Monday, September 29, 2008

മിഥുനം


ചിത്രം: മിഥുനം
വർഷം: 1993
രചന: ഒ.എൻ.വി കുറുപ്പ്‌
സംഗീതം: എം.ജി രാധാകൃഷ്ണൻ
പാടിയത്‌: എം.ജി ശ്രീകുമാർ

അല്ലിമലർക്കാവിൽ പൂരം കാണാൻ
അന്നു നമ്മൾ പോയി രാവിൽ നിലാവിൽ
ദൂരെയോരാൽമര ചോട്ടിലിരുന്നു
മാരിവിൽ ഗോപുരമാളിക തീർത്തു
അതിൽ നാമൊന്നായ്‌ ആടി പാടി

ഒരു പൊന്മാനിനെ തേടി നാം പാഞ്ഞു
കാതര മോഹങ്ങൾ കണ്ണീരിൽ മാഞ്ഞു
മഴവില്ലിൻ മണിമേട ഒരു കാറ്റിൽ വീണു
മണ്ണിലെ കളിവീടും മാഞ്ഞുവോ
ഇന്നതും മധുരമൊരോമ്മയായ്‌
മരുഭൂവിലുണ്ടോ മധുമാസ തീർത്ഥം

വെറുതേ സൂര്യനെ ധ്യാനിക്കുമേതോ
പാതിരാപ്പൂവിന്റെ നൊമ്പരം പോലെ
ഒരു കാറ്റിലലിയുന്ന ഹൃദയാർദ്രഗീതം
പിന്നെയും ചിരിക്കുന്നു പൂവുകൾ
മണ്ണിലീ വസന്തത്തിൻ ദൂതികൾ
ഋതുശോഭയാകെ ഒരു കുഞ്ഞു പൂവിൽ


ചിത്രം: മിഥുനം
വർഷം: 1993
രചന: ഒ.എൻ.വി കുറുപ്പ്‌
സംഗീതം: എം.ജി രാധാകൃഷ്ണൻ
പാടിയത്‌: കെ.എസ്‌ ചിത്ര

ഞാറ്റുവേല കിളിയേ നീ ഒരു
പാട്ടുപാടി വരുമോ
കൊന്നപ്പൂത്ത വഴിയിൽ
പൂ എല്ലുമൂത്ത വയലിൽ
കാത്തു നിൽപ്പൂ ഞാനീ പുത്തിലഞ്ഞി ചോട്ടിൽ തനിയേ

അണയു നീ എൻ അമ്പിളി
കുളിരു ചൊരിയുമൊരഴകായ്‌ വരൂ
മുകിലിൻ ചേലത്തുമ്പിലായ്‌
അറിയാ കസവു മലർ തുന്നി വാ
താഴം പൂവിന്നുള്ളിൽ താണിറങ്ങും
കാറ്റുറങ്ങവേ കടലിലുയർന്നെ തിരയിൽ
ശലഭം ഇതണയേ

പുഴയിൽ നിൻ പൊന്നോടമോ
അലകൾ തഴുകും അരയന്നങ്ങൾ
അതിൽ നിൻ ഗാനം കേൾക്കയോ
മധുര മൊഴികൾ നുര ചിമ്മിയോ
മഞ്ഞിൻ നീർകണങ്ങൾ മാറിലോളം
പൂവുണർന്നിതാ
വരുമോ കനിവാർന്ന് ഒരു നാൾ
പ്രിയതമനീ വഴിയേ..

Wednesday, September 24, 2008

അച്ചുവിന്റെ അമ്മ


ചിത്രം: അച്ചുവിന്റെ അമ്മ
വർഷം: 2005
രചന: ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം: ഇളയരാജ
പാടിയത്‌: കെ.എസ്‌ ചിത്ര

എന്തു പറഞ്ഞാലും നീ എന്റേതല്ലേ വാവേ
നിന്നു പിണങ്ങാതേ ഒന്നു കൂടേ പോരു പൂവേ
മാനത്തെക്കൂട്ടിൽ മഞ്ഞു മൈന ഉറങ്ങീല്ലേ
താരാട്ടും പാട്ടിൽ മണിതത്ത ഉറങ്ങീല്ലേ
പിന്നേയും നീ എന്റെ നെഞ്ചിൽ ചാരും ചില്ലിൻ വാതിലിൽ എന്തേ മുത്തിയീല്ല

എന്നും വെയിൽ നാളം വന്നു കണ്ണിൽ തൊട്ടാലും
നിന്നെ കണി കണ്ടേ മണിമുത്തേ മുത്തുണരൂ
തുമ്പ കൊണ്ടു തോണീ തുമ്പി കൊണ്ടൊരാന
കണ്ണെഴുതി നിന്നു കാണാക്കണ്ണാടി
വിളിച്ചുണർത്താൻ കൊതിച്ചു വന്നു കൈമണിക്കാറ്റ്‌
ഇള നെഞ്ചിലെ തൊട്ടിലിലെ താരാട്ടുപ്പാട്ട്‌

എന്നും പ്രിയമോടെ ഒന്നു ചൊല്ലി തന്നാലേ
ചുണ്ടിൽ ജപമാകും ഹരിനാമം പൂവണിയൂ
നീ വെടിഞ്ഞ കൂടും കൂടണഞ്ഞ രാവും
ഇന്നു തനിച്ചാവാൻ എന്തേ കുഞ്ഞോളേ
കൊളുത്തിവെച്ചൊരു തിരിവിളക്കിന്റെ നേരിയ നാളം
മനസ്സിൽ ഇന്നൊരു നൊമ്പരത്തിൻ കേൾക്കാത്തൊരീണം

Monday, September 22, 2008

ചാന്തുപൊട്ട്‌


ചിത്രം: ചാന്തുപൊട്ട്‌
വർഷം: 2005
രചന: വയലാർ ശരത്ചന്ദ്ര വർമ്മ
സംഗീതം: വിദ്യാസാഗർ
പാടിയത്‌: വിനീത്‌ ശ്രീനിവാസൻ

ഓമനപുഴ കടപ്പുറത്തിൻ ഓമനേ പൊന്നോമനേ
ഈ നല്ല മുഖം വാടിയതെന്തിങ്ങനേ ഇങ്ങനേ

നീ കരഞ്ഞാൽ ഈ കരയിൽ പാതിരാ
നീ ചിരിച്ചാൽ ഈ തുറക്ക്‌ ചാകര
വെയിൽ ചായമിടുന്നേ അന്തിമാനമെന്നൊണം
നുണ കുഴി ചേലുള്ള നിൻ കവിളിന്മേൽ
അഴകുള്ള താളമേ ഒഴുകുന്നുരോളമേ
മതി മതി ഈ പിണക്കമെന്തെ ചന്തമെ

നിൻ പിറകെ കാമുകന്റെ കണ്ണുകൾ
നിൻ വഴിയിൽ കാത്തു നിന്ന വണ്ടുകൾ
കൊതിയൊടെ വരുന്നേ മൂളി പാടി വരുന്നേ
ഇടക്കിടെ ചുണ്ടത്തൊരുമ്മ തരാനായി
കടലിന്റെ പൈതലേ കരളിന്റെ കാതലേ
കട മിഴി വീശി മെല്ലെ ഒന്നു നോക്കണേ


കിളിച്ചുണ്ടൻ മാമ്പഴം


ചിത്രം: കിളിച്ചുണ്ടൻ മാമ്പഴം
വർഷം: 2003
പാടിയത്‌: സുജാത, വിനീത്‌ ശ്രീനിവാസൻ

കസവിന്റെ തട്ടമിട്ട്‌ വെള്ളിയരഞ്ഞാണമിട്ട്‌
പൊന്നിന്റെ കൊലുസ്സുമിട്ടൊരു മൊഞ്ചത്തി
കൂന്താലി പുഴയൊരു വമ്പത്തി
ഇവളുടെ മുന്നുംപിന്നും കണ്ടു കൊതിച്ചവർ
മിന്നും മെഹറും കൊണ്ടു നടന്നവർ
കൂനി കൂടി താടി വളർത്തി
കയറൂരി പാഞ്ഞു പഹയത്തി
കൂന്താലി പുഴയൊരു വമ്പത്തി

കുളിരിന്റെ തട്ടുടുത്ത്‌
തുള്ളിവരും നാണമൊത്ത്‌
പെണ്ണിന്റെ പുതുക്ക നെഞ്ചൊരു ചെണ്ടല്ലേ നീ
കൂന്താലി പുഴയിതു കണ്ടില്ലേ നീ
അവളുടെ അക്കം പക്കം നിന്നവരും
ഒപ്പം പലതും കെട്ടി മെനഞ്ഞതും
കൂടെ കൂടെ പാടി ഒരുക്കി
തലയൂരി പോന്നു കള്ളി പഹയത്തി
കൂന്താലി പുഴയൊരു വമ്പത്തി

കനവിന്റെ മുത്തടുക്കി
ഉള്ളിലിരുന്നു ആണൊരുത്തൻ
പെണ്ണെന്തു വരുന്നീലൊപ്പന തീർന്നല്ലോ
ആ കൂന്താലി പുഴയവൾ പോയല്ലോ
അവളൊരു കണ്ണും കയ്യും കൊണ്ടു തരാഞ്ഞതു
പെണ്ണിനു കരളും ചെണ്ടു തളച്ചത്‌
മാരനു കാണാ താമര നീട്ടി
ചിരിതൂകി പൊന്നു തുള്ളി പഹയത്തി
കൂന്താലി പുഴയൊരു വമ്പത്തി

മാടമ്പി


ചിത്രം: മാടമ്പി
വർഷം: 2008
രചന: ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം: എം.ജയചന്ദ്രൻ
പാടിയത്‌: കെ.ജെ യേശുദാസ്‌ [ശ്വേത]

അമ്മമഴക്കാറിനു കൺനിറഞ്ഞു
ആ കണ്ണീരിൽ ഞാൻ നനഞ്ഞു
കന്നിവെയിൽ പാടത്തു കനലെരിഞ്ഞു
ആ മൺക്കൂടിൽ ഞാൻ പിടഞ്ഞു
മണൽമായ്കുമീ കാൽപ്പാടുകൾ
തേടി നടന്നൊരു ജപസന്ധ്യേ

പാർവ്വണങ്ങൾ പടിവാതിൽ ചാരുമൊരു
മനസ്സിൻ നടവഴിയിൽ
രാത്രി നേരമൊരു യാത്രപോയ
നിഴലെവിടേ വിളികേൾക്കാൻ അമ്മേ
സ്വയമെരിയാനൊരു മന്ത്രദീക്ഷ തരുമോ

നീ പകർന്ന നറു പാൽ തുളുമ്പുമൊരു
മൊഴിതൻ ചെറുചിമിഴിൽ
പാതിപാടുമൊരു പാട്ടുപോലെ
അതിലലിയാൻ കൊതിയല്ലേ അമ്മേ
ഇനിയുണരാനൊരു സ്നേഹഗാഥ തരുമോ


ചിത്രം: മാടമ്പി
വർഷം: 2008
രചന: ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം: എം.ജയചന്ദ്രൻ
പാടിയത്‌: രൂപ, സുദീപ്‌ കുമാർ

എന്റെ ശാരികേ
പറയാതെ പോകയോ
നിലാവിലെ നിഴൽ മേടയിൽ
പാതിമാഞ്ഞ പാട്ടു ഞാൻ
പെയ്തൊഴിഞ്ഞുവോ കുളിരുന്നൊർമ്മകൾ
കിനാവിലെ കിളിവാതിലിൽ
കാത്തിരുന്ന സന്ധ്യ ഞാൻ
എന്റെ ശാരികേ

എന്നാലുമെൻ കുഞ്ഞുപ്പൊന്നൂഞ്ഞലിൽ
നീ മിന്നാരമാടുന്നതോർമ്മവരും
പിന്നേയുമെൻ പട്ടുതൂവാലമേൽ
നീ മുത്താരമേകുന്നതോർമ്മവരും
അകലെ നിൽപ്പൂ അകലെ നിൽപ്പൂ ഞാൻ
തനിയെ നിൽപ്പൂ
പേരറിയാത്തൊരു രാക്കിളിയായ്‌
രാക്കിളിയായ്‌

കൺപ്പീലിയിൽ കണ്ടവെൺ സൂര്യനെ
നീ കണ്ണാടിയാക്കുന്നതോർമ്മവരും
സിന്ദൂരമായ്‌ നിന്റെ വെൺനെറ്റിമേൽ
ഈ ചന്ദ്രോദയം കണ്ടതോർമ്മവരും
അരികെ നിൽപ്പൂ അരികെ നിൽപ്പൂ ഞാൻ
അലിഞ്ഞു നിൽപ്പൂ
ആവണിക്കാവിലെ പൗർണ്ണമിയായ്‌
പൗർണ്ണമിയായ്‌


ചിത്രം: മാടമ്പി
വർഷം: 2008
രചന: അനിൽ പനച്ചൂരാൻ
സംഗീതം: എം.ജയചന്ദ്രൻ
പാടിയത്‌: മോഹൻലാൽ

ജീവിതം ഒരു തീവ്രവ്രതമാക്കിയോൻ
ഉഗ്രശപഥത്തിൽ ആത്മാവൊരുലയാക്കിയോൻ
സഹജനു വേണ്ടി ത്യജിച്ചു രാജ്യം
പിന്നെ അവനായ്‌ ഉടവാളുമേന്തിനിന്നോൻ

ഗാംഗേയനാം ഭീഷ്മർ ഇവനല്ലയൊ
ദേവവ്രതനാം പിതാമഹൻ ഇവനല്ലയൊ
ശൂരത്വമോടെ പോയികൊണ്ടുപോന്നു
തേരിലേറ്റി സ്വയംവര കന്യമാരെ
തൻ ബലംകൊണ്ടു താൻ നേടുന്നതൊക്കെയും
അനുജർക്കു വേണ്ടി പരിത്യജിച്ചു

നിയതി വന്യതയാർന്നു പടനയിച്ചു
നന്മതൻ ലോകക്രമം ക്ഷയിച്ചു
തൻ വിധിയോർത്തവൻ
സംക്രാമഭൂമിയിൽ
ശരശയ്യപ്പൂകി പുഞ്ചിരിച്ചു..


ചിത്രം: മാടമ്പി
വർഷം: 2008
രചന: ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം: എം.ജയചന്ദ്രൻ
പാടിയത്‌: ശങ്കർ മഹാദേവൻ

ആനന്ദം ആനന്ദം ആനന്ദമേ
ആനന്ദം ആനന്ദം ആനന്ദമേ
ബ്രഹ്‌മാനന്ദ നിത്യാനന്ദ സദാനന്ദ
പരമാനന്ദ ആനന്ദ ആനന്ദമേ

യയ്യായ യയ്യായ യയ്യായ യയ്യാ യയ്യാ
യയ്യായ യയ്യായ യയ്യായ യയ്യാ യയ്യാ

കല്യാണക്കച്ചേരി പാടാമെടീ
കച്ചേരിക്കാരാനും പോരുന്നോടീ
പോരുമ്പൊ പൂക്കൊമ്പത്താടുന്നൊടീ
അമ്പാട്ടെ തമ്പ്രാട്ടി കുഞ്ഞാങ്കിളി
വെയിലേ വെയിലേ
വെറുതേ തരുമോ
നിറനാഴിയിൽ നിറകേ പൊന്ന്
ഓ ഓാ..

തട്ടും തട്ടാരേ ഓ താലിക്കെന്തുവില
പട്ടോലപ്പൂപ്പന്തൽ കെട്ടാമെട്ടുനില
കാണാകൈതോലെ ഓ പൂവിനെന്തുവില
കാർക്കൂന്തൽ മൂടുമ്പൊ കണ്ണിൽ ചന്ദ്രകല
ഓ ചെറുക്കന്നു ചേലിൽ കുറിവരക്കാൻ
കുറുന്നിലച്ചീന്തിൽ ഹരിചന്തനം
പുഴയിൽ മഴനിറയും ധനുമകരം കുളിരെഴുതും
തിരനുരയിൽ തകിലടിയിൽ തിമ്രതോം

ഓലചങ്ങാലീ ഓ ചേലക്കെന്തുവില
ഓലോലക്കൈയ്യിന്മേൽ തട്ടി ഓട്ടുവള
പാടാംപാപ്പാത്തീ ഓ വേണം തൂശനിലാ
വാർത്തുമ്പ ചോറുണ്ണാൻ കണ്ണൻ വാഴയില
ഓ കണിത്തിങ്കൾ കാച്ചും മണിപപ്പടം
വിളമ്പും നിലാവാൽ പാൽപ്പായസം
ചിരിയിൽ ചെറുചിരിയിൽ
കുറുചിറകിൽ മനമുണരും
അലയൊലിയിൽ നിലവൊളിയിൽ തിമ്രതോം

ലാപ്‌ട്ടോപ്


ചിത്രം: ലാപ്ട്ടോപ്‌
വർഷം: 2008
രചന: റഫീക്ക്‌ അഹമ്മദ്‌
സംഗീതം: ശ്രീവൽസൻ ജെ മേനോൻ
പാടിയത്‌: സോണിയ, അമൽ

ഏതോ ജലശംഖിൽ
കടലായ്‌ നീ നിറയുന്നു
മരുഭൂവിൽ മഴനീർത്തും
നനവായ്‌ നീ പടരുന്നു
പറയാനായ്‌ കഴിയാതെ
പകരാനായ്‌ മുതിരാതെ
തിരതൂവും നെടുവീർപ്പിൽ
കടലാഴം ശ്രുതിയായി
വെറുതേ വെറുതേ

പാതിരാക്കാറ്റിൽ ഏകയായ്‌
പോയ്‌മറഞ്ഞുവോ സൗരഭം
ഏറെ നേർത്തൊരീ തെന്നലിൽ
ഉൾക്കനൽ പൂക്കൾ നീറിയൊ
ഏകാന്തമാമടരുകളിൽ
നീർച്ചാലുപ്പോൽ ഒഴുകി വരൂ
ആത്മാവിലെ ഗിരിനിരയിൽ
നിന്നുള്ളിലെ വെയിൽ വിതറൂ
ആഴങ്ങളിലൂടെ നീളും വേരായ്‌ പടരുമോ

ശ്യാമരാവിന്റെ കൈകളായ്‌
പേലവങ്ങളീ ചില്ലകൾ
ദൂരതാരക ജ്യോതിയാം
കണ്ണുനീർക്കണം മായ്ക്കുമോ
കാതോർക്കുവാൻ പ്രിയമൊഴി
ശ്വാസങ്ങളിൽ പൊതിയു നീ
ആരക്തമായ്‌ സന്ധ്യകൾ
സ്നേഹാതുരം മറയുകയോ
കാണാമുറിവിൽ ഹിമമായ്‌ നീ വീഴുമോ




ചിത്രം: ലാപ്‌ട്ടോപ്‌
വർഷം: 2008
പാടിയത്‌: അമൽ

മേയ്‌മാസമേ നിൻ നെഞ്ചിലെ
പൂവാക ചോക്കുന്നതെന്തേ
ഈറൻ മുകിൽ നിന്നെത്തൊടും
താളങ്ങൾ ഓർമ്മിക്കയാലോ
പ്രണയാരുണം തരുശാഖയിൽ
ജ്വലനാഭമാം ജീവോന്മദം

വേനലിൻ മറവിയിലാർദ്രമായ്‌ ഒഴുകുമീ
പാതിരാ മഴവിരലായ്‌
ലോലമായ്‌ ഇലയുടെ ഓർമ്മയിൽ
തടവു നീ നോവെഴും വരികളുമായി
മണ്ണിന്റെ ഗന്ധം കൂടിക്കലർന്നു
ദാഹങ്ങളായ്‌ നിൻ നെഞ്ചോടു ചേർന്നു
ആപാദമരുണാഭമായ്‌

മൂകമായ്‌ വഴികളിലാരെയൊ
തിരയുമീ കാറ്റിലെ മലർമ്മണമായ്‌
സാന്ദ്രമാം ഇരുളിൽ ലേഖയായ്‌
മായുമീ സന്ധ്യതൻ തൊടുകുറിയായ്‌
ഏതോ വിഷാദം നിന്നിൽ നിറഞ്ഞു
ഏകാന്തമാം നിൻ മൗനം കവിഞ്ഞു
ആപാദമരുണാഭമായ്‌


വെട്ടം


ചിത്രം: വെട്ടം
വർഷം: 2004
രചന: ബീയാർ പ്രസാദ്‌
സംഗീതം: ബേർണി ഇഗ്നേഷ്യസ്‌
പാടിയത്‌: എം.ജി ശ്രീകുമാർ

മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി
നനഞ്ഞോടിയെൻ കുടക്കീഴിൽ നീ വന്ന നാൾ
കാറ്റാലെ നിൻ ഈറൻ മുടി ചേരുന്നിതെൻ മേലാകവെ
നീളുന്നൊരീ മൺപാതയിൽ തോളോടു തോൾ പോയീല്ലയൊ

ഇടറാതെ ഞാൻ ആ കൈയ്യിൽ കൈ ചേർക്കവെ
മയിൽപ്പീലി പാളുംപോലെ നോക്കുന്നുവോ
തണുക്കാതെ മെല്ലെ ചേർക്കും നേരത്തു നീ
വിറക്കുന്നു മെയ്യും മാറും വേറെന്തിനോ
ആശിച്ചു ഞാൻ തോരാത്തൊരീ പൂമാരിയിൽ മൂടട്ടെ ഞാൻ

കുടതുമ്പിൽ ഊറും നീർപ്പോൽ കണ്ണീരുമായ്‌
വിടചൊല്ലി മൂകം നീയും മാഞ്ഞീടവെ
കാറൊഴിഞ്ഞ വാനിൻ ദാഹം തീർന്നീടവെ
വഴിക്കോണിൽ ശോകം നിൽപ്പൂ ഞാൻ ഏകനായ്‌
നീ എത്തുവാൻ മോഹിച്ചു ഞാൻ മഴയത്തുമാ നാൾ വന്നിടാൻ

തേന്മാവിൻ കൊമ്പത്ത്


ചിത്രം: തേന്മാവിൻ കൊമ്പത്ത്‌
വർഷം: 1994
രചന: ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം: ബേർണി ഇഗ്നേഷ്യസ്‌
പാടിയത്‌: എം.ജി ശ്രീകുമാർ

കള്ളി പൂങ്കുയിലേ കന്നി തേന്മൊഴിയെ
കാതിൽ മെല്ലെ ചൊല്ലുമോ
കാവതി കാക്കതൻ കൂട്ടിൽ
മുട്ടയിട്ടന്നൊരു നാൾ
കാനനം നീളെ നീ പാറിപ്പറന്നൊരു
കള്ളം പറഞ്ഞതെന്തേ

മിന്നാര പൊൻകൂട്ടിൽ മിന്നുമാ പൊന്മുട്ട
കാകന്റെ എന്നു ചൊല്ലി
നിന്നെപ്പോലെ കാറ്റുമതേറ്റു ചൊല്ലി
നേരു പറഞ്ഞിട്ടും നെഞ്ഞു തുറന്നിട്ടും
കൂട്ടരും കൈവെടിഞ്ഞു
പിന്നെ പാവം കൂട്ടിൽ തളർന്നിരുന്നു
ആരാരോ ദൂരത്താരാരോ
ആലിൻ കൊമ്പത്തൊരോല കൂട്ടിൽ
നിന്നാലോലം പുഞ്ചിരിച്ചു

ഊരാകെ തെണ്ടുന്നൊരമ്പല പ്രാവുകൾ
നാടാകെ പാടിയപ്പോൾ
കള്ളക്കഥ കാട്ടുതീയായ്‌ പടർന്നു
കാകനെ സ്നേഹിച്ച കാവൽ പെൺപ്പൈങ്കിളി
കഥയറിയാതെ നിന്നു
പിന്നെ പിന്നെ കാതരയായ്‌ കരഞ്ഞു
ആലോലം നീലപ്പൂങ്കാവിൽ നീയിന്നെൻ പുള്ളി
തൂവൽ പിച്ചി ചിഞ്ചില്ലം പുഞ്ചിരിച്ചു

ചന്ദ്രോത്സവം


ചിത്രം: ചന്ദ്രോത്സവം
വർഷം: 2005
രചന: ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം: വിദ്യാസാഗർ
പാടിയത്‌: പി.ജയചന്ദ്രൻ


ആരാരും കാണാതെ ആരോമൽ തൈമുല്ല
പിന്നേയും പൂവിടുമോ
പൂഞ്ചില്ലത്തുമ്പിന്മേൽ ചാഞ്ചാടും പൂമൊട്ടെൻ
നെഞ്ചോടു ചേർന്നിടുമൊ

കളപ്പുരമേയും കന്നി നിലാവേ
ഇനിയും വരുമോ തിരുവോണം
മുടിത്തുമ്പിലീറൻ തുളസിയുമായി
ഇതിലെ വരുമൊ ധനുമാസം
ഒന്നുതൊട്ടാൽ താനേ മൂളാമോ
മനസ്സിനുള്ളിൽ മൗനവീണേ
ഒരു പാട്ടിൻ ശ്രുതിയാവാൻ ഒരു മോഹം മാത്രം

പഴയകിനാവിൽ മുന്തിരി നീരിൽ
പാവം ഹൃദയം അലിയുന്നു
താളുകൾ മറിയും മിഴികളിലോരോ
മോഹം വെറുതേ വിരിയുന്നു
ദൂരേ ഏതോ പക്ഷി പാടുന്നു
കാതരമാം സ്നേഹഗീതം
ഒരു നീലാംബരിയായ്‌ ഞാൻ അതിൽ മാഞ്ഞേ പോയ്‌

Labels

1964 (2) 1965 (3) 1967 (1) 1968 (1) 1969 (1) 1970 (2) 1971 (1) 1972 (1) 1973 (1) 1975 (1) 1976 (3) 1984 (1) 1985 (1) 1986 (2) 1987 (4) 1988 (3) 1989 (6) 1990 (4) 1991 (4) 1992 (5) 1993 (8) 1994 (5) 1995 (6) 1996 (4) 1997 (7) 1998 (11) 1999 (5) 2000 (5) 2001 (5) 2002 (1) 2003 (6) 2004 (7) 2005 (9) 2006 (7) 2007 (10) 2008 (21) 2009 (6) 2010 (1) A Anantha Padmanabhan [Anand] (1) A K Lohithadas (1) A T Abu (1) A T Ummer (1) A Vincent (2) Afzal (3) Alex Paul (6) Alphonse Joseph (1) Amal (1) Anand (1) Anil Babu (1) Anil Panachooran (5) Anitha (2) Aparna Rajeev (1) Asha Menon (1) Asha Ramesh (1) Beeyar Prasad (1) Berny Ignatius (4) Bharathan (1) Bhavana Radhakrishnan (1) Bichu Thirumala (6) Bijipal (1) Biju Narayanan (6) Bipin Prabhakar (1) Blessy (1) Bombay Ravi (2) C O Anto (1) Chandrashekhar (1) Chinmayee (1) Cicily (3) Deepak Dev (4) Deepu (1) Dennis Joseph (2) Devanand (1) Dr.P Ramesh (1) East Coast Vijayan (2) Fazil (3) Franko (4) G Devarajan (9) G Venugopal (8) Gayathri (1) Gireesh Puthencheri (35) Goerge Peter (1) Gomathy (1) Gopisunder (1) Hari Haran (4) Haridas Keshavan (1) Hariharan (1) Harini (1) I S Kundoor (1) Ilayaraja (7) Jassie Gift (4) Jayaraj (2) Job (1) Jofy Tharakan (1) Johnson (16) Joshy (3) Jyotsna (5) K G George (1) K J Yesudas (96) K P Brahmanandan (1) K S Chithra (59) K S Sethumadhavan (2) Kaithapram (42) Kaithapram Viswanath (1) Kalyani Menon (1) Kamal (9) Kanesh Punoor (1) Karthik (3) Kavalam Sreekumar (1) Kochin Haneefa (1) Konniyoor Bhas (1) Krishnachandran (1) Lal Jose (6) Latha Krishnan (1) Lathika (1) Liji Francis (1) M A Nishad (1) M B Sreenivasan (1) M D Ashok (1) M G Radhakrishnan (8) M G Sreekumar (31) M Jayachandran (18) M K Arjunan (1) M Krishnan Nair (2) M Kunchako (1) M Madhusoodhanan Nair (1) M Padmakumar (1) M S Baburaj (2) M S Viswanadhan (1) Madhu Balakrishnan (7) Malavika (1) Malayalam Album Song Lyrics (5) Malayalam Song Lyrics (167) Manjari (2) Manju (1) Mano (1) Mejo Joseph (1) Minmini (2) Mithin Ramakrishnan (1) Mohan Lal (2) Mohan Sithara (9) Mrudula (1) Naadhirsha (1) Nadesh Shankar (1) Nemam Pushparaj (1) Nepolean (1) Nishad (1) Noushad (1) O N V Kuruppu (13) Ouseppachan (14) P B Sreenivas (1) P Bhaskaran (5) P G Vishwambaran (1) P Jayachandran (9) P Leela (2) P N Menon (2) P Susheela (1) Padmakumar (1) Perumbavoor G Raveendranath (2) Pooja Rajesh (1) Poovachal Khader (1) Prabha Varma (1) Pradeep Babu (2) Prakash (1) Prameela (1) Priyadarshan (7) R Sarath (1) R Somashekharan (1) Radhika Thilak (2) Rafeeque Ahmad (3) Rafi Mecartin (2) Raghunath Seth (1) Rahul Raj (2) Rajalakshmi (1) Rajasenan (2) Rajeev Aanchal (1) Rajeev Alunkal (1) Ramesh Babu (2) Ranjith (2) Raveendran (4) Reju Joseph (2) Rimi Tomy (4) Roopa (1) Roshan Andrews (1) S Balakrishnan (2) S P Balasubramaniam (1) S P Venkitesh (6) S Rameshan Nair (5) Saajan Palluruthi (1) Sachidanandhan Puzhangara (2) Sangeeth Sivan (1) Santhosh Kesav (2) Santhosh Varma (1) Sarath (4) Sasi Shankar (1) Sathyan Anthikkad (15) Shabnam (2) Shafi (2) Shankar Mahadevan (4) Shibu Chakravarthy (3) Shreya Ghosal (1) Shwetha (10) Shyaam (3) Shyam Dharman (2) Sibi Malayil (9) Siddique (1) Sindhu Premkumar (1) Sohan Lal (1) Soniya (1) Sowmya (1) Sreekumaran Thambi (5) Sreemoola Nagaram Vijayan (1) Sreenivas (1) Sreevalsan J Menon (1) Sriprakash (1) Sruthi Raj (1) Sudeep Kumar (6) Sudha Ranjith (1) Sujatha (26) Sundara Rajan (1) Sunitha Sarathy (1) Suresh Peters (1) Swarnalatha (1) Teenu Tellence (1) Thirunelloor Karunakaran (1) Thulasidas (1) Tinu Antony (1) Unni Menon (6) V Dakshinamoorthy (3) V G Muralikrishnan (1) V M Vinu (2) Vayalar (9) Vayalar Sarathchandra Varma (12) Venu (1) Vidhu Prathap (2) Vidyadharan (2) Vidyasagar (17) Vijay Yesudas (8) Vineeth Sreenivasan (16) Vipin Xavier (1) Yusuf Ali Kecheri (8)