Sunday, February 08, 2009

മഴവിൽക്കാവടി [3]


ചിത്രം: മഴവിൽക്കാവടി
സംവിധാനം: സത്യൻ അന്തിക്കാട്‌
വർഷം: 1989
രചന: കൈതപ്രം
സംഗീതം: ജോൺസൺ
പാടിയത്‌: സുജാത, ജി.വേണുഗോപാൽ

പള്ളിത്തേരുണ്ടോ ചതുരംഗക്കളമുണ്ടോ
ആമ്പൽക്കുളമുണ്ടോ തിരുതാളിക്കല്ലുണ്ടോ
താളത്തിൽ പൂപ്പട കൂട്ടാനായ്‌
കന്യകമാർ ആയിരമുണ്ടോ ഓ ഓ ഓ
എന്നോമലാളേ കൂടെ കണ്ടോ കണ്ടോ കണ്ടോ

കാടേറിപ്പോരും കിളിയേ പൂക്കൈത
കടവിലൊരാളെ കണ്ടോ നീ കണ്ടോ
താമ്പൂല താമ്പാളത്തിൽ കിളിവാലൻ വെറ്റിലയോടെ
വിരിമാറിൻ വടിവുംകാട്ടി മണവാളൻ ചമയും നേരം
നിന്നുള്ളിൽ പൂക്കാലം മെല്ലെയുണർന്നു
എന്നോടൊന്നുരിയാടാനവന്നിരകെ വരുമെന്നോ

തുളുനാടൻ കോലക്കുയിലേ പൊന്നൂഞ്ഞാൽ
പാട്ടുകളവിടെ കേട്ടോ നീ കേട്ടോ
നിറകതിരും തങ്കവിളക്കും അകതാരിൽ പത്തരമാറ്റും
മറിമാൻമിഴിയാളിൽ കണ്ടോ നിൻ മനമൊന്നുരുകിപോയോ
നിന്നുള്ളിൽ വാസന്തം പാടിയുണർന്നു
എന്നിൽ വീണലിയാനായവളെൻ നിനവിൽ വരുമെന്നോ

Click Here To View The Song "Pallitherundo"
ചിത്രം: മഴവിൽക്കാവടി
സംവിധാനം: സത്യൻ അന്തിക്കാട്‌
വർഷം: 1989
രചന: കൈതപ്രം
സംഗീതം: ജോൺസൺ
പാടിയത്‌: ജി.വേണുഗോപാൽ

മൈനാകപൊന്മുടിയിൽ പൊന്നുരുകി തൂവിപോയ്‌
വിഷുക്കണിക്കൊന്നപോലും താലിപ്പൊൻപ്പൂവണിഞ്ഞു
തൂമഞ്ഞും പൊൻമുത്തായ്‌ പൂവെല്ലാം പൊൻപണമായ്‌

ആതിരാപ്പെണ്ണാളിൻ മണിവീണതന്തികളിൽ
മോഹത്തിൻ നീലാംബരികൾ തെളിയുന്നു മായുന്നു
ദശപുഷ്പം ചൂടുമ്പോൾ മനമുണരും കളമൊഴിതൻ
കരളിൽ കുളിരലയിൽ ഇന്നാക്കയ്യിൽ ഈ കയ്യിൽ
ആടുന്നു കൈവളകൾ

ചേങ്ങില താളത്തിൽ പൊന്നമ്പലമുണരുമ്പോൾ
പാടാൻ മറന്നുറങ്ങും പൈങ്കിളിയും പാടിപ്പോയ്‌
പൂവേപ്പൊലി പാടുന്നു പൂങ്കുയിലും മാളോരും
കരയിൽ മറുകരയിൽ ഇന്നാക്കൊമ്പിൽ ഈ കൊമ്പിൽ
ആടുന്നു പൂന്തളിരും

Click Here To View The Song "Mainaka Ponmudiyil"
ചിത്രം: മഴവിൽക്കാവടി
സംവിധാനം: സത്യൻ അന്തിക്കാട്‌
വർഷം: 1989
രചന: കൈതപ്രം
സംഗീതം: ജോൺസൺ
പാടിയത്‌: കെ.എസ്‌ ചിത്ര

തങ്കത്തോണി തെൻമലയോരം കണ്ടേ
പാലക്കൊമ്പിൽ പാൽകാവടിയും കണ്ടേ
കന്നിയിലക്കുമ്പിളിൽ മുള്ളില്ലാപ്പൂവുണ്ടേ
ഇടനെഞ്ചിൽ തുടിയുണ്ടേ തുടികൊട്ടും പാട്ടുണ്ടേ
കരകാട്ടം കാണാൻ എന്നത്താനുണ്ടേ

തിനകൊയ്യാപ്പാടത്ത്‌ കതിരാടും നേരം
ഏലേലം പുഴയോരം മാനോടും നേരം
നെയ്യാമ്പൽ പൂന്തണ്ടിൽ തിരയാടും നേരം
മൂളിപോയ്‌ കാറ്റും ഞാനും ഓ ഓ ഓ

പൂമാലക്കാവിൽ തിറയാടും നേരം
പഴനിമല കോവിലിൽ മയിലാടും നേരം
ദീപങ്ങൾ തെളിയുമ്പോൾ എന്നുള്ളം പോലും
മേളത്തിൽ തുള്ളിപോയേ ഓ ഓ ഓ

Click Here To View The Song "Thanka Thoni"

C I D നസീർ [2]


ചിത്രം: C I D നസീർ
സംവിധാനം: വേണു
വർഷം: 1971
രചന: ശ്രീകുമാരൻ തമ്പി
സംഗീതം: എം.കെ അർജ്ജുനൻ
പാടിയത്‌: പി.ജയചന്ദ്രൻ

നിൻമണിയറയിലെ നിർമ്മല ശയ്യയിലെ
നീലനീരാളമായ്‌ ഞാൻ മാറിയെങ്കിൽ
ചന്ദനമണമൂറും നിൻ ദേഹമലർവല്ലി
എന്നുമെൻ വിരിമാറിൽ പടരുമല്ലോ

പുണ്യവതീ നിന്റെ പൂങ്കാവനത്തിൽ ഒരു
പുഷ്പശലഭമായ്‌ ഞാൻ പറന്നുവെങ്കിൽ
ശൃംഗാരമധുവൂറും നിൻരാഗപാനപാത്രം
എന്നുമെന്നധരത്തോടടുക്കുമല്ലോ

ഇന്ദുവദനേ നിന്റെ നീരാട്ടുകടവിലെ
ഇന്ദീവരങ്ങളായ്‌ ഞാൻ വിടർന്നുവെങ്കിൽ
ഇന്ദ്രനീലാഭതൂകും നിൻമലർമിഴിയുമായ്‌
സുന്ദരിയങ്ങനെ ഞാനിണങ്ങുമല്ലോ

Click Here To View The Song "Nin Maniyarayile"
ചിത്രം: C I D നസീർ
സംവിധാനം: വേണു
വർഷം: 1971
രചന: ശ്രീകുമാരൻ തമ്പി
സംഗീതം: എം.കെ അർജ്ജുനൻ
പാടിയത്‌: കെ.പി ബ്രഹ്മാനന്ദൻ

നീലനീശീഥിനീ നിൻമണിമേടയിൽ
നിദ്രാവിഹീനയായ്‌ നിന്നു
നിൻ മലർവാടിയിൽ നീറുമൊരോർമ്മപോൽ
നിർമ്മലേ ഞാൻ കാത്തുനിന്നൂ
നിന്നൂ നിന്നൂ ഞാൻ കാത്തുനിന്നൂ

ജാലകവാതിലിൻ വെള്ളിക്കൊളുത്തുകൾ
താളത്തിൽ കാറ്റിൽ കിലുങ്ങി
വാതിൽ തുറക്കുമെന്നോർത്തു വിടർന്നിതെൻ
വാസന്ത സ്വപ്നദളങ്ങൾ
വാസന്ത സ്വപ്നദളങ്ങൾ

തേനൂറും ചന്ദ്രിക തേങ്ങുന്നപൂവിന്റെ
വേദനകാണാതെ മാഞ്ഞു
തേടിതളരും മിഴികളുമായ്‌ ഞാൻ
ദേവിയെ കാണുവാൻ നിന്നൂ

Click Here To View The Song "Neela Nisheedhini"

Saturday, February 07, 2009

ആര്യണകം [2]


ചിത്രം: ആരണ്യകം
സംവിധാനം: ഹരിഹരൻ
വർഷം: 1988
രചന: ഒ.എൻ.വി കുറുപ്പ്‌
സംഗീതം: രഘുനാഥ്‌ സേഠ്‌
പാടിയത്‌: കെ.എസ്‌ ചിത്ര

ഒളിച്ചിരിക്കാൻ
വള്ളിക്കുടിലൊന്നൊരുക്കി വെച്ചില്ലേ
കളിച്ചിരിക്കാൻ കഥപറയാൻ
കിളിമകൾ വന്നില്ലേ
ഇനിയും കിളിമകൾ വന്നില്ലേ

കൂഹൂ കൂഹൂ കൂഹൂ ഞാനും പാടാം
കുയിലേ കൂടെ വരാം
കുറുമ്പു കാട്ടി പറന്നുവോ നീ
നിന്നോടു കൂട്ടില്ലാ
ഓലേഞ്ഞാലീ പോരൂ
നിനക്കൊരുഞ്ഞാലിട്ടു തരാം
ഓലോലം ഞാലിപ്പൂവൻ
തേൻ കുടിച്ചു വരാം

എന്റെ മലർതോഴികളേ
മുല്ലേ മൂക്കുറ്റീ
എന്തേ ഞാൻ കഥപറയുമ്പോൾ
മൂളി കേൾക്കാത്തൂ
തൊട്ടാവാടീ നിന്നെ
എനിക്കെന്തിഷ്ടമാണെന്നോ
താലോലം നിൻ കവിളിൽ
ഞാനൊന്നു തൊട്ടോട്ടേ

Click Here To View The Song "Olichirikkan Vallikudilonnorukki"
ചിത്രം: ആരണ്യകം
സംവിധാനം: ഹരിഹരൻ
വർഷം: 1988
രചന: ഒ.എൻ.വി കുറുപ്പ്‌
സംഗീതം: രഘുനാഥ്‌ സേഠ്‌
പാടിയത്‌: കെ.ജെ യേശുദാസ്‌

ആത്മാവിൽ മുട്ടിവിളിച്ചതു പോലെ
സ്നേഹാതുരമായ്‌ തൊട്ടുരിയാടിയ പോലെ
മണ്ണിന്റെയിളം ചൂടാർന്നൊരു മാറിൽ
ഈറനാമൊരിന്ദുകിരണം പൂവുചാർത്തിയ പോലെ
കന്നിപ്പൂങ്കവിളിൽ തൊട്ടുകടന്നു പോകുവതാരോ
കുളിർ പകർന്നു പോകുവതാരോ
തെന്നലോ തേൻ തുമ്പിയോ
പൊന്നരയാലിൽ മറഞ്ഞിരുന്ന് നിന്നെ കണ്ടു
കൊതിച്ചു പാടിയ കിന്നരകുമാരനോ

താഴമ്പൂ കാറ്റുതലോടിയ പോലെ
നൂറാതിരതൻ രാക്കുളിരാടിയ പോലെ
കുന്നത്തെ വിളക്കുതെളിക്കും കയ്യാൽ
കുഞ്ഞുപൂവിന്നഞ്ജനത്തിൻ ചാന്തുതൊട്ടതു പോലെ
ചാന്തുതൊട്ടതു പോലെ

ആത്മാവിൽ മുട്ടിവിളിച്ചതു പോലെ
സ്നേഹാതുരമായ്‌ തൊട്ടുരിയാടിയ പോലെ
മണ്ണിന്റെയിളം ചൂടാർന്നൊരു മാറിൽ
ഈറനാമൊരിന്ദുകിരണം പൂവുചാർത്തിയ പോലെ
പൂവുചാർത്തിയ പോലെ

Click Here To View The Song "Aathmaavil Muttivilichathu Pole"

മഴയെത്തും മുൻപേ [2]


ചിത്രം: മഴയെത്തും മുൻപേ
സംവിധാനം: കമൽ
വർഷം: 1995
രചന: കൈതപ്രം
സംഗീതം: രവീന്ദ്രൻ
പാടിയത്‌: കെ.എസ്‌ ചിത്ര, കെ.ജെ യേശുദാസ്‌

എന്തിനു വേറൊരു സൂര്യോദയം
നീയെൻ പൊന്നുഷസന്ധ്യയല്ലേ
എന്തിനു വേറൊരു മധുവസന്തം
ഇന്നു നീയെന്നരികിലില്ലേ
മലർവനിയിൽ വെറുതേ

നിന്റെ നൂപുര മർമ്മരം
ഒന്നു കേൾക്കാനായ്‌ വന്നു ഞാൻ
നിന്റെ സാന്ത്വന വേണുവിൽ
രാഗലോലമായി ജീവിതം
നീയെന്റെ ആനന്ദ നീലാംബരി
നീയെന്നുമണയാത്ത ദീപാഞ്ജലി
ഇനിയും ചിലമ്പണിയൂ

ശ്യാമഗോപികേ ഈ മിഴി
പൂക്കളിന്നെന്തേ ഈറനായ്‌
താവകാംഗുലി ലാളനങ്ങളിൽ
ആർദ്രമായി മാനസം
പൂകൊണ്ടു മൂടുന്നു വൃന്ദാവനം
സിന്ദൂരമണിയുന്നു രാഗാംബരം
പാടൂ സ്വരയമുനേ

Click Here To View The Song "Enthinu Veroru Sooryodayam"
ചിത്രം: മഴയെത്തും മുൻപേ
സംവിധാനം: കമൽ
വർഷം: 1995
രചന: കൈതപ്രം
സംഗീതം: രവീന്ദ്രൻ
പാടിയത്‌: സുജാത, കെ.ജെ യേശുദാസ്‌

ആത്മാവിൻ പുസ്തകതാളിൽ ഒരു മയിൽപ്പീലി പിടഞ്ഞു
വാലിട്ടെഴുതുന്ന രാവിൻ വാൽകണ്ണാടിയുടഞ്ഞു
വാർമുകിലും സന്ധ്യാംബരവും ഇരുളിൽ പോയ്‌മറഞ്ഞു
കണ്ണീർ കൈവഴിയിൽ ഓർമ്മകൾ ഇടറിവീണു

കഥയറിയാതിന്നു സൂര്യൻ സ്വർണ്ണതാമരയെ കൈവെടിഞ്ഞു
അറിയാതേ ആരുമറിയാതേ ചിരിതൂകും താരകളറിയാതെ
അമ്പിളിയറിയാതേ ഇളംതെന്നലറിയാതേ
യാമിനിയിൽ ദേവൻ മയങ്ങി

നന്ദനവനിയിലെ ഗായകൻ ചൈത്രവീണയെ കാട്ടിലെറിഞ്ഞു
വിടപറയും കാനനകന്യകളേ അങ്ങകലേ നിങ്ങൾ കേട്ടുവോ
മാനസതന്ത്രികളിൽ വിതുമ്പുന്ന പല്ലവിയിൽ
അലതല്ലും വിരഹ ഗാനം

Click Here To View The Song "Aathmaavin Pusthakathaalil"

Thursday, February 05, 2009

മനസ്സിനക്കരെ [2]


ചിത്രം: മനസ്സിനക്കരെ
സംവിധാനം: സത്യൻ അന്തിക്കാട്‌
വർഷം: 2003
രചന: ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം: ഇളയരാജ
പാടിയത്‌: എം.ജി ശ്രീകുമാർ & കോറസ്‌

മറക്കുടയാൽ മുഖം മറയ്ക്കും മാനല്ലാ
മഷിക്കറുപ്പാൽ മിഴിയെഴുതും മീനല്ലാ
പൂനിലാവല്ല പുലർവേളയിൽ
മുല്ലയാവില്ല മൂവന്തിയിൽ അവൾ
അല്ലിയാമ്പലല്ല കുഞ്ഞുതെന്നലേ കുറുമ്പിന്റെ

മുണ്ടകപ്പാടത്തെ മുത്തും പവിഴവും
കൊയ്യാനെത്തണ പ്രാവാണ്‌
തങ്കക്കിടാങ്ങളെ തഞ്ചിച്ചും കൊഞ്ചിച്ചും
താരാട്ടാനുള്ള പാട്ടാണ്‌
പാലാഴിതിങ്കൾവന്നു കൊണ്ടുവന്ന പാൽക്കുടം
പൂക്കാലമെന്റെ ചുണ്ടിലുമ്മവെച്ച തേൻകണം
ഉള്ളിന്നുള്ളിൽ തുമ്പിതുള്ളും ചെല്ലച്ചെറുപ്രായം

വെള്ളിച്ചിലമ്പിട്ടു തുള്ളികളിക്കുന്ന
കണ്ണാടിപ്പുഴ ചേലാണ്‌
വെണ്ണിലാപ്പെണ്ണിന്റെ മൂക്കുത്തിക്കല്ലിലെ
മുത്തോലും മണിമുത്താണ്‌
കസ്തൂരികാറ്റുവന്നു കൊണ്ടുതന്നപൂമണം
മിന്നാരംമിന്നൽപോലെ മിന്നിമാഞ്ഞ പൊൻനിറം
ഉള്ളിന്നുള്ളിൽ പെയ്തിറങ്ങും ചില്ലുമഴക്കാലം

Click Here To View The Song "Marakkudayaal Mugham Maraykkum"
ചിത്രം: മനസ്സിനക്കരെ
സംവിധാനം: സത്യൻ അന്തിക്കാട്‌
വർഷം: 2003
രചന: ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം: ഇളയരാജ
പാടിയത്‌: ആശ മേനോൻ, വിജയ്‌ യേശുദാസ്‌

തങ്കതിങ്കൾ വാനിലൊരുക്കും വർണ്ണക്കൊട്ടാരം
സങ്കൽപ്പങ്ങൾ പൂത്തുവിടർത്തും സ്വർണ്ണപ്പൂന്തോട്ടം
മുറ്റത്തേ ഒരുനക്ഷത്രം ഒറ്റയ്ക്കെത്തി കാവൽനിൽക്കും
സ്വർഗ്ഗത്തിൻ ഒരുസംഗീതം വിണ്ണിൽനിന്നും മാലാഖമാർ പാടും

ചിത്തിരമുത്തു വിളക്കുതിരികൊളുത്തും മണിമിഴിയഴകിൽ
കിഴക്കിലുദിച്ചൊരു ചിത്രം വരഞ്ഞുതരും രവികിരണങ്ങളിൽ
നദിയോരം വർണ്ണശലഭങ്ങൾ ചിറകാട്ടും ശ്രുതിമധുരങ്ങൾ
കണ്ണിലേ കാവലായ്‌ എന്നിലേ പാതിയായ്‌
എന്നുമെൻ യാത്രയിൽ കൂടെ വരുമോ

ലാത്തിരി പൂത്തിരി രാത്രിയിൽ തെളിയുമൊരിളമനസ്സുകളിൽ
നവരാത്രിയൊരുക്കണ ഒരുത്സവലഹരികൾ തരും സ്വരമഴയിൽ
നനയാതെ മനം നനഞ്ഞുവോ അറിയാതെ സ്വയം അറിഞ്ഞുവോ
സൂര്യനും ചന്ദ്രനും സാക്ഷിയായ്‌ നിൽക്കവേ
സ്വർഗ്ഗമീ മണ്ണിലേക്കിറങ്ങും ഇവിടെ

Click Here To View The Song "Thankathinkal Vaanilorukkum"

നിർണയം [2]


ചിത്രം: നിർണയം
സംവിധാനം: സംഗീത്‌ ശിവൻ
വർഷം: 1995
രചന: ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം: എ.അനന്ത പദ്മനാഭൻ [ആനന്ദ്‌]
പാടിയത്‌: എം.ജി ശ്രീകുമാർ

മലർമാസം ഇതൾകോർക്കും
ഈ ഓമൽ പൂമേനിയിൽ
മുകിൽമാനം മഷിതേക്കും
ഈ വെണ്ണിലാ കൺകളിൽ
തേൻതേന്നലാടാടുമൂഞ്ഞാല നീയല്ലേ
നീ കുറുമ്പിന്റെ തേരേറി വന്നില്ലേ

നിൻ നെഞ്ചിതിൽ തത്തും
തൂമുത്തു ഞാൻ മുത്തും
എല്ലാം മറന്നു പാടും
നിന്നോടലിഞ്ഞു ചേരും
ഇമ ചായുമഴകിന്റെ കുനുപീലിയിൽ
കനിവാർന്ന മിഴിചേർന്നു ശ്രുതിതേടവേ
ഇളമാന്തളിർ തനുവാകെയെൻ
നഖലേഖനം സുഖമേകവേ
ഇന്നോളമില്ലത്തൊരാനന്ദമറിയും നാം

പൂർണ്ണേന്ദുവോ പൂവോ
മാൻപേടയോ നീയോ
ഉള്ളിൽ മിനുങ്ങിമിന്നും
കണ്ണിൽ കുണുങ്ങിയോടും
ഇടതൂർന്ന മുടിമാടി മലർ ചൂടുവാൻ
തുടുവിണ്ണിൽ വിടരുന്നു പുലർതാരകൾ
പ്രിയമേറുമീ നിമിഷങ്ങളിൽ
നിനക്കായി ഞാൻ പകരുന്നിതാ
നവമോഹനാളങ്ങൾ നിറമേകുമീ ജന്മം

Click Here To View The Song "Malar Masam Ithal Korkkum"
ചിത്രം: നിർണയം
സംവിധാനം: സംഗീത്‌ ശിവൻ
വർഷം: 1995
രചന: ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം: എ.അനന്ത പദ്മനാഭൻ [ആനന്ദ്‌]
പാടിയത്‌: എം.ജി ശ്രീകുമാർ

പുലിയങ്ക കോലംകെട്ടി തൈതാരോം താളംകൊട്ടി
പടകൂട്ടി പാടികൂത്താട്‌ കൂത്താട്‌
കരുമാടി കുന്നുമ്മേലേ കണ്ണാരോം പൊത്തിപൊത്തി
കളിയാടി കൂടെ ചാഞ്ചാട്‌ ചാഞ്ചാട്‌
ചുവടുകളിൽ ധിം ധിം താളം തോം തോം മേളം
നീ കൊണ്ടു വാ ഹേയ്‌ ഹേയ്‌

മുകിലാരം മൂടുംനേരം ചുടുകണ്ണീരായ്‌ പെയ്യല്ലേ
കരയാനല്ലല്ലോ ഈ ജന്മം
തിരതല്ലും സന്തോഷത്തിൽ തീരംതേടി പോകാം
ദൂരത്ത്‌ ആരാവാരം പൂരമായ്‌
പടയണിയിൽ ധിം ധിം താളം തോം തോം മേളം
നീ കൊണ്ടു വാ ഹേയ്‌ ഹേയ്‌

കുരുകുഞ്ഞിക്കാറ്റിൽ പോലും പിടിവിട്ടെന്നാൽ
പാറിപോകും തരിമണ്ണാണല്ലോ ഈ ജന്മം
കടലോളം മോഹംപേറി കാലം നോക്കിട്ടെന്തേ നേടാൻ
ആഘോഷിക്കാം കൂട്ടരേ
തരികിടതോം ധിം ധിം താളം തോം തോം മേളം
നീ കൊണ്ടു വാ ഹേയ്‌ ഹേയ്‌

Wednesday, February 04, 2009

പാടുന്ന പുഴ [1]


ചിത്രം: പാടുന്ന പുഴ
സംവിധാനം: എം.കൃഷ്ണൻ നായർ
വർഷം: 1968
രചന: ശ്രീകുമാരൻ തമ്പി
സംഗീതം: വി.ദക്ഷിണാമൂർത്തി
പാടിയത്‌: കെ.ജെ യേശുദാസ്‌

ഹൃദയസരസ്സിലേ പ്രണയപുഷ്പമേ
ഇനിയും നിൻ കഥ പറയൂ
അർദ്ധനിമീലിത മിഴികളിലൂറും
അശ്രുബിന്ദുവെൻ സ്വപ്നബിന്ദുവോ
ഹൃദയസരസ്സിലേ പ്രണയപുഷ്പമേ
ഇനിയും നിൻ കഥ പറയൂ നീ പറയൂ

എഴുതാൻ വെകിയ ചിത്രകഥയിലേ
ഏഴഴകുള്ളൊരു നായിക നീ
എന്നനുരാഗ തപോവനസീമയിൽ
ഇന്നലെ വന്ന തപസ്വിനി നീ
ഹൃദയസരസ്സിലേ പ്രണയപുഷ്പമേ
ഇനിയും നിൻ കഥ പറയൂ നീ പറയൂ

എത്ര സന്ധ്യകൾ ചാലിച്ചു ചാർത്തീ
ഇത്രയും അരുണിമ നിൻ കവിളിൽ
എത്ര സമുദ്ര ഋതന്തം ചാർത്തീ
ഇത്രയും നീലിമ നിന്റെ കണ്ണിൽ
ഹൃദയസരസ്സിലേ പ്രണയപുഷ്പമേ
ഇനിയും നിൻ കഥ പറയൂ നീ പറയൂ

Click Here To View The Song "Hridaya Sarassile"

മണവാട്ടി [1]


ചിത്രം: മണവാട്ടി
സംവിധാനം: കെ.എസ്‌ സേതുമാധവൻ
വർഷം: 1964
രചന: വയലാർ
സംഗീതം: ജി.ദേവരാജൻ
പാടിയത്‌: പി.ലീല, കെ.ജെ യേശുദാസ്‌

അഷ്ടമുടിക്കായലിലെ അന്നനടതോണിയിലെ
ചിന്നക്കിളി ചിങ്കാരക്കിളി ചൊല്ലുമോ
എന്നെ നിനക്കിഷ്ടമാണോ ഇഷ്ടമാണോ

ഓളങ്ങൾ ഓടിവരും നേരം
വാരി പുണരുന്നു തീരം
വാരി വാരി പുണരുന്നു തീരം
മോഹങ്ങൾ തേടിവരും നേരം
ദാഹിച്ചു നിൽക്കുന്നു മാനസം
എൻമനസ്സിലും നിൻമനസ്സിലും
ഇന്നാണല്ലോ പൂക്കാലം പൊന്നു പൂക്കാലം

ഗാനങ്ങൾ മൂളിവരും കാറ്റേ
മാറോടണയ്ക്കുന്നു മാനം
നിന്നെ മാറോടണയ്ക്കുന്നു മാനം
കൂടെ തുഴഞ്ഞുവരും നേരം
കോരിത്തരിയ്ക്കുന്നു ജീവിതം
എൻകിനാവിലും നിൻകിനാവിലും
ഇന്നാണല്ലോ സംഗീതം പ്രേമസംഗീതം

റോസി [1]


ചിത്രം: റോസി
സംവിധാനം: പി.എൻ മേനോൻ
വർഷം: 1965
രചന: പി.ഭാസ്കരൻ
സംഗീതം: ജോബ്‌
പാടിയത്‌: കെ.ജെ യേശുദാസ്‌

അല്ലിയാമ്പൽ കടവിലന്നരയ്ക്കുവെള്ളം
അന്നു നമ്മളൊന്നായ്‌ തുഴഞ്ഞില്ലേ കൊതുമ്പു വള്ളം
നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിൻ വെള്ളം

താമരപ്പൂ നീ ദൂരേ കണ്ടുമോഹിച്ചു
അപ്പോൾ താഴെ ഞാൻനീന്തിചെന്നു പൂവുപൊട്ടിച്ചു
പിന്നെ തണ്ടൊടിഞ്ഞ താമര ഞാൻ കൊണ്ടുവന്നപ്പോൾ
പെണ്ണേ നിൻ കവീളിൽ കണ്ടു മറ്റൊരു താമരക്കാട്‌

കാടു പൂത്തല്ലോ ഞാവൽ കാ പഴുത്തല്ലോ
ഇന്നും കാലമായില്ലേ എന്റെ കൈപിടിച്ചീടാൻ
അന്ന് മൂളിപ്പാട്ട്‌ പാടിതന്ന മുളം തത്തമ്മേ
ഇന്നീ ആളൊഴിഞ്ഞ കൂട്ടിലെന്തേ വന്നുചേരാത്ത്‌

പൊന്മുട്ടയിടുന്ന താറാവ്‌ [2]


ചിത്രം: പൊന്മുട്ടയിടുന്ന താറാവ്‌
സംവിധാനം: സത്യൻ അന്തിക്കാട്‌
വർഷം: 1988
രചന: ഒ.എൻ.വി കുറുപ്പ്‌
സംഗീതം: ജോൺസൺ
പാടിയത്‌: കെ.എസ്‌ ചിത്ര

കുന്നിമണിച്ചെപ്പു തുറന്നെണ്ണിനോക്കും നേരം
പിന്നിൽവന്നു കണ്ണുപൊത്തും തോഴനെങ്ങു പോയി
കാറ്റുവന്നു പൊന്മുളതൻ കാതിൽ മൂളും നേരം
കാത്തുനിന്നാ തോഴനെന്നെ ഓർത്തുപാടും പോലെ

ആറ്റിറമ്പിൽ പൂവുകൾതൻ ഘോഷയാത്രയായി
കൂട്ടിറങ്ങി പൊൻവെയിലിൻ കുങ്കുമപ്പൂ നീളെ
ആവണിതൻ തേരിൽ നീ വരാഞ്ഞതെന്തേ
ഇന്നു നീ വരാഞ്ഞതെന്തേ

ആരെയോർത്തു വേദനിപ്പു ചാരു ചന്ദ്രലേഖ
ഓരിതൾക്കുപോലെ നേർത്തുനേർത്തു പോവതെന്തേ
എങ്കിലും നീ വീണ്ടും പൊൻകുടമായ്‌ നാളെ
മുഴുതിങ്കളാകും നാളെ

Click Here To View The Song "Kunnimanicheppu Thurannu"
ചിത്രം: പൊന്മുട്ടയിടുന്ന താറാവ്‌
സംവിധാനം: സത്യൻ അന്തിക്കാട്‌
വർഷം: 1988
രചന: ഒ.എൻ.വി കുറുപ്പ്‌
സംഗീതം: ജോൺസൺ
പാടിയത്‌: കെ.ജെ യേശുദാസ്‌ & കോറസ്‌

തീയിലുരുക്കി ധിന്തിന്ന ധിന്തിന്ന
തൃത്തകിടാക്കി ധിന്തിന്ന ധിന്തിന്ന
തീയിലുരുക്കി തൃത്തകിടാക്കി
ചേലൊത്തൊരു മാലതീർക്കാൻ
ഏതുപൊന്നെന്റെ തട്ടാരേ
ഏതുപൊന്ന് ഏതുപൊന്ന്

മനസ്സിലുണ്ടേ മോഹമെന്നൊരു മണിച്ചിത്താറാവ്‌
അതിനെ തവിടുകൊടുത്തു വളർത്തി തട്ടാര്‌
ആഹാ താമരയല്ലികൊടുത്തു ചാമയുമെള്ളുംകൊടുത്തു
കുട്ടിത്താറാവിന്നു കടിഞ്ഞൂൽ മുട്ടയിട്ടതു പൊന്മുട്ട
അതുപൊന്മുട്ട ധിന്തിന്ന ധിന്തിന്ന ധിന്തിന്ന ധിന്തിന്ന

മനസ്സിനുള്ളിലെ സ്നേഹമുല്ലയ്ക്ക്‌ മണിത്തിരിവന്നു
അതിലെ മലരും നുള്ളിനടക്കും പെണ്ണിന്റെ
ആഹാ മാണിക്യക്കൈവിരൽ തട്ടി മോതിരക്കൈവിരൽ മുട്ടി
കണ്ണൊന്നടച്ചുതുറക്കും മുൻപേ കാണായ്‌ വന്നതു പൂപ്പൊന്ന്
അതുപൂപ്പൊന്ന് ധിന്തിന്ന ധിന്തിന്ന ധിന്തിന്ന ധിന്തിന്ന

Click Here To View The Song "Theeyilurukki Thrithakidakki"

പാവം പാവം രാജകുമാരൻ [2]


ചിത്രം: പാവം പാവം രാജകുമാരൻ
സംവിധാനം: കമൽ
വർഷം: 1990
രചന: കൈതപ്രം
സംഗീതം: ജോൺസൺ
പാടിയത്‌: കെ.എസ്‌ ചിത്ര

കണ്ണാടിക്കയ്യിൽ കല്യാണംകണ്ടോ
കാക്കാത്തിക്കിളിയേ
ഉള്ളത്തിൽ ചെണ്ടുമല്ലി
പൂവിരിഞ്ഞൊരാളുണ്ടോ
അഴകോലും തമ്പ്രാനുണ്ടോ

തളിരോല കൈനീട്ടും
കതിരോനെപോലെ
അവനെന്നെ തേടിയെത്തുമ്പോൾ
പറയാൻ വയ്യാതെ പാടാൻ വയ്യാതെ
കിളിവാതിൽ പാതിയിലൂടെ
കൺകുളിരെ ഞാൻ കാണും
കണ്ണോടു കൺ നിറയും

ഇളനീല തിരിനീട്ടും
പൊന്നരയാൽക്കൊമ്പിൽ
അവനെന്നെ കണ്ടിരുന്നായോ
ഒരുജന്മം പോരാതെ മറുജന്മം പോരാതെ
തന്നെതാൻ ഒരു നിമിനേരം
ഒരു തുടിയായി ചേരും
കണ്ണോടു കൺ നിറയും

Click Here To View The Song "Kannadi Kayyil"
ചിത്രം: പാവം പാവം രാജകുമാരൻ
സംവിധാനം: കമൽ
വർഷം: 1990
രചന: കൈതപ്രം
സംഗീതം: ജോൺസൺ
പാടിയത്‌: കെ.ജെ യേശുദാസ്‌

പാതിമെയ്‌ മറഞ്ഞതെന്തേ സൗഭാഗ്യതാരമേ
രാവിൻ നീലകലികയിൽ ഏകദീപം നീ

അറിയാതുണർന്നു കതിരാർന്ന ശീലുകൾ
കളമൈനകൾ രാപ്പന്തലിൽ പാടി ശുഭരാത്രി
ഏതോ കുഴലിൽ തെളിയും സ്വരജതി പോലെ
എഴുതാ കനവിൻ മുകുളങ്ങളിൽ അമൃതകണംവീണു

കനകാംബരങ്ങൾ പകരുന്നു കൗതുകം
നിറമാലകൾ തെളിയുന്നിതാ മഴവിൽകൊടിപോലെ
ആയിരം കൈകളാൽ അലകളതെഴുതുന്ന രാവിൽ
എഴുതാ കനവിൻ മുകുളങ്ങളിൽ അമൃതകണംവീണു

തുടർക്കഥ [3]


ചിത്രം: തുടർക്കഥ
സംവിധാനം: ഡെന്നിസ്‌ ജോസഫ്‌
വർഷം: 1991
രചന: ഒ.എൻ.വി കുറുപ്പ്‌
സംഗീതം: എസ്‌.പി വെങ്കിടേഷ്‌
പാടിയത്‌: എം.ജി ശ്രീകുമാർ, കെ.എസ്‌ ചിത്ര

ആതിരവരവായി പൊന്നാതിരവരവായി
നിളയുടെ പുളിനവും ഇന്നാലോലം
അഴകൊടു കമലദളം നീട്ടുന്നു
മാംഗല്യഹാരം ദേവിക്കു ചാർത്താൻ
മഞ്ജുസ്വരങ്ങൾ കോർത്തൊരു ഹാരം ശ്രീരാഗമായ്‌

ഒരുകാലിൽ കാഞ്ചന കാൽച്ചിലമ്പും
മറുകാലിൽ കരിനാഗ കാൽതാളവും
ഉൽപുളകം തുടി കൊട്ടുന്നുവോ
പാൽ തിരകൾ നടമാടുന്നുവോ
കനവോ നിലാവോ ഉതിരുന്നുലകാകെ

താരാപദങ്ങളിൽ നിന്നിറങ്ങീ
താണുയർന്നാടും പദങ്ങളുമായ്‌
മാനസമാകും തിരുവരങ്ങിൽ
ആനന്ദലാസ്യം ഇന്നാടാൻ വരൂ
പൂ കുടയായ്‌ ഗഗനം
പുലർകാല കാന്തിയണിയേ
പാർത്തലമാകെയിതാ ശിവശക്തി താണ്ഡവം
ധിരന ധിം തനന ധിരന ധിം തനന ധിം ധിം
തനന ധിം ധിരന ധിം ധിരന ധിം


ചിത്രം: തുടർക്കഥ
സംവിധാനം: ഡെന്നിസ്‌ ജോസഫ്‌
വർഷം: 1991
രചന: ഒ.എൻ.വി കുറുപ്പ്‌
സംഗീതം: എസ്‌.പി വെങ്കിടേഷ്‌
പാടിയത്‌: കെ.എസ്‌ ചിത്ര, എം.ജി ശ്രീകുമാർ

മാണിക്യക്കുയിലേ നീ
കാണാത്ത കാടുണ്ടോ
കാണാത്ത കാട്ടിലേതോ
നീലകടമ്പുണ്ടോ

നീലപ്പൂങ്കടവിൽ കണ്ണൻ
ചാരി നിന്നാൽ
നീളെ നീളെ പൂമാരീ
നീളെ പൂമാരീ

കാണാക്കാർ കുയിലായ്‌ കണ്ണൻ
ഇന്നും വന്നോ
എന്തേ ഇന്നീ പൂമാരീ
എന്തേ പൂമാരീ


ചിത്രം: തുടർക്കഥ
സംവിധാനം: ഡെന്നിസ്‌ ജോസഫ്‌
വർഷം: 1991
രചന: ഒ.എൻ.വി കുറുപ്പ്‌
സംഗീതം: എസ്‌.പി വെങ്കിടേഷ്‌
പാടിയത്‌: കെ.എസ്‌ ചിത്ര, എം.ജി ശ്രീകുമാർ

അളകാപുരിയിൽ അഴകിൻ വനിയിൽ
ഒരുനാൾ ഒരുനാൾ ഞാൻ വരും
കുളിർ നിഴലെഴും വഴികളിൽ
വരവേൽക്കുവാൻ കിളിമൊഴികളായ്‌
അരുമയായ്‌ സ്വരവന്ദനം
മതിമുഖീ നിൻ പ്രമദവനികയിൽ

രാജസദസ്സിൽ ഞാനണയുമ്പോൾ
ഗാനവിരുന്നിൻ ലഹരികളിൽ
ഞാനറിയാതേ പാടുവതുണ്ടാ
രാജകുമാരി ഉണരുണരൂ
സുരതരു പുഷ്പശോഭമാം മിഴികൾ
തെരുതെരെ എന്നെയാർദ്രമായ്‌ തഴുകും
വരികയായ്‌ ഹൃദയവനികയിൽ

നീ മടിചേർക്കും വീണയിൽ എൻ പേർ
താമരനൂലിൽ നറുമണിപോൽ
നീയറിയാതേ കോർത്തരുളുന്നു
രാജകുമാരാ വരു വരു നീ
മധുരമൊരാത്മഹർഷമോ മൊഴിയിൽ
മധുകണമായി മാറുമാ നിമിഷം
വരികയായി പ്രമദവനികയിൽ

Labels

1964 (2) 1965 (3) 1967 (1) 1968 (1) 1969 (1) 1970 (2) 1971 (1) 1972 (1) 1973 (1) 1975 (1) 1976 (3) 1984 (1) 1985 (1) 1986 (2) 1987 (4) 1988 (3) 1989 (6) 1990 (4) 1991 (4) 1992 (5) 1993 (8) 1994 (5) 1995 (6) 1996 (4) 1997 (7) 1998 (11) 1999 (5) 2000 (5) 2001 (5) 2002 (1) 2003 (6) 2004 (7) 2005 (9) 2006 (7) 2007 (10) 2008 (21) 2009 (6) 2010 (1) A Anantha Padmanabhan [Anand] (1) A K Lohithadas (1) A T Abu (1) A T Ummer (1) A Vincent (2) Afzal (3) Alex Paul (6) Alphonse Joseph (1) Amal (1) Anand (1) Anil Babu (1) Anil Panachooran (5) Anitha (2) Aparna Rajeev (1) Asha Menon (1) Asha Ramesh (1) Beeyar Prasad (1) Berny Ignatius (4) Bharathan (1) Bhavana Radhakrishnan (1) Bichu Thirumala (6) Bijipal (1) Biju Narayanan (6) Bipin Prabhakar (1) Blessy (1) Bombay Ravi (2) C O Anto (1) Chandrashekhar (1) Chinmayee (1) Cicily (3) Deepak Dev (4) Deepu (1) Dennis Joseph (2) Devanand (1) Dr.P Ramesh (1) East Coast Vijayan (2) Fazil (3) Franko (4) G Devarajan (9) G Venugopal (8) Gayathri (1) Gireesh Puthencheri (35) Goerge Peter (1) Gomathy (1) Gopisunder (1) Hari Haran (4) Haridas Keshavan (1) Hariharan (1) Harini (1) I S Kundoor (1) Ilayaraja (7) Jassie Gift (4) Jayaraj (2) Job (1) Jofy Tharakan (1) Johnson (16) Joshy (3) Jyotsna (5) K G George (1) K J Yesudas (96) K P Brahmanandan (1) K S Chithra (59) K S Sethumadhavan (2) Kaithapram (42) Kaithapram Viswanath (1) Kalyani Menon (1) Kamal (9) Kanesh Punoor (1) Karthik (3) Kavalam Sreekumar (1) Kochin Haneefa (1) Konniyoor Bhas (1) Krishnachandran (1) Lal Jose (6) Latha Krishnan (1) Lathika (1) Liji Francis (1) M A Nishad (1) M B Sreenivasan (1) M D Ashok (1) M G Radhakrishnan (8) M G Sreekumar (31) M Jayachandran (18) M K Arjunan (1) M Krishnan Nair (2) M Kunchako (1) M Madhusoodhanan Nair (1) M Padmakumar (1) M S Baburaj (2) M S Viswanadhan (1) Madhu Balakrishnan (7) Malavika (1) Malayalam Album Song Lyrics (5) Malayalam Song Lyrics (167) Manjari (2) Manju (1) Mano (1) Mejo Joseph (1) Minmini (2) Mithin Ramakrishnan (1) Mohan Lal (2) Mohan Sithara (9) Mrudula (1) Naadhirsha (1) Nadesh Shankar (1) Nemam Pushparaj (1) Nepolean (1) Nishad (1) Noushad (1) O N V Kuruppu (13) Ouseppachan (14) P B Sreenivas (1) P Bhaskaran (5) P G Vishwambaran (1) P Jayachandran (9) P Leela (2) P N Menon (2) P Susheela (1) Padmakumar (1) Perumbavoor G Raveendranath (2) Pooja Rajesh (1) Poovachal Khader (1) Prabha Varma (1) Pradeep Babu (2) Prakash (1) Prameela (1) Priyadarshan (7) R Sarath (1) R Somashekharan (1) Radhika Thilak (2) Rafeeque Ahmad (3) Rafi Mecartin (2) Raghunath Seth (1) Rahul Raj (2) Rajalakshmi (1) Rajasenan (2) Rajeev Aanchal (1) Rajeev Alunkal (1) Ramesh Babu (2) Ranjith (2) Raveendran (4) Reju Joseph (2) Rimi Tomy (4) Roopa (1) Roshan Andrews (1) S Balakrishnan (2) S P Balasubramaniam (1) S P Venkitesh (6) S Rameshan Nair (5) Saajan Palluruthi (1) Sachidanandhan Puzhangara (2) Sangeeth Sivan (1) Santhosh Kesav (2) Santhosh Varma (1) Sarath (4) Sasi Shankar (1) Sathyan Anthikkad (15) Shabnam (2) Shafi (2) Shankar Mahadevan (4) Shibu Chakravarthy (3) Shreya Ghosal (1) Shwetha (10) Shyaam (3) Shyam Dharman (2) Sibi Malayil (9) Siddique (1) Sindhu Premkumar (1) Sohan Lal (1) Soniya (1) Sowmya (1) Sreekumaran Thambi (5) Sreemoola Nagaram Vijayan (1) Sreenivas (1) Sreevalsan J Menon (1) Sriprakash (1) Sruthi Raj (1) Sudeep Kumar (6) Sudha Ranjith (1) Sujatha (26) Sundara Rajan (1) Sunitha Sarathy (1) Suresh Peters (1) Swarnalatha (1) Teenu Tellence (1) Thirunelloor Karunakaran (1) Thulasidas (1) Tinu Antony (1) Unni Menon (6) V Dakshinamoorthy (3) V G Muralikrishnan (1) V M Vinu (2) Vayalar (9) Vayalar Sarathchandra Varma (12) Venu (1) Vidhu Prathap (2) Vidyadharan (2) Vidyasagar (17) Vijay Yesudas (8) Vineeth Sreenivasan (16) Vipin Xavier (1) Yusuf Ali Kecheri (8)