Showing posts with label Madhu Balakrishnan. Show all posts
Showing posts with label Madhu Balakrishnan. Show all posts
Saturday, January 03, 2009
ട്വന്റി 20 [2]
ചിത്രം: ട്വന്റി 20
സംവിധാനം: ജോഷി
വർഷം: 2008
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: സുരേഷ് പീറ്റേർസ്
പാടിയത്: ജ്യോത്സ്ന, ശങ്കർ മഹാദേവൻ
ഓ പ്രിയാ ഓ പ്രിയാ
വെൺചിലമ്പിട്ട വെണ്ണിലാവാണു നീ
ഓ പ്രിയാ ഓ പ്രിയാ
കൺതുറക്കുന്ന പാതിരാ താര നീ
ഒരു മഴയുടെ നൂലിൽ പനിമതിയുടെ വാവിൽ
കണ്ണുംകണ്ണും കണ്ണോടിക്കും നീ കണ്ണാടിചില്ലല്ലേ
വെണ്ണക്കല്ലിൽ കാലംകൊത്തും പൊൻ മുത്താരംമുത്തല്ലേ
പൂമാനേ മൈനേ നിന്നേ തേടുന്നു ഞാനെന്നാലും
മെല്ലേയെൻ നെഞ്ചിൽ തഞ്ചും പഞ്ചാരപൂ കൊഞ്ചൽനാദം
ഞാവൽപൂവിൻ തേനായെത്തി ഞാനീ ചുണ്ടിൽ മുത്തംവെക്കാം
മീവൽ പക്ഷി കൂടെ പോരൂ നേരമായ്
തൊട്ടുതൊട്ടാൽപൂക്കും നെഞ്ചിൽ പട്ടംപോലെ പാറും മോഹം
തട്ടിതൂവും പൊന്നിൻമുത്തേ ചാരേ വാ
പിന്നെയും ഞാനിതാ നിൻനിഴലുമ്മ വെക്കവേ
തൂവിരൽ തുമ്പിനായ് എൻമനം മെല്ലെ നീട്ടവേ
വായോവായോ വാതിൽചാരി വാകകൂടിൻ കൂടാരത്തിൽ
കൂട്ടുണ്ടല്ലോ നക്ഷത്രങ്ങൾ കാവലായ്
ചായോചായോ ചെമ്പൂമൊട്ടേ നീയും കേട്ടോ
ദൂരത്താരെൻ ഓടത്തണ്ടായ് നിന്നെത്തേടി പാടുന്നു
പൂവെയിൽ തുമ്പിയായ് എൻകവിൾമുല്ല തേടവേ
മഞ്ഞിളം പൂവിതൾ മൺചിരാതായ് മാറവേ
ചിത്രം: ട്വന്റി 20
സംവിധാനം: ജോഷി
വർഷം: 2008
രചന: ഗിരീഷ് പുത്തഞ്ചേരി [ജോർജ് പീറ്റർ]
സംഗീതം: ബേണി ഇഗ്നേഷ്യസ്
പാടിയത്: കെ.എസ് ചിത്ര, സുജാത, ജ്യോത്സ്ന, റിമി ടോമി, അനിത, കെ.ജെ യേശുദാസ്, മധു ബാലകൃഷ്ണൻ, വിനീത് ശ്രീനിവാസൻ, ഫ്രാങ്കോ, അഫ്‌സൽ, ജാസ്സീ ഗിഫ്റ്റ്
സ രേ ഗ മ പാ
ഉഷസ്സിലുണരും അമൃതസ്വരമേ
വരിക ശുഭവരമേ അമ്മേ അമ്മേ
സ രേ ഗ മ പാ
ഉഷസ്സിലുണരും അമൃതസ്വരമേ
വരിക ശുഭവരമേ അമ്മേ അമ്മേ
മലയാളം കൊഞ്ചിപ്പാടും മായപൈങ്കിളി മകളേ വാ
മാലേയകുന്നിനുമേലേ മറ്റൊരു മാമാങ്കം
കമോൺ കമോൺ എവരിബഡി
കമോൺ റ്റു ദ ഗോഡ്‌സ് ഓൺ ലാന്റ്
ദിസീസ് റ്റൈം റ്റു പാർട്ടി
കമോൺ കമോൺ ആൻഡ് ഗ്രാബ് യുവർ ഹാന്റ്
സേ വൺ റ്റു ത്രീ ഫോർ
ഫൈവ് ആൻഡ് സിക്സ്
ആൻഡ് സെവൻ ആൻഡ് എയിറ്റ്
ഒന്നായി നീ സുസ്വരം പൊന്നായ് നീ മത്സരം
കണ്ണാണീ വിണ്ണിൻ താരകം ഈ ആഘോഷങ്ങളായിടും
സലാം സലാം ഇന്നെല്ലാമുല്ലാസം
സലാം സലാം ഇന്നല്ലൊസന്തോഷം
എന്നമ്മേ അമ്മയ്ക്കെന്നും ഞങ്ങൾ മിന്നിതെന്നും പൊന്നും മക്കൾ
പാട്ടിന്റെ ഭാവനം മീട്ടുന്ന ബ്യൂഗിളിൽ ഈ തപ്പും താളം ദഫും കൊട്ടി
തമ്മിൽ തമ്മിൽ തായം തുള്ളാം സ രേ ഗ മ പാ
താതെയ്യം താങ്കിട തങ്ക തരികിടപൂര തേര്
വരുന്നേ പന്താട്ട ചിന്തോടെ പറന്നേറിടാം
രാകറുമ്പികൾ വാഴ്ചവെക്കണ് മിന്നൽ മേഘ തീ തെറിക്കണ്
കാവൂട്ടുമായ് കത്തും കരകാട്ടമായ്
അമ്മേ നിൻ കാൽക്കലെ ശംഖാണീ നെഞ്ചകം
പൂങ്കോരം നേരും ഭാവുകം ഈ ഓണപ്പൂക്കാൾ ശ്രീപദം
സലാം സലാം ഇന്നെല്ലാമുല്ലാസം
സലാം സലാം ഇന്നല്ലൊസന്തോഷം
എന്നമ്മേ അമ്മയെക്കെന്നും ഞങ്ങൾ മാറിൽചോരും സ്നേഹപൂമ്പാൽ
തമ്പേ നിൻ താളമായ് താരാട്ടിൻ രാഗമായ്
ഈ മുത്തും പൊന്നും ചെപ്പിൽ തത്തും സ്വപ്നങ്ങൾ തൻ വർണ്ണം വാരാം
സ രേ ഗ മ പാ
ഉഷസ്സിലുണരും അമൃതസ്വരമേ
വരിക ശുഭവരമേ അമ്മേ അമ്മേ
സ രേ ഗ മ പാ
Sunday, December 21, 2008
അപൂർവ്വ - ദ റെയർ സ്കൂൾ ഡേസ് [1]
ചിത്രം: അപൂർവ്വ - ദ റെയർ സ്കൂൾ ഡേസ്
സംവിധാനം: മിതിൻ രാമകൃഷ്ണൻ
വർഷം: 2008
രചന: പൂജ രാജേഷ്
സംഗീതം: വിദ്യാധരൻ
പാടിയത്: മഞ്ജരി, മധു ബാലകൃഷ്ണൻ
മഴവില്ലിന്നഴകിന്റെ മുഖമൊന്നു കാണാൻ
മഴവാർന്ന നേരത്ത് ഞാനിരുന്നു
അന്നേരം അരികത്ത് കുളിരായണഞ്ഞാൽ
അറിയുമോ നീയെന്നെ കൂട്ടുകാരാ
ചെമ്പനീർപ്പൂവിനെ കാണാതിരിക്കുമോ
ഇമ്പമായ് നെഞ്ചോടു ചേർത്തിടട്ടേ
ഇല്ലില്ല ഞാനെന്റെ വഴിയേ പറക്കാം
മല്ലിപ്പൂമലരായ് മാലതീർക്കാൻ
മുളം തണ്ടിലൂറുന്ന പാട്ടായ് പിറന്നാൽ
അതിലലിയും രാഗമായ് വരുമോ സഖീ
ആ രാഗം അലിയുന്ന അലകളിൽ
ഞാനേറെ അനുരാഗ കടലിന്റെ തീരത്തണയാം
വെണ്ണിലാവഴകിന്റെ ചന്തത്തിൽ കൊഞ്ചുന്ന
അധരത്തിൽ മുല്ലപ്പൂ ചേർത്തു വയ്ക്കാൻ
നിൻ മാറിൽ അണിയാനായ് അരിമുല്ല പൂമാല
നൽകാം ഞാൻ തുണയാകുമോ പ്രിയനേ
Wednesday, October 15, 2008
തിരക്കഥ
ചിത്രം: തിരക്കഥ
വർഷം: 2008
പാടിയത്: മധു ബാലകൃഷ്ണൻ [ടീനു ടെല്ലൻസ്]
സംഗീതം: ശരത്ത്
രചന: റഫീക്ക് അഹമ്മദ്
അരികിൽ നീയില്ലെന്ന സത്യത്തിനേ
അറിയുവാനായതില്ലെനിക്കിപ്പോഴും
അതിനു മണ്ണിൽ ചിരിയ്ക്കാതിരിക്കണം
ഇനിയൊരിക്കലും പിച്ചകപ്പൂവുകൾ പിച്ചകപ്പൂവുകൾ
ജനലഴികളിൽ പുലരിതൻ പൊൻവിരൽ
പതിയെവന്നു തൊടാതിരിക്കണം
ഒരു നിശബ്ദമാം സമ്മതമെന്നപോൽ
പുഴയിലോളം തുടിക്കാതിരിക്കണം
പുതുമഴപെയ്ത്തിൽ ആർദ്രമായ്
മണ്ണിന്റെ നറുമണംവീണ്ടും
പുണരാതിരിക്കണം
ചിറകടിച്കു വന്നമ്പല പ്രാവുകൾ
കുറുകി സന്ധ്യയേ മീട്ടാതിരിക്കണം
ചെവിയിലെന്തോ മൊഴിഞ്ഞപോൽ
കാറ്റിന്റെ കുസൃതിവീണ്ടും
കിലുങ്ങാതിരിക്കണം
തെളിവെളിച്ചത്തിൽ ഉടലിൽ നിന്നിത്തിരി
വഴുതിമാറണം നിഴലെന്നെ വിട്ട് ഇനി
അതുവരേയ്ക്കുമറിയുന്നതെങ്ങനേ
അരികിലില്ല നീ എന്ന സത്യത്തിനേ
ചിത്രം: തിരക്കഥ
വർഷം: 2008
പാടിയത്: കെ.എസ് ചിത്ര [ശരത്ത്]
സംഗീതം: ശരത്ത്
രചന: റഫീക്ക് അഹമ്മദ്
ഒടുവിലൊരു ശോണരേഖയായ്
മറയുന്നു സന്ധ്യദൂരേ
ജനിമൃതികൾ സാഗരോർമ്മികൾ
പൊഴിയാതെ ശ്യാമതീരം
പിടയുമീ താരനാളം
പൊലിയാതെ പൊലിയാതേ
പെയ്യാതെ പോയൊരാ
മഴമുകിൽ തുണ്ടുകൾ
ഇരുൾനീലരാവു നീന്തിവന്നു
പൂവുകളായ് ഓഹോ..
ഒരു മലർക്കണ്ണിയുമായ്
പുലരിതൻ തിരുമുഖം
ഇനിയും കാണാൻ വന്നു ഓഹ്
ജന്മാന്തരങ്ങളിൽ
എങ്ങോ മറന്നൊരാ
പ്രിയജീവകണമിന്നുതിർന്നു
കതിരൊളിയായ് ഓഹോ..
അരുമയായ് ജനലഴി
പഴുതിലൂടണയുമോ
ഇനിയീ മടിയിൽ ചായുമോ ഓഹ്
ചിത്രം: തിരക്കഥ
വർഷം: 2008
പാടിയത്: ശ്വേത, നിഷാദ്
സംഗീതം: ശരത്ത്
രചന: റഫീക്ക് അഹമ്മദ്
പാലപ്പൂവിതളിൽ
വെണ്ണിലാപുഴയിൽ
ലാസ്യമാർന്നണയും
സുരഭീരാത്രി
അനുരാഗികളായ്
തരുശാഖകളിൽ
ശ്രുതിപോൽ പൊഴിയും
ഇളമഞ്ഞലയിൽ ഹൊയ്
കാതിൽ നിൻ സ്വനം
മകരമഞ്ഞുപെയ്തു
തരളമാം കറുകനാമ്പുണർന്നു
പ്രണയമാം പിറാവേ
എവിടെ നീ കനവുപോൽ മറഞ്ഞു
അത്തികൊമ്പിലോരു മൺകൂടുതരാം
അത്തംപാടാവാനം നിനക്കുതരാം
കുറുകൂ കാതിൽ തേനോലും മൊഴികൾ
വഴിമരങ്ങളെല്ലാം
ഏതോ മഴനനഞ്ഞു നിന്നു
ഇലകളോ നിലാവിൻ
ചുമലിൽ പതിയെചാഞ്ഞുറങ്ങി
നൃത്തംവെയ്ക്കും നക്ഷത്രത്തരികളിതാ
തത്തിതത്തി കളിപ്പു നിൻ മിഴിയിൽ
പകരൂ നെഞ്ചിൽ നനവോലും നിൻമൊഴികൾ
റോക്ക് 'ൻ' റോൾ
ചിത്രം: റോക്ക് 'ൻ' റോൾ
വർഷം: 2007
പാടിയത്: സുജാത, മധുബാലകൃഷ്ണൻ
സംഗീതം: വിദ്യാസാഗർ
രചന: ഗിരീഷ് പുത്തഞ്ചേരി
മഞ്ചാടിമഴ പുഞ്ചിരികൊഞ്ചലുകൾ
പഞ്ചാരമണി ചുണ്ടിലെചുംബനങ്ങൾ
എന്നോടു പറയാത്ത സ്വകാര്യങ്ങൾ
പൂമുല്ലേ നിലാമുല്ലേ
പൂക്കാലം വിളിക്കുന്നു വാ വാ
തെളിവാർന്നു നിൽപ്പൂ കടലിന്റെ മൗനം
കൊതിയായതിൽ നീന്താൻ അലമാലയായ്
അലിവോടെ എന്തോ പറയുന്നതാരെൻ
പ്രിയമാർന്ന പൂപ്പാട്ടിൻ ശ്രുതിയെന്ന്പോൽ
ഏതോ മൊഴിയഴകിൻ പൂക്കും കവിതകളോ
ഞാൻ നിൻ ഇതൾമിഴിയിൽ കാണും കനവുകളോ
പറയാൻ മറന്നുപോയ വാക്കില്ലുള്ളൊരീണമായ്
അനുരാഗിമാരായ് ഇരുതാരകങ്ങൾ
നറുവെണ്ണിലാപ്പൂക്കൾ തിരയുന്നുവോ
ശലഭങ്ങൾ തേടും ദലമർമ്മരങ്ങൾ
സ്വരമാർന്നു മൂളുന്നു ലയലോലമായ്
ഓരോനിമിഷവുമെൻ പ്രേമംസുരഭിലമായ്
ഓരോനിമിഷവുമെൻ പ്രേമംസുമധുരമായ്
അരികേ അലിഞ്ഞുപെയ്ത മഞ്ഞുതുള്ളിയായ് മനം
ചിത്രം: റോക്ക് 'ൻ' റോൾ
വർഷം: 2007
പാടിയത്: വിജയ് യേശുദാസ്, രഞ്ജിത്ത്, പ്രദീപ്
സംഗീതം: വിദ്യാസാഗർ
രചന: ഗിരീഷ് പുത്തഞ്ചേരി
വളയൊന്നിതാ കളഞ്ഞുകിട്ടി
കുളകടവിൽ കിടന്നുകിട്ടി
നീലനിലാവിൽ തിളങ്ങുംവള
നല്ലവലംപിരി ശംഖുവള
തങ്കമുരുക്കിയ തിങ്കൾവള
താളകുടുക്കമേൽ തട്ടുംവള
നധിനതോം നധിനതോം
താഴത്തുവീട്ടിലെ തങ്കമ്മപെണ്ണിന്നു
തട്ടാനിട്ടു കൊടുത്തതാണോ
കാണാൻചേലുള്ള കാക്കാത്തിപുള്ളിന്നു
കണിയാരിട്ടു കൊടുത്തതാണോ
ദേശത്തെ കണിയാരിട്ടു കൊടുത്തതാണോ
നധിനധിൻ തകതിമി നധിനധിൻ
പത്തൊരമാറ്റൊത്തൊരാ ആത്തോലിൻ
കൈയ്യിന്മേൽ നമ്പൂരീശനിടീച്ചതാണോ
കാച്ചിയും തട്ടവും ഇട്ടുനടക്കണ
ബീവിയ്ക്കു ബീരാൻ കൊടുത്തതാണോ
പൂക്കുഞ്ഞി ബീവിക്കു ബീരാൻ കൊടുത്തതാണോ
പട്ടാളംവാസൂന്റെ കെട്ട്യോൾക്കയലത്തെ
ഇട്ടൂപ്പ്ചേട്ടൻ കൊടുത്തതാണോ
വാസുകിപാമ്പായി വാസുവരും നേരം
വളയൂരി കാട്ടിലെറിഞ്ഞതാണോ
ഇട്ടൂപ്പ് കാട്ടിലെറിഞ്ഞതാണോ
Thursday, October 02, 2008
താവളം
ചിത്രം: താവളം
വർഷം: 2008
രചന: വയലാർ ശരത്ചന്ദ്ര വർമ്മ, സുധാംശു
സംഗീതം: നടേഷ് ശങ്കർ
പാടിയത്: മധു ബാലകൃഷ്ണൻ
കൊന്നപ്പൂപ്പോലെ മുന്നിൽ കാറ്റിലാടിയാടി നിൽക്കും
മേടത്തിൻ തങ്കംനീയെൻ ഓമലാളേ
പ്രാണന്റെ മുത്തേ നിൻ ചന്തമുള്ള മുത്തെല്ലാം
മനസ്സിന്റെ മേട്ടിലാകെ നീ കുടഞ്ഞില്ലേ
നീ മെല്ലെ കൂട്ടുക്കൂടാൻ കൂടണഞ്ഞില്ലേ
ജീവിതചില്ല താനേ പൂക്കുന്നേ ഇന്നെൻ
പന്തല്ലിച്ച വാടിയിൽ നീ ചേരുമ്പോൾ
കിന്നാരചുംബനങ്ങൾ പഞ്ചാരക്കൊഞ്ചലോടെ
നേദ്യംപോൽ തൂകി നീയെൻ ചുണ്ടിലാകെ
അമ്മതൻ കോവിലിൽ നീ ചെല്ലുന്നോ പുത്തൻ
തൊട്ടിലൊന്നു നീ നടയ്ക്കൽ നൽക്കുന്നോ
പുന്നാരക്കുഞ്ഞിനേ നീ സമ്മാനം പോലെ വാങ്ങി
ആനന്ദത്തേൻ ചൊരിഞ്ഞെൻ ജന്മമാകേ
ചിത്രം: താവളം
വർഷം: 2008
രചന: വയലാർ ശരത്ചന്ദ്ര വർമ്മ, സുധാംശു
സംഗീതം: നടേഷ് ശങ്കർ
പാടിയത്: എം.ജി ശ്രീകുമാർ
വെള്ളിക്കൊലുസ്സുമായ് എൻ ജീവനിൽ
തുള്ളിത്തുള്ളി ചേരും കുഞ്ഞുവാവേ
പകലൊന്നു മായുമീ യാത്രയിൽ
കരളൊന്നുവിങ്ങുമീ രാത്രിയിൽ
ഇല്ലൊന്നുമീ അച്ഛനേകുവാൻ
മിഴിനീരിൻ മഴയല്ലാതൊന്നുമൊന്നും
വിണ്ണിൻ വരങ്ങളും മണ്ണിൻ നിറങ്ങളും
സ്നേഹമായ് മാറണേ നിന്നിൽ
കണ്ണിനു വിരുന്നുമായ് ഉണരൂ പതിവായ്
കാതിനു മരന്ദമായ് ഒഴുകേണമെന്നുമേ
കുയിലുകളും കുരുവികളും അരികിലരികിലണയാൻ
നേരിൻ സ്വരങ്ങളോ ഉള്ളിൽ മുഴങ്ങിനിൻ
പുണ്യമായ് തീരണേ നാവിൽ
അക്ഷരസുഗന്ധമോ അറിവായ് വരണേ
നെഞ്ചകമുരുക്കി നീ തപസ്സോടെ നിൽക്കണേ
ഉലകിതിലേ തിരുമധുരം നിറയെനിറയെ നുകരാൻ
Sunday, September 09, 2007
വിനോദയാത്ര
ചിത്രം: വിനോദയാത്ര
വർഷം: 2007
രചന: വയലാർ ശരത്ചന്ദ്ര വർമ്മ
സംഗീതം: ഇളയരാജ
പാടിയത്: യേശുദാസ്
കയ്യെത്താ കൊമ്പത്തോ കണ്ടെത്തണം
കണ്ണെത്താ ദൂരത്തൊ ചെന്നെത്തണം
കയ്യെത്താ കൊമ്പത്തോ കണ്ണെത്തണം
കണ്ണെത്താ ദൂരത്തൊ ചെന്നെത്തണം
ചെന്നെത്തി നീ കയ്യെത്തണം
കയ്യെത്തി നീ കണ്ടെത്തണം
അത്തം പത്താട് മുറ്റത്തെ പൊന്മുത്തേ
ചേലുള്ളോരോമല്‍ കുഞ്ഞാകണം ചേമന്തിപ്പൂചൂടേണം
കണ്ണന്റെ മുന്നില്‍ നീ ചെല്ലണം അമ്പാടിപ്പെണ്ണാകണം
മേടത്തില്‍ കൊന്നപ്പൂ വേണം വാത്സല്യംപ്പൊന്നോണം വേണം
പൂക്കാലം തേടും തേനാകേണം
തേനലും നാവില്‍ നേരും വേണം
ജന്മത്തിന്‍ നെയ്‌നാളമേ
സ്നേഹത്തിന്‍ നല്ലീണമേ
തേന്മാവില്‍ ഊയല്‍ നീയാടണം
ആയത്തില്‍ ചാഞ്ചടണം
മാനത്തെ വാതില്‍ നീ കാണണം
മാമന്റെ തോളേറണം
കുന്നത്തെ ഇല്ലത്ത് പോണം കുന്നോളം കൈനീട്ടം വേണം
എല്ലാരും ചൊല്ലും ശീലാകേണം
എന്നെന്നും പാടും ശീലം വേണം
സ്നേഹത്തിന്‍ മഞ്ജീരമേ മൗനത്തിന്‍ സംഗീതമേ..
Saturday, October 14, 2006
ഇനിയെന്നും [2]
ആല്‍ബം: ഇനിയെന്നും
പാടിയത്: മധുബാലകൃഷ്ണന്‍
വര്‍ഷം:2004
അരികിലില്ലെങ്കിലും...
അരികിലില്ലെങ്കിലും അറിയുന്നു ഞാന്‍
നിന്റെ കരലാളനത്തിന്റെ മധുരസ്പര്‍ശം
അരികിലില്ലെങ്കിലും അറിയുന്നു ഞാന്‍
നിന്റെ കരലാളനത്തിന്റെ മധുരസ്പര്‍ശം
അകലെയാണെങ്കിലും കേള്‍ക്കുന്നു ഞാന്‍
നിന്റെ ദിവ്യാനുരാഗത്തിന്‍ ഹൃദയസ്പന്ദം
അകലെയാണെങ്കിലും കേള്‍ക്കുന്നു ഞാന്‍
നിന്റെ ദിവ്യാനുരാഗത്തിന്‍ ഹൃദയസ്പന്ദം
ഇനിയെന്നും ഇനിയെന്നുമെന്നും നിന്‍
കരലാളനത്തിന്റെ മധുരസ്പര്‍ശം
അരികിലില്ലെങ്കിലും അറിയുന്നു ഞാന്‍...
എവിടെയാണെങ്കിലും ഓര്‍ക്കുന്നു ഞാനെന്നും
പ്രണയാര്‍ദ്ര സുന്ദരമാദിവസം
എവിടെയാണെങ്കിലും ഓര്‍ക്കുന്നു ഞാനെന്നും
പ്രണയാര്‍ദ്ര സുന്ദരമാദിവസം
ഞാനും നീയും നമ്മുടെ സ്വപ്നവും
തമ്മിലലിഞ്ഞൊരു നിറനിമിഷം
ഹൃദയങ്ങള്‍ പങ്കിട്ട ശുഭമുഹൂര്‍ത്തം
അരികിലില്ലെങ്കിലും അറിയുന്നു ഞാന്‍
നിന്റെ കരലാളനത്തിന്റെ മധുരസ്പര്‍ശം
ഇനി വരില്ലെങ്കിലും കാണുന്നു ഞാന്‍ നിന്റെ
തൂമന്ദഹാസത്തിന്‍ രാഗഭാവം
ഇനി വരില്ലെങ്കിലും കാണുന്നു ഞാന്‍ നിന്റെ
തൂമന്ദഹാസത്തിന്‍ രാഗഭാവം
തൊട്ടും തൊടാതെയും എന്നുമെന്നില്‍
പ്രേമഗന്ധം ചൊരിയും വിലോലഭാവം
മകരന്ദം നിറയ്ക്കും വസന്തഭാവം
അരികിലില്ലെങ്കിലും അറിയുന്നു ഞാന്‍
നിന്റെ കരലാളനത്തിന്റെ മധുരസ്പര്‍ശം
അകലെയാണെങ്കിലും കേള്‍ക്കുന്നു ഞാന്‍
നിന്റെ ദിവ്യാനുരാഗത്തിന്‍ ഹൃദയസ്പന്ദം
ഇനിയെന്നും ഇനിയെന്നുമെന്നും നിന്‍
കരലാളനത്തിന്റെ മധുരസ്പര്‍ശം
അരികിലില്ലെങ്കിലും അറിയുന്നു ഞാന്‍...
ആല്‍ബം: ഇനിയെന്നും
പാടിയത്: ചിന്മയി
വര്‍ഷം:2004
ഓ പ്രിയനേ എന്‍ പ്രിയനേ
എന്നാത്മ നായകനേ
എനിക്കുമാത്രം എനിക്കുമാത്രം
ഇനിയെന്നും ഇനിയെന്നുമെന്നും
ഈ ഗന്ധം ആശ്ലേഷം പരിലാളനം
നിന്റെ ദിവ്യാനുരാഗ സുഖലാളനം
ഓ പ്രിയനേ പ്രിയനേ പ്രിയനേ...
എന്‍ മുഖം ചേര്‍ത്തു നിന്‍
മാറോടണയ്ക്കുമ്പോള്‍
സ്വപ്നങ്ങള്‍ സ്വര്‍ഗ്ഗസുഗന്ധിയാകും
എന്നോര്‍മ്മകള്‍ ആശാമയൂഖമാകും
ഞാനൊരു ദേവാംഗനയാകും
ഓ പ്രിയനേ എന്‍ പ്രിയനേ...
സായൂജ്യം ഇതു ജന്മസാഫല്യം
എതോ സുകൃത് സോപാനഗീതം
എന്നത്മ നിര്‍വൃതി നിറനിമിഷം
അലിയൂ ദേവാ എന്നിലലിയൂ
ഈ നിര്‍വൃതി എനിക്കുമാത്രം
ഓ പ്രിയനേ എന്‍ പ്രിയനേ...
Subscribe to:
Posts (Atom)
Labels
1964
(2)
1965
(3)
1967
(1)
1968
(1)
1969
(1)
1970
(2)
1971
(1)
1972
(1)
1973
(1)
1975
(1)
1976
(3)
1984
(1)
1985
(1)
1986
(2)
1987
(4)
1988
(3)
1989
(6)
1990
(4)
1991
(4)
1992
(5)
1993
(8)
1994
(5)
1995
(6)
1996
(4)
1997
(7)
1998
(11)
1999
(5)
2000
(5)
2001
(5)
2002
(1)
2003
(6)
2004
(7)
2005
(9)
2006
(7)
2007
(10)
2008
(21)
2009
(6)
2010
(1)
A Anantha Padmanabhan [Anand]
(1)
A K Lohithadas
(1)
A T Abu
(1)
A T Ummer
(1)
A Vincent
(2)
Afzal
(3)
Alex Paul
(6)
Alphonse Joseph
(1)
Amal
(1)
Anand
(1)
Anil Babu
(1)
Anil Panachooran
(5)
Anitha
(2)
Aparna Rajeev
(1)
Asha Menon
(1)
Asha Ramesh
(1)
Beeyar Prasad
(1)
Berny Ignatius
(4)
Bharathan
(1)
Bhavana Radhakrishnan
(1)
Bichu Thirumala
(6)
Bijipal
(1)
Biju Narayanan
(6)
Bipin Prabhakar
(1)
Blessy
(1)
Bombay Ravi
(2)
C O Anto
(1)
Chandrashekhar
(1)
Chinmayee
(1)
Cicily
(3)
Deepak Dev
(4)
Deepu
(1)
Dennis Joseph
(2)
Devanand
(1)
Dr.P Ramesh
(1)
East Coast Vijayan
(2)
Fazil
(3)
Franko
(4)
G Devarajan
(9)
G Venugopal
(8)
Gayathri
(1)
Gireesh Puthencheri
(35)
Goerge Peter
(1)
Gomathy
(1)
Gopisunder
(1)
Hari Haran
(4)
Haridas Keshavan
(1)
Hariharan
(1)
Harini
(1)
I S Kundoor
(1)
Ilayaraja
(7)
Jassie Gift
(4)
Jayaraj
(2)
Job
(1)
Jofy Tharakan
(1)
Johnson
(16)
Joshy
(3)
Jyotsna
(5)
K G George
(1)
K J Yesudas
(96)
K P Brahmanandan
(1)
K S Chithra
(59)
K S Sethumadhavan
(2)
Kaithapram
(42)
Kaithapram Viswanath
(1)
Kalyani Menon
(1)
Kamal
(9)
Kanesh Punoor
(1)
Karthik
(3)
Kavalam Sreekumar
(1)
Kochin Haneefa
(1)
Konniyoor Bhas
(1)
Krishnachandran
(1)
Lal Jose
(6)
Latha Krishnan
(1)
Lathika
(1)
Liji Francis
(1)
M A Nishad
(1)
M B Sreenivasan
(1)
M D Ashok
(1)
M G Radhakrishnan
(8)
M G Sreekumar
(31)
M Jayachandran
(18)
M K Arjunan
(1)
M Krishnan Nair
(2)
M Kunchako
(1)
M Madhusoodhanan Nair
(1)
M Padmakumar
(1)
M S Baburaj
(2)
M S Viswanadhan
(1)
Madhu Balakrishnan
(7)
Malavika
(1)
Malayalam Album Song Lyrics
(5)
Malayalam Song Lyrics
(167)
Manjari
(2)
Manju
(1)
Mano
(1)
Mejo Joseph
(1)
Minmini
(2)
Mithin Ramakrishnan
(1)
Mohan Lal
(2)
Mohan Sithara
(9)
Mrudula
(1)
Naadhirsha
(1)
Nadesh Shankar
(1)
Nemam Pushparaj
(1)
Nepolean
(1)
Nishad
(1)
Noushad
(1)
O N V Kuruppu
(13)
Ouseppachan
(14)
P B Sreenivas
(1)
P Bhaskaran
(5)
P G Vishwambaran
(1)
P Jayachandran
(9)
P Leela
(2)
P N Menon
(2)
P Susheela
(1)
Padmakumar
(1)
Perumbavoor G Raveendranath
(2)
Pooja Rajesh
(1)
Poovachal Khader
(1)
Prabha Varma
(1)
Pradeep Babu
(2)
Prakash
(1)
Prameela
(1)
Priyadarshan
(7)
R Sarath
(1)
R Somashekharan
(1)
Radhika Thilak
(2)
Rafeeque Ahmad
(3)
Rafi Mecartin
(2)
Raghunath Seth
(1)
Rahul Raj
(2)
Rajalakshmi
(1)
Rajasenan
(2)
Rajeev Aanchal
(1)
Rajeev Alunkal
(1)
Ramesh Babu
(2)
Ranjith
(2)
Raveendran
(4)
Reju Joseph
(2)
Rimi Tomy
(4)
Roopa
(1)
Roshan Andrews
(1)
S Balakrishnan
(2)
S P Balasubramaniam
(1)
S P Venkitesh
(6)
S Rameshan Nair
(5)
Saajan Palluruthi
(1)
Sachidanandhan Puzhangara
(2)
Sangeeth Sivan
(1)
Santhosh Kesav
(2)
Santhosh Varma
(1)
Sarath
(4)
Sasi Shankar
(1)
Sathyan Anthikkad
(15)
Shabnam
(2)
Shafi
(2)
Shankar Mahadevan
(4)
Shibu Chakravarthy
(3)
Shreya Ghosal
(1)
Shwetha
(10)
Shyaam
(3)
Shyam Dharman
(2)
Sibi Malayil
(9)
Siddique
(1)
Sindhu Premkumar
(1)
Sohan Lal
(1)
Soniya
(1)
Sowmya
(1)
Sreekumaran Thambi
(5)
Sreemoola Nagaram Vijayan
(1)
Sreenivas
(1)
Sreevalsan J Menon
(1)
Sriprakash
(1)
Sruthi Raj
(1)
Sudeep Kumar
(6)
Sudha Ranjith
(1)
Sujatha
(26)
Sundara Rajan
(1)
Sunitha Sarathy
(1)
Suresh Peters
(1)
Swarnalatha
(1)
Teenu Tellence
(1)
Thirunelloor Karunakaran
(1)
Thulasidas
(1)
Tinu Antony
(1)
Unni Menon
(6)
V Dakshinamoorthy
(3)
V G Muralikrishnan
(1)
V M Vinu
(2)
Vayalar
(9)
Vayalar Sarathchandra Varma
(12)
Venu
(1)
Vidhu Prathap
(2)
Vidyadharan
(2)
Vidyasagar
(17)
Vijay Yesudas
(8)
Vineeth Sreenivasan
(16)
Vipin Xavier
(1)
Yusuf Ali Kecheri
(8)