Showing posts with label 2007. Show all posts
Showing posts with label 2007. Show all posts

Saturday, November 01, 2008

നോവൽ


ചിത്രം: നോവൽ
വർഷം: 2007
പാടിയത്‌: കെ.ജെ യേശുദാസ്‌
സംഗീതം: എം.ജയചന്ദ്രൻ
രചന: ഈസ്റ്റ്‌ കോസ്റ്റ്‌ വിജയൻ

എന്നിണക്കിളിയുടെ നൊമ്പരഗാനം
കേട്ടിന്നലെയുറങ്ങാതെ ഞാനിരുന്നു
അകലുമാ കാലൊച്ച അകധാരിൽ
നിറയുന്ന മൂകദുഖങ്ങളാണെന്നറിഞ്ഞു

ശാരദനിലാവിൽ നീ ചന്ദനസുഗന്ധമായ്‌
ചാരത്തണഞ്ഞതിന്നോർക്കാതിരുന്നെങ്കിൽ
ചൈത്രരജനികണ്ട സുന്ദരസ്വപ്നംപോലേ
ചാരുമുഖി ഞനുറങ്ങിയുണർന്നേനേ

എൻമനോവാടിയിൽ നീനട്ട ചെമ്പക
തൈകളിൽ എന്നേ പൂക്കൾ നിറഞ്ഞു
ഇത്രമേൽ മണമുള്ള പൂവാണു നീയെന്നു
ആത്മസഖീ ഞാൻ അറിയുവാൻ വൈകിയോ

ജുലായ്‌ 4


ചിത്രം: ജുലായ്‌ 4
വർഷം: 2007
പാടിയത്‌: വിനീത്‌ ശ്രീനിവാസൻ [ശ്വേത]
സംഗീതം: ഔസേപ്പച്ചൻ
രചന: ഷിബു ചക്രവർത്തി

ഒരുവാക്കു മിണ്ടാതെ
ഒരുനോക്കു കാണാതെ
കാട്ടുചെമ്പക ചോട്ടിൽ നിന്ന
കാറ്റിതെങ്ങു പോയ്‌
പൂങ്കാറ്റിതെങ്ങു പോയ്‌

തിനവയൽ കരയിൽ
ഇളവെയിൽ കതിര്‌
പുളിയില കരയാൽ
പുടവ നെയ്യുമ്പോൾ
പുലരിമഞ്ഞു നനഞ്ഞു നിന്നൊരു
പവിഴ മലരിനു നൽക്കുവാൻ
ഒരുമുഴം ഒരുമുഴം
പൂഞ്ചേല വാങ്ങാൻ പോയ്‌
കുളിരിളം കാറ്റ്‌

തളിരില കുളിരിൽ
കിളികൾ കുറുകുമ്പോൾ
നിറനിലാ കതിരിൻ
തിരി തെളിയുന്നു
ഹൃദയമൊന്നു പിടഞ്ഞു കണ്ണുകൾ
മഴ നിലാവിലലിയവേ
ഒരുമുഖം ഒരുമുഖം
ഞാൻ നോക്കിനിന്നേ പോയ്‌
കൊതി തീരുവോളം

ഫ്ലാഷ്


ചിത്രം: ഫ്ലാഷ്‌
വർഷം: 2007
പാടിയത്‌: വിനീത്‌ ശ്രീനിവാസൻ
സംഗീതം: ഗോപിസുന്ദർ
രചന: റഫീക്ക്‌ അഹമ്മദ്‌

നിൻ ഹൃദയമൗനം
ഉൾക്കടലിനാഴം
എന്നുമറിയുന്നു ഞാൻ
മൂകമായ്‌
അലയായ്‌
നിന്നിലുണരാൻ
മിഴികളിലെ സചലമൊരു
സൗവർണ്ണ സങ്കൽപ്പമായ്‌
വന്നു ഞാൻ

നിർന്നിദ്രമാം നിന്റെ യാമങ്ങളിൽ
വീഴുമെന്നിൽ തുളുമ്പും നിലാമന്ത്രണം
കാണാക്കിനാവിന്റെ ലോകം മുന്നിൽ
താനേ തുറക്കുന്നുവോ ജാലകം
ഈറൻപുലർക്കാലമേ ഞാനെന്നും
തോളിൽ തലോടുന്നിത തെന്നലായ്‌
വേനലിൽ മാരിയിൽ മഞ്ഞിലും

പിന്നിൽ നിഴൽവീണ സാനുക്കളിൽ
വന്നുപാറും വെയിൽതുമ്പിയായെങ്കിൽ ഞാൻ
കാണാക്കയങ്ങൾ വിതുമ്പി മൂകം
ആഴകടൽ നിന്റെ ചാരത്തിതാ
ഏതോ തിരക്കൈകൾ തന്നുവോർമ്മ
ആലേഖനം ചെയ്തവെൺശംഖുകൾ
നിൻ വിരൽതുമ്പുകൾ തേടവേ

ബിഗ്‌ ബി


ചിത്രം: ബിഗ്‌ ബി
വർഷം: 2007
പാടിയത്‌: മൃദുല, അൽഫോൺസ്‌ ജോസഫ്‌
സംഗീതം: അൽഫോൺസ്‌ ജോസഫ്‌
രചന: ജോഫി തരകൻ

ഒരുവാക്കും മിണ്ടാതേ
ഒരുനോവായ്‌ മായല്ലേ
ഉയിരേ നീ
മിഴിരണ്ടും തേടുന്നു
മനമിന്നും തേങ്ങുന്നു
എവിടേ നീ
കണ്ണീരിൻ പാട്ടായ്‌
ഇനിയെന്നും അലയും ഞാൻ ഓമലേ
വെയിൽനാളം തളരുന്നതീവഴി നീളെ ഏകനായ്‌

മഴവിരിക്കുന്നു മെല്ലേ പുലർപ്പാട്ടിലെ ഈരടികൾ
ഇതൾവിരിഞ്ഞും കുളിരണിഞ്ഞും നിൻവിളി കേട്ടുണരാൻ
കനവുദിക്കുന്നു നെഞ്ചിൽ നിറമാർന്നിടുമോർമ്മകളിൽ
വരമൊഴുക്കും വിരിതെളിക്കും നിൻ സ്വരമഞ്ചരികൾ
നീറുമൊരു കാറ്റിൻ കൈകൾ തഴുകുന്ന നേരം
ദൂരെയൊരു മേഘംപോൽ നീ മറഞ്ഞിടുവതെന്തേ
നിന്നിൽ നിഴലാകാൻ നിന്നോടലിയാൻ
അറിയാതേ അറിയാതേ
ഇനി ഇതുവഴി ഞാനലയും

Wednesday, October 15, 2008

നിവേദ്യം


ചിത്രം: നിവേദ്യം
വർഷം: 2007
പാടിയത്‌: ശ്വേത, വിജയ്‌ യേശുദാസ്‌
സംഗീതം: എം.ജയചന്ദ്രൻ
രചന: എ.കെ ലോഹിതദാസ്‌

കോലക്കുഴൽ വിളികേട്ടോ
രാധേ എൻ രാധേ
കണ്ണനെന്നെ വിളിച്ചോ
രാവിൽ ഈ രാവിൽ
പാൽനിലാവു പെയ്യുമ്പോൾ
പൂങ്കിനാവു നെയ്യുന്നോ
എല്ലാം മറന്നു വന്നു ഞാൻ
നിന്നോടിഷ്ടം കൂടാൻ

ആൺകുയിലേ നീ പാടുമ്പോൾ
പ്രിയതരമേതോ നൊമ്പരം
ആമ്പൽപൂവേ നിൻ ചൊടിയിൽ
അനുരാഗത്തിൻ പൂമ്പൊടിയോ
അരിഞ്ഞുവോ വനമാലി നിൻ
മനം കവർന്നൊരു രാധിക ഞാൻ
ഒരായിരം മയിൽപ്പീലികളായ്‌
വിരിഞ്ഞുവോ എൻ കാമനകൾ
വൃന്ദാവനം രാഗസന്ദ്രമായ്‌
യമുനേ നീ ഉണരൂ

നീ ഒരു കാറ്റായ്‌ പുണരുമ്പോൾ
അരയാലിലയായ്‌ എൻ ഹൃദയം
കണ്മുനയാലേ എൻ കരളിൽ
കവിത കുറിയ്ക്കുകയാണോ നീ
തളിർത്തുവോ നീല കടമ്പുകൾ
പൂവിടർത്തിയോ നിറയൗവ്വനം
അണഞ്ഞിടാം ചിത്രപതംഗമായ്‌
തേൻ നിറഞ്ഞുവോ നിൻ അധരങ്ങൾ
മിഴിപൂട്ടുമോ മധുചന്ദ്രികേ
പരിണയ രാവായി

അറബിക്കഥ


ചിത്രം: അറബിക്കഥ
വർഷം: 2007
പാടിയത്‌: അനിൽ പനച്ചൂരാൻ
സംഗീതം: ബിജിപാൽ
രചന: അനിൽ പനച്ചൂരാൻ

ചോരവീണ മണ്ണിൽനിന്നുയർന്നു വന്ന പൂമരം
ചേതനയിൽ നൂറുനൂറു പൂക്കളായ്‌ പൊലിക്കവേ
നോക്കുവിൻ സഖാക്കളേ നമ്മൾ വന്ന വീഥിയിൽ
ആയിരങ്ങൾ ചോരകൊണ്ടെഴുതിവച്ച വാക്കുകൾ
ലാൽസലാം ലാൽസലാം

മൂർച്ഛയുള്ളൊരായുധങ്ങളല്ല പോരിനാശ്രയം
ചേർച്ചയുള്ള മാനസങ്ങൾ തന്നെയാണെന്നതോർക്കണം
ഓർമ്മകൾ മരിച്ചിടാതെ കാക്കണം കരുത്തിനായ്‌
കാരിരുമ്പിലേ തുരുമ്പ്‌ മായ്ക്കണം ജയത്തിനായ്‌

നട്ടു കണ്ണുനട്ടു നാം വളർത്തിയ വിളകളേ
കൊന്നു കൊയ്തുകൊണ്ടുപോയ ജന്മികൾ ചരിത്രമായ്‌
സ്വന്തംജീവിതം ബലികൊടുത്തു കോടി മാനുഷർ
പോരടിച്ചു കൊടിപിടിച്ചു നേടിയതീ മോചനം

സ്മാരകം തുറന്നുവരും വീറുകൊണ്ടവാക്കുകൾ
ചോദ്യമായി വന്നലച്ചു നിങ്ങൾ കാലിടറിയോ
രക്തസാക്ഷികൾക്ക്‌ ജന്മമേകിയ മനസ്സുകൾ
കണ്ണുനീരിൻ ചില്ലുടഞ്ഞ കാഴ്ചയായ്‌ തകർന്നുവോ
ലാൽസലാം ലാൽസലാം

പോകുവാൻ നമുക്കു ഏറെ ദൂരമുണ്ടതോർക്കുവിൻ
വഴിപിഴച്ചുപോയിടാതെ മിഴിതെളിച്ചു നോക്കുവിൻ
നേരുനേരിടാൻ കരുത്തു നേടണം നിരാശയിൽ
വീണിടാതെ നേരിനായ്‌ പൊരുതുവാൻ കുതിക്കണം

നാളെയെന്നതില്ല നമ്മളിന്നു തന്നെ നേടണം
നാൾവഴിയിൽ എന്നും അമരഗാഥകൾ പിറക്കണം
സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയിൽ
നമ്മുക്കു സ്വപ്നമൊന്നുതന്നെ അന്നുമിന്നുമെന്നുമേ



ചിത്രം: അറബിക്കഥ
വർഷം: 2007
പാടിയത്‌: സുജാത, വിനീത്‌ ശ്രീനിവാസൻ
സംഗീതം: ബിജിപാൽ
രചന: അനിൽ പനച്ചൂരാൻ

താരകമലരുകൾ വിരിയും പാടം
ദൂരേ അങ്ങു ദൂരേ
വാടാമലരുകൾ വിരിയും പാടം
നെഞ്ചിൽ ഇടനെഞ്ചിൽ
കതിരുകൾ കൊയ്യാൻ പോകാം
ഞാനൊരു കൂട്ടായ്‌ കൂടാം
ആകാശത്തമ്പിളിപോലൊരു കൊയ്ത്തരിവാളുണ്ടൊ
തരിവളകൾ മിന്നുംകയ്യിൽ പൊന്നരിവാളുണ്ടേ

ഉറങ്ങാതിരിക്കിലും ഉറങ്ങിയെന്നാകിലും
നീയെൻ കിനാവിലേ ചെന്താരകം
ഇരുട്ടിന്റെ ജാലകം തുറന്നെത്തിനോക്കുന്നു
ഉറങ്ങാത്ത തോഴനേ വെൺചന്ദ്രിക
വന്മതിലിൻ നാട്ടുകാരി നീയെൻ
സന്ധ്യകളിൽ കുങ്കുമം ചൊരിഞ്ഞു
ഓണവില്ലിൻ നാടുകാണാൻ പോകാം
ഓടിവള്ളം തുഴയുമ്പോൾ പാടാം
കൂടെ വരൂ കൂട്ടു വരൂ

പാടാതിരിക്കുവാൻ ആവില്ലെനിയ്ക്കു നിൻ
പ്രണയപ്രവാഹിനിയിൽ അലിഞ്ഞീടവേ
കാറ്റേറ്റുപാടുമീ പാട്ടിൻ ലഹരിയിൽ
ഉൾചില്ലയാകവേ പൂത്തുലഞ്ഞു
കന്നിവെയിൽ കോടി ഞൊറിയുന്നു
വേളിപെണ്ണായ്‌ നിന്നെ ഒരുക്കുന്നു
പൂങ്കിനാവിൻ പൂവിറുത്തു കോർക്കാം
മാലയാക്കി നിന്റെ മാറിൽചാർത്താം
കൂടെ വരൂ കൂട്ടു വരൂ



ചിത്രം: അറബിക്കഥ
വർഷം: 2007
പാടിയത്‌: കെ.ജെ യേശുദാസ്‌ & കോറസ്‌ [ഗായത്രി]
സംഗീതം: ബിജിപാൽ
രചന: അനിൽ പനച്ചൂരാൻ

തന്തിക തെയ്തോം തന്തിക തെയ്തോം
തന്തിക തെയ്തോം ചങ്കില്‌ കേൾക്കണു മണ്ണിന്റെ താളം

തിരികേ ഞാൻ വരുമെന്ന
വാർത്ത കേൾക്കാനായി
ഗ്രാമം കൊതിയ്ക്കാറുണ്ടെന്നും
തിരികേ മടങ്ങുവാൻ
തീരത്തടുക്കുവാൻ
ഞാനും കൊതിയ്ക്കാറുണ്ടെന്നും
വിടുവായൻ തവളകൾ
പതിവായി കരയുന്ന
നടവരമ്പോർമ്മയിൽ കണ്ടു
വെയിലേറ്റു വാടുന്ന
ചെറുമികൾ തേടുന്ന
തണലും തണുപ്പും ഞാൻ കണ്ടു

ഒരുവട്ടി പൂവുമായ്‌
അകലത്തെ അമ്പിളി
തിരുവോണതോണിയൂന്നുമ്പോൾ
തിരപുൽകും നാടെന്നെ
തിരികേ വിളിക്കുന്നു
ഇളനീരിൻ മധുരക്കിനാവായ്‌ തിരികേ..

തുഴപോയ തോണിയിൽ
തകരുന്ന നെഞ്ചിലെ
തുടികൊട്ടും പാട്ടായി ഞാനും
മനമുരുകി പാടുന്ന
പാട്ടിൽ മരുപക്ഷി
പിടയുന്ന ചിറകൊച്ചകേട്ടു തിരികേ..

കഥ പറയുമ്പോൾ


ചിത്രം: കഥ പറയുമ്പോൾ
വർഷം: 2007
പാടിയത്‌: സാജൻ പള്ളുരുത്തി
സംഗീതം: എം.ജയചന്ദ്രൻ
രചന: അനിൽ പനചൂരാൻ

വ്യത്യസ്തനാമൊരു ബാർബറാം ബാലനേ
സത്യത്തിലാരും തിരിച്ചറിഞ്ഞില്ല
തലവടിക്കുന്നോർക്ക്‌ തലവനാം ബാലൻ
വെറുമൊരു ബാലനല്ലിവനൊരു കാലൻ
ബാലൻ ഒരു കാലൻ മുടിമുറിശീലൻ
അതിലോലൻ മുഖവടിവേലൻ
ജനതോഴൻ നമ്മുടെ ബാലൻ ബാലൻ ബാലൻ

പുളകം പതയ്ക്കുന്ന ക്രീമുമായെത്തി
വദനം മിനുക്കുന്ന മീശപ്രകാശാ
ആമാശയത്തിന്റെ ആശനിറവേറ്റാൻ
രോമാശയങ്ങൾ അറുക്കുന്ന വീരാ
താരരാജാവിന്റെ സ്നേഹിതൻ ബാലൻ
ഈരാട്ടുപേട്ടേന്നു വേരറ്റ ബാലൻ
ഒന്നുമേ അറിയാത്ത പാവത്തിനേപോലേ
എല്ലം ഒളിപ്പിച്ചു വെയ്ക്കുന്ന കള്ളൻ

കവിളിൽ തലോടുന്ന ബ്ലേഡിനെപ്പോലേ
സ്റ്റൈൻലെസ്സ്‌ സ്റ്റീലിൻ മനസ്സാണു ബാലൻ
കത്തിയും താടിയും ഒന്നിച്ചു ചേരുമ്പോൾ
നിണം പൊടിക്കാത്തൊരു ക്ഷൗരപ്രവീണൻ
വ്യത്യസ്തനാമൊരു ബാർബറാം ബാലനേ
മൊത്തത്തിൽ നമ്മൾ തിരിച്ചറിയുന്നു
മേലുകാവിന്റെ അഭിമാനമാകും
ബാർബറാം ബാലാ നിനക്കഭിവാദ്യം

റോക്ക്‌ 'ൻ' റോൾ


ചിത്രം: റോക്ക്‌ 'ൻ' റോൾ
വർഷം: 2007
പാടിയത്‌: സുജാത, മധുബാലകൃഷ്ണൻ
സംഗീതം: വിദ്യാസാഗർ
രചന: ഗിരീഷ്‌ പുത്തഞ്ചേരി

മഞ്ചാടിമഴ പുഞ്ചിരികൊഞ്ചലുകൾ
പഞ്ചാരമണി ചുണ്ടിലെചുംബനങ്ങൾ
എന്നോടു പറയാത്ത സ്വകാര്യങ്ങൾ
പൂമുല്ലേ നിലാമുല്ലേ
പൂക്കാലം വിളിക്കുന്നു വാ വാ

തെളിവാർന്നു നിൽപ്പൂ കടലിന്റെ മൗനം
കൊതിയായതിൽ നീന്താൻ അലമാലയായ്‌
അലിവോടെ എന്തോ പറയുന്നതാരെൻ
പ്രിയമാർന്ന പൂപ്പാട്ടിൻ ശ്രുതിയെന്ന്പോൽ
ഏതോ മൊഴിയഴകിൻ പൂക്കും കവിതകളോ
ഞാൻ നിൻ ഇതൾമിഴിയിൽ കാണും കനവുകളോ
പറയാൻ മറന്നുപോയ വാക്കില്ലുള്ളൊരീണമായ്‌

അനുരാഗിമാരായ്‌ ഇരുതാരകങ്ങൾ
നറുവെണ്ണിലാപ്പൂക്കൾ തിരയുന്നുവോ
ശലഭങ്ങൾ തേടും ദലമർമ്മരങ്ങൾ
സ്വരമാർന്നു മൂളുന്നു ലയലോലമായ്‌
ഓരോനിമിഷവുമെൻ പ്രേമംസുരഭിലമായ്‌
ഓരോനിമിഷവുമെൻ പ്രേമംസുമധുരമായ്‌
അരികേ അലിഞ്ഞുപെയ്ത മഞ്ഞുതുള്ളിയായ്‌ മനം


ചിത്രം: റോക്ക്‌ 'ൻ' റോൾ
വർഷം: 2007
പാടിയത്‌: വിജയ്‌ യേശുദാസ്‌, രഞ്ജിത്ത്‌, പ്രദീപ്‌
സംഗീതം: വിദ്യാസാഗർ
രചന: ഗിരീഷ്‌ പുത്തഞ്ചേരി

വളയൊന്നിതാ കളഞ്ഞുകിട്ടി
കുളകടവിൽ കിടന്നുകിട്ടി
നീലനിലാവിൽ തിളങ്ങുംവള
നല്ലവലംപിരി ശംഖുവള
തങ്കമുരുക്കിയ തിങ്കൾവള
താളകുടുക്കമേൽ തട്ടുംവള
നധിനതോം നധിനതോം

താഴത്തുവീട്ടിലെ തങ്കമ്മപെണ്ണിന്നു
തട്ടാനിട്ടു കൊടുത്തതാണോ
കാണാൻചേലുള്ള കാക്കാത്തിപുള്ളിന്നു
കണിയാരിട്ടു കൊടുത്തതാണോ
ദേശത്തെ കണിയാരിട്ടു കൊടുത്തതാണോ
നധിനധിൻ തകതിമി നധിനധിൻ

പത്തൊരമാറ്റൊത്തൊരാ ആത്തോലിൻ
കൈയ്യിന്മേൽ നമ്പൂരീശനിടീച്ചതാണോ
കാച്ചിയും തട്ടവും ഇട്ടുനടക്കണ
ബീവിയ്ക്കു ബീരാൻ കൊടുത്തതാണോ
പൂക്കുഞ്ഞി ബീവിക്കു ബീരാൻ കൊടുത്തതാണോ

പട്ടാളംവാസൂന്റെ കെട്ട്യോൾക്കയലത്തെ
ഇട്ടൂപ്പ്ചേട്ടൻ കൊടുത്തതാണോ
വാസുകിപാമ്പായി വാസുവരും നേരം
വളയൂരി കാട്ടിലെറിഞ്ഞതാണോ
ഇട്ടൂപ്പ്‌ കാട്ടിലെറിഞ്ഞതാണോ

Sunday, September 09, 2007

വിനോദയാത്ര


ചിത്രം: വിനോദയാത്ര
വർഷം: 2007
രചന: വയലാർ ശരത്ചന്ദ്ര വർമ്മ
സംഗീതം: ഇളയരാജ
പാടിയത്‌: യേശുദാസ്‌

കയ്യെത്താ കൊമ്പത്തോ കണ്ടെത്തണം
കണ്ണെത്താ ദൂരത്തൊ ചെന്നെത്തണം
കയ്യെത്താ കൊമ്പത്തോ കണ്ണെത്തണം
കണ്ണെത്താ ദൂരത്തൊ ചെന്നെത്തണം
ചെന്നെത്തി നീ കയ്യെത്തണം
കയ്യെത്തി നീ കണ്ടെത്തണം
അത്തം പത്താട്‌ മുറ്റത്തെ പൊന്മുത്തേ

ചേലുള്ളോരോമല്‍ കുഞ്ഞാകണം ചേമന്തിപ്പൂചൂടേണം
കണ്ണന്റെ മുന്നില്‍ നീ ചെല്ലണം അമ്പാടിപ്പെണ്ണാകണം
മേടത്തില്‍ കൊന്നപ്പൂ വേണം വാത്സല്യംപ്പൊന്നോണം വേണം
പൂക്കാലം തേടും തേനാകേണം
തേനലും നാവില്‍ നേരും വേണം
ജന്മത്തിന്‍ നെയ്‌നാളമേ
സ്നേഹത്തിന്‍ നല്ലീണമേ

തേന്മാവില്‍ ഊയല്‍ നീയാടണം
ആയത്തില്‍ ചാഞ്ചടണം
മാനത്തെ വാതില്‍ നീ കാണണം
മാമന്റെ തോളേറണം
കുന്നത്തെ ഇല്ലത്ത്‌ പോണം കുന്നോളം കൈനീട്ടം വേണം
എല്ലാരും ചൊല്ലും ശീലാകേണം
എന്നെന്നും പാടും ശീലം വേണം
സ്നേഹത്തിന്‍ മഞ്ജീരമേ മൗനത്തിന്‍ സംഗീതമേ..

മായാവി


ചിത്രം: മായാവി
വർഷം: 2007
രചന: വയലാർ ശരത്ചന്ദ്ര വർമ്മ
സംഗീതം: അലെക്സ്‌ പോൾ
പാടിയത്‌: യേശുദാസ്‌

മുറ്റത്തെ മുല്ലേ ചൊല്ല് കാലത്തെ നിന്നെ കാണാന്‍
വന്നെത്തും തമ്പ്രാനാരാരോ...
ഒന്നൊന്നും മിണ്ടിടാതെ കാതോരം തന്നീടാതെ
എങ്ങെങ്ങോ മായുന്നാരാരോ
പേരില്ലേ നാളില്ലേ എന്താണെന്ന് ഏതാണെന്ന്
എന്തെന്നോ ഏതെന്നോ മിണ്ടാനൊന്നും നിന്നേയില്ലെന്നോ

കൈയ്യെത്തും ദൂരെയില്ലേ ദൂരത്തോ മേയുന്നില്ലേ
മേയുമ്പൊളെല്ലാം നുള്ളും നാടോടിയല്ലേ
നാടോടിപാട്ടും പാടി ഊഞ്ഞാലോന്നാടുന്നില്ലേ
ആടുമ്പൊള്‍ കൂടെയാടാന്‍ പെണ്ണേ നീയില്ലേ
കള്ളിപ്പെണ്ണിന്റെ കള്ളക്കണ്ണിന്ന് മിന്നി ചുവന്നില്ലേ

മഞ്ഞത്ത്‌ ചൂടുംതേടി തീരത്തായ്‌ ഓടുന്നില്ലേ
തീരത്തെ ചേമ്പില്‍ മെല്ലേ ആറാടുന്നില്ലേ
ആറാട്ടുതീരും നേരം മൂവാണ്ടന്‍ മാവിന്‍ കൊമ്പില്‍
ചോദിക്കാതൊന്നും താനേ ചായുന്നോനല്ലേ
കണ്ടിട്ടുണ്ടല്ലേ മായക്കാറ്റല്ലേ കൊഞ്ചിക്കുന്നില്ലേ

Labels

1964 (2) 1965 (3) 1967 (1) 1968 (1) 1969 (1) 1970 (2) 1971 (1) 1972 (1) 1973 (1) 1975 (1) 1976 (3) 1984 (1) 1985 (1) 1986 (2) 1987 (4) 1988 (3) 1989 (6) 1990 (4) 1991 (4) 1992 (5) 1993 (8) 1994 (5) 1995 (6) 1996 (4) 1997 (7) 1998 (11) 1999 (5) 2000 (5) 2001 (5) 2002 (1) 2003 (6) 2004 (7) 2005 (9) 2006 (7) 2007 (10) 2008 (21) 2009 (6) 2010 (1) A Anantha Padmanabhan [Anand] (1) A K Lohithadas (1) A T Abu (1) A T Ummer (1) A Vincent (2) Afzal (3) Alex Paul (6) Alphonse Joseph (1) Amal (1) Anand (1) Anil Babu (1) Anil Panachooran (5) Anitha (2) Aparna Rajeev (1) Asha Menon (1) Asha Ramesh (1) Beeyar Prasad (1) Berny Ignatius (4) Bharathan (1) Bhavana Radhakrishnan (1) Bichu Thirumala (6) Bijipal (1) Biju Narayanan (6) Bipin Prabhakar (1) Blessy (1) Bombay Ravi (2) C O Anto (1) Chandrashekhar (1) Chinmayee (1) Cicily (3) Deepak Dev (4) Deepu (1) Dennis Joseph (2) Devanand (1) Dr.P Ramesh (1) East Coast Vijayan (2) Fazil (3) Franko (4) G Devarajan (9) G Venugopal (8) Gayathri (1) Gireesh Puthencheri (35) Goerge Peter (1) Gomathy (1) Gopisunder (1) Hari Haran (4) Haridas Keshavan (1) Hariharan (1) Harini (1) I S Kundoor (1) Ilayaraja (7) Jassie Gift (4) Jayaraj (2) Job (1) Jofy Tharakan (1) Johnson (16) Joshy (3) Jyotsna (5) K G George (1) K J Yesudas (96) K P Brahmanandan (1) K S Chithra (59) K S Sethumadhavan (2) Kaithapram (42) Kaithapram Viswanath (1) Kalyani Menon (1) Kamal (9) Kanesh Punoor (1) Karthik (3) Kavalam Sreekumar (1) Kochin Haneefa (1) Konniyoor Bhas (1) Krishnachandran (1) Lal Jose (6) Latha Krishnan (1) Lathika (1) Liji Francis (1) M A Nishad (1) M B Sreenivasan (1) M D Ashok (1) M G Radhakrishnan (8) M G Sreekumar (31) M Jayachandran (18) M K Arjunan (1) M Krishnan Nair (2) M Kunchako (1) M Madhusoodhanan Nair (1) M Padmakumar (1) M S Baburaj (2) M S Viswanadhan (1) Madhu Balakrishnan (7) Malavika (1) Malayalam Album Song Lyrics (5) Malayalam Song Lyrics (167) Manjari (2) Manju (1) Mano (1) Mejo Joseph (1) Minmini (2) Mithin Ramakrishnan (1) Mohan Lal (2) Mohan Sithara (9) Mrudula (1) Naadhirsha (1) Nadesh Shankar (1) Nemam Pushparaj (1) Nepolean (1) Nishad (1) Noushad (1) O N V Kuruppu (13) Ouseppachan (14) P B Sreenivas (1) P Bhaskaran (5) P G Vishwambaran (1) P Jayachandran (9) P Leela (2) P N Menon (2) P Susheela (1) Padmakumar (1) Perumbavoor G Raveendranath (2) Pooja Rajesh (1) Poovachal Khader (1) Prabha Varma (1) Pradeep Babu (2) Prakash (1) Prameela (1) Priyadarshan (7) R Sarath (1) R Somashekharan (1) Radhika Thilak (2) Rafeeque Ahmad (3) Rafi Mecartin (2) Raghunath Seth (1) Rahul Raj (2) Rajalakshmi (1) Rajasenan (2) Rajeev Aanchal (1) Rajeev Alunkal (1) Ramesh Babu (2) Ranjith (2) Raveendran (4) Reju Joseph (2) Rimi Tomy (4) Roopa (1) Roshan Andrews (1) S Balakrishnan (2) S P Balasubramaniam (1) S P Venkitesh (6) S Rameshan Nair (5) Saajan Palluruthi (1) Sachidanandhan Puzhangara (2) Sangeeth Sivan (1) Santhosh Kesav (2) Santhosh Varma (1) Sarath (4) Sasi Shankar (1) Sathyan Anthikkad (15) Shabnam (2) Shafi (2) Shankar Mahadevan (4) Shibu Chakravarthy (3) Shreya Ghosal (1) Shwetha (10) Shyaam (3) Shyam Dharman (2) Sibi Malayil (9) Siddique (1) Sindhu Premkumar (1) Sohan Lal (1) Soniya (1) Sowmya (1) Sreekumaran Thambi (5) Sreemoola Nagaram Vijayan (1) Sreenivas (1) Sreevalsan J Menon (1) Sriprakash (1) Sruthi Raj (1) Sudeep Kumar (6) Sudha Ranjith (1) Sujatha (26) Sundara Rajan (1) Sunitha Sarathy (1) Suresh Peters (1) Swarnalatha (1) Teenu Tellence (1) Thirunelloor Karunakaran (1) Thulasidas (1) Tinu Antony (1) Unni Menon (6) V Dakshinamoorthy (3) V G Muralikrishnan (1) V M Vinu (2) Vayalar (9) Vayalar Sarathchandra Varma (12) Venu (1) Vidhu Prathap (2) Vidyadharan (2) Vidyasagar (17) Vijay Yesudas (8) Vineeth Sreenivasan (16) Vipin Xavier (1) Yusuf Ali Kecheri (8)