Saturday, March 21, 2009

സമസ്ത കേരളം പി.ഒ [1]


ചിത്രം: സമസ്ത കേരളം പി.ഒ
സംവിധാനം: ബിപിൻ പ്രഭാകർ
വർഷം: 2009
രചന: വയലാർ ശരത്ചന്ദ്ര വർമ്മ
സംഗീതം: എം.ജയചന്ദ്രൻ
പാടിയത്‌: വിജയ്‌ യേശുദാസ്‌

സുന്ദരീ എൻ സുന്ദരീ
നിന്നെ കണ്ടനാൾ തൊട്ട്‌ പ്രേമമെടീ
കണ്മണീ എന്റെ സ്വന്തമോ
നിന്റെ ചുണ്ടിലെ ഈ പുഞ്ചിരി
കാറ്റോടും മേട്ടിൽ കണ്ണാടിക്കൂട്ടിൽ
കുളിരങ്കം തുടങ്ങാനെഴുന്നള്ളി വായോ
മെല്ലെ സുന്ദരീ എൻ സുന്ദരീ
നിന്നെ കണ്ടനാൾ തൊട്ട്‌ പ്രേമമെടീ

നെഞ്ചിൽ നിൻ പുന്നാരത്തിൻ കൊഞ്ചൽ
തന്നാനംപ്പാടി പുൽകും കിനാവിൻപുഴ നീയല്ലേ
രാവിൽ ഉള്ളിലുള്ള കാവിൽ
മഞ്ഞുതുള്ളി കൊണ്ടേ പൊന്നേ നിന്നെ മൂടി ഞാൻ
സിന്ദൂരകലയുള്ള കവിളിണയിൽ
എന്റെ പഞ്ചാരചൊടികൊണ്ട്‌ കുറിതൊടുവാൻ
എനിക്കൊന്നല്ല നൂറായും നേരുന്നു മോഹം വല്ലാതെ

തെന്നൽ കിന്നാരമ്മൂളും കൊമ്പിൽ നീയാടുംനേരം
നിലാവിൻമഴ ഞാനല്ലേ
ഈറൻ ചേലയുള്ള മാറിൽ ചൂടുരുക്കി
എന്നെ കണ്ണെയ്യുന്നതെന്തേ നീ
കല്യാണകനവുള്ള കുറിതരുവാൻ
കൊച്ചുകല്യാണിക്കിളി നിന്റെ അരികിൽ വരും
നമ്മളെന്നെന്നും ഒന്നാകും ആ നല്ലനാളോ ചൊല്ലീടാം

Saturday, March 14, 2009

പുതുക്കോട്ടയിലെ പുതുമണവാളൻ [1]


ചിത്രം: പുതുക്കോട്ടയിലെ പുതുമണവാളൻ
സംവിധാനം: റാഫി മെക്കാർട്ടിൻ
വർഷം: 1995
രചന: എസ്‌.രമേശൻ നായർ, ഐ.എസ്‌ കുണ്ടൂർ
സംഗീതം: എസ്‌.പി വെങ്കിടേഷ്‌
പാടിയത്‌: കൃഷ്ണചന്ദ്രൻ, ബിജു നാരായണൻ

തെയ്യരെ തെയ്യാരോ തെയ്യരെ തെയ്യാരോ
തെയ്യരെ തെയ്യാരോ തെയ്യരെ തെയ്യാരോ

ഒരു വെള്ളിത്താമ്പാളം നിറയെപൊന്നരിവേണം
പൊന്നൂഞ്ഞാലു വേണം
പുഞ്ചവയൽ പുത്തരിക്കിണ്ണത്തിൽ
ചെറുകുങ്കുമക്കാവടിയാടിവരാം
ആവണി തുമ്പീ വാ
വയലേലകൾ പോലുമീതൂവലിൽ നെയ്യാം
യൗവ്വനം കളിയാടുവാൻ അഭിവാദനം നേരുന്ന
ഗോപുരവാടമിതാ ആ..

തെയ്യരെ തെയ്യാരോ തെയ്യരെ തെയ്യാരോ
തെയ്യരെ തെയ്യാരോ തെയ്യരെ തെയ്യാരോ

കുമ്മിയടിച്ചീവഴി വന്നു
കിന്നരിച്ചാടണം മംഗളമോതണം
കന്നിവെയിൽ പാതയിലൊന്നായ്‌
കിന്നരിച്ചാടണം മംഗളമോതണം
പാതിവഴി താണ്ടി നീളുമീ തീരം
നാലകം കേറണം നാടകം നീളണം
കയ്യടി വാങ്ങണം അമ്മാനമാടണം
വെണ്ണിലാവിൻ കണ്ണാടി തഞ്ചത്തിൽ ചായുമ്പോൾ
ചന്തമേറും വിണ്ണാകേ തങ്കത്തിൽ മൂടുമ്പോൾ
യൗവ്വനം കളിയാടുവാൻ അഭിവാദനം നേരുന്ന
ഗോപുരവാടമിതാ ആ

അല്ലിമുകിൽ വാചകമോതി
ചെമ്പകപൂവിതൾ കമ്പളം തീർക്കണം
കല്ലുമണിമാലകൾ തന്നു
ചെമ്പകപൂവിതൾ കമ്പളം തീർക്കണം
താഴികയ്ക്കു മേലേ പാറുവാൻ മോഹം
ഒന്നുകിൽ പൂവാലേ അന്നേ മെതയ്ക്കണം
അമ്മികുടംകൊണ്ട്‌ ചമ്മന്തിയാക്കണം
വെള്ളിമേഘകുന്നാരം പല്ലക്കിൽ പായുമ്പോൾ
പള്ളിവാതിൽ ഇന്നാരോ തക്കത്തിൽ ചാരുമ്പോൾ
യൗവ്വനം കളിയാടുവാൻ അഭിവാദനം നേരുന്ന
ഗോപുരവാടമിതാ ആ

തെയ്യരെ തെയ്യാരോ തെയ്യരെ തെയ്യാരോ
തെയ്യരെ തെയ്യാരോ തെയ്യരെ തെയ്യാരോ

സത്യം ശിവം സുന്ദരം [5]


ചിത്രം: സത്യം ശിവം സുന്ദരം
സംവിധാനം: റാഫി മെക്കാർട്ടിൻ
വർഷം: 2000
രചന: കൈതപ്രം
സംഗീതം: വിദ്യാസാഗർ
പാടിയത്‌: ബിജു നാരായണൻ [കെ.എസ്‌ ചിത്ര]

സൂര്യനായ്‌ തഴുകിയുറക്കമുണർത്തുമെൻ
അച്ഛനെയാണെനിക്കിഷ്ടം
ഞാനൊന്നു കരയുമ്പോൾ അറിയാതെയുരുകുമെൻ
അച്ഛനെയാണെനിക്കിഷ്ടം

കല്ലെടുക്കും കണിതുമ്പിയെ പോലെ
ഒരുപാടുനോവുകൾക്കിടയിലും
പുഞ്ചിരിച്ചിറകുവിടർത്തുമെന്നച്ഛൻ
പുഞ്ചിരിച്ചിറകുവിടർത്തുമെന്നച്ഛൻ

എന്നുമെൻ പുസ്തകതാളിൽ മയങ്ങുന്ന
നന്മതൻ പീലിയാണച്ഛൻ
കടലാസുതോണിയെ പോലെന്റെ
ബാല്യത്തിലൊഴുകുന്നൊരോർമ്മയാണാച്ഛൻ
ഉടലാർന്ന കാരുണ്യമച്ഛൻ കൈവന്ന ഭാഗ്യമാണച്ഛൻ

അറിയില്ലയെനിക്കേതു വാക്കിനാലച്ഛനെ
വാഴ്ത്തുമെന്നറിയില്ല ഇന്നും
എഴുതുമീ സ്നേഹാക്ഷരങ്ങൾക്കുമപ്പുറം
അനുപമ സങ്കൽപ്പമച്ഛൻ
അണയാത്ത ദീപമാണച്ഛൻ കാണുന്ന ദൈവമാണച്ഛൻ


ചിത്രം: സത്യം ശിവം സുന്ദരം
സംവിധാനം: റാഫി മെക്കാർട്ടിൻ
വർഷം: 2000
രചന: കൈതപ്രം
സംഗീതം: വിദ്യാസാഗർ
പാടിയത്‌: സ്വർണ്ണലത, മനോ

അവ്വാ അവ്വാ അവ്വാ അവ്വാ
അവ്വാ അവ്വാ അവ്വാ അവ്വാ

മഴത്തുമ്പി പാടുന്നു അവ്വാ അവ്വാ
മയിൽപേടയാടുന്നു അവ്വാ അവ്വാ
മണിചില്ല പൂക്കുന്നു അവ്വാ അവ്വാ
മദിക്കുന്നു വർണ്ണങ്ങൾ അവ്വാ അവ്വാ
മനസ്സാകെ ഉന്മാദം അവ്വാ അവ്വാ
മനസ്സാകെ ഉന്മാദം അവ്വാ അവ്വാ

ചിരകാലമോഹങ്ങൾ
അനുരാഗസന്ദേശമെഴുതുന്ന രാഗങ്ങളായ്‌
ആശാവസന്തങ്ങൾ
പൊന്നോടുപൊന്നിൽകുളിക്കുന്ന യാമങ്ങളായ്‌
പനിമഴയുടെ കവിതയിൽ അവ്വാവ
അതിനനുപമലഹരിയിൽ അവ്വാവ
തുടിയിളകിയ കുളിരല അവ്വാവ
കുളിരരുവികളരുളിയത്‌ അവ്വാവ
താനാനേ നാനേ നേ
ഓ തിത്തന്നം തെയ്യന്നം തിന്തണം തില്ലാന
തിത്തന്നം തെയ്യന്നം തിന്തണം തില്ലാന
കിനാപ്പൂവിനുല്ലാസം അവ്വാ അവ്വാ

അരയന്നമൊഴുകുന്ന വനമുല്ലപൊഴിയുന്ന
യമുനാനദിതീരമായ്‌
മെയ്യോട്‌മെയ്ചേരും ആരാമശലഭങ്ങൾ
മൂളുന്നവനയാമമായ്‌
ചെറുകിളിയുടെ പുതുമൊഴി അവ്വാവ
തേനൊഴുകിയ തനിരസം അവ്വാവ
കുയിലിണയുടെ കളമൊഴി അവ്വാവ
കളമുരളിയിലൊഴുകിയ അവ്വാവ
സ സാ നി ധപ ധപ മഗരിപ ഓ
ഓ തിത്തന്നം തെയ്യന്നം തിന്തണം തില്ലാന
തിത്തന്നം തെയ്യന്നം തിന്തണം തില്ലാന
സ്വരത്തേരിലെത്തുന്നു അവ്വാ അവ്വാ

Click Here To View The Song "Avva Avva"
ചിത്രം: സത്യം ശിവം സുന്ദരം
സംവിധാനം: റാഫി മെക്കാർട്ടിൻ
വർഷം: 2000
രചന: കൈതപ്രം
സംഗീതം: വിദ്യാസാഗർ
പാടിയത്‌: കെ.ജെ യേശുദാസ്‌

ചന്ദ്രഹൃദയം താനേ ഉരുകും സന്ധ്യയാണീ മുഖം
കാളിദാസൻ കൈവണങ്ങും കാവ്യമാണീ മുഖം
ജന്മപുണ്യം കൊണ്ടു ദൈവം തന്നതാണീ വരം
അക്ഷരങ്ങൾ കണ്ണുനീരായ്‌ പെയ്തതാണീ സ്വരം
ഏതു വർണ്ണം കൊണ്ടു ദേവീ എഴുതണം നിൻ രൂപം

കൺകളിൽ കാരുണ്യ സാഗരം
വളയിട്ട കൈകളിൽ പൊന്നാതിര
പൂങ്കവിൾ വിടരുന്ന താമര
പുലർകാല കൗതുകം പൂപ്പുഞ്ചിരി
അഴകിന്റെ അഴകിന്നഴകേ അലിയുന്ന മൗനമേ
ഏതു മഴവിൽ തൂവലാൽ
ഞാൻ എഴുതണം നിൻ രൂപം

നൊമ്പരം കുളിരുള്ള നൊമ്പരം
ആത്മാവിലായിരം തേനോർമ്മകൾ
കണ്ടു നാം അറിയാതെ കണ്ടു നാം
ഉരുകുന്ന ജീവിതം കൈമാറുവാൻ
നുകരാത്ത മധുരം തൂവും വിരഹാർദ്ര യാമമേ
ഏതു മിഴിനീർ കനവിനാൽ പകരുമിന്നെൻ സ്നേഹം


ചിത്രം: സത്യം ശിവം സുന്ദരം
സംവിധാനം: റാഫി മെക്കാർട്ടിൻ
വർഷം: 2000
രചന: കൈതപ്രം
സംഗീതം: വിദ്യാസാഗർ
പാടിയത്‌: ഹരിഹരൻ

ഗ ഗ ഗ പ രി സ
സ നി ധ സ സ രി
ഗ ഗ ഗ ധ പ രി സ
സ നി ധ സ സ രി

Walking In The Moonlight I Am Thinking Of You
Listening To The Raindrops I Am Thinking Of You
ഇളമാൻ കണ്ണിലൂടെ I Am Thinking Of You
ഇളനീർ കനവിലൂടെ I Am Thinking Of You
ഹേ സലോമ ഓ സലോമ
ഓ സലോമ ഹോ സലോമാ
Walking In The Moonlight I Am Thinking Of You
Listening To The Raindrops I Am Thinking Of You

ദൂരത്തു കണ്ടാൽ അറിയാത്ത ഭാവം
അരികത്ത്‌ വന്നാൽ ആതിരാപാൽക്കുടം
മുള്ളുള്ളവാക്ക്‌ മുനയുള്ള നോക്ക്‌
കാണാത്തതെല്ലാം കാണുവാൻ കൗതുകം
ഉലയുന്ന പൂമെയ്യിൽ മദനന്റെ വില്ല്‌
മലരമ്പ്‌ പോലെ നിറമുള്ള നാണം
വിടരുന്ന പനിനീർപർവ്വം മനസ്സിനുള്ളിൽ
ഹേ സലോമ സലോമ സലോമ
ഹേഹേ സലോമ സലോമ സലോമ
I Am Thinking Of You
I Am Thinking Of You

പതിനേഴിന്നഴക്‌ കൊലുസ്സിട്ട കൊഞ്ചൽ
ചിറകുള്ള മോഹം കൂന്തലിൽ കാർമുകിൽ
നെഞ്ചം തുളുമ്പും മിന്നൽ തിടമ്പ്‌
മിണ്ടുന്നതെല്ലാം പാതിരാ പൂമഴ
ചുണ്ടോട്‌ ചുണ്ടിൽ നുരയുന്ന ദാഹം
മെയ്യോട്‌ ചേർത്താൽ ആറാട്ട്‌ മേളം
അനുരാഗമുല്ലപ്പന്തൽ കനവാലേ
ഹേ സലോമ സലോമ സലോമ
ഹേഹേ സലോമ സലോമ സലോമ

ഗ ഗ ഗ പ രി സ
സ നി ധ സ സ രി

Walking In The Moonlight I Am Thinking Of You
Listening To The Raindrops I Am Thinking Of You

Click Here To View The Song "Walking In The Moonlight I'm Thinking Of You!"
ചിത്രം: സത്യം ശിവം സുന്ദരം
സംവിധാനം: റാഫി മെക്കാർട്ടിൻ
വർഷം: 2000
രചന: കൈതപ്രം
സംഗീതം: വിദ്യാസാഗർ
പാടിയത്‌: ശങ്കർ മഹാദേവൻ

അങ്ങകലേ എരിതീ കടലിന്നക്കരെയക്കരെ
ദൈവമിരിപ്പൂ കാണാകണ്ണുമായ്‌
ഇങ്ങിവിടെ കദനകടലിന്നിക്കരെയിക്കരെ
നമ്മളിരിപ്പൂ കണ്ണീർ കനവുമായ്‌
പൊൻപുലരിയുണർന്നു ദൂരേ
മൂവന്തി ചുവന്നു ദൂരേ
ഒരു സാന്ത്വനമന്ത്രം പോലെ
ഒരു സംഗമരാഗം പോലെ
ഇനിയെന്നാ സ്വപ്നം പൂക്കുമോ
ഇനിയെന്നാ സ്വർഗ്ഗം കാണുമോ

ഈ സ്നേഹമരികത്തു ചിരിതൂകി നിൽക്കുമ്പോൾ
ആശ്രയമെന്തിനു വേറേ
ഈ കൈകൾ താങ്ങും തണലുമായുള്ളപ്പോൾ
വീടെനിക്കെന്തിനു വേറേ
കരകാണാകായൽ നീന്താം
കതിർക്കാണാ കിളിയായ്‌ പാടാം
ഈ ലഹരിയിൽ മുഴുകാം ആടാം
ഒരു തീരം തേടി പോകാം
ഇതുവഴിയേ ഇനിവരുമോ
പുതുപുത്തനുഷസ്സിൻ തേരുനീ
ഒരുപുതുയുഗ സന്ധ്യാ ശംഖൊലീ

നീയിന്ന് കടലോളം കനിവുമായ്‌ നിൽക്കുമ്പോൾ
പൂങ്കനവെന്തിനു വേറേ
ഏകാന്തസൂര്യനായ്‌ നീ മുന്നിലുള്ളപ്പോൾ
കൈവിളക്കെന്തിനു വേറേ
ഈ തിരയുടെ തുടിയിൽ താളം
ഈ തന്ത്രിയിലേതോ രാഗം
ഈ പുല്ലാങ്കുഴലിൽ പോലും
ഒരു മാനസയമുനാ രാഗം
സാഗരമേ സാന്ത്വനം
ഇനിയെങ്ങാണെങ്ങാ സംക്രമം
ഇനിയെങ്ങാണെങ്ങാ സംഗമം

Click Here To View The Song "Angakale Erithee Kadalinakkare"

വീണ്ടും ചില വീട്ടുകാര്യങ്ങൾ [3]


ചിത്രം: വീണ്ടും ചില വീട്ടുകാര്യങ്ങൾ
സംവിധാനം: സത്യൻ അന്തിക്കാട്‌
വർഷം: 1999
രചന: കൈതപ്രം
സംഗീതം: ജോൺസൺ
പാടിയത്‌: കെ.ജെ യേശുദാസ്‌ & കോറസ്‌

വിശ്വം കാക്കുന്നനാഥാ വിശ്വൈക നായകാ
ആത്മാവിലെരിയുന്ന തീയണയ്ക്കൂ
നിൻ ആത്മചൈതന്യം നിറയ്ക്കൂ
ആത്മചൈതന്യം നിറയ്ക്കൂ

ഇടയൻ കൈവിട്ട കുഞ്ഞാടുകൾ
ഇരുളിൽ കൈത്തിരി തിരയുമ്പോൾ
ആരുമില്ലാത്തവർക്കഭയം നൽകും
കാരുണ്യമെന്നിൽ ചൊരിയേണമേ

അകലാതെ അകലുന്നു സ്നേഹാംബരം
നീ അറിയാതെ പോകുന്നുയെൻ നൊമ്പരം
അന്യനാണെങ്കിലും എന്റെയീ കണ്ണുനീർ
ധന്യമായ്‌ തീരട്ടെ നിൻ വീഥിയിൽ

Click Here To View The Song "Vishwam Kakkunna Naadha"
ചിത്രം: വീണ്ടും ചില വീട്ടുകാര്യങ്ങൾ
സംവിധാനം: സത്യൻ അന്തിക്കാട്‌
വർഷം: 1999
രചന: കൈതപ്രം
സംഗീതം: ജോൺസൺ
പാടിയത്‌: സിന്ധു പ്രേംകുമാർ, കെ.ജെ യേശുദാസ്‌

പിൻനിലാവിൻ പൂവിടർന്നു
പൊൻവസന്തം നോക്കിനിന്നു
ശാരദേന്ദുമുഖീ ഇന്നെൻ പ്രേമസായൂജ്യം

താമസിക്കാൻ തീർത്തു ഞാൻ
രാസകേളി മന്ദിരം
ഓമലേ ഞാൻ കാത്തുനിൽപ്പൂ
നിന്നെ വരവേൽക്കാൻ
എവിടെ നിൻ പല്ലവി
എവിടെ നിൻ നൂപുരം
ഒന്നുചേരാൻ മാറോടു ചേർക്കാൻ
എന്തൊരുന്മാദം

കൊണ്ടുപോകാം നിന്നെയെൻ
പിച്ചകപ്പൂ പന്തലിൽ
താരഹാരം ചാർത്തിനിന്നെ
ദേവ വധുവാക്കാം
അണിനിലാ പീലികൾ
പൊഴിയുമീ ശയ്യയിൽ
വീണുറങ്ങാം ആവോളമഴകിൻ
തേൻകുടം നുകരാം

Click Here To View The Song "Pin Nilaavin Poovidarnnu"
ചിത്രം: വീണ്ടും ചില വീട്ടുകാര്യങ്ങൾ
സംവിധാനം: സത്യൻ അന്തിക്കാട്‌
വർഷം: 1999
രചന: കൈതപ്രം
സംഗീതം: ജോൺസൺ
പാടിയത്‌: പി.ജയചന്ദ്രൻ & കോറസ്‌

കണ്ണെത്താമല മാമല കേറി നോക്കെത്താ
കടവു കടന്ന് വരുന്നുണ്ടേ വരുന്നുണ്ടേ ആരാരോ
പള്ളിപ്പാന പന്തലൊരുക്കെടാ കുടുകുടു
പാണ്ടിചെണ്ട മുറുക്കെടാ ധിമൃതതൈ തകധിമൃതതൈ
കുരുകുക്കുരുപ്പൂങ്കുരുവീ പറവെയ്ക്കെടി പൂങ്കുഴലീ
നാട്ടുവണ്ടി നാടകവണ്ടി നാൽകവലേലെത്തി
ജില്ലം തിറതുള്ളാട്ടം ജില്ലം തിറതുള്ളാട്ടം

മിണ്ടണതെല്ലാം പൂമ്പാട്ട്‌ തട്ടണതെല്ലാം തമ്പേല്‌
നാട്ടുനടപ്പിലൊരാറാട്ട്‌ മുക്കിന്‌മുക്കിന്‌ വരവേൽപ്പ്‌
അക്കരെയിക്കരെ ആനവരമ്പത്തോലക്കുഴല്‌ കുറുങ്കുഴല്‌
തുടിയുടുക്‌ൿപമ്പയിലത്താളം തുടിയുടുക്‌ൿപമ്പയിലത്താളം
ആലിലക്കൊത്തൊരു പൊൻകുരിശുള്ളൊരു
ഞൊറിയിട്ടുടുക്കണ താതമ്പിപ്പെണ്ണിന്‌
കയ്യിൽ കിടക്കണരോട്ടുവള ആഹാ കയ്യിൽ കിടക്കണരോട്ടുവള
അവൾ മാർഗ്ഗം കളിക്കൊത്ത്‌ താളം പിടിക്കുമ്പോ
കിലുകിലുങ്ങുന്നൊരു കല്ലുവള അതുകൊഞ്ചികുണുങ്ങണ
കന്നിവള തുള്ളിതപ്പികൊട്ടിക്കളി ചാടിതുടിക്കുമ്പോ
മേളംതുള്ളണ പൊന്നുവള ആഹാ മേളംതുള്ളണ പൊന്നുവള

ഒത്തുപിടിച്ചവർ കപ്പൽകേറി തക തികു തൈ
പലനാട്‌ നോക്കി പുറപ്പെട്ടാര്‌ തക തികു തൈ
ശിപ്പായിമാരവരല്ലിയുണ്ട്‌ ശെമ്മാശന്മാരവർ പലരുമുണ്ട്‌
ചെമ്പകശ്ശേരിയും കൂടെയുണ്ട്‌ തൃക്കത്ത്‌മന്നനും കൂടെയുണ്ട്‌
തൂറമാറസേപ്പെഴുന്നള്ളുമ്പോൾ തക തികു തൈ
കർത്തങ്ങൾ മാനവരികിലുണ്ട്‌ തക തികു തൈ

മാലാഖമാർ മൊഴിഞ്ഞു ശുഭസങ്കീർത്തനം
ദേവൻ പിറന്നു മണ്ണിൽ നിത്യനായകനായ്‌
ശ്രീയേശുനാഥനെന്നും നമുക്കാശ്രയമേ
പാപങ്ങൾ പോക്കുവാനായ്‌ അവൻ ക്രൂശിതനായ്‌

അതിരുകളില്ലാ വട്ടാരം മതിലുകളില്ലാ കൂടാരം
മൂത്തോർവാക്കിൻ വീടാരം മാളോർക്കെല്ലാം കൊട്ടാരം
അക്കുത്തിക്കുത്തരമനമേട്ടിൽ തെക്കേപ്പാട്ടേ തേന്മാവിൽ
പത്തറുപത്‌ കിളിയുടെ വിളയാട്ടം
പത്തറുപത്‌ കിളിയുടെ വിളയാട്ടം

Thursday, March 12, 2009

കഥ സംവിധാനം കുഞ്ചാക്കോ [1]


ചിത്രം: കഥ സംവിധാനം കുഞ്ചാക്കോ
സംവിധാനം: ഹരിദാസ്‌ കേശവൻ
വർഷം: 2009
രചന: ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം: എം.ജയചന്ദ്രൻ
പാടിയത്‌: ശ്വേത, വിനീത്‌ ശ്രീനിവാസൻ

നീലകൂവളമിഴി നീ പറയൂ
എന്നെ നിനക്കിഷ്ടമാണോ
തങ്കത്താമര വിരിയും പോലെ
നിന്നെ എനിക്കിഷ്ടമായി
തിരിയായ്‌ തെളിഞ്ഞു നിൽക്കുന്നതാര്‌
മാനത്തെ മാലാഖയോ ഓഹ്‌ ഓ

നിലാവുരുക്കിയ വെണ്ണയല്ലേ
നിനക്കു ഞാനൊരു സ്വപ്നമല്ലേ
സ്വയം മറന്നു നീ പാടുമ്പോൾ
കോരിത്തരിപ്പൂ ഞാൻ പൊന്നേ
മധുപാത്രമേ മൃദുഗാനമേ
ഇനി നമ്മളൊന്നല്ലേ ഓഹ്‌ ഓ

തോടാൻ മറന്നൊരു പൂവിതളേ
നിന്നെ തോടാതിരുന്നാൽ എന്തുസുഖം
പറഞ്ഞു തീർക്കാനറിയില്ല
നീ പകർന്നു നൽകും പ്രണയരസം
മനോഹരം മദോന്മദം
ഇതു ജന്മ സാഫല്യം ഓഹ്‌ ഓ

Click Here To View The Song "Neelakoovala Mizhi"

Wednesday, March 11, 2009

സാന്ത്വനം [2]


ചിത്രം: സാന്ത്വനം
സംവിധാനം: സിബി മലയിൽ
വർഷം: 1991
രചന: കൈതപ്രം
സംഗീതം: മോഹൻ സിത്താര
പാടിയത്‌: കെ.എസ്‌ ചിത്ര [കെ.ജെ യേശുദാസ്‌]

ഉണ്ണി വാ വാവോ പൊന്നുണ്ണി വാ വാവോ
ഉണ്ണി വാ വാവോ പൊന്നുണ്ണി വാ വാവോ
നീലപ്പീലി കണ്ണുംപൂട്ടി പൂഞ്ചേലാടാലോ
പൂഞ്ചേലാടാലോ..

മുകിലമ്മേ മഴവില്ലുണ്ടോ മയിലമ്മേ തിരുമുടിയുണ്ടോ
പൊന്നുണ്ണി കണ്ണനു സീമനി കണികാണാൻ മെല്ലെ പോരൂ
അലഞ്ഞൊറിയും പൂങ്കാറ്റേ അരമണിയും ചാർത്തിവരൂ
എന്നുണ്ണിക്കണ്ണനുറങ്ങാൻ വാ വാവോ പാടി വരൂ

ഒരു കണ്ണായ്‌ സൂര്യനുറങ്ങ്‌ മറുകണ്ണായ്‌ തിങ്കളുറങ്ങ്‌
തൃക്കയ്യിൽ വെണ്ണയുറങ്ങ്‌ മാമൂണിനു ഭൂമിയൊരുങ്ങ്‌
തിരുമധുരം കനവിലുറങ്ങ്‌ തിരുനാമം നാവിലുറങ്ങ്‌
എന്നുണ്ണിക്കണ്ണനുറങ്ങാൻ മൂലോകം മുഴുവനുറങ്ങ്‌
മൂലോകം മുഴുവനുറങ്ങ്‌

Click Here To View The Song "Unni Va VaVo"
ചിത്രം: സാന്ത്വനം
സംവിധാനം: സിബി മലയിൽ
വർഷം: 1991
രചന: കൈതപ്രം
സംഗീതം: മോഹൻ സിത്താര
പാടിയത്‌: കെ.എസ്‌ ചിത്ര

സ്വരകന്യകമാർ വീണമീട്ടുകയായ്‌
കുളിരോളങ്ങൾ പകർന്നാടുകയായ്‌
തങ്കരഥമേറിവന്നു
പൂന്തിങ്കൾ പെന്മണിയായ്‌
സുകൃതവനിയിൽ ആരോ പാടും
ആശംസാമംഗളമായ്‌

എങ്ങോ കിനാകടലിന്നുമക്കരേ
അറിയാ മറയെ പുല്ലാംകുഴലൂതുവതാരോ
എന്റെയുള്ളിൽ ആ സ്വരങ്ങൾ ശ്രുതിചേരുമ്പോൾ
മപനിസ ഗ രി ഗരി രി നിസ നിധാ
ഗമ പ ഗമ രി നിധ സ
മെല്ലെ മൃദുപല്ലവി പോലെയതെൻ ഹൃദയ ഗീതമാകവേ
എന്റെ ഒർമ്മകളിൽ വീണലിഞ്ഞ വിരഹ ഗാനമാകവേ
സാന്ത്വനമായ്‌ വന്നൊരീ സൗവർണ്ണ വേളയിൽ

തീരം കവിഞ്ഞൊഴുകുമ്പോൾ പോലുമീ
പുഴയുടെ ഉള്ളം മെല്ലെ തേങ്ങുന്നതെന്തേ
സ്വരകണങ്ങൾ പൊന്നണിഞ്ഞു പെയ്യുമ്പോഴും
മോഹകാർമ്മുകിലിൻ ഉൾതുടിയിൽ കദനതാപമെന്തേ
ഓടിവരും തെന്നലിൽ വിരഹ ഗാനമെന്തേ
ഉണരാത്തതെന്തേ വാസന്ത ദൂതികേ

Click Here To View The Song "Swarakanyakamar Veenameettukayaay"

പഞ്ചാഗ്നി [2]


ചിത്രം: പഞ്ചാഗ്നി
സംവിധാനം: ഹരിഹരൻ
വർഷം: 1986
രചന: ഒ.എൻ.വി കുറുപ്പ്‌
സംഗീതം: ബോംബൈ രവി
പാടിയത്‌: കെ.ജെ യേശുദാസ്‌

സാഗരങ്ങളേ പാടിയുണർത്തിയ
സാമഗീതമേ സാമസംഗീതമേ
ഹൃദയസാഗരങ്ങളേ
സാഗരങ്ങളേ പാടിപാടിയുണർത്തിയ
സാമഗീതമേ സാമസംഗീതമേ
ഹൃദയസാഗരങ്ങളേ
പോരൂ നീയെൻ ലോലമാമീ
ഏകതാരയിൽ ഒന്നിളവേൽപ്പൂ
ഒന്നിളവേൽപ്പൂ.. ആ ആ ആ ആ

പിൻനിലാവിന്റെ പിച്ചകപ്പൂക്കൾ
ചിന്നിയ ശയ്യാതലത്തിൽ
കാതരയാം ചന്ദ്രലേഖയും
ഒരു ശോണരേഖയായ്‌ മായുമ്പോൾ
വീണ്ടും തഴുകിതഴുകി ഉണർത്തും
സ്നേഹസാന്ദ്രമാം ഏതുകരങ്ങൾ

കന്നിമണ്ണിന്റെ ഗന്ധമുയർന്നു
തെന്നൽ മദിച്ചുപാടുന്നു
ഈ നദിതൻ മാറിലാരുടെ
കൈവിരൽപാടുകൾ ഉണരുന്നു
പോരൂ തഴുകിതഴുകിയുണർത്തൂ
മേഘരാഗമെൻ ഏകതാരയിൽ
ആ ആ ആ ആ

Click Here To View The Song "Saagarangale Paadiyunarthiya"
ചിത്രം: പഞ്ചാഗ്നി
സംവിധാനം: ഹരിഹരൻ
വർഷം: 1986
രചന: ഒ.എൻ.വി കുറുപ്പ്‌
സംഗീതം: ബോംബൈ രവി
പാടിയത്‌: കെ.എസ്‌ ചിത്ര

ആ രാത്രി മാഞ്ഞുപോയി
ആ രക്ത ശോഭമായി
ആയിരം കിനാക്കളും പോയ്‌മറഞ്ഞു
ആ രാത്രി മാഞ്ഞുപോയി
പാടാൻ മറന്നുപോയ പാട്ടുകളല്ലോ നിൻ
മാടത്ത മധുരമായ്‌ പാടുന്നു

അത്ഭുത കഥകൾതൻ ചെപ്പുകൾ തുറന്നൊരു
മുത്തെടുത്തിന്നു നിന്റെ മടിയിൽ വെയ്ക്കാം
പ്ലാവില പാത്രങ്ങളിൽ പാവയ്ക്കു
പാൽ കുറുക്കും പൈതലായി
വീണ്ടുമെന്റെ അരികിൽ നിൽക്കൂ

അപ്സരസ്സുകൾ താഴെ ചിത്രശലഭങ്ങളാൽ
പുഷ്പങ്ങൾ തേടിവരും കഥകൾ ചൊല്ലാം
പൂവിനെ പോലും നുള്ളിനോവിക്കാനരുതാത്ത
കേവലസ്നേഹമായി നീ അരികിൽ നിൽക്കൂ

Click Here To View The Song "Aa Rathri Maanjupoyi"

Sunday, March 01, 2009

ആയിരത്തിൽ ഒരുവൻ [5]


ചിത്രം: ആയിരത്തിൽ ഒരുവൻ
സംവിധാനം: സിബി മലയിൽ
വർഷം: 2009
രചന: യൂസഫ്‌ അലി കേച്ചേരി
സംഗീതം: മോഹൻ സിത്താര
പാടിയത്‌: കെ.ജെ യേശുദാസ്‌

ആയിരത്തിൽ ഒരുവൻ ഞാൻ
ആയിരത്തിൽ ഒരുവൻ
ദൈവത്തിൻ ശ്രീകോവിൽ തേടും
ആയിരത്തിൽ ഒരുവൻ
മണ്ണിലും വിണ്ണിലും
തൂണിലും തുരുമ്പിലും
തേടുകയല്ലോ ഞാൻ
ഇന്നും തേടുകയല്ലോ ഞാൻ

ജീവിതമേകിയ മുറിവിൽ
കനിവോടൊരു കൈ തഴുകുമ്പോൾ
നിർവൃതിയറിയുന്നു ശാന്തിയിലലിയുന്നു
എൻമുന്നിലും പ്രത്യാശയായ്‌
സ്നേഹത്തിൻ രൂപത്തിൽ വന്നു ദൈവം

ജന്മം നൽകിയ ബന്ധനമില്ലാതേതോ
മനമിവിടെ
സാന്ത്വനമധുരവുമായ്‌
കരുണാദീപവുമായ്‌
ഉൾകൺകളിൽ സൗന്ദര്യമായ്‌
ജീവന്റെ രൂപത്തിൽ വന്നു ദൈവം

Click Here To View The Song "Aayirathil Oruvan Njaan"
ചിത്രം: ആയിരത്തിൽ ഒരുവൻ
സംവിധാനം: സിബി മലയിൽ
വർഷം: 2009
രചന: യൂസഫ്‌ അലി കേച്ചേരി
സംഗീതം: മോഹൻ സിത്താര
പാടിയത്‌: പി.ജയചന്ദ്രൻ [രാധിക തിലക്‌]

കല്യാണപ്രായമാണ്‌ കനവുണരും കാലമാണ്‌
കരളാകേ തേനാണ്‌
മാൻപേട കണ്ണുള്ള മാമ്പൂവിൻ നിറമുള്ള
പെണ്ണാനെൻ മനം നിറയെ
പൊയ്യല്ലെടൊ ഇത്‌ പൊളിയല്ലെടൊ
അവൾ പൊന്നാണെടൊ എന്റെ നിധിയാണെടൊ
മാടപ്രാവേ വായോ നീയെൻ
നെഞ്ചിൽ കൂടുണ്ടേ ചൂടുണ്ടേ പാട്ടുണ്ടേ

പൊട്ടുകുത്തേണം തങ്കവളയണിയേണം
മധുമൊഴിനിൻ മലർമിഴിയിൽ മയ്യണിയേണം
മംഗല്ല്യപ്പെൺക്കിടാവേ മണിയറയിൽ നീയണയുമ്പോൾ
മറ്റാരും കാണാതെ മന്ദാരപ്പൂവൊത്ത മുത്തം
വന്നു ഞാൻ തരുമ്പോൾ
നാണം കുണുങ്ങരുതേ മാറിക്കളയരുതേ

പട്ടുടുക്കേണം കാലിൽ തളകിലുങ്ങേണം
ചന്തമുള്ള തുടുകവിളിൽ ചന്ദിരൻ വേണം
അനുരാഗ പൂനിലാവേ നാമൊന്നായ്‌ ചേർന്നലിയുമ്പോൾ
ആദ്യത്തെ രാവിന്റെ ആശപ്പൂവിടരുമ്പോൾ
ആനന്ദ തിരയിളകുമ്പോൾ
എന്റെ മനസ്സിനുള്ളിൽ നിന്നെ ഞാൻ മുത്തെടുക്കും


ചിത്രം: ആയിരത്തിൽ ഒരുവൻ
സംവിധാനം: സിബി മലയിൽ
വർഷം: 2009
രചന: യൂസഫ്‌ അലി കേച്ചേരി
സംഗീതം: മോഹൻ സിത്താര
പാടിയത്‌: സുജാത, എം.ജി ശ്രീകുമാർ

കണികാണും താരം നിന്റെ കണ്ണിൽ ദീപമായി സഖീ
നിറമേഴും പുൽകും പൂവു ചൂടി തരളയാം രജനി
ഒരുമുളം തത്തപാടും കുളിരോലക്കൂട്ടിൽ
ശ്രുതിയോർത്തു നിന്നില്ലേ പകലന്തി മാഞ്ഞില്ലേ

തനിച്ചെന്റെ മാറിൽ തളിർക്കുന്നു കാലം
നീയതിൻ പ്രേമമാം തേനരുവി
ഒളിക്കുന്നതെല്ലാം നിനക്കായി മാത്രം
ഞാനീ വീണയിൽ പേരെഴുതി
കാറ്റുപോലും കുറുനിരതഴുകുമ്പോൾ
കാത്തുനിൽക്കും മഴമുകിൽ പൊഴിയുമ്പോൾ
ആരും തോഴി കാണല്ലേ

മറക്കാത്ത മൗനം മനസ്സിന്റെ ഗാനം
നീയതിൻ പല്ലവി പാൽക്കുരുവീ
വലക്കണ്ണിലാരും തളയ്ക്കാത്ത മോഹം
വാനിലും തേനിലും വാർന്നൊഴുകീ
മഞ്ഞുതൂവൽ മിഴികളിലുഴിയുമ്പോൾ
മാരനേതോ വഴികളിലലയുമ്പോൾ
രാവിൽ നീയും തേനല്ലേ


ചിത്രം: ആയിരത്തിൽ ഒരുവൻ
സംവിധാനം: സിബി മലയിൽ
വർഷം: 2009
രചന: യൂസഫ്‌ അലി കേച്ചേരി
സംഗീതം: മോഹൻ സിത്താര
പാടിയത്‌: കെ.എസ്‌ ചിത്ര

മധുവിധുവായ്‌ എൻമാനസമേതോ
മധുര മുന്തിരിയായ്‌
നിനക്കുമാത്രം പകരാൻ എന്നിൽ
നിറഞ്ഞുവല്ലോ സ്നേഹം

ഞാൻ നിന്നെ കണ്ടനാൾ തന്നെ
എന്റെ മനസ്സിൽ നീ നിറഞ്ഞു
സ്വപ്നങ്ങളാൽ ചുടുകണ്ണീരിനാൽ
ഞാൻ നിന്നെ പൂജിച്ചു
എൻ പ്രാണൻ പൂപോലെ
നിന്നുടെ കാൽക്കൽ നേദിച്ചു

നിൻനെഞ്ചം എന്റെ പൂമഞ്ചം
എന്നും ഞാനതിൽ തലചായ്ക്കും
സന്തോഷവും ജീവദുഃഖങ്ങളും
പങ്കിട്ടെടുക്കും നാം
പൊന്നല്ല പണമല്ല
നിൻ കാൽപൂമ്പൊടി ഞാൻ ചൂടും

Click Here To View The Song "Madhuvidhuvaay En Maanasametho"
ചിത്രം: ആയിരത്തിൽ ഒരുവൻ
സംവിധാനം: സിബി മലയിൽ
വർഷം: 2009
രചന: യൂസഫ്‌ അലി കേച്ചേരി
സംഗീതം: മോഹൻ സിത്താര
പാടിയത്‌: കെ.എസ്‌ ചിത്ര [കെ.ജെ യേശുദാസ്‌]

പ്രിയതോഴാ കരയരുതേ അരുളാം സാന്ത്വനം
ദുഃഖങ്ങളേ ദൂരേ ദൂരേ സ്വപ്നങ്ങളേ പോരൂ പോരൂ
മനമിടറാതേ ചിരിമറയാതേ മഞ്ഞിൽ കൊഴിയും
മോഹങ്ങൾ പൂവിടും

എന്നുയിരും നിന്നുയിരും ഒന്നിച്ചിണക്കിയ ദൈവം
ഇന്നു നൽകും നൊമ്പരങ്ങൾ നാളെ വിടരും സൗഭാഗ്യം
ഒരുകയ്യാൽ പ്രഹരിക്കും മറുകയ്യാൽ തഴുകിടും
വിചിത്രമാം പൊരുളല്ലയോ ഓ പ്രിയാ ജീവിതം

വാനിറമ്പിൽ പൊൻവിളക്കായ്‌ മിന്നിതിളങ്ങുന്ന സൂര്യൻ
പാഴിരുളിൽ മറഞ്ഞാലും നാളെ വീണ്ടും വന്നണയും
ഒരുപുറം തമസ്സുള്ള മറുപുറം പ്രഭയുള്ള
തണുപ്പുള്ള തീയല്ലയോ ഓ പ്രിയാ ജീവിതം

Click Here To View The Song "Priyathozhi Karayaruthe"

ഇലവങ്കോട്‌ ദേശം [5]


ചിത്രം: ഇലവങ്കോട്‌ ദേശം
സംവിധാനം: കെ.ജി ജോർജ്ജ്‌
വർഷം: 1998
രചന: ഒ.എൻ.വി കുറുപ്പ്‌
സംഗീതം: വിദ്യാസാഗർ
പാടിയത്‌: കെ.ജെ യേശുദാസ്‌

നേരംപോയ്‌ നേരംപോയ്‌
നേരേ പോ പൂത്തോണി
തീരങ്ങൾ കാണാദൂരത്തായ്‌ രാവേറേയായ്‌
നീ കായൽകാറ്റേ ചുറ്റി വാ
ഒരു മൺകുര കണ്ടോ കാറ്റേ
ഒളിമങ്ങിയ ദീപം പോൽ
ഒരു പെൺകൊടിയുണ്ടോ ദൂരേ
ആരെ ഓർത്തിരിക്കുന്നു ഓഹ്‌

വാതിൽക്കൽ മുട്ടുമ്പോൾ പാതിമെയ്യായോന്റെ
കാലൊച്ചയാണോ കേട്ടു
നീയേതോ രാപ്പൂവിൻ നന്മണം നേദിക്കേ
നീർമിഴി ഈറനായോ
നറുചന്ദന ഗന്ധവുമായ്‌ പോകൂ
ഒരു സാന്ത്വനഗീതവുമായ്‌ പോകൂ
അവൾതൻ ചുടുവീർപ്പുകൾ
ഒപ്പിയെടുത്തൊരു പനിമലരിതൾ
തരൂ തിരികെ വരൂ ഓഹ്‌ ഓഹ്‌

മാനത്തെ പൂത്തോണി മാരിക്കാർ
മായ്ച്ചാലും പാടൂ നീ തോണിക്കാരാ
ദൂരത്തെ തീരങ്ങൾ കേൾക്കും നിൻ ഈണങ്ങൾ
കായൽ പൊന്നോളങ്ങളിൽ
ഇരുൾ മൂടൂപടങ്ങൾ അഴിക്കൂ നീ
നിറമേഴുമണിഞ്ഞു ചിരിക്കൂ നീ
വിരഹചുടു തീയിതിൽ നിന്നുമുയർത്തുക
പ്രിയസഖീ പുലരൊളിയണയുകയായ്‌ ഓഹ്‌ ഓഹ്‌


ചിത്രം: ഇലവങ്കോട്‌ ദേശം
സംവിധാനം: കെ.ജി ജോർജ്ജ്‌
വർഷം: 1998
രചന: ഒ.എൻ.വി കുറുപ്പ്‌
സംഗീതം: വിദ്യാസാഗർ
പാടിയത്‌: കെ.എസ്‌ ചിത്ര, കെ.ജെ യേശുദാസ്‌

ചെമ്പകമലരൊളി പൊൻനൂലിൽ നിനക്കായി
ചന്ദനമണികൾ ഞാൻ കൊരുത്തു വച്ചു
ഞാൻ ഒളിച്ചു വച്ചു
താഴമ്പൂ മണക്കും നിൻ ആമാടപ്പെട്ടീലോ
താപത്താൽ ഉരുകും നിൻ ഹൃദയത്തിലോ

വാക്കിൽ വന്നുദിക്കാത്തൊരാത്മമോഹങ്ങളേതോ
നോക്കിൽ തുടിച്ചതു നീ അറിഞ്ഞതില്ല
വിതുരമീ ഈ വീണയിൽ ഉതിരുമെൻ പ്രാണന്റെ
പരിഭവമൊഴികൾ നീ അറിഞ്ഞതില്ല
അറിയാത്തൊരാഴത്തിലെ പവിഴമുത്തുകളാരും
തിരയുന്നീല ആരും തിരയുന്നീല

പൂത്തുനിൽക്കുമീ നാട്ടുമാവിലൂഞ്ഞാലു കെട്ടി
കാത്തിരുന്നാതിരയും കഴിഞ്ഞു പോയി
മിഴിയിലെ അഞ്ജനവും മിഴിനീരിലലിഞ്ഞു പോയ്‌
കരളിലെ കുയിലെങ്ങോ പറന്നു പോയി
മൊഴികൾ തൻ മൺകുടത്തിൽ നിറയാത്തൊരമൃതാരും
തിരയുന്നീല ആരും തിരയുന്നീല


ചിത്രം: ഇലവങ്കോട്‌ ദേശം
സംവിധാനം: കെ.ജി ജോർജ്ജ്‌
വർഷം: 1998
രചന: ഒ.എൻ.വി കുറുപ്പ്‌
സംഗീതം: വിദ്യാസാഗർ
പാടിയത്‌: കെ.എസ്‌ ചിത്ര [ബിജു നാരായണൻ]

ആടുകൾ മേയുന്ന പുൽമേട്ടിൽ
ആരിയൻ കാവിലെ പൂമേട്ടിൽ
തേൻകനിയാടുന്ന മാന്തോപ്പിൽ
കാവടിയാടുന്ന കാറ്റേ വാ
നീയിതിലേ വരൂ വരൂ ഈ വഴിയേ വരൂ
ആ തേൻ കുളിരേ ആ തേൻ കുളിരേ

കാവിലെ ഊഞ്ഞാലിലാടൂല്ലേ
കാനന മൈനയോത്താടൂല്ലേ
പൂവിനൊരുമ്മ കൊടുക്കൂല്ലേ
മാങ്കനി തേങ്കനി വീഴ്‌ത്തൂല്ലേ

ഏഴിലം പാലയ്ക്കും പൂവന്നു കാവന്നു
കാറ്റേ കാറ്റേ പാടൂ നീ
ഏഴേഴു കന്നിമാർ പൂവിറുത്താടുന്നു
കാറ്റേ കാറ്റേ പാടൂ നീ
പാലയ്ക്കും നീരേകാൻ വാ
പാതിരാപ്പൂ ചൂടാൻ വാ

പാഴ്‌മുളം ചുണ്ടിലും പാലൂട്ടി തേനൂട്ടി
കാറ്റേ കാറ്റേ പാടൂ നീ
പാൽ കതിരുണ്ണിയെ പായസ ചോറൂട്ടി
കാറ്റേ കാറ്റേ പാടൂ നീ
പൊന്നാര്യൻ പാടം നീന്തി
പൊന്നാമ്പൽ പൂവും ചൂടി


ചിത്രം: ഇലവങ്കോട്‌ ദേശം
സംവിധാനം: കെ.ജി ജോർജ്ജ്‌
വർഷം: 1998
രചന: ഒ.എൻ.വി കുറുപ്പ്‌
സംഗീതം: വിദ്യാസാഗർ
പാടിയത്‌: കെ.എസ്‌ ചിത്ര, കെ.ജെ യേശുദാസ്‌

എങ്ങുനിന്നെങ്ങുന്നീ സുഗന്ധം
എന്നെ തിരഞ്ഞെത്തുമീ സുഗന്ധം
എങ്ങുനിന്നെങ്ങുന്നീ സുഗന്ധം
എന്നെ തിരഞ്ഞെത്തുമീ സുഗന്ധം

ജന്മാന്തരങ്ങളിൽ നിന്നോ
ഏതു നന്ദനോദ്യാനത്തിൽ നിന്നോ
എങ്ങോ വിരിഞ്ഞൊരു പൂവിൽ നിന്നോ
പൂവിന്റെയോമൽ കിനാവിൽ നിന്നോ
ഈ നറും സൗരഭം വന്നു
ഈറൻ നിലാവിൽ വന്നു

അജ്ഞാത ശോകങ്ങളിൽ നീളെ പൂക്കും
ആത്മാവിൻ നിശ്വാസമെന്നോ
കാണാത്ത കാനന ദേവനേ നിൻ
പ്രേമത്തിൻ ദൂതുമായ്‌ ഈ വഴിയേ
ഈ മൃദുസൗരഭം വന്നു
ഈ കുളിർകാറ്റിൽ വന്നു


ചിത്രം: ഇലവങ്കോട്‌ ദേശം
സംവിധാനം: കെ.ജി ജോർജ്ജ്‌
വർഷം: 1998
രചന: ഒ.എൻ.വി കുറുപ്പ്‌
സംഗീതം: വിദ്യാസാഗർ
പാടിയത്‌: സുജാത, നെപ്പോളിയൻ, സി.ഒ ആന്റോ

പാണ്ടിമദ്ദളം ചെണ്ട കൈമണി ചേങ്കിലതുടിയും
കാട്ടുചെമ്പക ചോട്ടിലുണ്ടൊരു കൂത്തുകുമ്മിയടി
ഓട്ടുകൈവള ആർത്തിളകണ കാട്ടുകന്യകളൊ
കാറ്റിലാടണ പൂത്തുനിൽക്കണ കാട്ടുവള്ളികളൊ
ഇനിയെന്റെ കുഞ്ഞിതത്തേ എന്നോടുചേർന്നാടൂല്ലേ
എനിക്കു നീ കന്നിതേനല്ലേ
വയനാടൻ കുന്നിൽ പൂത്ത മന്ദാരത്തിൻ ചേലല്ലേ
എനിക്കു നീ മിന്നും പൊന്നല്ലേ

കൊട്ടാമ്പുറത്തയ്യാ നധിം നധിം
കൊട്ടിന്റെ താളത്തിൽ ആടാൻ വായോ
പത്താമ്പുറത്തയ്യാ കൊത്തികൊത്തി
കൊത്താങ്കല്ലാടുന്നേ നാത്തൂൻമാര്‌
മുത്താറപ്പൻ കുന്നുമേൽ കൂത്താടുന്നോർ
പാത്തുവന്നെൻ കോഴീനെ കൊന്നു തിന്നേ
കാട്ടിൽ കടന്നലും മൂളുന്നുണ്ടേ
നാടിന്നു കാവലായ്‌ കണ്ണായിരം

വെട്ടാകുളങ്ങരെ കൈത പൂത്തേ
കൊച്ചുകുളക്കോഴി നിർത്തം വച്ചേ
കെട്ടാപുരേലാരോ പാലു കാച്ച്യേ
പൂച്ചമ്മ പാൽക്കലം കാലിയാക്ക്യേ
തേക്കിൻ കൊമ്പത്താരോ മാടംകെട്ടി
നോക്കെത്താ കാഴ്‌ച്ചകൾ കാണുന്നുണ്ടേ
ചോല തടാകത്തു നീരാട്ടുണ്ടേ
ചോതിയാ ചോലയിൽ നീന്തുന്നുണ്ടേ

ഇരട്ടക്കുട്ടികളുടെ അച്ഛൻ [3]


ചിത്രം: ഇരട്ടക്കുട്ടികളുടെ അച്ഛൻ
സംവിധാനം: സത്യൻ അന്തിക്കാട്‌
വർഷം: 1997
രചന: കൈതപ്രം
സംഗീതം: ജോൺസൺ
പാടിയത്‌: കെ.ജെ യേശുദാസ്‌

എത്രനേരമായ്‌ ഞാൻ കാത്തുകാത്തു നിൽപ്പൂ
ഒന്നിങ്ങു നോക്കുമോ വാർത്തിങ്കളേ
പിണങ്ങരുതേ അരുതേ അരുതേ
പുലരാറായ്‌ തോഴീ

വിൺമാളികയിൽ വാഴുമ്പോഴും
ആമ്പലിനോടു നീ ഇണങ്ങിയില്ലേ
ചന്ദ്രികയോളം വളരുമ്പോഴും
രമണന്റെ കൂടെ ഇറങ്ങിയില്ലേ
വാർമുകിലിൻ പൂങ്കുടിലിൽ
മിണ്ടാതെ നീ ഒളിഞ്ഞതെന്തേ

വെറുതേ ഇനിയും പരിഭവരാവിൻ
മുഖപടമോടെ മറയരുതേ
വൃശ്ചികകാറ്റിൻ കുളിരും ചൂടി
ഈ മുഗ്ദരാവിൽ ഉറക്കമായോ
എഴുന്നേൽക്കൂ ആത്മസഖീ
എതിരേൽക്കാൻ ഞാൻ അരികിലില്ലേ

Click Here To View The Song "Ethra Neramaay Njaan"
ചിത്രം: ഇരട്ടക്കുട്ടികളുടെ അച്ഛൻ
സംവിധാനം: സത്യൻ അന്തിക്കാട്‌
വർഷം: 1997
രചന: കൈതപ്രം
സംഗീതം: ജോൺസൺ
പാടിയത്‌: കെ.എസ്‌ ചിത്ര

കണ്ണനെന്നു പേര്‌ രേവതി നാള്‌
ഉയരങ്ങളിൽ ഉയരാനൊരു രാജയോഗം
മടിയിലുറങ്ങുമ്പോൾ തിങ്കളാണിവൻ
സൂര്യനായ്‌ ഉണരുമെൻ കൈകളിൽ
കണ്ടാലും കണ്ടാലും കൊതിതീരില്ല

പൊന്നുംകുടത്തിന്‌ പൊട്ടുതൊടാൻ വരുമല്ലോ
കടിഞ്ഞൂൽ പിറന്നാളിൻ കന്നികൈകൾ
ദൂരെയൊഴിഞ്ഞു നാവോര്‌ ദീപമുഴിഞ്ഞു മൂവന്തി
നന്മവരാൻ നോമ്പെടുത്തു പൂവാലീ
കോടിയുമായ്‌ കാവുചുറ്റി തെക്കൻ കാറ്റ്‌

ആലിലക്കണ്ണന്‌ ചോറുകൊടുക്കാനല്ലോ
ശ്രീഗുരുവായൂരെ തൃക്കൈവെണ്ണ
കല്ലെട്‌ തുമ്പീ പൂത്തുമ്പീ ചക്കരമാവിൽ കല്ലെറിയാൻ
ഒരുകുമ്പിൾ പൂതരുമോ മണിമുല്ലേ
മാമ്പഴം കൊണ്ടോടിവായോ അണ്ണാർക്കണ്ണാ


ചിത്രം: ഇരട്ടക്കുട്ടികളുടെ അച്ഛൻ
സംവിധാനം: സത്യൻ അന്തിക്കാട്‌
വർഷം: 1997
രചന: കൈതപ്രം
സംഗീതം: ജോൺസൺ
പാടിയത്‌: കെ.എസ്‌ ചിത്ര [കെ.ജെ യേശുദാസ്‌]

നീ കാണുമോ തേങ്ങുമെൻ ഉൾക്കടൽ
രജനി നീയറിയുമോ വിങ്ങുമീ ഗദ്ഗദം
വെറുതെ എന്നാലും ഓർമ്മവന്നെൻ മിഴിനിറഞ്ഞു
മിണ്ടുവാൻ കൊതിയുമായെൻ കരൾ പിടഞ്ഞു

എൻ വാക്കുകൾ വാടിവീണ പൂക്കളായി
മൂകസന്ധ്യയിൽ അന്യയായ്‌ മാറി ഞാൻ
കൂടണഞ്ഞു കതിരു കാണാക്കിളി
എവിടെയോ മാഞ്ഞുപോയ്‌ സാന്ത്വനങ്ങൾ

പാഴ്‌മണ്ണിലെ ബാഷ്പധാരയാണു ഞാൻ
വിരഹ രാത്രിതൻ പാതിരാ ചിന്തു ഞാൻ
ഒന്നു കേൾക്കൂ ജീവിതം പോയൊരീ
പാഴ്‌മുളം തണ്ടിലെ നൊമ്പരങ്ങൾ

നമ്പർ.20 മദ്രാസ്‌ മെയിൽ [1]


ചിത്രം: നമ്പർ.20 മദ്രാസ്‌ മെയിൽ
സംവിധാനം: ജോഷി
വർഷം: 1990
രചന: ഷിബു ചക്രവർത്തി
സംഗീതം: ഔസേപ്പച്ചൻ
പാടിയത്‌: എം.ജി ശ്രീകുമാർ

പിച്ചകപൂങ്കാവുകൾക്കുമപ്പുറം
പവൻ അത്രയുമുരുകി വീണുപോയ്‌
പിച്ചക കുണുക്കുമിട്ടു വിണ്ടഹം
കടന്നിത്ര വേഗമെങ്ങു മാഞ്ഞുപോയ്‌
നീലനഭസ്സിൻ സ്നേഹപടത്തിൻ
മേലേ നിന്നിന്നുടഞ്ഞുവീണു താഴികകുടം

വീണുടഞ്ഞ താഴികകുടം
ആരുരുക്കി മാലതീർത്തുവോ
തീരങ്ങളിൽ തീർത്ത മൺകൂരയിൽ
തീയൂതി ഊതി ഊതി പൂന്തെന്നലോ
ആയിരം കൈകളോ ആവണിപ്പൈതലോ
ആരുപൊന്നാലയിൽ തീർത്ത മിന്നുംപതക്കങ്ങൾ

കോടമഞ്ഞിൻ കോടിയഴിഞ്ഞു
താഴ്‌വരകൾ രാവിലുണർന്നു
താരങ്ങളാം ദീപനാളങ്ങളിൽ
ആറാടും മേലേവാനിൻ പൂവാടിയിൽ
വാരൊളി തിങ്കളിൻ തോണിയിൽ വന്നവൾ
ആരു പൊൻതാരക റാണിയോ ജംജംജംജാം

Click Here To View The Song "Pichaka Poonkaavukalkkumappuram"

വരവേൽപ്പ്‌ [2]


ചിത്രം: വരവേൽപ്പ്‌
സംവിധാനം: സത്യൻ അന്തിക്കാട്‌
വർഷം: 1989
രചന: കൈതപ്രം
സംഗീതം: ജോൺസൺ
പാടിയത്‌: കെ.എസ്‌ ചിത്ര [കെ.ജെ യേശുദാസ്‌]

ദൂരെ ദൂരേ സാഗരം തേടി
പോക്കുവെയിൽ പൊൻനാളം
ഈറനായ്‌ നിലാവിന്നിതളും
താനേ തെളിഞ്ഞ രാവും
ദൂരെ ദൂരേ സാഗരം തേടി
പോക്കുവെയിൽ പൊൻനാളം

മഴനീർത്തുള്ളിയെ മുത്തായ്‌ മാറ്റും
നന്മണി ചിപ്പിയെ പോലേ
നന്മണി ചിപ്പിയെ പോലേ
നറുനെയ്‌ വിളക്കിനെ താരകമാക്കും
സാമഗാനങ്ങളെ പോലേ
സാമഗാനങ്ങളെ പോലേ

ആശാകമ്പളം താമരനൂലാൽ
നെയ്യുവതാരാണോ
നെയ്യുവതാരാണോ
ഒരു സാന്ത്വനത്തിന്റെ മൗനമോ
പഞ്ചവർണ്ണക്കിളിപ്പാട്ടോ
പഞ്ചവർണ്ണക്കിളിപ്പാട്ടോ

Click Here To View The Song "Doore Doore Saagaram"
ചിത്രം: വരവേൽപ്പ്‌
സംവിധാനം: സത്യൻ അന്തിക്കാട്‌
വർഷം: 1989
രചന: കൈതപ്രം
സംഗീതം: ജോൺസൺ
പാടിയത്‌: കെ.ജെ യേശുദാസ്‌

ഓ ഓഹോ ഹോ ഓ ഓഹോ ഹോ
ഓ ഓഹോ ഹോ ഓ ഓഹോ ഹോ
വെള്ളാരപ്പൂമലമേലേ പൊൻകിണ്ണം നീട്ടി നീട്ടി
ആകാശപ്പൂമുടി ചൂടി മുകിലാരപ്പട്ടു ചുറ്റി
ഓണത്താറാടി വരുന്നേ ഓണത്താർ ആടി വരുന്നേ

പൂനുള്ളി കുമ്പാളകുമ്പിൾ നിറഞ്ഞു
ആലകളിൽ പാലമൃതാൽ അകിടു ചുരന്നു
മാമ്പൂ മണവും കുളിരും മാടിവിളക്കേ
കുറുമൊഴിയുടെ കവിളിതളിൽ കുങ്കുമമേറ്റു
കുങ്കുമമേറ്റു

നന്തുണി പാട്ടളീ പാണൻ വരുമ്പോൾ
പാഴിരുളും പാടലമാം കതിരു കവിഞ്ഞേ
കാലിക്കുടമണികളിലെ കേളി പതിഞ്ഞ്‌
അറിയാതൊരു പനിനീരിലെ മഞ്ഞുപൊഴിഞ്ഞേ
മഞ്ഞുപൊഴിഞ്ഞേ

Click Here To View The Song "Vellarappoomala Mele"

Labels

1964 (2) 1965 (3) 1967 (1) 1968 (1) 1969 (1) 1970 (2) 1971 (1) 1972 (1) 1973 (1) 1975 (1) 1976 (3) 1984 (1) 1985 (1) 1986 (2) 1987 (4) 1988 (3) 1989 (6) 1990 (4) 1991 (4) 1992 (5) 1993 (8) 1994 (5) 1995 (6) 1996 (4) 1997 (7) 1998 (11) 1999 (5) 2000 (5) 2001 (5) 2002 (1) 2003 (6) 2004 (7) 2005 (9) 2006 (7) 2007 (10) 2008 (21) 2009 (6) 2010 (1) A Anantha Padmanabhan [Anand] (1) A K Lohithadas (1) A T Abu (1) A T Ummer (1) A Vincent (2) Afzal (3) Alex Paul (6) Alphonse Joseph (1) Amal (1) Anand (1) Anil Babu (1) Anil Panachooran (5) Anitha (2) Aparna Rajeev (1) Asha Menon (1) Asha Ramesh (1) Beeyar Prasad (1) Berny Ignatius (4) Bharathan (1) Bhavana Radhakrishnan (1) Bichu Thirumala (6) Bijipal (1) Biju Narayanan (6) Bipin Prabhakar (1) Blessy (1) Bombay Ravi (2) C O Anto (1) Chandrashekhar (1) Chinmayee (1) Cicily (3) Deepak Dev (4) Deepu (1) Dennis Joseph (2) Devanand (1) Dr.P Ramesh (1) East Coast Vijayan (2) Fazil (3) Franko (4) G Devarajan (9) G Venugopal (8) Gayathri (1) Gireesh Puthencheri (35) Goerge Peter (1) Gomathy (1) Gopisunder (1) Hari Haran (4) Haridas Keshavan (1) Hariharan (1) Harini (1) I S Kundoor (1) Ilayaraja (7) Jassie Gift (4) Jayaraj (2) Job (1) Jofy Tharakan (1) Johnson (16) Joshy (3) Jyotsna (5) K G George (1) K J Yesudas (96) K P Brahmanandan (1) K S Chithra (59) K S Sethumadhavan (2) Kaithapram (42) Kaithapram Viswanath (1) Kalyani Menon (1) Kamal (9) Kanesh Punoor (1) Karthik (3) Kavalam Sreekumar (1) Kochin Haneefa (1) Konniyoor Bhas (1) Krishnachandran (1) Lal Jose (6) Latha Krishnan (1) Lathika (1) Liji Francis (1) M A Nishad (1) M B Sreenivasan (1) M D Ashok (1) M G Radhakrishnan (8) M G Sreekumar (31) M Jayachandran (18) M K Arjunan (1) M Krishnan Nair (2) M Kunchako (1) M Madhusoodhanan Nair (1) M Padmakumar (1) M S Baburaj (2) M S Viswanadhan (1) Madhu Balakrishnan (7) Malavika (1) Malayalam Album Song Lyrics (5) Malayalam Song Lyrics (167) Manjari (2) Manju (1) Mano (1) Mejo Joseph (1) Minmini (2) Mithin Ramakrishnan (1) Mohan Lal (2) Mohan Sithara (9) Mrudula (1) Naadhirsha (1) Nadesh Shankar (1) Nemam Pushparaj (1) Nepolean (1) Nishad (1) Noushad (1) O N V Kuruppu (13) Ouseppachan (14) P B Sreenivas (1) P Bhaskaran (5) P G Vishwambaran (1) P Jayachandran (9) P Leela (2) P N Menon (2) P Susheela (1) Padmakumar (1) Perumbavoor G Raveendranath (2) Pooja Rajesh (1) Poovachal Khader (1) Prabha Varma (1) Pradeep Babu (2) Prakash (1) Prameela (1) Priyadarshan (7) R Sarath (1) R Somashekharan (1) Radhika Thilak (2) Rafeeque Ahmad (3) Rafi Mecartin (2) Raghunath Seth (1) Rahul Raj (2) Rajalakshmi (1) Rajasenan (2) Rajeev Aanchal (1) Rajeev Alunkal (1) Ramesh Babu (2) Ranjith (2) Raveendran (4) Reju Joseph (2) Rimi Tomy (4) Roopa (1) Roshan Andrews (1) S Balakrishnan (2) S P Balasubramaniam (1) S P Venkitesh (6) S Rameshan Nair (5) Saajan Palluruthi (1) Sachidanandhan Puzhangara (2) Sangeeth Sivan (1) Santhosh Kesav (2) Santhosh Varma (1) Sarath (4) Sasi Shankar (1) Sathyan Anthikkad (15) Shabnam (2) Shafi (2) Shankar Mahadevan (4) Shibu Chakravarthy (3) Shreya Ghosal (1) Shwetha (10) Shyaam (3) Shyam Dharman (2) Sibi Malayil (9) Siddique (1) Sindhu Premkumar (1) Sohan Lal (1) Soniya (1) Sowmya (1) Sreekumaran Thambi (5) Sreemoola Nagaram Vijayan (1) Sreenivas (1) Sreevalsan J Menon (1) Sriprakash (1) Sruthi Raj (1) Sudeep Kumar (6) Sudha Ranjith (1) Sujatha (26) Sundara Rajan (1) Sunitha Sarathy (1) Suresh Peters (1) Swarnalatha (1) Teenu Tellence (1) Thirunelloor Karunakaran (1) Thulasidas (1) Tinu Antony (1) Unni Menon (6) V Dakshinamoorthy (3) V G Muralikrishnan (1) V M Vinu (2) Vayalar (9) Vayalar Sarathchandra Varma (12) Venu (1) Vidhu Prathap (2) Vidyadharan (2) Vidyasagar (17) Vijay Yesudas (8) Vineeth Sreenivasan (16) Vipin Xavier (1) Yusuf Ali Kecheri (8)