Showing posts with label Sreekumaran Thambi. Show all posts
Showing posts with label Sreekumaran Thambi. Show all posts
Sunday, February 08, 2009
C I D നസീർ [2]
ചിത്രം: C I D നസീർ
സംവിധാനം: വേണു
വർഷം: 1971
രചന: ശ്രീകുമാരൻ തമ്പി
സംഗീതം: എം.കെ അർജ്ജുനൻ
പാടിയത്: പി.ജയചന്ദ്രൻ
നിൻമണിയറയിലെ നിർമ്മല ശയ്യയിലെ
നീലനീരാളമായ് ഞാൻ മാറിയെങ്കിൽ
ചന്ദനമണമൂറും നിൻ ദേഹമലർവല്ലി
എന്നുമെൻ വിരിമാറിൽ പടരുമല്ലോ
പുണ്യവതീ നിന്റെ പൂങ്കാവനത്തിൽ ഒരു
പുഷ്പശലഭമായ് ഞാൻ പറന്നുവെങ്കിൽ
ശൃംഗാരമധുവൂറും നിൻരാഗപാനപാത്രം
എന്നുമെന്നധരത്തോടടുക്കുമല്ലോ
ഇന്ദുവദനേ നിന്റെ നീരാട്ടുകടവിലെ
ഇന്ദീവരങ്ങളായ് ഞാൻ വിടർന്നുവെങ്കിൽ
ഇന്ദ്രനീലാഭതൂകും നിൻമലർമിഴിയുമായ്
സുന്ദരിയങ്ങനെ ഞാനിണങ്ങുമല്ലോ
Click Here To View The Song "Nin Maniyarayile"
ചിത്രം: C I D നസീർ
സംവിധാനം: വേണു
വർഷം: 1971
രചന: ശ്രീകുമാരൻ തമ്പി
സംഗീതം: എം.കെ അർജ്ജുനൻ
പാടിയത്: കെ.പി ബ്രഹ്മാനന്ദൻ
നീലനീശീഥിനീ നിൻമണിമേടയിൽ
നിദ്രാവിഹീനയായ് നിന്നു
നിൻ മലർവാടിയിൽ നീറുമൊരോർമ്മപോൽ
നിർമ്മലേ ഞാൻ കാത്തുനിന്നൂ
നിന്നൂ നിന്നൂ ഞാൻ കാത്തുനിന്നൂ
ജാലകവാതിലിൻ വെള്ളിക്കൊളുത്തുകൾ
താളത്തിൽ കാറ്റിൽ കിലുങ്ങി
വാതിൽ തുറക്കുമെന്നോർത്തു വിടർന്നിതെൻ
വാസന്ത സ്വപ്നദളങ്ങൾ
വാസന്ത സ്വപ്നദളങ്ങൾ
തേനൂറും ചന്ദ്രിക തേങ്ങുന്നപൂവിന്റെ
വേദനകാണാതെ മാഞ്ഞു
തേടിതളരും മിഴികളുമായ് ഞാൻ
ദേവിയെ കാണുവാൻ നിന്നൂ
Click Here To View The Song "Neela Nisheedhini"
Wednesday, February 04, 2009
പാടുന്ന പുഴ [1]
ചിത്രം: പാടുന്ന പുഴ
സംവിധാനം: എം.കൃഷ്ണൻ നായർ
വർഷം: 1968
രചന: ശ്രീകുമാരൻ തമ്പി
സംഗീതം: വി.ദക്ഷിണാമൂർത്തി
പാടിയത്: കെ.ജെ യേശുദാസ്
ഹൃദയസരസ്സിലേ പ്രണയപുഷ്പമേ
ഇനിയും നിൻ കഥ പറയൂ
അർദ്ധനിമീലിത മിഴികളിലൂറും
അശ്രുബിന്ദുവെൻ സ്വപ്നബിന്ദുവോ
ഹൃദയസരസ്സിലേ പ്രണയപുഷ്പമേ
ഇനിയും നിൻ കഥ പറയൂ നീ പറയൂ
എഴുതാൻ വെകിയ ചിത്രകഥയിലേ
ഏഴഴകുള്ളൊരു നായിക നീ
എന്നനുരാഗ തപോവനസീമയിൽ
ഇന്നലെ വന്ന തപസ്വിനി നീ
ഹൃദയസരസ്സിലേ പ്രണയപുഷ്പമേ
ഇനിയും നിൻ കഥ പറയൂ നീ പറയൂ
എത്ര സന്ധ്യകൾ ചാലിച്ചു ചാർത്തീ
ഇത്രയും അരുണിമ നിൻ കവിളിൽ
എത്ര സമുദ്ര ഋതന്തം ചാർത്തീ
ഇത്രയും നീലിമ നിന്റെ കണ്ണിൽ
ഹൃദയസരസ്സിലേ പ്രണയപുഷ്പമേ
ഇനിയും നിൻ കഥ പറയൂ നീ പറയൂ
Click Here To View The Song "Hridaya Sarassile"
Thursday, November 06, 2008
തൂവാനത്തുമ്പികൾ
ചിത്രം: തൂവാനത്തുമ്പികൾ
വർഷം: 1987
രചന: ശ്രീകുമാരൻ തമ്പി
സംഗീതം: പെരുമ്പാവൂർ ജി രവീന്ദ്രനാഥ്
പാടിയത്: കെ.എസ് ചിത്ര, ജി.വേണുഗോപാൽ
ഒന്നാം രാഗം പാടി ഒന്നിനെ മാത്രം തേടി
വന്നുവല്ലൊ ഇന്നലെ നീ വടക്കുംനാഥന്റെ മുമ്പിൽ
പാടുവതും രാഗം നീ തേടുവതും രാഗമായ്
ദേവനുമനുരാഗിയാം അമ്പലപ്രാവേ
ഈ പ്രദക്ഷിണവീഥികൾ ഇടറിവിണ്ട പാതകൾ
എന്നും ഹൃദയസംഗമത്തിൻ ശീവേലികൾ തൊഴുതു
കണ്ണുകളാലർച്ചന മൗനങ്ങളാൽ കീർത്തനം
എല്ലാമെല്ലാമറിയുന്നീ ഗോപുരവാതിൽ
നിന്റെ നീലരജനികൾ നിദ്രയോടുമിടയവെ
ഉള്ളിലുള്ള കോവിലിലെ നടതുറന്നു കിടന്നു
അന്നുകണ്ട നീയാരോ ഇന്നുകണ്ട നീയാരോ
എല്ലാമെല്ലാം കാലത്തിൻ ഇന്ദ്രജാലങ്ങൾ
ചിത്രം: തൂവാനത്തുമ്പികൾ
വർഷം: 1987
രചന: ശ്രീകുമാരൻ തമ്പി
സംഗീതം: പെരുമ്പാവൂർ ജി രവീന്ദ്രനാഥ്
പാടിയത്: കെ.ജെ യേശുദാസ്
മേഘം പൂത്തുതുടങ്ങി മോഹം പെയ്തുതുടങ്ങി
മേദിനി കേട്ടു നെഞ്ചിൽ പുതിയൊരു താളം
ആരാരെ ആദ്യമുണർത്തി ആരാരുടെ നോവുപകർത്തി
ആരാരുടെ ചിറകിലൊതുങ്ങി അറിയില്ലല്ലോ അറിയില്ലല്ലോ
അറിയില്ലല്ലോ..
എരിവേനൽ ചൂടിന്റെ കഥയാകെ മറന്നു
ഒരു ധന്യബിന്ദുവിൽ കാലമലിഞ്ഞു
പുതുമണ്ണിൻ സ്വപ്നം പുൽകോടികളായുണരും
അവ പിന്നെ പൂക്കളങ്ങളാകും
വളർന്നേറും വനമാകും വളർന്നേറും വനമാകും
അലകടൽ തിരവർഷമദം കൊണ്ടു വളർന്നു
അടിത്തട്ടിൽ പവിഴങ്ങൾ വിങ്ങിവിളഞ്ഞു
പരിരംഭണത്തിന്റെ രതിഭാവമെന്നും
പകരുമീ സാഗരത്തിൻ ഗാനം
നിത്യഗാനം മർത്യദാഹം നിത്യഗാനം മർത്യദാഹം
Click Here To View The Song "Onnam Ragam Paadi"
Click Here To View The Song "Megham Poothu Thudangi"
Thursday, October 02, 2008
ഹൃദയം ഒരു ക്ഷേത്രം
ചിത്രം: ഹൃദയം ഒരു ക്ഷേത്രം
വർഷം: 1976
സംഗീതം: ജി.ദേവരാജൻ
രചന: ശ്രീകുമാരൻ തമ്പി
പാടിയത്: കെ.ജെ യേശുദാസ്
മംഗളം നേരുന്നു ഞാൻ മനസ്വിനി
മംഗളം നേരുന്നു ഞാൻ
അലിഞ്ഞു ചേർന്നതിൻ ശേഷമെൻ ജീവനെ
പിരിഞ്ഞു പോയ് നീ എങ്കിലും ഇന്നും
മംഗളം നേരുന്നു ഞാൻ
എവിടെയാണെങ്കിലും നിന്റെ സങ്കൽപ്പങ്ങൾ
ഏഴു വർണ്ണങ്ങളും വിടർത്തട്ടേ
എന്നുമാ ജീവിത പൊൻമണിവീണയിൽ
സുന്ദര സ്വരധാര ഉണരട്ടേ ഉണരട്ടേ
നിറയുമീ ദു:ഖത്തിൻ ചുടുനെടുവീർപ്പുകൾ
നിൻ മുന്നിൽ തെന്നലായ് ഒഴുകട്ടേ
ആ പുണ്യ ദാമ്പത്യ വർണ്ണവല്ലരിയിൽ
ആനന്ദമുകുളങ്ങൾ ജനിക്കട്ടേ ജനിക്കട്ടേ
ചിത്രം: ഹൃദയം ഒരു ക്ഷേത്രം
വർഷം: 1976
സംഗീതം: ജി.ദേവരാജൻ
രചന: ശ്രീകുമാരൻ തമ്പി
പാടിയത്: പി.മാധുരി
എന്തിനെന്നെ വിളിച്ചു വീണ്ടുമീ
മന്ത്രകോടിയുടുപ്പിച്ചു
കണ്ണുനീരിനാൽ തോരണം ചാർത്തുമീ
കതിർമണ്ഡപത്തിൽ നിന്നുരുകാനോ
പഞ്ചേന്ദ്രിയങ്ങൾ തൻ പഞ്ചരം വിട്ടു നീ
പ്രാണനാം പൈങ്കിളി പറക്കുമെന്നോ
എന്റെ ശ്രീകോവിലും എൻ പൂജാ ദീപവും
എന്നുമനാഥമായ് തീരുമെന്നാണൊ
കനവുകണ്ടൊ ദേവൻ കനവുകണ്ടോ
ഈശ്വരൻ വന്നു നിൻ കൈപ്പിടിച്ചാലുമെൻ
ശാശ്വത ധനം ഞാൻ കൈവിടുമോ
എന്റെയീ ജന്മമാം പൊന്മുത്തു നൽകി ഞാൻ
എൻ ജീവനാഥനെ തിരിച്ചെടുക്കും
കരയരുതേ ദേവൻ കരയരുതേ
Friday, September 07, 2007
അപ്പു [2]
ചിത്രം: അപ്പു
സംവിധാനം: ഡെന്നിസ് ജോസഫ്
വർഷം: 1990
രചന: ശ്രീകുമാരൻ തമ്പി
സംഗീതം: സുന്ദര രാജൻ
പാടിയത്: എം.ജി ശ്രീകുമാര്‍
കൂത്തമ്പലത്തില്‍ വച്ചോ
കുറുമൊഴിക്കുന്നില്‍ വച്ചോ
കുപ്പിവള ചിരിച്ചുടഞ്ഞു നിന്റെ
കുപ്പിവള ചിരിച്ചുടഞ്ഞു
കുളപ്പുരക്കല്ലില്‍ വച്ചോ
ഊട്ടുപ്പുരക്കുള്ളില്‍ വച്ചോ
അരമണി നാണം മറന്നു നിന്റെ
അരമണി നാണം മറന്നു
പൂമാലക്കാവിലെ പൂരവിളക്കുകള്‍ നിന്‍
പൂമുഖം കണ്ടു കൊതിച്ചു
പൊന്നെഴുത്താം ചേലയുടെ
ഞൊറികളില്‍ മുഖം ചായ്ച്ചു
പൊന്നെഴുത്താം ചേലയുടെ
ഞൊറികളില്‍ മുഖം ചായ്ച്ചു
തെന്നലെന്റെ നെഞ്ചം തകര്‍ത്തു വീണ്ടും
തെന്നലെന്റെ നെഞ്ചം തകര്‍ത്തു
ചേലൊത്തകൈകളാല്‍ ഓട്ടുകൈവട്ടകയില്‍
പായസം കൊണ്ടുവന്നപ്പോള്‍
നിന്റെ കളിചുംബനത്താല്‍
ഹൃദയത്തില്‍ സ്മൃതിപെയ്ത
നിന്റെ കളിചുംബനത്താല്‍
ഹൃദയത്തില്‍ സ്മൃതിപെയ്ത
പാല്‍മധുരം ചുണ്ടില്‍ കിനിഞ്ഞു ശ്രംഗാര
പാല്‍മധുരം ചുണ്ടില്‍ കിനിഞ്ഞു
Click Here To View The Song "Koothambalathil Vecho"
ചിത്രം: അപ്പു
സംവിധാനം: ഡെന്നിസ് ജോസഫ്
വർഷം: 1990
രചന: ശ്രീകുമാരൻ തമ്പി
സംഗീതം: സുന്ദര രാജൻ
പാടിയത്: എം.ജി ശ്രീകുമാര്‍
ഒരിക്കല്‍ നീ ചിരിച്ചാല്‍ എന്നോര്‍മ്മകളില്‍
തുളുമ്പും പൗര്‍ണമികള്‍ എന്നോമലാളെ
ഒരിക്കല്‍ നീ വിളിച്ചാല്‍ എന്നോര്‍മ്മകളില്‍
ഉതിരും ചുംബനങ്ങള്‍ എന്‍ പൊന്‍ കിനാവേ
എനിക്കും നിനക്കും ഒരു ലോകം
ഉള്ളിന്റെയുള്ളില്‍ നീതൊട്ടപുളകം
എഴുതിക്കഴിഞ്ഞമൊഴികള്‍
കാണാതെ ചൊല്ലും എന്നെന്നുമകലെ
ആയാലുമെന്റെ മിഴികള്‍
സ്വര്‍ഗ്ഗത്തില്‍ ഞാന്‍ പോയാലും എന്റെ നാടിന്‍ പൂക്കാലം
സ്വപ്നങ്ങള്‍ക്കു കൂട്ടാകും നിന്മുഖവുമതില്‍ പൂക്കും
എനിക്കും നിനക്കും ഒരു ലോകം
വെള്ളിപ്പളുങ്കു തുള്ളുന്ന നിന്റെ
കണ്ണില്‍ വിടര്‍ന്നഗാനം
തുള്ളിക്കളിക്കുമെന്നെന്നുമെന്റെ
ഉള്ളില്‍ തരംഗമായി
പൂകൊഴിയും വഴിവക്കില്‍ പൊന്മുകിലിന്‍ മുഖം നോക്കി
ഞാനിരിക്കും നീ പോയാല്‍ നാളുതൊട്ടു നാളെണ്ണി
എനിക്കും നിനക്കും ഒരു ലോകം
Click Here To View The Song "Orikkal Nee Chirichaal"
Subscribe to:
Posts (Atom)
Labels
1964
(2)
1965
(3)
1967
(1)
1968
(1)
1969
(1)
1970
(2)
1971
(1)
1972
(1)
1973
(1)
1975
(1)
1976
(3)
1984
(1)
1985
(1)
1986
(2)
1987
(4)
1988
(3)
1989
(6)
1990
(4)
1991
(4)
1992
(5)
1993
(8)
1994
(5)
1995
(6)
1996
(4)
1997
(7)
1998
(11)
1999
(5)
2000
(5)
2001
(5)
2002
(1)
2003
(6)
2004
(7)
2005
(9)
2006
(7)
2007
(10)
2008
(21)
2009
(6)
2010
(1)
A Anantha Padmanabhan [Anand]
(1)
A K Lohithadas
(1)
A T Abu
(1)
A T Ummer
(1)
A Vincent
(2)
Afzal
(3)
Alex Paul
(6)
Alphonse Joseph
(1)
Amal
(1)
Anand
(1)
Anil Babu
(1)
Anil Panachooran
(5)
Anitha
(2)
Aparna Rajeev
(1)
Asha Menon
(1)
Asha Ramesh
(1)
Beeyar Prasad
(1)
Berny Ignatius
(4)
Bharathan
(1)
Bhavana Radhakrishnan
(1)
Bichu Thirumala
(6)
Bijipal
(1)
Biju Narayanan
(6)
Bipin Prabhakar
(1)
Blessy
(1)
Bombay Ravi
(2)
C O Anto
(1)
Chandrashekhar
(1)
Chinmayee
(1)
Cicily
(3)
Deepak Dev
(4)
Deepu
(1)
Dennis Joseph
(2)
Devanand
(1)
Dr.P Ramesh
(1)
East Coast Vijayan
(2)
Fazil
(3)
Franko
(4)
G Devarajan
(9)
G Venugopal
(8)
Gayathri
(1)
Gireesh Puthencheri
(35)
Goerge Peter
(1)
Gomathy
(1)
Gopisunder
(1)
Hari Haran
(4)
Haridas Keshavan
(1)
Hariharan
(1)
Harini
(1)
I S Kundoor
(1)
Ilayaraja
(7)
Jassie Gift
(4)
Jayaraj
(2)
Job
(1)
Jofy Tharakan
(1)
Johnson
(16)
Joshy
(3)
Jyotsna
(5)
K G George
(1)
K J Yesudas
(96)
K P Brahmanandan
(1)
K S Chithra
(59)
K S Sethumadhavan
(2)
Kaithapram
(42)
Kaithapram Viswanath
(1)
Kalyani Menon
(1)
Kamal
(9)
Kanesh Punoor
(1)
Karthik
(3)
Kavalam Sreekumar
(1)
Kochin Haneefa
(1)
Konniyoor Bhas
(1)
Krishnachandran
(1)
Lal Jose
(6)
Latha Krishnan
(1)
Lathika
(1)
Liji Francis
(1)
M A Nishad
(1)
M B Sreenivasan
(1)
M D Ashok
(1)
M G Radhakrishnan
(8)
M G Sreekumar
(31)
M Jayachandran
(18)
M K Arjunan
(1)
M Krishnan Nair
(2)
M Kunchako
(1)
M Madhusoodhanan Nair
(1)
M Padmakumar
(1)
M S Baburaj
(2)
M S Viswanadhan
(1)
Madhu Balakrishnan
(7)
Malavika
(1)
Malayalam Album Song Lyrics
(5)
Malayalam Song Lyrics
(167)
Manjari
(2)
Manju
(1)
Mano
(1)
Mejo Joseph
(1)
Minmini
(2)
Mithin Ramakrishnan
(1)
Mohan Lal
(2)
Mohan Sithara
(9)
Mrudula
(1)
Naadhirsha
(1)
Nadesh Shankar
(1)
Nemam Pushparaj
(1)
Nepolean
(1)
Nishad
(1)
Noushad
(1)
O N V Kuruppu
(13)
Ouseppachan
(14)
P B Sreenivas
(1)
P Bhaskaran
(5)
P G Vishwambaran
(1)
P Jayachandran
(9)
P Leela
(2)
P N Menon
(2)
P Susheela
(1)
Padmakumar
(1)
Perumbavoor G Raveendranath
(2)
Pooja Rajesh
(1)
Poovachal Khader
(1)
Prabha Varma
(1)
Pradeep Babu
(2)
Prakash
(1)
Prameela
(1)
Priyadarshan
(7)
R Sarath
(1)
R Somashekharan
(1)
Radhika Thilak
(2)
Rafeeque Ahmad
(3)
Rafi Mecartin
(2)
Raghunath Seth
(1)
Rahul Raj
(2)
Rajalakshmi
(1)
Rajasenan
(2)
Rajeev Aanchal
(1)
Rajeev Alunkal
(1)
Ramesh Babu
(2)
Ranjith
(2)
Raveendran
(4)
Reju Joseph
(2)
Rimi Tomy
(4)
Roopa
(1)
Roshan Andrews
(1)
S Balakrishnan
(2)
S P Balasubramaniam
(1)
S P Venkitesh
(6)
S Rameshan Nair
(5)
Saajan Palluruthi
(1)
Sachidanandhan Puzhangara
(2)
Sangeeth Sivan
(1)
Santhosh Kesav
(2)
Santhosh Varma
(1)
Sarath
(4)
Sasi Shankar
(1)
Sathyan Anthikkad
(15)
Shabnam
(2)
Shafi
(2)
Shankar Mahadevan
(4)
Shibu Chakravarthy
(3)
Shreya Ghosal
(1)
Shwetha
(10)
Shyaam
(3)
Shyam Dharman
(2)
Sibi Malayil
(9)
Siddique
(1)
Sindhu Premkumar
(1)
Sohan Lal
(1)
Soniya
(1)
Sowmya
(1)
Sreekumaran Thambi
(5)
Sreemoola Nagaram Vijayan
(1)
Sreenivas
(1)
Sreevalsan J Menon
(1)
Sriprakash
(1)
Sruthi Raj
(1)
Sudeep Kumar
(6)
Sudha Ranjith
(1)
Sujatha
(26)
Sundara Rajan
(1)
Sunitha Sarathy
(1)
Suresh Peters
(1)
Swarnalatha
(1)
Teenu Tellence
(1)
Thirunelloor Karunakaran
(1)
Thulasidas
(1)
Tinu Antony
(1)
Unni Menon
(6)
V Dakshinamoorthy
(3)
V G Muralikrishnan
(1)
V M Vinu
(2)
Vayalar
(9)
Vayalar Sarathchandra Varma
(12)
Venu
(1)
Vidhu Prathap
(2)
Vidyadharan
(2)
Vidyasagar
(17)
Vijay Yesudas
(8)
Vineeth Sreenivasan
(16)
Vipin Xavier
(1)
Yusuf Ali Kecheri
(8)