Showing posts with label Yusuf Ali Kecheri. Show all posts
Showing posts with label Yusuf Ali Kecheri. Show all posts

Sunday, March 01, 2009

ആയിരത്തിൽ ഒരുവൻ [5]


ചിത്രം: ആയിരത്തിൽ ഒരുവൻ
സംവിധാനം: സിബി മലയിൽ
വർഷം: 2009
രചന: യൂസഫ്‌ അലി കേച്ചേരി
സംഗീതം: മോഹൻ സിത്താര
പാടിയത്‌: കെ.ജെ യേശുദാസ്‌

ആയിരത്തിൽ ഒരുവൻ ഞാൻ
ആയിരത്തിൽ ഒരുവൻ
ദൈവത്തിൻ ശ്രീകോവിൽ തേടും
ആയിരത്തിൽ ഒരുവൻ
മണ്ണിലും വിണ്ണിലും
തൂണിലും തുരുമ്പിലും
തേടുകയല്ലോ ഞാൻ
ഇന്നും തേടുകയല്ലോ ഞാൻ

ജീവിതമേകിയ മുറിവിൽ
കനിവോടൊരു കൈ തഴുകുമ്പോൾ
നിർവൃതിയറിയുന്നു ശാന്തിയിലലിയുന്നു
എൻമുന്നിലും പ്രത്യാശയായ്‌
സ്നേഹത്തിൻ രൂപത്തിൽ വന്നു ദൈവം

ജന്മം നൽകിയ ബന്ധനമില്ലാതേതോ
മനമിവിടെ
സാന്ത്വനമധുരവുമായ്‌
കരുണാദീപവുമായ്‌
ഉൾകൺകളിൽ സൗന്ദര്യമായ്‌
ജീവന്റെ രൂപത്തിൽ വന്നു ദൈവം

Click Here To View The Song "Aayirathil Oruvan Njaan"
ചിത്രം: ആയിരത്തിൽ ഒരുവൻ
സംവിധാനം: സിബി മലയിൽ
വർഷം: 2009
രചന: യൂസഫ്‌ അലി കേച്ചേരി
സംഗീതം: മോഹൻ സിത്താര
പാടിയത്‌: പി.ജയചന്ദ്രൻ [രാധിക തിലക്‌]

കല്യാണപ്രായമാണ്‌ കനവുണരും കാലമാണ്‌
കരളാകേ തേനാണ്‌
മാൻപേട കണ്ണുള്ള മാമ്പൂവിൻ നിറമുള്ള
പെണ്ണാനെൻ മനം നിറയെ
പൊയ്യല്ലെടൊ ഇത്‌ പൊളിയല്ലെടൊ
അവൾ പൊന്നാണെടൊ എന്റെ നിധിയാണെടൊ
മാടപ്രാവേ വായോ നീയെൻ
നെഞ്ചിൽ കൂടുണ്ടേ ചൂടുണ്ടേ പാട്ടുണ്ടേ

പൊട്ടുകുത്തേണം തങ്കവളയണിയേണം
മധുമൊഴിനിൻ മലർമിഴിയിൽ മയ്യണിയേണം
മംഗല്ല്യപ്പെൺക്കിടാവേ മണിയറയിൽ നീയണയുമ്പോൾ
മറ്റാരും കാണാതെ മന്ദാരപ്പൂവൊത്ത മുത്തം
വന്നു ഞാൻ തരുമ്പോൾ
നാണം കുണുങ്ങരുതേ മാറിക്കളയരുതേ

പട്ടുടുക്കേണം കാലിൽ തളകിലുങ്ങേണം
ചന്തമുള്ള തുടുകവിളിൽ ചന്ദിരൻ വേണം
അനുരാഗ പൂനിലാവേ നാമൊന്നായ്‌ ചേർന്നലിയുമ്പോൾ
ആദ്യത്തെ രാവിന്റെ ആശപ്പൂവിടരുമ്പോൾ
ആനന്ദ തിരയിളകുമ്പോൾ
എന്റെ മനസ്സിനുള്ളിൽ നിന്നെ ഞാൻ മുത്തെടുക്കും


ചിത്രം: ആയിരത്തിൽ ഒരുവൻ
സംവിധാനം: സിബി മലയിൽ
വർഷം: 2009
രചന: യൂസഫ്‌ അലി കേച്ചേരി
സംഗീതം: മോഹൻ സിത്താര
പാടിയത്‌: സുജാത, എം.ജി ശ്രീകുമാർ

കണികാണും താരം നിന്റെ കണ്ണിൽ ദീപമായി സഖീ
നിറമേഴും പുൽകും പൂവു ചൂടി തരളയാം രജനി
ഒരുമുളം തത്തപാടും കുളിരോലക്കൂട്ടിൽ
ശ്രുതിയോർത്തു നിന്നില്ലേ പകലന്തി മാഞ്ഞില്ലേ

തനിച്ചെന്റെ മാറിൽ തളിർക്കുന്നു കാലം
നീയതിൻ പ്രേമമാം തേനരുവി
ഒളിക്കുന്നതെല്ലാം നിനക്കായി മാത്രം
ഞാനീ വീണയിൽ പേരെഴുതി
കാറ്റുപോലും കുറുനിരതഴുകുമ്പോൾ
കാത്തുനിൽക്കും മഴമുകിൽ പൊഴിയുമ്പോൾ
ആരും തോഴി കാണല്ലേ

മറക്കാത്ത മൗനം മനസ്സിന്റെ ഗാനം
നീയതിൻ പല്ലവി പാൽക്കുരുവീ
വലക്കണ്ണിലാരും തളയ്ക്കാത്ത മോഹം
വാനിലും തേനിലും വാർന്നൊഴുകീ
മഞ്ഞുതൂവൽ മിഴികളിലുഴിയുമ്പോൾ
മാരനേതോ വഴികളിലലയുമ്പോൾ
രാവിൽ നീയും തേനല്ലേ


ചിത്രം: ആയിരത്തിൽ ഒരുവൻ
സംവിധാനം: സിബി മലയിൽ
വർഷം: 2009
രചന: യൂസഫ്‌ അലി കേച്ചേരി
സംഗീതം: മോഹൻ സിത്താര
പാടിയത്‌: കെ.എസ്‌ ചിത്ര

മധുവിധുവായ്‌ എൻമാനസമേതോ
മധുര മുന്തിരിയായ്‌
നിനക്കുമാത്രം പകരാൻ എന്നിൽ
നിറഞ്ഞുവല്ലോ സ്നേഹം

ഞാൻ നിന്നെ കണ്ടനാൾ തന്നെ
എന്റെ മനസ്സിൽ നീ നിറഞ്ഞു
സ്വപ്നങ്ങളാൽ ചുടുകണ്ണീരിനാൽ
ഞാൻ നിന്നെ പൂജിച്ചു
എൻ പ്രാണൻ പൂപോലെ
നിന്നുടെ കാൽക്കൽ നേദിച്ചു

നിൻനെഞ്ചം എന്റെ പൂമഞ്ചം
എന്നും ഞാനതിൽ തലചായ്ക്കും
സന്തോഷവും ജീവദുഃഖങ്ങളും
പങ്കിട്ടെടുക്കും നാം
പൊന്നല്ല പണമല്ല
നിൻ കാൽപൂമ്പൊടി ഞാൻ ചൂടും

Click Here To View The Song "Madhuvidhuvaay En Maanasametho"
ചിത്രം: ആയിരത്തിൽ ഒരുവൻ
സംവിധാനം: സിബി മലയിൽ
വർഷം: 2009
രചന: യൂസഫ്‌ അലി കേച്ചേരി
സംഗീതം: മോഹൻ സിത്താര
പാടിയത്‌: കെ.എസ്‌ ചിത്ര [കെ.ജെ യേശുദാസ്‌]

പ്രിയതോഴാ കരയരുതേ അരുളാം സാന്ത്വനം
ദുഃഖങ്ങളേ ദൂരേ ദൂരേ സ്വപ്നങ്ങളേ പോരൂ പോരൂ
മനമിടറാതേ ചിരിമറയാതേ മഞ്ഞിൽ കൊഴിയും
മോഹങ്ങൾ പൂവിടും

എന്നുയിരും നിന്നുയിരും ഒന്നിച്ചിണക്കിയ ദൈവം
ഇന്നു നൽകും നൊമ്പരങ്ങൾ നാളെ വിടരും സൗഭാഗ്യം
ഒരുകയ്യാൽ പ്രഹരിക്കും മറുകയ്യാൽ തഴുകിടും
വിചിത്രമാം പൊരുളല്ലയോ ഓ പ്രിയാ ജീവിതം

വാനിറമ്പിൽ പൊൻവിളക്കായ്‌ മിന്നിതിളങ്ങുന്ന സൂര്യൻ
പാഴിരുളിൽ മറഞ്ഞാലും നാളെ വീണ്ടും വന്നണയും
ഒരുപുറം തമസ്സുള്ള മറുപുറം പ്രഭയുള്ള
തണുപ്പുള്ള തീയല്ലയോ ഓ പ്രിയാ ജീവിതം

Click Here To View The Song "Priyathozhi Karayaruthe"

Saturday, January 03, 2009

വനദേവത [1]


ചിത്രം: വനദേവത
സംവിധാനം: യൂസഫ്‌ അലി കേച്ചേരി
വർഷം: 1976
രചന: യൂസഫ്‌ അലി കേച്ചേരി
സംഗീതം: ജി.ദേവരാജൻ
പാടിയത്‌: കെ.ജെ യേശുദാസ്‌

സ്വർഗ്ഗം താണിറങ്ങി വന്നതോ
സ്വപ്നം പീലിനീർത്തി നിന്നതോ
ഈശ്വരന്റെ സൃഷ്ടിയിൽ അഴകെഴുന്നതത്രയും
ഇവിടെയൊന്നു ചേർന്നലിഞ്ഞതോ

വണ്ടണഞ്ഞാൽ പൂവിനൊരു ചാഞ്ചാട്ടം
ചുണ്ടിനുള്ളിൽ പുഞ്ചിരിയുടെ തിരനോട്ടം
മനമറിയാതെ എൻ തനുവറിയാതെ
ഒരു ലഹരിയിലൊഴുകിടുന്നു ഞാൻ

മലയെടുത്തു മടിയിൽ വച്ച മേഘങ്ങൾ
മനമണഞ്ഞു പുൽകി നിന്ന മോഹങ്ങൾ
കൊച്ചുതെന്നലേ മണിപൂന്തെന്നലേ
കുളിരലകളിൽ ഒഴുകി വരൂ നീ

Wednesday, December 17, 2008

ധ്വനി [3]


ചിത്രം: ധ്വനി
സംവിധാനം: എ.റ്റി അബു
വർഷം: 1988
രചന: യൂസഫ്‌ അലി കേച്ചേരി
സംഗീതം: നൗഷാദ്‌
പാടിയത്‌: കെ.ജെ യേശുദാസ്‌

രാമാ രാമാ രാമാ
ജാനകീ ജാനേ രാമാ ജാനകീ ജാനേ
കദനനിദാനം നാഹം ജാനേ
മോക്ഷകവാടം നാഹം ജാനേ
ജാനകീ ജാനേ രാമാ രാമാ രാമാ

വിഷാദകാലേ സഖാത്വമേവ
ഭയാന്ധകാരേ പ്രഭാത്വമേവ
ഭവാപ്തിനൗക ത്വമേവദേവ
ഭവാപ്തിനൗക ത്വമേവദേവ
ഭജേഭവന്തം രമാഭിരാമാ
ഭജേഭവന്തം രമാഭിരാമാ

ദയാസമേത സുധാനികേത
ചിൻമകരന്ദ നതമുനിവൃന്ദ
ആഗമസാര ജിതസംസാര
ആഗമസാര ജിതസംസാര
ഭജേഭവന്തം മനോഭിരാമാ
ഭജേഭവന്തം മനോഭിരാമാ


ചിത്രം: ധ്വനി
സംവിധാനം: എ.റ്റി അബു
വർഷം: 1988
രചന: യൂസഫ്‌ അലി കേച്ചേരി
സംഗീതം: നൗഷാദ്‌
പാടിയത്‌: കെ.ജെ യേശുദാസ്‌

മാനസ നിളയിൽ പൊന്നോളങ്ങൾ
മഞ്ജീരധ്വനി ഉണർത്തീ
ഭാവനയാകും പൂവനി നിനക്കായ്‌
വേദിക പണിതുയത്തീ

രാഗവതീ നിൻ രമ്യശരീരം
രാജിത ഹാരം മാന്മഥ സാരം
വാർക്കുനു ചില്ലിൽ വിണ്മലർ വല്ലീ
ദേവതു കൂലം മഞ്ജുകപോലം
പാലും തേനും എന്തിനു വേറേ
ദേവീ നീ മൊഴിഞ്ഞാൽ

രൂപവതി നിൻ മഞ്ജുള ഹാസം
വാരൊളി വീശും മാധവമാസം
നീർമ്മിഴി നീട്ടും തൂലികയാൽ നീ
പ്രാണനിലെഴുതീ ഭാസുര കാവ്യം
നീയെൻ ചാരേ വന്നണയുമ്പോൾ
ഏതോ നിർവ്വൃതി ഞാൻ

പ സ സ സ സ സ സ സ സ സ നി പ മ
പ നീ രി രി രി രി രി രി രി രി ഗ രി ഗ സ
നി സ രി സാാ

ഭാവനയാകും പൂവനി നിനക്കായ്‌
വേദിക പണിതുയത്തീ
ആ ആ ആാ
ഭാവനയാകും പൂവനി നിനക്കായ്‌
വേദിക പണിതുയത്തീ


ചിത്രം: ധ്വനി
സംവിധാനം: എ.റ്റി അബു
വർഷം: 1988
രചന: യൂസഫ്‌ അലി കേച്ചേരി
സംഗീതം: നൗഷാദ്‌
പാടിയത്‌: കെ.ജെ യേശുദാസ്‌

രതിസുഖസാരമായ്‌ ദേവി നിന്മെയ്‌ വാർത്തൊരാ ദൈവം കലാകാരൻ
കലാകാരൻ പ്രിയേ നിൻ പ്രേമമെന്നിൽ ചേർത്തൊരാ ദൈവം കലാകാരൻ

തുളുമ്പും മാദകമധു പാനപാത്രം നിന്റെയീ നേത്രം
സഖി നിൻ വാർമ്മുടിതൻ കാന്തിയേന്തീ നീലമേഘങ്ങൾ
തവധര ശോഭയാലീ ഭൂമിയിൽ പലകോടി പൂതീർത്തു കലാകാരൻ
കലാകാരൻ പ്രിയേ നിൻ പ്രേമമെന്നിൽ ചേർത്തൊരാ ദൈവം കലാകാരൻ

നിലാവിൻ പൊൻകതിരാൽ നെയ്തെടുത്തു നിന്റെ ലാവണ്യം
കിനാവിൻ പൂംപരാഗം ചൂടിനിന്നു നിന്റെ താരുണ്യം ആ ആാ ആാ
മൂഖാസവലഹരിയാൽ വീഞ്ഞാക്കിയെൻ ഭാവാർദ്രഗാനങ്ങൾ കലാകാരൻ
കലാകാരൻ പ്രിയേ പ്രേമമെന്നിൽ ചേർത്തൊരാ ദൈവം കലാകാരൻ

Click Here To View The Song "Janakee Jaane Rama"
Click Here To View The Song "Manasa Nilayil"
Click Here To View The Song "Rathisukhasaaramaay"

Thursday, November 06, 2008

ഊമപ്പെണ്ണിനു ഉരിയാടപ്പയ്യൻ


ചിത്രം: ഊമപ്പെണ്ണിനു ഉരിയാടപ്പയ്യൻ
വർഷം: 2002
രചന: യൂസഫ്‌ അലി കേച്ചേരി
സംഗീതം: മോഹൻ സിത്താര
പാടിയത്‌: സുദീപ്‌ കുമാർ

അധരം സഖി മധുരം നീയേകിടാമോ
മിഴിയാം കടൽതിരയിൽ ഞാൻ നീന്തിവന്നു
ഹൃദയം നിൻ മണിമാറിൽ
ഒരു ഹാരം പോൽ ചൂടാം
വരു നീ രാഗ ലോലേ ഓ ഓ ഓഹ്‌

ഒരു പ്രേമം ജനിച്ചീടുവാൻ
ചില നിമിഷങ്ങൾ മാത്രം
ഒരു ജന്മം അതോർത്തെന്നും
സഖി നിറയുന്നു നേത്രം
മണ്ണിതിലില്ലൊരു പ്രേമവും
കണ്ണീരണിയാതേ
ചുടുകണ്ണീരണിയാതേ

അനുരാഗം മാനസങ്ങളിൽ
അറിയാതെ മുളയ്ക്കാം
മധുരിയ്ക്കും വിഷാദത്തിൻ
മധു കരളിൽ നിറയ്ക്കാം
സ്വയംവരമായതു മാറിടാം
സ്വപ്നംപോൽ പൊഴിയാം
ഒരു സ്വപ്നംപോൽ പൊഴിയാം


ചിത്രം: ഊമപ്പെണ്ണിനു ഉരിയാടപ്പയ്യൻ
വർഷം: 2002
രചന: യൂസഫ്‌ അലി കേച്ചേരി
സംഗീതം: മോഹൻ സിത്താര
പാടിയത്‌: സുജാത, കെ.ജെ യേശുദാസ്‌

എനിക്കും ഒരുനാവുണ്ടെങ്കിൽ എന്തു ഞാൻവിളിക്കും
നിന്നെ എന്തു ഞാൻ വിളിക്കും
പ്രിയനെന്നോ പ്രിയതമനെന്നോ പ്രാണേശ്വരനെന്നോ
എനിക്കും ഒരുനാവുണ്ടെങ്കിൽ എന്തു ഞാൻവിളിക്കും
നിന്നെ എന്തു ഞാൻ വിളിക്കും
കണ്ണെന്നോ കരളെന്നോ കലമാൻമിഴിയെന്നോ

നമുക്കുമൊരു പൊൻകുഞ്ഞുണ്ടായാൽ
നാമെന്തവനെ വിളിക്കും ഓ
നാമെന്തവനെ വിളിക്കും
പൊന്നെന്നോ പൊരുളെന്നോ തങ്കകുടമെന്നോ
പറയൂ പ്രിയതമാ പ്രിയതമാ പ്രിയതമാ

നെഞ്ചിലെ മൗനം വാചാലമാക്കി
കുഞ്ഞിനു താരാട്ടുപാടും നാം
കുഞ്ഞിനു താരാട്ടുപാടും
ഊമക്കുയിലിൻ ചിന്തും കേട്ട്‌ ഉണ്ണീ നീയുറങ്ങ്‌
മനസ്സിലെ മുരളിയായ്‌ പാടു നീ മൗനമേ മൗനമേ

Saturday, November 01, 2008

മധുരനൊമ്പരക്കാറ്റ്‌


ചിത്രം: മധുരനൊമ്പരക്കാറ്റ്‌
വർഷം: 2000
പാടിയത്‌: കെ.എസ്‌ ചിത്ര [കെ.ജെ യേശുദാസ്‌]
സംഗീതം: വിദ്യാസാഗർ
രചന: യൂസഫ്‌ അലി കേച്ചേരി

കഥപറഞ്ഞുറങ്ങിയ കാനനക്കുയിലേ
പാട്ടുമറന്നൊരീ നൊമ്പരക്കിളിയ്ക്കൊരു
ഗാനം പകർന്നു തരൂ
തകർന്ന നെഞ്ചിൻ മുരളിയുമായൊരു
താരാട്ടും പാടി തരൂ

നിർനിദ്രമായ നിശീഥിനിയിൽ
നീലനിലാവും ചെന്തീയായ്‌
നക്ഷത്രദീപങ്ങൾ കൊളുത്തീ വാനം
വെറുതേ കാത്തിരിപ്പൂ എന്നെന്നും
വെറുതേ കാത്തിരിപ്പൂ

കാതരമായ കിനാവുകളിൽ
നീറിമയങ്ങും കണ്മണിയേ
കേഴുന്നൊരീ കാറ്റിൻ
സാന്ത്വനംപോലെ
അകലേ ഉണർന്നിരിപ്പൂ
നിന്നമ്മ നൊയമ്പും നോറ്റിരിക്കും
രാരീരോ രാരാരോ രാരീരോ രാരാരോ

സ്നേഹം


ചിത്രം: സ്നേഹം
വർഷം: 1998
പാടിയത്‌: കെ.ജെ യേശുദാസ്‌
സംഗീതം: പെരുമ്പാവൂർ ജി രവീന്ദ്രനാഥ്‌
രചന: യൂസഫ്‌ അലി കേച്ചേരി

രാവ്‌ നിലാപൂവ്‌
പാരാകേ ഒരു പൂങ്കാവ്‌
മേലേ മലമേലേ
മിന്നണല്ലോ തുമ്പപ്പൂ പോലെ
വീട്‌ കിളിക്കൂട്‌
അമ്മക്കിളി ഒന്നുപാട്‌

കളഭം ഇലചീന്തിൽ
മുകിൽമുടിയിൽ കൃഷ്ണതുളസി
ചുവരിൽ ഹരിചിത്രം
മൃദുമനസ്സിൽ ശുഭതീർത്‌ഥം
ഓമനിക്കാൻ ഓർമ്മകളേ
ഓടിവരൂ നാലുകെട്ടിൽ
പടിവാതിൽ ചാരാതേ
തുറന്നീടാം പോരാമോ

ഇലയിൽ കരിയിലയിൽ
തലമുറതൻ പദചലനം
കുളവും കൽപടവും
ഒന്നു മയങ്ങാൻ മരത്തണലും
ഇല്ലംനിറ വല്ലംനിറ
മച്ചകത്ത്‌ ശീപോതി
സ്നേഹത്തിൻ പൂനുള്ളി
പൂജിയ്കാം പോകല്ലേ

Saturday, September 15, 2007

നാടോടിക്കാറ്റ്‌


ചിത്രം: നാടോടിക്കാറ്റ്‌
വർഷം: 1987
രചന: യൂസഫ്‌ അലി കേച്ചേരി
സംഗീതം: ശ്യാം
പാടിയത്‌: യേശുദാസ്‌


വൈശാഖ സന്ധ്യേ നിന്‍ ചുണ്ടിലെന്തേ
അരുമസഖിതന്‍ അധരകാന്തിയോ
ഓമലേ പരയു നീ
വിണ്ണില്‍ നിന്നും പാറിവന്ന ലാവണ്യമേ

ഒരുയുഗം ഞാന്‍ തപസ്സിരുന്നു ഒന്നുകാണുവാന്‍
കഴിഞ്ഞകാലം കൊഴിഞ്ഞസുമം പൂത്തുവിടര്‍ന്നു
മൂകമാമെന്‍മനസ്സില്‍ ഗാനമായ്‌ നീയുണര്‍ന്നു
ഹൃദയമൃദുലതന്ത്രിയേകി ദേവാമൃതം

മലരിതളില്‍ മണിശലഭം വീണുമയങ്ങീ
രതിനദിയില്‍ ജലതരംഗം നീളെമുഴങ്ങി
നീറുമെന്‍ പ്രാണനില്‍ നീ ആശതന്‍ തേനൊഴുക്കീ
പുളകമുകുളമേന്തിരാഗവൃന്ദാവനം

Sunday, September 09, 2007

സര്‍ഗ്ഗം


ചിത്രം: സര്‍ഗ്ഗം
വർഷം: 1992
രചന: യൂസഫ്‌ അലി കേച്ചേരി
സംഗീതം: ബോംബെ രവി
പാടിയത്‌: യേശുദാസ്‌


പ്രവാഹമേ ഗംഗാ പ്രഹാഹമേ
സ്വരരാഗ ഗംഗാ പ്രഹാഹമേ
സ്വര്‍ഗീയ സായൂജ്യസാരമേ
നിന്‍ സ്നേഹഭിക്ഷയ്ക്കായ്‌ നീറിനില്‍ക്കും
തുളസീദളമാണു ഞാന്‍
കൃഷ്ണതുളസീദളമാണു ഞാന്‍
സ്വരരാഗ ഗംഗാ പ്രഹാഹമേ
നിന്നെയും എന്നെയും ഒന്നിച്ചിണക്കി
നിരുപമ നാദത്തിന്‍ ലോലതന്തു
നിന്‍ഹാസ രശ്മിയില്‍ മാണിക്യമായ്‌ മാറി
ഞാനെന്ന നീഹാരബിന്ദു
ആത്മാവില്‍ നിന്‍രാഗസ്പന്ദനമില്ലെങ്കില്‍
ഈ വിശ്വം ചേതനാശൂന്യമല്ലോ
എന്‍ വഴിത്താരയില്‍ ദീപം കൊളുത്തുവാന്‍
നീ ചൂടും കോടീരമില്ലേ

Labels

1964 (2) 1965 (3) 1967 (1) 1968 (1) 1969 (1) 1970 (2) 1971 (1) 1972 (1) 1973 (1) 1975 (1) 1976 (3) 1984 (1) 1985 (1) 1986 (2) 1987 (4) 1988 (3) 1989 (6) 1990 (4) 1991 (4) 1992 (5) 1993 (8) 1994 (5) 1995 (6) 1996 (4) 1997 (7) 1998 (11) 1999 (5) 2000 (5) 2001 (5) 2002 (1) 2003 (6) 2004 (7) 2005 (9) 2006 (7) 2007 (10) 2008 (21) 2009 (6) 2010 (1) A Anantha Padmanabhan [Anand] (1) A K Lohithadas (1) A T Abu (1) A T Ummer (1) A Vincent (2) Afzal (3) Alex Paul (6) Alphonse Joseph (1) Amal (1) Anand (1) Anil Babu (1) Anil Panachooran (5) Anitha (2) Aparna Rajeev (1) Asha Menon (1) Asha Ramesh (1) Beeyar Prasad (1) Berny Ignatius (4) Bharathan (1) Bhavana Radhakrishnan (1) Bichu Thirumala (6) Bijipal (1) Biju Narayanan (6) Bipin Prabhakar (1) Blessy (1) Bombay Ravi (2) C O Anto (1) Chandrashekhar (1) Chinmayee (1) Cicily (3) Deepak Dev (4) Deepu (1) Dennis Joseph (2) Devanand (1) Dr.P Ramesh (1) East Coast Vijayan (2) Fazil (3) Franko (4) G Devarajan (9) G Venugopal (8) Gayathri (1) Gireesh Puthencheri (35) Goerge Peter (1) Gomathy (1) Gopisunder (1) Hari Haran (4) Haridas Keshavan (1) Hariharan (1) Harini (1) I S Kundoor (1) Ilayaraja (7) Jassie Gift (4) Jayaraj (2) Job (1) Jofy Tharakan (1) Johnson (16) Joshy (3) Jyotsna (5) K G George (1) K J Yesudas (96) K P Brahmanandan (1) K S Chithra (59) K S Sethumadhavan (2) Kaithapram (42) Kaithapram Viswanath (1) Kalyani Menon (1) Kamal (9) Kanesh Punoor (1) Karthik (3) Kavalam Sreekumar (1) Kochin Haneefa (1) Konniyoor Bhas (1) Krishnachandran (1) Lal Jose (6) Latha Krishnan (1) Lathika (1) Liji Francis (1) M A Nishad (1) M B Sreenivasan (1) M D Ashok (1) M G Radhakrishnan (8) M G Sreekumar (31) M Jayachandran (18) M K Arjunan (1) M Krishnan Nair (2) M Kunchako (1) M Madhusoodhanan Nair (1) M Padmakumar (1) M S Baburaj (2) M S Viswanadhan (1) Madhu Balakrishnan (7) Malavika (1) Malayalam Album Song Lyrics (5) Malayalam Song Lyrics (167) Manjari (2) Manju (1) Mano (1) Mejo Joseph (1) Minmini (2) Mithin Ramakrishnan (1) Mohan Lal (2) Mohan Sithara (9) Mrudula (1) Naadhirsha (1) Nadesh Shankar (1) Nemam Pushparaj (1) Nepolean (1) Nishad (1) Noushad (1) O N V Kuruppu (13) Ouseppachan (14) P B Sreenivas (1) P Bhaskaran (5) P G Vishwambaran (1) P Jayachandran (9) P Leela (2) P N Menon (2) P Susheela (1) Padmakumar (1) Perumbavoor G Raveendranath (2) Pooja Rajesh (1) Poovachal Khader (1) Prabha Varma (1) Pradeep Babu (2) Prakash (1) Prameela (1) Priyadarshan (7) R Sarath (1) R Somashekharan (1) Radhika Thilak (2) Rafeeque Ahmad (3) Rafi Mecartin (2) Raghunath Seth (1) Rahul Raj (2) Rajalakshmi (1) Rajasenan (2) Rajeev Aanchal (1) Rajeev Alunkal (1) Ramesh Babu (2) Ranjith (2) Raveendran (4) Reju Joseph (2) Rimi Tomy (4) Roopa (1) Roshan Andrews (1) S Balakrishnan (2) S P Balasubramaniam (1) S P Venkitesh (6) S Rameshan Nair (5) Saajan Palluruthi (1) Sachidanandhan Puzhangara (2) Sangeeth Sivan (1) Santhosh Kesav (2) Santhosh Varma (1) Sarath (4) Sasi Shankar (1) Sathyan Anthikkad (15) Shabnam (2) Shafi (2) Shankar Mahadevan (4) Shibu Chakravarthy (3) Shreya Ghosal (1) Shwetha (10) Shyaam (3) Shyam Dharman (2) Sibi Malayil (9) Siddique (1) Sindhu Premkumar (1) Sohan Lal (1) Soniya (1) Sowmya (1) Sreekumaran Thambi (5) Sreemoola Nagaram Vijayan (1) Sreenivas (1) Sreevalsan J Menon (1) Sriprakash (1) Sruthi Raj (1) Sudeep Kumar (6) Sudha Ranjith (1) Sujatha (26) Sundara Rajan (1) Sunitha Sarathy (1) Suresh Peters (1) Swarnalatha (1) Teenu Tellence (1) Thirunelloor Karunakaran (1) Thulasidas (1) Tinu Antony (1) Unni Menon (6) V Dakshinamoorthy (3) V G Muralikrishnan (1) V M Vinu (2) Vayalar (9) Vayalar Sarathchandra Varma (12) Venu (1) Vidhu Prathap (2) Vidyadharan (2) Vidyasagar (17) Vijay Yesudas (8) Vineeth Sreenivasan (16) Vipin Xavier (1) Yusuf Ali Kecheri (8)