Showing posts with label 2004. Show all posts
Showing posts with label 2004. Show all posts

Wednesday, December 17, 2008

പെരുമഴക്കാലം [3]


ചിത്രം: പെരുമഴക്കാലം
സംവിധാനം: കമൽ
വർഷം: 2004
രചന: റഫീക്ക്‌ അഹമ്മദ്‌
സംഗീതം: എം.ജയചന്ദ്രൻ
പാടിയത്‌: എം.ജയചന്ദ്രൻ [സുജാത]

രാക്കിളിതൻ വഴിമറയും
നോവിൻ പെരുമഴക്കാലം
കാത്തിരിപ്പിൻ തിരിനനയും
ഈറൻ പെരുമഴക്കാലം
ഒരു വേനലിൻ വിരഹബാഷ്പം
ജലതാളമാർന്ന മഴക്കാലം
ഒരു തേടലായ്‌ മഴക്കാലം

ഓർമ്മകൾതൻ ലോലകരങ്ങൾ
പുണരുകയാണുടൽ മുറുകേ
പാതിവഴിയിൽ കുതറിയകാറ്റിൽ
വിരലുകൾ വേർപിരിയുന്നു
സ്നേഹാർദ്രമാരോ മൊഴിയുകയാവാം
കാതിലൊരാത്മ സ്വകാര്യം
തേങ്ങലിനേക്കാൾ പരിചിതമേതോ
പേരറിയാത്ത വികാരം

നീലരാവിൻ താഴ്‌വരനീളേ
നിഴലുകൾ വീണിഴയുന്നോ
ഏതോ നിനവിൻ വാതിൽപടിയിൽ
കാൽപ്പെരുമാറ്റമുണർന്നോ
ആളുന്ന മഴയിൽ ജാലകവെളിയിൽ
മിന്നലിലേതൊരു സ്വപ്നം
ഈ മഴതോരും പുൽകതിരുകളിൽ
നീർമണി വീണുതിളങ്ങും


ചിത്രം: പെരുമഴക്കാലം
സംവിധാനം: കമൽ
വർഷം: 2004
രചന: കൈതപ്രം
സംഗീതം: എം.ജയചന്ദ്രൻ
പാടിയത്‌: സുജാത, പി.ജയചന്ദ്രൻ

കല്ലായിക്കടവത്തേ കാറ്റൊന്നും മിണ്ടീല്ലേ
മണിമാരൻ വരുമെന്ന് ചൊല്ലിയില്ലേ
വരുമെന്നു പറഞ്ഞിട്ടും വരവൊന്നും കണ്ടില്ല
ഖൽബിലെ മൈനയിന്നും ഉറങ്ങീല്ല
മധുമാസരാവിൻ വെൺചന്ദ്രനായി ഞാൻ
അരികത്തു നിന്നിട്ടും കണ്ടില്ലേ നീ കണ്ടില്ലേ

പട്ടുതൂവാലയും വാസനതൈലവും
അവൾക്കു നൽകാനായ്‌ കരുതീ ഞാൻ
പട്ടുറൂമാലുവേണ്ട അത്തറിൻ മണംവേണ്ട
നെഞ്ചിലെചൂടുമാത്രം മതിയിവൾക്ക്‌
കടവത്ത്‌ തോണിയിറങ്ങാം കരിവള കൈപിടിക്കാം
അത്‌കണ്ട്‌ ലാവ്‌പോലും കൊതിച്ചോട്ടേ

സങ്കൽപ്പജാലകം പാതിതുറന്നിനീ
പാതിരാമയക്കം മറന്നിരിക്കാം
തലചായ്ക്കുവാനായ്‌ നിനക്കെന്നുമെന്റെ
കരളിന്റെ മണിയറ തുറന്നുതരാം
ഇനിയെന്തുവേണം എനിക്കെന്തുവേണമെൻ
ജീവന്റെ ജീവൻ കൂടെയില്ലേ


ചിത്രം: പെരുമഴക്കാലം
സംവിധാനം: കമൽ
വർഷം: 2004
രചന: കൈതപ്രം
സംഗീതം: എം.ജയചന്ദ്രൻ
പാടിയത്‌: കെ.എസ്‌ ചിത്ര

ആലോലം പൂവേ നീ ആവോളം ഉറങ്ങ്‌
ചാഞ്ചാടി മകിഴ്‌ന്നാടി മണിത്തിങ്കൾ ഉറങ്ങ്‌
കണികാണാൻ ഉറങ്ങ്‌ ഉറങ്ങ്‌ ഉറങ്ങ്‌

വളര്‌ വളര്‌ അമ്മമടിയിൽ വളർന്നിലാവേ വളര്‌
അല്ലിമലരായ്‌ അമ്മനെഞ്ചിൻ താഴമേ നീ വളര്‌
തെല്ലിളം കാറ്റിൽ ആലിലചൊല്ലും രാമനാമം കേട്ടുണരാനായ്‌

നിന്റെ ചിരിയായ്‌ തിരിതെളിഞ്ഞാൽ അമ്മയെല്ലാം മറക്കാം
നീ ചിരിക്കാൻ അമ്മ ചിരിക്കാം നിന്നെയുണർത്താനുണരാം
നീ നടക്കുമ്പോൾ കാൽച്ചിലമ്പായ്‌ ഞാൻ കൂടെയെന്നും നടക്കാം

Click Here To View The Song "Raakkilithan Vazhimarayum"
Click Here To View The Song "Kallayi Kadavathe"

വിസ്മയതുമ്പത്ത്‌ [2]


ചിത്രം: വിസ്മയതുമ്പത്ത്‌
സംവിധാനം: ഫാസിൽ
വർഷം: 2004
രചന: കൈതപ്രം
സംഗീതം: ഔസേപ്പച്ചൻ
പാടിയത്‌: കെ.ജെ യേശുദാസ്‌

കൊഞ്ചി കൊഞ്ചി വിളിക്കുന്ന കാറ്റിനെ മറക്കാൻ പൂവാം കുരുന്നിലയ്ക്കാകുമോ
തൊട്ടു തൊട്ടു കരയുന്ന കരയെ പിരിയാൻ കടലിന്റെ കരളിന്നാകുമോ
നിന്നിലെന്നും നിറയും എന്നെയിനി മറക്കാൻ നിന്റെ കനവുകൾക്കാകുമോ
എന്തിനാണിന്നുനിൻ ലോലമനസ്സിൽ അകലാനുള്ളൊരുഭാവം
എന്നെ പിരിയാനുള്ള വിചാരം

കടലല പോലും ആയിരം വെണ്ണുരകൈകളാൽ കരയേ തേടുമ്പോൾ
നിന്നെയും തേടി നിൻ വഴിത്താരയിൽ നീറും മനമോടേ ഞാൻ നിൽപ്പൂ
ചിറകടിച്ചുയരുമെൻ ചിത്രപ്രതീക്ഷകൾ കനലായെരിഞ്ഞടങ്ങുന്നു
നീയില്ലെങ്കിൽ നിന്നോർമ്മകളില്ലെങ്കിൽ സ്വപ്നങ്ങളില്ലാതെയാകും
ഞാനൊരു പാഴ്‌മരുഭൂമിയാകും

കാറ്റിന്നൂഞ്ഞാൽ ഇല്ലെങ്കിലെങ്ങനെ പൂവുകൾ തുള്ളിത്തുള്ളി ചാഞ്ചാടും
നീയാം നിഴൽത്തണലില്ലെങ്കിലെന്നിലെ സ്വപ്നങ്ങൾ എങ്ങനെ വിരിഞ്ഞാടും
വിടപറഞ്ഞകലുമെൻ നെഞ്ചിലെ മോഹങ്ങൾ നീയെന്നരികിലില്ലെങ്കിൽ
വിടപറയാൻ നിനക്കെങ്ങനെകഴിയും നാം ഇരുപേരല്ലല്ലോ
നമ്മൾ ഇരുപേരല്ലല്ലോ


ചിത്രം: വിസ്മയതുമ്പത്ത്‌
സംവിധാനം: ഫാസിൽ
വർഷം: 2004
രചന: കൈതപ്രം
സംഗീതം: ഔസേപ്പച്ചൻ
പാടിയത്‌: കെ.ജെ യേശുദാസ്‌ [സുജാത]

അഴകേ നീയെന്നെ അറിയാതിരുന്നാൽ
എന്തിനാണിനിയെന്റെ ജന്മം
അഴകേ എൻ വിരൽമീട്ടിയുണർത്തും
പാടാൻ കൊതിക്കുന്ന വീണ
നിന്നിലെ മോഹനസങ്കൽപവീണ

ഒരു വർണ്ണസ്വപ്നത്തിൽ ചിറകടിച്ചുയരുമ്പോൾ
കണ്മണീ നിന്നെ ഞാൻ അറിയുന്നു
കൽപനാ ജാലകം തുറന്നു വച്ചപ്പോൾ
കണികണ്ട കാഴ്ചയിൽ നിൻ രൂപം
പൊന്മുളം തണ്ടിൽ നിൻ ഗാനരഹസ്യം
പാഴ്‌നിലാ പാലയിൽ നിൻ വസന്തം
നിൻ മൊഴിയും മിഴിയും ഞാനല്ലേ

താളില തുമ്പിലെ മഞ്ഞിളംതുള്ളികൾ
മരതക മുത്തായ്‌ പൊഴിയുമ്പോൾ
നക്ഷത്രവാടിയിൽ പൗർണ്ണമികന്യക
താരകമുല്ലപ്പൂ കോർക്കുമ്പോൾ
തെന്നലിൽ നിൻ മൃദുനിശ്വാസഗന്ധം
മിന്നലിൽ കൈവള ചന്തം
നിൻ അഴകും കവിതയും ഒന്നാകുന്നു

Thursday, November 06, 2008

രസികൻ


ചിത്രം: രസികൻ
വർഷം: 2004
രചന: എം.ഡി അശോക്‌
സംഗീതം: വിദ്യാസാഗർ
പാടിയത്‌: വി.ജി മുരളികൃഷ്ണൻ

ചാഞ്ഞുനിക്കണ പൂത്തമാവിന്റെ
കൊമ്പത്തെ ചില്ലയിൽ കേറിയത്‌
പൂർണ്ണതിങ്കളെ കാണാനല്ല പൂപറിക്കാനല്ല
പാതിരാവിലാ പാലമരത്തിൽ
മൂങ്ങ മൂന്നു ചിലയ്ക്കുമ്പോൾ
ഓർത്തു പിഞ്ചിയ കയറിന്റെ തുമ്പിൽ തൂങ്ങിമരിക്കും
ഞാൻ ഇന്നു തൂങ്ങി മരിക്കും ഞാൻ

പൂവു ചൂടണമെന്നു പറഞ്ഞപ്പൊ
പൂമരം കൊണ്ടു തന്നവനാ
മുങ്ങിക്കുളിക്കണമെന്നു പറഞ്ഞപ്പൊ
മുന്നിൽ പുഴവെട്ടി തന്നവനാ
അക്കരെ നിന്നൊരു മാരനെ കണ്ടപ്പോൾ
എന്നെ മറന്നില്ലേ പെണ്ണേ നീ
എന്നെ മറന്നില്ലേ
അവൻ ഇക്കരെ വന്നപ്പോൾ
നാട്ടുകാർക്കെന്നെ നീ ഒറ്റുകൊടുത്തില്ലേ
പെണ്ണേ നീ ഒറ്റുകൊടുത്തില്ലേ

Click Here To View The Song "Chanju Nikkana"

Monday, September 22, 2008

വെട്ടം


ചിത്രം: വെട്ടം
വർഷം: 2004
രചന: ബീയാർ പ്രസാദ്‌
സംഗീതം: ബേർണി ഇഗ്നേഷ്യസ്‌
പാടിയത്‌: എം.ജി ശ്രീകുമാർ

മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി
നനഞ്ഞോടിയെൻ കുടക്കീഴിൽ നീ വന്ന നാൾ
കാറ്റാലെ നിൻ ഈറൻ മുടി ചേരുന്നിതെൻ മേലാകവെ
നീളുന്നൊരീ മൺപാതയിൽ തോളോടു തോൾ പോയീല്ലയൊ

ഇടറാതെ ഞാൻ ആ കൈയ്യിൽ കൈ ചേർക്കവെ
മയിൽപ്പീലി പാളുംപോലെ നോക്കുന്നുവോ
തണുക്കാതെ മെല്ലെ ചേർക്കും നേരത്തു നീ
വിറക്കുന്നു മെയ്യും മാറും വേറെന്തിനോ
ആശിച്ചു ഞാൻ തോരാത്തൊരീ പൂമാരിയിൽ മൂടട്ടെ ഞാൻ

കുടതുമ്പിൽ ഊറും നീർപ്പോൽ കണ്ണീരുമായ്‌
വിടചൊല്ലി മൂകം നീയും മാഞ്ഞീടവെ
കാറൊഴിഞ്ഞ വാനിൻ ദാഹം തീർന്നീടവെ
വഴിക്കോണിൽ ശോകം നിൽപ്പൂ ഞാൻ ഏകനായ്‌
നീ എത്തുവാൻ മോഹിച്ചു ഞാൻ മഴയത്തുമാ നാൾ വന്നിടാൻ

Saturday, October 28, 2006

മാമ്പഴക്കാലം [1]


ചിത്രം: മാമ്പഴക്കാലം
സംവിധാനം: ജോഷി
വർഷം: 2004
രചന: ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം: എം.ജയചന്ദ്രൻ
പാടിയത്‌: യേശുദാസ്‌

പറഞ്ഞില്ല ഞാന്‍ ഒന്നും പറഞ്ഞില്ല ഞാന്‍
പറഞ്ഞില്ല ഞാന്‍ ഒന്നും പറഞ്ഞില്ല ഞാന്‍
എന്റെ വേദനയൊന്നും പറഞ്ഞില്ല ഞാന്‍
വേനല്‍നിലാവോടും പറഞ്ഞില്ല ഞാന്‍
വെറുതെ വെറുതെ ആരോടുമൊന്നും
പറഞ്ഞില്ല ഞാന്‍ ഒന്നും പറഞ്ഞില്ല ഞാന്‍

പടിയിറങ്ങിപ്പോയ പാതിരാമൈനകള്‍
പണ്ടെന്റെ ചിറകില്‍ ഒളിച്ചിരുന്നു
ഈ പാവമാം മനസ്സില്‍ പതിഞ്ഞിരുന്നു
ചാരിയ വാതില്‍ മറവിലിരുന്നു ഞാന്‍
എരിയും തിരിയായ്‌ ആരോടുമൊന്നും
പറഞ്ഞില്ല ഞാന്‍ ഒന്നും പറഞ്ഞില്ല ഞാന്‍

മഴനനഞ്ഞേ നില്‍ക്കും പാരിജാതങ്ങള്‍
അമ്മയെപ്പോലെ തളര്‍ന്നുറങ്ങി
ഈ അമ്പിളിപ്പായയില്‍ തനിച്ചുറങ്ങി
പാതിയടഞ്ഞൊരാ കണ്ണിലുലാവും
മിഴിനീര്‍ മണിയായ്‌ ആരോടുമൊന്നും

പറഞ്ഞില്ല ഞാന്‍ ഒന്നും പറഞ്ഞില്ല ഞാന്‍
പറഞ്ഞില്ല ഞാന്‍ ഒന്നും പറഞ്ഞില്ല ഞാന്‍
എന്റെ വേദനയൊന്നും പറഞ്ഞില്ല ഞാന്‍
വേനല്‍നിലാവോടും പറഞ്ഞില്ല ഞാന്‍
വെറുതെ വെറുതെ ആരോടുമൊന്നും
പറഞ്ഞില്ല ഞാന്‍ ഒന്നും പറഞ്ഞില്ല ഞാന്‍...

Click Here To Listen The Song "Paranjilla Njan Onnum"

Saturday, October 14, 2006

ഇനിയെന്നും [2]


ആല്‍ബം: ഇനിയെന്നും
പാടിയത്‌: മധുബാലകൃഷ്ണന്‍
വര്‍ഷം:2004

അരികിലില്ലെങ്കിലും...
അരികിലില്ലെങ്കിലും അറിയുന്നു ഞാന്‍
നിന്റെ കരലാളനത്തിന്റെ മധുരസ്പര്‍ശം
അരികിലില്ലെങ്കിലും അറിയുന്നു ഞാന്‍
നിന്റെ കരലാളനത്തിന്റെ മധുരസ്പര്‍ശം
അകലെയാണെങ്കിലും കേള്‍ക്കുന്നു ഞാന്‍
നിന്റെ ദിവ്യാനുരാഗത്തിന്‍ ഹൃദയസ്പന്ദം
അകലെയാണെങ്കിലും കേള്‍ക്കുന്നു ഞാന്‍
നിന്റെ ദിവ്യാനുരാഗത്തിന്‍ ഹൃദയസ്പന്ദം
ഇനിയെന്നും ഇനിയെന്നുമെന്നും നിന്‍
കരലാളനത്തിന്റെ മധുരസ്പര്‍ശം
അരികിലില്ലെങ്കിലും അറിയുന്നു ഞാന്‍...

എവിടെയാണെങ്കിലും ഓര്‍ക്കുന്നു ഞാനെന്നും
പ്രണയാര്‍ദ്ര സുന്ദരമാദിവസം
എവിടെയാണെങ്കിലും ഓര്‍ക്കുന്നു ഞാനെന്നും
പ്രണയാര്‍ദ്ര സുന്ദരമാദിവസം
ഞാനും നീയും നമ്മുടെ സ്വപ്നവും
തമ്മിലലിഞ്ഞൊരു നിറനിമിഷം
ഹൃദയങ്ങള്‍ പങ്കിട്ട ശുഭമുഹൂര്‍ത്തം

അരികിലില്ലെങ്കിലും അറിയുന്നു ഞാന്‍
നിന്റെ കരലാളനത്തിന്റെ മധുരസ്പര്‍ശം

ഇനി വരില്ലെങ്കിലും കാണുന്നു ഞാന്‍ നിന്റെ
തൂമന്ദഹാസത്തിന്‍ രാഗഭാവം
ഇനി വരില്ലെങ്കിലും കാണുന്നു ഞാന്‍ നിന്റെ
തൂമന്ദഹാസത്തിന്‍ രാഗഭാവം
തൊട്ടും തൊടാതെയും എന്നുമെന്നില്‍
പ്രേമഗന്ധം ചൊരിയും വിലോലഭാവം
മകരന്ദം നിറയ്ക്കും വസന്തഭാവം

അരികിലില്ലെങ്കിലും അറിയുന്നു ഞാന്‍
നിന്റെ കരലാളനത്തിന്റെ മധുരസ്പര്‍ശം
അകലെയാണെങ്കിലും കേള്‍ക്കുന്നു ഞാന്‍
നിന്റെ ദിവ്യാനുരാഗത്തിന്‍ ഹൃദയസ്പന്ദം
ഇനിയെന്നും ഇനിയെന്നുമെന്നും നിന്‍
കരലാളനത്തിന്റെ മധുരസ്പര്‍ശം

അരികിലില്ലെങ്കിലും അറിയുന്നു ഞാന്‍...


ആല്‍ബം: ഇനിയെന്നും
പാടിയത്‌: ചിന്മയി
വര്‍ഷം:2004

ഓ പ്രിയനേ എന്‍ പ്രിയനേ
എന്നാത്മ നായകനേ
എനിക്കുമാത്രം എനിക്കുമാത്രം
ഇനിയെന്നും ഇനിയെന്നുമെന്നും
ഈ ഗന്ധം ആശ്ലേഷം പരിലാളനം
നിന്റെ ദിവ്യാനുരാഗ സുഖലാളനം
ഓ പ്രിയനേ പ്രിയനേ പ്രിയനേ...

എന്‍ മുഖം ചേര്‍ത്തു നിന്‍
മാറോടണയ്ക്കുമ്പോള്‍
സ്വപ്നങ്ങള്‍ സ്വര്‍ഗ്ഗസുഗന്ധിയാകും
എന്നോര്‍മ്മകള്‍ ആശാമയൂഖമാകും
ഞാനൊരു ദേവാംഗനയാകും

ഓ പ്രിയനേ എന്‍ പ്രിയനേ...

സായൂജ്യം ഇതു ജന്മസാഫല്യം
എതോ സുകൃത്‌ സോപാനഗീതം
എന്നത്മ നിര്‍വൃതി നിറനിമിഷം
അലിയൂ ദേവാ എന്നിലലിയൂ
ഈ നിര്‍വൃതി എനിക്കുമാത്രം

ഓ പ്രിയനേ എന്‍ പ്രിയനേ...

Saturday, September 30, 2006

നിറങ്ങളായ്‌ [1]


ആല്‍ബം: നിറങ്ങളായ്‌
പാടിയത്‌: പത്മകുമാര്‍


താമരപൂവല്ല താരിളം ചെണ്ടല്ല
ഓമലേ നിന്നെക്കാണാന്‍
മോഹിച്ചതാരാണ്‌
നീ വരും നേരത്ത്‌
പൂവിടും മാനത്ത്‌
ആയിരം താരപൂക്കള്‍
ആശിച്ചതെന്താണ്‌

പൂവിലെ തേനല്ല തേന്മൊഴി കാറ്റല്ല
സ്നേഹമായ്‌ നിന്നെത്തേടുമൊരാത്മാവിന്റെ സംഗീതം
ജീവനായ്‌ മാറില്‍ ചാര്‍ത്തുമൊരാത്മാവിന്‍ സന്ദേശം

ചന്ദനക്കൈക്കുമ്പിള്‍ നിന്‍ നേര്‍ക്കു നീട്ടുമ്പോള്‍
എന്തിനോ നീ തന്നു സിന്ദൂരസൗന്ദര്യം
ഇന്നുമെന്നോര്‍മകളില്‍
മായാത്തൊരാവര്‍ണ്ണം
സന്ധ്യകള്‍ക്കാരാവൊ നല്‍കുന്നതീവണ്ണം
ഓമലേ നീ എന്നും
നിലാവല്ലയൊ
ഭൂമിയാം വീണയില്‍
തളിര്‍ക്കുന്ന സംഗീതം

താമരപൂവല്ല താരിളം ചെണ്ടല്ല
ഓമലേ നിന്നെക്കാണാന്‍
മോഹിച്ചതാരാണ്‌
നീ വരും നേരത്ത്‌
പൂവിടും മാനത്ത്‌
ആയിരം താരപൂക്കള്‍
ആശിച്ചതെന്താണ്‌

തെന്നലായ്‌ പുല്‍ക്കുമ്പോള്‍
നിന്‍ മെയ്യില്‍ രൊമാഞ്ചം
മിന്നലായ്‌ വീശുമ്പോള്‍
താലിക്കു പൊന്‍ നൂല്‌
കിന്നരം മൂളിവരും
പൂത്തുമ്പിയായെങ്കില്‍
നിന്നെയീ രാഗത്തില്‍
നീരാടിചേനേ ഞാന്‍
ഓമനേ നീ എന്‍
വസന്തോത്സവം
ജീവനില്‍ തേന്‍ കുടം
നിറയ്ക്കുന്ന സല്ലാപം

താമരപൂവല്ല താരിളം ചെണ്ടല്ല
ഓമലേ നിന്നെക്കാണാന്‍
മോഹിച്ചതാരാണ്‌
നീ വരും നേരത്ത്‌
പൂവിടും മാനത്ത്‌
ആയിരം താരപൂക്കള്‍
ആശിച്ചതെന്താണ്‌

പൂവിലെ തേനല്ല തേന്മൊഴി കാറ്റല്ല
സ്നേഹമായ്‌ നിന്നെത്തേടുമൊരാത്മാവിന്റെ സംഗീതം
ജീവനായ്‌ മാറില്‍ ചാര്‍ത്തുമൊരാത്മാവിന്‍ സന്ദേശം



Labels

1964 (2) 1965 (3) 1967 (1) 1968 (1) 1969 (1) 1970 (2) 1971 (1) 1972 (1) 1973 (1) 1975 (1) 1976 (3) 1984 (1) 1985 (1) 1986 (2) 1987 (4) 1988 (3) 1989 (6) 1990 (4) 1991 (4) 1992 (5) 1993 (8) 1994 (5) 1995 (6) 1996 (4) 1997 (7) 1998 (11) 1999 (5) 2000 (5) 2001 (5) 2002 (1) 2003 (6) 2004 (7) 2005 (9) 2006 (7) 2007 (10) 2008 (21) 2009 (6) 2010 (1) A Anantha Padmanabhan [Anand] (1) A K Lohithadas (1) A T Abu (1) A T Ummer (1) A Vincent (2) Afzal (3) Alex Paul (6) Alphonse Joseph (1) Amal (1) Anand (1) Anil Babu (1) Anil Panachooran (5) Anitha (2) Aparna Rajeev (1) Asha Menon (1) Asha Ramesh (1) Beeyar Prasad (1) Berny Ignatius (4) Bharathan (1) Bhavana Radhakrishnan (1) Bichu Thirumala (6) Bijipal (1) Biju Narayanan (6) Bipin Prabhakar (1) Blessy (1) Bombay Ravi (2) C O Anto (1) Chandrashekhar (1) Chinmayee (1) Cicily (3) Deepak Dev (4) Deepu (1) Dennis Joseph (2) Devanand (1) Dr.P Ramesh (1) East Coast Vijayan (2) Fazil (3) Franko (4) G Devarajan (9) G Venugopal (8) Gayathri (1) Gireesh Puthencheri (35) Goerge Peter (1) Gomathy (1) Gopisunder (1) Hari Haran (4) Haridas Keshavan (1) Hariharan (1) Harini (1) I S Kundoor (1) Ilayaraja (7) Jassie Gift (4) Jayaraj (2) Job (1) Jofy Tharakan (1) Johnson (16) Joshy (3) Jyotsna (5) K G George (1) K J Yesudas (96) K P Brahmanandan (1) K S Chithra (59) K S Sethumadhavan (2) Kaithapram (42) Kaithapram Viswanath (1) Kalyani Menon (1) Kamal (9) Kanesh Punoor (1) Karthik (3) Kavalam Sreekumar (1) Kochin Haneefa (1) Konniyoor Bhas (1) Krishnachandran (1) Lal Jose (6) Latha Krishnan (1) Lathika (1) Liji Francis (1) M A Nishad (1) M B Sreenivasan (1) M D Ashok (1) M G Radhakrishnan (8) M G Sreekumar (31) M Jayachandran (18) M K Arjunan (1) M Krishnan Nair (2) M Kunchako (1) M Madhusoodhanan Nair (1) M Padmakumar (1) M S Baburaj (2) M S Viswanadhan (1) Madhu Balakrishnan (7) Malavika (1) Malayalam Album Song Lyrics (5) Malayalam Song Lyrics (167) Manjari (2) Manju (1) Mano (1) Mejo Joseph (1) Minmini (2) Mithin Ramakrishnan (1) Mohan Lal (2) Mohan Sithara (9) Mrudula (1) Naadhirsha (1) Nadesh Shankar (1) Nemam Pushparaj (1) Nepolean (1) Nishad (1) Noushad (1) O N V Kuruppu (13) Ouseppachan (14) P B Sreenivas (1) P Bhaskaran (5) P G Vishwambaran (1) P Jayachandran (9) P Leela (2) P N Menon (2) P Susheela (1) Padmakumar (1) Perumbavoor G Raveendranath (2) Pooja Rajesh (1) Poovachal Khader (1) Prabha Varma (1) Pradeep Babu (2) Prakash (1) Prameela (1) Priyadarshan (7) R Sarath (1) R Somashekharan (1) Radhika Thilak (2) Rafeeque Ahmad (3) Rafi Mecartin (2) Raghunath Seth (1) Rahul Raj (2) Rajalakshmi (1) Rajasenan (2) Rajeev Aanchal (1) Rajeev Alunkal (1) Ramesh Babu (2) Ranjith (2) Raveendran (4) Reju Joseph (2) Rimi Tomy (4) Roopa (1) Roshan Andrews (1) S Balakrishnan (2) S P Balasubramaniam (1) S P Venkitesh (6) S Rameshan Nair (5) Saajan Palluruthi (1) Sachidanandhan Puzhangara (2) Sangeeth Sivan (1) Santhosh Kesav (2) Santhosh Varma (1) Sarath (4) Sasi Shankar (1) Sathyan Anthikkad (15) Shabnam (2) Shafi (2) Shankar Mahadevan (4) Shibu Chakravarthy (3) Shreya Ghosal (1) Shwetha (10) Shyaam (3) Shyam Dharman (2) Sibi Malayil (9) Siddique (1) Sindhu Premkumar (1) Sohan Lal (1) Soniya (1) Sowmya (1) Sreekumaran Thambi (5) Sreemoola Nagaram Vijayan (1) Sreenivas (1) Sreevalsan J Menon (1) Sriprakash (1) Sruthi Raj (1) Sudeep Kumar (6) Sudha Ranjith (1) Sujatha (26) Sundara Rajan (1) Sunitha Sarathy (1) Suresh Peters (1) Swarnalatha (1) Teenu Tellence (1) Thirunelloor Karunakaran (1) Thulasidas (1) Tinu Antony (1) Unni Menon (6) V Dakshinamoorthy (3) V G Muralikrishnan (1) V M Vinu (2) Vayalar (9) Vayalar Sarathchandra Varma (12) Venu (1) Vidhu Prathap (2) Vidyadharan (2) Vidyasagar (17) Vijay Yesudas (8) Vineeth Sreenivasan (16) Vipin Xavier (1) Yusuf Ali Kecheri (8)