Showing posts with label Sujatha. Show all posts
Showing posts with label Sujatha. Show all posts

Sunday, March 01, 2009

ആയിരത്തിൽ ഒരുവൻ [5]


ചിത്രം: ആയിരത്തിൽ ഒരുവൻ
സംവിധാനം: സിബി മലയിൽ
വർഷം: 2009
രചന: യൂസഫ്‌ അലി കേച്ചേരി
സംഗീതം: മോഹൻ സിത്താര
പാടിയത്‌: കെ.ജെ യേശുദാസ്‌

ആയിരത്തിൽ ഒരുവൻ ഞാൻ
ആയിരത്തിൽ ഒരുവൻ
ദൈവത്തിൻ ശ്രീകോവിൽ തേടും
ആയിരത്തിൽ ഒരുവൻ
മണ്ണിലും വിണ്ണിലും
തൂണിലും തുരുമ്പിലും
തേടുകയല്ലോ ഞാൻ
ഇന്നും തേടുകയല്ലോ ഞാൻ

ജീവിതമേകിയ മുറിവിൽ
കനിവോടൊരു കൈ തഴുകുമ്പോൾ
നിർവൃതിയറിയുന്നു ശാന്തിയിലലിയുന്നു
എൻമുന്നിലും പ്രത്യാശയായ്‌
സ്നേഹത്തിൻ രൂപത്തിൽ വന്നു ദൈവം

ജന്മം നൽകിയ ബന്ധനമില്ലാതേതോ
മനമിവിടെ
സാന്ത്വനമധുരവുമായ്‌
കരുണാദീപവുമായ്‌
ഉൾകൺകളിൽ സൗന്ദര്യമായ്‌
ജീവന്റെ രൂപത്തിൽ വന്നു ദൈവം

Click Here To View The Song "Aayirathil Oruvan Njaan"
ചിത്രം: ആയിരത്തിൽ ഒരുവൻ
സംവിധാനം: സിബി മലയിൽ
വർഷം: 2009
രചന: യൂസഫ്‌ അലി കേച്ചേരി
സംഗീതം: മോഹൻ സിത്താര
പാടിയത്‌: പി.ജയചന്ദ്രൻ [രാധിക തിലക്‌]

കല്യാണപ്രായമാണ്‌ കനവുണരും കാലമാണ്‌
കരളാകേ തേനാണ്‌
മാൻപേട കണ്ണുള്ള മാമ്പൂവിൻ നിറമുള്ള
പെണ്ണാനെൻ മനം നിറയെ
പൊയ്യല്ലെടൊ ഇത്‌ പൊളിയല്ലെടൊ
അവൾ പൊന്നാണെടൊ എന്റെ നിധിയാണെടൊ
മാടപ്രാവേ വായോ നീയെൻ
നെഞ്ചിൽ കൂടുണ്ടേ ചൂടുണ്ടേ പാട്ടുണ്ടേ

പൊട്ടുകുത്തേണം തങ്കവളയണിയേണം
മധുമൊഴിനിൻ മലർമിഴിയിൽ മയ്യണിയേണം
മംഗല്ല്യപ്പെൺക്കിടാവേ മണിയറയിൽ നീയണയുമ്പോൾ
മറ്റാരും കാണാതെ മന്ദാരപ്പൂവൊത്ത മുത്തം
വന്നു ഞാൻ തരുമ്പോൾ
നാണം കുണുങ്ങരുതേ മാറിക്കളയരുതേ

പട്ടുടുക്കേണം കാലിൽ തളകിലുങ്ങേണം
ചന്തമുള്ള തുടുകവിളിൽ ചന്ദിരൻ വേണം
അനുരാഗ പൂനിലാവേ നാമൊന്നായ്‌ ചേർന്നലിയുമ്പോൾ
ആദ്യത്തെ രാവിന്റെ ആശപ്പൂവിടരുമ്പോൾ
ആനന്ദ തിരയിളകുമ്പോൾ
എന്റെ മനസ്സിനുള്ളിൽ നിന്നെ ഞാൻ മുത്തെടുക്കും


ചിത്രം: ആയിരത്തിൽ ഒരുവൻ
സംവിധാനം: സിബി മലയിൽ
വർഷം: 2009
രചന: യൂസഫ്‌ അലി കേച്ചേരി
സംഗീതം: മോഹൻ സിത്താര
പാടിയത്‌: സുജാത, എം.ജി ശ്രീകുമാർ

കണികാണും താരം നിന്റെ കണ്ണിൽ ദീപമായി സഖീ
നിറമേഴും പുൽകും പൂവു ചൂടി തരളയാം രജനി
ഒരുമുളം തത്തപാടും കുളിരോലക്കൂട്ടിൽ
ശ്രുതിയോർത്തു നിന്നില്ലേ പകലന്തി മാഞ്ഞില്ലേ

തനിച്ചെന്റെ മാറിൽ തളിർക്കുന്നു കാലം
നീയതിൻ പ്രേമമാം തേനരുവി
ഒളിക്കുന്നതെല്ലാം നിനക്കായി മാത്രം
ഞാനീ വീണയിൽ പേരെഴുതി
കാറ്റുപോലും കുറുനിരതഴുകുമ്പോൾ
കാത്തുനിൽക്കും മഴമുകിൽ പൊഴിയുമ്പോൾ
ആരും തോഴി കാണല്ലേ

മറക്കാത്ത മൗനം മനസ്സിന്റെ ഗാനം
നീയതിൻ പല്ലവി പാൽക്കുരുവീ
വലക്കണ്ണിലാരും തളയ്ക്കാത്ത മോഹം
വാനിലും തേനിലും വാർന്നൊഴുകീ
മഞ്ഞുതൂവൽ മിഴികളിലുഴിയുമ്പോൾ
മാരനേതോ വഴികളിലലയുമ്പോൾ
രാവിൽ നീയും തേനല്ലേ


ചിത്രം: ആയിരത്തിൽ ഒരുവൻ
സംവിധാനം: സിബി മലയിൽ
വർഷം: 2009
രചന: യൂസഫ്‌ അലി കേച്ചേരി
സംഗീതം: മോഹൻ സിത്താര
പാടിയത്‌: കെ.എസ്‌ ചിത്ര

മധുവിധുവായ്‌ എൻമാനസമേതോ
മധുര മുന്തിരിയായ്‌
നിനക്കുമാത്രം പകരാൻ എന്നിൽ
നിറഞ്ഞുവല്ലോ സ്നേഹം

ഞാൻ നിന്നെ കണ്ടനാൾ തന്നെ
എന്റെ മനസ്സിൽ നീ നിറഞ്ഞു
സ്വപ്നങ്ങളാൽ ചുടുകണ്ണീരിനാൽ
ഞാൻ നിന്നെ പൂജിച്ചു
എൻ പ്രാണൻ പൂപോലെ
നിന്നുടെ കാൽക്കൽ നേദിച്ചു

നിൻനെഞ്ചം എന്റെ പൂമഞ്ചം
എന്നും ഞാനതിൽ തലചായ്ക്കും
സന്തോഷവും ജീവദുഃഖങ്ങളും
പങ്കിട്ടെടുക്കും നാം
പൊന്നല്ല പണമല്ല
നിൻ കാൽപൂമ്പൊടി ഞാൻ ചൂടും

Click Here To View The Song "Madhuvidhuvaay En Maanasametho"
ചിത്രം: ആയിരത്തിൽ ഒരുവൻ
സംവിധാനം: സിബി മലയിൽ
വർഷം: 2009
രചന: യൂസഫ്‌ അലി കേച്ചേരി
സംഗീതം: മോഹൻ സിത്താര
പാടിയത്‌: കെ.എസ്‌ ചിത്ര [കെ.ജെ യേശുദാസ്‌]

പ്രിയതോഴാ കരയരുതേ അരുളാം സാന്ത്വനം
ദുഃഖങ്ങളേ ദൂരേ ദൂരേ സ്വപ്നങ്ങളേ പോരൂ പോരൂ
മനമിടറാതേ ചിരിമറയാതേ മഞ്ഞിൽ കൊഴിയും
മോഹങ്ങൾ പൂവിടും

എന്നുയിരും നിന്നുയിരും ഒന്നിച്ചിണക്കിയ ദൈവം
ഇന്നു നൽകും നൊമ്പരങ്ങൾ നാളെ വിടരും സൗഭാഗ്യം
ഒരുകയ്യാൽ പ്രഹരിക്കും മറുകയ്യാൽ തഴുകിടും
വിചിത്രമാം പൊരുളല്ലയോ ഓ പ്രിയാ ജീവിതം

വാനിറമ്പിൽ പൊൻവിളക്കായ്‌ മിന്നിതിളങ്ങുന്ന സൂര്യൻ
പാഴിരുളിൽ മറഞ്ഞാലും നാളെ വീണ്ടും വന്നണയും
ഒരുപുറം തമസ്സുള്ള മറുപുറം പ്രഭയുള്ള
തണുപ്പുള്ള തീയല്ലയോ ഓ പ്രിയാ ജീവിതം

Click Here To View The Song "Priyathozhi Karayaruthe"

ഇലവങ്കോട്‌ ദേശം [5]


ചിത്രം: ഇലവങ്കോട്‌ ദേശം
സംവിധാനം: കെ.ജി ജോർജ്ജ്‌
വർഷം: 1998
രചന: ഒ.എൻ.വി കുറുപ്പ്‌
സംഗീതം: വിദ്യാസാഗർ
പാടിയത്‌: കെ.ജെ യേശുദാസ്‌

നേരംപോയ്‌ നേരംപോയ്‌
നേരേ പോ പൂത്തോണി
തീരങ്ങൾ കാണാദൂരത്തായ്‌ രാവേറേയായ്‌
നീ കായൽകാറ്റേ ചുറ്റി വാ
ഒരു മൺകുര കണ്ടോ കാറ്റേ
ഒളിമങ്ങിയ ദീപം പോൽ
ഒരു പെൺകൊടിയുണ്ടോ ദൂരേ
ആരെ ഓർത്തിരിക്കുന്നു ഓഹ്‌

വാതിൽക്കൽ മുട്ടുമ്പോൾ പാതിമെയ്യായോന്റെ
കാലൊച്ചയാണോ കേട്ടു
നീയേതോ രാപ്പൂവിൻ നന്മണം നേദിക്കേ
നീർമിഴി ഈറനായോ
നറുചന്ദന ഗന്ധവുമായ്‌ പോകൂ
ഒരു സാന്ത്വനഗീതവുമായ്‌ പോകൂ
അവൾതൻ ചുടുവീർപ്പുകൾ
ഒപ്പിയെടുത്തൊരു പനിമലരിതൾ
തരൂ തിരികെ വരൂ ഓഹ്‌ ഓഹ്‌

മാനത്തെ പൂത്തോണി മാരിക്കാർ
മായ്ച്ചാലും പാടൂ നീ തോണിക്കാരാ
ദൂരത്തെ തീരങ്ങൾ കേൾക്കും നിൻ ഈണങ്ങൾ
കായൽ പൊന്നോളങ്ങളിൽ
ഇരുൾ മൂടൂപടങ്ങൾ അഴിക്കൂ നീ
നിറമേഴുമണിഞ്ഞു ചിരിക്കൂ നീ
വിരഹചുടു തീയിതിൽ നിന്നുമുയർത്തുക
പ്രിയസഖീ പുലരൊളിയണയുകയായ്‌ ഓഹ്‌ ഓഹ്‌


ചിത്രം: ഇലവങ്കോട്‌ ദേശം
സംവിധാനം: കെ.ജി ജോർജ്ജ്‌
വർഷം: 1998
രചന: ഒ.എൻ.വി കുറുപ്പ്‌
സംഗീതം: വിദ്യാസാഗർ
പാടിയത്‌: കെ.എസ്‌ ചിത്ര, കെ.ജെ യേശുദാസ്‌

ചെമ്പകമലരൊളി പൊൻനൂലിൽ നിനക്കായി
ചന്ദനമണികൾ ഞാൻ കൊരുത്തു വച്ചു
ഞാൻ ഒളിച്ചു വച്ചു
താഴമ്പൂ മണക്കും നിൻ ആമാടപ്പെട്ടീലോ
താപത്താൽ ഉരുകും നിൻ ഹൃദയത്തിലോ

വാക്കിൽ വന്നുദിക്കാത്തൊരാത്മമോഹങ്ങളേതോ
നോക്കിൽ തുടിച്ചതു നീ അറിഞ്ഞതില്ല
വിതുരമീ ഈ വീണയിൽ ഉതിരുമെൻ പ്രാണന്റെ
പരിഭവമൊഴികൾ നീ അറിഞ്ഞതില്ല
അറിയാത്തൊരാഴത്തിലെ പവിഴമുത്തുകളാരും
തിരയുന്നീല ആരും തിരയുന്നീല

പൂത്തുനിൽക്കുമീ നാട്ടുമാവിലൂഞ്ഞാലു കെട്ടി
കാത്തിരുന്നാതിരയും കഴിഞ്ഞു പോയി
മിഴിയിലെ അഞ്ജനവും മിഴിനീരിലലിഞ്ഞു പോയ്‌
കരളിലെ കുയിലെങ്ങോ പറന്നു പോയി
മൊഴികൾ തൻ മൺകുടത്തിൽ നിറയാത്തൊരമൃതാരും
തിരയുന്നീല ആരും തിരയുന്നീല


ചിത്രം: ഇലവങ്കോട്‌ ദേശം
സംവിധാനം: കെ.ജി ജോർജ്ജ്‌
വർഷം: 1998
രചന: ഒ.എൻ.വി കുറുപ്പ്‌
സംഗീതം: വിദ്യാസാഗർ
പാടിയത്‌: കെ.എസ്‌ ചിത്ര [ബിജു നാരായണൻ]

ആടുകൾ മേയുന്ന പുൽമേട്ടിൽ
ആരിയൻ കാവിലെ പൂമേട്ടിൽ
തേൻകനിയാടുന്ന മാന്തോപ്പിൽ
കാവടിയാടുന്ന കാറ്റേ വാ
നീയിതിലേ വരൂ വരൂ ഈ വഴിയേ വരൂ
ആ തേൻ കുളിരേ ആ തേൻ കുളിരേ

കാവിലെ ഊഞ്ഞാലിലാടൂല്ലേ
കാനന മൈനയോത്താടൂല്ലേ
പൂവിനൊരുമ്മ കൊടുക്കൂല്ലേ
മാങ്കനി തേങ്കനി വീഴ്‌ത്തൂല്ലേ

ഏഴിലം പാലയ്ക്കും പൂവന്നു കാവന്നു
കാറ്റേ കാറ്റേ പാടൂ നീ
ഏഴേഴു കന്നിമാർ പൂവിറുത്താടുന്നു
കാറ്റേ കാറ്റേ പാടൂ നീ
പാലയ്ക്കും നീരേകാൻ വാ
പാതിരാപ്പൂ ചൂടാൻ വാ

പാഴ്‌മുളം ചുണ്ടിലും പാലൂട്ടി തേനൂട്ടി
കാറ്റേ കാറ്റേ പാടൂ നീ
പാൽ കതിരുണ്ണിയെ പായസ ചോറൂട്ടി
കാറ്റേ കാറ്റേ പാടൂ നീ
പൊന്നാര്യൻ പാടം നീന്തി
പൊന്നാമ്പൽ പൂവും ചൂടി


ചിത്രം: ഇലവങ്കോട്‌ ദേശം
സംവിധാനം: കെ.ജി ജോർജ്ജ്‌
വർഷം: 1998
രചന: ഒ.എൻ.വി കുറുപ്പ്‌
സംഗീതം: വിദ്യാസാഗർ
പാടിയത്‌: കെ.എസ്‌ ചിത്ര, കെ.ജെ യേശുദാസ്‌

എങ്ങുനിന്നെങ്ങുന്നീ സുഗന്ധം
എന്നെ തിരഞ്ഞെത്തുമീ സുഗന്ധം
എങ്ങുനിന്നെങ്ങുന്നീ സുഗന്ധം
എന്നെ തിരഞ്ഞെത്തുമീ സുഗന്ധം

ജന്മാന്തരങ്ങളിൽ നിന്നോ
ഏതു നന്ദനോദ്യാനത്തിൽ നിന്നോ
എങ്ങോ വിരിഞ്ഞൊരു പൂവിൽ നിന്നോ
പൂവിന്റെയോമൽ കിനാവിൽ നിന്നോ
ഈ നറും സൗരഭം വന്നു
ഈറൻ നിലാവിൽ വന്നു

അജ്ഞാത ശോകങ്ങളിൽ നീളെ പൂക്കും
ആത്മാവിൻ നിശ്വാസമെന്നോ
കാണാത്ത കാനന ദേവനേ നിൻ
പ്രേമത്തിൻ ദൂതുമായ്‌ ഈ വഴിയേ
ഈ മൃദുസൗരഭം വന്നു
ഈ കുളിർകാറ്റിൽ വന്നു


ചിത്രം: ഇലവങ്കോട്‌ ദേശം
സംവിധാനം: കെ.ജി ജോർജ്ജ്‌
വർഷം: 1998
രചന: ഒ.എൻ.വി കുറുപ്പ്‌
സംഗീതം: വിദ്യാസാഗർ
പാടിയത്‌: സുജാത, നെപ്പോളിയൻ, സി.ഒ ആന്റോ

പാണ്ടിമദ്ദളം ചെണ്ട കൈമണി ചേങ്കിലതുടിയും
കാട്ടുചെമ്പക ചോട്ടിലുണ്ടൊരു കൂത്തുകുമ്മിയടി
ഓട്ടുകൈവള ആർത്തിളകണ കാട്ടുകന്യകളൊ
കാറ്റിലാടണ പൂത്തുനിൽക്കണ കാട്ടുവള്ളികളൊ
ഇനിയെന്റെ കുഞ്ഞിതത്തേ എന്നോടുചേർന്നാടൂല്ലേ
എനിക്കു നീ കന്നിതേനല്ലേ
വയനാടൻ കുന്നിൽ പൂത്ത മന്ദാരത്തിൻ ചേലല്ലേ
എനിക്കു നീ മിന്നും പൊന്നല്ലേ

കൊട്ടാമ്പുറത്തയ്യാ നധിം നധിം
കൊട്ടിന്റെ താളത്തിൽ ആടാൻ വായോ
പത്താമ്പുറത്തയ്യാ കൊത്തികൊത്തി
കൊത്താങ്കല്ലാടുന്നേ നാത്തൂൻമാര്‌
മുത്താറപ്പൻ കുന്നുമേൽ കൂത്താടുന്നോർ
പാത്തുവന്നെൻ കോഴീനെ കൊന്നു തിന്നേ
കാട്ടിൽ കടന്നലും മൂളുന്നുണ്ടേ
നാടിന്നു കാവലായ്‌ കണ്ണായിരം

വെട്ടാകുളങ്ങരെ കൈത പൂത്തേ
കൊച്ചുകുളക്കോഴി നിർത്തം വച്ചേ
കെട്ടാപുരേലാരോ പാലു കാച്ച്യേ
പൂച്ചമ്മ പാൽക്കലം കാലിയാക്ക്യേ
തേക്കിൻ കൊമ്പത്താരോ മാടംകെട്ടി
നോക്കെത്താ കാഴ്‌ച്ചകൾ കാണുന്നുണ്ടേ
ചോല തടാകത്തു നീരാട്ടുണ്ടേ
ചോതിയാ ചോലയിൽ നീന്തുന്നുണ്ടേ

Sunday, February 08, 2009

മഴവിൽക്കാവടി [3]


ചിത്രം: മഴവിൽക്കാവടി
സംവിധാനം: സത്യൻ അന്തിക്കാട്‌
വർഷം: 1989
രചന: കൈതപ്രം
സംഗീതം: ജോൺസൺ
പാടിയത്‌: സുജാത, ജി.വേണുഗോപാൽ

പള്ളിത്തേരുണ്ടോ ചതുരംഗക്കളമുണ്ടോ
ആമ്പൽക്കുളമുണ്ടോ തിരുതാളിക്കല്ലുണ്ടോ
താളത്തിൽ പൂപ്പട കൂട്ടാനായ്‌
കന്യകമാർ ആയിരമുണ്ടോ ഓ ഓ ഓ
എന്നോമലാളേ കൂടെ കണ്ടോ കണ്ടോ കണ്ടോ

കാടേറിപ്പോരും കിളിയേ പൂക്കൈത
കടവിലൊരാളെ കണ്ടോ നീ കണ്ടോ
താമ്പൂല താമ്പാളത്തിൽ കിളിവാലൻ വെറ്റിലയോടെ
വിരിമാറിൻ വടിവുംകാട്ടി മണവാളൻ ചമയും നേരം
നിന്നുള്ളിൽ പൂക്കാലം മെല്ലെയുണർന്നു
എന്നോടൊന്നുരിയാടാനവന്നിരകെ വരുമെന്നോ

തുളുനാടൻ കോലക്കുയിലേ പൊന്നൂഞ്ഞാൽ
പാട്ടുകളവിടെ കേട്ടോ നീ കേട്ടോ
നിറകതിരും തങ്കവിളക്കും അകതാരിൽ പത്തരമാറ്റും
മറിമാൻമിഴിയാളിൽ കണ്ടോ നിൻ മനമൊന്നുരുകിപോയോ
നിന്നുള്ളിൽ വാസന്തം പാടിയുണർന്നു
എന്നിൽ വീണലിയാനായവളെൻ നിനവിൽ വരുമെന്നോ

Click Here To View The Song "Pallitherundo"
ചിത്രം: മഴവിൽക്കാവടി
സംവിധാനം: സത്യൻ അന്തിക്കാട്‌
വർഷം: 1989
രചന: കൈതപ്രം
സംഗീതം: ജോൺസൺ
പാടിയത്‌: ജി.വേണുഗോപാൽ

മൈനാകപൊന്മുടിയിൽ പൊന്നുരുകി തൂവിപോയ്‌
വിഷുക്കണിക്കൊന്നപോലും താലിപ്പൊൻപ്പൂവണിഞ്ഞു
തൂമഞ്ഞും പൊൻമുത്തായ്‌ പൂവെല്ലാം പൊൻപണമായ്‌

ആതിരാപ്പെണ്ണാളിൻ മണിവീണതന്തികളിൽ
മോഹത്തിൻ നീലാംബരികൾ തെളിയുന്നു മായുന്നു
ദശപുഷ്പം ചൂടുമ്പോൾ മനമുണരും കളമൊഴിതൻ
കരളിൽ കുളിരലയിൽ ഇന്നാക്കയ്യിൽ ഈ കയ്യിൽ
ആടുന്നു കൈവളകൾ

ചേങ്ങില താളത്തിൽ പൊന്നമ്പലമുണരുമ്പോൾ
പാടാൻ മറന്നുറങ്ങും പൈങ്കിളിയും പാടിപ്പോയ്‌
പൂവേപ്പൊലി പാടുന്നു പൂങ്കുയിലും മാളോരും
കരയിൽ മറുകരയിൽ ഇന്നാക്കൊമ്പിൽ ഈ കൊമ്പിൽ
ആടുന്നു പൂന്തളിരും

Click Here To View The Song "Mainaka Ponmudiyil"
ചിത്രം: മഴവിൽക്കാവടി
സംവിധാനം: സത്യൻ അന്തിക്കാട്‌
വർഷം: 1989
രചന: കൈതപ്രം
സംഗീതം: ജോൺസൺ
പാടിയത്‌: കെ.എസ്‌ ചിത്ര

തങ്കത്തോണി തെൻമലയോരം കണ്ടേ
പാലക്കൊമ്പിൽ പാൽകാവടിയും കണ്ടേ
കന്നിയിലക്കുമ്പിളിൽ മുള്ളില്ലാപ്പൂവുണ്ടേ
ഇടനെഞ്ചിൽ തുടിയുണ്ടേ തുടികൊട്ടും പാട്ടുണ്ടേ
കരകാട്ടം കാണാൻ എന്നത്താനുണ്ടേ

തിനകൊയ്യാപ്പാടത്ത്‌ കതിരാടും നേരം
ഏലേലം പുഴയോരം മാനോടും നേരം
നെയ്യാമ്പൽ പൂന്തണ്ടിൽ തിരയാടും നേരം
മൂളിപോയ്‌ കാറ്റും ഞാനും ഓ ഓ ഓ

പൂമാലക്കാവിൽ തിറയാടും നേരം
പഴനിമല കോവിലിൽ മയിലാടും നേരം
ദീപങ്ങൾ തെളിയുമ്പോൾ എന്നുള്ളം പോലും
മേളത്തിൽ തുള്ളിപോയേ ഓ ഓ ഓ

Click Here To View The Song "Thanka Thoni"

Saturday, February 07, 2009

മഴയെത്തും മുൻപേ [2]


ചിത്രം: മഴയെത്തും മുൻപേ
സംവിധാനം: കമൽ
വർഷം: 1995
രചന: കൈതപ്രം
സംഗീതം: രവീന്ദ്രൻ
പാടിയത്‌: കെ.എസ്‌ ചിത്ര, കെ.ജെ യേശുദാസ്‌

എന്തിനു വേറൊരു സൂര്യോദയം
നീയെൻ പൊന്നുഷസന്ധ്യയല്ലേ
എന്തിനു വേറൊരു മധുവസന്തം
ഇന്നു നീയെന്നരികിലില്ലേ
മലർവനിയിൽ വെറുതേ

നിന്റെ നൂപുര മർമ്മരം
ഒന്നു കേൾക്കാനായ്‌ വന്നു ഞാൻ
നിന്റെ സാന്ത്വന വേണുവിൽ
രാഗലോലമായി ജീവിതം
നീയെന്റെ ആനന്ദ നീലാംബരി
നീയെന്നുമണയാത്ത ദീപാഞ്ജലി
ഇനിയും ചിലമ്പണിയൂ

ശ്യാമഗോപികേ ഈ മിഴി
പൂക്കളിന്നെന്തേ ഈറനായ്‌
താവകാംഗുലി ലാളനങ്ങളിൽ
ആർദ്രമായി മാനസം
പൂകൊണ്ടു മൂടുന്നു വൃന്ദാവനം
സിന്ദൂരമണിയുന്നു രാഗാംബരം
പാടൂ സ്വരയമുനേ

Click Here To View The Song "Enthinu Veroru Sooryodayam"
ചിത്രം: മഴയെത്തും മുൻപേ
സംവിധാനം: കമൽ
വർഷം: 1995
രചന: കൈതപ്രം
സംഗീതം: രവീന്ദ്രൻ
പാടിയത്‌: സുജാത, കെ.ജെ യേശുദാസ്‌

ആത്മാവിൻ പുസ്തകതാളിൽ ഒരു മയിൽപ്പീലി പിടഞ്ഞു
വാലിട്ടെഴുതുന്ന രാവിൻ വാൽകണ്ണാടിയുടഞ്ഞു
വാർമുകിലും സന്ധ്യാംബരവും ഇരുളിൽ പോയ്‌മറഞ്ഞു
കണ്ണീർ കൈവഴിയിൽ ഓർമ്മകൾ ഇടറിവീണു

കഥയറിയാതിന്നു സൂര്യൻ സ്വർണ്ണതാമരയെ കൈവെടിഞ്ഞു
അറിയാതേ ആരുമറിയാതേ ചിരിതൂകും താരകളറിയാതെ
അമ്പിളിയറിയാതേ ഇളംതെന്നലറിയാതേ
യാമിനിയിൽ ദേവൻ മയങ്ങി

നന്ദനവനിയിലെ ഗായകൻ ചൈത്രവീണയെ കാട്ടിലെറിഞ്ഞു
വിടപറയും കാനനകന്യകളേ അങ്ങകലേ നിങ്ങൾ കേട്ടുവോ
മാനസതന്ത്രികളിൽ വിതുമ്പുന്ന പല്ലവിയിൽ
അലതല്ലും വിരഹ ഗാനം

Click Here To View The Song "Aathmaavin Pusthakathaalil"

Friday, January 16, 2009

ഞങ്ങൾ സന്തുഷ്ടരാണ്‌ [6]


ചിത്രം: ഞങ്ങൾ സന്തുഷ്ടരാണ്‌
സംവിധാനം: രാജസേനൻ
വർഷം: 1999
രചന: എസ്‌.രമേശൻ നായർ
സംഗീതം: ഔസേപ്പച്ചൻ
പാടിയത്‌: സന്തോഷ്‌ കേശവ്‌

പൊന്നിൻവളകിലുക്കി വിളിച്ചുണർത്തി
എന്റെ മനസ്സുണർത്തി
മണിത്തിങ്കൾ വിളക്കുമായ്‌ പോരും നിലാവേ
കണിതുമ്പപൂത്താൽ നിന്റെ കല്യാണമായ്‌
ആതിരരാവിൽ നവവധുവായ്‌ നീ അണയുകില്ലേ
ഒന്നും മൊഴിയുകില്ലേ

ശ്രീമംഗലേ നിൻ കാലോച്ച കേട്ടാൽ
ഭൂമിക്ക്‌ വീണ്ടും താരുണ്യമായ്‌
മാറത്ത്‌ മാൻമിഴി ചായുന്നതോർത്താൽ
മാരന്റെ പാട്ടിൽ പാൽത്തിരയായ്‌
തളിർക്കുന്ന ശിൽപ്പം നീയല്ലയോ
ആ മിഴിക്കുള്ളിൽ ഞാനെന്നും ഒളിക്കില്ലയോ
തനിച്ചൊന്നു കാണാൻ കൊതിക്കില്ലയോ
നമ്മൾ കൊതിക്കില്ലയോ

കാറണിക്കൂന്തൽ കാളിന്ദിയായാൽ
താരകപ്പൂക്കൾ തേൻചൊരിയും
രാമഴമീട്ടും തംബുരുവിൽ നിൻ
പ്രേമസ്വരങ്ങൾ ചിറകണിയും
മറക്കാത്ത രാഗം നീലാംബരി
എന്നും മനസ്സിന്റെ താളത്തിൽ മയിൽക്കാവടി
എനിക്കുള്ളതെല്ലാം നിനക്കല്ലയോ
എല്ലാം നിനക്കല്ലയോ


ചിത്രം: ഞങ്ങൾ സന്തുഷ്ടരാണ്‌
സംവിധാനം: രാജസേനൻ
വർഷം: 1999
രചന: എസ്‌.രമേശൻ നായർ
സംഗീതം: ഔസേപ്പച്ചൻ
പാടിയത്‌: എം.ജി ശ്രീകുമാർ

ആണല്ലാ പെണ്ണല്ലാ അടിപൊളിവേഷം
പെണ്ണായാൽ കാണില്ലേ പേരിനു നാണം
ഊട്ടിയിൽ പോയി പഠിച്ചാലും
നാട്ടുനടപ്പു മറക്കാമോ
മാനത്ത്‌ പൊങ്ങി പറന്നാലും
മണ്ണിനെ വിട്ടുകളിക്കാമോ
പോലീസേമാന്റെ പൊൻകുടമായാലും
തന്റേടം ഇങ്ങനെ ആകാമോ

സ്നേഹനിലാവല്ലേ നീ തീമഴപെയ്താലോ
എന്റെ പൂമിഴിയാളല്ലേ ഇന്നു പോരിനു കൂരമ്പെടുത്താലോ
മുടിമുറിച്ചാലും വർണ്ണകുടയെടുത്താലും
കൊടിപിടിച്ചാലും മുന്നിൽ പടനയിച്ചാലും
കുരുത്തംകെട്ടവൾ ഇരിക്കുംവീടിന്റെ അകത്തളം നരകം

കുഞ്ഞുകിനാവല്ലേ നീ കൂടുതകർത്താലോ
മഞ്ഞണിപ്പൂവല്ലേ ഇന്നു മല്ലിനും വില്ലിനും വന്നാലോ
തലമറന്നാലും ഉണ്ണാൻ ഇല മറന്നാലും
വഴിതടഞ്ഞാലും മൂന്നാം മിഴിതുറന്നാലും
നാരീ ഭരിച്ചിടം നാരകം നട്ടിടം നാടിനും വീടിനും നന്നല്ല


ചിത്രം: ഞങ്ങൾ സന്തുഷ്ടരാണ്‌
സംവിധാനം: രാജസേനൻ
വർഷം: 1999
രചന: എസ്‌.രമേശൻ നായർ
സംഗീതം: ഔസേപ്പച്ചൻ
പാടിയത്‌: കെ.എസ്‌ ചിത്ര, കെ.ജെ യേശുദാസ്‌

ഇരുമെയ്യും ഒരുമനസ്സും
ഈറനാം ഈ രാവുകളും
ഇതളിതളായ്‌ തേൻചൊരിയും
ഈ നിലാവും പൂവുകളും
തഴുകിമയങ്ങും മധുരിമയിൽനിൻ
ഹൃദയശലഭം ഉണരുമോ
മതിവരുവോളം നുകരുമോ

ചായുറങ്ങുമ്പോൾ കാറ്റേ
നിന്റെ താലവൃന്ദം കടംതരില്ലേ
പാതിരാമുല്ലേ നിന്റെ
അല്ലിപാനപാത്രം തുളുമ്പുകില്ലേ
പുളകങ്ങൾ പൊതിയാൻ പൂജിച്ചതല്ലേ
പൂമഴയിൽ നിൻ മൂടുപടം
വേനലറുതിയിൽ പെരുമഴപെയ്താൽ
പുതുമണ്ണും പുളയുകില്ലേ
മുകിലിന്റെ അനുപമജലകണമൊരുനാൾ
മുത്തായ്‌ തീരില്ലേ
മിഴിയും മിഴിയും തമ്മിൽ മൊഴിമാറ്റം

പാൽ ചുരനീടും രാവേ
പുള്ളിപയ്യിനെപ്പോലണയുകില്ലേ
പാട്ടുറങ്ങീടും നെഞ്ചിൽ
പ്രേമം പള്ളിയോടം തുഴയുകില്ലേ
ഇണമാനിൻ മിഴികൾ ഈരിലകിളികൾ
ഈ അധരത്തിൽ ചെമ്പവിഴം
നീലകടലിന്റെ വിരിമാറിൽ പടരും
നദിയൊരു വധുവല്ലേ
പകലിന്റെ ഇടവഴി തണലിനു
തുണയായ്‌ പാവം ഞാനില്ലേ
വഴിയും നിഴലും തമ്മിൽ കുടമാറ്റം


ചിത്രം: ഞങ്ങൾ സന്തുഷ്ടരാണ്‌
സംവിധാനം: രാജസേനൻ
വർഷം: 1999
രചന: എസ്‌.രമേശൻ നായർ
സംഗീതം: ഔസേപ്പച്ചൻ
പാടിയത്‌: സുജാത

കണ്ണിൽ തിരിതെളിക്കും കവിതയുമായ്‌
ഞാൻ ഈ മധുരവുമായ്‌
മണിതിങ്കൾ വിളക്കുമായ്‌ കാതോർത്തിരുന്നു
മനസ്സിന്റെ പീലിക്കണ്ണിൽ നീയല്ലയോ
രാവുറങ്ങാതെൻ നിഴലുകൾ നിന്നെ
തിരയുകയായ്‌ താനേ തളരുകയായ്‌

മൂകവികാരം ചോരുന്നകാറ്റായ്‌
പാവമെൻ മാറിൽ ചായുറങ്ങൂ
പൂമണിക്കാവിൻ പൂഴിയിൽ വീണെൻ
പ്രേമപരാഗം നീയണിയൂ
മറക്കാത്ത രാഗം നീലാംബരി
മയിൽപേടയാടുന്നു മഴക്കാവടി
എനിക്കായി ജന്മം പൊഴിക്കില്ലയോ
വീണ്ടും തളിർക്കില്ലയോ

പാർവണരാവിൻ ചന്ദനവാതിൽ
പാതിതുറന്നാൽ നീ വരുമോ
പാലടയുണ്ണും മോഹനിലാവിൻ
പല്ലവിയാകാൻ നീ വരുമോ
നിലയ്ക്കാത്ത ദാഹം കാവേരിയായ്‌
നിനക്കെന്നെ നൽകുമ്പോൾ തേൻമാരിയായ്‌
എനിക്കുള്ളതെല്ലാം നിനക്കല്ലയോ
എല്ലാം നിനക്കല്ലയോ


ചിത്രം: ഞങ്ങൾ സന്തുഷ്ടരാണ്‌
സംവിധാനം: രാജസേനൻ
വർഷം: 1999
രചന: എസ്‌.രമേശൻ നായർ
സംഗീതം: ഔസേപ്പച്ചൻ
പാടിയത്‌: സന്തോഷ്‌ കേശവ്‌

തെയ്‌ തെയ്‌ താളം മേളം
മുകിലുകൾ പെയ്തൊഴിയും കാലം
കാവിൽ പൂരം കാണാൻ
പുലരികൾ കണ്ണെറിയും നേരം
ഈ ഇടവഴിതേടിയെത്തിയ തൈമണിക്കാറ്റേ
ദേവസുന്ദരി ഓമനിക്കണ പൂമണമില്ലേ
ഇന്നു പൊന്നുംമിന്നും മാലേം തന്നാൽ
പിന്നെയൊളിക്കരുതേ

ദൂരെ തെളിയാതെ തെളിയുന്നു മണിദീപങ്ങൾ
ആരോ മൊഴിയാതെ മൊഴിയുന്നു കിളിനാദങ്ങൾ
കണ്ടറിഞ്ഞൊരു കാമദേവന്റെ
കയ്യിലുള്ളൊരു വില്ലൊടിഞ്ഞില്ലേ
കാനകകുയിൽ അന്നുനിന്നുടെ
കാരിയത്തിനു പോയി വന്നില്ലേ
മാനത്തെ പന്തലിൽ നാളത്തെ വേളിക്ക്‌
മഞ്ചലും കൊണ്ടുവാ മാമഴപ്പെണ്ണേ തെയ്‌ തെയ്‌

തീരം അറിയാതെ തഴുകുന്നു കുളിരോളങ്ങൾ
ഓരോ ശ്രുതിമീട്ടി ഒഴുകുന്നു കുയിലീണങ്ങൾ
മുത്തുവെച്ചൊരു കൈവളയുടെ
കൊഞ്ചലിലൊരു തേൻമധുരിമ
തത്തമ്മക്കിളി ചുണ്ടിലിന്നൊരു
മുത്തമുണ്ടതിൽ പാൽമധുരിമ
ഓമനതിങ്കളും പാടി നീ
ചന്ദനതോണിയും കൊണ്ടുവാ താമരപ്പെണ്ണേ തെയ്‌ തെയ്‌


ചിത്രം: ഞങ്ങൾ സന്തുഷ്ടരാണ്‌
സംവിധാനം: രാജസേനൻ
വർഷം: 1999
രചന: എസ്‌.രമേശൻ നായർ
സംഗീതം: ഔസേപ്പച്ചൻ
പാടിയത്‌: കെ.ജെ യേശുദാസ്‌

ഉദയം വാൽകണ്ണെഴുതി കമലദളം ചൂടി
കളഹംസം പാൽകടലിൽ നീരാടീ
മാമഴതിരുകാവിൽ നിറമാരിവിൽ കൊടിയേറ്റം
ദേവദാരുവനങ്ങളിൽ മദനോത്സവനാളുകളായ്‌

ഋതുവിലാസമായ്‌ ശലഭഗീതലഹരിയായ്‌
ഋതുവിലാസമായ്‌ വനശലഭഗീതലഹരിയായ്‌
സ്വരം മധുകണം ശ്രുതിലയമനുപമസുഖം
ഹിമലതയായ്‌ നീ തളിരണിയുന്നുവോ
നിറപുത്തരിയൂണിനു പത്തുവെളുപ്പിനു പോരുമോ
ഇളവെയിൽ കായുമോ

ഹൃദയശാരികേ മധുരമിന്നുതികയുമോ
ഹൃദയശാരികേ തിരുമധുരമിന്നുതികയുമോ
സുഖം സുഖകരം പുതിയൊരു തപസ്സിനുവരം
വനശിലയായ്‌ നീ മിഴിതടയുന്നുവോ
പദപദ്‌മപരാഗമണിഞ്ഞൊരഹല്യാ മോക്ഷമോ
ഇനി ശുഭമാകുമോ

Tuesday, January 13, 2009

ബനാറസ്‌ [4]


ചിത്രം: ബനാറസ്‌
സംവിധാനം: നേമം പുഷ്പരാജ്‌
വർഷം: 2009
രചന: ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം: എം.ജയചന്ദ്രൻ
പാടിയത്‌: ശ്രേയ ഗോസൽ

പ്രിയനൊരാൾ ഇന്നു വന്നുവോ
എന്റെ ജാലകത്തിലെ
രാത്രി മൈന കാതിൽ മൂളിയോ
ചാന്തു തൊട്ടില്ലേ
നീ ചന്ദനം തൊട്ടില്ലേ
കാറ്റുചിന്നിയ ചാറ്റൽമഴ
ചിലങ്ക കെട്ടില്ലേ

ശാരദേന്ദു ദൂരെ ദീപാങ്കുരമായ്‌
ആതിരയ്‌ക്കു നീ
വിളക്കുള്ളിൽ വെയ്‌ക്കവേ
ഘനശ്യാമയെപ്പോലെ
ഖയാൽ പാടിയുറക്കാം
അതു മദനമധുര
ഹൃദയമുരളിയേറ്റു പാടുമോ

സ്നേഹസാന്ധ്യരാഗം കവിൾകുമ്പിലെ
തേൻ തിരഞ്ഞിതാ വരുമാദ്യരാത്രിയിൽ
ഹിമശയ്യയിലെന്തേ
ഇതൾപെയ്തു വസന്തം
ഒരു പ്രണയശിശിരമുരുകി
മനസ്സിലൊഴുകുമാദ്യമായ്‌


ചിത്രം: ബനാറസ്‌
സംവിധാനം: നേമം പുഷ്പരാജ്‌
വർഷം: 2009
രചന: ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം: എം.ജയചന്ദ്രൻ
പാടിയത്‌: കെ.ജെ യേശുദാസ്‌ [സുജാത]

ശിവഗംഗേ ശിലാഗംഗേ
ശ്യാമസാന്ധ്യഗംഗേ
ത്രികാല മോക്ഷഗംഗേ

പറന്നുതളർന്നൊരു പ്രാവിന്റെ തൂവൽ
പ്രാണസങ്കടമായ്‌ ഞാൻ നൽകാം
ആത്മദലാഞ്ജലി സ്വീകരിക്കൂ
ഈ ശ്രാവണമേഘപരാഗം
എന്റെ ആരതിദീപമരാളം

വരുമൊരു ജന്മമാം ഇരുൾമഴക്കൂട്ടിൽ
ധ്യാനവിലോലനായ്‌ ഞാൻ നിൽക്കാം
ഈറനണിഞ്ഞൊരു കണ്ണുകളാൽ
ഈ ആർദ്രമാം ശ്രീബലി നൽകാം
നിന്റെ പ്രണയത്തിൻ പ്രാർത്ഥനയാകാം


ചിത്രം: ബനാറസ്‌
സംവിധാനം: നേമം പുഷ്പരാജ്‌
വർഷം: 2009
രചന: ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം: എം.ജയചന്ദ്രൻ
പാടിയത്‌: ശ്രേയ ഗോസൽ, സുദീപ്‌ കുമാർ

മധുരം ഗായതി മീരാ
ഓംഹരി ജപലയമീ മീരാ എൻ
പാർവണ വിധുമുഖി മീരാ
പ്രണയാഞ്ജലി പ്രണവാഞ്ജലി
ഹൃദയാംഗുലീ ദലമുഴിഞ്ഞു മധുരമൊരു
മന്ത്രസന്ധ്യയായ്‌ നീ

ലളിതലവംഗം ലസിതമൃദംഗം
യമുനാതുംഗതരംഗം
അനുപമരംഗം ആയുർകുലാംഗം
അഭിസരണോത്സവസംഗം

ചിരവിരഹിണിയിവളൊരു പൗർണ്ണമി
മുകിലല ഞൊറിയുടെ നിറവർണ്ണനേ
വരവേൽക്കുവാൻ തിരിയായിതാ
എരിയുന്നു ദൂരെ ദൂരെ
ദൂരെയൊരു കനലായ്‌

അതിശയഭൃംഗം അമൃതപതംഗം
അധരസുധാരസശൃംഗം
ഭാവുകമേകും ഭൈരവിരാഗം

കദനകുതൂഹലഭാവം
കുയിൽ മൊഴികളിലിവളുടെ പ്രാർത്ഥന
അലകടലിവളുടെ മിഴിനീർക്കണം
ഇളമഞ്ഞിലെ കളഹംസമായ്‌
പിടയുന്നു ദൂരെ ദൂരെ
ദൂരെയിരുചിറകായ്‌


ചിത്രം: ബനാറസ്‌
സംവിധാനം: നേമം പുഷ്പരാജ്‌
വർഷം: 2009
രചന: ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം: എം.ജയചന്ദ്രൻ
പാടിയത്‌: ശ്വേത, വിജയ്‌ യേശുദാസ്‌

കൂവരം കിളിപൈതലേ
കുണുക്കു ചെമ്പകതേൻ തരാം
കുന്നോളം കുമ്പാളേൽ മഞ്ഞളരച്ചുതരാം
ആമ്പലക്കുളിരമ്പിളി
കുടനിവർത്തണതാരെടീ
മുത്താരം കുന്നുമേൽ മാമഴമുത്തണെടീ
കുപ്പിവളയ്‌ക്കൊരു കൂട്ടുമായ്‌
കുട്ടിമണിക്കുയിൽ കൂകി വാ
പൊന്നാരേ മിന്നാരേ മിടുക്കിക്കുഞ്ഞാവേ

പൊന്നാര്യൻ കൊയ്യുമ്പം തുമ്പിക്ക്‌ ചോറൂണ്‌
കട്ടുറുമ്പമ്മേ കുട്ടികുറുമ്പിൻ കാതുകുത്താണിന്ന്
വെള്ളാരം കല്ലിന്മേൽ വെള്ളിനിലാവില്ലേ
തുള്ളിത്തുളുമ്പും പൂമണിപ്പെണ്ണിൻ
പാദസരം തീർക്കാൻ
മടിച്ചിത്തത്തേ മുറുക്കാൻ തെറുത്തുതരാം വരമ്പിൽ
കല്യാണം കൂടാനായ്‌ നെല്ലോലപ്പന്തലിടാം

ചേലോലും ചുണ്ടത്തെ ചിങ്ങനിലാവുണ്ണാൻ
ചില്ലുകൊക്കോടെ ചുറ്റിപ്പറക്കും
ചിന്നച്ചകോരം ഞാൻ
മാമ്പൂവിൻ മൊട്ടോലും മാറത്തെ മാമുണ്ണാൻ
മഞ്ചാടിമൈനേ മറ്റാരും
കാണാതെന്നു വിരുന്നുവരും
കുറുഞ്ഞിപ്രാവേ കുറുകാൻ
പയർവറുക്കാം കുളിരിൻ
കൂടാരം തേടാനായ്‌
അന്തിക്ക്‌ ചേക്കേറാം

Wednesday, January 07, 2009

ദോസ്ത്‌ [4]


ചിത്രം: ദോസ്ത്‌
സംവിധാനം: തുളസീദാസ്‌
വർഷം: 2001
രചന: എസ്‌. രമേഷൻ നായർ
സംഗീതം: വിദ്യാസാഗർ
പാടിയത്‌: കെ.എസ്‌ ചിത്ര, കെ.ജെ യേശുദാസ്‌

കിളിപ്പെണ്ണേ നിലാവിൻ കൂടാരം കണ്ടില്ലേ
വിളിച്ചാൽ പോരില്ലേ തുളുമ്പും പ്രായമല്ലേ
ചിലമ്പിൻ താളമില്ലേ ചിരിക്കാൻ നേരമില്ലേ
ആലിൻ കൊമ്പത്തൂഞ്ഞാലാടില്ലേ
കിളിപ്പെണ്ണേ നിലാവിൻ കൂടാരം കണ്ടില്ലേ
കിനാവിൻ താമ്പാളം തന്നില്ലേ ഓഹ്‌ ഓഹ്‌ ഓ

തിരിമുറിയാതെ പെയ്തൊരുസ്നേഹം
പുലരിപുഴകളിൽ സംഗീതമായി
പവിഴതിരകളിൽ സല്ലാപമായി
മിഴിചന്തം ധിം ധിം മൊഴിചന്തം ധിം ധിം
ചിരിചന്തം ധിം ധിം പൂമഴയ്ക്ക്‌
ഇനി നീരാട്ട്‌ താരാട്ട്‌ ഓമനചോറൂണ്‌
ഈ രാവിൻ പൂന്തൊട്ടിൽ ഈറങ്കാറ്റിൽ താനേയാടുന്നു

വഴിയറിയാതെ വന്നവസന്തം
കളഭകുയിലിനു താലിപ്പൂ നൽകീ
കനകതിടമ്പിനു കണ്ണാടി നൽകീ
വളകൈകൾ ധിം ധിം മണിപ്പന്തൽ ധിം ധിം
തകിൽ താളം ധിം ധിം താമരയ്ക്ക്‌
ഇനി മാമ്പൂവോ തേൻപൂവോ മാരനെ പൂജിക്കാൻ
ഈ മണ്ണിൽ ദൈവങ്ങൾ ഓരോ മുത്തും വാരിത്തൂവുന്നു


ചിത്രം: ദോസ്ത്‌
സംവിധാനം: തുളസീദാസ്‌
വർഷം: 2001
രചന: എസ്‌. രമേഷൻ നായർ
സംഗീതം: വിദ്യാസാഗർ
പാടിയത്‌: ശ്രീനിവാസ്‌

മഞ്ഞുപോലെ മാൻ കുഞ്ഞുപോലെ മുല്ലപോലെ നിലാ ചില്ലപോലെ
അവൾ പഞ്ചവർണ്ണപടവിൽ കൊഞ്ചിയെത്തും കുളിരിൽ
തന്ന ന്ന നാ നാ തന്ന ന്ന നാ നാ
മുത്തുപോലെ മുളം തത്തപോലെ മിന്നൽപോലെ ഇളം തെന്നൽപോലെ
മഞ്ഞുപോലെ മാൻ കുഞ്ഞുപോലെ മുല്ലപോലെ നിലാ ചില്ലപോലെ
അവൾ പഞ്ചവർണ്ണപടവിൽ കൊഞ്ചിയെത്തും കുളിരിൽ
നെഞ്ചലിഞ്ഞ കിളിപോലെ അവൾ അഞ്ചിതളിൽപടരും
പഞ്ചമത്തിൻ മടിയിൽ

ഇണങ്ങുന്ന മഴയോ തമ്മിൽ പിണങ്ങുന്ന പുഴയോ
തളിരിട്ട ലതയോ അവൾ ദാവണി കുടമോ
മഴവില്ലിൻ തിടമ്പോ മദനപ്പൂ അരമ്പോ
തംബുരു ഞരമ്പോ കണ്ണിൽ കുറുമ്പോ
ഒരുകുടതണലിൽ ഒതുങ്ങുന്നതാരോ
അവൾ പഞ്ചവർണ്ണപടവിൽ കൊഞ്ചിയെത്തും കുളിരിൽ
നെഞ്ചലിഞ്ഞ കിളിപോലെ അവൾ അഞ്ചിതളിൽപടരും
പഞ്ചമത്തിൻ മടിയിൽ പുഞ്ചിരിക്കും പൂപോലെ

ഉദയത്തിൻ മുഖമോ എൻ ഉയിരിന്റെ സുഖമോ
അലിയുന്ന ശിലയോ അവൾ ആവണികുളിരോ
തിരതല്ലും കടലോ തിരിയിട്ട വിളക്കോ
തിലകത്തിൻ മുഴുപ്പോ നിറംതിങ്കളിൻ വെളുപ്പോ
മറന്നിട്ട മനസ്സിൽ മയങ്ങുന്നതാരോ
അവൾ പഞ്ചവർണ്ണപടവിൽ കൊഞ്ചിയെത്തും കുളിരിൽ
നെഞ്ചലിഞ്ഞ കിളിപോലെ അവൾ അഞ്ചിതളിൽപടരും
പഞ്ചമത്തിൻ മടിയിൽ പുഞ്ചിരിക്കും പൂപോലെ


ചിത്രം: ദോസ്ത്‌
സംവിധാനം: തുളസീദാസ്‌
വർഷം: 2001
രചന: എസ്‌. രമേഷൻ നായർ
സംഗീതം: വിദ്യാസാഗർ
പാടിയത്‌: ബിജു നാരായണൻ, എസ്‌.പി ബാലസുബ്രമണ്യം

വാനം പോലെ വാനം മാത്രം
ദാനം ചെയ്യാൻ മേഘം മാത്രം
മോഹം പോലെ മോഹം മാത്രം
സ്നേഹം പോലെ സ്നേഹം മാത്രം
കാറ്റും കടലും സ്നേഹിക്കുന്നു
മണ്ണും വിണ്ണും സ്നേഹിക്കുന്നു
മനസ്സും മനസ്സും സ്നേഹിക്കുന്നു ഹൊയ്‌
ഓഹ്‌ ദോസ്ത്‌ ദോ ദോ ദോസ്ത്‌ ദോസ്ത്‌

ഓടതണ്ടിൽ കാറ്റൂതുമ്പോൾ ഓരോ പാട്ടില്ലേ
ഓർമ്മചെപ്പിൽ താലോലിക്കാൻ കണ്ണീർമുത്തില്ലേ
അകലെ ആകാശവൃന്ദാവനം അവിടെ സ്നേഹോദയം
മധുരമീ ആത്മബന്ധങ്ങളിൽ അമൃതചന്ദ്രോദയം ആഹാ
ആ കണ്ണീരില്ല ഓയ്‌ നൊമ്പരമില്ല
കയ്യും മെയ്യും ചേരും നേരം
കാറ്റും മഴയും മഞ്ഞും വേറല്ല
ഓഹ്‌ ദോസ്ത്‌ ദോ ദോ ദോസ്ത്‌ ദോസ്ത്‌

സ്നേഹം പെയ്യും മാനത്തില്ലേ മായാമഴവില്ല്
സ്നേഹം കൊണ്ടീ ലോകം എല്ലാം എന്ന് പഴഞ്ചൊല്ല്
ഹൃദയം കൈമാറും താരങ്ങളേ ഉദയപുഷ്പാഞ്ജലീ
ഇനിയും ഒന്നാകും ജന്മങ്ങളേ പുതിയ സ്നേഹാഞ്ജലീ
കണ്ണീരില്ല കൽമഷമില്ല
മിഴിയും മനവും ചേരും നേരം
അവനും നീയും ഞാനും വേറല്ല
ഓഹ്‌ ദോസ്ത്‌ ദോ ദോ ദോസ്ത്‌ ദോസ്ത്‌


ചിത്രം: ദോസ്ത്‌
സംവിധാനം: തുളസീദാസ്‌
വർഷം: 2001
രചന: എസ്‌. രമേഷൻ നായർ
സംഗീതം: വിദ്യാസാഗർ
പാടിയത്‌: സുജാത, കെ.ജെ യേശുദാസ്‌

തത്തമ്മപ്പേര്‌ താഴമ്പൂവീട്‌
മുത്താരംചൂടി മൂവന്തിപ്പെണ്ൺ
മഞ്ചാടിത്തേര്‌ മന്ദാരകാറ്റ്‌
മംഗല്യകയ്യിൽ സിന്ദൂരക്കൂട്‌
ഇല്ലില്ലം വാതിൽ ചാരുന്ന നേരം
ഇല്ലെന്നു പറയുവതാരോ ആരോ

മണിതാരകമേ ഒന്നു താഴെ വരൂ
തങ്കമോതിരത്തിൽ നീ താമസിക്ക്‌
മിഴിപ്രാവുകളെ നെഞ്ചിൽ കൂടൊരുക്കു
എന്റെ മാരനെയും നിങ്ങൾ ഓമനിക്കൂ
പൂമൂടും പ്രായത്തിൻ ഓർമ്മയ്ക്ക്‌
ഞാൻ നിന്നെ മോഹിക്കും നേരത്ത്‌
നാണത്തിൽ മുങ്ങുന്നതാരോ ആരോ

നിറതിങ്കൾ വരും നിഴൽ പായ്‌വിരിക്കും
ഞാൻ നിമിഷങ്ങളെണ്ണി കാത്തിരിക്കും
മഴമിന്നൽ വരും പൊന്നിൻ നൂലുതരും
എന്റെ താമരക്കും ഞാൻ താലികെട്ടും
ഏഴേഴുവർണ്ണങ്ങൾ ചേരുമ്പോൾ
എൻമുന്നിൽ നീയായിതീരുമ്പോൾ
നീയാകെ മൂടുന്നതാരോ ആരോ

Saturday, January 03, 2009

മധുചന്ദ്രലേഖ [3]


ചിത്രം: മധുചന്ദ്രലേഖ
സംവിധാനം: രാജസേനൻ
വർഷം: 2006
രചന: കനേഷ്‌ പുനൂർ
സംഗീതം: എം.ജയചന്ദ്രൻ
പാടിയത്‌: കെ.ജെ യേശുദാസ്‌ [സുജാത]

മനസ്സിൽ വിരിയുന്ന മലരാണു സ്നേഹം
ആ മലരിൽ നിറയുന്ന മധുവാണു സ്നേഹം
നുണപോലെ തോന്നുന്ന നേരാണു സ്നേഹം
ഓർക്കുവാൻ സുഖമുള്ള നോവാണു സ്നേഹം

വലതുകാൽ വെച്ചെന്റെ ജീവിതവനിയിൽ
വിരുന്നുവന്ന വസന്തം നീ
ചിരിതൂകി എന്നും ചാരത്തു നിന്നു
ചൊരിഞ്ഞു തന്നു മരന്ദം നീ
തനു തംബുരുവാവുന്നു സിര തന്തികളാവുന്നു
നറുതേൻശ്രുതി ചേരുന്നു പുതിയൊരു പല്ലവിയാവുന്നു
ഓ മന്ദാര മലരാണെൻ മഞ്ജുമുഖീ

മാനത്തു നിന്നും മണിമുകിൽ മഞ്ചലിൽ
താഴത്തു വന്നൊരു താരകം നീ
മാണക്യവീണയിൽ കിന്നര കന്യകൾ
മീട്ടിയ മോഹന രാഗം നീ
ഞാനൊരു പൂ ചോദിച്ചാൽ നീയൊരു പൂവനമാകുന്നു
ഞാൻ മധുരം മോഹിച്ചാൽ നീയൊരു മധുമഴയാവുന്നു
ഓ ആതിരാകുളിരാണെൻ ആത്മസഖീ


ചിത്രം: മധുചന്ദ്രലേഖ
സംവിധാനം: രാജസേനൻ
വർഷം: 2006
രചന: ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം: എം.ജയചന്ദ്രൻ
പാടിയത്‌: സിസിലി,അഫ്‌സൽ

സുഖമാണോ സുഖമാണോ സുന്ദര കുരുവിക്ക്‌ സുഖമാണോ
സുഖമാണോ സുഖമാണോ എന്റെ ചെമ്പകത്തുമ്പിക്ക്‌ സുഖമാണോ
വെയിലാണ്‌ വെള്ളിവെയിലാണ്‌ ഞാൻ മാമഴകാക്കുന്ന മയിലാണ്‌
കുയിലാണ്‌ ഞാൻ കുയിലാണ്‌ കൂഹു കൂഹു കൂവുന്ന കുയിലാണ്‌

വഴിനിറയെ വസന്തം വളകളുടെ കിലുക്കം
മനസ്സിൽ മയക്കം മഴവില്ലനക്കം എന്താണ്‌ പിണക്കം
ഇതൾ നിറയെ സുഗന്ധം തിരയുമൊരു മരന്ദം
കനവിൻ തിളക്കം നിലവിനൊരുക്കം എന്താണ്‌ പിണക്കം
ഇതാണെന്റെ മോഹം നിന്റെ കാൽപാടാകുവാൻ ഓഹ്‌ ഓഹ്‌ ഓ
ഇതാണെന്റെ പുണ്യം നിന്റെ പെണ്ണായ്‌ തീരുവാൻ

ജനുവരിയിലലിഞ്ഞും ജനലഴികൾ കടന്നും
മൗനമെറിഞ്ഞും മഞ്ഞിലലിഞ്ഞും വന്നെങ്കിലിതിലേ
പുലർമഴയിൽ നനഞ്ഞും പുഴയിലല ഞൊറിഞ്ഞും
ശലഭങ്ങളായ്‌ മലർമഞ്ചലിൽ പോയെങ്കിലകലേ
കിനാവിന്റെ തീരം നിന്റെ പാട്ടായ്‌ മൂടവേ ഓഹ്‌ ഓഹ്‌ ഓ
പരാഗങ്ങൾപൊലേ നിന്റെ മാറിൽ ചേരവേ


ചിത്രം: മധുചന്ദ്രലേഖ
സംവിധാനം: രാജസേനൻ
വർഷം: 2006
രചന: ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം: എം.ജയചന്ദ്രൻ
പാടിയത്‌: വിജയ്‌ യേശുദാസ്‌, സന്തോഷ്‌ കേശവ്‌

തുള്ളിത്തുള്ളി നടക്കുമ്പം വെള്ളിച്ചിലമ്പിളക്കണ കാറ്റ്‌ ഇളം കാറ്റ്‌
കൊച്ചുകൊച്ചു കുറുമ്പിന്റെ മച്ചകത്തെ മഴയുടെ പാട്ട്‌ കുളിർ പാട്ട്‌
കാവേരി പാടും പാട്ട്‌ കൽക്കണ്ടം ചോരും പാട്ട്‌ ഈ പാട്ട്‌ കേട്ടുണരും കാറ്റ്‌

നിലവിൻ നീലവിരിയിൽ തൊട്ടുതൊട്ടുവിളിക്കുന്നതാര്‌
നിഴലായ്‌ കൂടെ നിന്ന് തഴുകുന്നതാര്‌
ഈ രാവ്‌ പോയ വഴിയോരം ചെറുകാറ്റ്‌ പൂത്തകരയോരം
ഒരു നാട്ടുപക്ഷി ചിറകും കുടഞ്ഞുണരും പാട്ട്‌

മിഴിയിൽ പെയ്തമഴയിൽ ഉമ്മവെച്ചു കരയുന്നതാര്‌
മൊഴിയിൽ മഞ്ഞുകുളിരായ്‌ പടരുന്നതാര്‌
ഈ ജാലകങ്ങളിമ ചാരും കുളിരംബരങ്ങളറിയാമോ
ഒരു ചന്ദ്രകാന്തശിലപോലലിഞ്ഞുരുകും പാട്ട്‌

ട്വന്റി 20 [2]


ചിത്രം: ട്വന്റി 20
സംവിധാനം: ജോഷി
വർഷം: 2008
രചന: ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം: സുരേഷ്‌ പീറ്റേർസ്‌
പാടിയത്‌: ജ്യോത്സ്ന, ശങ്കർ മഹാദേവൻ

ഓ പ്രിയാ ഓ പ്രിയാ
വെൺചിലമ്പിട്ട വെണ്ണിലാവാണു നീ
ഓ പ്രിയാ ഓ പ്രിയാ
കൺതുറക്കുന്ന പാതിരാ താര നീ
ഒരു മഴയുടെ നൂലിൽ പനിമതിയുടെ വാവിൽ
കണ്ണുംകണ്ണും കണ്ണോടിക്കും നീ കണ്ണാടിചില്ലല്ലേ
വെണ്ണക്കല്ലിൽ കാലംകൊത്തും പൊൻ മുത്താരംമുത്തല്ലേ
പൂമാനേ മൈനേ നിന്നേ തേടുന്നു ഞാനെന്നാലും
മെല്ലേയെൻ നെഞ്ചിൽ തഞ്ചും പഞ്ചാരപൂ കൊഞ്ചൽനാദം

ഞാവൽപൂവിൻ തേനായെത്തി ഞാനീ ചുണ്ടിൽ മുത്തംവെക്കാം
മീവൽ പക്ഷി കൂടെ പോരൂ നേരമായ്‌
തൊട്ടുതൊട്ടാൽപൂക്കും നെഞ്ചിൽ പട്ടംപോലെ പാറും മോഹം
തട്ടിതൂവും പൊന്നിൻമുത്തേ ചാരേ വാ
പിന്നെയും ഞാനിതാ നിൻനിഴലുമ്മ വെക്കവേ
തൂവിരൽ തുമ്പിനായ്‌ എൻമനം മെല്ലെ നീട്ടവേ

വായോവായോ വാതിൽചാരി വാകകൂടിൻ കൂടാരത്തിൽ
കൂട്ടുണ്ടല്ലോ നക്ഷത്രങ്ങൾ കാവലായ്‌
ചായോചായോ ചെമ്പൂമൊട്ടേ നീയും കേട്ടോ
ദൂരത്താരെൻ ഓടത്തണ്ടായ്‌ നിന്നെത്തേടി പാടുന്നു
പൂവെയിൽ തുമ്പിയായ്‌ എൻകവിൾമുല്ല തേടവേ
മഞ്ഞിളം പൂവിതൾ മൺചിരാതായ്‌ മാറവേ


ചിത്രം: ട്വന്റി 20
സംവിധാനം: ജോഷി
വർഷം: 2008
രചന: ഗിരീഷ്‌ പുത്തഞ്ചേരി [ജോർജ്‌ പീറ്റർ]
സംഗീതം: ബേണി ഇഗ്നേഷ്യസ്‌
പാടിയത്‌: കെ.എസ്‌ ചിത്ര, സുജാത, ജ്യോത്സ്ന, റിമി ടോമി, അനിത, കെ.ജെ യേശുദാസ്‌, മധു ബാലകൃഷ്ണൻ, വിനീത്‌ ശ്രീനിവാസൻ, ഫ്രാങ്കോ, അഫ്‌സൽ, ജാസ്സീ ഗിഫ്റ്റ്‌

സ രേ ഗ മ പാ
ഉഷസ്സിലുണരും അമൃതസ്വരമേ
വരിക ശുഭവരമേ അമ്മേ അമ്മേ
സ രേ ഗ മ പാ
ഉഷസ്സിലുണരും അമൃതസ്വരമേ
വരിക ശുഭവരമേ അമ്മേ അമ്മേ

മലയാളം കൊഞ്ചിപ്പാടും മായപൈങ്കിളി മകളേ വാ
മാലേയകുന്നിനുമേലേ മറ്റൊരു മാമാങ്കം
കമോൺ കമോൺ എവരിബഡി
കമോൺ റ്റു ദ ഗോഡ്‌സ്‌ ഓൺ ലാന്റ്‌
ദിസീസ്‌ റ്റൈം റ്റു പാർട്ടി
കമോൺ കമോൺ ആൻഡ്‌ ഗ്രാബ്‌ യുവർ ഹാന്റ്‌
സേ വൺ റ്റു ത്രീ ഫോർ
ഫൈവ്‌ ആൻഡ്‌ സിക്സ്‌
ആൻഡ്‌ സെവൻ ആൻഡ്‌ എയിറ്റ്‌

ഒന്നായി നീ സുസ്വരം പൊന്നായ്‌ നീ മത്സരം
കണ്ണാണീ വിണ്ണിൻ താരകം ഈ ആഘോഷങ്ങളായിടും
സലാം സലാം ഇന്നെല്ലാമുല്ലാസം
സലാം സലാം ഇന്നല്ലൊസന്തോഷം
എന്നമ്മേ അമ്മയ്ക്കെന്നും ഞങ്ങൾ മിന്നിതെന്നും പൊന്നും മക്കൾ
പാട്ടിന്റെ ഭാവനം മീട്ടുന്ന ബ്യൂഗിളിൽ ഈ തപ്പും താളം ദഫും കൊട്ടി
തമ്മിൽ തമ്മിൽ തായം തുള്ളാം സ രേ ഗ മ പാ
താതെയ്യം താങ്കിട തങ്ക തരികിടപൂര തേര്‌
വരുന്നേ പന്താട്ട ചിന്തോടെ പറന്നേറിടാം
രാകറുമ്പികൾ വാഴ്ചവെക്കണ്‌ മിന്നൽ മേഘ തീ തെറിക്കണ്‌
കാവൂട്ടുമായ്‌ കത്തും കരകാട്ടമായ്‌

അമ്മേ നിൻ കാൽക്കലെ ശംഖാണീ നെഞ്ചകം
പൂങ്കോരം നേരും ഭാവുകം ഈ ഓണപ്പൂക്കാൾ ശ്രീപദം
സലാം സലാം ഇന്നെല്ലാമുല്ലാസം
സലാം സലാം ഇന്നല്ലൊസന്തോഷം
എന്നമ്മേ അമ്മയെക്കെന്നും ഞങ്ങൾ മാറിൽചോരും സ്നേഹപൂമ്പാൽ
തമ്പേ നിൻ താളമായ്‌ താരാട്ടിൻ രാഗമായ്‌
ഈ മുത്തും പൊന്നും ചെപ്പിൽ തത്തും സ്വപ്നങ്ങൾ തൻ വർണ്ണം വാരാം
സ രേ ഗ മ പാ

ഉഷസ്സിലുണരും അമൃതസ്വരമേ
വരിക ശുഭവരമേ അമ്മേ അമ്മേ
സ രേ ഗ മ പാ

ഏഴുപുന്ന തരകൻ [4]


ചിത്രം: ഏഴുപുന്ന തരകൻ
സംവിധാനം: പി.ജി വിശ്വംഭരൻ
വർഷം: 1999
രചന: ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം: വിദ്യാസാഗർ
പാടിയത്‌: കെ.ജെ യേശുദാസ്‌

തെക്‌ൿതെക്ക്‌ തെക്കേപ്പാടം മുത്ത്‌മുത്ത്‌ മുണ്ടോൻപ്പാടം
തൊട്ട്‌ തൊട്ട്‌ തൊട്ടേവായോ ഇളംതെന്നലേ
തുലാമഴതുള്ളിക്കൊപ്പം മിന്നുംമിന്നൽചിലമ്പോടെ
തഞ്ചി തഞ്ചിക്കൊഞ്ചാൻവായോ വെയിൽപ്രാക്കളെ
ഏഴുപുന്നതരകന്റെ കെട്ടുവള്ളം കടംവാങ്ങി
തിത്തിത്താരം തുഴഞ്ഞുവാ മുകിലാളേ
കരിയന്നകറുമ്പിക്ക്‌ പദമെണ്ണി പകുക്കുവാൻ
മുളനാഴി അളന്നുതാ കുയിലാളേ

മാന്നാറിലെ പൂമൈനയ്ക്കും ആറന്മുളെപൂവാലിയ്ക്കും
ഇന്നാണല്ലോ താലോലം വേളിനാള്‌
പൊന്നാഞ്ഞിലിപ്പൂവൽമെയ്യിൽ പൊന്നാരകപ്പൊവിൻ കമ്മൽ
കണ്ണൻവാഴക്കൂമ്പാണേ അലുക്കുതിർക്കാൻ
മുല്ലപന്തലിട്ട്‌ പടരാൻ തൈമാവ്‌
മുന്നിലെന്നും വെച്ച്‌ വിളമ്പാൻ ചെമ്പാവ്‌
പിന്നെ കരുമാടിക്കിടാത്തന്റെ നീരാട്ട്‌

മെലേമുകിൽ താഴ്‌വാരത്തും ഇല്ലാവെയിൽ പൂപ്പാടത്തും
പൊന്നാര്യനും ചെന്നെല്ലും നടുന്നകാലം
ആരോ മണിപൂന്തുടികൊട്ടി ആടിതിങ്കൾ കന്നുംപ്പൂട്ടി
കുളിർക്കാറ്റ്‌ പാടുന്നേ തേറ്റ്‌പാട്ട്‌
ഇല്ലിമണിമുളകുഴലിൽ തേൻതേടി
വെള്ളിവെയിൽ വീഴും വരമ്പിൽ കുയിൽപാടി
നേരം വെളുത്താലും കറുത്താലും കരിക്കാടീ


ചിത്രം: ഏഴുപുന്ന തരകൻ
സംവിധാനം: പി.ജി വിശ്വംഭരൻ
വർഷം: 1999
രചന: ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം: വിദ്യാസാഗർ
പാടിയത്‌: സുജാത, കെ.എസ്‌ ചിത്ര, ബിജു നാരായണൻ, എം.ജി ശ്രീകുമാർ, ഉണ്ണി മേനോൻ

തെക്കൻ കാറ്റേ തിരുമാലി കാറ്റേ
അഴകോലും മെഴുതിരിയിൽ തിരികൊളുത്ത്‌
കുന്നേ പള്ളിയിൽ കുറുബാന കൂടാം
ഔതാച്ചനെഴുപതിലെ തിരുപിറന്നാൾ
ആരാവാരം കൂടാനുണ്ടേ ഓ ഹോയ്‌
അപ്പോം വീഞ്ഞും വിളമ്പാനുണ്ടേ
ചൂടാനൊരു മുത്തുക്കുട മുറ്റത്തൊരു മാർഗ്ഗം കളി
പോരായോ കുഞ്ഞന്നാമ്മേ

നേരും നെറിയുള്ളവനാ കാണാൻ ചൊണയുള്ളവനാ
കൈനീട്ടി കണ്ണീരൊപ്പാൻ കനിവുള്ളവനാ
കിളിപാടും പാടത്തെ ഞവരകതിരായ്‌
വെളയില്ലാ കായലിലെ പൊന്നുംമുത്തായ്‌
ആരാനും എങ്ങാനും പോരാടാൻ ചെന്നാലോ
തുഴമാന്തി ചാടുന്നൊരു പുള്ളിപുലിയായ്‌
ചൂടാനൊരു മുത്തുക്കുട മുറ്റത്തൊരു മാർഗ്ഗം കളി
പോരായോ കുഞ്ഞന്നാമ്മേ

വാഴുന്നോർ വളയിട്ടവനാ വൈസ്രോയ്‌കുമ്പിട്ടവനാ
വീരാളിപട്ടുംകെട്ടി പടപോയവനാ
പുണ്യാളൻ ചമയാനോ നിക്കത്തില്ലാ
പുളുകേട്ടാൽ കട്ടായം വീഴത്തില്ലാ
പാടത്തെ ചെളിമണ്ണിൽ എല്ലൊടിയെ പണിചെയ്ത്‌
പുല്ലെല്ലാം നെല്ലാക്കി പൊന്നും തരകൻ
ചൂടാനൊരു മുത്തുക്കുട മുറ്റത്തൊരു മാർഗ്ഗം കളി
പോരായോ കുഞ്ഞന്നാമ്മേ


ചിത്രം: ഏഴുപുന്ന തരകൻ
സംവിധാനം: പി.ജി വിശ്വംഭരൻ
വർഷം: 1999
രചന: ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം: വിദ്യാസാഗർ
പാടിയത്‌: സുജാത, കെ.ജെ യേശുദാസ്‌

മിന്നും നിലാതിങ്കളായ്‌ നീ മഞ്ഞിൽ വിരിഞ്ഞൊന്നുവാ
നീയില്ലയെങ്കിൽ നിൻ പാട്ടില്ലയെങ്കിൽ ഏകാന്തയല്ലോ കണ്ണേ
കാണും കിനാവൊക്കെയും നീ ചൂടുന്നമുത്താക്കി ഞാൻ
നീയില്ലയെങ്കിൽ നിൻ കൂട്ടില്ലയെങ്കിൽ ശോകാന്തനല്ലോ പെണ്ണേ

വെൺപ്രാവായ്‌ കുറുകീ മനസ്സിലൊരു മാമ്പൂപോൽ തഴുകീ
നിന്നോമൽ ചിറകിൽ പുലരിയിലെ നീർമഞ്ഞായ്‌ ഉരുകീ
ഞാനെന്നുമെന്നും നിന്നെതലോടാം ആനന്ദമോടേ നെഞ്ചോടുചേർക്കാം
ഓമലേ പോരൂ നീ ആർദ്രയായ്‌

താഴമ്പൂകവിളിൽ പതിയെ ഇരുമേലോടും മിഴിയിൽ
നിൻ സ്നേഹം പകരും സ്വരമുഖര ശ്രീരാഗം തിരയാം
നീലാംബരീ നീ എൻചുണ്ടിലേതോ മുത്താരമേകും മുത്തങ്ങൾ നൽകീ
ചാരുതേ പോരൂ നീ സന്ധ്യയായ്‌


ചിത്രം: ഏഴുപുന്ന തരകൻ
സംവിധാനം: പി.ജി വിശ്വംഭരൻ
വർഷം: 1999
രചന: ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം: വിദ്യാസാഗർ
പാടിയത്‌: കെ.എസ്‌ ചിത്ര

മേലേവിണ്ണിൻ മുറ്റത്താരേ വെള്ളിത്തിങ്കൾ ദീപം വെച്ചു
ആടിപ്പാടും മേടക്കാറ്റോ രാവോ
ഓട്ടുരുളി കുമ്പിൾ കുത്തി കുഞ്ഞുകുഞ്ഞു നക്ഷത്രങ്ങൾ
മിന്നാമിന്നി പൂവായ്‌ കോർത്തതാരോ
ചിറ്റും ചിലമ്പൊലിയുമായ്‌ ചുറ്റിവരും പീലിതെന്നൽ
സന്ധ്യാനാമം ചൊല്ലി കേൾക്കും നേരം

പത്തുവർണ്ണതിരിയിട്ട്‌ കുത്തുവിളക്കാരോ നീട്ടി
ഗായത്രി മന്ത്രം ചൊല്ലി ഞാൻ
പാരിജാതപൂക്കൾചൂടി കോടിമഞ്ഞിൻ ചേലചുറ്റി
ആരേയോ സ്വപ്നം കണ്ടു ഞാൻ
പൂങ്കാറ്റിൻ കൈകൾതൊട്ടു ലോലാക്കിൻ താളംകേട്ടു
പൊൻപൂവിൻ നാണം കണ്ടു തീരാപൂന്തേനുമുണ്ടു
ലോലമാം പൂവെയിൽ പീലികൾ കണ്ടു ഞാൻ

അല്ലിമുകിൽ താമ്പാളത്തിൽ ചന്ദനവും ചാന്തും വാങ്ങി
പൂമെയ്യിൽ മെല്ലേ തൊട്ടു ഞാൻ
ആട്ടുതൊട്ടിൽ പാട്ടുംപാടി അല്ലിമലരൂഞ്ഞാലാടി
പൂവാക തോപ്പിൽ നിൽപ്പൂ ഞാൻ
പൊന്നാമ്പൽ തുമ്പിൽ വീഴും മാരിപ്പൂമുത്തും തേടി
മിന്നാരക്കാറ്റിൽ മിന്നും മഞ്ചാടി പൂവും നുള്ളി
നീലവാൽ തുമ്പിയായ്‌ മെല്ലെ ഞാൻ പാറവേ

പ്രണയവർണ്ണങ്ങൾ [5]


ചിത്രം: പ്രണയവർണ്ണങ്ങൾ
സംവിധാനം: സിബി മലയിൽ
വർഷം: 1998
രചന: സച്ചിദാനന്ദൻ പുഴങ്ങര
സംഗീതം: വിദ്യാസാഗർ
പാടിയത്‌: സുജാത [കെ.ജെ യേശുദാസ്‌]

വരമഞ്ഞളാടിയ രാവിന്റെ മാറിൽ ഒരുമഞ്ഞുതുള്ളിയുറങ്ങീ
നിമി നേരമെന്തിനോ തേങ്ങി നിലാവിൻ വിരഹമെന്നാലും മയങ്ങീ
പുലരിതൻ ചുംബനകുംങ്കുമമല്ലേ ഋതുനന്ദിനിയാക്കി
അവളേ പനിനീർ മലരാക്കി

കിളിവന്നു കൊഞ്ചിയ ജാലകവാതിൽ കളിയായ്‌ ചാരിയതാരേ
മുടിയിഴകോതിയ കാറ്റിൻ മൊഴിയിൽ മധുവായ്‌ മാറിയതാരേ
അവളുടെ മിഴിയിൽ കരിമഷിയാലെ കനവുകളെഴുതിയതാരേ
നിനവുകളെഴുതിയതാരേ അവളേ തരളിതയാക്കിയതാരേ

മിഴിപെയ്തു തോർന്നൊരു സായന്തനത്തിൽ മഴയായ്‌ ചാറിയതാരേ
ദലമർമ്മരം നേർത്ത ചില്ലകൾക്കുള്ളിൽ കുയിലായ്‌ മാറിയതാരേ
അവളുടെ കവിളിൽ തുടുവിരലാലെ കവിതകളെഴുതിയതാരേ
മുകുളിതയാക്കിയതാരേ അവളേ പ്രണയിനിയാക്കിയതാരേ

Click Here To View The Song "Varamanjalaadiya Raavinte"
ചിത്രം: പ്രണയവർണ്ണങ്ങൾ
സംവിധാനം: സിബി മലയിൽ
വർഷം: 1998
രചന: സച്ചിദാനന്ദൻ പുഴങ്ങര
സംഗീതം: വിദ്യാസാഗർ
പാടിയത്‌: ദേവാനന്ദ്‌ & കോറസ്‌

ആലേലൊ പൂലേലൊ ആലേ പൂലേലോ ഓയ്‌
ആലേലൊ പൂലേലൊ ആലേ പൂലേലോ
പാട്ടുപഠിക്കണെങ്കിൽ കൊട്ടും തലയ്ക്ക്‌ പോണം
പാട്ടുംപഠിപ്പിച്ചരാം ആട്ടോം നടത്തി തരാം
പോണപോക്കിന്‌ മോന്തക്കിട്ടൊരു ചകിട്ടും തരാം
ആലേലൊ പൂലേലൊ ആലേ പൂലേലോ

ആ കൊമ്പിൽ അഞ്ച്‌മാങ്ങ ഈ കൊമ്പിൽ അഞ്ച്‌മാങ്ങ
കാക്കകൊത്തണ മാങ്ങയ്ക്കാരാ തോട്ടി കെട്ടണത്‌ ഹേയ്‌
ആലേലൊ പൂലേലൊ ആലേ പൂലേലോ
ആലേലൊ പൂലേലൊ ആലേ പൂലേലോ

ആ പൊത്തിൽ അഞ്ച്‌തത്ത ഈ പൊത്തിൽ അഞ്ച്‌തത്ത
ആ തത്ത കൊഞ്ചണ പോലെ നീ കൊഞ്ചണ്ട ഹേയ്‌
ആലേലൊ പൂലേലൊ ആലേ പൂലേലോ
ആലേലൊ പൂലേലൊ ആലേ പൂലേലോ

ആന കറുത്തിട്ടാണേ കള്ള്‌ വെളുത്തിട്ടാണേ
എള്ളോളം ഉള്ളിൽ ചെന്നാൽ ആനേം വഴിതെറ്റും ഹേയ്‌
ആലേലൊ പൂലേലൊ ആലേ പൂലേലോ
ആലേലൊ പൂലേലൊ ആലേ പൂലേലോ

Click Here To View The Song "Aalelo Pulelo Aalo Pulelo"
ചിത്രം: പ്രണയവർണ്ണങ്ങൾ
സംവിധാനം: സിബി മലയിൽ
വർഷം: 1998
രചന: ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം: വിദ്യാസാഗർ
പാടിയത്‌: കെ.എസ്‌ ചിത്ര [കെ.ജെ യേശുദാസ്‌]

ആരോ വിരൽമീട്ടി മനസ്സിൻ മൺവീണയിൽ
ഏതോ മിഴിനീരിൻ ശ്രുതിമീട്ടുന്നു മൂകം
തളരും തനുവോടേ ഇടറും മനമോടേ
വിടവാങ്ങുന്ന സന്ധ്യേ വിരഹാർദ്രയായ സന്ധ്യേ
ഇന്നാരോ വിരൽമീട്ടി മനസ്സിൻ മൺവീണയിൽ

വെണ്ണിലാവു പോലും നിനക്കിന്നെരിയും വേനലായി
വർണ്ണരാജി നീട്ടും വസന്തം വർഷ ശോകമായി
നിന്റെ ആർദ്ര ഹൃദയം തൂവൽ ചില്ലുടഞ്ഞ പടമായി
ഇരുളിൽ പറന്നു മുറിവേറ്റുപാടുമൊരുപാവം പൂവൽകിളിയായ്‌ നീ

പാതിമാഞ്ഞ മഞ്ഞിൽ പതുക്കേ പെയ്തൊഴിഞ്ഞ മഴയിൽ
കാറ്റിൽ മിന്നിമായും വിളക്കായി കാത്തുനിൽപ്പതാരേ
നിന്റെ മോഹശകലം പീലിചിറകൊടിഞ്ഞ ശലഭം
മനസ്സിൽ മെനഞ്ഞമഴവില്ലു മായ്ക്കുമൊരു പാവം കണ്ണീർ മുകിലായ്‌ നീ

Click Here To View The Song "Aaro Viral Meetti Manassin"
ചിത്രം: പ്രണയവർണ്ണങ്ങൾ
സംവിധാനം: സിബി മലയിൽ
വർഷം: 1998
രചന: ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം: വിദ്യാസാഗർ
പാടിയത്‌: കെ.എസ്‌ ചിത്ര, കെ.ജെ യേശുദാസ്‌

കണ്ണാടി കൂടുംകൂട്ടി കണ്ണെഴുതിപൊട്ടുംകുത്തി
കാവളം പൈങ്കിളി വായോ
കുഞ്ഞാറ്റപ്പെണ്ണിനുടുക്കാൻ കുടമുല്ല കോടിയുമായി
കൂകിയും കുറുകിയും വായോ
മഴയോലും മഞ്ഞല്ലേ മുളയോല കൂടല്ലേ
അഴകോലും മിഴിയോരം കുളിരൂറും കനവല്ലേ
മണവാളൻ വന്നുവിളിച്ചാൽ നാണം കൊള്ളും മനസ്സല്ലേ

പൂവിൽ ഈ പുല്ലാങ്കുഴലിൽ പെണ്ണേ നീ മൂളിയുണർത്തും
പാട്ടിന്റെ പല്ലവിയെന്തേ കാതിലോതുമോ
മെല്ലേ ഈ ചില്ലുനിലാവിൽ മുല്ലേ നിൻ മുത്തുപൊഴിക്കും
കിന്നാര കാറ്റുകവിൾപ്പൂ നുള്ളി നോക്കിയോ
ആരും കാണാതെന്നുള്ളിൽ ഓരോ മോഹം പൂക്കുമ്പോൾ
ഈണത്തിൽ പാടി പൂങ്കുയിൽ ആ ആ ആ

മഞ്ഞിൽ ഈ മുന്തിരിവള്ളിയിൽ അല്ലിപ്പൂ പൂത്തുവിരിഞ്ഞാൽ
കാണും ഞാൻ എന്റെ കിനാവിൽ നിന്റെ പൂമുഖം
എന്നും രാകൂന്തലഴിച്ചിട്ടെന്നേ പൂമ്പട്ടു പുതയ്ക്കും
പുന്നാരത്തൂമണി മുത്തേ നീ വരും നാൾ
പൂക്കും നാവോ പൊൻപ്പൂവോ തൂവൽ വീശും വെൺപ്രാവോ
നെഞ്ചോരം നേരും ഭാവുകം ആ ആ ആ

Click Here To View The Song "Kannadi Koodum Kootti"
ചിത്രം: പ്രണയവർണ്ണങ്ങൾ
സംവിധാനം: സിബി മലയിൽ
വർഷം: 1998
രചന: ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം: വിദ്യാസാഗർ
പാടിയത്‌: കെ.എസ്‌ ചിത്ര [ശബ്നം]

ഒത്തിരി ഒത്തിരി ഒത്തിരി സ്വപ്നങ്ങൾ
പൂംചെപ്പിലൊളിച്ചു കളിച്ചൊരു വർണ്ണങ്ങൾ
കുഞ്ഞുകിനാവുകൾ കൂടണയുന്നൊരു
മഞ്ഞു നിലാവിൽ ചേക്കേറാം
കുറുവാൽ പറവകൾ നീന്തി നടക്കും
നഗര സരിത്തിൽ നീരാടാം

മാരിവില്ലിൽ ഒരുപാട്ടിൻ ശ്രുതി വെറുതേ മീട്ടാം
നാട്ടുമൈനയുടെ കൂട്ടിൽ ഒരു തിരിയായ്‌ മിന്നാം
രാത്രി ലില്ലിയുടെ മാറിൽ കുളിർമഴയായ്‌ പൊഴിയാം
രാഗവേണുവിൽ ഏതോ സ്വരമധുരം തിരയാം
ഒരു കാറ്റിൻ ചിറകേറി പതിയേ പാറാം
മധു തേടും വണ്ടായ്‌ മൂളി തൊടിയിൽ തുള്ളാം
അനുരാഗ കടലിൻ തിരയായ്‌ മലർമാസ
പനിനീർ മുകിലായ്‌ മഴവീഴാം അരുവി
മണലിൽ ജന്മം പെയ്തൊഴിയാം

കൂട്ടിനിന്നുമൊരു പൂവിൻ കുളിരിതളും തേനും
പാതിമായുമൊരു രാവിൻ നറുമിഴിനീർ മുത്തും
നെഞ്ചിനുള്ളിൽ ഒളിതഞ്ചും കിളിമൊഴിയും പാട്ടും
പഞ്ചവർണ്ണമുകിൽ തൂകും പ്രണയാമൃതവും
ഇനിയെങ്ങും നിറമേറും നിമിഷം മാത്രം
ഇതൾ മൂടും പീലിതൂവൽ ശിശിരം മാത്രം
ഒരു നോക്കും വാക്കും തീർന്നാൽ
പദമൂന്നി പാതി നടന്നാൽ
കൊഴിയാതെ കൊഴിയും നമ്മുടെ ഇത്തിരി ഈ ജന്മം

Click Here To View The Song "Othiri Othiri"

Wednesday, December 17, 2008

പെരുമഴക്കാലം [3]


ചിത്രം: പെരുമഴക്കാലം
സംവിധാനം: കമൽ
വർഷം: 2004
രചന: റഫീക്ക്‌ അഹമ്മദ്‌
സംഗീതം: എം.ജയചന്ദ്രൻ
പാടിയത്‌: എം.ജയചന്ദ്രൻ [സുജാത]

രാക്കിളിതൻ വഴിമറയും
നോവിൻ പെരുമഴക്കാലം
കാത്തിരിപ്പിൻ തിരിനനയും
ഈറൻ പെരുമഴക്കാലം
ഒരു വേനലിൻ വിരഹബാഷ്പം
ജലതാളമാർന്ന മഴക്കാലം
ഒരു തേടലായ്‌ മഴക്കാലം

ഓർമ്മകൾതൻ ലോലകരങ്ങൾ
പുണരുകയാണുടൽ മുറുകേ
പാതിവഴിയിൽ കുതറിയകാറ്റിൽ
വിരലുകൾ വേർപിരിയുന്നു
സ്നേഹാർദ്രമാരോ മൊഴിയുകയാവാം
കാതിലൊരാത്മ സ്വകാര്യം
തേങ്ങലിനേക്കാൾ പരിചിതമേതോ
പേരറിയാത്ത വികാരം

നീലരാവിൻ താഴ്‌വരനീളേ
നിഴലുകൾ വീണിഴയുന്നോ
ഏതോ നിനവിൻ വാതിൽപടിയിൽ
കാൽപ്പെരുമാറ്റമുണർന്നോ
ആളുന്ന മഴയിൽ ജാലകവെളിയിൽ
മിന്നലിലേതൊരു സ്വപ്നം
ഈ മഴതോരും പുൽകതിരുകളിൽ
നീർമണി വീണുതിളങ്ങും


ചിത്രം: പെരുമഴക്കാലം
സംവിധാനം: കമൽ
വർഷം: 2004
രചന: കൈതപ്രം
സംഗീതം: എം.ജയചന്ദ്രൻ
പാടിയത്‌: സുജാത, പി.ജയചന്ദ്രൻ

കല്ലായിക്കടവത്തേ കാറ്റൊന്നും മിണ്ടീല്ലേ
മണിമാരൻ വരുമെന്ന് ചൊല്ലിയില്ലേ
വരുമെന്നു പറഞ്ഞിട്ടും വരവൊന്നും കണ്ടില്ല
ഖൽബിലെ മൈനയിന്നും ഉറങ്ങീല്ല
മധുമാസരാവിൻ വെൺചന്ദ്രനായി ഞാൻ
അരികത്തു നിന്നിട്ടും കണ്ടില്ലേ നീ കണ്ടില്ലേ

പട്ടുതൂവാലയും വാസനതൈലവും
അവൾക്കു നൽകാനായ്‌ കരുതീ ഞാൻ
പട്ടുറൂമാലുവേണ്ട അത്തറിൻ മണംവേണ്ട
നെഞ്ചിലെചൂടുമാത്രം മതിയിവൾക്ക്‌
കടവത്ത്‌ തോണിയിറങ്ങാം കരിവള കൈപിടിക്കാം
അത്‌കണ്ട്‌ ലാവ്‌പോലും കൊതിച്ചോട്ടേ

സങ്കൽപ്പജാലകം പാതിതുറന്നിനീ
പാതിരാമയക്കം മറന്നിരിക്കാം
തലചായ്ക്കുവാനായ്‌ നിനക്കെന്നുമെന്റെ
കരളിന്റെ മണിയറ തുറന്നുതരാം
ഇനിയെന്തുവേണം എനിക്കെന്തുവേണമെൻ
ജീവന്റെ ജീവൻ കൂടെയില്ലേ


ചിത്രം: പെരുമഴക്കാലം
സംവിധാനം: കമൽ
വർഷം: 2004
രചന: കൈതപ്രം
സംഗീതം: എം.ജയചന്ദ്രൻ
പാടിയത്‌: കെ.എസ്‌ ചിത്ര

ആലോലം പൂവേ നീ ആവോളം ഉറങ്ങ്‌
ചാഞ്ചാടി മകിഴ്‌ന്നാടി മണിത്തിങ്കൾ ഉറങ്ങ്‌
കണികാണാൻ ഉറങ്ങ്‌ ഉറങ്ങ്‌ ഉറങ്ങ്‌

വളര്‌ വളര്‌ അമ്മമടിയിൽ വളർന്നിലാവേ വളര്‌
അല്ലിമലരായ്‌ അമ്മനെഞ്ചിൻ താഴമേ നീ വളര്‌
തെല്ലിളം കാറ്റിൽ ആലിലചൊല്ലും രാമനാമം കേട്ടുണരാനായ്‌

നിന്റെ ചിരിയായ്‌ തിരിതെളിഞ്ഞാൽ അമ്മയെല്ലാം മറക്കാം
നീ ചിരിക്കാൻ അമ്മ ചിരിക്കാം നിന്നെയുണർത്താനുണരാം
നീ നടക്കുമ്പോൾ കാൽച്ചിലമ്പായ്‌ ഞാൻ കൂടെയെന്നും നടക്കാം

Click Here To View The Song "Raakkilithan Vazhimarayum"
Click Here To View The Song "Kallayi Kadavathe"

തന്മാത്ര [3]


ചിത്രം: തന്മാത്ര
സംവിധാനം: ബ്ലെസ്സി
വർഷം: 2005
രചന: കൈതപ്രം
സംഗീതം: മോഹൻ സിത്താര
പാടിയത്‌: മോഹൻലാൽ [പി.ജയചന്ദ്രൻ]

ഇതളൂർന്നുവീണ പനിനീർ ദളങ്ങൾ തിരിയേ ചേരും പോലേ
ദളമർമ്മരങ്ങൾ ശ്രുതിയോടു ചേർന്നു മൂളും പോലേ
വെൺചന്ദ്രനീ കൈക്കുമ്പിളിൽ പൂപോലെ വിരിയുന്നു
മിഴിതോർന്നൊരീ മൗനങ്ങളിൽ പുതുഗാനമുണരുന്നു

പകലുവാഴാൻ പതിവായ്‌ വരുമീ സൂര്യൻ പോലും
പാതിരാവിൽ പടികളിറങ്ങും താനേ മായും
കരയാതെടി കിളിയേ കണ്ണീർ തൂവാതെൻ മുകിലേ
പുലർകാല സൂര്യൻ പോയ്‌വരും വീണ്ടുമീ വിണ്ണിൽ

നനയുമിരുളിൻ കൈകളിൽ നിറയേ മിന്നൽ വളകൾ
താമരയിലയിൽ മഴനീർമണികൾ തൂവി പവിഴം
ഓർക്കാനൊരു നിമിഷം നെഞ്ചിൽ ചേർത്താനൊരു ജന്മം
ഈ ഓർമ്മപോലുമൊരുത്സവം ജീവിതം ഗാനം


ചിത്രം: തന്മാത്ര
സംവിധാനം: ബ്ലെസ്സി
വർഷം: 2005
രചന: കൈതപ്രം
സംഗീതം: മോഹൻ സിത്താര
പാടിയത്‌: കാർത്തിക്‌

മേലേ വെള്ളിത്തിങ്കൾ താഴേ നിലാകായൽ
കള്ളനെപോലേ തെന്നൽ നിന്റെ ചുരുൾമുടിതുമ്പത്ത്‌
വെണ്ണിലാപൂക്കൾ മെല്ലെ തഴുകി മറയുന്നു
പിൻനിലാമഴയിൽ പ്രണയം പീലി നീർത്തുന്നു

കുളിരിളം ചില്ലയിൽ കിളികളുണരുന്നു
ഹൃദയമാം വനികയിൽ ശലഭമലയുന്നു ഹോ
മധുരനൊമ്പരമായ്‌ നീയെനുള്ളിൽ നിറയുന്നു
മുകിലിൻ പൂമരക്കൊമ്പിൽ മഴവിൽ പക്ഷി പാറുന്നു
തൻകൂട്ടിൽ പൊൻകൂട്ടിൽ കഥയുടെ ചിറകുമുളയ്ക്കുന്നു
മേലേ വെള്ളിത്തിങ്കൾ താഴേ നിലാകായൽ
ഏതോ മോഹം പോലേ സ്നേഹം തുള്ളിത്തൂവി

എവിടെയോ നന്മതൻ മർമ്മരം കേൾപ്പൂ
എവിടെയോ പൗർണ്ണമി സന്ധ്യപൂക്കുന്നു ആ
കളമുളംതണ്ടിൽ പ്രണയം കവിതയാകുന്നു
അതുകേട്ടകലേ വനനിരകൾ മാനസനടനമാടുന്നു
പെൺമനം പൊൻമനം പ്രേമവസന്തമാകുന്നു
മേലേ വെള്ളിത്തിങ്കൾ താഴേ നിലാകായൽ
കള്ളനെപോലേ തെന്നൽ നിന്റെ ചുരുൾമുടിതുമ്പത്ത്‌


ചിത്രം: തന്മാത്ര
സംവിധാനം: ബ്ലെസ്സി
വർഷം: 2005
രചന: കൈതപ്രം
സംഗീതം: മോഹൻ സിത്താര
പാടിയത്‌: എം.ജി ശ്രീകുമാർ [സുജാത]

മിണ്ടാതെടി കുയിലേ കണ്ണനുണ്ണിയുറങ്ങണൻ ഏരത്ത്‌
മൂളാതെടി മൈനേ മണിക്കുട്ടനുറങ്ങണ സമയത്ത്‌
പോകൂ കാറ്റേ തളിർവിരൽ തൊടാതേ പോകൂ

വളർന്നുപോയതറിയാതെ വിരുന്നുവന്നു ബാല്യം
ഇവനിൽ തണൽമരം ഞാൻ തേടിയ ജന്മം
കുരുന്നു പൂവായ്‌ മാറി
ആരോ ആരാരോ പൊന്നേ ആരാരോ
ഇനി അമ്മയായ്‌ ഞാൻ പാടാം
മറന്നുപോയ താലോലം

പിറവിയിലേക്കൊഴുകുന്നു സ്നേഹ തന്മാത്ര
കനവിൻ അക്കരയോ ഈക്കരയോ
ദൈവമുറങ്ങുന്നു
എവിടേ മൗനങ്ങൾ എവിടേ നാദങ്ങൾ
ഇനി എങ്ങാണാ തീരം
നിറങ്ങൾ പൂക്കും നേരം

Click Here To View The Song "Ithaloornnu Veena"
Click Here To View The Song "Mele Vellithinkal"
Click Here To View The Song "Mindathedi Kuyile"

അദ്വൈതം [3]


ചിത്രം: അദ്വൈതം
സംവിധാനം: പ്രിയദർശൻ
വർഷം: 1992
രചന: കൈതപ്രം
സംഗീതം: എം.ജി രാധാകൃഷ്ണൻ
പാടിയത്‌: കെ.എസ്‌ ചിത്ര, എം.ജി ശ്രീകുമാർ

അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോടു നീ
എന്തു പരിഭവം മെല്ലെയോതി വന്നുവോ
കൽവിളക്കുകൾ പാതിമിന്നി നിൽക്കവേ
എന്തു നൽകുവാൻ എന്നെ കാത്തുനിന്നു നീ
തൃപ്രസാദവും മൗനചുംബനങ്ങളും
പങ്കുവെയ്ക്കുവാൻ ഓടിവന്നതാണു ഞാൻ
രാഗചന്ദനം നിന്റെ നെറ്റിയിൽ തോടാൻ
ഗോപകന്യയായ്‌ ഓടി വന്നതാണു ഞാൻ

അഗ്നിസാക്ഷിയായ്‌ ഇലത്താലി ചാർത്തിയെൻ
ആദ്യാനുരാഗം ധന്യമാകും
മന്ത്രകോടിയിൽ ഞാൻ മൂടി നിൽക്കവേ
ആദ്യാഭിലാഷം സഫലമാകും
നാലാളറിയേ കൈപിടിക്കും
തിരുനാടകശാലയിൽ ചേർന്നു നിൽക്കും
യമുനാനദിയായ്‌ കുളിരലയിളകും നിനവിൽ

ഈറനോടേയെന്നും കൈവണങ്ങുമെൻ
നിർമ്മാല്യപുണ്യം പകർന്നുതരാം
ഏറേജന്മമായ്‌ ഞാൻ നോമ്പുനോൽക്കുമെൻ
കൈവല്യമെല്ലാം കാഴ്ചവെയ്ക്കാം
വേളിപെണ്ണായ്‌ നീ വരുമ്പോൾ
നല്ലോലക്കുടയിൽ ഞാൻ കൂട്ടുനിൽക്കാം
തുളസീദളമായ്‌ തിരുമലരടികളിൽ വീണെൻ


ചിത്രം: അദ്വൈതം
സംവിധാനം: പ്രിയദർശൻ
വർഷം: 1992
രചന: കൈതപ്രം
സംഗീതം: എം.ജി രാധാകൃഷ്ണൻ
പാടിയത്‌: കെ.എസ്‌ ചിത്ര, എം.ജി ശ്രീകുമാർ

മഴവിൽ കൊതുമ്പിലേറിവന്ന വെണ്ണിലാക്കിളി
കദളീവനങ്ങൾ താണ്ടിവന്നതെന്തിനാണു നീ
മിഴിനീർക്കിനാവിലൂർന്നതെന്തേ സ്നേഹലോലയായ്‌

പുതുലോകം ചാരേ കാണ്മൂ നിൻ ചന്തം വിരിയുമ്പോൾ
അനുരാഗം പൊന്നായ്‌ ചിമ്മി നിൻ അഴകിൽ തഴുകുമ്പോൾ
താലിപ്പീലി പൂരം ദൂരേ മുത്തുകുട നീർത്തിയെന്റെ രാഗ സീമയിൽ
അല്ലിമലർക്കാവിൻ മുന്നിൽ തങ്കതിടമ്പെഴുന്നള്ളും മോഹസന്ധ്യയിൽ

തിരുവള്ളോർക്കുന്നിന്മേലേ തിറമേളം കൂടാറായ്‌
മണിനാഗക്കോവിലിനുള്ളിൽ നിറദീപം കാണാറായ്‌
അങ്കത്താളം തുള്ളിത്തുള്ളി കന്നിചേകോരെഴുന്നള്ളും വർണ്ണകേളിയിൽ
കോലംമാറി താളംമാറി ഓളംതല്ലും തീരത്തിപ്പോൾ വന്നതെന്തിനായ്‌


ചിത്രം: അദ്വൈതം
സംവിധാനം: പ്രിയദർശൻ
വർഷം: 1992
രചന: കൈതപ്രം
സംഗീതം: എം.ജി രാധാകൃഷ്ണൻ
പാടിയത്‌: സുജാത, എം.ജി ശ്രീകുമാർ

നീലക്കുയിലേ ചൊല്ലൂ മാരിക്കിളിയേ ചൊല്ലൂ
നീയെന്റെ മാരനേ കണ്ടോ
തങ്കത്തേരിൽ വന്നെൻ മാറിൽ പടരാനിന്നെൻ
പുന്നാര തേൻകുടം വരുമോ
മുത്തിച്ചുവപ്പിക്കാൻ കോരിത്തരിപ്പിക്കാൻ
എത്തുമെന്നോ കള്ളനെത്തുമെന്നോ

കതിവന്നൂർ പുഴയോരം കതിരാടും പാടത്ത്‌
പൂമാലപ്പെണ്ണിനേ കണ്ടോ
കണിമഞ്ഞൾക്കുറിയോടേ ഇളമഞ്ഞിൻ കുളിരോടേ
അവനെന്നെ തേടാറുണ്ടോ
ആ പൂങ്കവിൾ വാടാറുണ്ടോ
ആരോമൽ ഈ ആതിര രാത്രിയിൽ അരികേ വരുമോ

അയലത്തെ കൂട്ടാളർ കളിയാക്കി ചൊല്ലുമ്പോൾ
നാണം തുളുമ്പാറുണ്ടോ
കവിളത്തെ മറുകിന്മേൽ വിരലോടിച്ചവളെന്റെ
കാര്യം ചോല്ലാറുണ്ടോ
ആ പൂമിഴി നിറയാറുണ്ടോ
അവൾ അമ്പിളിപ്പാൽക്കുടം തൂവിയെന്നരികേ വരുമോ

Click Here To View The Song "Ambalapuzhe Unnikannanodu"
Click Here To View The Song "Mazhavil Kothumbileri"
Click Here To View The Song "Neelakuyile Chollu"

വിസ്മയതുമ്പത്ത്‌ [2]


ചിത്രം: വിസ്മയതുമ്പത്ത്‌
സംവിധാനം: ഫാസിൽ
വർഷം: 2004
രചന: കൈതപ്രം
സംഗീതം: ഔസേപ്പച്ചൻ
പാടിയത്‌: കെ.ജെ യേശുദാസ്‌

കൊഞ്ചി കൊഞ്ചി വിളിക്കുന്ന കാറ്റിനെ മറക്കാൻ പൂവാം കുരുന്നിലയ്ക്കാകുമോ
തൊട്ടു തൊട്ടു കരയുന്ന കരയെ പിരിയാൻ കടലിന്റെ കരളിന്നാകുമോ
നിന്നിലെന്നും നിറയും എന്നെയിനി മറക്കാൻ നിന്റെ കനവുകൾക്കാകുമോ
എന്തിനാണിന്നുനിൻ ലോലമനസ്സിൽ അകലാനുള്ളൊരുഭാവം
എന്നെ പിരിയാനുള്ള വിചാരം

കടലല പോലും ആയിരം വെണ്ണുരകൈകളാൽ കരയേ തേടുമ്പോൾ
നിന്നെയും തേടി നിൻ വഴിത്താരയിൽ നീറും മനമോടേ ഞാൻ നിൽപ്പൂ
ചിറകടിച്ചുയരുമെൻ ചിത്രപ്രതീക്ഷകൾ കനലായെരിഞ്ഞടങ്ങുന്നു
നീയില്ലെങ്കിൽ നിന്നോർമ്മകളില്ലെങ്കിൽ സ്വപ്നങ്ങളില്ലാതെയാകും
ഞാനൊരു പാഴ്‌മരുഭൂമിയാകും

കാറ്റിന്നൂഞ്ഞാൽ ഇല്ലെങ്കിലെങ്ങനെ പൂവുകൾ തുള്ളിത്തുള്ളി ചാഞ്ചാടും
നീയാം നിഴൽത്തണലില്ലെങ്കിലെന്നിലെ സ്വപ്നങ്ങൾ എങ്ങനെ വിരിഞ്ഞാടും
വിടപറഞ്ഞകലുമെൻ നെഞ്ചിലെ മോഹങ്ങൾ നീയെന്നരികിലില്ലെങ്കിൽ
വിടപറയാൻ നിനക്കെങ്ങനെകഴിയും നാം ഇരുപേരല്ലല്ലോ
നമ്മൾ ഇരുപേരല്ലല്ലോ


ചിത്രം: വിസ്മയതുമ്പത്ത്‌
സംവിധാനം: ഫാസിൽ
വർഷം: 2004
രചന: കൈതപ്രം
സംഗീതം: ഔസേപ്പച്ചൻ
പാടിയത്‌: കെ.ജെ യേശുദാസ്‌ [സുജാത]

അഴകേ നീയെന്നെ അറിയാതിരുന്നാൽ
എന്തിനാണിനിയെന്റെ ജന്മം
അഴകേ എൻ വിരൽമീട്ടിയുണർത്തും
പാടാൻ കൊതിക്കുന്ന വീണ
നിന്നിലെ മോഹനസങ്കൽപവീണ

ഒരു വർണ്ണസ്വപ്നത്തിൽ ചിറകടിച്ചുയരുമ്പോൾ
കണ്മണീ നിന്നെ ഞാൻ അറിയുന്നു
കൽപനാ ജാലകം തുറന്നു വച്ചപ്പോൾ
കണികണ്ട കാഴ്ചയിൽ നിൻ രൂപം
പൊന്മുളം തണ്ടിൽ നിൻ ഗാനരഹസ്യം
പാഴ്‌നിലാ പാലയിൽ നിൻ വസന്തം
നിൻ മൊഴിയും മിഴിയും ഞാനല്ലേ

താളില തുമ്പിലെ മഞ്ഞിളംതുള്ളികൾ
മരതക മുത്തായ്‌ പൊഴിയുമ്പോൾ
നക്ഷത്രവാടിയിൽ പൗർണ്ണമികന്യക
താരകമുല്ലപ്പൂ കോർക്കുമ്പോൾ
തെന്നലിൽ നിൻ മൃദുനിശ്വാസഗന്ധം
മിന്നലിൽ കൈവള ചന്തം
നിൻ അഴകും കവിതയും ഒന്നാകുന്നു

അനിയത്തിപ്രാവ്‌ [4]


ചിത്രം: അനിയത്തിപ്രാവ്‌
സംവിധാനം: ഫാസിൽ
വർഷം: 1997
രചന: എസ്‌.രമേശൻ നായർ
സംഗീതം: ഔസേപ്പച്ചൻ
പാടിയത്‌: സുജാത, കെ.ജെ യേശുദാസ്‌

എന്നും നിന്നെ പൂജിക്കാം പൊന്നും പൂവും ചൂടിക്കാം
വെണ്ണിലാവിൻ വാസന്ത ലതികേ
എന്നും എന്നും എൻമാറിൽ മഞ്ഞുപെയ്യും പ്രേമത്തിൻ
കുഞ്ഞുമാരി കുളിരായ്‌ നീ അരികേ
ഒരു പൂവിന്റെ പേരിൽ നീ ഇഴനെയ്ത രാഗം
ജീവന്റെ ശലഭങ്ങൾ കാതോർത്തു നിന്നു
ഇനിയീ നിമിഷം വാചാലം

ഏഴേഴു ചിറകുള്ള സ്വരമാണോ നീ
ഏകാന്തയാമത്തിൻ വരമാണോ
പൂജക്കു നീ വന്നാൽ പൂവാകാം
ദാഹിച്ചു നീ നിന്നാൽ പുഴയാകാം
ഈ സന്ധ്യകൾ അല്ലിത്തേൻചിന്തുകൾ
പൂമേടുകൾ രാഗ തേൻകൂടുകൾ
തോരാതെ തോരാതെ ദാഹമേഘമായ്‌ പൊഴിയാം

ആകാശം നിറയുന്ന സുഖമോ നീ
ആത്മാവിലൊഴുകുന്ന മധുവോ നീ
മോഹിച്ചാൽ ഞാൻ നിന്റെ മണവാട്ടി
മോതിരം മാറുമ്പോൾ വഴികാട്ടി
സീമന്തിനീ സ്നേഹപാലാഴിയിൽ
ഈ ഓർമ്മതൻ ലില്ലിപ്പൂന്തോണിയിൽ
തീരങ്ങൾ തീരങ്ങൾ തേടിയോമലേ തുഴയാം


ചിത്രം: അനിയത്തിപ്രാവ്‌
സംവിധാനം: ഫാസിൽ
വർഷം: 1997
രചന: എസ്‌.രമേശൻ നായർ
സംഗീതം: ഔസേപ്പച്ചൻ
പാടിയത്‌: കെ.ജെ യേശുദാസ്‌

ഓ പ്രിയേ പ്രിയേ നിനക്കൊരു ഗാനം
ഓ പ്രിയേ പ്രാണനിലുണരും ഗാനം
അറിയാതേ ആത്മാവിൽ ചിറകുകുടഞ്ഞോരഴകേ
നിറമിഴിയിൽ ഹിമകണമായ്‌ അലിയുകയാണീ വിരഹം

ജന്മങ്ങളായ്‌ പുണ്യോദയങ്ങളായ്‌ കൈവന്ന നാളുകൾ
കണ്ണീരുമായ്‌ കാണാക്കിനാകളായ്‌ നീ തന്നൊരാശകൾ
തിരതല്ലുമേതു കടലായ്‌ ഞാൻ പിടയുന്നതേതു ചിറകായ്‌ ഞാൻ
പ്രാണന്റെ നോവിൽ വിടപറയും കിളിമകളായ്‌ എങ്ങുപോയി നീ

വർണ്ണങ്ങളായ്‌ പുഷ്പോൽസവങ്ങളായ്‌ നീയെന്റെ വാടിയിൽ
സംഗീതമായ്‌ സ്വപ്നാടനങ്ങളിൽ നീയെന്റെ ജീവനിൽ
അലയുന്നതേതു മുകിലായ്‌ ഞാൻ അണയുന്നതേതു തിരിയായ്‌ ഞാൻ
ഏകാന്തരാവിൽ കനലെരിയും കഥതുടരാൻ എങ്ങുപോയി നീ


ചിത്രം: അനിയത്തിപ്രാവ്‌
സംവിധാനം: ഫാസിൽ
വർഷം: 1997
രചന: എസ്‌.രമേശൻ നായർ
സംഗീതം: ഔസേപ്പച്ചൻ
പാടിയത്‌: കെ.എസ്‌ ചിത്ര

അനിയത്തിപ്രാവിനു പ്രിയരിവർ നൽകും ചെറുതരി സുഖമുള്ള നോവ്‌
അതിൽ തെരുതെരെ ചിരിയുടെ പുലരികൾ നീന്തും മണിമുറ്റമുള്ള വീട്‌
ഈ വീട്ടിലെന്നുമൊരു പൊന്നോമലായ്‌ മിഴിപൂട്ടുമോർമ്മയുടെ താരാട്ടുമായ്‌
നിറഞ്ഞുല്ലാസമെല്ലാർക്കും നൽകീടും ഞാൻ

സ്നേഹമെന്നും പൊന്നൊളിയായ്‌ ഈ പൂമുഖം മെഴുകീടുന്നു
ദീപനാളം പ്രാർത്ഥനയാൽ മിഴിചിമ്മാതെ കാത്തീടുന്നു
ദൈവം തുണയാകുന്നു ജന്മം വരമാകുന്നു
രുചിഭേദങ്ങളും പിടിവാതങ്ങളും തമ്മിൽ ഇടയും ഒടുവിൽ തളരും
ഇവൾ എല്ല്ലാർക്കും ആരോമലായ്‌ ഒളിചിന്തുന്ന പൊൻദീപമായ്‌

കണ്ണുനീരും മുത്തല്ലൊ ഈ കാരുണ്യതീരങ്ങളിൽ
കാത്തുനിൽക്കും ത്യാഗങ്ങളിൽ നാം കാണുന്നു സൂര്യോദയം
തമ്മിൽപ്രിയമാകണം നെഞ്ചിൽനിറവാകണം കണ്ണിൽകനിവൂറണം നമ്മളൊന്നാകണം
എങ്കിൽ അകവും പുറവും നിറയും
ഇവൾ എന്നെന്നും തങ്കകുടം ചിരിപെയ്യുന്ന തുമ്പക്കുടം


ചിത്രം: അനിയത്തിപ്രാവ്‌
സംവിധാനം: ഫാസിൽ
വർഷം: 1997
രചന: എസ്‌.രമേശൻ നായർ
സംഗീതം: ഔസേപ്പച്ചൻ
പാടിയത്‌: എം.ജി ശ്രീകുമാർ

ഒരു രാജമല്ലി വിടരുന്നപോലെ
ഇതളെഴുതി മുന്നിലൊരു മുഖം
ഒരു ദേവഗാനമുടലാർന്നപോലെ
വരമരുളി എന്നിലൊരു സുഖം
കറുകനാമ്പിലും മധുകണം
കവിത എന്നിലും നിറകുടം
അറിയുകില്ല നീ അരാരോ

ഉണർന്നുവോ മുളം തണ്ടിലൊരീണം
പൊഴിഞ്ഞുവോ മണിചുണ്ടിലിന്നൊരു തേൻകണം
തനിച്ചു പാടിയ പാട്ടുകളെല്ലാം
നിനക്കു ഞാന്റെ നൈവേദ്യമാക്കി
കൂടെവിടേ മുല്ലക്കാടെവിടേ
ചെല്ലക്കാറ്റിനോടാക്കഥ പറയുകില്ലേ

തെളിഞ്ഞുവോ കവിൾചെണ്ടിലും നാണം
അലിഞ്ഞുവോ കിളിക്കൊഞ്ചൽ കേട്ടെന്നെഞ്ചകം
നിറഞ്ഞു തൂവിയ മാത്രകളെല്ലാം
നിനക്കായ്‌ വെണ്മണി മുത്തുകളാക്കി
താമരയിൽ കന്നിപ്പൂവിതളിൽ
എന്നെ ചേർത്തൊന്നു പുൽകിനീ മയങ്ങുകില്ലേ

അച്ഛനുറങ്ങാത്ത വീട്‌ [3]


ചിത്രം: അച്ഛനുറങ്ങാത്ത വീട്‌
സംവിധാനം: ലാൽജോസ്‌
വർഷം: 2006
രചന: വയലാർ ശരത്ചന്ദ്ര വർമ്മ
സംഗീതം: അലെക്സ്‌ പോൾ
പാടിയത്‌: സുജാത

അച്ഛനുറങ്ങാത്ത വീട്‌ തേങ്ങലടങ്ങാത്ത വീട്‌
വിധിയുടെ കളിവീട്‌ ഇരുളിലെ വഴിവീട്‌
കണ്ണീരിൽ കുതിർന്ന വീട്‌
അച്ഛനുറങ്ങാത്ത വീട്‌ തേങ്ങലടങ്ങാത്ത വീട്‌

അമ്മക്കിളി ഈണവും കുഞ്ഞിക്കിളി നാണവും
അഴകെഴുതിയ പഴയമൊഴികളിൽ
അജ്ഞാതമേതോ അമ്പേൽക്കും നേരം
താഴേവീഴും കണ്ഠം കേഴുന്നു
അച്ഛനുറങ്ങാത്ത വീട്‌ തേങ്ങലടങ്ങാത്ത വീട്‌

സ്നേഹമുള്ള ചൂടുമായ്‌ മഞ്ഞലിഞ്ഞ നാളിലായ്‌
സ്വയമുരുകിയ മെഴുകുതിരികളിൽ
സംഹാരമാടാൻ കാലം വന്നിനാൽ
ദൈവം പോലും മൗനം തേടുന്നു
അച്ഛനുറങ്ങാത്ത വീട്‌ തേങ്ങലടങ്ങാത്ത വീട്‌


ചിത്രം: അച്ഛനുറങ്ങാത്ത വീട്‌
സംവിധാനം: ലാൽജോസ്‌
വർഷം: 2006
രചന: വയലാർ ശരത്ചന്ദ്ര വർമ്മ
സംഗീതം: അലെക്സ്‌ പോൾ
പാടിയത്‌: ജാസീ ഗിഫ്റ്റ്‌

കുന്നിന്റെ മീതേ കണ്ണൊന്നുചിമ്മാൻ
വയ്യാതെനോക്കും വെള്ളിത്തിങ്കൾ വന്നേ
മണ്ണിന്റെ ചന്തം മോഹിച്ചു കൊണ്ടേ
മിന്നുന്ന വിണ്ണിൽ വേളിത്തിങ്കൾ നിന്നേ
കാട്ടുപ്പൂവിൻ താലങ്ങൾ ഇല്ലേ
കാൽചിലമ്പിൻ താളങ്ങൾ ഇല്ലേ
ഭൂമിപ്പെണ്ണേയ്‌

കുഞ്ഞോളങ്ങൾ തുള്ളിച്ചും കുറുമ്പൊരിത്തിരി ചാലിച്ചും
ചോല ഞൊറിഞ്ഞവളാടുന്നേ മോഹനമോടേ
ദൂരേ മാനത്തായ്‌ മാഞ്ഞേപോയോ ചങ്ങാതീ
മൂടൽ മഞ്ഞല മാറിയനേരം
പുതിയൊരു കിളിയുടെ ചിറകടി തക തക തൈ
കുന്നിന്റെ മീതേ തങ്കതിടമ്പായ്‌
സിന്ദൂരസൂര്യൻ പൊങ്ങിപൊങ്ങി വന്നേ
മണ്ണിന്റെ മെയ്യിൽ പൂണാരം നൽകാൻ
പൊൻനൂലിൻ കൈകൾ മിന്നും കൊണ്ടേ നിന്നേ

പുന്നാരങ്ങൾ നേദിച്ചും വിരിഞ്ഞമൊട്ടുകൾ ചുംബിച്ചും
താമരയല്ലികളോരോന്നായ്‌ താലോലിക്കുന്നേ
താനേ നിന്നീടും താഴമ്പൂവോ നാണിച്ചേ
വെയിലിൻ പുഞ്ചിരി കണ്ടൊരുനേരം
മഴയൊരു പുതിയുടെ തിരയടി തക തക തൈ
കുന്നിന്റെ മീതേ തങ്കതിടമ്പായ്‌
സിന്ദൂരസൂര്യൻ പൊങ്ങിപൊങ്ങി വന്നേ
മണ്ണിന്റെ മെയ്യിൽ പൂണാരം നൽകാൻ
പൊൻനൂലിൻ കൈകൾ മിന്നും കൊണ്ടേ നിന്നേ
കാട്ടുപ്പൂവിൻ താലം കവിഞ്ഞേ
കാൽ ചിലമ്പിൻ താളം നിറഞ്ഞേ
ഭൂമിപ്പെണ്ണേയ്‌


ചിത്രം: അച്ഛനുറങ്ങാത്ത വീട്‌
സംവിധാനം: ലാൽജോസ്‌
വർഷം: 2006
രചന: വയലാർ ശരത്ചന്ദ്ര വർമ്മ
സംഗീതം: അലെക്സ്‌ പോൾ
പാടിയത്‌: സുജാത, റെജു ജോസെഫ്‌

ഒഴുകുകയായ്‌ പുഴപോലേ ഓഹ്‌
പൊഴിയുകയായ്‌ മഴപോലേ
ഓർമ്മകളേ നീ തഴുകിയപോലേ
ഈറൻ വിരലുകളാലേ ഓഹ്‌

നി സ നി സ നി സ നി സ
നി സ നി സ രി മ രി മ പ

ആദ്യാനുരാഗം അഴകണിയുന്നു
ആത്മസുഗന്ധങ്ങളോടേ
തെങ്ങിളനീരിൻ തുള്ളികളെല്ലാം
ഉള്ളിൽ നിറയുന്നപോലേ മോഹം
ഒഴുകുകയായ്‌ പുഴപോലേ സ്നേഹം
പൊഴിയുകയായ്‌ മഴപോലേ

പൂവിൽ നിലാവിൽ നിഴൽ എഴുതാനായ്‌
നോവിൻ മുകിൽ വന്നു മേലേ
വിങ്ങലെന്നാലും മങ്ങാതേ നീയെൻ
നെഞ്ചിൽ തെളിയുന്നതാരേ ജന്മം
ഒഴുകുകയായ്‌ പുഴപോലേ സ്നേഹം
പൊഴിയുകയായ്‌ മഴപോലേ

Thursday, November 13, 2008

രണ്ടാം ഭാവം [1]


ചിത്രം: രണ്ടാം ഭാവം
വർഷം: 2001
രചന: ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം: വിദ്യാസാഗർ
പാടിയത്‌: പി.ജയചന്ദ്രൻ [സുജാത]

മറന്നിട്ടുമെന്തിനോ മനസ്സിൽതുളുമ്പുന്നു
മൗനാനുരാഗത്തിൻ ലോലഭാവം
പൊഴിഞ്ഞിട്ടുമെന്തിനോ പൂക്കാൻതുടങ്ങുന്നു
പുലർമഞ്ഞുകാലത്തെ സ്നേഹതീരം

അറിയാതെ ഞാനെന്റെ പ്രണയത്തെ വീണ്ടുമെൻ
നെഞ്ചോടൊതുക്കി കിടന്നിരുന്നു
കാലൊച്ചയില്ലാതെ വന്നുനീ മെല്ലെയെൻ
കവിളോടൊരുമ്മി കിതച്ചിരുന്നു
പാതിയും ചിമ്മാത്ത മിഴികളിൽ നനവാർന്ന
ചുണ്ടിനാൽ ചുംബിച്ചിരുന്നിരുന്നു

അറിയാതെ നീയെന്റെ മനസ്സിലെ കാണാത്ത
കവിതകൾ മൂളിപ്പഠിച്ചിരുന്നു
മുറുകാൻ തുടങ്ങുമെൻ വിറയാർന്നവീണയെ
മാറോടമർത്തി കൊതിച്ചിരുന്നു
എന്തിനെന്നറിയില്ല ഞാനെന്റെ മുത്തിനേ
എത്രയോ സ്നേഹിച്ചിരുന്നിരുന്നു

Click Here To View The Song

Wednesday, November 12, 2008

ചെങ്കോൽ


ചിത്രം: ചെങ്കോൽ
വർഷം: 1993
രചന: കൈതപ്രം
സംഗീതം: ജോൺസൺ
പാടിയത്‌: കെ.ജെ യേശുദാസ്‌ [കെ.എസ്‌ ചിത്ര]

മധുരം ജീവാമൃത ബിന്ദു
ഹൃദയം പാടും ലയസിന്ധു

സൗഗന്ധികങ്ങളേ ഉണരൂ വീണ്ടുമെൻ
മൂകമാം രാത്രിയിൽ പാർവ്വണം പെയ്യുമീ
ഏകാന്ത യാമവീഥിയിൽ
താന്തമാണെങ്കിലും ആ ആ
താന്തമാണെങ്കിലും പാതിരാക്കാറ്റിലും
വാടാതെ നിൽക്കുമെന്റെ ചേതന
പാടുമീ സ്നേഹരൂപകം പോലേ

ചേതോവികാരമേ നിറയൂ വീണ്ടുമെൻ
ലോലമാം സന്ധ്യയിൽ ആതിരാതെന്നലിൽ
നീഹാരബിന്ദു ചൂടുവാൻ
താന്തമാണെങ്കിലും ആ ആ
താന്തമാണെങ്കിലും സ്വപ്നവേഗങ്ങളിൽ
വീഴാതെ നിൽക്കുമെന്റെ ചേതന
നിൻ വിരൽ പൂതൊടുമ്പോഴെൻ നെഞ്ചിൽ


ചിത്രം: ചെങ്കോൽ
വർഷം: 1993
രചന: കൈതപ്രം
സംഗീതം: ജോൺസൺ
പാടിയത്‌: സുജാത, കെ.ജെ യേശുദാസ്‌

പാതിരാ പാൽകടവിൽ അമ്പിളി പൂന്തോണി
തുഴയാതെ തുഴയുകയായ്‌ സ്നേഹാർദ്രനക്ഷത്രം
കാറ്റിന്റെ മർമ്മരമിളകി വാസന്തമായ്‌
വീണകുടങ്ങളിലൊഴുകി രാഗാമൃതം

ജന്മങ്ങൾ തൻ സ്വപ്നതീരത്ത്‌ ദൂരേ
നീലാരവിന്ദങ്ങൾ പൂത്തു
നൂപുരം ചാർത്തുന്ന ഭൂമി
കാർകൂന്തൽ നീർത്തുന്നു വാർമേഘം
കനവിലോടുന്നു സ്വർണ്ണമാൻപേടകൾ
കാലവൃന്ദം വീശി നിൽപ്പൂ പൊന്മയൂരം

നാദങ്ങളിൽ പൂവിരൽത്തുമ്പു തേടി
പുളകങ്ങൾ പൂക്കുന്ന താളം
പൊൻവേണു ഊതുന്നു കാലം
ഹംസങ്ങൾ ഓതുന്നു സന്ദേശം
മധുരോന്മാദം വർഷമായ്‌ പെയ്യവേ
മോഹമുകുളം രാക്കടമ്പിൽ ഇതളണിഞ്ഞൂ

Click Here To View The Song "Madhuram Jeevamrutha"
Click Here To View The Song "Paathira Paalkadavil"

Thursday, November 06, 2008

പവിത്രം


ചിത്രം: പവിത്രം
വർഷം: 1994
രചന: ഒ.എൻ.വി കുറുപ്പ്‌
സംഗീതം: ശരത്‌
പാടിയത്‌: സുജാത, കെ.ജെ യേശുദാസ്‌

താളമയഞ്ഞു ഗാനമപൂർണ്ണം
തരളലയം താഴും രാഗധാര
മന്ദംമായും നൂപുരനാദം
മാനസമോ ഘനശ്യാമായമാനം

ആലോലം ആശാലോലം
ആരാരോ പാടും ഗാനം
കുഞ്ഞിക്കണ്ണു ചിമ്മി ചിമ്മി ഏതോ പൈതൽ
മുന്നിൽ വന്നപോലേ ഏതു ജീവൽഗാനം
വാഴ്‌വിന്റെ കോവിലിൽ സോപാന ഗാനമായ്‌
ആടുന്ന നാദിനി ഓതി പ്രവാഹിനി
ജീവന്റെ സംഗീതം ഓാഹ്‌ ഓഹ്‌

താലോലം തൈ തൈതാളം
താളത്തിൽ ചൊല്ലി ചൊല്ലി
കുഞ്ഞിക്കാലു പിച്ച പിച്ച വയ്ക്കും കാലം
തുമ്പപൂവിൽ ഓണത്തുമ്പി തുള്ളാൻ വന്നു
വേനൽക്കിനാവുപോൽ പൂവിട്ടു കൊന്നകൾ
ഈ ജീവശാഖിയിൽ മാകന്തശഖിയിൽ
പാടി കുയിൽ വീണ്ടും ഓഹ്‌ ഓഹ്‌

Click Here To View The Song "Thalamayanju"

Labels

1964 (2) 1965 (3) 1967 (1) 1968 (1) 1969 (1) 1970 (2) 1971 (1) 1972 (1) 1973 (1) 1975 (1) 1976 (3) 1984 (1) 1985 (1) 1986 (2) 1987 (4) 1988 (3) 1989 (6) 1990 (4) 1991 (4) 1992 (5) 1993 (8) 1994 (5) 1995 (6) 1996 (4) 1997 (7) 1998 (11) 1999 (5) 2000 (5) 2001 (5) 2002 (1) 2003 (6) 2004 (7) 2005 (9) 2006 (7) 2007 (10) 2008 (21) 2009 (6) 2010 (1) A Anantha Padmanabhan [Anand] (1) A K Lohithadas (1) A T Abu (1) A T Ummer (1) A Vincent (2) Afzal (3) Alex Paul (6) Alphonse Joseph (1) Amal (1) Anand (1) Anil Babu (1) Anil Panachooran (5) Anitha (2) Aparna Rajeev (1) Asha Menon (1) Asha Ramesh (1) Beeyar Prasad (1) Berny Ignatius (4) Bharathan (1) Bhavana Radhakrishnan (1) Bichu Thirumala (6) Bijipal (1) Biju Narayanan (6) Bipin Prabhakar (1) Blessy (1) Bombay Ravi (2) C O Anto (1) Chandrashekhar (1) Chinmayee (1) Cicily (3) Deepak Dev (4) Deepu (1) Dennis Joseph (2) Devanand (1) Dr.P Ramesh (1) East Coast Vijayan (2) Fazil (3) Franko (4) G Devarajan (9) G Venugopal (8) Gayathri (1) Gireesh Puthencheri (35) Goerge Peter (1) Gomathy (1) Gopisunder (1) Hari Haran (4) Haridas Keshavan (1) Hariharan (1) Harini (1) I S Kundoor (1) Ilayaraja (7) Jassie Gift (4) Jayaraj (2) Job (1) Jofy Tharakan (1) Johnson (16) Joshy (3) Jyotsna (5) K G George (1) K J Yesudas (96) K P Brahmanandan (1) K S Chithra (59) K S Sethumadhavan (2) Kaithapram (42) Kaithapram Viswanath (1) Kalyani Menon (1) Kamal (9) Kanesh Punoor (1) Karthik (3) Kavalam Sreekumar (1) Kochin Haneefa (1) Konniyoor Bhas (1) Krishnachandran (1) Lal Jose (6) Latha Krishnan (1) Lathika (1) Liji Francis (1) M A Nishad (1) M B Sreenivasan (1) M D Ashok (1) M G Radhakrishnan (8) M G Sreekumar (31) M Jayachandran (18) M K Arjunan (1) M Krishnan Nair (2) M Kunchako (1) M Madhusoodhanan Nair (1) M Padmakumar (1) M S Baburaj (2) M S Viswanadhan (1) Madhu Balakrishnan (7) Malavika (1) Malayalam Album Song Lyrics (5) Malayalam Song Lyrics (167) Manjari (2) Manju (1) Mano (1) Mejo Joseph (1) Minmini (2) Mithin Ramakrishnan (1) Mohan Lal (2) Mohan Sithara (9) Mrudula (1) Naadhirsha (1) Nadesh Shankar (1) Nemam Pushparaj (1) Nepolean (1) Nishad (1) Noushad (1) O N V Kuruppu (13) Ouseppachan (14) P B Sreenivas (1) P Bhaskaran (5) P G Vishwambaran (1) P Jayachandran (9) P Leela (2) P N Menon (2) P Susheela (1) Padmakumar (1) Perumbavoor G Raveendranath (2) Pooja Rajesh (1) Poovachal Khader (1) Prabha Varma (1) Pradeep Babu (2) Prakash (1) Prameela (1) Priyadarshan (7) R Sarath (1) R Somashekharan (1) Radhika Thilak (2) Rafeeque Ahmad (3) Rafi Mecartin (2) Raghunath Seth (1) Rahul Raj (2) Rajalakshmi (1) Rajasenan (2) Rajeev Aanchal (1) Rajeev Alunkal (1) Ramesh Babu (2) Ranjith (2) Raveendran (4) Reju Joseph (2) Rimi Tomy (4) Roopa (1) Roshan Andrews (1) S Balakrishnan (2) S P Balasubramaniam (1) S P Venkitesh (6) S Rameshan Nair (5) Saajan Palluruthi (1) Sachidanandhan Puzhangara (2) Sangeeth Sivan (1) Santhosh Kesav (2) Santhosh Varma (1) Sarath (4) Sasi Shankar (1) Sathyan Anthikkad (15) Shabnam (2) Shafi (2) Shankar Mahadevan (4) Shibu Chakravarthy (3) Shreya Ghosal (1) Shwetha (10) Shyaam (3) Shyam Dharman (2) Sibi Malayil (9) Siddique (1) Sindhu Premkumar (1) Sohan Lal (1) Soniya (1) Sowmya (1) Sreekumaran Thambi (5) Sreemoola Nagaram Vijayan (1) Sreenivas (1) Sreevalsan J Menon (1) Sriprakash (1) Sruthi Raj (1) Sudeep Kumar (6) Sudha Ranjith (1) Sujatha (26) Sundara Rajan (1) Sunitha Sarathy (1) Suresh Peters (1) Swarnalatha (1) Teenu Tellence (1) Thirunelloor Karunakaran (1) Thulasidas (1) Tinu Antony (1) Unni Menon (6) V Dakshinamoorthy (3) V G Muralikrishnan (1) V M Vinu (2) Vayalar (9) Vayalar Sarathchandra Varma (12) Venu (1) Vidhu Prathap (2) Vidyadharan (2) Vidyasagar (17) Vijay Yesudas (8) Vineeth Sreenivasan (16) Vipin Xavier (1) Yusuf Ali Kecheri (8)