Showing posts with label Ilayaraja. Show all posts
Showing posts with label Ilayaraja. Show all posts
Thursday, February 05, 2009
മനസ്സിനക്കരെ [2]
ചിത്രം: മനസ്സിനക്കരെ
സംവിധാനം: സത്യൻ അന്തിക്കാട്
വർഷം: 2003
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: ഇളയരാജ
പാടിയത്: എം.ജി ശ്രീകുമാർ & കോറസ്
മറക്കുടയാൽ മുഖം മറയ്ക്കും മാനല്ലാ
മഷിക്കറുപ്പാൽ മിഴിയെഴുതും മീനല്ലാ
പൂനിലാവല്ല പുലർവേളയിൽ
മുല്ലയാവില്ല മൂവന്തിയിൽ അവൾ
അല്ലിയാമ്പലല്ല കുഞ്ഞുതെന്നലേ കുറുമ്പിന്റെ
മുണ്ടകപ്പാടത്തെ മുത്തും പവിഴവും
കൊയ്യാനെത്തണ പ്രാവാണ്
തങ്കക്കിടാങ്ങളെ തഞ്ചിച്ചും കൊഞ്ചിച്ചും
താരാട്ടാനുള്ള പാട്ടാണ്
പാലാഴിതിങ്കൾവന്നു കൊണ്ടുവന്ന പാൽക്കുടം
പൂക്കാലമെന്റെ ചുണ്ടിലുമ്മവെച്ച തേൻകണം
ഉള്ളിന്നുള്ളിൽ തുമ്പിതുള്ളും ചെല്ലച്ചെറുപ്രായം
വെള്ളിച്ചിലമ്പിട്ടു തുള്ളികളിക്കുന്ന
കണ്ണാടിപ്പുഴ ചേലാണ്
വെണ്ണിലാപ്പെണ്ണിന്റെ മൂക്കുത്തിക്കല്ലിലെ
മുത്തോലും മണിമുത്താണ്
കസ്തൂരികാറ്റുവന്നു കൊണ്ടുതന്നപൂമണം
മിന്നാരംമിന്നൽപോലെ മിന്നിമാഞ്ഞ പൊൻനിറം
ഉള്ളിന്നുള്ളിൽ പെയ്തിറങ്ങും ചില്ലുമഴക്കാലം
Click Here To View The Song "Marakkudayaal Mugham Maraykkum"
ചിത്രം: മനസ്സിനക്കരെ
സംവിധാനം: സത്യൻ അന്തിക്കാട്
വർഷം: 2003
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: ഇളയരാജ
പാടിയത്: ആശ മേനോൻ, വിജയ് യേശുദാസ്
തങ്കതിങ്കൾ വാനിലൊരുക്കും വർണ്ണക്കൊട്ടാരം
സങ്കൽപ്പങ്ങൾ പൂത്തുവിടർത്തും സ്വർണ്ണപ്പൂന്തോട്ടം
മുറ്റത്തേ ഒരുനക്ഷത്രം ഒറ്റയ്ക്കെത്തി കാവൽനിൽക്കും
സ്വർഗ്ഗത്തിൻ ഒരുസംഗീതം വിണ്ണിൽനിന്നും മാലാഖമാർ പാടും
ചിത്തിരമുത്തു വിളക്കുതിരികൊളുത്തും മണിമിഴിയഴകിൽ
കിഴക്കിലുദിച്ചൊരു ചിത്രം വരഞ്ഞുതരും രവികിരണങ്ങളിൽ
നദിയോരം വർണ്ണശലഭങ്ങൾ ചിറകാട്ടും ശ്രുതിമധുരങ്ങൾ
കണ്ണിലേ കാവലായ് എന്നിലേ പാതിയായ്
എന്നുമെൻ യാത്രയിൽ കൂടെ വരുമോ
ലാത്തിരി പൂത്തിരി രാത്രിയിൽ തെളിയുമൊരിളമനസ്സുകളിൽ
നവരാത്രിയൊരുക്കണ ഒരുത്സവലഹരികൾ തരും സ്വരമഴയിൽ
നനയാതെ മനം നനഞ്ഞുവോ അറിയാതെ സ്വയം അറിഞ്ഞുവോ
സൂര്യനും ചന്ദ്രനും സാക്ഷിയായ് നിൽക്കവേ
സ്വർഗ്ഗമീ മണ്ണിലേക്കിറങ്ങും ഇവിടെ
Click Here To View The Song "Thankathinkal Vaanilorukkum"
Wednesday, December 17, 2008
ഫ്രണ്ട്സ് [2]
ചിത്രം: ഫ്രണ്ട്സ്
സംവിധാനം: സിദ്ദിക്ക്
വർഷം: 1999
രചന: കൈതപ്രം
സംഗീതം: ഇളയരാജ
പാടിയത്: എം.ജി ശ്രീകുമാർ, ചന്ദ്രശേഖർ
താകിട തകിട തകിട തക തകധിമി
പാട്ടിനു ചിറകു കൊടുത്തതൊരു സുകൃതി
താകിട തകിട തകിട തക തകധിമി
കൂട്ടിനു കുഴലുവിളിച്ചതൊരു കുസൃതി
തകിട തകിട തകിട തകിട തകധിമി
തകിട തകിട തകിട തകിട തകധിമി
കടലും കരയും പകിട കളിയിൽ മുഴുകണ്
തിരയും നുരയും കഥകളെഴുതി ചിരിക്കണ് ഹേയ് യ്യാ
പുലരിക്കിണ്ണം പൊന്നിൽമുക്കിയതാരാണോ
പുല്ലാങ്കുഴലൊരു പാൽകടലാക്കിയതാരാണോ
നമ്മുടെ മഴവിൽ കനവിന്നതിരിനിപൂമാനം
ഈ മുത്തുമനസ്സിനുചുറ്റും മതിലുകളാകാശം
മിന്നൽകൊടിമേളം മഴമേഘതാളം
ഒത്തിരിമേലേക്കു പാറിപറക്കണം ഹേയ് ഹേ
സ്നേഹകരിമ്പുകൾ കൊത്തികൊറിക്കണം ഹേയ് ഹേ
പലതുള്ളികനവിൽ പെരുവെള്ളച്ചാട്ടം
മോഹനിലാക്കടൽ നീന്തി കടക്കണം ഹേയ് ഹേ
പൊൻവെയിൽ കോടിയുടുത്തൊന്നു ചുറ്റണം ഹേയ് ഹേ
പ്രേമിക്കാൻ ആരോമൽപ്പെണ്ണു വേണം ഹെ ഹേ ഹേ ഹേയ് ഹേയ്
പെണ്ണിന്നുശിങ്കാരചേലു വേണം
ചുണ്ടത്ത് തേൻചോരും പാട്ടുവേണം
പാട്ടിൻ ചിലമ്പണിഞ്ഞാടേണം
ഒന്നു കൈ ഞൊടിച്ചാൽ താരകങ്ങൾ താഴേയെത്തേണം
വിണ്ണിൻ മേലെനിൽക്കും സ്വർഗ്ഗരാജ്യം മണ്ണിലെത്തേണം
ചില്ല് ചില്ല്കൊണ്ട്‌മേടകെട്ടി മഞ്ഞുകൊണ്ട് മേഞ്ഞൊരുക്കി ആതിരാ തേരിലേറാൻ
കളിവട്ടം കൂടാൻ ചിരിവട്ടം തൂകാം
തമ്മിലൊളിക്കാതേ നന്മകൾ തേടാം ഹേയ് ഹേ
ഇഷ്ടം പരസ്പരം കൈമാറി വാഴാം ഹേയ് ഹേ
കുടവട്ടപ്പാടിൽ പുതുലോകം കാണാം
കൊണ്ടും കൊടുത്തും പങ്കിട്ടെടുക്കാം ഹൊയ് ഹാ ഹാാ
കണ്ടും മറന്നുമീമണ്ണിൽത്തുടിക്കാം ഹ ഹാ
കുഴിമടിക്കോന്തനു കിന്നാരം ഹെ ഹേ ഹേ ഹേ ഹേയ് ഹേയ്
പൂങ്കോഴിച്ചാത്തനും പായാരം
തട്ട്യാലും പോണില്ല പുന്നാരം
മുട്ട്യാലും പോണില്ല പുന്നാരം
നാം ഒത്തുനിന്നാൽ നൊമ്പരങ്ങൾ പമ്പയെത്തേണം
ഒന്നു കൈയ്യടിച്ചാൽ മൂന്നുലോകം മുന്നിലെത്തേണം
ആഹ് ഓണവില്ല്മീട്ടിമീട്ടി ഈണമായ്‌പടർന്നുയർന്നു താളമായ് ഒത്തുചേരാം
ചിത്രം: ഫ്രണ്ട്സ്
സംവിധാനം: സിദ്ദിക്ക്
വർഷം: 1999
രചന: കൈതപ്രം
സംഗീതം: ഇളയരാജ
പാടിയത്: കെ.എസ് ചിത്ര, കെ.ജെ യേശുദാസ് & കോറസ്
തങ്കക്കിനാപ്പൊങ്കൽ തകിൽതാളം പിടിക്കുമ്പോൾ
അഴകെന്നേ വിളിക്കുന്നു നിറമേഴും പൊലിക്കുന്നു
കണ്ണിലെ കലവറ നിറയും വർണ്ണാഭ വിടരുകയായ്
മഞ്ചലിൽ മണിയറയണയും മംഗളം മധുരവിലയമായ്
പാട്ടുമായ് കൂത്തുമായ് വാ തപ്പുംതട്ടി
വരവീണപാടുന്നതോ ഹരിവേണുമൂളുന്നതോ
നിൻഗീതമോ എൻനാദമോ
മധുചൈത്രസൗഗന്ധികം നിറപൂത്തപൊൻചെമ്പകം
താരുണ്യമോ ലാവണ്യമോ
ആരേ നീ തേടിയീ രാഗതീരങ്ങളിൽ
മൊഴിമുത്തുകൾ പൊഴിയുമോ പ്രേമകാവ്യങ്ങളിൽ
ഉള്ളിനുള്ളിൽ കള്ളിത്തുമ്പിയാടും
ചെല്ലക്കാറ്റിൻ ഇല്ലംചെല്ലും
മിന്നാമിന്നിപ്പെണ്ണിൻ കണ്ണിൽപൂക്കും മിന്നും പൊന്നും നൽകാം
സുരസോമ നീരാഴി ദേവപാലാഴി നീന്തി നീരാടിടാം
നിളനിന്നിലൊഴുകുന്നുവോ ഇളമിന്നുചമയുന്നുവോ
പൂവേണിയോ നിൻമേനിയിൽ
അകതാരിലീ സംഗമം അണിയിച്ച ശ്രീകുങ്കുമം
സൗഭാഗ്യമോ സൗന്ദര്യമോ
നീവരൂ നിരുപമം സോമസൗധങ്ങളിൽ
സ്വരപാർവ്വണം പുണരുമെൻ സ്നേഹഗാനങ്ങളിൽ
ഒന്നാം കൊമ്പിൽ പൊന്നും പണ്ടോം ഞാത്തി
കൊന്നേംവന്നാൽ പിന്നേംനിന്നേ തളോംമേളോം പൂരോം കൂടും നാളിൽ
താലീം പീലീം ചാർത്താം
ഒരു സാന്ധ്യതാരത്തിൽ ദേവതാരത്തിൽ സ്മേരമലിയിച്ചിടാം
കളിയൂഞ്ഞാൽ [1]
ചിത്രം: കളിയൂഞ്ഞാൽ
സംവിധാനം: അനിൽ ബാബു
വർഷം: 1997
രചന: കൈതപ്രം
സംഗീതം: ഇളയരാജ
പാടിയത്: കെ.ജെ യേസുദാസ്
മണിക്കുട്ടിക്കുറുമ്പുള്ളൊരമ്മിണിപ്പൂവാലി
നിന്നെ പാട്ടുപഠിപ്പിച്ചതാരെടി വായാടി
ഇത്തിരിപ്പൂവോ പൊന്മുളംകാടോ
ഏട്ടന്റെ നെഞ്ചിലെ താരാട്ടോ
തൊട്ടുതലോടുന്ന പൂങ്കാറ്റോ
ആലിപ്പഴംവീഴും ആവണിമേട്ടിലെ
ഓമന അമ്പിളിയോ
നിന്റെ ഇളനീർമൊഴിയിൽ
കുളിരണിയും പുലരി
കവിളിൽ തെളിയും വാർമഴവില്ല്
മഴമേഘമുണരുന്നു കാർക്കൂന്തലിൽ
കൈക്കുമ്പിൾ നിറയുന്നു കനകാംബരം
നീയെന്റെ ആത്മാവിലാനന്ദമധുരം
കന്നിപനംകിളി താമരപ്പൂങ്കുരുവീ
കരിമിഴികൾ വിടർന്നാൽ
തിരയിളകും അഴക്
നീയെൻ കനവിൽ മായാജാലം
നിൻ വാക്കിലൊഴുകുന്നു പുല്ലാങ്കുഴൽ
നിൻ നോക്കിലുയരുന്നു ചന്ദ്രോദയം
നിന്നിൽ തുടങ്ങുന്നു സൂര്യോദയങ്ങൾ
നീയെന്റെ ഉള്ളിലെ ചിത്തിരപൂങ്കനവ്
Labels:
1997,
Anil Babu,
Ilayaraja,
K J Yesudas,
Kaithapram,
Malayalam Song Lyrics
Saturday, November 01, 2008
ഇന്നത്തെ ചിന്താവിഷയം
ചിത്രം: ഇന്നത്തെ ചിന്താവിഷയം
വർഷം: 2008
പാടിയത്: എം.ജി ശ്രീകുമാർ
സംഗീതം: ഇളയരാജ
രചന: ഗിരീഷ് പുത്തഞ്ചേരി
കണ്ടോ കണ്ടോ കാക്കകുയിലേ
പട്ടുടുത്ത പാവക്കുഞ്ഞ്
കാറ്റ്‌മൂളും ചൂളംകേട്ടാൽ
മാറിലൊട്ടും മൈനകുഞ്ഞ്
പെയ്യാമഴ കാട് കാട്ടിൽ
പൂവാലിപോൽ മേയും മഞ്ഞ്
മിന്നാപൊന്നിൻ കൂട് കൂട്ടിൽ
കുഞ്ഞാങ്കിളി പെണ്ണേവായോ
കതിരായ് പതിരായ്
ഒരുകഥ ഞാൻ പറയാം
പഴമൊഴിതൻ പൂമ്പാട്ടുമായ്
കാട്ടുകൊമ്പനെ താലികെട്ടിയീ കോക്കാമ്പൂച്ച
ആട്ടുത്തൊട്ടിലിൽ കാൽകുടഞ്ഞതോ പോക്കാൻ തവള
കുമ്പമാസത്തിൽ കുരുവി നട്ടത് കുറുവാൽ നെല്ല്
നീലിചുണ്ടെലി കൊയ്തെടുത്തതോ കാണാകനല്
കോലമയിൽ തമ്പ്രാനുണ്ണാൻ നാട്ടു പഴംചോറ്
കാടികടഞ്ഞാരേ തന്നു ഓട്ടുകുടം മോര്
പോക്കിരിയും പീക്കിരിയും പടപോവുന്നേ
ഇന്നോണാട്ടുംങ്കര നാട്ടിൽ തൈ പൂയം
ആട്ടിൻകുട്ടിയെ ഊട്ടിപോറ്റുവാൻ രാചെന്നായ
ഒന്നിറുക്കിയാൽ ചങ്കറുക്കുമീ ചതിയൻ ഞണ്ട്
ആറ്റുമീനിനോടിഷ്ടം കൂടുവാൻ തടിയൻ കൊക്ക്
പൂക്കറുമ്പിതൻ പാൽകറക്കുവാൻ മൂർഖൻ പാമ്പ്
ആഞ്ഞിലിമേൽ ഊഞ്ഞാലാടാൻ കൂടെവരും വവ്വാല്
കൂനനുറുമ്പാണേ നാവിൽ നെയ്‌മധുരം നൽകാൻ
പൂത്തകിലും കടുതുടിയും മറിമായമായ്
ഈ നാട്ടിൽ നടപ്പതു വേട്ടപുലിയാട്ടം
Wednesday, October 08, 2008
കാലാപാനി
ചിത്രം: കാലാപാനി
വർഷം: 1996
പാടിയത്: കെ.എസ് ചിത്ര, ഇളയരാജ
സംഗീതം: ഇളയരാജ
രചന: ഗിരീഷ് പുത്തഞ്ചേരി
മാരിക്കൂടിന്നുള്ളിൽ
പാടും മാടപ്രാവേ
കൺമണിയേ കാണാൻ വായോ
നിൻ കൺനിറയേ കാണാൻ വായോ
പീലിക്കുന്നുംകേറി നീലകാടും താണ്ടി
എന്നുയിരേ മുന്നിൽ വായോ
നിൻ പൂമധുരം ചുണ്ടിൽ തായോ
ഇളമാൻകൊമ്പത്തേ
പുതുപൊന്നൂഞ്ഞാലാടാം
നറുമുത്തേ വാ വാ ഓ ഓ..
ചിന്തൂരപ്പൊട്ടിന്നു
ഒരു പൊൻവള കൈയ്യിലണിഞ്ഞ്
ചില്ലോലും പൂപ്പട്ടും മെയ്യിൽ ചാർത്തി
മൂവന്തിക്കോലായിൽ
നിറമുത്തുവിളക്കു കൊളുത്തി
നിൻ നാമം മന്ത്രംപോൽ ഉള്ളിൽ ചൊല്ലി
ഉണ്ണിക്കണ്ണന്നുണ്ണാനായ്
വെണ്ണച്ചോറും വെച്ചു ഞാൻ
നെയ്യും പാലും പായസവും
കദളിപ്പഴവും കരുതി ഞാൻ
നാലുംകൂട്ടി ഒന്നുമുറുക്കാൻ
ചെല്ലം തേടി ഞാൻ
ഉള്ളിന്നുള്ളം തുള്ളിത്തുള്ളി
തൂവും മുമ്പേ നീ വന്നേ
പോവെന്നേ പോ
തേക്കുമരക്കൊമ്പിൽ ചായും കാറ്റേ
നിൻ തോരാക്കണ്ണീർ ആറും കാലം വന്നേ
കൊയ്ത്തും മെതിയും കൂടാറായ്
തപ്പും തുടിയും കേൾക്കാറായ്
പത്തായപ്പുരയല്ലൊ
നിൻ പള്ളിയുറക്കിന്നൊരുക്കി
ചാഞ്ചാടും മഞ്ചത്തിൽ
പൊൻവിരി നീർത്തി
രാമച്ച പൂവിശറി
നിൻ മേനി തണുപ്പിനിണക്കി
ഇനി ആലോലം താലോലം വീശിടാം ഞാൻ
വിങ്ങിപ്പൊങ്ങും മോഹങ്ങൾ
തീരത്തീരാ ദാഹങ്ങൾ
തമ്മിൽത്തമ്മിൽ ചൊല്ലുമ്പോൾ
എല്ലാമെല്ലാം നൽക്കുമ്പോൾ
പാഴ്‌കളിയാക്കും നിന്നെ
കിക്കിളികൂട്ടി കൊഞ്ചിക്കും
മുത്തു പതിച്ചൊരു നെഞ്ചിൽ താനേ
മുത്തമിടുമ്പോൾ ഞാൻ
നാണത്തിൻ പൂമൂടും
ചിത്രം: കാലാപാനി
വർഷം: 1996
പാടിയത്: കെ.എസ് ചിത്ര, എം.ജി ശ്രീകുമാർ
സംഗീതം: ഇളയരാജ
രചന: ഗിരീഷ് പുത്തഞ്ചേരി
ആറ്റിറമ്പിലെക്കൊമ്പിലെ തത്തമ്മെക്കാളി തത്തമ്മേ
ഇല്ലാക്കഥ ചൊല്ലാതെടി ഓലവാലീ
വേണ്ടാത്തതു മിണ്ടാതെടി കൂട്ടുകാരീ
ആട്ടുകുന്നിലെ തെങ്ങിലെ തേൻകരിക്കിലെ തുള്ളിപോൽ
തുള്ളാതെടി തുളുമ്പാതെടി തമ്പുരാട്ടീ
കൊഞ്ചാതെടി കുണുങ്ങാതെടി കുറുമ്പുകാരീ
നെഞ്ചിലൊരു കുഞ്ഞിളംതുമ്പിപെണ്ണോ തുള്ളുന്നു
ചെല്ലചെറു ചിങ്കിരിപ്പൂവായ് താളം തുള്ളുന്നു
മിനുമിനുങ്ങണ കണ്ണിൽ കുഞ്ഞുമിന്നാമിന്നികളാണോ
തുടിതുടിക്കണ നെഞ്ചിൽ നല്ല തൂവാൽമൈനകളാണോ
ഏലമലക്കാവിൽ ഉത്സവമായോ നീലനിലാപ്പെണ്ണേ
അമ്മാനമാടിവരൂ പൂങ്കാറ്റേ
നിന്നോമലൂയലിൽ ഞാനാടീടാം
മാനേ പൂന്തേനേ നിന്നേ കളിയാക്കാൻ
പൊന്നാതിര പൊറ്റും ചെറുകാണാക്കുയിൽ പാടി
കരിമഷിക്കണ്ണൊന്നെഴുതാൻ പുഴകണ്ണാടിയായ് നോക്കി
കൊലുസ്സുകൾ കൊഞ്ചിച്ചണിയാൻ നല്ല മുത്താരവും തേടി
പൂവനിയിൽമേയും പൊന്മകളേനിൻ പൊന്നിതളായ് ഞാനും
കൂമ്പാളക്കുമ്പിളിലേ തേൻ തായോ
തൂവാനത്തുമ്പികളേ നീ വായോ
ദൂരേ വിണ്ണോരം തിങ്കൾ പൊലിയാറായ്
എന്നുള്ളിൽ കുളിരാർന്നൊരു മോഹം വിരിയാറായ്
Wednesday, September 24, 2008
അച്ചുവിന്റെ അമ്മ
ചിത്രം: അച്ചുവിന്റെ അമ്മ
വർഷം: 2005
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: ഇളയരാജ
പാടിയത്: കെ.എസ് ചിത്ര
എന്തു പറഞ്ഞാലും നീ എന്റേതല്ലേ വാവേ
നിന്നു പിണങ്ങാതേ ഒന്നു കൂടേ പോരു പൂവേ
മാനത്തെക്കൂട്ടിൽ മഞ്ഞു മൈന ഉറങ്ങീല്ലേ
താരാട്ടും പാട്ടിൽ മണിതത്ത ഉറങ്ങീല്ലേ
പിന്നേയും നീ എന്റെ നെഞ്ചിൽ ചാരും ചില്ലിൻ വാതിലിൽ എന്തേ മുത്തിയീല്ല
എന്നും വെയിൽ നാളം വന്നു കണ്ണിൽ തൊട്ടാലും
നിന്നെ കണി കണ്ടേ മണിമുത്തേ മുത്തുണരൂ
തുമ്പ കൊണ്ടു തോണീ തുമ്പി കൊണ്ടൊരാന
കണ്ണെഴുതി നിന്നു കാണാക്കണ്ണാടി
വിളിച്ചുണർത്താൻ കൊതിച്ചു വന്നു കൈമണിക്കാറ്റ്
ഇള നെഞ്ചിലെ തൊട്ടിലിലെ താരാട്ടുപ്പാട്ട്
എന്നും പ്രിയമോടെ ഒന്നു ചൊല്ലി തന്നാലേ
ചുണ്ടിൽ ജപമാകും ഹരിനാമം പൂവണിയൂ
നീ വെടിഞ്ഞ കൂടും കൂടണഞ്ഞ രാവും
ഇന്നു തനിച്ചാവാൻ എന്തേ കുഞ്ഞോളേ
കൊളുത്തിവെച്ചൊരു തിരിവിളക്കിന്റെ നേരിയ നാളം
മനസ്സിൽ ഇന്നൊരു നൊമ്പരത്തിൻ കേൾക്കാത്തൊരീണം
Sunday, September 09, 2007
വിനോദയാത്ര
ചിത്രം: വിനോദയാത്ര
വർഷം: 2007
രചന: വയലാർ ശരത്ചന്ദ്ര വർമ്മ
സംഗീതം: ഇളയരാജ
പാടിയത്: യേശുദാസ്
കയ്യെത്താ കൊമ്പത്തോ കണ്ടെത്തണം
കണ്ണെത്താ ദൂരത്തൊ ചെന്നെത്തണം
കയ്യെത്താ കൊമ്പത്തോ കണ്ണെത്തണം
കണ്ണെത്താ ദൂരത്തൊ ചെന്നെത്തണം
ചെന്നെത്തി നീ കയ്യെത്തണം
കയ്യെത്തി നീ കണ്ടെത്തണം
അത്തം പത്താട് മുറ്റത്തെ പൊന്മുത്തേ
ചേലുള്ളോരോമല്‍ കുഞ്ഞാകണം ചേമന്തിപ്പൂചൂടേണം
കണ്ണന്റെ മുന്നില്‍ നീ ചെല്ലണം അമ്പാടിപ്പെണ്ണാകണം
മേടത്തില്‍ കൊന്നപ്പൂ വേണം വാത്സല്യംപ്പൊന്നോണം വേണം
പൂക്കാലം തേടും തേനാകേണം
തേനലും നാവില്‍ നേരും വേണം
ജന്മത്തിന്‍ നെയ്‌നാളമേ
സ്നേഹത്തിന്‍ നല്ലീണമേ
തേന്മാവില്‍ ഊയല്‍ നീയാടണം
ആയത്തില്‍ ചാഞ്ചടണം
മാനത്തെ വാതില്‍ നീ കാണണം
മാമന്റെ തോളേറണം
കുന്നത്തെ ഇല്ലത്ത് പോണം കുന്നോളം കൈനീട്ടം വേണം
എല്ലാരും ചൊല്ലും ശീലാകേണം
എന്നെന്നും പാടും ശീലം വേണം
സ്നേഹത്തിന്‍ മഞ്ജീരമേ മൗനത്തിന്‍ സംഗീതമേ..
Subscribe to:
Posts (Atom)
Labels
1964
(2)
1965
(3)
1967
(1)
1968
(1)
1969
(1)
1970
(2)
1971
(1)
1972
(1)
1973
(1)
1975
(1)
1976
(3)
1984
(1)
1985
(1)
1986
(2)
1987
(4)
1988
(3)
1989
(6)
1990
(4)
1991
(4)
1992
(5)
1993
(8)
1994
(5)
1995
(6)
1996
(4)
1997
(7)
1998
(11)
1999
(5)
2000
(5)
2001
(5)
2002
(1)
2003
(6)
2004
(7)
2005
(9)
2006
(7)
2007
(10)
2008
(21)
2009
(6)
2010
(1)
A Anantha Padmanabhan [Anand]
(1)
A K Lohithadas
(1)
A T Abu
(1)
A T Ummer
(1)
A Vincent
(2)
Afzal
(3)
Alex Paul
(6)
Alphonse Joseph
(1)
Amal
(1)
Anand
(1)
Anil Babu
(1)
Anil Panachooran
(5)
Anitha
(2)
Aparna Rajeev
(1)
Asha Menon
(1)
Asha Ramesh
(1)
Beeyar Prasad
(1)
Berny Ignatius
(4)
Bharathan
(1)
Bhavana Radhakrishnan
(1)
Bichu Thirumala
(6)
Bijipal
(1)
Biju Narayanan
(6)
Bipin Prabhakar
(1)
Blessy
(1)
Bombay Ravi
(2)
C O Anto
(1)
Chandrashekhar
(1)
Chinmayee
(1)
Cicily
(3)
Deepak Dev
(4)
Deepu
(1)
Dennis Joseph
(2)
Devanand
(1)
Dr.P Ramesh
(1)
East Coast Vijayan
(2)
Fazil
(3)
Franko
(4)
G Devarajan
(9)
G Venugopal
(8)
Gayathri
(1)
Gireesh Puthencheri
(35)
Goerge Peter
(1)
Gomathy
(1)
Gopisunder
(1)
Hari Haran
(4)
Haridas Keshavan
(1)
Hariharan
(1)
Harini
(1)
I S Kundoor
(1)
Ilayaraja
(7)
Jassie Gift
(4)
Jayaraj
(2)
Job
(1)
Jofy Tharakan
(1)
Johnson
(16)
Joshy
(3)
Jyotsna
(5)
K G George
(1)
K J Yesudas
(96)
K P Brahmanandan
(1)
K S Chithra
(59)
K S Sethumadhavan
(2)
Kaithapram
(42)
Kaithapram Viswanath
(1)
Kalyani Menon
(1)
Kamal
(9)
Kanesh Punoor
(1)
Karthik
(3)
Kavalam Sreekumar
(1)
Kochin Haneefa
(1)
Konniyoor Bhas
(1)
Krishnachandran
(1)
Lal Jose
(6)
Latha Krishnan
(1)
Lathika
(1)
Liji Francis
(1)
M A Nishad
(1)
M B Sreenivasan
(1)
M D Ashok
(1)
M G Radhakrishnan
(8)
M G Sreekumar
(31)
M Jayachandran
(18)
M K Arjunan
(1)
M Krishnan Nair
(2)
M Kunchako
(1)
M Madhusoodhanan Nair
(1)
M Padmakumar
(1)
M S Baburaj
(2)
M S Viswanadhan
(1)
Madhu Balakrishnan
(7)
Malavika
(1)
Malayalam Album Song Lyrics
(5)
Malayalam Song Lyrics
(167)
Manjari
(2)
Manju
(1)
Mano
(1)
Mejo Joseph
(1)
Minmini
(2)
Mithin Ramakrishnan
(1)
Mohan Lal
(2)
Mohan Sithara
(9)
Mrudula
(1)
Naadhirsha
(1)
Nadesh Shankar
(1)
Nemam Pushparaj
(1)
Nepolean
(1)
Nishad
(1)
Noushad
(1)
O N V Kuruppu
(13)
Ouseppachan
(14)
P B Sreenivas
(1)
P Bhaskaran
(5)
P G Vishwambaran
(1)
P Jayachandran
(9)
P Leela
(2)
P N Menon
(2)
P Susheela
(1)
Padmakumar
(1)
Perumbavoor G Raveendranath
(2)
Pooja Rajesh
(1)
Poovachal Khader
(1)
Prabha Varma
(1)
Pradeep Babu
(2)
Prakash
(1)
Prameela
(1)
Priyadarshan
(7)
R Sarath
(1)
R Somashekharan
(1)
Radhika Thilak
(2)
Rafeeque Ahmad
(3)
Rafi Mecartin
(2)
Raghunath Seth
(1)
Rahul Raj
(2)
Rajalakshmi
(1)
Rajasenan
(2)
Rajeev Aanchal
(1)
Rajeev Alunkal
(1)
Ramesh Babu
(2)
Ranjith
(2)
Raveendran
(4)
Reju Joseph
(2)
Rimi Tomy
(4)
Roopa
(1)
Roshan Andrews
(1)
S Balakrishnan
(2)
S P Balasubramaniam
(1)
S P Venkitesh
(6)
S Rameshan Nair
(5)
Saajan Palluruthi
(1)
Sachidanandhan Puzhangara
(2)
Sangeeth Sivan
(1)
Santhosh Kesav
(2)
Santhosh Varma
(1)
Sarath
(4)
Sasi Shankar
(1)
Sathyan Anthikkad
(15)
Shabnam
(2)
Shafi
(2)
Shankar Mahadevan
(4)
Shibu Chakravarthy
(3)
Shreya Ghosal
(1)
Shwetha
(10)
Shyaam
(3)
Shyam Dharman
(2)
Sibi Malayil
(9)
Siddique
(1)
Sindhu Premkumar
(1)
Sohan Lal
(1)
Soniya
(1)
Sowmya
(1)
Sreekumaran Thambi
(5)
Sreemoola Nagaram Vijayan
(1)
Sreenivas
(1)
Sreevalsan J Menon
(1)
Sriprakash
(1)
Sruthi Raj
(1)
Sudeep Kumar
(6)
Sudha Ranjith
(1)
Sujatha
(26)
Sundara Rajan
(1)
Sunitha Sarathy
(1)
Suresh Peters
(1)
Swarnalatha
(1)
Teenu Tellence
(1)
Thirunelloor Karunakaran
(1)
Thulasidas
(1)
Tinu Antony
(1)
Unni Menon
(6)
V Dakshinamoorthy
(3)
V G Muralikrishnan
(1)
V M Vinu
(2)
Vayalar
(9)
Vayalar Sarathchandra Varma
(12)
Venu
(1)
Vidhu Prathap
(2)
Vidyadharan
(2)
Vidyasagar
(17)
Vijay Yesudas
(8)
Vineeth Sreenivasan
(16)
Vipin Xavier
(1)
Yusuf Ali Kecheri
(8)