Showing posts with label Unni Menon. Show all posts
Showing posts with label Unni Menon. Show all posts

Saturday, January 03, 2009

ഏഴുപുന്ന തരകൻ [4]


ചിത്രം: ഏഴുപുന്ന തരകൻ
സംവിധാനം: പി.ജി വിശ്വംഭരൻ
വർഷം: 1999
രചന: ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം: വിദ്യാസാഗർ
പാടിയത്‌: കെ.ജെ യേശുദാസ്‌

തെക്‌ൿതെക്ക്‌ തെക്കേപ്പാടം മുത്ത്‌മുത്ത്‌ മുണ്ടോൻപ്പാടം
തൊട്ട്‌ തൊട്ട്‌ തൊട്ടേവായോ ഇളംതെന്നലേ
തുലാമഴതുള്ളിക്കൊപ്പം മിന്നുംമിന്നൽചിലമ്പോടെ
തഞ്ചി തഞ്ചിക്കൊഞ്ചാൻവായോ വെയിൽപ്രാക്കളെ
ഏഴുപുന്നതരകന്റെ കെട്ടുവള്ളം കടംവാങ്ങി
തിത്തിത്താരം തുഴഞ്ഞുവാ മുകിലാളേ
കരിയന്നകറുമ്പിക്ക്‌ പദമെണ്ണി പകുക്കുവാൻ
മുളനാഴി അളന്നുതാ കുയിലാളേ

മാന്നാറിലെ പൂമൈനയ്ക്കും ആറന്മുളെപൂവാലിയ്ക്കും
ഇന്നാണല്ലോ താലോലം വേളിനാള്‌
പൊന്നാഞ്ഞിലിപ്പൂവൽമെയ്യിൽ പൊന്നാരകപ്പൊവിൻ കമ്മൽ
കണ്ണൻവാഴക്കൂമ്പാണേ അലുക്കുതിർക്കാൻ
മുല്ലപന്തലിട്ട്‌ പടരാൻ തൈമാവ്‌
മുന്നിലെന്നും വെച്ച്‌ വിളമ്പാൻ ചെമ്പാവ്‌
പിന്നെ കരുമാടിക്കിടാത്തന്റെ നീരാട്ട്‌

മെലേമുകിൽ താഴ്‌വാരത്തും ഇല്ലാവെയിൽ പൂപ്പാടത്തും
പൊന്നാര്യനും ചെന്നെല്ലും നടുന്നകാലം
ആരോ മണിപൂന്തുടികൊട്ടി ആടിതിങ്കൾ കന്നുംപ്പൂട്ടി
കുളിർക്കാറ്റ്‌ പാടുന്നേ തേറ്റ്‌പാട്ട്‌
ഇല്ലിമണിമുളകുഴലിൽ തേൻതേടി
വെള്ളിവെയിൽ വീഴും വരമ്പിൽ കുയിൽപാടി
നേരം വെളുത്താലും കറുത്താലും കരിക്കാടീ


ചിത്രം: ഏഴുപുന്ന തരകൻ
സംവിധാനം: പി.ജി വിശ്വംഭരൻ
വർഷം: 1999
രചന: ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം: വിദ്യാസാഗർ
പാടിയത്‌: സുജാത, കെ.എസ്‌ ചിത്ര, ബിജു നാരായണൻ, എം.ജി ശ്രീകുമാർ, ഉണ്ണി മേനോൻ

തെക്കൻ കാറ്റേ തിരുമാലി കാറ്റേ
അഴകോലും മെഴുതിരിയിൽ തിരികൊളുത്ത്‌
കുന്നേ പള്ളിയിൽ കുറുബാന കൂടാം
ഔതാച്ചനെഴുപതിലെ തിരുപിറന്നാൾ
ആരാവാരം കൂടാനുണ്ടേ ഓ ഹോയ്‌
അപ്പോം വീഞ്ഞും വിളമ്പാനുണ്ടേ
ചൂടാനൊരു മുത്തുക്കുട മുറ്റത്തൊരു മാർഗ്ഗം കളി
പോരായോ കുഞ്ഞന്നാമ്മേ

നേരും നെറിയുള്ളവനാ കാണാൻ ചൊണയുള്ളവനാ
കൈനീട്ടി കണ്ണീരൊപ്പാൻ കനിവുള്ളവനാ
കിളിപാടും പാടത്തെ ഞവരകതിരായ്‌
വെളയില്ലാ കായലിലെ പൊന്നുംമുത്തായ്‌
ആരാനും എങ്ങാനും പോരാടാൻ ചെന്നാലോ
തുഴമാന്തി ചാടുന്നൊരു പുള്ളിപുലിയായ്‌
ചൂടാനൊരു മുത്തുക്കുട മുറ്റത്തൊരു മാർഗ്ഗം കളി
പോരായോ കുഞ്ഞന്നാമ്മേ

വാഴുന്നോർ വളയിട്ടവനാ വൈസ്രോയ്‌കുമ്പിട്ടവനാ
വീരാളിപട്ടുംകെട്ടി പടപോയവനാ
പുണ്യാളൻ ചമയാനോ നിക്കത്തില്ലാ
പുളുകേട്ടാൽ കട്ടായം വീഴത്തില്ലാ
പാടത്തെ ചെളിമണ്ണിൽ എല്ലൊടിയെ പണിചെയ്ത്‌
പുല്ലെല്ലാം നെല്ലാക്കി പൊന്നും തരകൻ
ചൂടാനൊരു മുത്തുക്കുട മുറ്റത്തൊരു മാർഗ്ഗം കളി
പോരായോ കുഞ്ഞന്നാമ്മേ


ചിത്രം: ഏഴുപുന്ന തരകൻ
സംവിധാനം: പി.ജി വിശ്വംഭരൻ
വർഷം: 1999
രചന: ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം: വിദ്യാസാഗർ
പാടിയത്‌: സുജാത, കെ.ജെ യേശുദാസ്‌

മിന്നും നിലാതിങ്കളായ്‌ നീ മഞ്ഞിൽ വിരിഞ്ഞൊന്നുവാ
നീയില്ലയെങ്കിൽ നിൻ പാട്ടില്ലയെങ്കിൽ ഏകാന്തയല്ലോ കണ്ണേ
കാണും കിനാവൊക്കെയും നീ ചൂടുന്നമുത്താക്കി ഞാൻ
നീയില്ലയെങ്കിൽ നിൻ കൂട്ടില്ലയെങ്കിൽ ശോകാന്തനല്ലോ പെണ്ണേ

വെൺപ്രാവായ്‌ കുറുകീ മനസ്സിലൊരു മാമ്പൂപോൽ തഴുകീ
നിന്നോമൽ ചിറകിൽ പുലരിയിലെ നീർമഞ്ഞായ്‌ ഉരുകീ
ഞാനെന്നുമെന്നും നിന്നെതലോടാം ആനന്ദമോടേ നെഞ്ചോടുചേർക്കാം
ഓമലേ പോരൂ നീ ആർദ്രയായ്‌

താഴമ്പൂകവിളിൽ പതിയെ ഇരുമേലോടും മിഴിയിൽ
നിൻ സ്നേഹം പകരും സ്വരമുഖര ശ്രീരാഗം തിരയാം
നീലാംബരീ നീ എൻചുണ്ടിലേതോ മുത്താരമേകും മുത്തങ്ങൾ നൽകീ
ചാരുതേ പോരൂ നീ സന്ധ്യയായ്‌


ചിത്രം: ഏഴുപുന്ന തരകൻ
സംവിധാനം: പി.ജി വിശ്വംഭരൻ
വർഷം: 1999
രചന: ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം: വിദ്യാസാഗർ
പാടിയത്‌: കെ.എസ്‌ ചിത്ര

മേലേവിണ്ണിൻ മുറ്റത്താരേ വെള്ളിത്തിങ്കൾ ദീപം വെച്ചു
ആടിപ്പാടും മേടക്കാറ്റോ രാവോ
ഓട്ടുരുളി കുമ്പിൾ കുത്തി കുഞ്ഞുകുഞ്ഞു നക്ഷത്രങ്ങൾ
മിന്നാമിന്നി പൂവായ്‌ കോർത്തതാരോ
ചിറ്റും ചിലമ്പൊലിയുമായ്‌ ചുറ്റിവരും പീലിതെന്നൽ
സന്ധ്യാനാമം ചൊല്ലി കേൾക്കും നേരം

പത്തുവർണ്ണതിരിയിട്ട്‌ കുത്തുവിളക്കാരോ നീട്ടി
ഗായത്രി മന്ത്രം ചൊല്ലി ഞാൻ
പാരിജാതപൂക്കൾചൂടി കോടിമഞ്ഞിൻ ചേലചുറ്റി
ആരേയോ സ്വപ്നം കണ്ടു ഞാൻ
പൂങ്കാറ്റിൻ കൈകൾതൊട്ടു ലോലാക്കിൻ താളംകേട്ടു
പൊൻപൂവിൻ നാണം കണ്ടു തീരാപൂന്തേനുമുണ്ടു
ലോലമാം പൂവെയിൽ പീലികൾ കണ്ടു ഞാൻ

അല്ലിമുകിൽ താമ്പാളത്തിൽ ചന്ദനവും ചാന്തും വാങ്ങി
പൂമെയ്യിൽ മെല്ലേ തൊട്ടു ഞാൻ
ആട്ടുതൊട്ടിൽ പാട്ടുംപാടി അല്ലിമലരൂഞ്ഞാലാടി
പൂവാക തോപ്പിൽ നിൽപ്പൂ ഞാൻ
പൊന്നാമ്പൽ തുമ്പിൽ വീഴും മാരിപ്പൂമുത്തും തേടി
മിന്നാരക്കാറ്റിൽ മിന്നും മഞ്ചാടി പൂവും നുള്ളി
നീലവാൽ തുമ്പിയായ്‌ മെല്ലെ ഞാൻ പാറവേ

Wednesday, December 17, 2008

സ്ഥിതി [1]


ചിത്രം: സ്ഥിതി
സംവിധാനം: ആർ.ശരത്ത്‌
വർഷം: 2003
രചന: പ്രഭാ വർമ്മ
സംഗീതം: ഉണ്ണി മേനോൻ
പാടിയത്‌: ഉണ്ണി മേനോൻ

ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ
ഒരു വേള നിൻ നേർക്കു നീട്ടിയില്ല
എങ്കിലും എങ്ങനെ നീയറിഞ്ഞു
എന്റെ ചെമ്പനീർ പൂക്കുന്നതായ്‌ നിനക്കായ്‌
സുഗന്ധം പരത്തുന്നതായ്‌ നിനക്കായ്‌
പറയൂ നീ പറയൂ പറയൂ നീ പറയൂ

അകമേ നിറഞ്ഞ സ്നേഹമാം മാധുര്യം
ഒരു വാക്കിനാൽ തൊട്ടു ഞാൻ നൽകിയില്ല
നിറനീലരാവിലെ ഏകാന്തതയിൽ
നിൻ മിഴിയിലെ നനവൊപ്പി മായ്ച്ചതില്ല
എങ്കിലും നീ അറിഞ്ഞൂ എൻ നിനവെന്നും
നിൻ നിനവറിയുന്നതായ്‌ നിന്നെ തഴുകുന്നതായ്‌

തനിയേ തെളിഞ്ഞ രാഗമാം ശ്രീരാഗം
ഒരു മാത്രനീ ഒത്തു ഞാൻ മൂളിയില്ല
പുലർമഞ്ഞു പെയ്യുന്ന യാമത്തിലും
നിൻ മൃദുമേനിയൊന്നു പുണർന്നതില്ല
എങ്കിലും നീ അറിഞ്ഞൂ എൻ മനമെന്നും
നിൻ മനമറിയുന്നതായ്‌ നിന്നെ തലോടുന്നതായ്‌

Sunday, November 16, 2008

ജൂബിലി [4]


ചിത്രം: ജൂബിലി
വർഷം: 2008
രചന: കൈതപ്രം
സംഗീതം: ശ്യാം ധർമ്മൻ
പാടിയത്‌: ഉണ്ണി മേനോൻ [സുധാരഞ്ജിത്ത്‌]

പിരിയാതിനി വയ്യ
തിര തീരത്തോടു ചൊല്ലി
കരയാതിനി വയ്യ
മഴ മാനത്തോടു ചൊല്ലി
അതുകേട്ടുവന്ന തെന്നൽ
മിഴിനീരടക്കിയോതീ
കടലേ മുകിലേ കണ്ണീരരുതേ

വിടരുന്ന പൊന്നാമ്പൽപ്പൂ
നിലാവിനെ തേടുന്നു
ചിരിക്കുന്ന വാസന്തങ്ങൾ
നിയോഗമായ്‌ പൊഴിയുന്നു
മുഴങ്ങുന്ന സന്ധ്യാരാഗം
മുരളിയിൽ തേങ്ങുന്നു
രാവും പകലും
അറിയാതറിയാതകലുന്നു

തിളങ്ങുന്ന തൂമിന്നൽ
മുകിൽ കാട്ടിലലയുന്നു
മുകിലിന്മേൽ മാരിവില്ലിൻ
പൊൻതൂവൽ പൊഴിയുന്നു
ആരുമാരുമറിയാതകലേ
മുകിൽ കൂടു തകരുന്നു
വിരഹം വിരഹം
അറിയാനറിയാതുയരുന്നു


ചിത്രം: ജൂബിലി
വർഷം: 2008
രചന: കൈതപ്രം
സംഗീതം: ശ്യാം ധർമ്മൻ
പാടിയത്‌: വിനീത്‌ ശ്രീനിവാസൻ

ആരാണു നീ ആരാണു നീ
മാലാഖയോ മാൻപേടയോ
അഴകൊന്നു കാണുവാൻ
ഒന്നുകാണുവാൻ
മൊഴിയൊന്നു കേൾക്കുവാൻ
കാത്തിരിപ്പു ഞാൻ ഓഹ്‌
എവിടെ നീ എവിടെ നീ
ഇന്നെവിടെ നീ എൻനെഞ്ചമേ ഓഹ്‌
മഞ്ഞിലോ മലമേട്ടിലോ
കുളിർകാറ്റിലോ കുളിരാറ്റിലോ

അഞ്ജുവർണ്ണതൂവൽ വീശും പഞ്ചവർണ്ണക്കിളിയോ
തേൻനിലാവിൻ സ്നേഹക്കായൽ നീന്തിയെത്തും കനവോ
അങ്ങു ദൂരേ ദൂരേ വാനിലെ വിൺതിങ്കൾകലയോ
എന്റെ സ്വപ്നത്തേരിറങ്ങിയ വിൺകിടാവോ നീ
അഴകേ അരികെ വാവാ എല്ലാമെല്ലാം നൽകാം പോരൂ

പള്ളിമേടയ്ക്കരികിൽ നീ ഒരു പുള്ളിമാനായ്‌ വന്നാൽ
കള്ളനെപോൽ അരികത്തെത്തി കട്ടെടുക്കും പൊന്നേ
ഉള്ളിലുള്ളൊരു പാരിജാത പൂവിളംതുമ്പിൽ
മാരിവില്ലാൽ പിടിച്ചുകെട്ടി സ്വന്തമാക്കും ഞാൻ
സ്വന്തമാക്കും മാൻകിടാവേ നിന്നെ എന്റെ മോഹമാക്കും ഞാൻ


ചിത്രം: ജൂബിലി
വർഷം: 2008
രചന: കൈതപ്രം
സംഗീതം: ശ്യാം ധർമ്മൻ
പാടിയത്‌: പ്രമീള, വിനീത്‌ ശ്രീനിവാസൻ

ശാരികേ ശരികേ
സാന്ദ്രമായ്‌ പാടുമീ
വസന്തം സ്വരോധാരമായ്‌
ഹൃതന്തം വികാരാർദ്രമായ്‌
ശ്രുതിസാഗരത്തിൻ സീമയിൽ
ശ്രുതി ചേർന്നുനിൽപ്പു മാനസം
അത്രമാത്രം നമ്മളൊന്നായ്‌ ഹോ

ശാരികേ ശാരികേ
നിന്നെ ഞാനറിവൂ
രാഗമായ്‌ അനുരാഗമായ്‌
നിന്നിൽ ഞാനലിവൂ
ഏതു ശ്യാമവർണ്ണ വനങ്ങളിൽ
നീ പോയ്മറഞ്ഞാലും
ഏതു ശാരദേന്ദുമരീചിയിൽ
നീ രാമറഞ്ഞാലും
നിന്റെ നാദം കെട്ടറിഞ്ഞു
നിന്റെ രൂപം തൊട്ടറിഞ്ഞു
ശാരികേ ഓഹ്‌

ശാരികേ ശാരികേ
നിന്നെ ഞാൻ തേടി
ഗായികേ പ്രിയനായികേ
നിന്നെ ഞാൻ തേടി
നൂറായിരങ്ങൾക്കിടയിൽ
നിന്നെ കേട്ടറിഞ്ഞു ഞാൻ
നൂറായിരങ്ങൾക്കിടയിൽ
നിന്നെ കണ്ടറിഞ്ഞു ഞാൻ
നിൻ സ്വരങ്ങൾ സാന്ത്വനങ്ങൾ
നിന്റെ മൗനം സൗരഭങ്ങൾ
ശാരികേ ഓഹ്‌


ചിത്രം: ജൂബിലി
വർഷം: 2008
രചന: കൈതപ്രം
സംഗീതം: ശ്യാം ധർമ്മൻ
പാടിയത്‌: ഫ്രാങ്കോ

ഉദയമേ ഉദയമേ ഉണരൂ ഉണരൂ
ഹൃദയമേ ഹൃദയമേ ഉണരൂ ഉണരൂ
മഞ്ഞിളംപൂക്കളും പൊൻവെയിൽ കതിരുമായ്‌
ഈ സ്നേഹസൂര്യന്റെ കൈക്കുമ്പിളിൽ

നൊമ്പരങ്ങൾക്കിടമില്ലീ വീട്ടിൽ
ഇതു പുഞ്ചിരിക്കും കുടമുല്ലക്കാവ്‌
പ്രണയാർദ്രമായ ധനുമാസം
ഹിമശംഖിലൂറുമൊരു രാഗം
ഇതു പുണ്യമുള്ള പുലർക്കാലം
ഇതു നന്മയുള്ള നിറസന്ധ്യാ
ഇനിയെന്തു പാടുമിനിയെന്തുപാടും
എൻ ചുണ്ടിലീണമൊഴുകുന്നു

കല്ലുകൊണ്ടൊരു കവിയെഴുതും കാവ്യം
ഇതു മണ്ണിലിമ്പം കൊടിയേറും വീട്‌
മഴവില്ലുമേഞ്ഞ കളിവീട്‌
മഴവില്ലുമേഞ്ഞ കളിവീട്ടിൽ
മഴകൊണ്ടു തീർത്ത ചെറുകൂട്‌
മഴപെയ്തുതോർന്ന ചെറുകൂട്ടിൽ
നിൻ മന്ദഹാസമൊരു സ്വർണ്ണഭൂമി
വിടകോർത്തെടുക്കും അനുരാഗം

Click Here To View The Song "Aaranu Nee"

Wednesday, October 15, 2008

വെറുതേ ഒരു ഭാര്യ


ചിത്രം: വെറുതേ ഒരു ഭാര്യ
വർഷം: 2008
പാടിയത്‌: ശ്യാം ധർമ്മൻ
സംഗീതം: ശ്യാം ധർമ്മൻ
രചന: വയലാർ ശരത്ചന്ദ്ര വർമ്മ

മഞ്ഞിൽ കുളിക്കും രാവേറേയായ്‌
നിന്റെ മെയ്യിൽചന്തം വാചാലമായ്‌
ഒരു മോഹം നെഞ്ചിൽ തേരോട്ടമായ്‌
മണി തത്തമ്മേ
കാതിൽ കുറുമ്പിൻ നിശ്വാസമായ്‌
വന്നു ചേരാൻ നിന്നെപുൽകീടുവാൻ
കടിഞ്ഞാണോ പോകും കാറ്റായ്‌
ഞാൻ ഈണതത്തമ്മേ
പുതു പിച്ചിപ്പൂവിൻ ചിരിയോടെ
നറുമുല്ലപ്പൂവിൻ മണമോടെ
ഇനി ഇന്നല്ലെന്നും നാണംചൂടും
നാടൻപെണ്ണായ്‌ മാറാമോ

തണുപ്പാകെ മറന്നീടാൻ
കൈയ്യാലെ മൂടാം നിന്നെ
പുതപ്പെന്നപോലെ ഓമലേ
മഞ്ഞേ വഴിമാറാതേ
രാവേ പടിചാരാതേ
കണ്ണേ ഇമചിമ്മാതേ
മലരമ്പൊന്നു കൊള്ളുന്ന നേരങ്ങളിൽ

മുളയ്ക്കുന്നെൻ കുളിരോടെ
വെൺതിങ്കൾ ഞാനോതാനേ
കൊതിയ്ക്കുന്നു നിന്നെ ആമ്പലേ
ആലിൻ കുയിലമ്മേ നീ
നേരം പുലരും എന്നായ്‌
ചുമ്മാ കുഴലൂതാതെ
മണിമാരന്റെ ശീലുള്ള യാമങ്ങളിൽ


ചിത്രം: വെറുതേ ഒരു ഭാര്യ
വർഷം: 2008
പാടിയത്‌: ബിജു നാരായണൻ
സംഗീതം: ശ്യാം ധർമ്മൻ
രചന: വയലാർ ശരത്ചന്ദ്ര വർമ്മ

പാടാതെങ്ങെങ്ങോ കേഴുന്നോ
രാരീരം തീരാദുഃഖത്തിൽ
നീയേതോ മന്ദാരം
വിങ്ങുന്ന ജീവന്റെ മൺവീണയിൽ
കണ്ണീരായ്‌ വീണു നീലാംബരി
വേനൽതെന്നൽ വീശുന്ന നേരങ്ങളിൽ
ഒറ്റയ്ക്കാരും കാണാതെ നീ തേങ്ങിയോ
കാലത്തുണരും പുന്നാരം വാങ്ങാതെ
മൂവന്തികളിൽ കിന്നാരം ചൊല്ലാതേ

സുഖങ്ങളിൽ പങ്കില്ലാതെ
മനസ്സിലെ തീയൊന്നൂതി
ഉഷസ്സിൻ തീരം കണ്ടവളേ
ഒരുക്കുന്നതെല്ലാം നുണഞ്ഞൊന്നു കാണാൻ
നിറച്ചു നീ വിളമ്പിയോ ഇലത്തളിരിൽ
കരിചേരും നാളം നീയല്ലേ
ഇടനെഞ്ചം താനേ നീറുന്നോ

ചിലങ്കയിൽ മുത്തില്ലാതെ
ചുരത്തുവാൻ തേനില്ലാതെ
ഇരുട്ടിൻ മാറിൽ വീണവളേ
കൊതിക്കുന്നതെല്ലാം കനൽചൂടിലെന്നും
വരണ്ടുവോ കരിഞ്ഞുവോ ഇണയ്ക്കരികിൽ
മിഴിനീരിൻ കുമ്പിൾ നീയല്ലേ
കരയാനൊ ജന്മം പോരെന്നോ


ചിത്രം: വെറുതേ ഒരു ഭാര്യ
വർഷം: 2008
പാടിയത്‌: ഉണ്ണി മേനോൻ [മാളവിക]
സംഗീതം: ശ്യാം ധർമ്മൻ
രചന: വയലാർ ശരത്ചന്ദ്ര വർമ്മ

ഒംകാരം ശംഖിൽ ചേരുമ്പോൾ
ഈറൻ മാറുന്ന വെൺമലരേ
ഓരോരോ നാളും മിന്നുമ്പോൾ
താനേ നീറുന്ന പെൺമലരേ
ആരാരും കാണാതെങ്ങോ പൂക്കുന്നു നീ
തൂമഞ്ഞിൻ കണ്ണീരെന്തേ വാർക്കുന്നു നീ
നോവിന്റെ സിന്ദൂരം ചൂടുന്നപൂവേ

തന്നെതാനേ എന്നെന്നും
നേദിക്കുന്നോ നീ നിന്നേ
പൈതൽ പുന്നാരം ചൊല്ലുംനേരം
മാരൻ കൈനീട്ടും നേരം
അഴലിന്റെ തോഴിയെന്നാലും
അഴകുള്ള ജീവിതം മാത്രം
കണികാണുന്നില്ലേ നീ തനിയേ
മിഴിതോരാതെന്നും നീ വെറുതേ
ആദിത്യൻ ദൂരേ തേരേറും മുമ്പേ
കാലത്തേ തന്നേ നീയൊ മെല്ലെ വാടുന്നില്ലേ

ഇല്ലത്തമ്മേ നിൻമുന്നിൽ
വെള്ളിക്കിണ്ണം തുള്ളുമ്പോൾ
നെഞ്ചിൽ തീയാളുന്നില്ലേ കൂടേ
പൊള്ളും മൗനത്തിൻ മീതേ
ഉയിരിന്റെ പുണ്യമെന്നാലും
ഉരുകുന്ന വെണ്ണനീയല്ലേ
പകലെങ്ങോ വിണ്ണിൽ പോയ്‌മറയേ
ഇരുളെന്നും കണ്ണിൽ വന്നണയേ
കൈയെത്തും ദൂരേ തേനുണ്ടെന്നാലും
ജന്മത്തിൻ ചുണ്ടിൽ ഉപ്പിൻ കയ്പോ കൂടുന്നില്ലേ


ചിത്രം: വെറുതേ ഒരു ഭാര്യ
വർഷം: 2008
പാടിയത്‌: സൗമ്യ, ഫ്രാങ്കോ
സംഗീതം: ശ്യാം ധർമ്മൻ
രചന: വയലാർ ശരത്ചന്ദ്ര വർമ്മ

ചിങ്ങപൈങ്കിളി കൂടാൻ വാ
കളവാണി പൈതലേ പാടാൻ വാ
പുതുസൂര്യ ശോഭയോ കളഭമായ്‌ പൂന്തളിരിൽ
പാടാമല്ലേ ഏതോ കാട്ടിൽ മെല്ലേ
ഊഞ്ഞാലാടുന്നില്ലേ താളംതുള്ളുന്നില്ലേ
അഴകുള്ളതുമ്പിയുടെ മോഹന സ്വരമഴയിൽ
നാ നാ നാ തെയ്‌തെയ്‌ തോ ഓ ഓഹ്‌ ഓാ

മുറ്റത്തെങ്ങും തത്തിതത്തി ചുറ്റും മാടത്തേ
മുൻകോപത്തിൽ അത്തുംകൊത്തി കൊണ്ടേപോകാതേ
ആലിൻ കൊമ്പിൽ പാടണ പൂങ്കുയിലേ
മാരിതെന്നൽ മൂടണ മാമയിലേ
ഒന്നിച്ചാടിവരാനൊരു വേളയിതാ
തങ്കചേലണിയാനൊരു വേദിയിതാ

കണ്മുനയാൽ കഥയെഴുതാൻ
കണ്ണാടിനോക്കുന്ന സൗന്ദര്യമേ
പുഞ്ചിരിയാൽ ഇളമനസ്സിൽ
പഞ്ചാരതൂകുന്ന പൊന്നോമലേ
പറക്കാനോ കൊതിയില്ലേ
കൊതിക്കാനോ സുഖമല്ലേ
പൊന്നോണത്തിൻ മാനത്തെങ്ങും കളമെഴുതാൻ
നീലപ്പൊന്മാനാകാം ആകാശത്തിൽ പറന്നുയരാം
ഒന്നിചോണനിലാവിനു കമ്മലിടാം
നാണിക്കുന്ന കിനാവിനൊരു ഉമ്മതരാം

ഏലേലേലോ എൻഉയിരും നീ താനാ
ഏലേലേലോ എൻശ്വാസം നീ താനാ

തേൻകനിയാൽ കുളിരണിയാൻ
നെഞ്ചോടു ചേരുന്ന സംഗീതമേ
തേൻമൊഴിയാൽ കളിപറയാൻ
കാതോടു ചേരുന്ന കുഞ്ഞോമലേ
മനസ്സോരോ മലരലേ
ഇറുപ്പിന്നും തരുകില്ലേ
ഒന്നീച്ചീടാൻ ഒറ്റയ്ക്കോരോ നുണപറയാൻ
എന്നും സമ്മാനങ്ങൾതന്നീടാനോ അരികിൽ വരാം
നെഞ്ചിൽ ആയിരമായിരം മാലയിടാൻ
നല്ലൊരു ഓർമ്മയുമായിനി കൂടണയാം

Wednesday, October 08, 2008

ഗാന്ധി നഗർ 2nd സ്റ്റ്രീറ്റ്‌


ചിത്രം: ഗാന്ധി നഗർ 2nd സ്റ്റ്രീറ്റ്‌
വർഷം: 1986
പാടിയത്‌: ഉണ്ണി മേനോൻ
സംഗീതം: ശ്യാം
രചന: ബിച്ചു തിരുമല

ഓർമ്മയിൽ ഒരു ശിശിരം
ഓമനിക്കാൻ ഒരു ശിശിരം
ഇലവിരൽ തുമ്പുകളിൽ ഇളംമഞ്ഞുതിരും
തളിർമര ചില്ലകളിൽ
തഴുകിവരും തെന്നലിനും
കഥപറയാനൊരു ശിശിരം

കുടമണി വിതറും പുലരികളിൽ
കൂടണയും സന്ധ്യകളിൽ
ഒരേ ചിറകിൽ ഒരേ കനവിൽ
കുളിരും തളിരും ലഹരികളും
പങ്കിടുവാൻ മോഹമെഴും
ഇണകുരുവികളുടെ ശിശിരം

മതികലയെഴുതും കവിതകളിൽ
രാക്കുയിലിൻ ഗാഥകളിൽ
ഒരേ ശ്രുതിയായ്‌ ഒരേ ലയമായ്‌
മിഴിയും മൊഴിയും യൗവ്വനവും
കതിരണിയാൻ ദാഹമെഴും
യുവമനസ്സുകളുടെ ശിശിരം


Thursday, October 02, 2008

റാംജി റാവു സ്പീക്കിംഗ്


ചിത്രം: റാംജി റാവു സ്പീക്കിംഗ്‌
വർഷം: 1989
സംഗീതം: എസ്‌.ബാലകൃഷ്ണൻ
രചന: ബിച്ചു തിരുമല
പാടിയത്‌: കെ.എസ്‌ ചിത്ര, എം.ജി ശ്രീകുമാർ, ഉണ്ണി മേനോൻ

ഒരായിരം കിനാക്കളാൽ കുരുന്നുകൂട്‌ മേഞ്ഞിരുന്നു മോഹം
കൊളുത്തിയും കെടുത്തിയും പ്രതീക്ഷകൾ വിളക്കുവെച്ചു മോഹം
എത്ര എത്ര കാതം അപ്പുറത്തു നിന്നും
എത്തി നീ ഇപ്പോഴും ദു:ഖ സത്യമേ

മുനിയുടെ ശാപം കവിതകളായി
കിളിയുടെ നിണംവീണ നിബിണങ്ങളിൽ
ഇണയുടെ വിരഹം കവിയുടെ ഹൃദയം
മൊഴികൾ ആകിയതു കവിതയായ്‌ ഒഴുകി
കനിവൂറും മനസ്സേ
നിനക്കു നിറയേ വന്ദനം

സ്വർഗ്ഗമന്ദിരം പണിഞ്ഞു സ്വപ്നഭൂമിയിൽ
കാലം എന്റെ കൈകളിൽ വിലങ്ങിടുമ്പോഴും
കൊച്ചു കൊച്ചു മോഹം മച്ചകത്തിൽ ഇന്നും
രാരീരം പാടുവാൻ കാതോർത്തു നിൽപ്പൂ

തപ്പ്‌താളം തകിലുമേളം ഖൽബിന്റെ പന്തലിൽ
ഗെസ്സു കെട്ടണ ഗസ്സലുപാടണ കല്യാണപ്പന്തലിൽ! ആ കല്യാണപ്പന്തലിൽ!
തരിവള കയ്യിൽ സരിഗമ പാടി
കരിമിഴി ഇണയിൽ സുറുമയും എഴുതി
തടവറയിൽ കടക്കും മുമ്പേ
മയക്കം എന്തേ മാരിക്കൊളുന്തേ
കതകുകൾ ചാരി കളിചിരി ഏറി
പുതുമകൾ പാറാതെ പുളകവും ഇളകി
കുറുമ്പു മുല്ലേ കുളിരു മെല്ലെ
മധുരം അല്ലേ മഥനക്കിളിയേ



ചിത്രം: റാംജി റാവു സ്പീക്കിംഗ്‌
വർഷം: 1989
സംഗീതം: എസ്‌.ബാലകൃഷ്ണൻ
രചന: ബിച്ചു തിരുമല
പാടിയത്‌: കെ.എസ്‌ ചിത്ര, എം.ജി ശ്രീകുമാർ

കണ്ണീർ കായലിലേതോ കടലാസ്സിന്റെ തോണി
അലയും കാറ്റിൽ ഉലയും രണ്ടു കരയും ദൂരെ ദൂരെ
മനസ്സിലെ ഭാരം പങ്കുവെയ്ക്കുവാൻ
കൂടെ ഇല്ലൊരാളും കൂട്ടിനു വേറെ

ഇരുട്ടിൽ അങ്ങേതൊ കോണിൽ നാലഞ്ചു നക്ഷത്രങ്ങൾ
കാവൽ വിളക്കെന്നോണം കാണാം എന്നാലും
കറുപ്പെഴും മേഘക്കീഴിൽ വീഴുന്ന മിന്നൽ ചാലിൽ
രാവിന്റെ ശാപം തെല്ലും തീരില്ലെന്നാലും
തിരക്കയ്യിൽ ആടി തീരങ്ങൾ തേടി
നിശയറിയാതെ കാതോർത്തു നിൽക്കു
കടൽ പക്ഷി പാടും പാട്ടൊന്നു കേൾക്കാം

ചുഴത്തിരക്കുള്ളിൽ ചുറ്റും ജീവന്റെ ആശനാളം
കാറ്റിന്റെ കൈകൾ കെട്ടും യാമങ്ങൾ മാത്രം
വിളമ്പുവാൻ ഇല്ലെന്നാലും നോവിന്റെ മൺപാത്രങ്ങൾ
ദാഹിച്ച നീരിന്നൂഴം തേടുന്നു വീണ്ടും
വിളിപ്പാടു ചാരേ വീശുന്ന ശീലിൽ
കിഴക്കിന്റെ ചുണ്ടിൽ പൂശുന്ന ശീലിൽ
അടുക്കുന്നു തീരം ഇനിയില്ല ദൂരം

Labels

1964 (2) 1965 (3) 1967 (1) 1968 (1) 1969 (1) 1970 (2) 1971 (1) 1972 (1) 1973 (1) 1975 (1) 1976 (3) 1984 (1) 1985 (1) 1986 (2) 1987 (4) 1988 (3) 1989 (6) 1990 (4) 1991 (4) 1992 (5) 1993 (8) 1994 (5) 1995 (6) 1996 (4) 1997 (7) 1998 (11) 1999 (5) 2000 (5) 2001 (5) 2002 (1) 2003 (6) 2004 (7) 2005 (9) 2006 (7) 2007 (10) 2008 (21) 2009 (6) 2010 (1) A Anantha Padmanabhan [Anand] (1) A K Lohithadas (1) A T Abu (1) A T Ummer (1) A Vincent (2) Afzal (3) Alex Paul (6) Alphonse Joseph (1) Amal (1) Anand (1) Anil Babu (1) Anil Panachooran (5) Anitha (2) Aparna Rajeev (1) Asha Menon (1) Asha Ramesh (1) Beeyar Prasad (1) Berny Ignatius (4) Bharathan (1) Bhavana Radhakrishnan (1) Bichu Thirumala (6) Bijipal (1) Biju Narayanan (6) Bipin Prabhakar (1) Blessy (1) Bombay Ravi (2) C O Anto (1) Chandrashekhar (1) Chinmayee (1) Cicily (3) Deepak Dev (4) Deepu (1) Dennis Joseph (2) Devanand (1) Dr.P Ramesh (1) East Coast Vijayan (2) Fazil (3) Franko (4) G Devarajan (9) G Venugopal (8) Gayathri (1) Gireesh Puthencheri (35) Goerge Peter (1) Gomathy (1) Gopisunder (1) Hari Haran (4) Haridas Keshavan (1) Hariharan (1) Harini (1) I S Kundoor (1) Ilayaraja (7) Jassie Gift (4) Jayaraj (2) Job (1) Jofy Tharakan (1) Johnson (16) Joshy (3) Jyotsna (5) K G George (1) K J Yesudas (96) K P Brahmanandan (1) K S Chithra (59) K S Sethumadhavan (2) Kaithapram (42) Kaithapram Viswanath (1) Kalyani Menon (1) Kamal (9) Kanesh Punoor (1) Karthik (3) Kavalam Sreekumar (1) Kochin Haneefa (1) Konniyoor Bhas (1) Krishnachandran (1) Lal Jose (6) Latha Krishnan (1) Lathika (1) Liji Francis (1) M A Nishad (1) M B Sreenivasan (1) M D Ashok (1) M G Radhakrishnan (8) M G Sreekumar (31) M Jayachandran (18) M K Arjunan (1) M Krishnan Nair (2) M Kunchako (1) M Madhusoodhanan Nair (1) M Padmakumar (1) M S Baburaj (2) M S Viswanadhan (1) Madhu Balakrishnan (7) Malavika (1) Malayalam Album Song Lyrics (5) Malayalam Song Lyrics (167) Manjari (2) Manju (1) Mano (1) Mejo Joseph (1) Minmini (2) Mithin Ramakrishnan (1) Mohan Lal (2) Mohan Sithara (9) Mrudula (1) Naadhirsha (1) Nadesh Shankar (1) Nemam Pushparaj (1) Nepolean (1) Nishad (1) Noushad (1) O N V Kuruppu (13) Ouseppachan (14) P B Sreenivas (1) P Bhaskaran (5) P G Vishwambaran (1) P Jayachandran (9) P Leela (2) P N Menon (2) P Susheela (1) Padmakumar (1) Perumbavoor G Raveendranath (2) Pooja Rajesh (1) Poovachal Khader (1) Prabha Varma (1) Pradeep Babu (2) Prakash (1) Prameela (1) Priyadarshan (7) R Sarath (1) R Somashekharan (1) Radhika Thilak (2) Rafeeque Ahmad (3) Rafi Mecartin (2) Raghunath Seth (1) Rahul Raj (2) Rajalakshmi (1) Rajasenan (2) Rajeev Aanchal (1) Rajeev Alunkal (1) Ramesh Babu (2) Ranjith (2) Raveendran (4) Reju Joseph (2) Rimi Tomy (4) Roopa (1) Roshan Andrews (1) S Balakrishnan (2) S P Balasubramaniam (1) S P Venkitesh (6) S Rameshan Nair (5) Saajan Palluruthi (1) Sachidanandhan Puzhangara (2) Sangeeth Sivan (1) Santhosh Kesav (2) Santhosh Varma (1) Sarath (4) Sasi Shankar (1) Sathyan Anthikkad (15) Shabnam (2) Shafi (2) Shankar Mahadevan (4) Shibu Chakravarthy (3) Shreya Ghosal (1) Shwetha (10) Shyaam (3) Shyam Dharman (2) Sibi Malayil (9) Siddique (1) Sindhu Premkumar (1) Sohan Lal (1) Soniya (1) Sowmya (1) Sreekumaran Thambi (5) Sreemoola Nagaram Vijayan (1) Sreenivas (1) Sreevalsan J Menon (1) Sriprakash (1) Sruthi Raj (1) Sudeep Kumar (6) Sudha Ranjith (1) Sujatha (26) Sundara Rajan (1) Sunitha Sarathy (1) Suresh Peters (1) Swarnalatha (1) Teenu Tellence (1) Thirunelloor Karunakaran (1) Thulasidas (1) Tinu Antony (1) Unni Menon (6) V Dakshinamoorthy (3) V G Muralikrishnan (1) V M Vinu (2) Vayalar (9) Vayalar Sarathchandra Varma (12) Venu (1) Vidhu Prathap (2) Vidyadharan (2) Vidyasagar (17) Vijay Yesudas (8) Vineeth Sreenivasan (16) Vipin Xavier (1) Yusuf Ali Kecheri (8)