Showing posts with label 1998. Show all posts
Showing posts with label 1998. Show all posts
Sunday, March 01, 2009
ഇലവങ്കോട് ദേശം [5]
ചിത്രം: ഇലവങ്കോട് ദേശം
സംവിധാനം: കെ.ജി ജോർജ്ജ്
വർഷം: 1998
രചന: ഒ.എൻ.വി കുറുപ്പ്
സംഗീതം: വിദ്യാസാഗർ
പാടിയത്: കെ.ജെ യേശുദാസ്
നേരംപോയ് നേരംപോയ്
നേരേ പോ പൂത്തോണി
തീരങ്ങൾ കാണാദൂരത്തായ് രാവേറേയായ്
നീ കായൽകാറ്റേ ചുറ്റി വാ
ഒരു മൺകുര കണ്ടോ കാറ്റേ
ഒളിമങ്ങിയ ദീപം പോൽ
ഒരു പെൺകൊടിയുണ്ടോ ദൂരേ
ആരെ ഓർത്തിരിക്കുന്നു ഓഹ്
വാതിൽക്കൽ മുട്ടുമ്പോൾ പാതിമെയ്യായോന്റെ
കാലൊച്ചയാണോ കേട്ടു
നീയേതോ രാപ്പൂവിൻ നന്മണം നേദിക്കേ
നീർമിഴി ഈറനായോ
നറുചന്ദന ഗന്ധവുമായ് പോകൂ
ഒരു സാന്ത്വനഗീതവുമായ് പോകൂ
അവൾതൻ ചുടുവീർപ്പുകൾ
ഒപ്പിയെടുത്തൊരു പനിമലരിതൾ
തരൂ തിരികെ വരൂ ഓഹ് ഓഹ്
മാനത്തെ പൂത്തോണി മാരിക്കാർ
മായ്ച്ചാലും പാടൂ നീ തോണിക്കാരാ
ദൂരത്തെ തീരങ്ങൾ കേൾക്കും നിൻ ഈണങ്ങൾ
കായൽ പൊന്നോളങ്ങളിൽ
ഇരുൾ മൂടൂപടങ്ങൾ അഴിക്കൂ നീ
നിറമേഴുമണിഞ്ഞു ചിരിക്കൂ നീ
വിരഹചുടു തീയിതിൽ നിന്നുമുയർത്തുക
പ്രിയസഖീ പുലരൊളിയണയുകയായ് ഓഹ് ഓഹ്
ചിത്രം: ഇലവങ്കോട് ദേശം
സംവിധാനം: കെ.ജി ജോർജ്ജ്
വർഷം: 1998
രചന: ഒ.എൻ.വി കുറുപ്പ്
സംഗീതം: വിദ്യാസാഗർ
പാടിയത്: കെ.എസ് ചിത്ര, കെ.ജെ യേശുദാസ്
ചെമ്പകമലരൊളി പൊൻനൂലിൽ നിനക്കായി
ചന്ദനമണികൾ ഞാൻ കൊരുത്തു വച്ചു
ഞാൻ ഒളിച്ചു വച്ചു
താഴമ്പൂ മണക്കും നിൻ ആമാടപ്പെട്ടീലോ
താപത്താൽ ഉരുകും നിൻ ഹൃദയത്തിലോ
വാക്കിൽ വന്നുദിക്കാത്തൊരാത്മമോഹങ്ങളേതോ
നോക്കിൽ തുടിച്ചതു നീ അറിഞ്ഞതില്ല
വിതുരമീ ഈ വീണയിൽ ഉതിരുമെൻ പ്രാണന്റെ
പരിഭവമൊഴികൾ നീ അറിഞ്ഞതില്ല
അറിയാത്തൊരാഴത്തിലെ പവിഴമുത്തുകളാരും
തിരയുന്നീല ആരും തിരയുന്നീല
പൂത്തുനിൽക്കുമീ നാട്ടുമാവിലൂഞ്ഞാലു കെട്ടി
കാത്തിരുന്നാതിരയും കഴിഞ്ഞു പോയി
മിഴിയിലെ അഞ്ജനവും മിഴിനീരിലലിഞ്ഞു പോയ്
കരളിലെ കുയിലെങ്ങോ പറന്നു പോയി
മൊഴികൾ തൻ മൺകുടത്തിൽ നിറയാത്തൊരമൃതാരും
തിരയുന്നീല ആരും തിരയുന്നീല
ചിത്രം: ഇലവങ്കോട് ദേശം
സംവിധാനം: കെ.ജി ജോർജ്ജ്
വർഷം: 1998
രചന: ഒ.എൻ.വി കുറുപ്പ്
സംഗീതം: വിദ്യാസാഗർ
പാടിയത്: കെ.എസ് ചിത്ര [ബിജു നാരായണൻ]
ആടുകൾ മേയുന്ന പുൽമേട്ടിൽ
ആരിയൻ കാവിലെ പൂമേട്ടിൽ
തേൻകനിയാടുന്ന മാന്തോപ്പിൽ
കാവടിയാടുന്ന കാറ്റേ വാ
നീയിതിലേ വരൂ വരൂ ഈ വഴിയേ വരൂ
ആ തേൻ കുളിരേ ആ തേൻ കുളിരേ
കാവിലെ ഊഞ്ഞാലിലാടൂല്ലേ
കാനന മൈനയോത്താടൂല്ലേ
പൂവിനൊരുമ്മ കൊടുക്കൂല്ലേ
മാങ്കനി തേങ്കനി വീഴ്‌ത്തൂല്ലേ
ഏഴിലം പാലയ്ക്കും പൂവന്നു കാവന്നു
കാറ്റേ കാറ്റേ പാടൂ നീ
ഏഴേഴു കന്നിമാർ പൂവിറുത്താടുന്നു
കാറ്റേ കാറ്റേ പാടൂ നീ
പാലയ്ക്കും നീരേകാൻ വാ
പാതിരാപ്പൂ ചൂടാൻ വാ
പാഴ്‌മുളം ചുണ്ടിലും പാലൂട്ടി തേനൂട്ടി
കാറ്റേ കാറ്റേ പാടൂ നീ
പാൽ കതിരുണ്ണിയെ പായസ ചോറൂട്ടി
കാറ്റേ കാറ്റേ പാടൂ നീ
പൊന്നാര്യൻ പാടം നീന്തി
പൊന്നാമ്പൽ പൂവും ചൂടി
ചിത്രം: ഇലവങ്കോട് ദേശം
സംവിധാനം: കെ.ജി ജോർജ്ജ്
വർഷം: 1998
രചന: ഒ.എൻ.വി കുറുപ്പ്
സംഗീതം: വിദ്യാസാഗർ
പാടിയത്: കെ.എസ് ചിത്ര, കെ.ജെ യേശുദാസ്
എങ്ങുനിന്നെങ്ങുന്നീ സുഗന്ധം
എന്നെ തിരഞ്ഞെത്തുമീ സുഗന്ധം
എങ്ങുനിന്നെങ്ങുന്നീ സുഗന്ധം
എന്നെ തിരഞ്ഞെത്തുമീ സുഗന്ധം
ജന്മാന്തരങ്ങളിൽ നിന്നോ
ഏതു നന്ദനോദ്യാനത്തിൽ നിന്നോ
എങ്ങോ വിരിഞ്ഞൊരു പൂവിൽ നിന്നോ
പൂവിന്റെയോമൽ കിനാവിൽ നിന്നോ
ഈ നറും സൗരഭം വന്നു
ഈറൻ നിലാവിൽ വന്നു
അജ്ഞാത ശോകങ്ങളിൽ നീളെ പൂക്കും
ആത്മാവിൻ നിശ്വാസമെന്നോ
കാണാത്ത കാനന ദേവനേ നിൻ
പ്രേമത്തിൻ ദൂതുമായ് ഈ വഴിയേ
ഈ മൃദുസൗരഭം വന്നു
ഈ കുളിർകാറ്റിൽ വന്നു
ചിത്രം: ഇലവങ്കോട് ദേശം
സംവിധാനം: കെ.ജി ജോർജ്ജ്
വർഷം: 1998
രചന: ഒ.എൻ.വി കുറുപ്പ്
സംഗീതം: വിദ്യാസാഗർ
പാടിയത്: സുജാത, നെപ്പോളിയൻ, സി.ഒ ആന്റോ
പാണ്ടിമദ്ദളം ചെണ്ട കൈമണി ചേങ്കിലതുടിയും
കാട്ടുചെമ്പക ചോട്ടിലുണ്ടൊരു കൂത്തുകുമ്മിയടി
ഓട്ടുകൈവള ആർത്തിളകണ കാട്ടുകന്യകളൊ
കാറ്റിലാടണ പൂത്തുനിൽക്കണ കാട്ടുവള്ളികളൊ
ഇനിയെന്റെ കുഞ്ഞിതത്തേ എന്നോടുചേർന്നാടൂല്ലേ
എനിക്കു നീ കന്നിതേനല്ലേ
വയനാടൻ കുന്നിൽ പൂത്ത മന്ദാരത്തിൻ ചേലല്ലേ
എനിക്കു നീ മിന്നും പൊന്നല്ലേ
കൊട്ടാമ്പുറത്തയ്യാ നധിം നധിം
കൊട്ടിന്റെ താളത്തിൽ ആടാൻ വായോ
പത്താമ്പുറത്തയ്യാ കൊത്തികൊത്തി
കൊത്താങ്കല്ലാടുന്നേ നാത്തൂൻമാര്
മുത്താറപ്പൻ കുന്നുമേൽ കൂത്താടുന്നോർ
പാത്തുവന്നെൻ കോഴീനെ കൊന്നു തിന്നേ
കാട്ടിൽ കടന്നലും മൂളുന്നുണ്ടേ
നാടിന്നു കാവലായ് കണ്ണായിരം
വെട്ടാകുളങ്ങരെ കൈത പൂത്തേ
കൊച്ചുകുളക്കോഴി നിർത്തം വച്ചേ
കെട്ടാപുരേലാരോ പാലു കാച്ച്യേ
പൂച്ചമ്മ പാൽക്കലം കാലിയാക്ക്യേ
തേക്കിൻ കൊമ്പത്താരോ മാടംകെട്ടി
നോക്കെത്താ കാഴ്‌ച്ചകൾ കാണുന്നുണ്ടേ
ചോല തടാകത്തു നീരാട്ടുണ്ടേ
ചോതിയാ ചോലയിൽ നീന്തുന്നുണ്ടേ
Saturday, January 03, 2009
പ്രണയവർണ്ണങ്ങൾ [5]
ചിത്രം: പ്രണയവർണ്ണങ്ങൾ
സംവിധാനം: സിബി മലയിൽ
വർഷം: 1998
രചന: സച്ചിദാനന്ദൻ പുഴങ്ങര
സംഗീതം: വിദ്യാസാഗർ
പാടിയത്: സുജാത [കെ.ജെ യേശുദാസ്]
വരമഞ്ഞളാടിയ രാവിന്റെ മാറിൽ ഒരുമഞ്ഞുതുള്ളിയുറങ്ങീ
നിമി നേരമെന്തിനോ തേങ്ങി നിലാവിൻ വിരഹമെന്നാലും മയങ്ങീ
പുലരിതൻ ചുംബനകുംങ്കുമമല്ലേ ഋതുനന്ദിനിയാക്കി
അവളേ പനിനീർ മലരാക്കി
കിളിവന്നു കൊഞ്ചിയ ജാലകവാതിൽ കളിയായ് ചാരിയതാരേ
മുടിയിഴകോതിയ കാറ്റിൻ മൊഴിയിൽ മധുവായ് മാറിയതാരേ
അവളുടെ മിഴിയിൽ കരിമഷിയാലെ കനവുകളെഴുതിയതാരേ
നിനവുകളെഴുതിയതാരേ അവളേ തരളിതയാക്കിയതാരേ
മിഴിപെയ്തു തോർന്നൊരു സായന്തനത്തിൽ മഴയായ് ചാറിയതാരേ
ദലമർമ്മരം നേർത്ത ചില്ലകൾക്കുള്ളിൽ കുയിലായ് മാറിയതാരേ
അവളുടെ കവിളിൽ തുടുവിരലാലെ കവിതകളെഴുതിയതാരേ
മുകുളിതയാക്കിയതാരേ അവളേ പ്രണയിനിയാക്കിയതാരേ
Click Here To View The Song "Varamanjalaadiya Raavinte"
ചിത്രം: പ്രണയവർണ്ണങ്ങൾ
സംവിധാനം: സിബി മലയിൽ
വർഷം: 1998
രചന: സച്ചിദാനന്ദൻ പുഴങ്ങര
സംഗീതം: വിദ്യാസാഗർ
പാടിയത്: ദേവാനന്ദ് & കോറസ്
ആലേലൊ പൂലേലൊ ആലേ പൂലേലോ ഓയ്
ആലേലൊ പൂലേലൊ ആലേ പൂലേലോ
പാട്ടുപഠിക്കണെങ്കിൽ കൊട്ടും തലയ്ക്ക് പോണം
പാട്ടുംപഠിപ്പിച്ചരാം ആട്ടോം നടത്തി തരാം
പോണപോക്കിന് മോന്തക്കിട്ടൊരു ചകിട്ടും തരാം
ആലേലൊ പൂലേലൊ ആലേ പൂലേലോ
ആ കൊമ്പിൽ അഞ്ച്‌മാങ്ങ ഈ കൊമ്പിൽ അഞ്ച്‌മാങ്ങ
കാക്കകൊത്തണ മാങ്ങയ്ക്കാരാ തോട്ടി കെട്ടണത് ഹേയ്
ആലേലൊ പൂലേലൊ ആലേ പൂലേലോ
ആലേലൊ പൂലേലൊ ആലേ പൂലേലോ
ആ പൊത്തിൽ അഞ്ച്‌തത്ത ഈ പൊത്തിൽ അഞ്ച്‌തത്ത
ആ തത്ത കൊഞ്ചണ പോലെ നീ കൊഞ്ചണ്ട ഹേയ്
ആലേലൊ പൂലേലൊ ആലേ പൂലേലോ
ആലേലൊ പൂലേലൊ ആലേ പൂലേലോ
ആന കറുത്തിട്ടാണേ കള്ള് വെളുത്തിട്ടാണേ
എള്ളോളം ഉള്ളിൽ ചെന്നാൽ ആനേം വഴിതെറ്റും ഹേയ്
ആലേലൊ പൂലേലൊ ആലേ പൂലേലോ
ആലേലൊ പൂലേലൊ ആലേ പൂലേലോ
Click Here To View The Song "Aalelo Pulelo Aalo Pulelo"
ചിത്രം: പ്രണയവർണ്ണങ്ങൾ
സംവിധാനം: സിബി മലയിൽ
വർഷം: 1998
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: വിദ്യാസാഗർ
പാടിയത്: കെ.എസ് ചിത്ര [കെ.ജെ യേശുദാസ്]
ആരോ വിരൽമീട്ടി മനസ്സിൻ മൺവീണയിൽ
ഏതോ മിഴിനീരിൻ ശ്രുതിമീട്ടുന്നു മൂകം
തളരും തനുവോടേ ഇടറും മനമോടേ
വിടവാങ്ങുന്ന സന്ധ്യേ വിരഹാർദ്രയായ സന്ധ്യേ
ഇന്നാരോ വിരൽമീട്ടി മനസ്സിൻ മൺവീണയിൽ
വെണ്ണിലാവു പോലും നിനക്കിന്നെരിയും വേനലായി
വർണ്ണരാജി നീട്ടും വസന്തം വർഷ ശോകമായി
നിന്റെ ആർദ്ര ഹൃദയം തൂവൽ ചില്ലുടഞ്ഞ പടമായി
ഇരുളിൽ പറന്നു മുറിവേറ്റുപാടുമൊരുപാവം പൂവൽകിളിയായ് നീ
പാതിമാഞ്ഞ മഞ്ഞിൽ പതുക്കേ പെയ്തൊഴിഞ്ഞ മഴയിൽ
കാറ്റിൽ മിന്നിമായും വിളക്കായി കാത്തുനിൽപ്പതാരേ
നിന്റെ മോഹശകലം പീലിചിറകൊടിഞ്ഞ ശലഭം
മനസ്സിൽ മെനഞ്ഞമഴവില്ലു മായ്ക്കുമൊരു പാവം കണ്ണീർ മുകിലായ് നീ
Click Here To View The Song "Aaro Viral Meetti Manassin"
ചിത്രം: പ്രണയവർണ്ണങ്ങൾ
സംവിധാനം: സിബി മലയിൽ
വർഷം: 1998
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: വിദ്യാസാഗർ
പാടിയത്: കെ.എസ് ചിത്ര, കെ.ജെ യേശുദാസ്
കണ്ണാടി കൂടുംകൂട്ടി കണ്ണെഴുതിപൊട്ടുംകുത്തി
കാവളം പൈങ്കിളി വായോ
കുഞ്ഞാറ്റപ്പെണ്ണിനുടുക്കാൻ കുടമുല്ല കോടിയുമായി
കൂകിയും കുറുകിയും വായോ
മഴയോലും മഞ്ഞല്ലേ മുളയോല കൂടല്ലേ
അഴകോലും മിഴിയോരം കുളിരൂറും കനവല്ലേ
മണവാളൻ വന്നുവിളിച്ചാൽ നാണം കൊള്ളും മനസ്സല്ലേ
പൂവിൽ ഈ പുല്ലാങ്കുഴലിൽ പെണ്ണേ നീ മൂളിയുണർത്തും
പാട്ടിന്റെ പല്ലവിയെന്തേ കാതിലോതുമോ
മെല്ലേ ഈ ചില്ലുനിലാവിൽ മുല്ലേ നിൻ മുത്തുപൊഴിക്കും
കിന്നാര കാറ്റുകവിൾപ്പൂ നുള്ളി നോക്കിയോ
ആരും കാണാതെന്നുള്ളിൽ ഓരോ മോഹം പൂക്കുമ്പോൾ
ഈണത്തിൽ പാടി പൂങ്കുയിൽ ആ ആ ആ
മഞ്ഞിൽ ഈ മുന്തിരിവള്ളിയിൽ അല്ലിപ്പൂ പൂത്തുവിരിഞ്ഞാൽ
കാണും ഞാൻ എന്റെ കിനാവിൽ നിന്റെ പൂമുഖം
എന്നും രാകൂന്തലഴിച്ചിട്ടെന്നേ പൂമ്പട്ടു പുതയ്ക്കും
പുന്നാരത്തൂമണി മുത്തേ നീ വരും നാൾ
പൂക്കും നാവോ പൊൻപ്പൂവോ തൂവൽ വീശും വെൺപ്രാവോ
നെഞ്ചോരം നേരും ഭാവുകം ആ ആ ആ
Click Here To View The Song "Kannadi Koodum Kootti"
ചിത്രം: പ്രണയവർണ്ണങ്ങൾ
സംവിധാനം: സിബി മലയിൽ
വർഷം: 1998
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: വിദ്യാസാഗർ
പാടിയത്: കെ.എസ് ചിത്ര [ശബ്നം]
ഒത്തിരി ഒത്തിരി ഒത്തിരി സ്വപ്നങ്ങൾ
പൂംചെപ്പിലൊളിച്ചു കളിച്ചൊരു വർണ്ണങ്ങൾ
കുഞ്ഞുകിനാവുകൾ കൂടണയുന്നൊരു
മഞ്ഞു നിലാവിൽ ചേക്കേറാം
കുറുവാൽ പറവകൾ നീന്തി നടക്കും
നഗര സരിത്തിൽ നീരാടാം
മാരിവില്ലിൽ ഒരുപാട്ടിൻ ശ്രുതി വെറുതേ മീട്ടാം
നാട്ടുമൈനയുടെ കൂട്ടിൽ ഒരു തിരിയായ് മിന്നാം
രാത്രി ലില്ലിയുടെ മാറിൽ കുളിർമഴയായ് പൊഴിയാം
രാഗവേണുവിൽ ഏതോ സ്വരമധുരം തിരയാം
ഒരു കാറ്റിൻ ചിറകേറി പതിയേ പാറാം
മധു തേടും വണ്ടായ് മൂളി തൊടിയിൽ തുള്ളാം
അനുരാഗ കടലിൻ തിരയായ് മലർമാസ
പനിനീർ മുകിലായ് മഴവീഴാം അരുവി
മണലിൽ ജന്മം പെയ്തൊഴിയാം
കൂട്ടിനിന്നുമൊരു പൂവിൻ കുളിരിതളും തേനും
പാതിമായുമൊരു രാവിൻ നറുമിഴിനീർ മുത്തും
നെഞ്ചിനുള്ളിൽ ഒളിതഞ്ചും കിളിമൊഴിയും പാട്ടും
പഞ്ചവർണ്ണമുകിൽ തൂകും പ്രണയാമൃതവും
ഇനിയെങ്ങും നിറമേറും നിമിഷം മാത്രം
ഇതൾ മൂടും പീലിതൂവൽ ശിശിരം മാത്രം
ഒരു നോക്കും വാക്കും തീർന്നാൽ
പദമൂന്നി പാതി നടന്നാൽ
കൊഴിയാതെ കൊഴിയും നമ്മുടെ ഇത്തിരി ഈ ജന്മം
Click Here To View The Song "Othiri Othiri"
Wednesday, November 12, 2008
കന്മദം [1]
ചിത്രം: കന്മദം
വർഷം: 1998
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: രവീന്ദ്രൻ
പാടിയത്: രാധിക തിലക്, എം.ജി ശ്രീകുമാർ
തിരുവാതിര തിരനോക്കിയ മിഴിവാർന്നൊരു ഗ്രാമം
കസവാടകൾ ഞൊറിചാർത്തിയ പുഴയുള്ളൊരു ഗ്രാമം
പകൽവെയിൽ പാണന്റെ തുടിയിൽ
പതിരില്ലാ പഴമൊഴി ചിമിഴിൽ
നാടോടി കഥപാടും നന്തുണിയിൽ തുയിലുണരുന്നു
മാലേയക്കാവിലെ പൂരം കാണാൻ
പഞ്ചാരി കുറൽകൊട്ടും താളം കേൾക്കാൻ
കുടകപ്പൂ പാലകൊമ്പിൽ കുംഭനിലാവിൽ
കുടിവെയ്ക്കും ഗന്ധർവ്വനെ നേരിൽ കാണാൻ
തിങ്കൾപ്രാവിനു തീറ്റകൊടുക്കാൻ
താരപൊന്മണിനെന്മണി കൊയ്യാം
മഴവിൽ കൈവള ചാർത്തിയപെണ്ണിനെ
വേളികഴിച്ച നിലാവിനെ വരവേൽക്കാം
പഴമയെഴുതിയ പാട്ടുകളായ്
നീരാടുംനേരം പാടും കടവിൽ നീന്താം
കൂമ്പാളത്തോണിയിൽ ഇതിലേ പോകാം
അല്ലിപ്പൂന്തേനുണ്ണും അണ്ണാനോടും
കാറ്റോടും കഥചൊല്ലും കിളിയായ് മാറാം
കല്ലുവിളക്കിലണഞ്ഞ കരിന്തിരി
മിന്നിമിനുങ്ങാനെണ്ണയൊഴിക്കാൻ
പത്തരമാറ്റിലുരുക്കിയെടുത്തൊരു
ചിത്തിരമുത്തിനേ എങ്ങനെ വരവേൽക്കാം
കുരവയിടുമൊരു കുയിൽമൊഴിയായ്
Click Here To View The Song
Thursday, November 06, 2008
ഹരികൃഷ്ണൻസ്
ചിത്രം: ഹരികൃഷ്ണൻസ്
വർഷം: 1998
രചന: കൈതപ്രം
സംഗീതം: ഔസേപ്പച്ചൻ
പാടിയത്: കെ.എസ് ചിത്ര, കെ.ജെ യേശുദാസ്
പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ അന്നാദ്യം കണ്ടതോർമ്മയില്ലേ
കുഞ്ഞോളം തുള്ളിവന്നൊരഴകായ് എൻമുന്നിൽ മിന്നിവന്ന കവിതേ
പണ്ടത്തെ പാട്ടുറങ്ങുമൊരു മൺവീണയാണെന്റെ മാനസം
അന്നെന്നിൽ പൂവണിഞ്ഞ മൃദുസല്ലപമല്ലോ നിൻസ്വരം
എന്നിട്ടും നീ എന്നോടിന്നു മിണ്ടാത്തതെന്താണ്
നിന്നെ എതിരേൽക്കുമല്ലോ പൗർണ്ണമി പെൺകൊടി
പാടിവരവേൽക്കുമല്ലോ പാതിരാ പുള്ളുകൾ
നിന്റെ അനുവാദമറിയാനെൻ മനം കാതോർത്തിരിപ്പൂ
എന്നു വരുമെന്നുവരുമെന്നു കൊതിയാർന്നിരിപ്പൂ
വരില്ലേ നീ വരില്ലേ കാവ്യ പൂജാഭിംഭമേ
നിലാവായ് നീലരാവിൽ നിൽപ്പൂ മൂകം ഞാൻ
മൂടുപടമെന്തിനാവോ മൂകാനുരാഗമേ
പാതിമറയുന്നതെന്തേ അന്യയെപ്പോലെ നീ
എന്റെ പദയാത്രയിൽ ഞാൻ തേടി നിൻ രാജാംഗണങ്ങൾ
എന്റെ പ്രിയഗാന ധാരയിൽ നിന്നിലെ ശ്രുതി ചേർന്നിരുന്നു
വരില്ലേ നീ വരില്ലേ ചൈത്രവീണാ വാദിനി
വസന്തം പൂത്തൊരുങ്ങിയല്ലോ വരൂ പ്രിയേ
ചിത്രം: ഹരികൃഷ്ണൻസ്
വർഷം: 1998
രചന: കൈതപ്രം
സംഗീതം: ഔസേപ്പച്ചൻ
പാടിയത്: കെ.ജെ യേശുദാസ്
പൊന്നേ പൊന്നമ്പിളി നിന്നെകാണാൻ കണ്ണായിരം
വിണ്ണിൻ വാർത്തിങ്കളെ ഇങ്ങുതാഴേ മാനത്തു വാ
കുയിലമ്മ പെണ്ണിന്റെ പഞ്ചാര ചുണ്ടിലെ
പാടാത്ത പാട്ടു കവർന്നു നൽകാം
കൺകളിൽ ആയിരം കൈത്തിരി നീട്ടിടാം
കണ്ണാടി കവിളിൽ കാർമേഘ പൊട്ടുതൊടാം
മിണ്ടാപ്പെണ്ണേ നിനക്കായിരം നാവ്
നേരിൽ കതിർമഴയായ് പെയ്തുണരുമ്പോൾ തേന്മൊഴി അഴക്
കണ്ണീർത്തുമ്പി നിൻ പവിഴചുണ്ടിൽ
പനിനീർ പൂവിതളായ് മെല്ലേവിരിഞ്ഞു പൂഞ്ചിരിയഴക്
മിന്നാമിന്നി നിനക്കായിരം കൂട്
കൂട്ടിനുറങ്ങാൻ തൂവെൺനിലവ്
ചക്കരപ്പൂച്ച കളിക്കൂട്ടരുമായി
ചൊക്കര കണ്ണിറുക്കി കൊതിതുള്ളുന്നേ നിൻ കൂടരികേ
കണിയാൻ കാക്ക കളി കീർത്തനം പാടി
കടിഞ്ഞൂൽ കണ്മണിയുടെ കല്യാണംചൊല്ലും നിൻ കാതുകളിൽ
വേണ്ടേ വേണ്ട എങ്ങും പോകേംവേണ്ട
ഈ അമ്പിളിക്കുഞ്ഞ് ഞങ്ങൾക്കുള്ളതല്ലേ
Click Here To View The Song "Ponnambal Puzhayiranbil"
Click Here To View The Song "Ponne Ponnambili"
Labels:
1998,
Fazil,
K J Yesudas,
K S Chithra,
Kaithapram,
Malayalam Song Lyrics,
Ouseppachan
Saturday, November 01, 2008
സ്നേഹം
ചിത്രം: സ്നേഹം
വർഷം: 1998
പാടിയത്: കെ.ജെ യേശുദാസ്
സംഗീതം: പെരുമ്പാവൂർ ജി രവീന്ദ്രനാഥ്
രചന: യൂസഫ് അലി കേച്ചേരി
രാവ് നിലാപൂവ്
പാരാകേ ഒരു പൂങ്കാവ്
മേലേ മലമേലേ
മിന്നണല്ലോ തുമ്പപ്പൂ പോലെ
വീട് കിളിക്കൂട്
അമ്മക്കിളി ഒന്നുപാട്
കളഭം ഇലചീന്തിൽ
മുകിൽമുടിയിൽ കൃഷ്ണതുളസി
ചുവരിൽ ഹരിചിത്രം
മൃദുമനസ്സിൽ ശുഭതീർത്‌ഥം
ഓമനിക്കാൻ ഓർമ്മകളേ
ഓടിവരൂ നാലുകെട്ടിൽ
പടിവാതിൽ ചാരാതേ
തുറന്നീടാം പോരാമോ
ഇലയിൽ കരിയിലയിൽ
തലമുറതൻ പദചലനം
കുളവും കൽപടവും
ഒന്നു മയങ്ങാൻ മരത്തണലും
ഇല്ലംനിറ വല്ലംനിറ
മച്ചകത്ത് ശീപോതി
സ്നേഹത്തിൻ പൂനുള്ളി
പൂജിയ്കാം പോകല്ലേ
സൂര്യപുത്രൻ
ചിത്രം: സൂര്യപുത്രൻ
വർഷം: 1998
പാടിയത്: കെ.ജെ യേശുദാസ്
സംഗീതം: ബേണി ഇഗ്നേഷ്യസ്
രചന: എസ്.രമേശൻ നായർ
തേൻമലരേ തേങ്ങരുതേ
പൂമിഴികൾ നനയരുതേ
കുഞ്ഞിളം മെയ്യുപുതച്ചുറങ്ങാൻ
എന്റെ ജീവന്റെ താരാട്ട്
ആരാരോ ആരാരോ നീയെനിക്കാരാരോ
സ്നേഹനിലാവിൻ കിളിവാതിൽ
പാതിതുറന്നൊരു പൂങ്കാറ്റ്
രാമഴ തേങ്ങും താഴ്‌വരയിൽ
നീയുമൊരമ്മയെ തിരയുന്നോ
അവൾ വരുമോ മിഴി തണൽ തരുമോ
അലിയുന്നോ വനഹൃദയം
തിങ്കളുറങ്ങും വിണ്ണഴകിൽ
ഗംഗയുറങ്ങും മൺകുളിരിൽ
നിർമ്മലസ്നേഹം വിരിയുന്നു
നിന്നെയും എന്നെയും പൊതിയുന്നു
വരമല്ലേ സപ്തസ്വരമല്ലേ
അതിൽ നിറയുന്നു പാൽമധുരം
താലോലം
ചിത്രം: താലോലം
വർഷം: 1998
പാടിയത്: കെ.ജെ യേശുദാസ്
സംഗീതം: കൈതപ്രം
രചന: കൈതപ്രം
ഇനിയെന്നു കാണും മകളേ
നിന്റെ മൊഴിയെന്നു കേൾക്കും മകളേ
ഓമനിച്ചോമനിച്ച് കൊതിതീർന്നില്ല
തലോലം പാടികഴിഞ്ഞില്ലാ
ആരിനി മുറ്റത്ത് കോലങ്ങളെഴുതും
കാർത്തിക വിളക്കാരുകൊളുത്തും
ഒരുമ്മിച്ചിരുന്നുണ്ടും കഥപറഞ്ഞും
അണിയിച്ചൊരുക്കിയും മതിവന്നീല്ലാ
ഓർക്കാനിനി നിൻ വളകിലുക്കം
നിന്നേ അറിയാൻ ഇനിയൊരു കനവുമാത്രം
ഒരുനാളും നമ്മൾ പിണങ്ങീല്ലല്ലോ
നോവിയ്ക്കുമൊരുവാക്കും പറഞ്ഞില്ലല്ലോ
കണ്മഷിക്കൂടും പട്ടുപാവാടയും
നോവുമൊരായിരം കടങ്കഥയും
നിൻമുഖം തുടച്ചൊരീ പുടവത്തുമ്പും
ഞാനെപ്പോഴും നെഞ്ചോടു ചേർക്കും
Labels:
1998,
K J Yesudas,
Kaithapram,
Malayalam Song Lyrics
Sunday, October 12, 2008
മീനത്തിൽ താലികെട്ട്
ചിത്രം: മീനത്തിൽ താലികെട്ട്
വർഷം: 1998
പാടിയത്: കെ.എസ് ചിത്ര, കെ.ജെ യേശുദാസ്
സംഗീതം: ഔസേപ്പച്ചൻ
രചന: ഗിരീഷ് പുത്തഞ്ചേരി
ദൂരെ ഒരു താരം താഴെ ഒരു തീരം
ദൂതിനൊരു കാണാകാറ്റു കളഹംസം
ചില്ലുവെയിലായാലും രാത്രിമഴയായാലും
നിന്റെ കിളിവാതിൽക്കൽ
വന്നു വിളിക്കാമെന്റെ മുത്തേ
എകാന്തമാം ഈ സന്ധ്യയിൽ
പ്രേമാർദ്രമാം ഈ വേളയിൽ
മായകൂടാരത്തിൽ മാടപ്രാവേ നിന്റെ
മൂളിപ്പാട്ടിൻ സ്വരം മെല്ലെ കേൾക്കുന്നു ഞാൻ
മാറോടു ചേരാൻ ചാരേ പറന്നിറങ്ങാം
നോവും നെഞ്ചിലെ മിഴിനീരിൻ തുള്ളികൾ
മിഴിതൂവലാലെ കവർന്നെടുക്കാം
ആരാരിരം താരാട്ടിനാൽ
ആനന്ദമായ് ചേർന്നാടിടാൻ
എല്ലാം സ്വപ്നങ്ങളോ ഏതോ വർണ്ണങ്ങളോ
എന്റെ രാഗാർദ്രമാം ജന്മസാഫല്യമോ
കാണാതെ കാണും മോഹകുയിൽ കുരുന്നേ
മഞ്ഞിൽ മുങ്ങുമീ മഴവില്ലിൻ ചില്ലയിൽ
മലർ തിങ്കളായ് നീ തെളിഞ്ഞുവെങ്കിൽ
ഈ രാത്രിയിൽ നിൻ വേണുവിൽ
ഹിന്ദോളമായ് ഞാൻ മാറിടാം
Saturday, October 11, 2008
കളിയാട്ടം
ചിത്രം: കളിയാട്ടം
വർഷം: 1998
പാടിയത്: ഭാവന രാധകൃഷ്ണൻ [കെ.ജെ യേശുദാസ്]
സംഗീതം: കൈതപ്രം
രചന: കൈതപ്രം
എന്നോടെന്തിനീ പിണക്കം
ഇന്നുമെന്തിനാണെന്നോടു പരിഭവം
ഒരുപാടുനാളായ് കാത്തിരിപ്പു
നിന്നെ ഒരുനോക്കു കാണുവാൻ മാത്രം
ചന്ദനതെന്നലും പൂനിലാവും
എന്റെകരളിന്റെ നൊമ്പരം ചൊല്ലിയില്ലേ
മൈകണ്ണെഴുതിയൊരുങ്ങീല്ലേ ഇന്നും
വാൽക്കണ്ണാടി നോക്കിയില്ലേ
കസ്തൂരിമഞ്ഞൾ കുറിയണിഞ്ഞോ
കണ്ണിൽ കാർത്തികദീപം തെളിഞ്ഞോ
പൊൻകിനാവിൻ ഊഞ്ഞാലിൽ
എന്തേ നീമാത്രമാടാൻ വന്നീല്ലാ
കാൽപെരുമാറ്റം കേട്ടാൽ
എന്നുംപടിപ്പുരയോളം ചെല്ലും
കാൽതളകിലുക്കം കാതോർക്കും ആ
വിളിയൊന്നു കേൾക്കാൻ കൊതിക്കും
കടവത്ത്‌തോണി കണ്ടില്ലാ എന്തേ
എന്നെ നീ കാണാൻ വന്നീല്ലാ
Thursday, October 02, 2008
ചിന്താവിഷ്ടയായ ശ്യാമള
ചിത്രം: ചിന്താവിഷ്ടയായ ശ്യാമള
വർഷം: 1998
സംഗീതം: ജോൺസൺ
രചന: ഗിരീഷ് പുത്തഞ്ചേരി
പാടിയത്: എം.ജി ശ്രീകുമാർ
മച്ചകത്തമ്മയെ കാൽതൊട്ടു വന്ദിച്ചു
മകനേ തുടങ്ങു നിൻ യാത്ര
അദ്വൈതവേദാന്ത ചിന്തതൻ വഴിയിലൂടെ
ആദ്യന്തമില്ലാത്ത യാത്ര
ഒരറിവില്ല പൈതലിൻ യാത്ര
ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടുള്ളൊരിണ്ടലുകൾ
പോക്കുന്ന യാത്ര
താൻ താൻ നിരന്തരം ചെയ്തോരു കർമ്മഫല ദോഷങ്ങൾ
തീർക്കുന്ന യാത്ര
മോക്ഷമല യാത്ര ധർമ്മമല യാത്ര
കഠിനതരമായോരു ഹഠയോഗ യാത്ര
മായാപ്രപഞ്ചമാം മൺതരിയിലമരുന്ന മായയെ
തിരയുന്ന യാത്ര
ഹോമകുണ്ഠംപോൽ ജ്വലിക്കും മനസ്സിന്ന് സാന്ത്വനം
പകരുന്ന യാത്ര
പരമപദ യാത്ര പരമാത്മ യാത്ര
പ്രണവമന്ത്രാക്ഷര സ്വരമുഖര യാത്ര
സ്വാമിയേ ശരണം ശരണമയ്യപ്പ
സ്വാമിയേ ശരണം ശരണമയ്യപ്പ
സ്വാമിയേ ശരണം ശരണമയ്യപ്പ
സ്വാമിയേ ശരണം ശരണമയ്യപ്പ
മച്ചകത്തമ്മയെ കാൽതൊട്ടു വന്ദിച്ചു
മകനേ തുടങ്ങു നിൻ യാത്ര
അദ്വൈതവേദാന്ത ചിന്തതൻ വഴിയിലൂടെ
ആദ്യന്തമില്ലാത്ത യാത്ര
ഒരറിവില്ല പൈതലിൻ യാത്ര
സ്വാമിയേ ശരണം ശരണമയ്യപ്പ
സ്വാമിയേ ശരണം ശരണമയ്യപ്പ
ചിത്രം: ചിന്താവിഷ്ടയായ ശ്യാമള
വർഷം: 1998
സംഗീതം: ജോൺസൺ
രചന: ഗിരീഷ് പുത്തഞ്ചേരി
പാടിയത്: കെ.ജെ യേശുദാസ്
ആരോടും മിണ്ടാതെ മിഴികളിൽ നൊക്കാതെ
മഞ്ഞിൽ മായുന്ന മൂക സന്ധ്യേ
ഈറൻ നിലാവിൻ ഹൃദയത്തിൽ നിന്നൊരു
പിൻവിളി കേട്ടില്ലേ മറുമൊഴി മിണ്ടിയില്ലേ
കാതര മുകിലിന്റെ കൺപ്പീലി തുമ്പിന്മേൽ
ഇടറി നിൽപ്പൂ കണ്ണീർ താരം
വിരലൊന്നു തൊട്ടാൽ വീണുടയും
കുഞ്ഞു കിനാവിൻ പൂത്താലം
മനസ്സിൻ മുറിവിൽ മുത്താം ഞാൻ
നെറുകിൽ മെല്ലെ തഴുകാം ഞാൻ
പ്രാവുകൾ കുറുകുന്ന കൂടിന്റെ അഴിവാതിൽ
ചാരിയില്ലേ കാണാക്കാറ്റേ
പരിഭവമെല്ലാം മാറിയില്ലേ
ചായുറങ്ങാൻ നീ പോയില്ലേ
അലിവിൻ ദീപം പൊഴിയുന്നോ
എല്ലാം ഇരുളിൽ അലിയുന്നോ
Saturday, September 30, 2006
സമ്മര്‍ ഇന്‍ ബത്‌ലഹേം [1]
ചിത്രം: സമ്മര്‍ ഇന്‍ ബത്‌ലഹേം
സംവിധാനം: സിബി മലയിൽ
വർഷം: 1998
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: വിദ്യാസാഗർ
പാടിയത്:യേശുദാസ്,ചിത്ര.
ഒരു രാത്രി കൂടി വിടവാങ്ങവേ
ഒരു പാട്ടു മൂളി വെയില്‍ വീഴവെ
പതിയെ പറന്നെന്നരികില്‍ വരും
അഴകിന്റെ തൂവലാണു നീ
ഒരു രാത്രി കൂടി വിടവാങ്ങവേ
ഒരു പാട്ടു മൂളി വെയില്‍ വീഴവെ
പതിയെ പറന്നെന്നരികില്‍ വരും
അഴകിന്റെ തൂവലാണു നീ
പലനാളലഞ്ഞ മരുയാത്രയില്‍
ഹൃദയം തിരഞ്ഞ പ്രിയ സ്വപ്നമേ
മിഴികള്‍ക്കു മുമ്പിലിതളാര്‍ന്നു നീ
വിരിയാനൊരുങ്ങി നില്‍ക്കയോ
വിരിയാനൊരുങ്ങി നില്‍ക്കയോ..
പുലരാന്‍ തുടങ്ങുമൊരു രാത്രിയില്‍
തനിയെ കിടന്നു മിഴിവാര്‍ക്കവെ
ഒരു നേര്‍ത്ത തെന്നലലിവോടെ വന്നു
നെറുകില്‍ തലോടി മാഞ്ഞുവോ
നെറുകില്‍ തലോടി മാഞ്ഞുവോ..
മലര്‍മഞ്ഞു വീണ വനവീ'തി'യില്‍
ഇടയന്റെ പാട്ടു കാതോര്‍ക്കവെ
ഒരു പാഴ് കിനാവിലൊലുകുന്നൊരെന്‍
മനസ്സിന്റെ പാട്ടു കേട്ടുവോ
മനസ്സിന്റെ പാട്ടു കേട്ടുവോ
നിഴല്‍ വീഴുമെന്റെ ഇടനാഴിയില്‍
കനിവോടെ പൂത്ത മണി ദീപമെ
ഒരു കുഞ്ഞു കാറ്റിലണയാതെ നിന്‍
തിരിനാളമെന്നും കാത്തിടാം
തിരിനാളമെന്നും കാത്തിടാം..
ഒരു രാത്രി കൂടി വിടവാങ്ങവേ
ഒരു പാട്ടു മൂളി വെയില്‍ വീഴവെ
പതിയെ പറന്നെന്നരികില്‍ വരും
അഴകിന്റെ തൂവലാണു നീ...
Click Here To View The Song "Oru Raathri Koodi"
Subscribe to:
Posts (Atom)
Labels
1964
(2)
1965
(3)
1967
(1)
1968
(1)
1969
(1)
1970
(2)
1971
(1)
1972
(1)
1973
(1)
1975
(1)
1976
(3)
1984
(1)
1985
(1)
1986
(2)
1987
(4)
1988
(3)
1989
(6)
1990
(4)
1991
(4)
1992
(5)
1993
(8)
1994
(5)
1995
(6)
1996
(4)
1997
(7)
1998
(11)
1999
(5)
2000
(5)
2001
(5)
2002
(1)
2003
(6)
2004
(7)
2005
(9)
2006
(7)
2007
(10)
2008
(21)
2009
(6)
2010
(1)
A Anantha Padmanabhan [Anand]
(1)
A K Lohithadas
(1)
A T Abu
(1)
A T Ummer
(1)
A Vincent
(2)
Afzal
(3)
Alex Paul
(6)
Alphonse Joseph
(1)
Amal
(1)
Anand
(1)
Anil Babu
(1)
Anil Panachooran
(5)
Anitha
(2)
Aparna Rajeev
(1)
Asha Menon
(1)
Asha Ramesh
(1)
Beeyar Prasad
(1)
Berny Ignatius
(4)
Bharathan
(1)
Bhavana Radhakrishnan
(1)
Bichu Thirumala
(6)
Bijipal
(1)
Biju Narayanan
(6)
Bipin Prabhakar
(1)
Blessy
(1)
Bombay Ravi
(2)
C O Anto
(1)
Chandrashekhar
(1)
Chinmayee
(1)
Cicily
(3)
Deepak Dev
(4)
Deepu
(1)
Dennis Joseph
(2)
Devanand
(1)
Dr.P Ramesh
(1)
East Coast Vijayan
(2)
Fazil
(3)
Franko
(4)
G Devarajan
(9)
G Venugopal
(8)
Gayathri
(1)
Gireesh Puthencheri
(35)
Goerge Peter
(1)
Gomathy
(1)
Gopisunder
(1)
Hari Haran
(4)
Haridas Keshavan
(1)
Hariharan
(1)
Harini
(1)
I S Kundoor
(1)
Ilayaraja
(7)
Jassie Gift
(4)
Jayaraj
(2)
Job
(1)
Jofy Tharakan
(1)
Johnson
(16)
Joshy
(3)
Jyotsna
(5)
K G George
(1)
K J Yesudas
(96)
K P Brahmanandan
(1)
K S Chithra
(59)
K S Sethumadhavan
(2)
Kaithapram
(42)
Kaithapram Viswanath
(1)
Kalyani Menon
(1)
Kamal
(9)
Kanesh Punoor
(1)
Karthik
(3)
Kavalam Sreekumar
(1)
Kochin Haneefa
(1)
Konniyoor Bhas
(1)
Krishnachandran
(1)
Lal Jose
(6)
Latha Krishnan
(1)
Lathika
(1)
Liji Francis
(1)
M A Nishad
(1)
M B Sreenivasan
(1)
M D Ashok
(1)
M G Radhakrishnan
(8)
M G Sreekumar
(31)
M Jayachandran
(18)
M K Arjunan
(1)
M Krishnan Nair
(2)
M Kunchako
(1)
M Madhusoodhanan Nair
(1)
M Padmakumar
(1)
M S Baburaj
(2)
M S Viswanadhan
(1)
Madhu Balakrishnan
(7)
Malavika
(1)
Malayalam Album Song Lyrics
(5)
Malayalam Song Lyrics
(167)
Manjari
(2)
Manju
(1)
Mano
(1)
Mejo Joseph
(1)
Minmini
(2)
Mithin Ramakrishnan
(1)
Mohan Lal
(2)
Mohan Sithara
(9)
Mrudula
(1)
Naadhirsha
(1)
Nadesh Shankar
(1)
Nemam Pushparaj
(1)
Nepolean
(1)
Nishad
(1)
Noushad
(1)
O N V Kuruppu
(13)
Ouseppachan
(14)
P B Sreenivas
(1)
P Bhaskaran
(5)
P G Vishwambaran
(1)
P Jayachandran
(9)
P Leela
(2)
P N Menon
(2)
P Susheela
(1)
Padmakumar
(1)
Perumbavoor G Raveendranath
(2)
Pooja Rajesh
(1)
Poovachal Khader
(1)
Prabha Varma
(1)
Pradeep Babu
(2)
Prakash
(1)
Prameela
(1)
Priyadarshan
(7)
R Sarath
(1)
R Somashekharan
(1)
Radhika Thilak
(2)
Rafeeque Ahmad
(3)
Rafi Mecartin
(2)
Raghunath Seth
(1)
Rahul Raj
(2)
Rajalakshmi
(1)
Rajasenan
(2)
Rajeev Aanchal
(1)
Rajeev Alunkal
(1)
Ramesh Babu
(2)
Ranjith
(2)
Raveendran
(4)
Reju Joseph
(2)
Rimi Tomy
(4)
Roopa
(1)
Roshan Andrews
(1)
S Balakrishnan
(2)
S P Balasubramaniam
(1)
S P Venkitesh
(6)
S Rameshan Nair
(5)
Saajan Palluruthi
(1)
Sachidanandhan Puzhangara
(2)
Sangeeth Sivan
(1)
Santhosh Kesav
(2)
Santhosh Varma
(1)
Sarath
(4)
Sasi Shankar
(1)
Sathyan Anthikkad
(15)
Shabnam
(2)
Shafi
(2)
Shankar Mahadevan
(4)
Shibu Chakravarthy
(3)
Shreya Ghosal
(1)
Shwetha
(10)
Shyaam
(3)
Shyam Dharman
(2)
Sibi Malayil
(9)
Siddique
(1)
Sindhu Premkumar
(1)
Sohan Lal
(1)
Soniya
(1)
Sowmya
(1)
Sreekumaran Thambi
(5)
Sreemoola Nagaram Vijayan
(1)
Sreenivas
(1)
Sreevalsan J Menon
(1)
Sriprakash
(1)
Sruthi Raj
(1)
Sudeep Kumar
(6)
Sudha Ranjith
(1)
Sujatha
(26)
Sundara Rajan
(1)
Sunitha Sarathy
(1)
Suresh Peters
(1)
Swarnalatha
(1)
Teenu Tellence
(1)
Thirunelloor Karunakaran
(1)
Thulasidas
(1)
Tinu Antony
(1)
Unni Menon
(6)
V Dakshinamoorthy
(3)
V G Muralikrishnan
(1)
V M Vinu
(2)
Vayalar
(9)
Vayalar Sarathchandra Varma
(12)
Venu
(1)
Vidhu Prathap
(2)
Vidyadharan
(2)
Vidyasagar
(17)
Vijay Yesudas
(8)
Vineeth Sreenivasan
(16)
Vipin Xavier
(1)
Yusuf Ali Kecheri
(8)