Showing posts with label Johnson. Show all posts
Showing posts with label Johnson. Show all posts

Saturday, March 14, 2009

വീണ്ടും ചില വീട്ടുകാര്യങ്ങൾ [3]


ചിത്രം: വീണ്ടും ചില വീട്ടുകാര്യങ്ങൾ
സംവിധാനം: സത്യൻ അന്തിക്കാട്‌
വർഷം: 1999
രചന: കൈതപ്രം
സംഗീതം: ജോൺസൺ
പാടിയത്‌: കെ.ജെ യേശുദാസ്‌ & കോറസ്‌

വിശ്വം കാക്കുന്നനാഥാ വിശ്വൈക നായകാ
ആത്മാവിലെരിയുന്ന തീയണയ്ക്കൂ
നിൻ ആത്മചൈതന്യം നിറയ്ക്കൂ
ആത്മചൈതന്യം നിറയ്ക്കൂ

ഇടയൻ കൈവിട്ട കുഞ്ഞാടുകൾ
ഇരുളിൽ കൈത്തിരി തിരയുമ്പോൾ
ആരുമില്ലാത്തവർക്കഭയം നൽകും
കാരുണ്യമെന്നിൽ ചൊരിയേണമേ

അകലാതെ അകലുന്നു സ്നേഹാംബരം
നീ അറിയാതെ പോകുന്നുയെൻ നൊമ്പരം
അന്യനാണെങ്കിലും എന്റെയീ കണ്ണുനീർ
ധന്യമായ്‌ തീരട്ടെ നിൻ വീഥിയിൽ

Click Here To View The Song "Vishwam Kakkunna Naadha"
ചിത്രം: വീണ്ടും ചില വീട്ടുകാര്യങ്ങൾ
സംവിധാനം: സത്യൻ അന്തിക്കാട്‌
വർഷം: 1999
രചന: കൈതപ്രം
സംഗീതം: ജോൺസൺ
പാടിയത്‌: സിന്ധു പ്രേംകുമാർ, കെ.ജെ യേശുദാസ്‌

പിൻനിലാവിൻ പൂവിടർന്നു
പൊൻവസന്തം നോക്കിനിന്നു
ശാരദേന്ദുമുഖീ ഇന്നെൻ പ്രേമസായൂജ്യം

താമസിക്കാൻ തീർത്തു ഞാൻ
രാസകേളി മന്ദിരം
ഓമലേ ഞാൻ കാത്തുനിൽപ്പൂ
നിന്നെ വരവേൽക്കാൻ
എവിടെ നിൻ പല്ലവി
എവിടെ നിൻ നൂപുരം
ഒന്നുചേരാൻ മാറോടു ചേർക്കാൻ
എന്തൊരുന്മാദം

കൊണ്ടുപോകാം നിന്നെയെൻ
പിച്ചകപ്പൂ പന്തലിൽ
താരഹാരം ചാർത്തിനിന്നെ
ദേവ വധുവാക്കാം
അണിനിലാ പീലികൾ
പൊഴിയുമീ ശയ്യയിൽ
വീണുറങ്ങാം ആവോളമഴകിൻ
തേൻകുടം നുകരാം

Click Here To View The Song "Pin Nilaavin Poovidarnnu"
ചിത്രം: വീണ്ടും ചില വീട്ടുകാര്യങ്ങൾ
സംവിധാനം: സത്യൻ അന്തിക്കാട്‌
വർഷം: 1999
രചന: കൈതപ്രം
സംഗീതം: ജോൺസൺ
പാടിയത്‌: പി.ജയചന്ദ്രൻ & കോറസ്‌

കണ്ണെത്താമല മാമല കേറി നോക്കെത്താ
കടവു കടന്ന് വരുന്നുണ്ടേ വരുന്നുണ്ടേ ആരാരോ
പള്ളിപ്പാന പന്തലൊരുക്കെടാ കുടുകുടു
പാണ്ടിചെണ്ട മുറുക്കെടാ ധിമൃതതൈ തകധിമൃതതൈ
കുരുകുക്കുരുപ്പൂങ്കുരുവീ പറവെയ്ക്കെടി പൂങ്കുഴലീ
നാട്ടുവണ്ടി നാടകവണ്ടി നാൽകവലേലെത്തി
ജില്ലം തിറതുള്ളാട്ടം ജില്ലം തിറതുള്ളാട്ടം

മിണ്ടണതെല്ലാം പൂമ്പാട്ട്‌ തട്ടണതെല്ലാം തമ്പേല്‌
നാട്ടുനടപ്പിലൊരാറാട്ട്‌ മുക്കിന്‌മുക്കിന്‌ വരവേൽപ്പ്‌
അക്കരെയിക്കരെ ആനവരമ്പത്തോലക്കുഴല്‌ കുറുങ്കുഴല്‌
തുടിയുടുക്‌ൿപമ്പയിലത്താളം തുടിയുടുക്‌ൿപമ്പയിലത്താളം
ആലിലക്കൊത്തൊരു പൊൻകുരിശുള്ളൊരു
ഞൊറിയിട്ടുടുക്കണ താതമ്പിപ്പെണ്ണിന്‌
കയ്യിൽ കിടക്കണരോട്ടുവള ആഹാ കയ്യിൽ കിടക്കണരോട്ടുവള
അവൾ മാർഗ്ഗം കളിക്കൊത്ത്‌ താളം പിടിക്കുമ്പോ
കിലുകിലുങ്ങുന്നൊരു കല്ലുവള അതുകൊഞ്ചികുണുങ്ങണ
കന്നിവള തുള്ളിതപ്പികൊട്ടിക്കളി ചാടിതുടിക്കുമ്പോ
മേളംതുള്ളണ പൊന്നുവള ആഹാ മേളംതുള്ളണ പൊന്നുവള

ഒത്തുപിടിച്ചവർ കപ്പൽകേറി തക തികു തൈ
പലനാട്‌ നോക്കി പുറപ്പെട്ടാര്‌ തക തികു തൈ
ശിപ്പായിമാരവരല്ലിയുണ്ട്‌ ശെമ്മാശന്മാരവർ പലരുമുണ്ട്‌
ചെമ്പകശ്ശേരിയും കൂടെയുണ്ട്‌ തൃക്കത്ത്‌മന്നനും കൂടെയുണ്ട്‌
തൂറമാറസേപ്പെഴുന്നള്ളുമ്പോൾ തക തികു തൈ
കർത്തങ്ങൾ മാനവരികിലുണ്ട്‌ തക തികു തൈ

മാലാഖമാർ മൊഴിഞ്ഞു ശുഭസങ്കീർത്തനം
ദേവൻ പിറന്നു മണ്ണിൽ നിത്യനായകനായ്‌
ശ്രീയേശുനാഥനെന്നും നമുക്കാശ്രയമേ
പാപങ്ങൾ പോക്കുവാനായ്‌ അവൻ ക്രൂശിതനായ്‌

അതിരുകളില്ലാ വട്ടാരം മതിലുകളില്ലാ കൂടാരം
മൂത്തോർവാക്കിൻ വീടാരം മാളോർക്കെല്ലാം കൊട്ടാരം
അക്കുത്തിക്കുത്തരമനമേട്ടിൽ തെക്കേപ്പാട്ടേ തേന്മാവിൽ
പത്തറുപത്‌ കിളിയുടെ വിളയാട്ടം
പത്തറുപത്‌ കിളിയുടെ വിളയാട്ടം

Sunday, March 01, 2009

ഇരട്ടക്കുട്ടികളുടെ അച്ഛൻ [3]


ചിത്രം: ഇരട്ടക്കുട്ടികളുടെ അച്ഛൻ
സംവിധാനം: സത്യൻ അന്തിക്കാട്‌
വർഷം: 1997
രചന: കൈതപ്രം
സംഗീതം: ജോൺസൺ
പാടിയത്‌: കെ.ജെ യേശുദാസ്‌

എത്രനേരമായ്‌ ഞാൻ കാത്തുകാത്തു നിൽപ്പൂ
ഒന്നിങ്ങു നോക്കുമോ വാർത്തിങ്കളേ
പിണങ്ങരുതേ അരുതേ അരുതേ
പുലരാറായ്‌ തോഴീ

വിൺമാളികയിൽ വാഴുമ്പോഴും
ആമ്പലിനോടു നീ ഇണങ്ങിയില്ലേ
ചന്ദ്രികയോളം വളരുമ്പോഴും
രമണന്റെ കൂടെ ഇറങ്ങിയില്ലേ
വാർമുകിലിൻ പൂങ്കുടിലിൽ
മിണ്ടാതെ നീ ഒളിഞ്ഞതെന്തേ

വെറുതേ ഇനിയും പരിഭവരാവിൻ
മുഖപടമോടെ മറയരുതേ
വൃശ്ചികകാറ്റിൻ കുളിരും ചൂടി
ഈ മുഗ്ദരാവിൽ ഉറക്കമായോ
എഴുന്നേൽക്കൂ ആത്മസഖീ
എതിരേൽക്കാൻ ഞാൻ അരികിലില്ലേ

Click Here To View The Song "Ethra Neramaay Njaan"
ചിത്രം: ഇരട്ടക്കുട്ടികളുടെ അച്ഛൻ
സംവിധാനം: സത്യൻ അന്തിക്കാട്‌
വർഷം: 1997
രചന: കൈതപ്രം
സംഗീതം: ജോൺസൺ
പാടിയത്‌: കെ.എസ്‌ ചിത്ര

കണ്ണനെന്നു പേര്‌ രേവതി നാള്‌
ഉയരങ്ങളിൽ ഉയരാനൊരു രാജയോഗം
മടിയിലുറങ്ങുമ്പോൾ തിങ്കളാണിവൻ
സൂര്യനായ്‌ ഉണരുമെൻ കൈകളിൽ
കണ്ടാലും കണ്ടാലും കൊതിതീരില്ല

പൊന്നുംകുടത്തിന്‌ പൊട്ടുതൊടാൻ വരുമല്ലോ
കടിഞ്ഞൂൽ പിറന്നാളിൻ കന്നികൈകൾ
ദൂരെയൊഴിഞ്ഞു നാവോര്‌ ദീപമുഴിഞ്ഞു മൂവന്തി
നന്മവരാൻ നോമ്പെടുത്തു പൂവാലീ
കോടിയുമായ്‌ കാവുചുറ്റി തെക്കൻ കാറ്റ്‌

ആലിലക്കണ്ണന്‌ ചോറുകൊടുക്കാനല്ലോ
ശ്രീഗുരുവായൂരെ തൃക്കൈവെണ്ണ
കല്ലെട്‌ തുമ്പീ പൂത്തുമ്പീ ചക്കരമാവിൽ കല്ലെറിയാൻ
ഒരുകുമ്പിൾ പൂതരുമോ മണിമുല്ലേ
മാമ്പഴം കൊണ്ടോടിവായോ അണ്ണാർക്കണ്ണാ


ചിത്രം: ഇരട്ടക്കുട്ടികളുടെ അച്ഛൻ
സംവിധാനം: സത്യൻ അന്തിക്കാട്‌
വർഷം: 1997
രചന: കൈതപ്രം
സംഗീതം: ജോൺസൺ
പാടിയത്‌: കെ.എസ്‌ ചിത്ര [കെ.ജെ യേശുദാസ്‌]

നീ കാണുമോ തേങ്ങുമെൻ ഉൾക്കടൽ
രജനി നീയറിയുമോ വിങ്ങുമീ ഗദ്ഗദം
വെറുതെ എന്നാലും ഓർമ്മവന്നെൻ മിഴിനിറഞ്ഞു
മിണ്ടുവാൻ കൊതിയുമായെൻ കരൾ പിടഞ്ഞു

എൻ വാക്കുകൾ വാടിവീണ പൂക്കളായി
മൂകസന്ധ്യയിൽ അന്യയായ്‌ മാറി ഞാൻ
കൂടണഞ്ഞു കതിരു കാണാക്കിളി
എവിടെയോ മാഞ്ഞുപോയ്‌ സാന്ത്വനങ്ങൾ

പാഴ്‌മണ്ണിലെ ബാഷ്പധാരയാണു ഞാൻ
വിരഹ രാത്രിതൻ പാതിരാ ചിന്തു ഞാൻ
ഒന്നു കേൾക്കൂ ജീവിതം പോയൊരീ
പാഴ്‌മുളം തണ്ടിലെ നൊമ്പരങ്ങൾ

വരവേൽപ്പ്‌ [2]


ചിത്രം: വരവേൽപ്പ്‌
സംവിധാനം: സത്യൻ അന്തിക്കാട്‌
വർഷം: 1989
രചന: കൈതപ്രം
സംഗീതം: ജോൺസൺ
പാടിയത്‌: കെ.എസ്‌ ചിത്ര [കെ.ജെ യേശുദാസ്‌]

ദൂരെ ദൂരേ സാഗരം തേടി
പോക്കുവെയിൽ പൊൻനാളം
ഈറനായ്‌ നിലാവിന്നിതളും
താനേ തെളിഞ്ഞ രാവും
ദൂരെ ദൂരേ സാഗരം തേടി
പോക്കുവെയിൽ പൊൻനാളം

മഴനീർത്തുള്ളിയെ മുത്തായ്‌ മാറ്റും
നന്മണി ചിപ്പിയെ പോലേ
നന്മണി ചിപ്പിയെ പോലേ
നറുനെയ്‌ വിളക്കിനെ താരകമാക്കും
സാമഗാനങ്ങളെ പോലേ
സാമഗാനങ്ങളെ പോലേ

ആശാകമ്പളം താമരനൂലാൽ
നെയ്യുവതാരാണോ
നെയ്യുവതാരാണോ
ഒരു സാന്ത്വനത്തിന്റെ മൗനമോ
പഞ്ചവർണ്ണക്കിളിപ്പാട്ടോ
പഞ്ചവർണ്ണക്കിളിപ്പാട്ടോ

Click Here To View The Song "Doore Doore Saagaram"
ചിത്രം: വരവേൽപ്പ്‌
സംവിധാനം: സത്യൻ അന്തിക്കാട്‌
വർഷം: 1989
രചന: കൈതപ്രം
സംഗീതം: ജോൺസൺ
പാടിയത്‌: കെ.ജെ യേശുദാസ്‌

ഓ ഓഹോ ഹോ ഓ ഓഹോ ഹോ
ഓ ഓഹോ ഹോ ഓ ഓഹോ ഹോ
വെള്ളാരപ്പൂമലമേലേ പൊൻകിണ്ണം നീട്ടി നീട്ടി
ആകാശപ്പൂമുടി ചൂടി മുകിലാരപ്പട്ടു ചുറ്റി
ഓണത്താറാടി വരുന്നേ ഓണത്താർ ആടി വരുന്നേ

പൂനുള്ളി കുമ്പാളകുമ്പിൾ നിറഞ്ഞു
ആലകളിൽ പാലമൃതാൽ അകിടു ചുരന്നു
മാമ്പൂ മണവും കുളിരും മാടിവിളക്കേ
കുറുമൊഴിയുടെ കവിളിതളിൽ കുങ്കുമമേറ്റു
കുങ്കുമമേറ്റു

നന്തുണി പാട്ടളീ പാണൻ വരുമ്പോൾ
പാഴിരുളും പാടലമാം കതിരു കവിഞ്ഞേ
കാലിക്കുടമണികളിലെ കേളി പതിഞ്ഞ്‌
അറിയാതൊരു പനിനീരിലെ മഞ്ഞുപൊഴിഞ്ഞേ
മഞ്ഞുപൊഴിഞ്ഞേ

Click Here To View The Song "Vellarappoomala Mele"

Sunday, February 08, 2009

മഴവിൽക്കാവടി [3]


ചിത്രം: മഴവിൽക്കാവടി
സംവിധാനം: സത്യൻ അന്തിക്കാട്‌
വർഷം: 1989
രചന: കൈതപ്രം
സംഗീതം: ജോൺസൺ
പാടിയത്‌: സുജാത, ജി.വേണുഗോപാൽ

പള്ളിത്തേരുണ്ടോ ചതുരംഗക്കളമുണ്ടോ
ആമ്പൽക്കുളമുണ്ടോ തിരുതാളിക്കല്ലുണ്ടോ
താളത്തിൽ പൂപ്പട കൂട്ടാനായ്‌
കന്യകമാർ ആയിരമുണ്ടോ ഓ ഓ ഓ
എന്നോമലാളേ കൂടെ കണ്ടോ കണ്ടോ കണ്ടോ

കാടേറിപ്പോരും കിളിയേ പൂക്കൈത
കടവിലൊരാളെ കണ്ടോ നീ കണ്ടോ
താമ്പൂല താമ്പാളത്തിൽ കിളിവാലൻ വെറ്റിലയോടെ
വിരിമാറിൻ വടിവുംകാട്ടി മണവാളൻ ചമയും നേരം
നിന്നുള്ളിൽ പൂക്കാലം മെല്ലെയുണർന്നു
എന്നോടൊന്നുരിയാടാനവന്നിരകെ വരുമെന്നോ

തുളുനാടൻ കോലക്കുയിലേ പൊന്നൂഞ്ഞാൽ
പാട്ടുകളവിടെ കേട്ടോ നീ കേട്ടോ
നിറകതിരും തങ്കവിളക്കും അകതാരിൽ പത്തരമാറ്റും
മറിമാൻമിഴിയാളിൽ കണ്ടോ നിൻ മനമൊന്നുരുകിപോയോ
നിന്നുള്ളിൽ വാസന്തം പാടിയുണർന്നു
എന്നിൽ വീണലിയാനായവളെൻ നിനവിൽ വരുമെന്നോ

Click Here To View The Song "Pallitherundo"
ചിത്രം: മഴവിൽക്കാവടി
സംവിധാനം: സത്യൻ അന്തിക്കാട്‌
വർഷം: 1989
രചന: കൈതപ്രം
സംഗീതം: ജോൺസൺ
പാടിയത്‌: ജി.വേണുഗോപാൽ

മൈനാകപൊന്മുടിയിൽ പൊന്നുരുകി തൂവിപോയ്‌
വിഷുക്കണിക്കൊന്നപോലും താലിപ്പൊൻപ്പൂവണിഞ്ഞു
തൂമഞ്ഞും പൊൻമുത്തായ്‌ പൂവെല്ലാം പൊൻപണമായ്‌

ആതിരാപ്പെണ്ണാളിൻ മണിവീണതന്തികളിൽ
മോഹത്തിൻ നീലാംബരികൾ തെളിയുന്നു മായുന്നു
ദശപുഷ്പം ചൂടുമ്പോൾ മനമുണരും കളമൊഴിതൻ
കരളിൽ കുളിരലയിൽ ഇന്നാക്കയ്യിൽ ഈ കയ്യിൽ
ആടുന്നു കൈവളകൾ

ചേങ്ങില താളത്തിൽ പൊന്നമ്പലമുണരുമ്പോൾ
പാടാൻ മറന്നുറങ്ങും പൈങ്കിളിയും പാടിപ്പോയ്‌
പൂവേപ്പൊലി പാടുന്നു പൂങ്കുയിലും മാളോരും
കരയിൽ മറുകരയിൽ ഇന്നാക്കൊമ്പിൽ ഈ കൊമ്പിൽ
ആടുന്നു പൂന്തളിരും

Click Here To View The Song "Mainaka Ponmudiyil"
ചിത്രം: മഴവിൽക്കാവടി
സംവിധാനം: സത്യൻ അന്തിക്കാട്‌
വർഷം: 1989
രചന: കൈതപ്രം
സംഗീതം: ജോൺസൺ
പാടിയത്‌: കെ.എസ്‌ ചിത്ര

തങ്കത്തോണി തെൻമലയോരം കണ്ടേ
പാലക്കൊമ്പിൽ പാൽകാവടിയും കണ്ടേ
കന്നിയിലക്കുമ്പിളിൽ മുള്ളില്ലാപ്പൂവുണ്ടേ
ഇടനെഞ്ചിൽ തുടിയുണ്ടേ തുടികൊട്ടും പാട്ടുണ്ടേ
കരകാട്ടം കാണാൻ എന്നത്താനുണ്ടേ

തിനകൊയ്യാപ്പാടത്ത്‌ കതിരാടും നേരം
ഏലേലം പുഴയോരം മാനോടും നേരം
നെയ്യാമ്പൽ പൂന്തണ്ടിൽ തിരയാടും നേരം
മൂളിപോയ്‌ കാറ്റും ഞാനും ഓ ഓ ഓ

പൂമാലക്കാവിൽ തിറയാടും നേരം
പഴനിമല കോവിലിൽ മയിലാടും നേരം
ദീപങ്ങൾ തെളിയുമ്പോൾ എന്നുള്ളം പോലും
മേളത്തിൽ തുള്ളിപോയേ ഓ ഓ ഓ

Click Here To View The Song "Thanka Thoni"

Wednesday, February 04, 2009

പൊന്മുട്ടയിടുന്ന താറാവ്‌ [2]


ചിത്രം: പൊന്മുട്ടയിടുന്ന താറാവ്‌
സംവിധാനം: സത്യൻ അന്തിക്കാട്‌
വർഷം: 1988
രചന: ഒ.എൻ.വി കുറുപ്പ്‌
സംഗീതം: ജോൺസൺ
പാടിയത്‌: കെ.എസ്‌ ചിത്ര

കുന്നിമണിച്ചെപ്പു തുറന്നെണ്ണിനോക്കും നേരം
പിന്നിൽവന്നു കണ്ണുപൊത്തും തോഴനെങ്ങു പോയി
കാറ്റുവന്നു പൊന്മുളതൻ കാതിൽ മൂളും നേരം
കാത്തുനിന്നാ തോഴനെന്നെ ഓർത്തുപാടും പോലെ

ആറ്റിറമ്പിൽ പൂവുകൾതൻ ഘോഷയാത്രയായി
കൂട്ടിറങ്ങി പൊൻവെയിലിൻ കുങ്കുമപ്പൂ നീളെ
ആവണിതൻ തേരിൽ നീ വരാഞ്ഞതെന്തേ
ഇന്നു നീ വരാഞ്ഞതെന്തേ

ആരെയോർത്തു വേദനിപ്പു ചാരു ചന്ദ്രലേഖ
ഓരിതൾക്കുപോലെ നേർത്തുനേർത്തു പോവതെന്തേ
എങ്കിലും നീ വീണ്ടും പൊൻകുടമായ്‌ നാളെ
മുഴുതിങ്കളാകും നാളെ

Click Here To View The Song "Kunnimanicheppu Thurannu"
ചിത്രം: പൊന്മുട്ടയിടുന്ന താറാവ്‌
സംവിധാനം: സത്യൻ അന്തിക്കാട്‌
വർഷം: 1988
രചന: ഒ.എൻ.വി കുറുപ്പ്‌
സംഗീതം: ജോൺസൺ
പാടിയത്‌: കെ.ജെ യേശുദാസ്‌ & കോറസ്‌

തീയിലുരുക്കി ധിന്തിന്ന ധിന്തിന്ന
തൃത്തകിടാക്കി ധിന്തിന്ന ധിന്തിന്ന
തീയിലുരുക്കി തൃത്തകിടാക്കി
ചേലൊത്തൊരു മാലതീർക്കാൻ
ഏതുപൊന്നെന്റെ തട്ടാരേ
ഏതുപൊന്ന് ഏതുപൊന്ന്

മനസ്സിലുണ്ടേ മോഹമെന്നൊരു മണിച്ചിത്താറാവ്‌
അതിനെ തവിടുകൊടുത്തു വളർത്തി തട്ടാര്‌
ആഹാ താമരയല്ലികൊടുത്തു ചാമയുമെള്ളുംകൊടുത്തു
കുട്ടിത്താറാവിന്നു കടിഞ്ഞൂൽ മുട്ടയിട്ടതു പൊന്മുട്ട
അതുപൊന്മുട്ട ധിന്തിന്ന ധിന്തിന്ന ധിന്തിന്ന ധിന്തിന്ന

മനസ്സിനുള്ളിലെ സ്നേഹമുല്ലയ്ക്ക്‌ മണിത്തിരിവന്നു
അതിലെ മലരും നുള്ളിനടക്കും പെണ്ണിന്റെ
ആഹാ മാണിക്യക്കൈവിരൽ തട്ടി മോതിരക്കൈവിരൽ മുട്ടി
കണ്ണൊന്നടച്ചുതുറക്കും മുൻപേ കാണായ്‌ വന്നതു പൂപ്പൊന്ന്
അതുപൂപ്പൊന്ന് ധിന്തിന്ന ധിന്തിന്ന ധിന്തിന്ന ധിന്തിന്ന

Click Here To View The Song "Theeyilurukki Thrithakidakki"

പാവം പാവം രാജകുമാരൻ [2]


ചിത്രം: പാവം പാവം രാജകുമാരൻ
സംവിധാനം: കമൽ
വർഷം: 1990
രചന: കൈതപ്രം
സംഗീതം: ജോൺസൺ
പാടിയത്‌: കെ.എസ്‌ ചിത്ര

കണ്ണാടിക്കയ്യിൽ കല്യാണംകണ്ടോ
കാക്കാത്തിക്കിളിയേ
ഉള്ളത്തിൽ ചെണ്ടുമല്ലി
പൂവിരിഞ്ഞൊരാളുണ്ടോ
അഴകോലും തമ്പ്രാനുണ്ടോ

തളിരോല കൈനീട്ടും
കതിരോനെപോലെ
അവനെന്നെ തേടിയെത്തുമ്പോൾ
പറയാൻ വയ്യാതെ പാടാൻ വയ്യാതെ
കിളിവാതിൽ പാതിയിലൂടെ
കൺകുളിരെ ഞാൻ കാണും
കണ്ണോടു കൺ നിറയും

ഇളനീല തിരിനീട്ടും
പൊന്നരയാൽക്കൊമ്പിൽ
അവനെന്നെ കണ്ടിരുന്നായോ
ഒരുജന്മം പോരാതെ മറുജന്മം പോരാതെ
തന്നെതാൻ ഒരു നിമിനേരം
ഒരു തുടിയായി ചേരും
കണ്ണോടു കൺ നിറയും

Click Here To View The Song "Kannadi Kayyil"
ചിത്രം: പാവം പാവം രാജകുമാരൻ
സംവിധാനം: കമൽ
വർഷം: 1990
രചന: കൈതപ്രം
സംഗീതം: ജോൺസൺ
പാടിയത്‌: കെ.ജെ യേശുദാസ്‌

പാതിമെയ്‌ മറഞ്ഞതെന്തേ സൗഭാഗ്യതാരമേ
രാവിൻ നീലകലികയിൽ ഏകദീപം നീ

അറിയാതുണർന്നു കതിരാർന്ന ശീലുകൾ
കളമൈനകൾ രാപ്പന്തലിൽ പാടി ശുഭരാത്രി
ഏതോ കുഴലിൽ തെളിയും സ്വരജതി പോലെ
എഴുതാ കനവിൻ മുകുളങ്ങളിൽ അമൃതകണംവീണു

കനകാംബരങ്ങൾ പകരുന്നു കൗതുകം
നിറമാലകൾ തെളിയുന്നിതാ മഴവിൽകൊടിപോലെ
ആയിരം കൈകളാൽ അലകളതെഴുതുന്ന രാവിൽ
എഴുതാ കനവിൻ മുകുളങ്ങളിൽ അമൃതകണംവീണു

Wednesday, December 17, 2008

ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം [2]


ചിത്രം: ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം
സംവിധാനം: ഭരതൻ
വർഷം: 1987
രചന: ഒ.എൻ.വി കുറുപ്പ്‌
സംഗീതം: ജോൺസൺ
പാടിയത്‌: ലതിക, കെ.ജെ യേശുദാസ്‌

പൂവേണം പൂപ്പടവേണം പൂവിളിവേണം
പൂണാരം ചാർത്തിയ കന്നിപൂമകൾ വേണം
കൊന്നത്തെ കാവിൽ നിന്നും തേവര്‌ താഴെയെഴുന്നള്ളുന്നേ
കോലോലം മഞ്ചൽ മൂളി പോരുന്നുണ്ടേ മൂളി പോരുന്നുണ്ടേ

നാഴി പൂവെള്ളും പുന്നെല്ലും ചോഴിയ്ക്കും മക്കൾക്കും തായോ
നാവോരു പാടണ കന്നി മൺകുടവും വീണയുമായി
നീയെന്തേ വന്നീല്ല പൊന്നോണം പോയല്ലോ
ഒരുനിലമുഴുതതിൽ മുതിരവിതച്ചേ
അതിലൊരു പകുതിയുമൊരു കിളിതിന്നേ പോയ്‌

വാളും ചിലമ്പും കലമ്പി വതിൽപ്പടിക്കൽ വന്നാർപ്പൂ
ഉണ്ണികളേ തേടിവരുന്നോ ഉള്ളുരുകും കാവിലെയമ്മേ
നീവാഴും കാവിന്ന് തീവെച്ചതാരെന്നോ
ഒരുപിടി അവിലിന്‌ വെറുമൊരുമലരിന്‌
വെയിലിതു മുഴുവനുമേൽക്കണതാരാണോ

ആയില്ല്യക്കാവിലു വേലേംപൂരവുമുണ്ടേ
നീയെന്റെ കുഞ്ഞിക്കുയിലേ കൂടേ വരില്ലേ
ഇല്ലെന്നോ മിന്നും പൊന്നും കൈവള കാലില ചാർത്താനെന്നോ
പൊട്ടെന്തിനു പൊന്നല്ലേ നീ പൊൻകുടമല്ലേ എന്റെ പൊൻകുടമല്ലേ


ചിത്രം: ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം
സംവിധാനം: ഭരതൻ
വർഷം: 1987
രചന: ഒ.എൻ.വി കുറുപ്പ്‌
സംഗീതം: ജോൺസൺ
പാടിയത്‌: കെ.ജെ യേശുദാസ്‌

മെല്ലെ മെല്ലേ മുഖപടം തെല്ലൊതുക്കി
അല്ലിയാമ്പൽ പൂവിനേ തൊട്ടുണർത്തി
ഒരു കുടന്ന നിലാവിന്റെ കുളിരുകോരി
നെറുകയിൽ അരുമയായ്‌ കുടഞ്ഞതാരോ

ഇടയന്റെ ഹൃദയത്തിൽ നിറഞ്ഞൊരീണം
ഒരുമുളം തണ്ടിലൂടൊഴുകി വന്നു
ആയർപ്പെൺക്കിടാവേ നിൻ പാൽക്കുടം
തുളുമ്പിയതായിരം തുമ്പപ്പൂവായ്‌ വിരിഞ്ഞു
ആയിരം തുമ്പപ്പൂവായ്‌ വിരിഞ്ഞു

ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം
കിളിവാതിൽ പഴുതിലൂടൊഴുകി വന്നു
ആരാരുമറിയാത്തൊരാത്മാവിൻ തുടിപ്പുപോൽ
ആലോലം ആനന്ദ നൃത്തമാർന്നു
ആലോലം ആനന്ദ നൃത്തമാർന്നു

കിരീടം [1]


ചിത്രം: കിരീടം
സംവിധാനം: സിബി മലയിൽ
വർഷം: 1989
രചന: കൈതപ്രം
സംഗീതം: ജോൺസൺ
പാടിയത്‌: എം.ജി ശ്രീകുമാർ

കണ്ണീർ പൂവിന്റെ കവിളിൽ തലോടി
ഈണം മുഴങ്ങും പഴമ്പാട്ടിൽ മുങ്ങി
മറുവാക്കു കേൾക്കാൻ കാത്തുനിൽക്കാതെ
പൂത്തുമ്പിയെന്തേ മറഞ്ഞു എന്തേ
പുള്ളോർക്കുടം പോലേ തേങ്ങീ

ഉണ്ണിക്കിടവിന്നു നൽകാൻ അമ്മ
നെഞ്ചിൽ പാലാഴിയേന്തി
ആയിരം കൈനീട്ടി നിന്നു
സൂര്യതാപമായ്‌ താതന്റെ ശോകം
വിടചൊല്ലവേ നിമിഷങ്ങളിൽ
ജലരേഖകൾ വീണലിഞ്ഞൂ
കനിവേകുമീ വെൺമേഘവും
മഴനീർക്കിനാവായ്‌ മറഞ്ഞു ദൂരേ
പുള്ളോർക്കുടം കേണുറങ്ങീ

ഒരുകുഞ്ഞു പാട്ടായ്‌ വിതുമ്മി
മഞ്ഞുപൂഞ്ചോലയെന്തോ തിരഞ്ഞൂ
ആരെയോ തേടിപ്പിടഞ്ഞൂ
കാറ്റുമൊരുപാടുനാളായ്‌ അലഞ്ഞു
പൂന്തെന്നലിൽ പൊന്നോളമായ്‌
ഒരുപാഴ്കിരീടം മറഞ്ഞു
കദനങ്ങളിൽ തുണയാകുവാൻ
വെറുതേയൊരുങ്ങുന്ന മൗനം എങ്ങോ
പുള്ളോർക്കുടം പോലേ വിങ്ങീ

Thursday, November 13, 2008

കളിക്കളം [2]


ചിത്രം: കളിക്കളം
വർഷം: 1990
രചന: കൈതപ്രം
സംഗീതം: ജോൺസൺ
പാടിയത്‌: ജി.വേണുഗോപാൽ

ആകാശഗോപുരം പൊന്മണിമേടയായ്‌
അഭിലാഷഗീതകം സാഗരമായ്‌
ഉദയരഥങ്ങൾതേടിവീണ്ടും മരതകരാഗസീമയിൽ
സ്വർണ്ണപറവപാടി നിറമേഘ ചോലയിൽ
വർണ്ണകൊടികളാടി തളിരോല കൈകളിൽ

തീരങ്ങൾക്കുദൂരേ വെണ്മുകിലുകൾക്കരികിലായ്‌
അണയുംതോറുമാർദ്രമാകുമൊരു താരകം
ഹിമജലകണം കൺകോണിലും ശുഭസൗരഭം അകതാരിലും
മെല്ലെതൂവി ലോലഭാവമാർന്ന നേരം

സ്വപ്നാരണ്യമാകേ കളമെഴുതുമീ തെന്നലിൽ
നിഴലാടുന്ന കപടകേളിയൊരു നാടകം
കൺനുകരുമീ പൂത്തിരളിനും കരനുകരുമീ പൊൻമണലിനും
അഭയം നൽകുമാർദ്ര ഭാവനാജാലം


ചിത്രം: കളിക്കളം
വർഷം: 1990
രചന: കൈതപ്രം
സംഗീതം: ജോൺസൺ
പാടിയത്‌: ജി.വേണുഗോപാൽ

പൂത്താലം വലംകയ്യിലേന്തി വാസന്തം
മധുമാരിയിൽ സുമരാജിയിൽ
കാറ്റിൻതൂവൽ തഴുകി കന്യാവനമിളകി

ആരോ തൂമൊഴിയേകി വെറും പാഴ്മുളംതണ്ടിനുപോലും
ഏതോ വിൺമനംതൂവി ഒരു പനിമഴതുള്ളിതൻ കാവ്യം
ഏതോ രാവിൻ ഓർമ്മപോലും സാന്ത്വനങ്ങളായി
കുളിരും മണ്ണിൽ കാണാറായ്‌ ഹേമരാഗകണങ്ങൾ

ഹൃദയസരോവരമാകേ പൊന്നരയന്നങ്ങൾ നീന്തി
നീരവതീരം നീളേ തളിരാലവട്ടങ്ങൾ വീശി
ഏതോ മായാസംഗമം സാന്ദ്രതാളമായി
ജന്മം തേടും ഭാവുകം രാഗമർമ്മരമായി

Click Here To View The Song "Aakashagopuram"

Wednesday, November 12, 2008

ചെങ്കോൽ


ചിത്രം: ചെങ്കോൽ
വർഷം: 1993
രചന: കൈതപ്രം
സംഗീതം: ജോൺസൺ
പാടിയത്‌: കെ.ജെ യേശുദാസ്‌ [കെ.എസ്‌ ചിത്ര]

മധുരം ജീവാമൃത ബിന്ദു
ഹൃദയം പാടും ലയസിന്ധു

സൗഗന്ധികങ്ങളേ ഉണരൂ വീണ്ടുമെൻ
മൂകമാം രാത്രിയിൽ പാർവ്വണം പെയ്യുമീ
ഏകാന്ത യാമവീഥിയിൽ
താന്തമാണെങ്കിലും ആ ആ
താന്തമാണെങ്കിലും പാതിരാക്കാറ്റിലും
വാടാതെ നിൽക്കുമെന്റെ ചേതന
പാടുമീ സ്നേഹരൂപകം പോലേ

ചേതോവികാരമേ നിറയൂ വീണ്ടുമെൻ
ലോലമാം സന്ധ്യയിൽ ആതിരാതെന്നലിൽ
നീഹാരബിന്ദു ചൂടുവാൻ
താന്തമാണെങ്കിലും ആ ആ
താന്തമാണെങ്കിലും സ്വപ്നവേഗങ്ങളിൽ
വീഴാതെ നിൽക്കുമെന്റെ ചേതന
നിൻ വിരൽ പൂതൊടുമ്പോഴെൻ നെഞ്ചിൽ


ചിത്രം: ചെങ്കോൽ
വർഷം: 1993
രചന: കൈതപ്രം
സംഗീതം: ജോൺസൺ
പാടിയത്‌: സുജാത, കെ.ജെ യേശുദാസ്‌

പാതിരാ പാൽകടവിൽ അമ്പിളി പൂന്തോണി
തുഴയാതെ തുഴയുകയായ്‌ സ്നേഹാർദ്രനക്ഷത്രം
കാറ്റിന്റെ മർമ്മരമിളകി വാസന്തമായ്‌
വീണകുടങ്ങളിലൊഴുകി രാഗാമൃതം

ജന്മങ്ങൾ തൻ സ്വപ്നതീരത്ത്‌ ദൂരേ
നീലാരവിന്ദങ്ങൾ പൂത്തു
നൂപുരം ചാർത്തുന്ന ഭൂമി
കാർകൂന്തൽ നീർത്തുന്നു വാർമേഘം
കനവിലോടുന്നു സ്വർണ്ണമാൻപേടകൾ
കാലവൃന്ദം വീശി നിൽപ്പൂ പൊന്മയൂരം

നാദങ്ങളിൽ പൂവിരൽത്തുമ്പു തേടി
പുളകങ്ങൾ പൂക്കുന്ന താളം
പൊൻവേണു ഊതുന്നു കാലം
ഹംസങ്ങൾ ഓതുന്നു സന്ദേശം
മധുരോന്മാദം വർഷമായ്‌ പെയ്യവേ
മോഹമുകുളം രാക്കടമ്പിൽ ഇതളണിഞ്ഞൂ

Click Here To View The Song "Madhuram Jeevamrutha"
Click Here To View The Song "Paathira Paalkadavil"

Thursday, November 06, 2008

സന്താനഗോപാലം


ചിത്രം: സന്താനഗോപാലം
വർഷം: 1994
രചന: എം.മധുസൂദനൻ നായർ
സംഗീതം: ജോൺസൺ
പാടിയത്‌: കെ.ജെ യേശുദാസ്‌

തിങ്കൾ തുടുക്കുമ്പോൾ എന്റെ മുഖം
പൊൻകഴൽ തുള്ളുമ്പോൾ എന്റെ താളം
കൊഞ്ചിപ്പിണങ്ങിയാൽ എൻ ചിണുക്കം
പുഞ്ചിരി വാടിയാൽ എന്റെ ദുഃഖം
ഓർമ്മയിലിന്നും കുരുന്നു തന്നെ
ഓമന ഉണ്ണികൾ അരുമ തന്നെ

കാലം കുറുക്കി കുഴമ്പു തന്നു
കാലങ്ങൾ വാഴുവാൻ പാട്ടു തന്നു
കാറ്റിന്റെ വള്ളിയിൽ വാനിൽ പറക്കുമ്പോൾ
കാവലായ്‌ എന്നും കൂടെ വന്നു
ഓർമ്മയിലിന്നും കുരുന്നു തന്നെ
ഓമന ഉണ്ണികൾ അരുമ തന്നെ

കാർന്നിഴലുണ്ടും നിലാവു തന്നു
വേനലായ്‌ നിന്നും മഴചൊരിഞ്ഞു
ആത്മാവു തന്നേ പകർന്നു തന്നു
അതൊരാനന്ദ ബന്ധനമായി വന്നു
ഓർമ്മയിലിന്നും കുരുന്നു തന്നെ
ഓമന ഉണ്ണികൾ അരുമ തന്നെ

Saturday, November 01, 2008

പിൻഗാമി


ചിത്രം: പിൻഗാമി
വർഷം: 1994
പാടിയത്‌: കെ.എസ്‌ ചിത്ര & കോറസ്‌
സംഗീതം: ജോൺസൺ
രചന: കൈതപ്രം

മാനത്തെചിറകുള്ള കരിങ്കുഴലി
മഴമണിപൊഴിഞ്ഞെന്റെ പുഴനിറഞ്ഞു
കുന്നിമണിമുത്തു വീണു കരകവിഞ്ഞു
കതിരണിനിറഞ്ഞെന്റെ കളമൊരുങ്ങി
പൂകൊണ്ടുതിരുമുറ്റം മൂടിനിന്നു
തിരുമുറ്റത്തൊരുകിളി പതംപറഞ്ഞു

വെണ്ണിലാവോ ചന്ദനമോ
കണ്ണനുണ്ണി നിന്നഴകിൽ
കനവിലെന്തേ പാൽമഴയോ
കന്നിരാവോ കാർമുകിലോ
നീലവാർമുടിയിൽ
മയിൽപ്പീലിയോ പൂവോ
മൊഴിയോ തില്ലാന തിരകളോ
ചിരിയോ മിഴിയിലൊഴുകിയ
നോവുമാഞ്ഞതോ..

കുഞ്ഞുറങ്ങാൻ പാട്ടുമൂളും
തെന്നലായെൻ കുഞ്ഞുമോഹം
സ്നേഹരാഗമെന്നിൽ
പാലാഴിയായ്‌ തുളുമ്പി
കുഞ്ഞുണർന്നാൽ പുഞ്ചിരിക്കും
പുലരിയായെൻ സൂര്യജന്മം
എന്റെനെഞ്ചിലൂറും
ആനന്ദമായ്‌ വസന്തം
നിന്റെ ചാരുതയാൽ
ഒഴുകുംമോഹലയമായ്‌
കളിവീണയെവിടെ താളമെവിടേ
എന്റെ പൊന്നുണ്ണി
ഇതു നിന്റെ സാമ്രാജ്യം

കണ്ടുനിൽക്കേ പിന്നിൽനിന്നും
കനകതാരം മുന്നിൽവന്നു
ഏതുരാജകലയിൽ
ഞാൻ അമ്മയായ്‌ നിറഞ്ഞു
എന്നുമെന്നും കാത്തുനിൽക്കേ
കൈവളർന്നു മെയ്‌വളർന്നു
ഏതപ്പൂർവ്വഭാവം നിൻ
കൗതുകങ്ങളായി
കാൽചിലങ്കകളേ
മൊഴിയൂ ജീവതാളം
കളിവീടൊരുങ്ങി
പൂവരമ്പിൽ മഞ്ഞുമായാറായി
ഇനിയാണു പൂക്കാലം

Wednesday, October 15, 2008

ഗുൽമോഹർ


ചിത്രം: ഗുൽമോഹർ
വർഷം: 2008
പാടിയത്‌: ശ്വേത, വിജയ്‌ യേശുദാസ്‌
സംഗീതം: ജോൺസൺ
രചന: ഓ.എൻ.വി കുറുപ്പ്‌

ഒരുനാൾ ശുഭരാത്രി
നേർന്നു പോയി നീ
ഇതിലേ ഒരു പൂക്കിനാവായ്‌ വന്നനീ
ശ്രുതി നേർത്തുനേർത്തു മായും
ഋതുരാഗഗീതി പോലേ
പറയൂ നീയെങ്ങു പോയി

ഗാനമായി വന്നു നീ
മൗനമായി മാഞ്ഞു നീ
മായുകില്ലെന്നോർമ്മയിൽ
ചൈത്രമാസനീലവാനം
പൂത്തുലഞ്ഞുനിൽക്കവേ
പോവുകയോ നീ അകലേ
എന്റെ ഏകതാരകേ
കാതരേ കരയുന്നതാരേ
കാട്ടു മൈനപോൽ

നീളുമെന്റെ യാത്രയിൽ
തോളുരുമ്മി എന്നുമെൻ
തോഴിയായി വന്നു നീ
എന്നിലേയ്ക്കണഞ്ഞു നീയാം
സ്നേഹസാന്ദ്ര സൗരഭം
ആതിരതൻ പാതയിലേ
പാൽനിലാവു മായവേ
കാതരേ കരയുന്നതാരേ
കാട്ടു മൈനപോൽ

Wednesday, October 08, 2008

ഒരാൾ മാത്രം


ചിത്രം: ഒരാൾ മാത്രം
വർഷം: 1997
പാടിയത്‌: കെ.ജെ യേശുദാസ്‌
സംഗീതം: ജോൺസൺ
രചന: കൈതപ്രം

ചൈത്രനിലാവിന്റെ പൊൻപ്പീലിയാൽ
മഴവില്ലിൻ നിറമേഴും ചാലിച്ച്‌
ആത്മാനുരാഗ തിരശീല നീർത്തി
നിൻ രൂപമെന്നും വരക്കും ഞാൻ
വരക്കും ഞാൻ

മിഴികളിൽ നീലാമ്പൽ വിടരും
കൂന്തലിൽ കാർമുകിൽ നിറമണിയും
വസന്തം മേനിയിൽ അടിമുടി തളിർക്കും
കവിതയായ്‌ എൻമുന്നിൽ നീ തെളിയും
കവിതയായ്‌ എൻമുന്നിൽ നീ തെളിയും

മൊഴികളിൽ അഭിലാഷമുണരും
സ്വപ്നങ്ങൾ ഹംസമായ്‌ ദൂതുചൊല്ലും
ആദ്യസമാഗമ മധുരാനുഭൂതിയിൽ
അറിയാതെ നാമൊന്നു ചേരും
അറിയാതെ നാമൊന്നു ചേരും

Thursday, October 02, 2008

ചിന്താവിഷ്ടയായ ശ്യാമള


ചിത്രം: ചിന്താവിഷ്ടയായ ശ്യാമള
വർഷം: 1998
സംഗീതം: ജോൺസൺ
രചന: ഗിരീഷ്‌ പുത്തഞ്ചേരി
പാടിയത്‌: എം.ജി ശ്രീകുമാർ

മച്ചകത്തമ്മയെ കാൽതൊട്ടു വന്ദിച്ചു
മകനേ തുടങ്ങു നിൻ യാത്ര
അദ്വൈതവേദാന്ത ചിന്തതൻ വഴിയിലൂടെ
ആദ്യന്തമില്ലാത്ത യാത്ര
ഒരറിവില്ല പൈതലിൻ യാത്ര

ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടുള്ളൊരിണ്ടലുകൾ
പോക്കുന്ന യാത്ര
താൻ താൻ നിരന്തരം ചെയ്തോരു കർമ്മഫല ദോഷങ്ങൾ
തീർക്കുന്ന യാത്ര
മോക്ഷമല യാത്ര ധർമ്മമല യാത്ര
കഠിനതരമായോരു ഹഠയോഗ യാത്ര

മായാപ്രപഞ്ചമാം മൺതരിയിലമരുന്ന മായയെ
തിരയുന്ന യാത്ര
ഹോമകുണ്ഠംപോൽ ജ്വലിക്കും മനസ്സിന്ന് സാന്ത്വനം
പകരുന്ന യാത്ര
പരമപദ യാത്ര പരമാത്മ യാത്ര
പ്രണവമന്ത്രാക്ഷര സ്വരമുഖര യാത്ര

സ്വാമിയേ ശരണം ശരണമയ്യപ്പ
സ്വാമിയേ ശരണം ശരണമയ്യപ്പ
സ്വാമിയേ ശരണം ശരണമയ്യപ്പ
സ്വാമിയേ ശരണം ശരണമയ്യപ്പ

മച്ചകത്തമ്മയെ കാൽതൊട്ടു വന്ദിച്ചു
മകനേ തുടങ്ങു നിൻ യാത്ര
അദ്വൈതവേദാന്ത ചിന്തതൻ വഴിയിലൂടെ
ആദ്യന്തമില്ലാത്ത യാത്ര
ഒരറിവില്ല പൈതലിൻ യാത്ര

സ്വാമിയേ ശരണം ശരണമയ്യപ്പ
സ്വാമിയേ ശരണം ശരണമയ്യപ്പ


ചിത്രം: ചിന്താവിഷ്ടയായ ശ്യാമള
വർഷം: 1998
സംഗീതം: ജോൺസൺ
രചന: ഗിരീഷ്‌ പുത്തഞ്ചേരി
പാടിയത്‌: കെ.ജെ യേശുദാസ്‌

ആരോടും മിണ്ടാതെ മിഴികളിൽ നൊക്കാതെ
മഞ്ഞിൽ മായുന്ന മൂക സന്ധ്യേ
ഈറൻ നിലാവിൻ ഹൃദയത്തിൽ നിന്നൊരു
പിൻവിളി കേട്ടില്ലേ മറുമൊഴി മിണ്ടിയില്ലേ

കാതര മുകിലിന്റെ കൺപ്പീലി തുമ്പിന്മേൽ
ഇടറി നിൽപ്പൂ കണ്ണീർ താരം
വിരലൊന്നു തൊട്ടാൽ വീണുടയും
കുഞ്ഞു കിനാവിൻ പൂത്താലം
മനസ്സിൻ മുറിവിൽ മുത്താം ഞാൻ
നെറുകിൽ മെല്ലെ തഴുകാം ഞാൻ

പ്രാവുകൾ കുറുകുന്ന കൂടിന്റെ അഴിവാതിൽ
ചാരിയില്ലേ കാണാക്കാറ്റേ
പരിഭവമെല്ലാം മാറിയില്ലേ
ചായുറങ്ങാൻ നീ പോയില്ലേ
അലിവിൻ ദീപം പൊഴിയുന്നോ
എല്ലാം ഇരുളിൽ അലിയുന്നോ


Friday, September 07, 2007

തൂവല്‍ക്കൊട്ടാരം


ചിത്രം : തൂവല്‍ക്കൊട്ടാരം
വർഷം: 1996
രചന: കൈതപ്രം
സംഗീതം: ജോൺസൺ
പാടിയത്‌ :യേശുദാസ്‌,ചിത്ര

ആദ്യമായ്‌ കണ്ടനാള്‍ പാതിവിരിഞ്ഞു നിന്‍ പൂമുഖം
കൈകളില്‍ വീണൊരു മോഹന വൈഡൂര്യം നീ
പ്രിയസഖീ....

ആദ്യമായ്‌ കണ്ടനാള്‍ പാതിവിരിഞ്ഞു നിന്‍ പൂമുഖം
കൈകളില്‍ വീണൊരു മോഹന വൈഡൂര്യം നീ
പ്രിയസഖീ....

ആയിരം പ്രേമാര്‍ദ്ര കാവ്യങ്ങളെന്ത്തിനു
പൊന്മയില്‍ പീലിയില്‍ എഴുതി നീ..
പാതിവിരിഞ്ഞാല്‍ കൊഴിയുവതല്ലെന്‍
പാതിവിരിഞ്ഞാല്‍ കൊഴിയുവതല്ലെന്‍
പ്രണയമെന്നല്ലൊ പറഞ്ഞു നീ
അന്നു നിന്‍ കാമിനിയായ്‌ ഞാന്‍

ഈ സ്വരം കേട്ടനാള്‍
താനേ പാടിയെന്‍ തംബുരു
എന്റെ കിനാവിന്‍ താഴമ്പൂവിലുറങ്ങി നീ
ശലഭമായ്‌..
ആദ്യമായ്‌...

ഉറങ്ങും കിനാവിനെ എന്ത്തിനു വെറുതെ
ഉമ്മകള്‍ കൊണ്ടു നീ മെല്ലെ ഉണര്‍ത്തി
മൊഴികളില്‍ അലിയും പരിഭവമോടെ
മൊഴികളില്‍ അലിയും പരിഭവമോടെ..

അരുതരുതെന്നെന്ത്തെ പറഞ്ഞു നീ
തുളുംബും മണിവീണ പോലെ

ഈ സ്വരം കേട്ടനാള്‍
താനേ പാടിയെന്‍ തംബുരു
കൈകളില്‍ വീണൊരു മോഹന വൈഡൂര്യം നീ
പ്രിയസഖീ....
ആദ്യമായ്‌..

Labels

1964 (2) 1965 (3) 1967 (1) 1968 (1) 1969 (1) 1970 (2) 1971 (1) 1972 (1) 1973 (1) 1975 (1) 1976 (3) 1984 (1) 1985 (1) 1986 (2) 1987 (4) 1988 (3) 1989 (6) 1990 (4) 1991 (4) 1992 (5) 1993 (8) 1994 (5) 1995 (6) 1996 (4) 1997 (7) 1998 (11) 1999 (5) 2000 (5) 2001 (5) 2002 (1) 2003 (6) 2004 (7) 2005 (9) 2006 (7) 2007 (10) 2008 (21) 2009 (6) 2010 (1) A Anantha Padmanabhan [Anand] (1) A K Lohithadas (1) A T Abu (1) A T Ummer (1) A Vincent (2) Afzal (3) Alex Paul (6) Alphonse Joseph (1) Amal (1) Anand (1) Anil Babu (1) Anil Panachooran (5) Anitha (2) Aparna Rajeev (1) Asha Menon (1) Asha Ramesh (1) Beeyar Prasad (1) Berny Ignatius (4) Bharathan (1) Bhavana Radhakrishnan (1) Bichu Thirumala (6) Bijipal (1) Biju Narayanan (6) Bipin Prabhakar (1) Blessy (1) Bombay Ravi (2) C O Anto (1) Chandrashekhar (1) Chinmayee (1) Cicily (3) Deepak Dev (4) Deepu (1) Dennis Joseph (2) Devanand (1) Dr.P Ramesh (1) East Coast Vijayan (2) Fazil (3) Franko (4) G Devarajan (9) G Venugopal (8) Gayathri (1) Gireesh Puthencheri (35) Goerge Peter (1) Gomathy (1) Gopisunder (1) Hari Haran (4) Haridas Keshavan (1) Hariharan (1) Harini (1) I S Kundoor (1) Ilayaraja (7) Jassie Gift (4) Jayaraj (2) Job (1) Jofy Tharakan (1) Johnson (16) Joshy (3) Jyotsna (5) K G George (1) K J Yesudas (96) K P Brahmanandan (1) K S Chithra (59) K S Sethumadhavan (2) Kaithapram (42) Kaithapram Viswanath (1) Kalyani Menon (1) Kamal (9) Kanesh Punoor (1) Karthik (3) Kavalam Sreekumar (1) Kochin Haneefa (1) Konniyoor Bhas (1) Krishnachandran (1) Lal Jose (6) Latha Krishnan (1) Lathika (1) Liji Francis (1) M A Nishad (1) M B Sreenivasan (1) M D Ashok (1) M G Radhakrishnan (8) M G Sreekumar (31) M Jayachandran (18) M K Arjunan (1) M Krishnan Nair (2) M Kunchako (1) M Madhusoodhanan Nair (1) M Padmakumar (1) M S Baburaj (2) M S Viswanadhan (1) Madhu Balakrishnan (7) Malavika (1) Malayalam Album Song Lyrics (5) Malayalam Song Lyrics (167) Manjari (2) Manju (1) Mano (1) Mejo Joseph (1) Minmini (2) Mithin Ramakrishnan (1) Mohan Lal (2) Mohan Sithara (9) Mrudula (1) Naadhirsha (1) Nadesh Shankar (1) Nemam Pushparaj (1) Nepolean (1) Nishad (1) Noushad (1) O N V Kuruppu (13) Ouseppachan (14) P B Sreenivas (1) P Bhaskaran (5) P G Vishwambaran (1) P Jayachandran (9) P Leela (2) P N Menon (2) P Susheela (1) Padmakumar (1) Perumbavoor G Raveendranath (2) Pooja Rajesh (1) Poovachal Khader (1) Prabha Varma (1) Pradeep Babu (2) Prakash (1) Prameela (1) Priyadarshan (7) R Sarath (1) R Somashekharan (1) Radhika Thilak (2) Rafeeque Ahmad (3) Rafi Mecartin (2) Raghunath Seth (1) Rahul Raj (2) Rajalakshmi (1) Rajasenan (2) Rajeev Aanchal (1) Rajeev Alunkal (1) Ramesh Babu (2) Ranjith (2) Raveendran (4) Reju Joseph (2) Rimi Tomy (4) Roopa (1) Roshan Andrews (1) S Balakrishnan (2) S P Balasubramaniam (1) S P Venkitesh (6) S Rameshan Nair (5) Saajan Palluruthi (1) Sachidanandhan Puzhangara (2) Sangeeth Sivan (1) Santhosh Kesav (2) Santhosh Varma (1) Sarath (4) Sasi Shankar (1) Sathyan Anthikkad (15) Shabnam (2) Shafi (2) Shankar Mahadevan (4) Shibu Chakravarthy (3) Shreya Ghosal (1) Shwetha (10) Shyaam (3) Shyam Dharman (2) Sibi Malayil (9) Siddique (1) Sindhu Premkumar (1) Sohan Lal (1) Soniya (1) Sowmya (1) Sreekumaran Thambi (5) Sreemoola Nagaram Vijayan (1) Sreenivas (1) Sreevalsan J Menon (1) Sriprakash (1) Sruthi Raj (1) Sudeep Kumar (6) Sudha Ranjith (1) Sujatha (26) Sundara Rajan (1) Sunitha Sarathy (1) Suresh Peters (1) Swarnalatha (1) Teenu Tellence (1) Thirunelloor Karunakaran (1) Thulasidas (1) Tinu Antony (1) Unni Menon (6) V Dakshinamoorthy (3) V G Muralikrishnan (1) V M Vinu (2) Vayalar (9) Vayalar Sarathchandra Varma (12) Venu (1) Vidhu Prathap (2) Vidyadharan (2) Vidyasagar (17) Vijay Yesudas (8) Vineeth Sreenivasan (16) Vipin Xavier (1) Yusuf Ali Kecheri (8)