Showing posts with label G Venugopal. Show all posts
Showing posts with label G Venugopal. Show all posts

Sunday, February 08, 2009

മഴവിൽക്കാവടി [3]


ചിത്രം: മഴവിൽക്കാവടി
സംവിധാനം: സത്യൻ അന്തിക്കാട്‌
വർഷം: 1989
രചന: കൈതപ്രം
സംഗീതം: ജോൺസൺ
പാടിയത്‌: സുജാത, ജി.വേണുഗോപാൽ

പള്ളിത്തേരുണ്ടോ ചതുരംഗക്കളമുണ്ടോ
ആമ്പൽക്കുളമുണ്ടോ തിരുതാളിക്കല്ലുണ്ടോ
താളത്തിൽ പൂപ്പട കൂട്ടാനായ്‌
കന്യകമാർ ആയിരമുണ്ടോ ഓ ഓ ഓ
എന്നോമലാളേ കൂടെ കണ്ടോ കണ്ടോ കണ്ടോ

കാടേറിപ്പോരും കിളിയേ പൂക്കൈത
കടവിലൊരാളെ കണ്ടോ നീ കണ്ടോ
താമ്പൂല താമ്പാളത്തിൽ കിളിവാലൻ വെറ്റിലയോടെ
വിരിമാറിൻ വടിവുംകാട്ടി മണവാളൻ ചമയും നേരം
നിന്നുള്ളിൽ പൂക്കാലം മെല്ലെയുണർന്നു
എന്നോടൊന്നുരിയാടാനവന്നിരകെ വരുമെന്നോ

തുളുനാടൻ കോലക്കുയിലേ പൊന്നൂഞ്ഞാൽ
പാട്ടുകളവിടെ കേട്ടോ നീ കേട്ടോ
നിറകതിരും തങ്കവിളക്കും അകതാരിൽ പത്തരമാറ്റും
മറിമാൻമിഴിയാളിൽ കണ്ടോ നിൻ മനമൊന്നുരുകിപോയോ
നിന്നുള്ളിൽ വാസന്തം പാടിയുണർന്നു
എന്നിൽ വീണലിയാനായവളെൻ നിനവിൽ വരുമെന്നോ

Click Here To View The Song "Pallitherundo"
ചിത്രം: മഴവിൽക്കാവടി
സംവിധാനം: സത്യൻ അന്തിക്കാട്‌
വർഷം: 1989
രചന: കൈതപ്രം
സംഗീതം: ജോൺസൺ
പാടിയത്‌: ജി.വേണുഗോപാൽ

മൈനാകപൊന്മുടിയിൽ പൊന്നുരുകി തൂവിപോയ്‌
വിഷുക്കണിക്കൊന്നപോലും താലിപ്പൊൻപ്പൂവണിഞ്ഞു
തൂമഞ്ഞും പൊൻമുത്തായ്‌ പൂവെല്ലാം പൊൻപണമായ്‌

ആതിരാപ്പെണ്ണാളിൻ മണിവീണതന്തികളിൽ
മോഹത്തിൻ നീലാംബരികൾ തെളിയുന്നു മായുന്നു
ദശപുഷ്പം ചൂടുമ്പോൾ മനമുണരും കളമൊഴിതൻ
കരളിൽ കുളിരലയിൽ ഇന്നാക്കയ്യിൽ ഈ കയ്യിൽ
ആടുന്നു കൈവളകൾ

ചേങ്ങില താളത്തിൽ പൊന്നമ്പലമുണരുമ്പോൾ
പാടാൻ മറന്നുറങ്ങും പൈങ്കിളിയും പാടിപ്പോയ്‌
പൂവേപ്പൊലി പാടുന്നു പൂങ്കുയിലും മാളോരും
കരയിൽ മറുകരയിൽ ഇന്നാക്കൊമ്പിൽ ഈ കൊമ്പിൽ
ആടുന്നു പൂന്തളിരും

Click Here To View The Song "Mainaka Ponmudiyil"
ചിത്രം: മഴവിൽക്കാവടി
സംവിധാനം: സത്യൻ അന്തിക്കാട്‌
വർഷം: 1989
രചന: കൈതപ്രം
സംഗീതം: ജോൺസൺ
പാടിയത്‌: കെ.എസ്‌ ചിത്ര

തങ്കത്തോണി തെൻമലയോരം കണ്ടേ
പാലക്കൊമ്പിൽ പാൽകാവടിയും കണ്ടേ
കന്നിയിലക്കുമ്പിളിൽ മുള്ളില്ലാപ്പൂവുണ്ടേ
ഇടനെഞ്ചിൽ തുടിയുണ്ടേ തുടികൊട്ടും പാട്ടുണ്ടേ
കരകാട്ടം കാണാൻ എന്നത്താനുണ്ടേ

തിനകൊയ്യാപ്പാടത്ത്‌ കതിരാടും നേരം
ഏലേലം പുഴയോരം മാനോടും നേരം
നെയ്യാമ്പൽ പൂന്തണ്ടിൽ തിരയാടും നേരം
മൂളിപോയ്‌ കാറ്റും ഞാനും ഓ ഓ ഓ

പൂമാലക്കാവിൽ തിറയാടും നേരം
പഴനിമല കോവിലിൽ മയിലാടും നേരം
ദീപങ്ങൾ തെളിയുമ്പോൾ എന്നുള്ളം പോലും
മേളത്തിൽ തുള്ളിപോയേ ഓ ഓ ഓ

Click Here To View The Song "Thanka Thoni"

Saturday, January 03, 2009

പകൽ [2]


ചിത്രം: പകൽ
സംവിധാനം: യെം.എ നിഷാദ്‌
വർഷം: 2006
രചന: ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം: എം.ജി രാധാകൃഷ്ണൻ
പാടിയത്‌: കെ.ജെ യേശുദാസ്‌ [അപർണ്ണ രാജീവ്‌]

ഇനിയുമെൻ പാട്ടിലേക്കിറ്റിറ്റുവീഴുന്ന
നിനവിന്റെ രാഗവും ദുഃഖം
ഇതൾവാടിവീഴുമെൻ മനസ്സിന്റെ
പൂവിലേക്കിടറിവീഴുന്നതും ദുഃഖം

പറയാതെ യാത്രപോയ്‌ മറയുന്ന പകലിന്റെ
ചിറകായ്‌ തളർന്നതും ദുഃഖം
ദുഃഖങ്ങളെല്ലാം മറക്കാൻ മനസ്സിന്‌
ശക്തിയേകുന്നതും ദുഃഖം

ഇടറാതെ ജീവന്റെ ഇടനാഴിയിൽ നിന്നും
തിരിയായെരിഞ്ഞതും ദു:ഖം
ജന്മങ്ങളെല്ലാം എനിക്കായ്‌ മരിക്കുവാൻ
ജാതകം തീർപ്പതും ദുഃഖം


ചിത്രം: പകൽ
സംവിധാനം: യെം.എ നിഷാദ്‌
വർഷം: 2006
രചന: ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം: എം.ജി രാധാകൃഷ്ണൻ
പാടിയത്‌: ജി.വേണുഗോപാൽ

എന്തിത്ര വൈകി നീ സന്ധ്യേ
മനസ്സിന്റെ ചന്ദ്രോദയത്തിന്നു സാക്ഷിയാവാൻ
തൂവലുപേക്ഷിച്ചു പറന്നുപോമെന്റെയീ
തൂമണിപ്രാവിനെ താലോലിക്കാൻ

ഒരു മൺവിളക്കായ്‌ ഞാൻ
എരിഞ്ഞടങ്ങുന്നൊരീ ഇരുളിന്റെ ഇടനാഴിയിൽ
വെറുതേ ഇരുന്നൊന്നു കരയുവാനറിയാതേ
കടലുപോൽ നിന്നു ഞാൻ തിരയടിക്കേ
നിന്നെ തപസ്സിരിക്കേ എല്ലാം മറന്നിരിക്കേ

ഒരു വെണ്ണിലാവായ്‌ നീ
മറഞ്ഞുപോവുന്നൊരീ മനസ്സിന്റെ ജാലകത്തിൽ
ഒരു വിരൽ മുട്ടുന്ന പ്രാർത്ഥനകേൾക്കുവാൻ
നിഴലുപോൽ മെല്ലേ ഞാൻ കാത്തിരിക്കേ
നിന്നെ കൊതിച്ചിരിക്കേ ജന്മം തുടിച്ചിരിക്കേ

Thursday, November 13, 2008

പൂക്കാലം വരവായി [1]


ചിത്രം: പൂക്കാലം വരവായി
വർഷം: 1991
രചന: കൈതപ്രം
സംഗീതം: ഔസേപ്പച്ചൻ
പാടിയത്‌: ജി.വേണുഗോപാൽ [കെ.എസ്‌ ചിത്ര]

ഏതോ വാർമുകിലിൻ കിനാവിലെ മുത്തായ്‌ നീവന്നു
ഓമലേ ജീവനിൽ അമൃതേകാനായ്‌ വീണ്ടും
എന്നിലേതോ ഓർമ്മകളായ്‌ നിലാവിൻ മുത്തേ നീവന്നു

നീയുലാവുമ്പോൾ സ്വർഗ്ഗം മണ്ണിലുണരുമ്പോൾ
മാഞ്ഞുപോയൊരു പൂത്താരം പോലും
കൈനിറഞ്ഞൊരു വാസന്തം പോലേ
തെളിയും എൻ ജന്മപുണ്യംപോൽ

നിന്നിളംചുണ്ടിൽ അണയും പൊന്മുളംകുഴലിൽ
ആർദ്രമാമൊരു ശ്രീരാഗം കേൾപ്പൂ
പദമണിഞ്ഞിടും മോഹങ്ങൾ പോലേ
അലിയും എൻ ജീവമന്ത്രം പോൽ

Click Here To View The Song "Etho Vaarmukilin

കളിക്കളം [2]


ചിത്രം: കളിക്കളം
വർഷം: 1990
രചന: കൈതപ്രം
സംഗീതം: ജോൺസൺ
പാടിയത്‌: ജി.വേണുഗോപാൽ

ആകാശഗോപുരം പൊന്മണിമേടയായ്‌
അഭിലാഷഗീതകം സാഗരമായ്‌
ഉദയരഥങ്ങൾതേടിവീണ്ടും മരതകരാഗസീമയിൽ
സ്വർണ്ണപറവപാടി നിറമേഘ ചോലയിൽ
വർണ്ണകൊടികളാടി തളിരോല കൈകളിൽ

തീരങ്ങൾക്കുദൂരേ വെണ്മുകിലുകൾക്കരികിലായ്‌
അണയുംതോറുമാർദ്രമാകുമൊരു താരകം
ഹിമജലകണം കൺകോണിലും ശുഭസൗരഭം അകതാരിലും
മെല്ലെതൂവി ലോലഭാവമാർന്ന നേരം

സ്വപ്നാരണ്യമാകേ കളമെഴുതുമീ തെന്നലിൽ
നിഴലാടുന്ന കപടകേളിയൊരു നാടകം
കൺനുകരുമീ പൂത്തിരളിനും കരനുകരുമീ പൊൻമണലിനും
അഭയം നൽകുമാർദ്ര ഭാവനാജാലം


ചിത്രം: കളിക്കളം
വർഷം: 1990
രചന: കൈതപ്രം
സംഗീതം: ജോൺസൺ
പാടിയത്‌: ജി.വേണുഗോപാൽ

പൂത്താലം വലംകയ്യിലേന്തി വാസന്തം
മധുമാരിയിൽ സുമരാജിയിൽ
കാറ്റിൻതൂവൽ തഴുകി കന്യാവനമിളകി

ആരോ തൂമൊഴിയേകി വെറും പാഴ്മുളംതണ്ടിനുപോലും
ഏതോ വിൺമനംതൂവി ഒരു പനിമഴതുള്ളിതൻ കാവ്യം
ഏതോ രാവിൻ ഓർമ്മപോലും സാന്ത്വനങ്ങളായി
കുളിരും മണ്ണിൽ കാണാറായ്‌ ഹേമരാഗകണങ്ങൾ

ഹൃദയസരോവരമാകേ പൊന്നരയന്നങ്ങൾ നീന്തി
നീരവതീരം നീളേ തളിരാലവട്ടങ്ങൾ വീശി
ഏതോ മായാസംഗമം സാന്ദ്രതാളമായി
ജന്മം തേടും ഭാവുകം രാഗമർമ്മരമായി

Click Here To View The Song "Aakashagopuram"

Thursday, November 06, 2008

തൂവാനത്തുമ്പികൾ


ചിത്രം: തൂവാനത്തുമ്പികൾ
വർഷം: 1987
രചന: ശ്രീകുമാരൻ തമ്പി
സംഗീതം: പെരുമ്പാവൂർ ജി രവീന്ദ്രനാഥ്‌
പാടിയത്‌: കെ.എസ്‌ ചിത്ര, ജി.വേണുഗോപാൽ

ഒന്നാം രാഗം പാടി ഒന്നിനെ മാത്രം തേടി
വന്നുവല്ലൊ ഇന്നലെ നീ വടക്കുംനാഥന്റെ മുമ്പിൽ
പാടുവതും രാഗം നീ തേടുവതും രാഗമായ്‌
ദേവനുമനുരാഗിയാം അമ്പലപ്രാവേ

ഈ പ്രദക്ഷിണവീഥികൾ ഇടറിവിണ്ട പാതകൾ
എന്നും ഹൃദയസംഗമത്തിൻ ശീവേലികൾ തൊഴുതു
കണ്ണുകളാലർച്ചന മൗനങ്ങളാൽ കീർത്തനം
എല്ലാമെല്ലാമറിയുന്നീ ഗോപുരവാതിൽ

നിന്റെ നീലരജനികൾ നിദ്രയോടുമിടയവെ
ഉള്ളിലുള്ള കോവിലിലെ നടതുറന്നു കിടന്നു
അന്നുകണ്ട നീയാരോ ഇന്നുകണ്ട നീയാരോ
എല്ലാമെല്ലാം കാലത്തിൻ ഇന്ദ്രജാലങ്ങൾ


ചിത്രം: തൂവാനത്തുമ്പികൾ
വർഷം: 1987
രചന: ശ്രീകുമാരൻ തമ്പി
സംഗീതം: പെരുമ്പാവൂർ ജി രവീന്ദ്രനാഥ്‌
പാടിയത്‌: കെ.ജെ യേശുദാസ്‌

മേഘം പൂത്തുതുടങ്ങി മോഹം പെയ്തുതുടങ്ങി
മേദിനി കേട്ടു നെഞ്ചിൽ പുതിയൊരു താളം
ആരാരെ ആദ്യമുണർത്തി ആരാരുടെ നോവുപകർത്തി
ആരാരുടെ ചിറകിലൊതുങ്ങി അറിയില്ലല്ലോ അറിയില്ലല്ലോ
അറിയില്ലല്ലോ..

എരിവേനൽ ചൂടിന്റെ കഥയാകെ മറന്നു
ഒരു ധന്യബിന്ദുവിൽ കാലമലിഞ്ഞു
പുതുമണ്ണിൻ സ്വപ്നം പുൽകോടികളായുണരും
അവ പിന്നെ പൂക്കളങ്ങളാകും
വളർന്നേറും വനമാകും വളർന്നേറും വനമാകും

അലകടൽ തിരവർഷമദം കൊണ്ടു വളർന്നു
അടിത്തട്ടിൽ പവിഴങ്ങൾ വിങ്ങിവിളഞ്ഞു
പരിരംഭണത്തിന്റെ രതിഭാവമെന്നും
പകരുമീ സാഗരത്തിൻ ഗാനം
നിത്യഗാനം മർത്യദാഹം നിത്യഗാനം മർത്യദാഹം

Click Here To View The Song "Onnam Ragam Paadi"
Click Here To View The Song "Megham Poothu Thudangi"

ഉള്ളം


ചിത്രം: ഉള്ളം
വർഷം: 2005
രചന: കൈതപ്രം
സംഗീതം: കൈതപ്രം വിശ്വനാഥ്‌
പാടിയത്‌: ജി.വേണുഗോപാൽ

ആടെടീ ആടാടെടീ ആലിലക്കിളിയേ
കാലിൽ ചിലമ്പുതുള്ളുന്ന താളത്തിൽ ആടെടിയേ
പാടിവാ തെന്നലേ ഓടിവാ തെന്നലേ
വാർമഴവില്ലിൻ ഊഞ്ഞാലുമായ്‌ വാ
കണ്ണനുറങ്ങാൻ കൊച്ചുകള്ളനുറങ്ങാൻ

ഇവനെൻ സ്നേഹം ഇവനെൻ ജീവൻ
ആയിരം ജന്മമായ്‌ ഞാൻ ചെയ്തപുണ്യം
ഇവനുറങ്ങുമ്പോൾ പഞ്ചമിതിങ്കൾ
ഇവനുണരുമ്പോൾ തുയിലുണരുമൊരു ഉണ്ണിസൂര്യൻ
പൂഞ്ചോലാടിവാ പൂങ്കനവേറിവാ
കണ്മണി കുഞ്ഞെ

എങ്ങിനെ പാടും എന്തിനി നൽകും
വാത്സല്യകൈകളിൽ ഞാനെന്തുനൽകും
എൻ ജന്മമാകേ നിനക്കുള്ളതല്ലേ
എന്റെ മനസ്സിൻ മച്ചകം വാഴുമെന്നുണ്ണിക്കണ്ണാ
ചാഞ്ചാടുണ്ണി ചരിഞ്ഞാടുണ്ണി
എന്നോമനയുണ്ണി

Saturday, November 01, 2008

നഗരം


ചിത്രം: നഗരം
വർഷം: 2008
പാടിയത്‌: കെ.എസ്‌ ചിത്ര [ജി.വേണുഗോപാൽ]
സംഗീതം: മോഹൻ സിത്താര
രചന: ആശ രമേഷ്‌

പറയുമോ മുകിലേ നിൻ
മനമുരുകും ഒരുകഥ പറയൂ
വിതുമ്പിയോ മനസ്സേ നീ
വിടപറയാൻ ഇന്നുതുടിക്കയാണോ
ഇരുൾ മൂടുന്നു ഓർമ്മകളിവിടെ
വഴിതേടുന്നു ഞാൻ അറിയാതേ
എവിടേ സാന്ത്വനം എവിടേ
എവിടേ സാന്ത്വനം

എരിയുന്ന രാവിൻ ചിതയിൽ നിന്നും
പുലരികളിവിടെ പിറക്കുന്നു
ഓ പുനർജ്ജനിതേടും നോവുകളുള്ളിൽ
പുതിയൊരു സൂര്യനെ വേൾക്കുന്നു
തണലുകൾ തേടും പഥികരുണ്ടിവിടെ
ഇന്നീ ഇന്നീ ഭൂവിൽ ഇവിടേ
ഇവിടേ ഈ ഭൂവിൽ

അലയുന്നു ഞാനീ വഴികൾ നീളേ
ഉദയം കാത്തൊരു സന്ധ്യയെപോൽ
ഓ ചേക്കേറാത്തൊരു കൂടുകളിവിടെ
രാപ്പാീകളോ കേഴുന്നു
ഇരുളുകൾ മൂടും ഓർമ്മകളിവിടെ
ഓരോ ഓരോ മനസ്സിൽ ഇനിയും
ഇനിയും ഈ മനസ്സിൽ

കോളേജ്‌ കുമാരൻ


ചിത്രം: കോളേജ്‌ കുമാരൻ
വർഷം: 2008
പാടിയത്‌: ജി.വേണുഗോപാൽ [ശ്വേത]
സംഗീതം: ഔസേപ്പച്ചൻ
രചന: ഷിബു ചക്രവർത്തി

കാണാകുയിലിൻ പാട്ടിന്ന്
കാതിൽകേൾക്കും നേരത്ത്‌
പൊന്നൂയലാടുന്നുണ്ടുള്ളിൽ
പോയ പൊന്നോണനാളും മാന്തോപ്പും
കാണാകൊമ്പിൽ മാങ്കൊമ്പിൽ
കുഴലൂതും കുയിലേ പൂങ്കുയിലേ
പൊന്നോണവെയിലു പരന്നിട്ടും
ഇന്നും എന്തെന്നേകാണാൻ വന്നീല

പിച്ചിപ്പൂവുകൾ തുന്നിചേർത്ത
പച്ചപ്പട്ടുപാവാടചുറ്റി
പൊട്ടിച്ചിരിമുത്തുകൾ വിതറി
എന്നെചുറ്റി നടന്നൊരുവൾ
ഉച്ചയ്ക്കിത്തിരി തണലും തേടി
ചുറ്റിനടന്നൊരിളം കാറ്റേ
ചക്കരമാവിൻ കൊമ്പുകുലുക്കാൻ
എന്തേ നീയിന്നെത്താത്തൂ
കത്തിച്ചുവച്ച വിളക്കേ
കർക്കിടകാറ്റിലണഞ്ഞൂ
മനസ്സിന്റെ മാന്തളിരിന്മേൽ
ഇന്നും ഒരുമിഴിനീർക്കണമുണ്ട്‌

അസ്തിതറയിലെ മന്ദാരങ്ങൾ
ഇന്നും പൂക്കൾ വിടർത്താറുണ്ട്‌
അസ്തമയം വന്നിട്ടിവിടെ
അന്തിതിരികൾ കൊളുത്താറുണ്ട്‌
അച്ഛന്റെ സ്നേഹത്തിന്റേ
കൈവിരൽ തുമ്പിൽ തൂങ്ങി
ബാല്യത്തിൻമുറ്റത്തിന്നും
ഞങ്ങൾ നടക്കാനിറങ്ങാറുണ്ട്‌

Labels

1964 (2) 1965 (3) 1967 (1) 1968 (1) 1969 (1) 1970 (2) 1971 (1) 1972 (1) 1973 (1) 1975 (1) 1976 (3) 1984 (1) 1985 (1) 1986 (2) 1987 (4) 1988 (3) 1989 (6) 1990 (4) 1991 (4) 1992 (5) 1993 (8) 1994 (5) 1995 (6) 1996 (4) 1997 (7) 1998 (11) 1999 (5) 2000 (5) 2001 (5) 2002 (1) 2003 (6) 2004 (7) 2005 (9) 2006 (7) 2007 (10) 2008 (21) 2009 (6) 2010 (1) A Anantha Padmanabhan [Anand] (1) A K Lohithadas (1) A T Abu (1) A T Ummer (1) A Vincent (2) Afzal (3) Alex Paul (6) Alphonse Joseph (1) Amal (1) Anand (1) Anil Babu (1) Anil Panachooran (5) Anitha (2) Aparna Rajeev (1) Asha Menon (1) Asha Ramesh (1) Beeyar Prasad (1) Berny Ignatius (4) Bharathan (1) Bhavana Radhakrishnan (1) Bichu Thirumala (6) Bijipal (1) Biju Narayanan (6) Bipin Prabhakar (1) Blessy (1) Bombay Ravi (2) C O Anto (1) Chandrashekhar (1) Chinmayee (1) Cicily (3) Deepak Dev (4) Deepu (1) Dennis Joseph (2) Devanand (1) Dr.P Ramesh (1) East Coast Vijayan (2) Fazil (3) Franko (4) G Devarajan (9) G Venugopal (8) Gayathri (1) Gireesh Puthencheri (35) Goerge Peter (1) Gomathy (1) Gopisunder (1) Hari Haran (4) Haridas Keshavan (1) Hariharan (1) Harini (1) I S Kundoor (1) Ilayaraja (7) Jassie Gift (4) Jayaraj (2) Job (1) Jofy Tharakan (1) Johnson (16) Joshy (3) Jyotsna (5) K G George (1) K J Yesudas (96) K P Brahmanandan (1) K S Chithra (59) K S Sethumadhavan (2) Kaithapram (42) Kaithapram Viswanath (1) Kalyani Menon (1) Kamal (9) Kanesh Punoor (1) Karthik (3) Kavalam Sreekumar (1) Kochin Haneefa (1) Konniyoor Bhas (1) Krishnachandran (1) Lal Jose (6) Latha Krishnan (1) Lathika (1) Liji Francis (1) M A Nishad (1) M B Sreenivasan (1) M D Ashok (1) M G Radhakrishnan (8) M G Sreekumar (31) M Jayachandran (18) M K Arjunan (1) M Krishnan Nair (2) M Kunchako (1) M Madhusoodhanan Nair (1) M Padmakumar (1) M S Baburaj (2) M S Viswanadhan (1) Madhu Balakrishnan (7) Malavika (1) Malayalam Album Song Lyrics (5) Malayalam Song Lyrics (167) Manjari (2) Manju (1) Mano (1) Mejo Joseph (1) Minmini (2) Mithin Ramakrishnan (1) Mohan Lal (2) Mohan Sithara (9) Mrudula (1) Naadhirsha (1) Nadesh Shankar (1) Nemam Pushparaj (1) Nepolean (1) Nishad (1) Noushad (1) O N V Kuruppu (13) Ouseppachan (14) P B Sreenivas (1) P Bhaskaran (5) P G Vishwambaran (1) P Jayachandran (9) P Leela (2) P N Menon (2) P Susheela (1) Padmakumar (1) Perumbavoor G Raveendranath (2) Pooja Rajesh (1) Poovachal Khader (1) Prabha Varma (1) Pradeep Babu (2) Prakash (1) Prameela (1) Priyadarshan (7) R Sarath (1) R Somashekharan (1) Radhika Thilak (2) Rafeeque Ahmad (3) Rafi Mecartin (2) Raghunath Seth (1) Rahul Raj (2) Rajalakshmi (1) Rajasenan (2) Rajeev Aanchal (1) Rajeev Alunkal (1) Ramesh Babu (2) Ranjith (2) Raveendran (4) Reju Joseph (2) Rimi Tomy (4) Roopa (1) Roshan Andrews (1) S Balakrishnan (2) S P Balasubramaniam (1) S P Venkitesh (6) S Rameshan Nair (5) Saajan Palluruthi (1) Sachidanandhan Puzhangara (2) Sangeeth Sivan (1) Santhosh Kesav (2) Santhosh Varma (1) Sarath (4) Sasi Shankar (1) Sathyan Anthikkad (15) Shabnam (2) Shafi (2) Shankar Mahadevan (4) Shibu Chakravarthy (3) Shreya Ghosal (1) Shwetha (10) Shyaam (3) Shyam Dharman (2) Sibi Malayil (9) Siddique (1) Sindhu Premkumar (1) Sohan Lal (1) Soniya (1) Sowmya (1) Sreekumaran Thambi (5) Sreemoola Nagaram Vijayan (1) Sreenivas (1) Sreevalsan J Menon (1) Sriprakash (1) Sruthi Raj (1) Sudeep Kumar (6) Sudha Ranjith (1) Sujatha (26) Sundara Rajan (1) Sunitha Sarathy (1) Suresh Peters (1) Swarnalatha (1) Teenu Tellence (1) Thirunelloor Karunakaran (1) Thulasidas (1) Tinu Antony (1) Unni Menon (6) V Dakshinamoorthy (3) V G Muralikrishnan (1) V M Vinu (2) Vayalar (9) Vayalar Sarathchandra Varma (12) Venu (1) Vidhu Prathap (2) Vidyadharan (2) Vidyasagar (17) Vijay Yesudas (8) Vineeth Sreenivasan (16) Vipin Xavier (1) Yusuf Ali Kecheri (8)