹത്തിൻ തുമ്പികൾ
തുടിക്കുന്ന നിൻ ജന്മമാം ചില്ലുപാത്രം
തുളുമ്പുന്നതെൻ പ്രാണനാം തൂമരന്തം
ചിരിചിപ്പി നിന്നിൽ കണ്ണീർകണം ഞാൻ
ഉഷസന്ധ്യതൻ നാളമീ നിന്റെ മുന്നിൽ
വഴിപൂവു ഞാൻ ഓമനേ

കാരുണ്യം


ചിത്രം: കാരുണ്യം
വർഷം: 1997
പാടിയത്‌: കെ.ജെ യേശുദാസ്‌
സംഗീതം: കൈതപ്രം
രചന: കൈതപ്രം

മറക്കുമോ നീയെന്റെ മൗനഗാനം
ഒരു നാളും നിലയ്ക്കാത്ത വേണുഗാനം
കാണാതിരുന്നാൽ കരയുന്ന മിഴികളേ
കാണുമ്പോൾ എല്ലാം മറക്കുന്ന ഹൃദയമേ

തെളിയാത്ത പേനകൊണ്ട്‌ എന്റെ കൈവെള്ളയിൽ
എഴുതിയ ചിത്രങ്ങൾ മറന്നുപോയോ
വടക്കിനിക്കോലായിൽ വിഷുവിളക്കറിയാതെ
ഞാൻ തന്ന കൈനീട്ടമോർമ്മയില്ലേ
വിടപറഞ്ഞകന്നാലും മാടി മാടി വിളിക്കുന്നു
മനസ്സിലെ നൂറുനൂറു മയിൽപ്പീലികൾ

ഒന്നു തൊടുമ്പോൾ നീ താമരപ്പൂപോലെ
മിഴികൂമ്പി നിന്നൊരാ സന്ധ്യകളും
മുറിവേറ്റ കരളിനു മരുന്നായ്‌ മാറും നീ
ആയിരം നാവുള്ള സാന്ത്വനവും
മറക്കാൻ കൊതിച്ചാലും തിരിനീട്ടി ഉണർത്തുന്നു
മിഴിനിറഞ്ഞൊഴുകുന്ന പ്രിയനൊമ്പരം


ഇഷ്ടം


ചിത്രം: ഇഷ്ടം
വർഷം: 2001
പാടിയത്‌: കെ.ജെ യേശുദാസ്‌
സംഗീതം: മോഹൻ സിത്താര
രചന: സച്ചിദാനന്ദൻ പുഴങ്ങര

കാണുമ്പോൾ പറയാമോ
കരളിലെ അനുരാഗം നീ
ഒരുകുറിയെൻ കാറ്റേ
പ്രിയമാനസം ചൊല്ലും
മൊഴികാതിൽ നീ ചൊല്ലും
നിന്റെ തരിവളകൾ
പൊട്ടിചിരിയുണർത്തും
പുഴ കണ്ണാടി നോക്കും കാറ്റേ

തുമ്പച്ചോട്ടിൽ ഓ നീലാകാശം
മയിൽപ്പീലി നീർത്തുമ്പോൾ
മന്ദാരത്തിൻ ഓ ചില്ലത്തുമ്പിൽ
ഒരു പൂചിരിക്കുമ്പോൾ
കളിവാക്കു കേട്ടീടാൻ
മറുവാക്കു ചൊല്ലീടാൻ
വിറയോടെ നിൽക്കും
മോഹം നെഞ്ചിൽ
മഞ്ചാരിയായ്‌ കാറ്റേ

തുമ്പിപ്പെണ്ണിൻ ഓ മോഹാവേശം
കളിയാടി നിൽക്കുമ്പോൾ
കണ്ടാലൊന്നും ഓ മിണ്ടാതോടും
കിളിപാട്ടു മൂളുമ്പോൾ
ഒരുനോക്കു കണ്ടീടാൻ
മിഴിപൂട്ടി നിന്നീടാൻ
കൊതിയോടെ കാക്കും
നേരം നാണം
ചങ്ങാതിയായി കാറ്റേ

കളിയാട്ടം


ചിത്രം: കളിയാട്ടം
വർഷം: 1998
പാടിയത്‌: ഭാവന രാധകൃഷ്ണൻ [കെ.ജെ യേശുദാസ്‌]
സംഗീതം: കൈതപ്രം
രചന: കൈതപ്രം

എന്നോടെന്തിനീ പിണക്കം
ഇന്നുമെന്തിനാണെന്നോടു പരിഭവം
ഒരുപാടുനാളായ്‌ കാത്തിരിപ്പു
നിന്നെ ഒരുനോക്കു കാണുവാൻ മാത്രം
ചന്ദനതെന്നലും പൂനിലാവും
എന്റെകരളിന്റെ നൊമ്പരം ചൊല്ലിയില്ലേ

മൈകണ്ണെഴുതിയൊരുങ്ങീല്ലേ ഇന്നും
വാൽക്കണ്ണാടി നോക്കിയില്ലേ
കസ്തൂരിമഞ്ഞൾ കുറിയണിഞ്ഞോ
കണ്ണിൽ കാർത്തികദീപം തെളിഞ്ഞോ
പൊൻകിനാവിൻ ഊഞ്ഞാലിൽ
എന്തേ നീമാത്രമാടാൻ വന്നീല്ലാ

കാൽപെരുമാറ്റം കേട്ടാൽ
എന്നുംപടിപ്പുരയോളം ചെല്ലും
കാൽതളകിലുക്കം കാതോർക്കും ആ
വിളിയൊന്നു കേൾക്കാൻ കൊതിക്കും
കടവത്ത്‌തോണി കണ്ടില്ലാ എന്തേ
എന്നെ നീ കാണാൻ വന്നീല്ലാ


Wednesday, October 08, 2008

ഒരാൾ മാത്രം


ചിത്രം: ഒരാൾ മാത്രം
വർഷം: 1997
പാടിയത്‌: കെ.ജെ യേശുദാസ്‌
സംഗീതം: ജോൺസൺ
രചന: കൈതപ്രം

ചൈത്രനിലാവിന്റെ പൊൻപ്പീലിയാൽ
മഴവില്ലിൻ നിറമേഴും ചാലിച്ച്‌
ആത്മാനുരാഗ തിരശീല നീർത്തി
നിൻ രൂപമെന്നും വരക്കും ഞാൻ
വരക്കും ഞാൻ

മിഴികളിൽ നീലാമ്പൽ വിടരും
കൂന്തലിൽ കാർമുകിൽ നിറമണിയും
വസന്തം മേനിയിൽ അടിമുടി തളിർക്കും
കവിതയായ്‌ എൻമുന്നിൽ നീ തെളിയും
കവിതയായ്‌ എൻമുന്നിൽ നീ തെളിയും

മൊഴികളിൽ അഭിലാഷമുണരും
സ്വപ്നങ്ങൾ ഹംസമായ്‌ ദൂതുചൊല്ലും
ആദ്യസമാഗമ മധുരാനുഭൂതിയിൽ
അറിയാതെ നാമൊന്നു ചേരും
അറിയാതെ നാമൊന്നു ചേരും

ജാതകം


ചിത്രം: ജാതകം
വർഷം: 1989
പാടിയത്‌: കെ.ജെ യേശുദാസ്‌
സംഗീതം: ആർ.സോമശേഖരൻ
രചന: ഒ.എൻ.വി കുറുപ്പ്‌

പുളിയിലക്കരയോലും പുടവചുറ്റി
കുളിർ ചന്ദനതൊടുകുറി ചാർത്തി
നാഗഫണ തിരുമുടിയിൽ
പത്മരാഗ മനോജ്ഞമാം പൂ തിരുകി
സുസ്മിതേ നീ വന്നു
ഞാൻ വിസ്മിതനേത്രനായ്‌ നിന്നു

പട്ടുടുത്തെത്തുന്ന പൗർണ്ണമിയായ്‌
എന്നെ തൊട്ടുണർത്തും പുലർവേളയായി
മായാത്ത സൗവർണ്ണ സന്ധ്യയായി
നീയെന്റെ മാറിൽ മാലേയ സുഗന്ധമായി
സുസ്മിതേ നീ വന്നു
ഞാൻ വിസ്മിതനേത്രനായ്‌ നിന്നു

മെല്ലെയുതിരും വളകിലുക്കം
പിന്നെ വെള്ളിക്കൊലുസ്സിൻ മണികിലുക്കം
തേകിപകർന്നപ്പോൾ തേന്മൊഴികൾ
നീയെൻ എകാന്തതയുടെ ഗീതമായി
സുസ്മിതേ നീ വന്നു
ഞാൻ വിസ്മയ ലോലനായ്‌ നിന്നു

കാലാപാനി


ചിത്രം: കാലാപാനി
വർഷം: 1996
പാടിയത്‌: കെ.എസ്‌ ചിത്ര, ഇളയരാജ
സംഗീതം: ഇളയരാജ
രചന: ഗിരീഷ്‌ പുത്തഞ്ചേരി

മാരിക്കൂടിന്നുള്ളിൽ
പാടും മാടപ്രാവേ
കൺമണിയേ കാണാൻ വായോ
നിൻ കൺനിറയേ കാണാൻ വായോ
പീലിക്കുന്നുംകേറി നീലകാടും താണ്ടി
എന്നുയിരേ മുന്നിൽ വായോ
നിൻ പൂമധുരം ചുണ്ടിൽ തായോ
ഇളമാൻകൊമ്പത്തേ
പുതുപൊന്നൂഞ്ഞാലാടാം
നറുമുത്തേ വാ വാ ഓ ഓ..

ചിന്തൂരപ്പൊട്ടിന്നു
ഒരു പൊൻവള കൈയ്യിലണിഞ്ഞ്‌
ചില്ലോലും പൂപ്പട്ടും മെയ്യിൽ ചാർത്തി
മൂവന്തിക്കോലായിൽ
നിറമുത്തുവിളക്കു കൊളുത്തി
നിൻ നാമം മന്ത്രംപോൽ ഉള്ളിൽ ചൊല്ലി
ഉണ്ണിക്കണ്ണന്നുണ്ണാനായ്‌
വെണ്ണച്ചോറും വെച്ചു ഞാൻ
നെയ്യും പാലും പായസവും
കദളിപ്പഴവും കരുതി ഞാൻ
നാലുംകൂട്ടി ഒന്നുമുറുക്കാൻ
ചെല്ലം തേടി ഞാൻ
ഉള്ളിന്നുള്ളം തുള്ളിത്തുള്ളി
തൂവും മുമ്പേ നീ വന്നേ
പോവെന്നേ പോ

തേക്കുമരക്കൊമ്പിൽ ചായും കാറ്റേ
നിൻ തോരാക്കണ്ണീർ ആറും കാലം വന്നേ
കൊയ്ത്തും മെതിയും കൂടാറായ്‌
തപ്പും തുടിയും കേൾക്കാറായ്‌

പത്തായപ്പുരയല്ലൊ
നിൻ പള്ളിയുറക്കിന്നൊരുക്കി
ചാഞ്ചാടും മഞ്ചത്തിൽ
പൊൻവിരി നീർത്തി
രാമച്ച പൂവിശറി
നിൻ മേനി തണുപ്പിനിണക്കി
ഇനി ആലോലം താലോലം വീശിടാം ഞാൻ
വിങ്ങിപ്പൊങ്ങും മോഹങ്ങൾ
തീരത്തീരാ ദാഹങ്ങൾ
തമ്മിൽത്തമ്മിൽ ചൊല്ലുമ്പോൾ
എല്ലാമെല്ലാം നൽക്കുമ്പോൾ
പാഴ്‌കളിയാക്കും നിന്നെ
കിക്കിളികൂട്ടി കൊഞ്ചിക്കും
മുത്തു പതിച്ചൊരു നെഞ്ചിൽ താനേ
മുത്തമിടുമ്പോൾ ഞാൻ
നാണത്തിൻ പൂമൂടുംചിത്രം: കാലാപാനി
വർഷം: 1996
പാടിയത്‌: കെ.എസ്‌ ചിത്ര, എം.ജി ശ്രീകുമാർ
സംഗീതം: ഇളയരാജ
രചന: ഗിരീഷ്‌ പുത്തഞ്ചേരി

ആറ്റിറമ്പിലെക്കൊമ്പിലെ തത്തമ്മെക്കാളി തത്തമ്മേ
ഇല്ലാക്കഥ ചൊല്ലാതെടി ഓലവാലീ
വേണ്ടാത്തതു മിണ്ടാതെടി കൂട്ടുകാരീ
ആട്ടുകുന്നിലെ തെങ്ങിലെ തേൻകരിക്കിലെ തുള്ളിപോൽ
തുള്ളാതെടി തുളുമ്പാതെടി തമ്പുരാട്ടീ
കൊഞ്ചാതെടി കുണുങ്ങാതെടി കുറുമ്പുകാരീ
നെഞ്ചിലൊരു കുഞ്ഞിളംതുമ്പിപെണ്ണോ തുള്ളുന്നു
ചെല്ലചെറു ചിങ്കിരിപ്പൂവായ്‌ താളം തുള്ളുന്നു

മിനുമിനുങ്ങണ കണ്ണിൽ കുഞ്ഞുമിന്നാമിന്നികളാണോ
തുടിതുടിക്കണ നെഞ്ചിൽ നല്ല തൂവാൽമൈനകളാണോ
ഏലമലക്കാവിൽ ഉത്സവമായോ നീലനിലാപ്പെണ്ണേ
അമ്മാനമാടിവരൂ പൂങ്കാറ്റേ
നിന്നോമലൂയലിൽ ഞാനാടീടാം
മാനേ പൂന്തേനേ നിന്നേ കളിയാക്കാൻ
പൊന്നാതിര പൊറ്റും ചെറുകാണാക്കുയിൽ പാടി

കരിമഷിക്കണ്ണൊന്നെഴുതാൻ പുഴകണ്ണാടിയായ്‌ നോക്കി
കൊലുസ്സുകൾ കൊഞ്ചിച്ചണിയാൻ നല്ല മുത്താരവും തേടി
പൂവനിയിൽമേയും പൊന്മകളേനിൻ പൊന്നിതളായ്‌ ഞാനും
കൂമ്പാളക്കുമ്പിളിലേ തേൻ തായോ
തൂവാനത്തുമ്പികളേ നീ വായോ
ദൂരേ വിണ്ണോരം തിങ്കൾ പൊലിയാറായ്‌
എന്നുള്ളിൽ കുളിരാർന്നൊരു മോഹം വിരിയാറായ്‌

ഗാന്ധി നഗർ 2nd സ്റ്റ്രീറ്റ്‌


ചിത്രം: ഗാന്ധി നഗർ 2nd സ്റ്റ്രീറ്റ്‌
വർഷം: 1986
പാടിയത്‌: ഉണ്ണി മേനോൻ
സംഗീതം: ശ്യാം
രചന: ബിച്ചു തിരുമല

ഓർമ്മയിൽ ഒരു ശിശിരം
ഓമനിക്കാൻ ഒരു ശിശിരം
ഇലവിരൽ തുമ്പുകളിൽ ഇളംമഞ്ഞുതിരും
തളിർമര ചില്ലകളിൽ
തഴുകിവരും തെന്നലിനും
കഥപറയാനൊരു ശിശിരം

കുടമണി വിതറും പുലരികളിൽ
കൂടണയും സന്ധ്യകളിൽ
ഒരേ ചിറകിൽ ഒരേ കനവിൽ
കുളിരും തളിരും ലഹരികളും
പങ്കിടുവാൻ മോഹമെഴും
ഇണകുരുവികളുടെ ശിശിരം

മതികലയെഴുതും കവിതകളിൽ
രാക്കുയിലിൻ ഗാഥകളിൽ
ഒരേ ശ്രുതിയായ്‌ ഒരേ ലയമായ്‌
മിഴിയും മൊഴിയും യൗവ്വനവും
കതിരണിയാൻ ദാഹമെഴും
യുവമനസ്സുകളുടെ ശിശിരം


അഴകിയ രാവണൻ


ചിത്രം: അഴകിയ രാവണൻ
വർഷം: 1996
പാടിയത്‌: ശബ്നം, കെ.ജെ യേശുദാസ്‌
സംഗീതം: വിദ്യാസാഗർ
രചന: കൈതപ്രം

വെണ്ണിലാചന്ദനക്കിണ്ണം
പുന്നമടകായലിൽ വീണേ
കുഞ്ഞിളം കൈയ്യിൽ മെല്ലേ
കോരിയെടുക്കാൻ വാ
മുണ്ടകൻ കൊയ്തുകഴിഞ്ഞ്‌
ആറ്റക്കിളി പോകുംനേരം
മഞ്ഞണി തൂവൽകൊണ്ടൊരു
കൂടൊരുക്കാൻ വാ
കാലിമേയുന്ന പുല്ല്ലാനിക്കാട്ടിൽ
കന്നിമാങ്ങ കടിച്ചു നടക്കാം
കാറ്റിൻ പാദസരങ്ങൾ കിലുക്കാം
കുന്നിമഞ്ചാടി കുന്നിലേറാം

പിന്നിൽവന്നു കണ്ണുപൊത്താം
കണ്ടുവെന്നു കള്ളം ചൊല്ലാം
കാണാത്ത കഥകളിലെ
രാജാവും റാണിയുമാകാം
ഓണവില്ലും കൈകളിലേന്തി ഊഞ്ഞാലാടാം
പീലിനീർത്തുന്ന കോലമയിലായ്‌
മുകിലോടുന്ന മേട്ടിലൊളിക്കാം
സ്വർണ്ണമീനായ്‌ നീന്തിത്തുടിക്കാം
വഞ്ചിപ്പാട്ടിന്റെ വിണ്ണിലേറാം

കണ്ണാരം പൊത്തി കളിക്കാം
മണ്ണപ്പം ചുട്ടുവിളമ്പാം
ചക്കരമാവിൻ ചോട്ടിൽ
കൊത്തങ്കല്ലാടാമെന്നും
ആലിലകൾ നാമം ചൊല്ലും അമ്പലം കാണാം
നാളെ കിന്നാരക്കുരുവിക്ക്‌ ചോറൂൺ
പിന്നെ അണ്ണാറക്കണ്ണനു പാലൂട്ട്‌
ദൂരെ അപ്പൂപ്പൻതാടിക്കു കല്യാണം
കുട്ടി ആനക്കു നീരാട്ട്‌


നോട്ട്‌ബുക്ക്‌


ചിത്രം: നോട്ട്‌ബുക്ക്‌
വർഷം: 2006
പാടിയത്‌: ജ്യോത്സ്ന, വിനീത്‌ ശ്രീനിവാസൻ
സംഗീതം: മെജോ ജോസഫ്‌
രചന: വയലാർ ശരത്ചന്ദ്ര വർമ്മ

ധും തണക്ക മനം തുടിക്കും
ഉള്ളിലെന്തോ തുളുമ്പിടും
പിന്നെയെല്ലാം മറന്നിരിക്കും
കള്ളനെങ്ങോ മറഞ്ഞിടും

ഹൃദയവും ഹൃദയവും
പുണരുമീ നിമിഷമായ്‌
പതിവായാരോ മൂളുന്നില്ലേ ചെവിയിലായ്‌
മതിയില്ലെന്നായ്‌ ചൊല്ലുന്നില്ലേ മനസ്സിലായ്‌
തളിരുകൾ തരളമായ്‌
പ്രണയമോ കളഭമായ്‌
ഒളിക്കുന്നുവെന്നാൽപ്പോലും
കുതിക്കുന്നു വീണ്ടും വീണ്ടും
കടക്കണ്ണിലാരോ സൂര്യനായ്‌
സുന്ദരന്റെ വരവോർത്തിരിക്കുമൊരു സുന്ദരിപ്പെണ്ണു നീ
കാമുകന്റെ വിളികാത്തിരിക്കുമൊരു കാമുകിപ്പെണ്ണു നീ

ഇളമഞ്ഞിലീറനാം ആലിന്റെ ചില്ലയിൽ
കിളികളൊരുപോലെ പാടി
സുന്ദരന്റെ വരവോർത്തിരിക്കുമൊരു സുന്ദരിപ്പെണ്ണു നീ
കാമുകന്റെ വിളികാത്തിരിക്കുമൊരു കാമുകിപ്പെണ്ണു നീ
അരികിലായ്‌ വന്നു ചേരാൻ കൊതിയും
അരികിലാകുന്ന നേരം ഭയവും
എന്നാലും തോരാതെ എപ്പോഴും നെഞ്ചാകെ
നീയെന്റെതാകാനല്ലേ താളം തുള്ളുന്നു

കളിയൂഞ്ഞാലാടിയൊ കാറ്റിന്റെ കൈകളിൽ
അവനുമായ്‌ നിന്റെ നാണം
സുന്ദരന്റെ വരവോർത്തിരിക്കുമൊരു സുന്ദരിപ്പെണ്ണു നീ
കാമുകന്റെ വിളികാത്തിരിക്കുമൊരു കാമുകിപ്പെണ്ണു നീ
ഇതളൊരുമ്മുന്നപോലെ കവിളിൽ
ചിരകൊരുമ്മുന്നപോലെ കനവിൽ
ആരാരും കാണാതെ ഒന്നൊന്നും മിണ്ടാതെ
നീ കൂടെ പോരാനായെൻ മൗനം വെമ്പുന്നുചിത്രം: നോട്ട്‌ബുക്ക്‌
വർഷം: 2006
പാടിയത്‌: മഞ്ചരി, സുദീപ്‌ കുമാർ
സംഗീതം: മെജോ ജോസഫ്
രചന: വയലാർ ശരത്ചന്ദ്ര വർമ്മ

ഇനിയും മൗനമോ
പറയൂ മെല്ലേ സഖി
വെറുതേ എന്തിനായി
അകലും നീയെൻ സഖി
മനസ്സിന്റെ തീരമെല്ലാം
മഴകൊള്ളുമീ നാളിലായ്‌
മലരിന്റെ കുമ്പിളെല്ലാം
നിറയുന്നൊരീ നാളിലായ്‌

പോയൊരാ നാളുകൾ
പുഞ്ചിരി ചെണ്ടുകൾ
എന്നിലും വിണ്ണിലും
നിന്നിലെ കണ്ണുകൾ
എൻ സമ്മാനങ്ങളെല്ലാം
കൈ നീട്ടി വാങ്ങുന്ന കാലം
നിൻ കൈ നീട്ടങ്ങളെല്ലാം
കണിയാകുവാനെന്തുവേണം

ഉള്ളിലെ താളിലായ്‌
നിൻ മയിൽപ്പീലികൾ
പീലിതൻ തുമ്പിലായ്‌
മഞ്ഞിളം തുള്ളികൾ
നിൻ സല്ലാപങ്ങളെല്ലാം
സംഗീതമാകുന്ന കാലം
ആ സന്തോഷങ്ങളെല്ലാം
വരവേൽക്കുവാനെന്തുവേണം


Thursday, October 02, 2008

ഹൃദയം ഒരു ക്ഷേത്രം


ചിത്രം: ഹൃദയം ഒരു ക്ഷേത്രം
വർഷം: 1976
സംഗീതം: ജി.ദേവരാജൻ
രചന: ശ്രീകുമാരൻ തമ്പി
പാടിയത്‌: കെ.ജെ യേശുദാസ്‌

മംഗളം നേരുന്നു ഞാൻ മനസ്വിനി
മംഗളം നേരുന്നു ഞാൻ
അലിഞ്ഞു ചേർന്നതിൻ ശേഷമെൻ ജീവനെ
പിരിഞ്ഞു പോയ്‌ നീ എങ്കിലും ഇന്നും
മംഗളം നേരുന്നു ഞാൻ

എവിടെയാണെങ്കിലും നിന്റെ സങ്കൽപ്പങ്ങൾ
ഏഴു വർണ്ണങ്ങളും വിടർത്തട്ടേ
എന്നുമാ ജീവിത പൊൻമണിവീണയിൽ
സുന്ദര സ്വരധാര ഉണരട്ടേ ഉണരട്ടേ

നിറയുമീ ദു:ഖത്തിൻ ചുടുനെടുവീർപ്പുകൾ
നിൻ മുന്നിൽ തെന്നലായ്‌ ഒഴുകട്ടേ
ആ പുണ്യ ദാമ്പത്യ വർണ്ണവല്ലരിയിൽ
ആനന്ദമുകുളങ്ങൾ ജനിക്കട്ടേ ജനിക്കട്ടേചിത്രം: ഹൃദയം ഒരു ക്ഷേത്രം
വർഷം: 1976
സംഗീതം: ജി.ദേവരാജൻ
രചന: ശ്രീകുമാരൻ തമ്പി
പാടിയത്‌: പി.മാധുരി

എന്തിനെന്നെ വിളിച്ചു വീണ്ടുമീ
മന്ത്രകോടിയുടുപ്പിച്ചു
കണ്ണുനീരിനാൽ തോരണം ചാർത്തുമീ
കതിർമണ്ഡപത്തിൽ നിന്നുരുകാനോ

പഞ്ചേന്ദ്രിയങ്ങൾ തൻ പഞ്ചരം വിട്ടു നീ
പ്രാണനാം പൈങ്കിളി പറക്കുമെന്നോ
എന്റെ ശ്രീകോവിലും എൻ പൂജാ ദീപവും
എന്നുമനാഥമായ്‌ തീരുമെന്നാണൊ
കനവുകണ്ടൊ ദേവൻ കനവുകണ്ടോ

ഈശ്വരൻ വന്നു നിൻ കൈപ്പിടിച്ചാലുമെൻ
ശാശ്വത ധനം ഞാൻ കൈവിടുമോ
എന്റെയീ ജന്മമാം പൊന്മുത്തു നൽകി ഞാൻ
എൻ ജീവനാഥനെ തിരിച്ചെടുക്കും
കരയരുതേ ദേവൻ കരയരുതേ

ചിന്താവിഷ്ടയായ ശ്യാമള


ചിത്രം: ചിന്താവിഷ്ടയായ ശ്യാമള
വർഷം: 1998
സംഗീതം: ജോൺസൺ
രചന: ഗിരീഷ്‌ പുത്തഞ്ചേരി
പാടിയത്‌: എം.ജി ശ്രീകുമാർ

മച്ചകത്തമ്മയെ കാൽതൊട്ടു വന്ദിച്ചു
മകനേ തുടങ്ങു നിൻ യാത്ര
അദ്വൈതവേദാന്ത ചിന്തതൻ വഴിയിലൂടെ
ആദ്യന്തമില്ലാത്ത യാത്ര
ഒരറിവില്ല പൈതലിൻ യാത്ര

ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടുള്ളൊരിണ്ടലുകൾ
പോക്കുന്ന യാത്ര
താൻ താൻ നിരന്തരം ചെയ്തോരു കർമ്മഫല ദോഷങ്ങൾ
തീർക്കുന്ന യാത്ര
മോക്ഷമല യാത്ര ധർമ്മമല യാത്ര
കഠിനതരമായോരു ഹഠയോഗ യാത്ര

മായാപ്രപഞ്ചമാം മൺതരിയിലമരുന്ന മായയെ
തിരയുന്ന യാത്ര
ഹോമകുണ്ഠംപോൽ ജ്വലിക്കും മനസ്സിന്ന് സാന്ത്വനം
പകരുന്ന യാത്ര
പരമപദ യാത്ര പരമാത്മ യാത്ര
പ്രണവമന്ത്രാക്ഷര സ്വരമുഖര യാത്ര

സ്വാമിയേ ശരണം ശരണമയ്യപ്പ
സ്വാമിയേ ശരണം ശരണമയ്യപ്പ
സ്വാമിയേ ശരണം ശരണമയ്യപ്പ
സ്വാമിയേ ശരണം ശരണമയ്യപ്പ

മച്ചകത്തമ്മയെ കാൽതൊട്ടു വന്ദിച്ചു
മകനേ തുടങ്ങു നിൻ യാത്ര
അദ്വൈതവേദാന്ത ചിന്തതൻ വഴിയിലൂടെ
ആദ്യന്തമില്ലാത്ത യാത്ര
ഒരറിവില്ല പൈതലിൻ യാത്ര

സ്വാമിയേ ശരണം ശരണമയ്യപ്പ
സ്വാമിയേ ശരണം ശരണമയ്യപ്പ


ചിത്രം: ചിന്താവിഷ്ടയായ ശ്യാമള
വർഷം: 1998
സംഗീതം: ജോൺസൺ
രചന: ഗിരീഷ്‌ പുത്തഞ്ചേരി
പാടിയത്‌: കെ.ജെ യേശുദാസ്‌

ആരോടും മിണ്ടാതെ മിഴികളിൽ നൊക്കാതെ
മഞ്ഞിൽ മായുന്ന മൂക സന്ധ്യേ
ഈറൻ നിലാവിൻ ഹൃദയത്തിൽ നിന്നൊരു
പിൻവിളി കേട്ടില്ലേ മറുമൊഴി മിണ്ടിയില്ലേ

കാതര മുകിലിന്റെ കൺപ്പീലി തുമ്പിന്മേൽ
ഇടറി നിൽപ്പൂ കണ്ണീർ താരം
വിരലൊന്നു തൊട്ടാൽ വീണുടയും
കുഞ്ഞു കിനാവിൻ പൂത്താലം
മനസ്സിൻ മുറിവിൽ മുത്താം ഞാൻ
നെറുകിൽ മെല്ലെ തഴുകാം ഞാൻ

പ്രാവുകൾ കുറുകുന്ന കൂടിന്റെ അഴിവാതിൽ
ചാരിയില്ലേ കാണാക്കാറ്റേ
പരിഭവമെല്ലാം മാറിയില്ലേ
ചായുറങ്ങാൻ നീ പോയില്ലേ
അലിവിൻ ദീപം പൊഴിയുന്നോ
എല്ലാം ഇരുളിൽ അലിയുന്നോ


റാംജി റാവു സ്പീക്കിംഗ്


ചിത്രം: റാംജി റാവു സ്പീക്കിംഗ്‌
വർഷം: 1989
സംഗീതം: എസ്‌.ബാലകൃഷ്ണൻ
രചന: ബിച്ചു തിരുമല
പാടിയത്‌: കെ.എസ്‌ ചിത്ര, എം.ജി ശ്രീകുമാർ, ഉണ്ണി മേനോൻ

ഒരായിരം കിനാക്കളാൽ കുരുന്നുകൂട്‌ മേഞ്ഞിരുന്നു മോഹം
കൊളുത്തിയും കെടുത്തിയും പ്രതീക്ഷകൾ വിളക്കുവെച്ചു മോഹം
എത്ര എത്ര കാതം അപ്പുറത്തു നിന്നും
എത്തി നീ ഇപ്പോഴും ദു:ഖ സത്യമേ

മുനിയുടെ ശാപം കവിതകളായി
കിളിയുടെ നിണംവീണ നിബിണങ്ങളിൽ
ഇണയുടെ വിരഹം കവിയുടെ ഹൃദയം
മൊഴികൾ ആകിയതു കവിതയായ്‌ ഒഴുകി
കനിവൂറും മനസ്സേ
നിനക്കു നിറയേ വന്ദനം

സ്വർഗ്ഗമന്ദിരം പണിഞ്ഞു സ്വപ്നഭൂമിയിൽ
കാലം എന്റെ കൈകളിൽ വിലങ്ങിടുമ്പോഴും
കൊച്ചു കൊച്ചു മോഹം മച്ചകത്തിൽ ഇന്നും
രാരീരം പാടുവാൻ കാതോർത്തു നിൽപ്പൂ

തപ്പ്‌താളം തകിലുമേളം ഖൽബിന്റെ പന്തലിൽ
ഗെസ്സു കെട്ടണ ഗസ്സലുപാടണ കല്യാണപ്പന്തലിൽ! ആ കല്യാണപ്പന്തലിൽ!
തരിവള കയ്യിൽ സരിഗമ പാടി
കരിമിഴി ഇണയിൽ സുറുമയും എഴുതി
തടവറയിൽ കടക്കും മുമ്പേ
മയക്കം എന്തേ മാരിക്കൊളുന്തേ
കതകുകൾ ചാരി കളിചിരി ഏറി
പുതുമകൾ പാറാതെ പുളകവും ഇളകി
കുറുമ്പു മുല്ലേ കുളിരു മെല്ലെ
മധുരം അല്ലേ മഥനക്കിളിയേചിത്രം: റാംജി റാവു സ്പീക്കിംഗ്‌
വർഷം: 1989
സംഗീതം: എസ്‌.ബാലകൃഷ്ണൻ
രചന: ബിച്ചു തിരുമല
പാടിയത്‌: കെ.എസ്‌ ചിത്ര, എം.ജി ശ്രീകുമാർ

കണ്ണീർ കായലിലേതോ കടലാസ്സിന്റെ തോണി
അലയും കാറ്റിൽ ഉലയും രണ്ടു കരയും ദൂരെ ദൂരെ
മനസ്സിലെ ഭാരം പങ്കുവെയ്ക്കുവാൻ
കൂടെ ഇല്ലൊരാളും കൂട്ടിനു വേറെ

ഇരുട്ടിൽ അങ്ങേതൊ കോണിൽ നാലഞ്ചു നക്ഷത്രങ്ങൾ
കാവൽ വിളക്കെന്നോണം കാണാം എന്നാലും
കറുപ്പെഴും മേഘക്കീഴിൽ വീഴുന്ന മിന്നൽ ചാലിൽ
രാവിന്റെ ശാപം തെല്ലും തീരില്ലെന്നാലും
തിരക്കയ്യിൽ ആടി തീരങ്ങൾ തേടി
നിശയറിയാതെ കാതോർത്തു നിൽക്കു
കടൽ പക്ഷി പാടും പാട്ടൊന്നു കേൾക്കാം

ചുഴത്തിരക്കുള്ളിൽ ചുറ്റും ജീവന്റെ ആശനാളം
കാറ്റിന്റെ കൈകൾ കെട്ടും യാമങ്ങൾ മാത്രം
വിളമ്പുവാൻ ഇല്ലെന്നാലും നോവിന്റെ മൺപാത്രങ്ങൾ
ദാഹിച്ച നീരിന്നൂഴം തേടുന്നു വീണ്ടും
വിളിപ്പാടു ചാരേ വീശുന്ന ശീലിൽ
കിഴക്കിന്റെ ചുണ്ടിൽ പൂശുന്ന ശീലിൽ
അടുക്കുന്നു തീരം ഇനിയില്ല ദൂരം

താവളം


ചിത്രം: താവളം
വർഷം: 2008
രചന: വയലാർ ശരത്ചന്ദ്ര വർമ്മ, സുധാംശു
സംഗീതം: നടേഷ്‌ ശങ്കർ
പാടിയത്‌: മധു ബാലകൃഷ്ണൻ

കൊന്നപ്പൂപ്പോലെ മുന്നിൽ കാറ്റിലാടിയാടി നിൽക്കും
മേടത്തിൻ തങ്കംനീയെൻ ഓമലാളേ
പ്രാണന്റെ മുത്തേ നിൻ ചന്തമുള്ള മുത്തെല്ലാം
മനസ്സിന്റെ മേട്ടിലാകെ നീ കുടഞ്ഞില്ലേ
നീ മെല്ലെ കൂട്ടുക്കൂടാൻ കൂടണഞ്ഞില്ലേ

ജീവിതചില്ല താനേ പൂക്കുന്നേ ഇന്നെൻ
പന്തല്ലിച്ച വാടിയിൽ നീ ചേരുമ്പോൾ
കിന്നാരചുംബനങ്ങൾ പഞ്ചാരക്കൊഞ്ചലോടെ
നേദ്യംപോൽ തൂകി നീയെൻ ചുണ്ടിലാകെ

അമ്മതൻ കോവിലിൽ നീ ചെല്ലുന്നോ പുത്തൻ
തൊട്ടിലൊന്നു നീ നടയ്ക്കൽ നൽക്കുന്നോ
പുന്നാരക്കുഞ്ഞിനേ നീ സമ്മാനം പോലെ വാങ്ങി
ആനന്ദത്തേൻ ചൊരിഞ്ഞെൻ ജന്മമാകേ


ചിത്രം: താവളം
വർഷം: 2008
രചന: വയലാർ ശരത്ചന്ദ്ര വർമ്മ, സുധാംശു
സംഗീതം: നടേഷ്‌ ശങ്കർ
പാടിയത്‌: എം.ജി ശ്രീകുമാർ

വെള്ളിക്കൊലുസ്സുമായ്‌ എൻ ജീവനിൽ
തുള്ളിത്തുള്ളി ചേരും കുഞ്ഞുവാവേ
പകലൊന്നു മായുമീ യാത്രയിൽ
കരളൊന്നുവിങ്ങുമീ രാത്രിയിൽ
ഇല്ലൊന്നുമീ അച്ഛനേകുവാൻ
മിഴിനീരിൻ മഴയല്ലാതൊന്നുമൊന്നും

വിണ്ണിൻ വരങ്ങളും മണ്ണിൻ നിറങ്ങളും
സ്നേഹമായ്‌ മാറണേ നിന്നിൽ
കണ്ണിനു വിരുന്നുമായ്‌ ഉണരൂ പതിവായ്‌
കാതിനു മരന്ദമായ്‌ ഒഴുകേണമെന്നുമേ
കുയിലുകളും കുരുവികളും അരികിലരികിലണയാൻ

നേരിൻ സ്വരങ്ങളോ ഉള്ളിൽ മുഴങ്ങിനിൻ
പുണ്യമായ്‌ തീരണേ നാവിൽ
അക്ഷരസുഗന്ധമോ അറിവായ്‌ വരണേ
നെഞ്ചകമുരുക്കി നീ തപസ്സോടെ നിൽക്കണേ
ഉലകിതിലേ തിരുമധുരം നിറയെനിറയെ നുകരാൻ

Labels

1964 (2) 1965 (3) 1967 (1) 1968 (1) 1969 (1) 1970 (2) 1971 (1) 1972 (1) 1973 (1) 1975 (1) 1976 (3) 1984 (1) 1985 (1) 1986 (2) 1987 (4) 1988 (3) 1989 (6) 1990 (4) 1991 (4) 1992 (5) 1993 (8) 1994 (5) 1995 (6) 1996 (4) 1997 (7) 1998 (11) 1999 (5) 2000 (5) 2001 (5) 2002 (1) 2003 (6) 2004 (7) 2005 (9) 2006 (7) 2007 (10) 2008 (21) 2009 (6) 2010 (1) A Anantha Padmanabhan [Anand] (1) A K Lohithadas (1) A T Abu (1) A T Ummer (1) A Vincent (2) Afzal (3) Alex Paul (6) Alphonse Joseph (1) Amal (1) Anand (1) Anil Babu (1) Anil Panachooran (5) Anitha (2) Aparna Rajeev (1) Asha Menon (1) Asha Ramesh (1) Beeyar Prasad (1) Berny Ignatius (4) Bharathan (1) Bhavana Radhakrishnan (1) Bichu Thirumala (6) Bijipal (1) Biju Narayanan (6) Bipin Prabhakar (1) Blessy (1) Bombay Ravi (2) C O Anto (1) Chandrashekhar (1) Chinmayee (1) Cicily (3) Deepak Dev (4) Deepu (1) Dennis Joseph (2) Devanand (1) Dr.P Ramesh (1) East Coast Vijayan (2) Fazil (3) Franko (4) G Devarajan (9) G Venugopal (8) Gayathri (1) Gireesh Puthencheri (35) Goerge Peter (1) Gomathy (1) Gopisunder (1) Hari Haran (4) Haridas Keshavan (1) Hariharan (1) Harini (1) I S Kundoor (1) Ilayaraja (7) Jassie Gift (4) Jayaraj (2) Job (1) Jofy Tharakan (1) Johnson (16) Joshy (3) Jyotsna (5) K G George (1) K J Yesudas (96) K P Brahmanandan (1) K S Chithra (59) K S Sethumadhavan (2) Kaithapram (42) Kaithapram Viswanath (1) Kalyani Menon (1) Kamal (9) Kanesh Punoor (1) Karthik (3) Kavalam Sreekumar (1) Kochin Haneefa (1) Konniyoor Bhas (1) Krishnachandran (1) Lal Jose (6) Latha Krishnan (1) Lathika (1) Liji Francis (1) M A Nishad (1) M B Sreenivasan (1) M D Ashok (1) M G Radhakrishnan (8) M G Sreekumar (31) M Jayachandran (18) M K Arjunan (1) M Krishnan Nair (2) M Kunchako (1) M Madhusoodhanan Nair (1) M Padmakumar (1) M S Baburaj (2) M S Viswanadhan (1) Madhu Balakrishnan (7) Malavika (1) Malayalam Album Song Lyrics (5) Malayalam Song Lyrics (167) Manjari (2) Manju (1) Mano (1) Mejo Joseph (1) Minmini (2) Mithin Ramakrishnan (1) Mohan Lal (2) Mohan Sithara (9) Mrudula (1) Naadhirsha (1) Nadesh Shankar (1) Nemam Pushparaj (1) Nepolean (1) Nishad (1) Noushad (1) O N V Kuruppu (13) Ouseppachan (14) P B Sreenivas (1) P Bhaskaran (5) P G Vishwambaran (1) P Jayachandran (9) P Leela (2) P N Menon (2) P Susheela (1) Padmakumar (1) Perumbavoor G Raveendranath (2) Pooja Rajesh (1) Poovachal Khader (1) Prabha Varma (1) Pradeep Babu (2) Prakash (1) Prameela (1) Priyadarshan (7) R Sarath (1) R Somashekharan (1) Radhika Thilak (2) Rafeeque Ahmad (3) Rafi Mecartin (2) Raghunath Seth (1) Rahul Raj (2) Rajalakshmi (1) Rajasenan (2) Rajeev Aanchal (1) Rajeev Alunkal (1) Ramesh Babu (2) Ranjith (2) Raveendran (4) Reju Joseph (2) Rimi Tomy (4) Roopa (1) Roshan Andrews (1) S Balakrishnan (2) S P Balasubramaniam (1) S P Venkitesh (6) S Rameshan Nair (5) Saajan Palluruthi (1) Sachidanandhan Puzhangara (2) Sangeeth Sivan (1) Santhosh Kesav (2) Santhosh Varma (1) Sarath (4) Sasi Shankar (1) Sathyan Anthikkad (15) Shabnam (2) Shafi (2) Shankar Mahadevan (4) Shibu Chakravarthy (3) Shreya Ghosal (1) Shwetha (10) Shyaam (3) Shyam Dharman (2) Sibi Malayil (9) Siddique (1) Sindhu Premkumar (1) Sohan Lal (1) Soniya (1) Sowmya (1) Sreekumaran Thambi (5) Sreemoola Nagaram Vijayan (1) Sreenivas (1) Sreevalsan J Menon (1) Sriprakash (1) Sruthi Raj (1) Sudeep Kumar (6) Sudha Ranjith (1) Sujatha (26) Sundara Rajan (1) Sunitha Sarathy (1) Suresh Peters (1) Swarnalatha (1) Teenu Tellence (1) Thirunelloor Karunakaran (1) Thulasidas (1) Tinu Antony (1) Unni Menon (6) V Dakshinamoorthy (3) V G Muralikrishnan (1) V M Vinu (2) Vayalar (9) Vayalar Sarathchandra Varma (12) Venu (1) Vidhu Prathap (2) Vidyadharan (2) Vidyasagar (17) Vijay Yesudas (8) Vineeth Sreenivasan (16) Vipin Xavier (1) Yusuf Ali Kecheri (8)