Showing posts with label Vineeth Sreenivasan. Show all posts
Showing posts with label Vineeth Sreenivasan. Show all posts
Thursday, March 12, 2009
കഥ സംവിധാനം കുഞ്ചാക്കോ [1]
ചിത്രം: കഥ സംവിധാനം കുഞ്ചാക്കോ
സംവിധാനം: ഹരിദാസ് കേശവൻ
വർഷം: 2009
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: എം.ജയചന്ദ്രൻ
പാടിയത്: ശ്വേത, വിനീത് ശ്രീനിവാസൻ
നീലകൂവളമിഴി നീ പറയൂ
എന്നെ നിനക്കിഷ്ടമാണോ
തങ്കത്താമര വിരിയും പോലെ
നിന്നെ എനിക്കിഷ്ടമായി
തിരിയായ് തെളിഞ്ഞു നിൽക്കുന്നതാര്
മാനത്തെ മാലാഖയോ ഓഹ് ഓ
നിലാവുരുക്കിയ വെണ്ണയല്ലേ
നിനക്കു ഞാനൊരു സ്വപ്നമല്ലേ
സ്വയം മറന്നു നീ പാടുമ്പോൾ
കോരിത്തരിപ്പൂ ഞാൻ പൊന്നേ
മധുപാത്രമേ മൃദുഗാനമേ
ഇനി നമ്മളൊന്നല്ലേ ഓഹ് ഓ
തോടാൻ മറന്നൊരു പൂവിതളേ
നിന്നെ തോടാതിരുന്നാൽ എന്തുസുഖം
പറഞ്ഞു തീർക്കാനറിയില്ല
നീ പകർന്നു നൽകും പ്രണയരസം
മനോഹരം മദോന്മദം
ഇതു ജന്മ സാഫല്യം ഓഹ് ഓ
Click Here To View The Song "Neelakoovala Mizhi"
Thursday, January 22, 2009
മകന്റെ അച്ഛൻ [1]
ചിത്രം: മകന്റെ അച്ഛൻ
സംവിധാനം: വി.എം വിനു
വർഷം: 2009
രചന: അനിൽ പനച്ചൂരാൻ
സംഗീതം: എം.ജയചന്ദ്രൻ
പാടിയത്: വിനീത് ശ്രീനിവാസൻ
ഒത്തൊറുമിച്ചൊരു ഗാനംപാടാൻ
മൊത്തം പേർക്കും കൊതിയായി
പുസ്തകമങ്ങനെ തിന്നു മടുത്ത്
മസ്തിഷ്കത്തിൽ ചെതലായീ
മൊത്തം പേർക്കും പ്രാന്തായി
സാറേ സാറേ സ സ സ സാരേഗമാ
പാഠം പഠിച്ചു മുടിച്ചു
നമ്മൾ ആകെ പരുവകേടായി
കണ്ൺ കടഞ്ഞ് കനൽപൊരി പാറി
കണ്ണടവെപ്പൊരു പതിവായി
തക്കംപാർത്തിരുന്നു കുറ്റംകണ്ടുപിടിച്ചു
ചട്ടംകൊണ്ടുവന്ന മത്തായി
പുത്തൻ വേലിയൊറു വയ്യാവേലിയാക്കും
മുള്ളേ മുള്ളുമുരിക്കേ
രക്ഷകർത്താക്കൾ ശത്രുക്കളായി
വീടുതടങ്കൽ പാളയമായ്
ഉന്നതബിരുധം ഗോവിന്ദയായാൽ
നാടുവിടേണ്ടൊറു ഗതിയായി
മത്തൻ കുത്തിയിട്ട് മുട്ടൻ കുമ്പളങ്ങകിട്ടാൻ
കാത്തിരിക്കും ചങ്ങായി
കഷ്ടം നിന്റെ ഗതി ഇഷ്ടം മാറ്റിപിടി
മുത്തേ നെഞ്ചു കുലുക്കി
Click Here To View The Song "Othorumichoru Ganam Padan"
Saturday, January 03, 2009
ട്വന്റി 20 [2]
ചിത്രം: ട്വന്റി 20
സംവിധാനം: ജോഷി
വർഷം: 2008
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: സുരേഷ് പീറ്റേർസ്
പാടിയത്: ജ്യോത്സ്ന, ശങ്കർ മഹാദേവൻ
ഓ പ്രിയാ ഓ പ്രിയാ
വെൺചിലമ്പിട്ട വെണ്ണിലാവാണു നീ
ഓ പ്രിയാ ഓ പ്രിയാ
കൺതുറക്കുന്ന പാതിരാ താര നീ
ഒരു മഴയുടെ നൂലിൽ പനിമതിയുടെ വാവിൽ
കണ്ണുംകണ്ണും കണ്ണോടിക്കും നീ കണ്ണാടിചില്ലല്ലേ
വെണ്ണക്കല്ലിൽ കാലംകൊത്തും പൊൻ മുത്താരംമുത്തല്ലേ
പൂമാനേ മൈനേ നിന്നേ തേടുന്നു ഞാനെന്നാലും
മെല്ലേയെൻ നെഞ്ചിൽ തഞ്ചും പഞ്ചാരപൂ കൊഞ്ചൽനാദം
ഞാവൽപൂവിൻ തേനായെത്തി ഞാനീ ചുണ്ടിൽ മുത്തംവെക്കാം
മീവൽ പക്ഷി കൂടെ പോരൂ നേരമായ്
തൊട്ടുതൊട്ടാൽപൂക്കും നെഞ്ചിൽ പട്ടംപോലെ പാറും മോഹം
തട്ടിതൂവും പൊന്നിൻമുത്തേ ചാരേ വാ
പിന്നെയും ഞാനിതാ നിൻനിഴലുമ്മ വെക്കവേ
തൂവിരൽ തുമ്പിനായ് എൻമനം മെല്ലെ നീട്ടവേ
വായോവായോ വാതിൽചാരി വാകകൂടിൻ കൂടാരത്തിൽ
കൂട്ടുണ്ടല്ലോ നക്ഷത്രങ്ങൾ കാവലായ്
ചായോചായോ ചെമ്പൂമൊട്ടേ നീയും കേട്ടോ
ദൂരത്താരെൻ ഓടത്തണ്ടായ് നിന്നെത്തേടി പാടുന്നു
പൂവെയിൽ തുമ്പിയായ് എൻകവിൾമുല്ല തേടവേ
മഞ്ഞിളം പൂവിതൾ മൺചിരാതായ് മാറവേ
ചിത്രം: ട്വന്റി 20
സംവിധാനം: ജോഷി
വർഷം: 2008
രചന: ഗിരീഷ് പുത്തഞ്ചേരി [ജോർജ് പീറ്റർ]
സംഗീതം: ബേണി ഇഗ്നേഷ്യസ്
പാടിയത്: കെ.എസ് ചിത്ര, സുജാത, ജ്യോത്സ്ന, റിമി ടോമി, അനിത, കെ.ജെ യേശുദാസ്, മധു ബാലകൃഷ്ണൻ, വിനീത് ശ്രീനിവാസൻ, ഫ്രാങ്കോ, അഫ്‌സൽ, ജാസ്സീ ഗിഫ്റ്റ്
സ രേ ഗ മ പാ
ഉഷസ്സിലുണരും അമൃതസ്വരമേ
വരിക ശുഭവരമേ അമ്മേ അമ്മേ
സ രേ ഗ മ പാ
ഉഷസ്സിലുണരും അമൃതസ്വരമേ
വരിക ശുഭവരമേ അമ്മേ അമ്മേ
മലയാളം കൊഞ്ചിപ്പാടും മായപൈങ്കിളി മകളേ വാ
മാലേയകുന്നിനുമേലേ മറ്റൊരു മാമാങ്കം
കമോൺ കമോൺ എവരിബഡി
കമോൺ റ്റു ദ ഗോഡ്‌സ് ഓൺ ലാന്റ്
ദിസീസ് റ്റൈം റ്റു പാർട്ടി
കമോൺ കമോൺ ആൻഡ് ഗ്രാബ് യുവർ ഹാന്റ്
സേ വൺ റ്റു ത്രീ ഫോർ
ഫൈവ് ആൻഡ് സിക്സ്
ആൻഡ് സെവൻ ആൻഡ് എയിറ്റ്
ഒന്നായി നീ സുസ്വരം പൊന്നായ് നീ മത്സരം
കണ്ണാണീ വിണ്ണിൻ താരകം ഈ ആഘോഷങ്ങളായിടും
സലാം സലാം ഇന്നെല്ലാമുല്ലാസം
സലാം സലാം ഇന്നല്ലൊസന്തോഷം
എന്നമ്മേ അമ്മയ്ക്കെന്നും ഞങ്ങൾ മിന്നിതെന്നും പൊന്നും മക്കൾ
പാട്ടിന്റെ ഭാവനം മീട്ടുന്ന ബ്യൂഗിളിൽ ഈ തപ്പും താളം ദഫും കൊട്ടി
തമ്മിൽ തമ്മിൽ തായം തുള്ളാം സ രേ ഗ മ പാ
താതെയ്യം താങ്കിട തങ്ക തരികിടപൂര തേര്
വരുന്നേ പന്താട്ട ചിന്തോടെ പറന്നേറിടാം
രാകറുമ്പികൾ വാഴ്ചവെക്കണ് മിന്നൽ മേഘ തീ തെറിക്കണ്
കാവൂട്ടുമായ് കത്തും കരകാട്ടമായ്
അമ്മേ നിൻ കാൽക്കലെ ശംഖാണീ നെഞ്ചകം
പൂങ്കോരം നേരും ഭാവുകം ഈ ഓണപ്പൂക്കാൾ ശ്രീപദം
സലാം സലാം ഇന്നെല്ലാമുല്ലാസം
സലാം സലാം ഇന്നല്ലൊസന്തോഷം
എന്നമ്മേ അമ്മയെക്കെന്നും ഞങ്ങൾ മാറിൽചോരും സ്നേഹപൂമ്പാൽ
തമ്പേ നിൻ താളമായ് താരാട്ടിൻ രാഗമായ്
ഈ മുത്തും പൊന്നും ചെപ്പിൽ തത്തും സ്വപ്നങ്ങൾ തൻ വർണ്ണം വാരാം
സ രേ ഗ മ പാ
ഉഷസ്സിലുണരും അമൃതസ്വരമേ
വരിക ശുഭവരമേ അമ്മേ അമ്മേ
സ രേ ഗ മ പാ
Tuesday, December 23, 2008
ലോലിപോപ്പ് [6]
ചിത്രം: ലോലിപോപ്പ്
സംവിധാനം: ഷാഫി
വർഷം: 2008
രചന: വയലാർ ശരത്ചന്ദ്ര വർമ്മ
സംഗീതം: അലെക്സ് പോൾ
പാടിയത്: അഫ്‌സൽ, വിധു പ്രതാപ്
എവരിബഡി കം ആൻഡ് ഡാൻസ് വിത്ത് മീ
ആൾ ട്ടാപ് യുർ ഫൂട്ട്
ജറുസലേമിലേ പൂപോലേ അരിയവെള്ളരിപ്രാവല്ലേ
പുലരിമഞ്ഞിലെ മാലാഖേ കുളിര്‌കോരി നീ വന്നില്ലേ
മനസ്സിലസ്തികൾ കായ്ക്കുംനേരം സമ്മതം മെല്ലെതന്നില്ലേ
മധുരമൊട്ടുകൾ നുള്ളിനിന്നപെണ്ണേ അതിമധുര തേനില്ലേ
തളയുടെ താളം കയ്യിൽ വളയുടെ മേളം
കളകളനാദം കാതിൽ കിളിയുടെ ഗീതം
കേട്ടുകേട്ടു പോരാമോ പടവിറങ്ങി നീവീശാമോ ഓഹോ
പാട്ടിലിന്നു കൂടാമോ തൊടിയിലൂടെ നീ പായാമോ
ദൂരേ നിന്നും ഓടിവന്ന പൂങ്കാറ്റേ ഓ ഓഹ്
കല്യാണപ്പൂരം നാളേ കൊണ്ടാടും നേരം നിന്റെ
കല്യാണിരാഗം തത്തേ മൂളുകില്ലേ
കളവാണികളേ കുഴലൂതിവരൂ
സുരസുന്ദരിമാരുടെ തോഴികളേ
തകിലടിതാനേ നെഞ്ചിൽ പെരുകണതെന്തേ
മധുവിധുരാഗം ചുണ്ടിൽ പടരണതെന്തേ
മീട്ടിയൊന്നു കൂടാമോ മതിമറന്നു കൈനീട്ടാമോ ഓഹോ
കൂട്ടുകാരിയാകാമോ കുടവിരിഞ്ഞപോലാടാമോ
ഉള്ളിലുള്ളചിപ്പിതന്ന മുത്തേ നീ ഓ ഓഹ്
ഹണിപോലേ നീയോ സ്വീറ്റീ ഹരമാണെന്നാലും നോട്ടി
ഹണിമൂണിൻ കനവോ നെയ്യും നീ ബ്യൂട്ടി
വരവല്ലകി നീ സ്വരവല്ലകി നീ
സുരതന്തിയിലുള്ളൊരു സിംഫണി നീ
ചിത്രം: ലോലിപോപ്പ്
സംവിധാനം: ഷാഫി
വർഷം: 2008
രചന: വയലാർ ശരത്ചന്ദ്ര വർമ്മ
സംഗീതം: അലെക്സ് പോൾ
പാടിയത്: റിമി ടോമി, വിധു പ്രതാപ്
കണ്ണുംചിമ്മി താരംചൊല്ലി
ഹേയ് കടലിനെ കണ്ടോ കണ്ടോ
കണ്ണാടിപോലെ നീ സ്റ്റൈലല്ലേ
നീലകണ്ണാടിപോലെ നീ സ്റ്റൈലല്ലേ
കടലല പുണരണകര സ്റ്റൈല് ഹാ
കരയില് വിതറണ നുര സ്റ്റൈല് ഹാ
നുരയില് വിരിയണ ചിരി സ്റ്റൈല് ഹാ
ചിരിയില് നിറയണ കള സ്റ്റൈല്
ഈ രാവിൽ നമ്മൾ ഒന്നായേതോ നൈറ്റിംഗലായ് പാടാമെങ്കിൽ സ്റ്റൈല്
ഒന്ന് രണ്ട് മൂന്ന് നാല് തിരകള് വന്നേ വന്നേ
ചാഞ്ചാടും തീരമോ സ്റ്റൈലല്ലേ
മുന്തിരിയിൽ കുതിരും വീഞ്ഞഴകോ ചുണ്ടിൽ
മിനുമിനുക്കും സ്റ്റൈല് കിലുകിലുക്കും സ്റ്റൈല്
തേൻകനിയോ നിറയും ചില്ലകളിൽ നമ്മൾ
ചിറകൊരുങ്ങും സ്റ്റൈല് പറപറക്കും സ്റ്റൈല്
എന്നുള്ളിൽ നിൻപുഞ്ചിരിയോ കൊഞ്ചും സ്റ്റൈല്
നിൻ താന്തോന്നി കുറുമ്പിലുണ്ട് സ്റ്റൈല് സ്റ്റൈല്
വേനൽകനലാളിയാൽ ഈറൻ തണലാണു നീ
വേനൽകനലകലെയകലെ ഈറൻ തണലരികെയരികെ
കണ്ണീരില്ലാകാലം സ്റ്റൈലല്ലേ ചങ്ങാതീ പറയൂല്ലേ
അന്തിവെയിൽ ഇരുളിൽ പോയ്‌മറയേ നമ്മൾ
തിരിതെളിക്കും സ്റ്റൈല് മനമിളക്കും സ്റ്റൈല്
പൂങ്കനവിൽ വിടരും പൊന്നഴകോ മുന്നിൽ
കണിയൊരുക്കും സ്റ്റൈല് കതിരിളക്കും സ്റ്റൈല്
പൂനുള്ളും നിൻ കൈവിരലോ കാണാൻ സ്റ്റൈല്
നിൻ കള്ളകണ്ണെറിവിനുണ്ട് സ്റ്റൈല് സ്റ്റൈല്
മഞ്ഞിൻമഴപോലേ നീ പെയ്യും കുളിരായ് നീ
മഞ്ഞിൻമഴ നിറയേ നിറയേ പെയ്യും കുളിരൊഴുകി ഒഴുകി
മെയ്യിൽ താനേ ചേരും സ്റ്റൈലല്ലേ പൂമുല്ലേ പറയൂല്ലേ
ചിത്രം: ലോലിപോപ്പ്
സംവിധാനം: ഷാഫി
വർഷം: 2008
രചന: വയലാർ ശരത്ചന്ദ്ര വർമ്മ
സംഗീതം: അലെക്സ് പോൾ
പാടിയത്: ലിജി ഫ്രാൻസിസ്, പ്രദീപ് ബാബു, വിപിൻ സേവ്യർ
അസ്സലായി അസ്സലായി നീ റോസാപ്പൂവഴക്
ഗസലായി ഗസലായി നീ മൂളുന്നോ അരികേ
ചെഞ്ചൊടിതൻ വീഞ്ഞഴകിൽ കരള് കവർന്നവളേ
ഈയഴകോ പങ്കിടുവാൻ ഒരുങ്ങി വരുന്നവനേ
ലൈഫ് ഈസ് എ ലവ്‌ലി ലോലിപോപ്പ്
ലവ് ആൻഡ് ഫീൽ ലവ്‌ലി സിങ്കിൾ ഡ്രോപ്
കണ്ണിലുള്ള മുനയോടെ കള്ളനോട്ടമരുതേ
ഉള്ളിലുള്ള മധുരം നീ നുള്ളിനുണയുകില്ലേ
ഇതളോരോന്നും കൊതിയോടേ കളിയാടുന്നോ പതിയേ
ചിറകേതുംഎന്തെ കുറുമ്പിനെ വരവേൽക്കാമോ തനിയേ
ലൈഫ് ഈസ് എ ലവ്‌ലി ലോലിപോപ്പ്
ലവ് ആൻഡ് ഫീൽ ലവ്‌ലി സിങ്കിൾ ഡ്രോപ്
കാറ്റുനിന്റെ വരവെന്നും കാത്തിരുന്നൊരെന്നെ
കാമുകന്റെ കനവോടെ വന്നു പുണരുകില്ലേ
വഴിനീളേ വിഴിപാതി നടമാടുന്നോ മലരേ
പതിവായ്‌നീ കണ്ടകിനാവിലെ ഇണയല്ലേ ഞാനുയിരേ
ലൈഫ് ഈസ് എ ലവ്‌ലി ലോലിപോപ്പ്
ലവ് ആൻഡ് ഫീൽ ലവ്‌ലി സിങ്കിൾ ഡ്രോപ്
ചിത്രം: ലോലിപോപ്പ്
സംവിധാനം: ഷാഫി
വർഷം: 2008
രചന: വയലാർ ശരത്ചന്ദ്ര വർമ്മ
സംഗീതം: അലെക്സ് പോൾ
പാടിയത്: സിസിലി,ശ്രുതി രാജ്, അഫ്‌സൽ, ടിനു ആന്റണി, രമേശ് ബാബു
പൂവിൻ കുരുന്നുമെയ്യിൽ നോവിൻ വിരൽ തലോടി
കാറ്റിൻ വരണ്ട കൈകൾ കാവിൽ വിമൂകമാടി
ഏതോ വിഷാദമോടേ തേങ്ങീ നിലാവുദൂരേ
പൊന്നുകൂട്ടിലേ പെണ്ണേ പെണ്ണേ മിന്നുകെട്ടിനോ പോരൂ കണ്ണേ
മണ്ണുചാരിയോ നിന്നപയ്യനോ കട്ടെടുത്തപൊന്നേ മണവാട്ടിയാക്കി നിന്നേ
പൂവമ്പ് കൊള്ളേണ്ടൊരീനാളിലോ പൂത്താലമാകേണ്ടൊരീ നെഞ്ചിലോ
പൂക്കാലമുണ്ടായൊരീ കണ്ണിലോ പൂത്തുമ്പിചേരേണ്ടൊരീ മാറിലോ
കാണാതെവന്നൊരീ വേടനെയ്യുമീ അമ്പ്‌കൊണ്ടതെന്തേ
തോരാതെപെയ്യുമീ കണ്ണുനീരിലെ കാവ്യമായതെന്തേ
നാട്ട്‌തത്തനീ കണ്ടോ കണ്ടോ കാട്ടുമൈനനീ കേട്ടോ കേട്ടോ
പാട്ടുപാടുമീ കൂട്ടുകാരനോ നല്ലകാലമല്ലേ ഇത് നല്ലകാലമല്ലേ
മയിലാട്ടമില്ലാത്തൊരീ വീഥിയിൽ മയിലാഞ്ചി വാടുന്നൊരീ വേളയിൽ
മാൻപേടവിങ്ങുന്നൊരീ വീഥിയിൽ മൈക്കണ്ണികേഴുന്നൊരീ മേടയിൽ
പാടുന്നപാട്ടിലെ ഈണമാകെയും ശോകമായതെന്തേ
ചേരാത്തമാനസം ചേർന്നിണങ്ങുവാൻ നേരമായതെന്തേ
പൊന്നുകൂട്ടിലേ പെണ്ണേ പെണ്ണേ മിന്നുകെട്ടിനോ പോരൂ കണ്ണേ
മണ്ണുചാരിയോ നിന്നപയ്യനോ കട്ടെടുത്തപൊന്നേ മണവാട്ടിയാക്കി നിന്നേ
ചിത്രം: ലോലിപോപ്പ്
സംവിധാനം: ഷാഫി
വർഷം: 2008
രചന: അലെക്സ് പോൾ
സംഗീതം: അലെക്സ് പോൾ
പാടിയത്: അനിത, വിനീത് ശ്രീനിവാസൻ
രാജകുമാരി രാജകുമാരി നീയെൻ റാണിയല്ലേ
രാജകുമാരാ രാജകുമാരാ നീയെൻ രാജാവല്ലേ
ലൈലയും മജ്‌നുവും പോലേ നാമൊന്നായ് ചേരുകയല്ലേ
ലീലയും മദനനും പോലേ ഒന്നാകും നേരമിതല്ലേ
ചുമ്മാ പാടി വാ മെല്ലേ ആടി വാ തൊട്ടാവാടി നീ നാടൻ പെണ്ണേ
ചുമ്മാ പാടി വാ മെല്ലേ ആടി വാ തൊട്ടാൽ പൊള്ളുമെൻ കോപകാരാ
നിൻ വീണയിൽ മീട്ടും സ്വരം കേട്ടുമയങ്ങും വണ്ടാണു ഞാൻ
ആ വണ്ടിനെ തേനൂട്ടുവാൻ കാത്ത് വിടർന്നൊരു പൂവാണ് ഞാൻ
മഴമണിമുകിലകലേയകലേ തകധിമി പാടണ നേരത്ത്
കളിപറയണ കാറ്റും കടലും ചെറുചിരി തൂവണ നേരത്ത്
ചുമ്മാ പാടി വാ ഒന്നു മെല്ലേ ആടി വാ
ചുമ്മാ പാടി വാ മെല്ലേ ആടി വാ തൊട്ടാവാടി നീ നാടൻ പെണ്ണേ
ചുമ്മാ പാടി വാ മെല്ലേ ആടി വാ തൊട്ടാൽ പൊള്ളുമെൻ കോപകാരാ
നിൻ ചുണ്ടിലെ പൂന്തേൻകണം മുത്തിയെടുക്കാം ചെന്താമരേ
ആരെങ്കിലും കണ്ടെങ്കിലോ കണ്ടത് നാട്ടിൽ പാട്ടാകുമേ
അതിമധുരം നുണയണ നിൻചിരി കരളിൽ വിരിയണ നേരത്ത്
തിരയിളകണ നെഞ്ചിൽ നിന്നുടെ പ്രേമം പടരണ നേരത്ത്
ചുമ്മാ പാടി വാ ഒന്നു മെല്ലേ ആടി വാ
ചുമ്മാ പാടി വാ മെല്ലേ ആടി വാ തൊട്ടാവാടി നീ നാടൻ പെണ്ണേ
ചുമ്മാ പാടി വാ മെല്ലേ ആടി വാ തൊട്ടാൽ പൊള്ളുമെൻ കോപകാരാ
ചിത്രം: ലോലിപോപ്പ്
സംവിധാനം: ഷാഫി
വർഷം: 2008
രചന: വയലാർ ശരത്ചന്ദ്ര വർമ്മ
സംഗീതം: അലെക്സ് പോൾ
പാടിയത്: ജ്യോത്സ്ന, ഫ്രാങ്കോ
കണ്ണിൽ ലാത്തിരി പൂത്തിരികൾ
കയ്യിൽ കമ്പിത്തിരി മത്താപ്പ്
വിണ്ണിൽ കിന്നരവീണകളൊ
മണ്ണിൽ ചേരുന്നൊരു നേരത്ത്
വീഞ്ഞിൻ നുരയുടെ പൊട്ടിച്ചിരിയല
ചിന്നിചിതറിയ നിന്റെ പിറന്നാള്
നാള് നാള് നാള് നാള്
വെള്ളിമണിപ്പൂന്തിരകൾ
തുള്ളിതുള്ളി വന്ന മൺചിറയിൽ
മുല്ലവള്ളികൂടൊരുക്കി
രണ്ട് തേൻകിളികൾ കൂട്ടിരുന്നു
അവനു തുണയായ് അവളുണ്ടരികിൽ
അവൾക്ക് തണലായ് അവനുണ്ടുയിരിൽ
പുണ്യമെല്ലാമുള്ള കൂടപിറപ്പായ്
മിന്നുന്നമനസ്സിന്റെ കണ്ണാടിയിൽ
കാണുന്നതവരൊരു മുഖം
കാണുന്നകണിയുടെ വിരുന്നിലോ
ചങ്ങാതിക്കിളിയുടെ സുഖം
വിരുന്നൊരുങ്ങിയോ സഞ്ചാരിക്കുരുവീ
എപ്പോഴുമരികത്ത് കുറുമ്പുമായ്
ചേരുന്നതവളുടെ രസം
ചേരുന്നൊരവളുടെ കുറുമ്പിനേ
ലാളിക്കാനവനതിരസം
കിളുന്നു പെണ്ണിനോ സമ്മാനമൊരുക്കി ഹൊ ഹോ ഓ
Sunday, November 16, 2008
ജൂബിലി [4]
ചിത്രം: ജൂബിലി
വർഷം: 2008
രചന: കൈതപ്രം
സംഗീതം: ശ്യാം ധർമ്മൻ
പാടിയത്: ഉണ്ണി മേനോൻ [സുധാരഞ്ജിത്ത്]
പിരിയാതിനി വയ്യ
തിര തീരത്തോടു ചൊല്ലി
കരയാതിനി വയ്യ
മഴ മാനത്തോടു ചൊല്ലി
അതുകേട്ടുവന്ന തെന്നൽ
മിഴിനീരടക്കിയോതീ
കടലേ മുകിലേ കണ്ണീരരുതേ
വിടരുന്ന പൊന്നാമ്പൽപ്പൂ
നിലാവിനെ തേടുന്നു
ചിരിക്കുന്ന വാസന്തങ്ങൾ
നിയോഗമായ് പൊഴിയുന്നു
മുഴങ്ങുന്ന സന്ധ്യാരാഗം
മുരളിയിൽ തേങ്ങുന്നു
രാവും പകലും
അറിയാതറിയാതകലുന്നു
തിളങ്ങുന്ന തൂമിന്നൽ
മുകിൽ കാട്ടിലലയുന്നു
മുകിലിന്മേൽ മാരിവില്ലിൻ
പൊൻതൂവൽ പൊഴിയുന്നു
ആരുമാരുമറിയാതകലേ
മുകിൽ കൂടു തകരുന്നു
വിരഹം വിരഹം
അറിയാനറിയാതുയരുന്നു
ചിത്രം: ജൂബിലി
വർഷം: 2008
രചന: കൈതപ്രം
സംഗീതം: ശ്യാം ധർമ്മൻ
പാടിയത്: വിനീത് ശ്രീനിവാസൻ
ആരാണു നീ ആരാണു നീ
മാലാഖയോ മാൻപേടയോ
അഴകൊന്നു കാണുവാൻ
ഒന്നുകാണുവാൻ
മൊഴിയൊന്നു കേൾക്കുവാൻ
കാത്തിരിപ്പു ഞാൻ ഓഹ്
എവിടെ നീ എവിടെ നീ
ഇന്നെവിടെ നീ എൻനെഞ്ചമേ ഓഹ്
മഞ്ഞിലോ മലമേട്ടിലോ
കുളിർകാറ്റിലോ കുളിരാറ്റിലോ
അഞ്ജുവർണ്ണതൂവൽ വീശും പഞ്ചവർണ്ണക്കിളിയോ
തേൻനിലാവിൻ സ്നേഹക്കായൽ നീന്തിയെത്തും കനവോ
അങ്ങു ദൂരേ ദൂരേ വാനിലെ വിൺതിങ്കൾകലയോ
എന്റെ സ്വപ്നത്തേരിറങ്ങിയ വിൺകിടാവോ നീ
അഴകേ അരികെ വാവാ എല്ലാമെല്ലാം നൽകാം പോരൂ
പള്ളിമേടയ്ക്കരികിൽ നീ ഒരു പുള്ളിമാനായ് വന്നാൽ
കള്ളനെപോൽ അരികത്തെത്തി കട്ടെടുക്കും പൊന്നേ
ഉള്ളിലുള്ളൊരു പാരിജാത പൂവിളംതുമ്പിൽ
മാരിവില്ലാൽ പിടിച്ചുകെട്ടി സ്വന്തമാക്കും ഞാൻ
സ്വന്തമാക്കും മാൻകിടാവേ നിന്നെ എന്റെ മോഹമാക്കും ഞാൻ
ചിത്രം: ജൂബിലി
വർഷം: 2008
രചന: കൈതപ്രം
സംഗീതം: ശ്യാം ധർമ്മൻ
പാടിയത്: പ്രമീള, വിനീത് ശ്രീനിവാസൻ
ശാരികേ ശരികേ
സാന്ദ്രമായ് പാടുമീ
വസന്തം സ്വരോധാരമായ്
ഹൃതന്തം വികാരാർദ്രമായ്
ശ്രുതിസാഗരത്തിൻ സീമയിൽ
ശ്രുതി ചേർന്നുനിൽപ്പു മാനസം
അത്രമാത്രം നമ്മളൊന്നായ് ഹോ
ശാരികേ ശാരികേ
നിന്നെ ഞാനറിവൂ
രാഗമായ് അനുരാഗമായ്
നിന്നിൽ ഞാനലിവൂ
ഏതു ശ്യാമവർണ്ണ വനങ്ങളിൽ
നീ പോയ്മറഞ്ഞാലും
ഏതു ശാരദേന്ദുമരീചിയിൽ
നീ രാമറഞ്ഞാലും
നിന്റെ നാദം കെട്ടറിഞ്ഞു
നിന്റെ രൂപം തൊട്ടറിഞ്ഞു
ശാരികേ ഓഹ്
ശാരികേ ശാരികേ
നിന്നെ ഞാൻ തേടി
ഗായികേ പ്രിയനായികേ
നിന്നെ ഞാൻ തേടി
നൂറായിരങ്ങൾക്കിടയിൽ
നിന്നെ കേട്ടറിഞ്ഞു ഞാൻ
നൂറായിരങ്ങൾക്കിടയിൽ
നിന്നെ കണ്ടറിഞ്ഞു ഞാൻ
നിൻ സ്വരങ്ങൾ സാന്ത്വനങ്ങൾ
നിന്റെ മൗനം സൗരഭങ്ങൾ
ശാരികേ ഓഹ്
ചിത്രം: ജൂബിലി
വർഷം: 2008
രചന: കൈതപ്രം
സംഗീതം: ശ്യാം ധർമ്മൻ
പാടിയത്: ഫ്രാങ്കോ
ഉദയമേ ഉദയമേ ഉണരൂ ഉണരൂ
ഹൃദയമേ ഹൃദയമേ ഉണരൂ ഉണരൂ
മഞ്ഞിളംപൂക്കളും പൊൻവെയിൽ കതിരുമായ്
ഈ സ്നേഹസൂര്യന്റെ കൈക്കുമ്പിളിൽ
നൊമ്പരങ്ങൾക്കിടമില്ലീ വീട്ടിൽ
ഇതു പുഞ്ചിരിക്കും കുടമുല്ലക്കാവ്
പ്രണയാർദ്രമായ ധനുമാസം
ഹിമശംഖിലൂറുമൊരു രാഗം
ഇതു പുണ്യമുള്ള പുലർക്കാലം
ഇതു നന്മയുള്ള നിറസന്ധ്യാ
ഇനിയെന്തു പാടുമിനിയെന്തുപാടും
എൻ ചുണ്ടിലീണമൊഴുകുന്നു
കല്ലുകൊണ്ടൊരു കവിയെഴുതും കാവ്യം
ഇതു മണ്ണിലിമ്പം കൊടിയേറും വീട്
മഴവില്ലുമേഞ്ഞ കളിവീട്
മഴവില്ലുമേഞ്ഞ കളിവീട്ടിൽ
മഴകൊണ്ടു തീർത്ത ചെറുകൂട്
മഴപെയ്തുതോർന്ന ചെറുകൂട്ടിൽ
നിൻ മന്ദഹാസമൊരു സ്വർണ്ണഭൂമി
വിടകോർത്തെടുക്കും അനുരാഗം
Click Here To View The Song "Aaranu Nee"
Wednesday, November 12, 2008
നരൻ [3]
ചിത്രം: നരൻ
വർഷം: 2005
രചന: കൈതപ്രം
സംഗീതം: ദീപക് ദേവ്
പാടിയത്: എം.ജി ശ്രീകുമാർ
വേൽമുരുകാ ഹരോ ഹരാ
വേലായുധാ ഹരോ ഹരാ
ശൂരംപടയുടെ ചെമ്പടകൊട്ടി കോലംതുള്ളും താളം
വീരൻപടയുടെ പൊന്മുടിയേറ്റി കൊട്ടികേറും താളം
ഇതു മുള്ളങ്കൊല്ലി കുന്നിന്മേലേ കാവടിയേന്തും മേളം
ഇന്നക്കരെയുള്ളവൻ ഇക്കരെ എത്തും തക്കിടി തകിലിടി മേളം
ഇതു മാമലമേലേ സൂര്യനുദിക്കും പുലരികതിരിൻ വെള്ളിത്തേര്
കാടും മലയും പുഴയും കടന്നു കേറിവരുന്നൊരു വെള്ളിത്തേരാണേ
വേൽമുരുകാ ഹരോ ഹരാ ഹോ
വേലായുധാ ഹരോ ഹരാ ഹോയ്
ഈ താരകാസുരനെ വടിവേലിൽ കോർക്കാനല്ലോ
തിരുവന്നൂരിൽ വടിവേലൻ വന്നു
ഈ ശൂരപദ്മന്റെ ശൗര്യമടക്കാനല്ലോ
സേനാപതിയായ് തിരുമുരുകൻ വന്നു
പടിയാറും കേറിചെന്നാൽ അമ്പലമുണ്ടേ
തേരും തിറയുമുണ്ടേ ഹോ
മുടിവെട്ടാൻ മുടിയിൽചാർത്തും മൂത്തോർക്കെല്ലാം
തെയ്യത്തിൻ ലഹരിയുണ്ടേ
വെട്ട്രിവേൽമുരുകാ മുരുകാ
വേൽമുരുകാ ഹരോ ഹരാ ഹോ
വേലായുധാ ഹരോ ഹരാ ഹോയ്
മുനിയാണ്ടിപണ്ടാരങ്ങൾ മുറ്റത്തെത്താറായല്ലോ
അറുപട വീട് ഇതു തിരുമലമേട്
ഇനിയഗ്നിക്കാവടിയാടാൻ ഈ കനലിൻ നാഴിയൊരുക്കണ്ടേ
കൂപ്പടകൂട്ടാൻ ഇനി കൊട്ടടവട്ടം
വീരാളി കോലംചുറ്റി കോമരമുണ്ടേ
വാളും പരിചയുണ്ടേ
മൂക്കില നാക്കില ആരുവിളക്ക്
ശീലത്തിൻ ചിലമ്പുമുണ്ടേ
തഞ്ചി കൊഞ്ചെടി കൊഞ്ചെടി കുറുമ്പീ
വേൽമുരുകാ ഹരോ ഹരാ ഹോ
വേലായുധാ ഹരോ ഹരാ ഹോയ്
ചിത്രം: നരൻ
വർഷം: 2005
രചന: കൈതപ്രം
സംഗീതം: ദീപക് ദേവ്
പാടിയത്: കെ.എസ് ചിത്ര, വിനീത് ശ്രീനിവാസൻ & കോറസ്
ഓമൽ കണ്മണി ഇതിലെ വാ
കനവിൻ തിരകളിൽ ഒഴുകി വാ
നാടിൻ നായകനാകുവാൻ
എൻ ഓമനേ ഉണര് നീ
അമ്മപുഴയുടെ പൈതലായ്
അന്നൊഴുകി കിട്ടിയ കർണ്ണനായ്
നാടിനു മുഴുവൻ സ്വന്തമായ്
എൻ ജീവനേ വളര് നീ
കുടിൽ മേയുവാൻ മുകിലുകൾ
അതിൽ മാരിവിൽ ചുവരുകൾ
നിനക്കൊരു കുടം കുളിരുമായ്
പുതുമഴമണി മഴവരവായ്
ഓഹോഹോ ഓ നരൻ ഓഹോ ഞാനൊരു നരൻ
പുതു ജന്മം നേടിയ നരൻ
ഓഹ് നരൻ ഞാനൊരു നരൻ
ഇരുളിൻ കൊട്ടയിൽ ഒരു നരൻ
പകലിൻ തിരയിൽ ഒരു നരൻ
പുലരി ചിറകുള്ള പറവയായ്
നിറ സൂര്യനായൊരു നരൻ
ചിത്രം: നരൻ
വർഷം: 2005
രചന: കൈതപ്രം
സംഗീതം: ദീപക് ദേവ്
പാടിയത്: കെ.എസ് ചിത്ര
മിന്നെടി മിന്നെടി മിന്നാമിനുങ്ങേ
മിന്നും നക്ഷത്രപ്പെണ്ണേ
മുങ്ങെടി മുങ്ങെടി പൊന്നിൽ മുങ്ങെടി
കൂരിരുൾ വീട്ടിലെ കണ്ണേ
മിന്നാമിനുങ്ങേ മിന്നാമിനുങ്ങേ
പാതിരാ കണ്ണുള്ള കുഞ്ഞേ
കൂരിരുൾ കാട്ടിൽ നിന്നമ്മയുണ്ടോ
അക്കരെ കുന്നിൽ നിന്നച്ഛനുണ്ടോ
കണ്ണുനീർ പുഴവക്കിൽ
നിന്നെ തനിച്ചാക്കി പോയതാരാണ്
ദൂരേ പോയതാരാണ്
മിന്നാമിനുങ്ങേ നിൻ മിന്നിത്തിളങ്ങുന്ന
നക്ഷത്രലോകമില്ലെങ്കിൽ
ഞാനീ ഇരുട്ടിലിങ്ങെന്തു ചെയ്യും
ഞാനീ ഇടവഴിക്കെങ്ങു പോകും
ഇത്തിരി വെട്ടം തെളിക്കുന്ന കണ്ണേ
എന്നേ വിട്ടെങ്ങുപോണു
നീ എന്നേ വിട്ടെങ്ങുപോണു
Click Here To View The Song "Velmuruka Haro Hara"
Click Here To View The Song "Naran"
Click Here To View The Song "Minnedi Minnedi"
Saturday, November 01, 2008
ജുലായ് 4
ചിത്രം: ജുലായ് 4
വർഷം: 2007
പാടിയത്: വിനീത് ശ്രീനിവാസൻ [ശ്വേത]
സംഗീതം: ഔസേപ്പച്ചൻ
രചന: ഷിബു ചക്രവർത്തി
ഒരുവാക്കു മിണ്ടാതെ
ഒരുനോക്കു കാണാതെ
കാട്ടുചെമ്പക ചോട്ടിൽ നിന്ന
കാറ്റിതെങ്ങു പോയ്
പൂങ്കാറ്റിതെങ്ങു പോയ്
തിനവയൽ കരയിൽ
ഇളവെയിൽ കതിര്
പുളിയില കരയാൽ
പുടവ നെയ്യുമ്പോൾ
പുലരിമഞ്ഞു നനഞ്ഞു നിന്നൊരു
പവിഴ മലരിനു നൽക്കുവാൻ
ഒരുമുഴം ഒരുമുഴം
പൂഞ്ചേല വാങ്ങാൻ പോയ്
കുളിരിളം കാറ്റ്
തളിരില കുളിരിൽ
കിളികൾ കുറുകുമ്പോൾ
നിറനിലാ കതിരിൻ
തിരി തെളിയുന്നു
ഹൃദയമൊന്നു പിടഞ്ഞു കണ്ണുകൾ
മഴ നിലാവിലലിയവേ
ഒരുമുഖം ഒരുമുഖം
ഞാൻ നോക്കിനിന്നേ പോയ്
കൊതി തീരുവോളം
ഫ്ലാഷ്
ചിത്രം: ഫ്ലാഷ്
വർഷം: 2007
പാടിയത്: വിനീത് ശ്രീനിവാസൻ
സംഗീതം: ഗോപിസുന്ദർ
രചന: റഫീക്ക് അഹമ്മദ്
നിൻ ഹൃദയമൗനം
ഉൾക്കടലിനാഴം
എന്നുമറിയുന്നു ഞാൻ
മൂകമായ്
അലയായ്
നിന്നിലുണരാൻ
മിഴികളിലെ സചലമൊരു
സൗവർണ്ണ സങ്കൽപ്പമായ്
വന്നു ഞാൻ
നിർന്നിദ്രമാം നിന്റെ യാമങ്ങളിൽ
വീഴുമെന്നിൽ തുളുമ്പും നിലാമന്ത്രണം
കാണാക്കിനാവിന്റെ ലോകം മുന്നിൽ
താനേ തുറക്കുന്നുവോ ജാലകം
ഈറൻപുലർക്കാലമേ ഞാനെന്നും
തോളിൽ തലോടുന്നിത തെന്നലായ്
വേനലിൽ മാരിയിൽ മഞ്ഞിലും
പിന്നിൽ നിഴൽവീണ സാനുക്കളിൽ
വന്നുപാറും വെയിൽതുമ്പിയായെങ്കിൽ ഞാൻ
കാണാക്കയങ്ങൾ വിതുമ്പി മൂകം
ആഴകടൽ നിന്റെ ചാരത്തിതാ
ഏതോ തിരക്കൈകൾ തന്നുവോർമ്മ
ആലേഖനം ചെയ്തവെൺശംഖുകൾ
നിൻ വിരൽതുമ്പുകൾ തേടവേ
Wednesday, October 15, 2008
കബഡി കബഡി
ചിത്രം: കബഡി കബഡി
വർഷം: 2008
പാടിയത്: റിമി ടോമി, വിനീത് ശ്രീനിവാസൻ
സംഗീതം: നാദിർഷാ
രചന: നാദിർഷാ
ഞാനൊരു രാജാവായാൽ
നിന്നെ റാണിയാക്കാം പെണ്ണേ
കൊച്ചുരാജകുമാരനും രാജകുമാരിയും
തോളിലേറി തുള്ളേണം എന്റെ
തോളിലേറി തുള്ളേണം
കരളിന്റെ ഉള്ളിൽ നിന്നും
പ്രണയത്തിൻ നൂലെടുത്ത്
പെണ്ണേ നിൻ പേരെഴുതി
ഹൃദയത്തിൽ അറിയാതെ ഞാനെഴുതി
ഒളിഞ്ഞും മറഞ്ഞുമെന്നെ
ഇടയ്ക്കുനീ നോക്കുന്നുണ്ടെന്നറിഞ്ഞെന്നും
ഞാൻ നടന്നു നിൻ മനസ്സിൽ
ഞാൻ ഉണ്ടെന്നു നേരറിഞ്ഞു
പലവട്ടം നിന്നോടു പറയാൻ
ഞാൻ അടുത്തപ്പോൾ പറയാനുള്ളത്
മാത്രം മറന്നുപോയി
പറഞ്ഞില്ലെങ്ങിലും പൊന്നേ
അറിയാമെങ്കിലും കണ്ണേ
അതുമാത്രം കെൾക്കൻ ഞാൻ
കൊതിച്ചു പോയി എന്നെ കൊതിച്ചു പൊയി
ചന്നംചിന്നം മഴത്തുള്ളി
മണ്ണിൻ നെഞ്ചിൽ പതിചപ്പോൾ
വിണ്ണിൻകണ്ണിൽ നാണം വന്നു
ഞാനും നീയും തമ്മിൽ തമ്മിൽ
നോക്കി നിന്നു
മുറ്റത്തുള്ള മുല്ലപെണ്ണു ഞാൻ
ചെന്നൊന്നു പറഞ്ഞപ്പോൾ
കടലോളം പൂക്കൾ തന്നു
ഞാൻ അതും ചൂടി നിനക്കായി
കാത്തിരുന്നു
കവിയല്ല ഞാനെങ്കിലും
കരളിലീ നിന്റെ രൂപം
കടലാസ്സിൽ കുറിച്ചപ്പോൾ
കവിതയായി
കരകാണാകടലാണു കരളിലെ
പ്രേമമെന്നു കവിപണ്ട് പറഞ്ഞതു
വെരുതേയല്ലേ അതു വെറുതേയല്ലേ
Labels:
2008,
Malayalam Song Lyrics,
Naadhirsha,
Rimi Tomy,
Vineeth Sreenivasan
അറബിക്കഥ
ചിത്രം: അറബിക്കഥ
വർഷം: 2007
പാടിയത്: അനിൽ പനച്ചൂരാൻ
സംഗീതം: ബിജിപാൽ
രചന: അനിൽ പനച്ചൂരാൻ
ചോരവീണ മണ്ണിൽനിന്നുയർന്നു വന്ന പൂമരം
ചേതനയിൽ നൂറുനൂറു പൂക്കളായ് പൊലിക്കവേ
നോക്കുവിൻ സഖാക്കളേ നമ്മൾ വന്ന വീഥിയിൽ
ആയിരങ്ങൾ ചോരകൊണ്ടെഴുതിവച്ച വാക്കുകൾ
ലാൽസലാം ലാൽസലാം
മൂർച്ഛയുള്ളൊരായുധങ്ങളല്ല പോരിനാശ്രയം
ചേർച്ചയുള്ള മാനസങ്ങൾ തന്നെയാണെന്നതോർക്കണം
ഓർമ്മകൾ മരിച്ചിടാതെ കാക്കണം കരുത്തിനായ്
കാരിരുമ്പിലേ തുരുമ്പ് മായ്ക്കണം ജയത്തിനായ്
നട്ടു കണ്ണുനട്ടു നാം വളർത്തിയ വിളകളേ
കൊന്നു കൊയ്തുകൊണ്ടുപോയ ജന്മികൾ ചരിത്രമായ്
സ്വന്തംജീവിതം ബലികൊടുത്തു കോടി മാനുഷർ
പോരടിച്ചു കൊടിപിടിച്ചു നേടിയതീ മോചനം
സ്മാരകം തുറന്നുവരും വീറുകൊണ്ടവാക്കുകൾ
ചോദ്യമായി വന്നലച്ചു നിങ്ങൾ കാലിടറിയോ
രക്തസാക്ഷികൾക്ക് ജന്മമേകിയ മനസ്സുകൾ
കണ്ണുനീരിൻ ചില്ലുടഞ്ഞ കാഴ്ചയായ് തകർന്നുവോ
ലാൽസലാം ലാൽസലാം
പോകുവാൻ നമുക്കു ഏറെ ദൂരമുണ്ടതോർക്കുവിൻ
വഴിപിഴച്ചുപോയിടാതെ മിഴിതെളിച്ചു നോക്കുവിൻ
നേരുനേരിടാൻ കരുത്തു നേടണം നിരാശയിൽ
വീണിടാതെ നേരിനായ് പൊരുതുവാൻ കുതിക്കണം
നാളെയെന്നതില്ല നമ്മളിന്നു തന്നെ നേടണം
നാൾവഴിയിൽ എന്നും അമരഗാഥകൾ പിറക്കണം
സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയിൽ
നമ്മുക്കു സ്വപ്നമൊന്നുതന്നെ അന്നുമിന്നുമെന്നുമേ
ചിത്രം: അറബിക്കഥ
വർഷം: 2007
പാടിയത്: സുജാത, വിനീത് ശ്രീനിവാസൻ
സംഗീതം: ബിജിപാൽ
രചന: അനിൽ പനച്ചൂരാൻ
താരകമലരുകൾ വിരിയും പാടം
ദൂരേ അങ്ങു ദൂരേ
വാടാമലരുകൾ വിരിയും പാടം
നെഞ്ചിൽ ഇടനെഞ്ചിൽ
കതിരുകൾ കൊയ്യാൻ പോകാം
ഞാനൊരു കൂട്ടായ് കൂടാം
ആകാശത്തമ്പിളിപോലൊരു കൊയ്ത്തരിവാളുണ്ടൊ
തരിവളകൾ മിന്നുംകയ്യിൽ പൊന്നരിവാളുണ്ടേ
ഉറങ്ങാതിരിക്കിലും ഉറങ്ങിയെന്നാകിലും
നീയെൻ കിനാവിലേ ചെന്താരകം
ഇരുട്ടിന്റെ ജാലകം തുറന്നെത്തിനോക്കുന്നു
ഉറങ്ങാത്ത തോഴനേ വെൺചന്ദ്രിക
വന്മതിലിൻ നാട്ടുകാരി നീയെൻ
സന്ധ്യകളിൽ കുങ്കുമം ചൊരിഞ്ഞു
ഓണവില്ലിൻ നാടുകാണാൻ പോകാം
ഓടിവള്ളം തുഴയുമ്പോൾ പാടാം
കൂടെ വരൂ കൂട്ടു വരൂ
പാടാതിരിക്കുവാൻ ആവില്ലെനിയ്ക്കു നിൻ
പ്രണയപ്രവാഹിനിയിൽ അലിഞ്ഞീടവേ
കാറ്റേറ്റുപാടുമീ പാട്ടിൻ ലഹരിയിൽ
ഉൾചില്ലയാകവേ പൂത്തുലഞ്ഞു
കന്നിവെയിൽ കോടി ഞൊറിയുന്നു
വേളിപെണ്ണായ് നിന്നെ ഒരുക്കുന്നു
പൂങ്കിനാവിൻ പൂവിറുത്തു കോർക്കാം
മാലയാക്കി നിന്റെ മാറിൽചാർത്താം
കൂടെ വരൂ കൂട്ടു വരൂ
ചിത്രം: അറബിക്കഥ
വർഷം: 2007
പാടിയത്: കെ.ജെ യേശുദാസ് & കോറസ് [ഗായത്രി]
സംഗീതം: ബിജിപാൽ
രചന: അനിൽ പനച്ചൂരാൻ
തന്തിക തെയ്തോം തന്തിക തെയ്തോം
തന്തിക തെയ്തോം ചങ്കില് കേൾക്കണു മണ്ണിന്റെ താളം
തിരികേ ഞാൻ വരുമെന്ന
വാർത്ത കേൾക്കാനായി
ഗ്രാമം കൊതിയ്ക്കാറുണ്ടെന്നും
തിരികേ മടങ്ങുവാൻ
തീരത്തടുക്കുവാൻ
ഞാനും കൊതിയ്ക്കാറുണ്ടെന്നും
വിടുവായൻ തവളകൾ
പതിവായി കരയുന്ന
നടവരമ്പോർമ്മയിൽ കണ്ടു
വെയിലേറ്റു വാടുന്ന
ചെറുമികൾ തേടുന്ന
തണലും തണുപ്പും ഞാൻ കണ്ടു
ഒരുവട്ടി പൂവുമായ്
അകലത്തെ അമ്പിളി
തിരുവോണതോണിയൂന്നുമ്പോൾ
തിരപുൽകും നാടെന്നെ
തിരികേ വിളിക്കുന്നു
ഇളനീരിൻ മധുരക്കിനാവായ് തിരികേ..
തുഴപോയ തോണിയിൽ
തകരുന്ന നെഞ്ചിലെ
തുടികൊട്ടും പാട്ടായി ഞാനും
മനമുരുകി പാടുന്ന
പാട്ടിൽ മരുപക്ഷി
പിടയുന്ന ചിറകൊച്ചകേട്ടു തിരികേ..
Wednesday, October 08, 2008
നോട്ട്‌ബുക്ക്
ചിത്രം: നോട്ട്‌ബുക്ക്
വർഷം: 2006
പാടിയത്: ജ്യോത്സ്ന, വിനീത് ശ്രീനിവാസൻ
സംഗീതം: മെജോ ജോസഫ്
രചന: വയലാർ ശരത്ചന്ദ്ര വർമ്മ
ധും തണക്ക മനം തുടിക്കും
ഉള്ളിലെന്തോ തുളുമ്പിടും
പിന്നെയെല്ലാം മറന്നിരിക്കും
കള്ളനെങ്ങോ മറഞ്ഞിടും
ഹൃദയവും ഹൃദയവും
പുണരുമീ നിമിഷമായ്
പതിവായാരോ മൂളുന്നില്ലേ ചെവിയിലായ്
മതിയില്ലെന്നായ് ചൊല്ലുന്നില്ലേ മനസ്സിലായ്
തളിരുകൾ തരളമായ്
പ്രണയമോ കളഭമായ്
ഒളിക്കുന്നുവെന്നാൽപ്പോലും
കുതിക്കുന്നു വീണ്ടും വീണ്ടും
കടക്കണ്ണിലാരോ സൂര്യനായ്
സുന്ദരന്റെ വരവോർത്തിരിക്കുമൊരു സുന്ദരിപ്പെണ്ണു നീ
കാമുകന്റെ വിളികാത്തിരിക്കുമൊരു കാമുകിപ്പെണ്ണു നീ
ഇളമഞ്ഞിലീറനാം ആലിന്റെ ചില്ലയിൽ
കിളികളൊരുപോലെ പാടി
സുന്ദരന്റെ വരവോർത്തിരിക്കുമൊരു സുന്ദരിപ്പെണ്ണു നീ
കാമുകന്റെ വിളികാത്തിരിക്കുമൊരു കാമുകിപ്പെണ്ണു നീ
അരികിലായ് വന്നു ചേരാൻ കൊതിയും
അരികിലാകുന്ന നേരം ഭയവും
എന്നാലും തോരാതെ എപ്പോഴും നെഞ്ചാകെ
നീയെന്റെതാകാനല്ലേ താളം തുള്ളുന്നു
കളിയൂഞ്ഞാലാടിയൊ കാറ്റിന്റെ കൈകളിൽ
അവനുമായ് നിന്റെ നാണം
സുന്ദരന്റെ വരവോർത്തിരിക്കുമൊരു സുന്ദരിപ്പെണ്ണു നീ
കാമുകന്റെ വിളികാത്തിരിക്കുമൊരു കാമുകിപ്പെണ്ണു നീ
ഇതളൊരുമ്മുന്നപോലെ കവിളിൽ
ചിരകൊരുമ്മുന്നപോലെ കനവിൽ
ആരാരും കാണാതെ ഒന്നൊന്നും മിണ്ടാതെ
നീ കൂടെ പോരാനായെൻ മൗനം വെമ്പുന്നു
ചിത്രം: നോട്ട്‌ബുക്ക്
വർഷം: 2006
പാടിയത്: മഞ്ചരി, സുദീപ് കുമാർ
സംഗീതം: മെജോ ജോസഫ്
രചന: വയലാർ ശരത്ചന്ദ്ര വർമ്മ
ഇനിയും മൗനമോ
പറയൂ മെല്ലേ സഖി
വെറുതേ എന്തിനായി
അകലും നീയെൻ സഖി
മനസ്സിന്റെ തീരമെല്ലാം
മഴകൊള്ളുമീ നാളിലായ്
മലരിന്റെ കുമ്പിളെല്ലാം
നിറയുന്നൊരീ നാളിലായ്
പോയൊരാ നാളുകൾ
പുഞ്ചിരി ചെണ്ടുകൾ
എന്നിലും വിണ്ണിലും
നിന്നിലെ കണ്ണുകൾ
എൻ സമ്മാനങ്ങളെല്ലാം
കൈ നീട്ടി വാങ്ങുന്ന കാലം
നിൻ കൈ നീട്ടങ്ങളെല്ലാം
കണിയാകുവാനെന്തുവേണം
ഉള്ളിലെ താളിലായ്
നിൻ മയിൽപ്പീലികൾ
പീലിതൻ തുമ്പിലായ്
മഞ്ഞിളം തുള്ളികൾ
നിൻ സല്ലാപങ്ങളെല്ലാം
സംഗീതമാകുന്ന കാലം
ആ സന്തോഷങ്ങളെല്ലാം
വരവേൽക്കുവാനെന്തുവേണം
Monday, September 22, 2008
ചാന്തുപൊട്ട്
ചിത്രം: ചാന്തുപൊട്ട്
വർഷം: 2005
രചന: വയലാർ ശരത്ചന്ദ്ര വർമ്മ
സംഗീതം: വിദ്യാസാഗർ
പാടിയത്: വിനീത് ശ്രീനിവാസൻ
ഓമനപുഴ കടപ്പുറത്തിൻ ഓമനേ പൊന്നോമനേ
ഈ നല്ല മുഖം വാടിയതെന്തിങ്ങനേ ഇങ്ങനേ
നീ കരഞ്ഞാൽ ഈ കരയിൽ പാതിരാ
നീ ചിരിച്ചാൽ ഈ തുറക്ക് ചാകര
വെയിൽ ചായമിടുന്നേ അന്തിമാനമെന്നൊണം
നുണ കുഴി ചേലുള്ള നിൻ കവിളിന്മേൽ
അഴകുള്ള താളമേ ഒഴുകുന്നുരോളമേ
മതി മതി ഈ പിണക്കമെന്തെ ചന്തമെ
നിൻ പിറകെ കാമുകന്റെ കണ്ണുകൾ
നിൻ വഴിയിൽ കാത്തു നിന്ന വണ്ടുകൾ
കൊതിയൊടെ വരുന്നേ മൂളി പാടി വരുന്നേ
ഇടക്കിടെ ചുണ്ടത്തൊരുമ്മ തരാനായി
കടലിന്റെ പൈതലേ കരളിന്റെ കാതലേ
കട മിഴി വീശി മെല്ലെ ഒന്നു നോക്കണേ
കിളിച്ചുണ്ടൻ മാമ്പഴം
ചിത്രം: കിളിച്ചുണ്ടൻ മാമ്പഴം
വർഷം: 2003
പാടിയത്: സുജാത, വിനീത് ശ്രീനിവാസൻ
കസവിന്റെ തട്ടമിട്ട് വെള്ളിയരഞ്ഞാണമിട്ട്
പൊന്നിന്റെ കൊലുസ്സുമിട്ടൊരു മൊഞ്ചത്തി
കൂന്താലി പുഴയൊരു വമ്പത്തി
ഇവളുടെ മുന്നുംപിന്നും കണ്ടു കൊതിച്ചവർ
മിന്നും മെഹറും കൊണ്ടു നടന്നവർ
കൂനി കൂടി താടി വളർത്തി
കയറൂരി പാഞ്ഞു പഹയത്തി
കൂന്താലി പുഴയൊരു വമ്പത്തി
കുളിരിന്റെ തട്ടുടുത്ത്
തുള്ളിവരും നാണമൊത്ത്
പെണ്ണിന്റെ പുതുക്ക നെഞ്ചൊരു ചെണ്ടല്ലേ നീ
കൂന്താലി പുഴയിതു കണ്ടില്ലേ നീ
അവളുടെ അക്കം പക്കം നിന്നവരും
ഒപ്പം പലതും കെട്ടി മെനഞ്ഞതും
കൂടെ കൂടെ പാടി ഒരുക്കി
തലയൂരി പോന്നു കള്ളി പഹയത്തി
കൂന്താലി പുഴയൊരു വമ്പത്തി
കനവിന്റെ മുത്തടുക്കി
ഉള്ളിലിരുന്നു ആണൊരുത്തൻ
പെണ്ണെന്തു വരുന്നീലൊപ്പന തീർന്നല്ലോ
ആ കൂന്താലി പുഴയവൾ പോയല്ലോ
അവളൊരു കണ്ണും കയ്യും കൊണ്ടു തരാഞ്ഞതു
പെണ്ണിനു കരളും ചെണ്ടു തളച്ചത്
മാരനു കാണാ താമര നീട്ടി
ചിരിതൂകി പൊന്നു തുള്ളി പഹയത്തി
കൂന്താലി പുഴയൊരു വമ്പത്തി
Sunday, September 09, 2007
വിനോദയാത്ര
ചിത്രം: വിനോദയാത്ര
വർഷം: 2007
രചന: വയലാർ ശരത്ചന്ദ്ര വർമ്മ
സംഗീതം: ഇളയരാജ
പാടിയത്: യേശുദാസ്
കയ്യെത്താ കൊമ്പത്തോ കണ്ടെത്തണം
കണ്ണെത്താ ദൂരത്തൊ ചെന്നെത്തണം
കയ്യെത്താ കൊമ്പത്തോ കണ്ണെത്തണം
കണ്ണെത്താ ദൂരത്തൊ ചെന്നെത്തണം
ചെന്നെത്തി നീ കയ്യെത്തണം
കയ്യെത്തി നീ കണ്ടെത്തണം
അത്തം പത്താട് മുറ്റത്തെ പൊന്മുത്തേ
ചേലുള്ളോരോമല്‍ കുഞ്ഞാകണം ചേമന്തിപ്പൂചൂടേണം
കണ്ണന്റെ മുന്നില്‍ നീ ചെല്ലണം അമ്പാടിപ്പെണ്ണാകണം
മേടത്തില്‍ കൊന്നപ്പൂ വേണം വാത്സല്യംപ്പൊന്നോണം വേണം
പൂക്കാലം തേടും തേനാകേണം
തേനലും നാവില്‍ നേരും വേണം
ജന്മത്തിന്‍ നെയ്‌നാളമേ
സ്നേഹത്തിന്‍ നല്ലീണമേ
തേന്മാവില്‍ ഊയല്‍ നീയാടണം
ആയത്തില്‍ ചാഞ്ചടണം
മാനത്തെ വാതില്‍ നീ കാണണം
മാമന്റെ തോളേറണം
കുന്നത്തെ ഇല്ലത്ത് പോണം കുന്നോളം കൈനീട്ടം വേണം
എല്ലാരും ചൊല്ലും ശീലാകേണം
എന്നെന്നും പാടും ശീലം വേണം
സ്നേഹത്തിന്‍ മഞ്ജീരമേ മൗനത്തിന്‍ സംഗീതമേ..
Saturday, September 23, 2006
ഉദയനാണു താരം [2]
ചിത്രം: ഉദയനാണു താരം
സംവിധാനം: റോഷൻ ആൻഡ്രൂസ്
വര്‍ഷം: 2005
രചന: കൈതപ്രം
സംഗീതം: ദീപക് ദേവ്
പാടിയത്: കെ.എസ് ചിത്ര, കെ.ജെ യേശുദാസ് [കാർത്തിക്]
പറയാതെ അറിയാതെ നീ പോയതല്ലെ
മറുവാക്ക് മിണ്ടാഞ്ഞതല്ലെ
ഒരു നോക്കു കാണാതെ നീ പോയതല്ലെ
ദൂരേക്കു നീ മാഞ്ഞതല്ലെ
സഖിയേ നീ കാണുന്നുവൊ
എന്‍ മിഴികളില്‍ നിറയും നൊമ്പരം
ഇന്നും ഓര്‍ക്കുന്നുവൊ
വീണ്ടും ഓര്‍ക്കുന്നുവൊ
അന്നു നാം തങ്ങളില്‍ പിരിയും രാവ്
ഇന്നും ഓര്‍ക്കുന്നു ഞാന്‍
എന്നും ഓര്‍ക്കുന്നു ഞാന്‍
അന്നു നാം തങ്ങളില്‍ പിരിയും രാവ്
പറയാതെ അറിയാതെ നീ പോയതല്ലെ
മറുവാക്ക് മിണ്ടാഞ്ഞതല്ലെ
ഒരു നോക്കു കാണാതെ നീ പോയതല്ലെ
ദൂരേക്കു നീ മാഞ്ഞതല്ലെ
പ്രിയനേ നീ അറിയുന്നുവൊ
എന്‍ വിരഹം വഴിയും രാവുകള്‍
ഇന്നും ഓര്‍ക്കുന്നുവൊ
വീണ്ടും ഓര്‍ക്കുന്നുവൊ
അന്നു നാം തങ്ങളില്‍ പിരിയും രാവ്
ഇന്നും ഓര്‍ക്കുന്നു ഞാന്‍
എന്നും ഓര്‍ക്കുന്നു ഞാന്‍
അന്നു നാം തങ്ങളില്‍ പിരിയും രാവ്
കണ്ടു തമ്മില്‍ ഒന്നു കണ്ടു
തീരാ മോഹങ്ങള്‍ തേടി നാം
മെല്ലെ സ്വപ്നം പൂവണിഞ്ഞു
മായാവര്‍ണ്ണങ്ങള്‍ ചൂടി നാം
ആ വര്‍ണ്ണമാകവെ
വാര്‍മഴവില്ലു പോല്‍
മായുന്നു ഓമല്‍ സഖീ
ഇന്നും ഓര്‍ക്കുന്നുവൊ
വീണ്ടും ഓര്‍ക്കുന്നുവൊ
അന്നു നാം തങ്ങളില്‍ പിരിയും രാവ്
ഇന്നും ഓര്‍ക്കുന്നു ഞാന്‍
എന്നും ഓര്‍ക്കുന്നു ഞാന്‍
അന്നു നാം തങ്ങളില്‍ പിരിയും രാവ്
കാറും കോളും മായുമെങ്ങോ
കാണാ തീരങ്ങള്‍ കാണുമൊ
വേനല്‍ പൂവെ നിന്റെ നെഞ്ജില്‍
വേളി പൂക്കാലം പാടുമൊ
നീയില്ലയെങ്കില്ലെന്‍
ജന്മമിന്നെന്തിനായ്
എന്‍ ജീവനെ ചൊല്ലു നീ
ഇന്നും ഓര്‍ക്കുന്നുവൊ
വീണ്ടും ഓര്‍ക്കുന്നുവൊ
അന്നു നാം തങ്ങളില്‍ പിരിയും രാവ്
ഇന്നും ഓര്‍ക്കുന്നു ഞാന്‍
എന്നും ഓര്‍ക്കുന്നു ഞാന്‍
അന്നു നാം തങ്ങളില്‍ പിരിയും രാവ്
Click Here To View The Song "Parayaathe Ariyaathe Nee Poyathalle"
ചിത്രം: ഉദയനാണ് താരം
സംവിധാനം: റോഷൻ ആൻഡ്രൂസ്
വർഷം: 2005
രചന: കൈതപ്രം
സംഗീതം: ദീപക് ദേവ്
പാടിയത്: റിമി ടോമി, വിനീത് ശ്രീനിവാസൻ
കരളേ കരളിന്റെ കരളേ
എന്നോടൊന്നു ചിരിക്കൂ
കിളിയേ മാനസക്കിളിയെ
വെറുതേ നിന്നു കിണുങ്ങാതെ
ഞാനില്ല ഞാനില്ല നിന്നോടു കൂടാൻ
ഞാനില്ല ഞാനില്ല നിൻ വിളി കേൾക്കാൻ
അങ്ങനെ നീ കലമ്പാതെടി കുറുമ്പി
എന്റെ സ്നേഹിതയാണു നീ
ഫോറിൻ കാറിൽ ഡോളർ നോട്ടും കൊണ്ട്
മാടി വിളിച്ചാൽ കൂട്ടിനു വരുമോ നീ
കൂട്ടിനെന്നെ കിട്ടില്ലല്ലൊ ചേട്ടാ
എന്റെ കരളിന്റെ വാതിൽ തുറക്കാതെ
അരുതേ പറയരുതെ
എന്റെ സ്നേഹിതയാണു നീ
മഴത്തുള്ളി മണി കൊണ്ടെനിക്ക്
നൂറു മഴവിൽ മേടകൾ പണിയാമോ
മഴത്തുള്ളി കൊട്ടാരം ഞാൻ കെട്ടാം
വെണ്ണിലാവിന്റെ മതിലുകൾ പണിഞ്ഞു തരാം
എന്നോടിനി എന്നാൽ ഇഷ്ടം കൂടുമോ
ഞാനുണ്ട് ഞാനുണ്ട് നിന്നോടു കൂടാൻ
ഞാനുണ്ട് ഞാനുണ്ട് നിൻ വിളി കേൾക്കാൻ
അങ്ങനെ എൻ വഴി വാ എന്റെ കുറുമ്പി
എന്റെ സ്നേഹിതയാണു നീ
Click Here To View The Song "Karale Ente Karalinte"
Friday, September 22, 2006
ക്ലാസ് മേറ്റ്‌സ് [2]
ചിത്രം: ക്ലാസ് മേറ്റ്സ്
സംവിധാനം: ലാൽ ജോസ്
വര്‍ഷം: 2006
രചന: വയലാർ ശരത്ചന്ദ്ര വർമ്മ
സംഗീതം: അലെക്സ് പോൾ
പാടിയത്: വിനീത് ശ്രീനിവാസൻ [സുജാത]
എന്റെ ഖല്‍ബിലെ വെണ്ണിലാവു നീ
നല്ല പാട്ടുകാരാ
തട്ടമിട്ടു ഞാന്‍ കാത്തു വച്ചൊരെന്‍
മുല്ലമൊട്ടിലൂറും
അത്തറൊന്നു വേണ്ടെ
എന്റെ ഖല്‍ബിലെ വെണ്ണിലാവു നീ
നല്ല പാട്ടുകാരാ
തട്ടമിട്ടു ഞാന്‍ കാത്തു വച്ചൊരെന്‍
മുല്ലമൊട്ടിലൂറും
അത്തറൊന്നു വേണ്ടെ
അത്തറൊന്നു വേണ്ടേ..
എന്റെ കൂട്ടുകാരാ
സുല്‍ത്താന്റെ ചേലുകാരാ
നിന്റെ പുഞ്ചിരിപ്പാട്ടിനുള്ളിലേ...
നിന്റെ പുഞ്ചിരിപ്പാട്ടിനുള്ളിലെ
പഞ്ചസാരയാവാന്‍
നിന്റെ നെഞ്ചിലെ ദഫുമുട്ടുമായ്
എന്നുമെന്റെയാവാന്‍
ഒപ്പനയ്കു നീ കൂടുവാന്‍
മൈ ലാഞ്ചി മൊഞ്ചൊന്നു കാണുവാന്‍
ഒപ്പനയ്കു നീ കൂടുവാന്‍
മൈ ലാഞ്ചി മൊഞ്ചൊന്നു കാണുവാന്‍
എന്തുമാത്രമെന്നാഗ്രഹങ്ങളെ
മൂടിവെച്ചുവെന്നൊ...
എന്റെ ഖല്‍ബിലെ വെണ്ണിലാവു നീ
നല്ല പാട്ടുകാരാ
തട്ടമിട്ടു ഞാന്‍ കാത്തു വച്ചൊരെന്‍
മുല്ലമൊട്ടിലൂറും
അത്തറൊന്നു വേണ്ടെ
എന്റെ ഖല്‍ബിലെ വെണ്ണിലാവു നീ
നല്ല പാട്ടുകാരാ
തട്ടമിട്ടു ഞാന്‍ കാത്തു വച്ചൊരെന്‍
മുല്ലമൊട്ടിലൂറും
അത്തറൊന്നു വേണ്ടെ
അത്തറൊന്നു വേണ്ടേ..
എന്റെ കൂട്ടുകാരാ
സുല്‍ത്താന്റെ ചേലുകാരാ
തൊട്ടുമീട്ടുവാനുള്ള തന്ത്രികള്‍
തൊട്ടുമീട്ടുവാനുള്ള തന്ത്രികള്‍
തൊട്ടുവെന്നപോലെ
തൊട്ടടുത്തു നീ നിന്നുവെങ്കിലും
കൈതൊടാഞ്ഞതെന്തേ
ലാളനങ്ങളില്‍ മൂളുവാന്‍
കൈ താളമിട്ടൊന്നു പാടുവാന്‍
ലാളനങ്ങളില്‍ മൂളുവാന്‍
കൈ താളമിട്ടൊന്നു പാടുവാന്‍
എത്രവട്ടമെന്‍ കാല്‍ ചിലങ്കകള്‍
മെല്ലെ കൊഞ്ചിയെന്നോ...
എന്റെ ഖല്‍ബിലെ വെണ്ണിലാവു നീ
നല്ല പാട്ടുകാരാ
തട്ടമിട്ടു ഞാന്‍ കാത്തു വച്ചൊരെന്‍
മുല്ലമൊട്ടിലൂറും
അത്തറൊന്നു വേണ്ടെ
അത്തറൊന്നു വേണ്ടേ..
എന്റെ കൂട്ടുകാരാ
സുല്‍ത്താന്റെ ചേലുകാരാ
എന്റെ ഖല്‍ബിലെ വെണ്ണിലാവു നീ
നല്ല പാട്ടുകാരാ
തട്ടമിട്ടു ഞാന്‍ കാത്തു വച്ചൊരെന്‍
മുല്ലമൊട്ടിലൂറും
അത്തറൊന്നു വേണ്ടെ
അത്തറൊന്നു വേണ്ടേ..
എന്റെ കൂട്ടുകാരാ
സുല്‍ത്താന്റെ ചേലുകാരാ
Click Here To View The Song "Ente Khalbile"
ചിത്രം: ക്ലാസ്സ് മേറ്റ് സ്
സംവിധാനം: ലാൽ ജോസ്
വര്‍ഷം: 2006
രചന: വയലാർ ശരത്ചന്ദ്ര വർമ്മ
സംഗീതം: അലെക്സ് പോൾ
പാടിയത്: സിസിലി, വിധു പ്രതാപ്, റെജു ജോസഫ്, രമേഷ് ബാബു
താ ന ന നാന
തന ന ന നാന
താന ന താന ന താന ന നാ...
കാറ്റാടി തണലും
തണലത്തരമതിലും
മതിലില്ലാ മനസ്സുകളുടെ പ്രണയക്കുളിരും
മാറ്റുള്ളൊരു പെണ്ണും
മറയത്തൊളിക്കണ്ണും
കളിയൂഞ്ഞാലടുന്നെ ഇടനാഴിയിലായ്...
മതിയാവില്ലൊരുന്നാളിലും
ഈ നല്ലൊരു നേരം
ഇനിയില്ലിതുപ്പോലൊരു സുഖമറിയുന്നൊരു കാലം...
കാറ്റാടി തണലും
തണലത്തരമതിലും
മതിലില്ലാ മനസ്സുകളുടെ പ്രണയക്കുളിരും
മഞ്ഞിന്‍ കവിള്‍ ചേരുന്നൊരു പൊന്‍ വെയിലായ് മാറാന്‍
നെഞ്ഞം കണി കണ്ടേ നിറയേ...
മഞ്ഞിന്‍ കവിള്‍ ചേരുന്നൊരു പൊന്‍ വെയിലായ് മാറാന്‍
നെഞ്ഞം കണി കണ്ടേ നിറയേ...
കാണുന്നതില്ലെല്ലാം മഴവില്ലുള്ളതു പോലെ
ചേലുള്ളവയെല്ലാം വരമാകുന്നതു പോലെ
പുലരൊളിയുടെ കസവണിയണ മലരുകളുടെ രസനടനം
കാറ്റാടി തണലും
തണലത്തരമതിലും
മതിലില്ലാ മനസ്സുകളുടെ പ്രണയക്കുളിരും
വിണ്ണില്‍ മിഴിപാകുന്നൊരു പെണ്മയിലായ് മാറാന്‍
ഉള്ളില്‍ കൊതിയ്യില്ലേ സഖിയേ
വിണ്ണില്‍ മിഴിപാകുന്നൊരു പെണ്മയിലായ് മാറാന്‍
ഉള്ളില്‍ കൊതിയ്യില്ലേ സഖിയേ
കാണാതൊരു കിളിയെങ്ങൊ കൊഞ്ജുന്നതു പോലെ
കണ്ണീരിനു കയ്പ്പില്ലെന്നറിയുന്നതു പോലെ
പുതുമഴയുടെ കൊലുസിളകിയ കനവുകളുടെ പദചലനം
കാറ്റാടി തണലും
തണലത്തരമതിലും
മതിലില്ലാ മനസ്സുകളുടെ പ്രണയക്കുളിരും
മാറ്റുള്ളൊരു പെണ്ണും
മറയത്തൊളിക്കണ്ണും
കളിയൂഞ്ഞാലടുന്നെ ഇടനാഴിയിലായ്...
മതിയാവില്ലൊരുന്നാളിലും
ഈ നല്ലൊരു നേരം
ഇനിയില്ലിതുപ്പോലൊരു സുഖമറിയുന്നൊരു കാലം...
കാറ്റാടി തണലും
തണലത്തരമതിലും
മതിലില്ലാ മനസ്സുകളുടെ പ്രണയക്കുളിരും
മാറ്റുള്ളൊരു പെണ്ണും
മറയത്തൊളിക്കണ്ണും
കളിയൂഞ്ഞാലടുന്നെ ഇടനാഴിയിലായ്...
Click Here To View The Song "Kaatadi Thanalum"
Subscribe to:
Posts (Atom)
Labels
1964
(2)
1965
(3)
1967
(1)
1968
(1)
1969
(1)
1970
(2)
1971
(1)
1972
(1)
1973
(1)
1975
(1)
1976
(3)
1984
(1)
1985
(1)
1986
(2)
1987
(4)
1988
(3)
1989
(6)
1990
(4)
1991
(4)
1992
(5)
1993
(8)
1994
(5)
1995
(6)
1996
(4)
1997
(7)
1998
(11)
1999
(5)
2000
(5)
2001
(5)
2002
(1)
2003
(6)
2004
(7)
2005
(9)
2006
(7)
2007
(10)
2008
(21)
2009
(6)
2010
(1)
A Anantha Padmanabhan [Anand]
(1)
A K Lohithadas
(1)
A T Abu
(1)
A T Ummer
(1)
A Vincent
(2)
Afzal
(3)
Alex Paul
(6)
Alphonse Joseph
(1)
Amal
(1)
Anand
(1)
Anil Babu
(1)
Anil Panachooran
(5)
Anitha
(2)
Aparna Rajeev
(1)
Asha Menon
(1)
Asha Ramesh
(1)
Beeyar Prasad
(1)
Berny Ignatius
(4)
Bharathan
(1)
Bhavana Radhakrishnan
(1)
Bichu Thirumala
(6)
Bijipal
(1)
Biju Narayanan
(6)
Bipin Prabhakar
(1)
Blessy
(1)
Bombay Ravi
(2)
C O Anto
(1)
Chandrashekhar
(1)
Chinmayee
(1)
Cicily
(3)
Deepak Dev
(4)
Deepu
(1)
Dennis Joseph
(2)
Devanand
(1)
Dr.P Ramesh
(1)
East Coast Vijayan
(2)
Fazil
(3)
Franko
(4)
G Devarajan
(9)
G Venugopal
(8)
Gayathri
(1)
Gireesh Puthencheri
(35)
Goerge Peter
(1)
Gomathy
(1)
Gopisunder
(1)
Hari Haran
(4)
Haridas Keshavan
(1)
Hariharan
(1)
Harini
(1)
I S Kundoor
(1)
Ilayaraja
(7)
Jassie Gift
(4)
Jayaraj
(2)
Job
(1)
Jofy Tharakan
(1)
Johnson
(16)
Joshy
(3)
Jyotsna
(5)
K G George
(1)
K J Yesudas
(96)
K P Brahmanandan
(1)
K S Chithra
(59)
K S Sethumadhavan
(2)
Kaithapram
(42)
Kaithapram Viswanath
(1)
Kalyani Menon
(1)
Kamal
(9)
Kanesh Punoor
(1)
Karthik
(3)
Kavalam Sreekumar
(1)
Kochin Haneefa
(1)
Konniyoor Bhas
(1)
Krishnachandran
(1)
Lal Jose
(6)
Latha Krishnan
(1)
Lathika
(1)
Liji Francis
(1)
M A Nishad
(1)
M B Sreenivasan
(1)
M D Ashok
(1)
M G Radhakrishnan
(8)
M G Sreekumar
(31)
M Jayachandran
(18)
M K Arjunan
(1)
M Krishnan Nair
(2)
M Kunchako
(1)
M Madhusoodhanan Nair
(1)
M Padmakumar
(1)
M S Baburaj
(2)
M S Viswanadhan
(1)
Madhu Balakrishnan
(7)
Malavika
(1)
Malayalam Album Song Lyrics
(5)
Malayalam Song Lyrics
(167)
Manjari
(2)
Manju
(1)
Mano
(1)
Mejo Joseph
(1)
Minmini
(2)
Mithin Ramakrishnan
(1)
Mohan Lal
(2)
Mohan Sithara
(9)
Mrudula
(1)
Naadhirsha
(1)
Nadesh Shankar
(1)
Nemam Pushparaj
(1)
Nepolean
(1)
Nishad
(1)
Noushad
(1)
O N V Kuruppu
(13)
Ouseppachan
(14)
P B Sreenivas
(1)
P Bhaskaran
(5)
P G Vishwambaran
(1)
P Jayachandran
(9)
P Leela
(2)
P N Menon
(2)
P Susheela
(1)
Padmakumar
(1)
Perumbavoor G Raveendranath
(2)
Pooja Rajesh
(1)
Poovachal Khader
(1)
Prabha Varma
(1)
Pradeep Babu
(2)
Prakash
(1)
Prameela
(1)
Priyadarshan
(7)
R Sarath
(1)
R Somashekharan
(1)
Radhika Thilak
(2)
Rafeeque Ahmad
(3)
Rafi Mecartin
(2)
Raghunath Seth
(1)
Rahul Raj
(2)
Rajalakshmi
(1)
Rajasenan
(2)
Rajeev Aanchal
(1)
Rajeev Alunkal
(1)
Ramesh Babu
(2)
Ranjith
(2)
Raveendran
(4)
Reju Joseph
(2)
Rimi Tomy
(4)
Roopa
(1)
Roshan Andrews
(1)
S Balakrishnan
(2)
S P Balasubramaniam
(1)
S P Venkitesh
(6)
S Rameshan Nair
(5)
Saajan Palluruthi
(1)
Sachidanandhan Puzhangara
(2)
Sangeeth Sivan
(1)
Santhosh Kesav
(2)
Santhosh Varma
(1)
Sarath
(4)
Sasi Shankar
(1)
Sathyan Anthikkad
(15)
Shabnam
(2)
Shafi
(2)
Shankar Mahadevan
(4)
Shibu Chakravarthy
(3)
Shreya Ghosal
(1)
Shwetha
(10)
Shyaam
(3)
Shyam Dharman
(2)
Sibi Malayil
(9)
Siddique
(1)
Sindhu Premkumar
(1)
Sohan Lal
(1)
Soniya
(1)
Sowmya
(1)
Sreekumaran Thambi
(5)
Sreemoola Nagaram Vijayan
(1)
Sreenivas
(1)
Sreevalsan J Menon
(1)
Sriprakash
(1)
Sruthi Raj
(1)
Sudeep Kumar
(6)
Sudha Ranjith
(1)
Sujatha
(26)
Sundara Rajan
(1)
Sunitha Sarathy
(1)
Suresh Peters
(1)
Swarnalatha
(1)
Teenu Tellence
(1)
Thirunelloor Karunakaran
(1)
Thulasidas
(1)
Tinu Antony
(1)
Unni Menon
(6)
V Dakshinamoorthy
(3)
V G Muralikrishnan
(1)
V M Vinu
(2)
Vayalar
(9)
Vayalar Sarathchandra Varma
(12)
Venu
(1)
Vidhu Prathap
(2)
Vidyadharan
(2)
Vidyasagar
(17)
Vijay Yesudas
(8)
Vineeth Sreenivasan
(16)
Vipin Xavier
(1)
Yusuf Ali Kecheri
(8)