Showing posts with label P Jayachandran. Show all posts
Showing posts with label P Jayachandran. Show all posts

Saturday, March 14, 2009

വീണ്ടും ചില വീട്ടുകാര്യങ്ങൾ [3]


ചിത്രം: വീണ്ടും ചില വീട്ടുകാര്യങ്ങൾ
സംവിധാനം: സത്യൻ അന്തിക്കാട്‌
വർഷം: 1999
രചന: കൈതപ്രം
സംഗീതം: ജോൺസൺ
പാടിയത്‌: കെ.ജെ യേശുദാസ്‌ & കോറസ്‌

വിശ്വം കാക്കുന്നനാഥാ വിശ്വൈക നായകാ
ആത്മാവിലെരിയുന്ന തീയണയ്ക്കൂ
നിൻ ആത്മചൈതന്യം നിറയ്ക്കൂ
ആത്മചൈതന്യം നിറയ്ക്കൂ

ഇടയൻ കൈവിട്ട കുഞ്ഞാടുകൾ
ഇരുളിൽ കൈത്തിരി തിരയുമ്പോൾ
ആരുമില്ലാത്തവർക്കഭയം നൽകും
കാരുണ്യമെന്നിൽ ചൊരിയേണമേ

അകലാതെ അകലുന്നു സ്നേഹാംബരം
നീ അറിയാതെ പോകുന്നുയെൻ നൊമ്പരം
അന്യനാണെങ്കിലും എന്റെയീ കണ്ണുനീർ
ധന്യമായ്‌ തീരട്ടെ നിൻ വീഥിയിൽ

Click Here To View The Song "Vishwam Kakkunna Naadha"
ചിത്രം: വീണ്ടും ചില വീട്ടുകാര്യങ്ങൾ
സംവിധാനം: സത്യൻ അന്തിക്കാട്‌
വർഷം: 1999
രചന: കൈതപ്രം
സംഗീതം: ജോൺസൺ
പാടിയത്‌: സിന്ധു പ്രേംകുമാർ, കെ.ജെ യേശുദാസ്‌

പിൻനിലാവിൻ പൂവിടർന്നു
പൊൻവസന്തം നോക്കിനിന്നു
ശാരദേന്ദുമുഖീ ഇന്നെൻ പ്രേമസായൂജ്യം

താമസിക്കാൻ തീർത്തു ഞാൻ
രാസകേളി മന്ദിരം
ഓമലേ ഞാൻ കാത്തുനിൽപ്പൂ
നിന്നെ വരവേൽക്കാൻ
എവിടെ നിൻ പല്ലവി
എവിടെ നിൻ നൂപുരം
ഒന്നുചേരാൻ മാറോടു ചേർക്കാൻ
എന്തൊരുന്മാദം

കൊണ്ടുപോകാം നിന്നെയെൻ
പിച്ചകപ്പൂ പന്തലിൽ
താരഹാരം ചാർത്തിനിന്നെ
ദേവ വധുവാക്കാം
അണിനിലാ പീലികൾ
പൊഴിയുമീ ശയ്യയിൽ
വീണുറങ്ങാം ആവോളമഴകിൻ
തേൻകുടം നുകരാം

Click Here To View The Song "Pin Nilaavin Poovidarnnu"
ചിത്രം: വീണ്ടും ചില വീട്ടുകാര്യങ്ങൾ
സംവിധാനം: സത്യൻ അന്തിക്കാട്‌
വർഷം: 1999
രചന: കൈതപ്രം
സംഗീതം: ജോൺസൺ
പാടിയത്‌: പി.ജയചന്ദ്രൻ & കോറസ്‌

കണ്ണെത്താമല മാമല കേറി നോക്കെത്താ
കടവു കടന്ന് വരുന്നുണ്ടേ വരുന്നുണ്ടേ ആരാരോ
പള്ളിപ്പാന പന്തലൊരുക്കെടാ കുടുകുടു
പാണ്ടിചെണ്ട മുറുക്കെടാ ധിമൃതതൈ തകധിമൃതതൈ
കുരുകുക്കുരുപ്പൂങ്കുരുവീ പറവെയ്ക്കെടി പൂങ്കുഴലീ
നാട്ടുവണ്ടി നാടകവണ്ടി നാൽകവലേലെത്തി
ജില്ലം തിറതുള്ളാട്ടം ജില്ലം തിറതുള്ളാട്ടം

മിണ്ടണതെല്ലാം പൂമ്പാട്ട്‌ തട്ടണതെല്ലാം തമ്പേല്‌
നാട്ടുനടപ്പിലൊരാറാട്ട്‌ മുക്കിന്‌മുക്കിന്‌ വരവേൽപ്പ്‌
അക്കരെയിക്കരെ ആനവരമ്പത്തോലക്കുഴല്‌ കുറുങ്കുഴല്‌
തുടിയുടുക്‌ൿപമ്പയിലത്താളം തുടിയുടുക്‌ൿപമ്പയിലത്താളം
ആലിലക്കൊത്തൊരു പൊൻകുരിശുള്ളൊരു
ഞൊറിയിട്ടുടുക്കണ താതമ്പിപ്പെണ്ണിന്‌
കയ്യിൽ കിടക്കണരോട്ടുവള ആഹാ കയ്യിൽ കിടക്കണരോട്ടുവള
അവൾ മാർഗ്ഗം കളിക്കൊത്ത്‌ താളം പിടിക്കുമ്പോ
കിലുകിലുങ്ങുന്നൊരു കല്ലുവള അതുകൊഞ്ചികുണുങ്ങണ
കന്നിവള തുള്ളിതപ്പികൊട്ടിക്കളി ചാടിതുടിക്കുമ്പോ
മേളംതുള്ളണ പൊന്നുവള ആഹാ മേളംതുള്ളണ പൊന്നുവള

ഒത്തുപിടിച്ചവർ കപ്പൽകേറി തക തികു തൈ
പലനാട്‌ നോക്കി പുറപ്പെട്ടാര്‌ തക തികു തൈ
ശിപ്പായിമാരവരല്ലിയുണ്ട്‌ ശെമ്മാശന്മാരവർ പലരുമുണ്ട്‌
ചെമ്പകശ്ശേരിയും കൂടെയുണ്ട്‌ തൃക്കത്ത്‌മന്നനും കൂടെയുണ്ട്‌
തൂറമാറസേപ്പെഴുന്നള്ളുമ്പോൾ തക തികു തൈ
കർത്തങ്ങൾ മാനവരികിലുണ്ട്‌ തക തികു തൈ

മാലാഖമാർ മൊഴിഞ്ഞു ശുഭസങ്കീർത്തനം
ദേവൻ പിറന്നു മണ്ണിൽ നിത്യനായകനായ്‌
ശ്രീയേശുനാഥനെന്നും നമുക്കാശ്രയമേ
പാപങ്ങൾ പോക്കുവാനായ്‌ അവൻ ക്രൂശിതനായ്‌

അതിരുകളില്ലാ വട്ടാരം മതിലുകളില്ലാ കൂടാരം
മൂത്തോർവാക്കിൻ വീടാരം മാളോർക്കെല്ലാം കൊട്ടാരം
അക്കുത്തിക്കുത്തരമനമേട്ടിൽ തെക്കേപ്പാട്ടേ തേന്മാവിൽ
പത്തറുപത്‌ കിളിയുടെ വിളയാട്ടം
പത്തറുപത്‌ കിളിയുടെ വിളയാട്ടം

Sunday, February 08, 2009

C I D നസീർ [2]


ചിത്രം: C I D നസീർ
സംവിധാനം: വേണു
വർഷം: 1971
രചന: ശ്രീകുമാരൻ തമ്പി
സംഗീതം: എം.കെ അർജ്ജുനൻ
പാടിയത്‌: പി.ജയചന്ദ്രൻ

നിൻമണിയറയിലെ നിർമ്മല ശയ്യയിലെ
നീലനീരാളമായ്‌ ഞാൻ മാറിയെങ്കിൽ
ചന്ദനമണമൂറും നിൻ ദേഹമലർവല്ലി
എന്നുമെൻ വിരിമാറിൽ പടരുമല്ലോ

പുണ്യവതീ നിന്റെ പൂങ്കാവനത്തിൽ ഒരു
പുഷ്പശലഭമായ്‌ ഞാൻ പറന്നുവെങ്കിൽ
ശൃംഗാരമധുവൂറും നിൻരാഗപാനപാത്രം
എന്നുമെന്നധരത്തോടടുക്കുമല്ലോ

ഇന്ദുവദനേ നിന്റെ നീരാട്ടുകടവിലെ
ഇന്ദീവരങ്ങളായ്‌ ഞാൻ വിടർന്നുവെങ്കിൽ
ഇന്ദ്രനീലാഭതൂകും നിൻമലർമിഴിയുമായ്‌
സുന്ദരിയങ്ങനെ ഞാനിണങ്ങുമല്ലോ

Click Here To View The Song "Nin Maniyarayile"
ചിത്രം: C I D നസീർ
സംവിധാനം: വേണു
വർഷം: 1971
രചന: ശ്രീകുമാരൻ തമ്പി
സംഗീതം: എം.കെ അർജ്ജുനൻ
പാടിയത്‌: കെ.പി ബ്രഹ്മാനന്ദൻ

നീലനീശീഥിനീ നിൻമണിമേടയിൽ
നിദ്രാവിഹീനയായ്‌ നിന്നു
നിൻ മലർവാടിയിൽ നീറുമൊരോർമ്മപോൽ
നിർമ്മലേ ഞാൻ കാത്തുനിന്നൂ
നിന്നൂ നിന്നൂ ഞാൻ കാത്തുനിന്നൂ

ജാലകവാതിലിൻ വെള്ളിക്കൊളുത്തുകൾ
താളത്തിൽ കാറ്റിൽ കിലുങ്ങി
വാതിൽ തുറക്കുമെന്നോർത്തു വിടർന്നിതെൻ
വാസന്ത സ്വപ്നദളങ്ങൾ
വാസന്ത സ്വപ്നദളങ്ങൾ

തേനൂറും ചന്ദ്രിക തേങ്ങുന്നപൂവിന്റെ
വേദനകാണാതെ മാഞ്ഞു
തേടിതളരും മിഴികളുമായ്‌ ഞാൻ
ദേവിയെ കാണുവാൻ നിന്നൂ

Click Here To View The Song "Neela Nisheedhini"

Wednesday, December 17, 2008

പെരുമഴക്കാലം [3]


ചിത്രം: പെരുമഴക്കാലം
സംവിധാനം: കമൽ
വർഷം: 2004
രചന: റഫീക്ക്‌ അഹമ്മദ്‌
സംഗീതം: എം.ജയചന്ദ്രൻ
പാടിയത്‌: എം.ജയചന്ദ്രൻ [സുജാത]

രാക്കിളിതൻ വഴിമറയും
നോവിൻ പെരുമഴക്കാലം
കാത്തിരിപ്പിൻ തിരിനനയും
ഈറൻ പെരുമഴക്കാലം
ഒരു വേനലിൻ വിരഹബാഷ്പം
ജലതാളമാർന്ന മഴക്കാലം
ഒരു തേടലായ്‌ മഴക്കാലം

ഓർമ്മകൾതൻ ലോലകരങ്ങൾ
പുണരുകയാണുടൽ മുറുകേ
പാതിവഴിയിൽ കുതറിയകാറ്റിൽ
വിരലുകൾ വേർപിരിയുന്നു
സ്നേഹാർദ്രമാരോ മൊഴിയുകയാവാം
കാതിലൊരാത്മ സ്വകാര്യം
തേങ്ങലിനേക്കാൾ പരിചിതമേതോ
പേരറിയാത്ത വികാരം

നീലരാവിൻ താഴ്‌വരനീളേ
നിഴലുകൾ വീണിഴയുന്നോ
ഏതോ നിനവിൻ വാതിൽപടിയിൽ
കാൽപ്പെരുമാറ്റമുണർന്നോ
ആളുന്ന മഴയിൽ ജാലകവെളിയിൽ
മിന്നലിലേതൊരു സ്വപ്നം
ഈ മഴതോരും പുൽകതിരുകളിൽ
നീർമണി വീണുതിളങ്ങും


ചിത്രം: പെരുമഴക്കാലം
സംവിധാനം: കമൽ
വർഷം: 2004
രചന: കൈതപ്രം
സംഗീതം: എം.ജയചന്ദ്രൻ
പാടിയത്‌: സുജാത, പി.ജയചന്ദ്രൻ

കല്ലായിക്കടവത്തേ കാറ്റൊന്നും മിണ്ടീല്ലേ
മണിമാരൻ വരുമെന്ന് ചൊല്ലിയില്ലേ
വരുമെന്നു പറഞ്ഞിട്ടും വരവൊന്നും കണ്ടില്ല
ഖൽബിലെ മൈനയിന്നും ഉറങ്ങീല്ല
മധുമാസരാവിൻ വെൺചന്ദ്രനായി ഞാൻ
അരികത്തു നിന്നിട്ടും കണ്ടില്ലേ നീ കണ്ടില്ലേ

പട്ടുതൂവാലയും വാസനതൈലവും
അവൾക്കു നൽകാനായ്‌ കരുതീ ഞാൻ
പട്ടുറൂമാലുവേണ്ട അത്തറിൻ മണംവേണ്ട
നെഞ്ചിലെചൂടുമാത്രം മതിയിവൾക്ക്‌
കടവത്ത്‌ തോണിയിറങ്ങാം കരിവള കൈപിടിക്കാം
അത്‌കണ്ട്‌ ലാവ്‌പോലും കൊതിച്ചോട്ടേ

സങ്കൽപ്പജാലകം പാതിതുറന്നിനീ
പാതിരാമയക്കം മറന്നിരിക്കാം
തലചായ്ക്കുവാനായ്‌ നിനക്കെന്നുമെന്റെ
കരളിന്റെ മണിയറ തുറന്നുതരാം
ഇനിയെന്തുവേണം എനിക്കെന്തുവേണമെൻ
ജീവന്റെ ജീവൻ കൂടെയില്ലേ


ചിത്രം: പെരുമഴക്കാലം
സംവിധാനം: കമൽ
വർഷം: 2004
രചന: കൈതപ്രം
സംഗീതം: എം.ജയചന്ദ്രൻ
പാടിയത്‌: കെ.എസ്‌ ചിത്ര

ആലോലം പൂവേ നീ ആവോളം ഉറങ്ങ്‌
ചാഞ്ചാടി മകിഴ്‌ന്നാടി മണിത്തിങ്കൾ ഉറങ്ങ്‌
കണികാണാൻ ഉറങ്ങ്‌ ഉറങ്ങ്‌ ഉറങ്ങ്‌

വളര്‌ വളര്‌ അമ്മമടിയിൽ വളർന്നിലാവേ വളര്‌
അല്ലിമലരായ്‌ അമ്മനെഞ്ചിൻ താഴമേ നീ വളര്‌
തെല്ലിളം കാറ്റിൽ ആലിലചൊല്ലും രാമനാമം കേട്ടുണരാനായ്‌

നിന്റെ ചിരിയായ്‌ തിരിതെളിഞ്ഞാൽ അമ്മയെല്ലാം മറക്കാം
നീ ചിരിക്കാൻ അമ്മ ചിരിക്കാം നിന്നെയുണർത്താനുണരാം
നീ നടക്കുമ്പോൾ കാൽച്ചിലമ്പായ്‌ ഞാൻ കൂടെയെന്നും നടക്കാം

Click Here To View The Song "Raakkilithan Vazhimarayum"
Click Here To View The Song "Kallayi Kadavathe"

തന്മാത്ര [3]


ചിത്രം: തന്മാത്ര
സംവിധാനം: ബ്ലെസ്സി
വർഷം: 2005
രചന: കൈതപ്രം
സംഗീതം: മോഹൻ സിത്താര
പാടിയത്‌: മോഹൻലാൽ [പി.ജയചന്ദ്രൻ]

ഇതളൂർന്നുവീണ പനിനീർ ദളങ്ങൾ തിരിയേ ചേരും പോലേ
ദളമർമ്മരങ്ങൾ ശ്രുതിയോടു ചേർന്നു മൂളും പോലേ
വെൺചന്ദ്രനീ കൈക്കുമ്പിളിൽ പൂപോലെ വിരിയുന്നു
മിഴിതോർന്നൊരീ മൗനങ്ങളിൽ പുതുഗാനമുണരുന്നു

പകലുവാഴാൻ പതിവായ്‌ വരുമീ സൂര്യൻ പോലും
പാതിരാവിൽ പടികളിറങ്ങും താനേ മായും
കരയാതെടി കിളിയേ കണ്ണീർ തൂവാതെൻ മുകിലേ
പുലർകാല സൂര്യൻ പോയ്‌വരും വീണ്ടുമീ വിണ്ണിൽ

നനയുമിരുളിൻ കൈകളിൽ നിറയേ മിന്നൽ വളകൾ
താമരയിലയിൽ മഴനീർമണികൾ തൂവി പവിഴം
ഓർക്കാനൊരു നിമിഷം നെഞ്ചിൽ ചേർത്താനൊരു ജന്മം
ഈ ഓർമ്മപോലുമൊരുത്സവം ജീവിതം ഗാനം


ചിത്രം: തന്മാത്ര
സംവിധാനം: ബ്ലെസ്സി
വർഷം: 2005
രചന: കൈതപ്രം
സംഗീതം: മോഹൻ സിത്താര
പാടിയത്‌: കാർത്തിക്‌

മേലേ വെള്ളിത്തിങ്കൾ താഴേ നിലാകായൽ
കള്ളനെപോലേ തെന്നൽ നിന്റെ ചുരുൾമുടിതുമ്പത്ത്‌
വെണ്ണിലാപൂക്കൾ മെല്ലെ തഴുകി മറയുന്നു
പിൻനിലാമഴയിൽ പ്രണയം പീലി നീർത്തുന്നു

കുളിരിളം ചില്ലയിൽ കിളികളുണരുന്നു
ഹൃദയമാം വനികയിൽ ശലഭമലയുന്നു ഹോ
മധുരനൊമ്പരമായ്‌ നീയെനുള്ളിൽ നിറയുന്നു
മുകിലിൻ പൂമരക്കൊമ്പിൽ മഴവിൽ പക്ഷി പാറുന്നു
തൻകൂട്ടിൽ പൊൻകൂട്ടിൽ കഥയുടെ ചിറകുമുളയ്ക്കുന്നു
മേലേ വെള്ളിത്തിങ്കൾ താഴേ നിലാകായൽ
ഏതോ മോഹം പോലേ സ്നേഹം തുള്ളിത്തൂവി

എവിടെയോ നന്മതൻ മർമ്മരം കേൾപ്പൂ
എവിടെയോ പൗർണ്ണമി സന്ധ്യപൂക്കുന്നു ആ
കളമുളംതണ്ടിൽ പ്രണയം കവിതയാകുന്നു
അതുകേട്ടകലേ വനനിരകൾ മാനസനടനമാടുന്നു
പെൺമനം പൊൻമനം പ്രേമവസന്തമാകുന്നു
മേലേ വെള്ളിത്തിങ്കൾ താഴേ നിലാകായൽ
കള്ളനെപോലേ തെന്നൽ നിന്റെ ചുരുൾമുടിതുമ്പത്ത്‌


ചിത്രം: തന്മാത്ര
സംവിധാനം: ബ്ലെസ്സി
വർഷം: 2005
രചന: കൈതപ്രം
സംഗീതം: മോഹൻ സിത്താര
പാടിയത്‌: എം.ജി ശ്രീകുമാർ [സുജാത]

മിണ്ടാതെടി കുയിലേ കണ്ണനുണ്ണിയുറങ്ങണൻ ഏരത്ത്‌
മൂളാതെടി മൈനേ മണിക്കുട്ടനുറങ്ങണ സമയത്ത്‌
പോകൂ കാറ്റേ തളിർവിരൽ തൊടാതേ പോകൂ

വളർന്നുപോയതറിയാതെ വിരുന്നുവന്നു ബാല്യം
ഇവനിൽ തണൽമരം ഞാൻ തേടിയ ജന്മം
കുരുന്നു പൂവായ്‌ മാറി
ആരോ ആരാരോ പൊന്നേ ആരാരോ
ഇനി അമ്മയായ്‌ ഞാൻ പാടാം
മറന്നുപോയ താലോലം

പിറവിയിലേക്കൊഴുകുന്നു സ്നേഹ തന്മാത്ര
കനവിൻ അക്കരയോ ഈക്കരയോ
ദൈവമുറങ്ങുന്നു
എവിടേ മൗനങ്ങൾ എവിടേ നാദങ്ങൾ
ഇനി എങ്ങാണാ തീരം
നിറങ്ങൾ പൂക്കും നേരം

Click Here To View The Song "Ithaloornnu Veena"
Click Here To View The Song "Mele Vellithinkal"
Click Here To View The Song "Mindathedi Kuyile"

Thursday, November 13, 2008

രണ്ടാം ഭാവം [1]


ചിത്രം: രണ്ടാം ഭാവം
വർഷം: 2001
രചന: ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം: വിദ്യാസാഗർ
പാടിയത്‌: പി.ജയചന്ദ്രൻ [സുജാത]

മറന്നിട്ടുമെന്തിനോ മനസ്സിൽതുളുമ്പുന്നു
മൗനാനുരാഗത്തിൻ ലോലഭാവം
പൊഴിഞ്ഞിട്ടുമെന്തിനോ പൂക്കാൻതുടങ്ങുന്നു
പുലർമഞ്ഞുകാലത്തെ സ്നേഹതീരം

അറിയാതെ ഞാനെന്റെ പ്രണയത്തെ വീണ്ടുമെൻ
നെഞ്ചോടൊതുക്കി കിടന്നിരുന്നു
കാലൊച്ചയില്ലാതെ വന്നുനീ മെല്ലെയെൻ
കവിളോടൊരുമ്മി കിതച്ചിരുന്നു
പാതിയും ചിമ്മാത്ത മിഴികളിൽ നനവാർന്ന
ചുണ്ടിനാൽ ചുംബിച്ചിരുന്നിരുന്നു

അറിയാതെ നീയെന്റെ മനസ്സിലെ കാണാത്ത
കവിതകൾ മൂളിപ്പഠിച്ചിരുന്നു
മുറുകാൻ തുടങ്ങുമെൻ വിറയാർന്നവീണയെ
മാറോടമർത്തി കൊതിച്ചിരുന്നു
എന്തിനെന്നറിയില്ല ഞാനെന്റെ മുത്തിനേ
എത്രയോ സ്നേഹിച്ചിരുന്നിരുന്നു

Click Here To View The Song

Thursday, November 06, 2008

മിഴി രണ്ടിലും


ചിത്രം: മിഴി രണ്ടിലും
വർഷം: 2003
രചന: വയലാർ ശരത്ചന്ദ്രവർമ്മ
സംഗീതം: രവീന്ദ്രൻ
പാടിയത്‌: പി.ജയചന്ദ്രൻ

ആലിലത്തലിയുമായ്‌ വരുനീ
തിങ്കളേ ഇതിലേ ഇതിലേ
ആവണിപൊയ്കയിൽ നാണമോലും
ആമ്പലോ വധുവായ്‌ അരികേ
മാനത്തായ്‌ മുകിലകലെമറയുമൊരു
യാമത്തിൽ അനുരാഗമലിയുമൊരു
മാംഗല്യം രാവിൽ

മേലെമാളികയിൽ നിന്നും
രഥമേറി വന്നു മണിമാരൻ
മണവാട്ടിയായ വരമഞ്ജുളാംഗിയുടെ
സ്വന്തമായ നിമിഷം
വരവേൽക്കു മൈനേ നിറ മംഗളമരുളൂ കോകിലമേ
സുരഭിലമായൊരു മണിയറ മെനയൂ
മധുവന മാനസമേ

ചന്ദന കുറിയണിഞ്ഞും നറു കുങ്കുമ തിലകമോടെ
കനകാംഗുലീയമണിയുന്ന
ദേവ സവിദേവി ലോല നീയേ
ഇതളണിയുന്നല്ലോ കുമുദിനിയുടെ
കനവുനിലാവൊളിയിൽ
പുതിയൊരു ജീവിത വനികയിലുണരു
കുറുമൊഴി മുല്ലകളേ

Click Here To View The Song "Aalilathaaliyumaay"

Saturday, November 01, 2008

ഗ്രാമഫോൺ


ചിത്രം: ഗ്രാമഫോൺ
വർഷം: 2003
പാടിയത്‌: പി.ജയചന്ദ്രൻ, എറാൻഹാളി മൂസ & കോറസ്‌
സംഗീതം: വിദ്യാസാഗർ
രചന: ഗിരീഷ്‌ പുത്തഞ്ചേരി

മയ്യണ്ണിക്കണ്ണിന്റെ മഞ്ചാടിക്കടവത്ത്‌
മണിമാരൻ വരുന്നതും കാത്ത്‌
കസ്തൂരിനിലാവിന്റെ കനവുപുൽപ്പായയിൽ
ഉറങ്ങാതിരുന്നോളേ ഉറങ്ങാതിരുന്നോളേ

എന്തേ ഇന്നും വന്നീല്ല
നിന്നോടൊന്നും ചൊല്ലീല്ല
അനുരാഗം മീട്ടും ഗന്ധർവ്വൻ
നീ സ്വപ്നം കാണും
ആകാശത്തോപ്പിൻ കിന്നരൻ
മണിവളത്തിളങ്ങണ കൈയാലേ
വിരൽ ഞൊട്ടിവിളിക്കണതാരാണ്‌
മുഴുതിങ്കൾ ഉദിക്കണമുകിലോരം
മുരശൊലി മുഴക്കണതാരാണ്‌
ഓഹ്‌ വിളക്കിന്റെ നാളം
പോലേ ഈ പൊൻതൂവൽ വീശും
മാറ്റേറും മഴപ്രാവേ
ഓഹ്‌ കളിയാടി പാടാൻ നേരമായ്‌

എൻ ഹൃദയത്തിൻ ചന്ദനവാതിൽ
നിനക്കായ്‌ മാത്രം തുറക്കാം ഞാൻ
നിൻ മിഴിയാകും മധുപാത്രത്തിലേ
മാസ്മരമധുരം നുകരാം ഞാൻ

മധുവർണ്ണപൂവല്ലേ
നറുനീലപൂമോളല്ലേ
മധുരപതിനേഴിൻ
ലെംഗിമറിയുന്നോളേ

നിൻ പ്രണയത്തിൻ താമരനൂലിൽ
ഓർമ്മകൾ മുഴുവൻ കോർക്കാം ഞാൻ
നിന്നെയുറക്കാൻ പഴയൊരു ഗസലിൻ
നിർവ്വൃതിയെല്ലാം പകരാം ഞാൻ


ചിത്രം: ഗ്രാമഫോൺ
വർഷം: 2003
പാടിയത്‌: സുജാത, കെ.ജെ യേശുദാസ്‌
സംഗീതം: വിദ്യാസാഗർ
രചന: ഗിരീഷ്‌ പുത്തഞ്ചേരി

നിനക്കെന്റെ മനസ്സിലെ
മലരിട്ട വസന്തത്തിൻ
മഴവില്ലു മെനഞ്ഞുതരാം
മിഴിയ്ക്കുള്ളിൽ എരിയുന്ന
നറുതിരി വെളിച്ചത്തിൻ
ഒരുതുള്ളി കവർന്നുതരാം
ഒരു സ്വർണ്ണത്തരിയായ്‌ മാറിൽ
തലചായ്ക്കാൻ മോഹിച്ചെത്തി
ഒരുകുമ്പിൾ പനിനീരായ്‌ നിൻ
പാട്ടിലലിഞ്ഞു തുളുമ്പീ ഞാൻ

നീ അരികിൽ നിൽക്കുംനേരം
പ്രണയംകൊണ്ടെൻ കരൾപിടയും
ഇതളോരത്തിളവേൽകുമ്പിൻ
ശലഭംപോൽ ഞാൻ മാറിടും
നീ തൊട്ടുണർത്തുമ്പോൾ
നക്ഷത്രമാവും ഞാൻ
നീ ചേർന്നു നിൽക്കുമ്പോൾ
എല്ലാം മറക്കും ഞാൻ
പാദസരങ്ങളണിഞ്ഞ മനസ്സിലൊര-
ആയിരമായിര ഓർമ്മകളാവുക നീ

മായപ്പൊൻവെയിലിൻ നാളം
മിഴിയാലുഴിയും വിൺസന്ധ്യേ
സ്വപ്നത്തിൻ വാതിൽപ്പടിമേൽ
വന്നു വിളിച്ചു നീ എന്തേ
പ്രാണന്റെ വെൺപ്രാവായ്‌
പാടുന്നു നീ മെല്ലേ
പ്രേമാർദ്രമായെന്തോ
ചൊല്ലുന്നു നീ മെല്ലേ
പിന്നെയുമെന്റെ കിനാക്കളെയുമ്മ കൊടുത്തു
കൊടുത്തു മയക്കിയുണർത്തുക നീ


ചിത്രം: ഗ്രാമഫോൺ
വർഷം: 2003
പാടിയത്‌: കെ.ജെ യേശുദാസ്‌
സംഗീതം: വിദ്യാസാഗർ
രചന: ഗിരീഷ്‌ പുത്തഞ്ചേരി

വിളിച്ചതെന്തിനു വീണ്ടും
വെറുതേ വിളിച്ചതെന്തിനു വീണ്ടും
നേർത്തൊരു പാട്ടിന്റെ നൊമ്പരം
കൊണ്ടെന്നെ വിളിച്ചതെന്തിനു വീണ്ടും
വെറുതേ നീ വെറുതേ വെറുതേ നീ വെറുതേ

ആകാശംകാണാതെ നീഉള്ളിൽ സൂക്ഷിക്കും
ആശതൻ മയിൽപ്പീലി പോലേ
ഈറനണിഞ്ഞക്കിനാവുകൾക്കുള്ളിലേ
ഇത്തിരി സ്നേഹത്തിൻ കവിതപോലേ
വിരിഞ്ഞതെന്തിനു വീണ്ടും
നെഞ്ചിൽ അലിഞ്ഞതെന്തിനു വീണ്ടും

അജ്ഞാതമാമൊരു തീരത്തു നിന്നോ
ആഴിതൻ മറുകരെ നിന്നോ
ജന്മങ്ങൾക്കപ്പുറം പെയ്തൊരു മഴയുടെ
മർമ്മരം കേൾക്കുമീ മനസ്സിൽ നിന്നോ
മറഞ്ഞതെന്തിനു വീണ്ടും
എങ്ങോ പറന്നതെന്തിനു വീണ്ടും

Wednesday, October 15, 2008

പണിതീരാത്ത വീട്‌


ചിത്രം: പണിതീരാത്ത വീട്‌
വർഷം:1973
പാടിയത്‌: പി.ജയചന്ദ്രൻ
സംഗീതം: എം.എസ്‌ വിശ്വനാഥൻ
രചന: വയലാർ

സുപ്രഭാതം സുപ്രഭാതം
നീലഗിരിയുടെ സഖികളേ
ജ്വാലാമുഖികളേ
ജ്യോതിർമയിയാം ഉഷസ്സിനു
വെള്ളിചാമരം വീശും മേഘങ്ങളേ
സുപ്രഭാതം സുപ്രഭാതം സുപ്രഭാതം

അഞ്ജനക്കല്ലുകൾ മിനുക്കിയടുക്കി
അഖിലാണ്ഡമണ്ഡല ശിൽപ്പി
പണിഞ്ഞിട്ടും പണിഞ്ഞിട്ടും
പണിതീരത്തൊരു പ്രപഞ്ചമന്ദിരമേ
നിന്റെ നാലുകെട്ടിന്റെ പഠിപ്പുരമുറ്റത്ത്‌
ഞാനെന്റെ മുറികൂടി പണിയിച്ചോട്ടെ

ആയിരംതാമരത്തളിരുകൾ വിടർത്തി
അരയന്നങ്ങളെ വളർത്തി
വസന്തവും ശിശിരവും
കുളിക്കാനിറങ്ങുന്ന വനസരോവമേ
നിന്റെ നീലവാർമുടിചുരുളിന്റെ അറ്റത്ത്‌
ഞാനെന്റെ പൂകൂടി ചൂടിച്ചോട്ടേ

Monday, September 22, 2008

ചന്ദ്രോത്സവം


ചിത്രം: ചന്ദ്രോത്സവം
വർഷം: 2005
രചന: ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം: വിദ്യാസാഗർ
പാടിയത്‌: പി.ജയചന്ദ്രൻ


ആരാരും കാണാതെ ആരോമൽ തൈമുല്ല
പിന്നേയും പൂവിടുമോ
പൂഞ്ചില്ലത്തുമ്പിന്മേൽ ചാഞ്ചാടും പൂമൊട്ടെൻ
നെഞ്ചോടു ചേർന്നിടുമൊ

കളപ്പുരമേയും കന്നി നിലാവേ
ഇനിയും വരുമോ തിരുവോണം
മുടിത്തുമ്പിലീറൻ തുളസിയുമായി
ഇതിലെ വരുമൊ ധനുമാസം
ഒന്നുതൊട്ടാൽ താനേ മൂളാമോ
മനസ്സിനുള്ളിൽ മൗനവീണേ
ഒരു പാട്ടിൻ ശ്രുതിയാവാൻ ഒരു മോഹം മാത്രം

പഴയകിനാവിൽ മുന്തിരി നീരിൽ
പാവം ഹൃദയം അലിയുന്നു
താളുകൾ മറിയും മിഴികളിലോരോ
മോഹം വെറുതേ വിരിയുന്നു
ദൂരേ ഏതോ പക്ഷി പാടുന്നു
കാതരമാം സ്നേഹഗീതം
ഒരു നീലാംബരിയായ്‌ ഞാൻ അതിൽ മാഞ്ഞേ പോയ്‌

Labels

1964 (2) 1965 (3) 1967 (1) 1968 (1) 1969 (1) 1970 (2) 1971 (1) 1972 (1) 1973 (1) 1975 (1) 1976 (3) 1984 (1) 1985 (1) 1986 (2) 1987 (4) 1988 (3) 1989 (6) 1990 (4) 1991 (4) 1992 (5) 1993 (8) 1994 (5) 1995 (6) 1996 (4) 1997 (7) 1998 (11) 1999 (5) 2000 (5) 2001 (5) 2002 (1) 2003 (6) 2004 (7) 2005 (9) 2006 (7) 2007 (10) 2008 (21) 2009 (6) 2010 (1) A Anantha Padmanabhan [Anand] (1) A K Lohithadas (1) A T Abu (1) A T Ummer (1) A Vincent (2) Afzal (3) Alex Paul (6) Alphonse Joseph (1) Amal (1) Anand (1) Anil Babu (1) Anil Panachooran (5) Anitha (2) Aparna Rajeev (1) Asha Menon (1) Asha Ramesh (1) Beeyar Prasad (1) Berny Ignatius (4) Bharathan (1) Bhavana Radhakrishnan (1) Bichu Thirumala (6) Bijipal (1) Biju Narayanan (6) Bipin Prabhakar (1) Blessy (1) Bombay Ravi (2) C O Anto (1) Chandrashekhar (1) Chinmayee (1) Cicily (3) Deepak Dev (4) Deepu (1) Dennis Joseph (2) Devanand (1) Dr.P Ramesh (1) East Coast Vijayan (2) Fazil (3) Franko (4) G Devarajan (9) G Venugopal (8) Gayathri (1) Gireesh Puthencheri (35) Goerge Peter (1) Gomathy (1) Gopisunder (1) Hari Haran (4) Haridas Keshavan (1) Hariharan (1) Harini (1) I S Kundoor (1) Ilayaraja (7) Jassie Gift (4) Jayaraj (2) Job (1) Jofy Tharakan (1) Johnson (16) Joshy (3) Jyotsna (5) K G George (1) K J Yesudas (96) K P Brahmanandan (1) K S Chithra (59) K S Sethumadhavan (2) Kaithapram (42) Kaithapram Viswanath (1) Kalyani Menon (1) Kamal (9) Kanesh Punoor (1) Karthik (3) Kavalam Sreekumar (1) Kochin Haneefa (1) Konniyoor Bhas (1) Krishnachandran (1) Lal Jose (6) Latha Krishnan (1) Lathika (1) Liji Francis (1) M A Nishad (1) M B Sreenivasan (1) M D Ashok (1) M G Radhakrishnan (8) M G Sreekumar (31) M Jayachandran (18) M K Arjunan (1) M Krishnan Nair (2) M Kunchako (1) M Madhusoodhanan Nair (1) M Padmakumar (1) M S Baburaj (2) M S Viswanadhan (1) Madhu Balakrishnan (7) Malavika (1) Malayalam Album Song Lyrics (5) Malayalam Song Lyrics (167) Manjari (2) Manju (1) Mano (1) Mejo Joseph (1) Minmini (2) Mithin Ramakrishnan (1) Mohan Lal (2) Mohan Sithara (9) Mrudula (1) Naadhirsha (1) Nadesh Shankar (1) Nemam Pushparaj (1) Nepolean (1) Nishad (1) Noushad (1) O N V Kuruppu (13) Ouseppachan (14) P B Sreenivas (1) P Bhaskaran (5) P G Vishwambaran (1) P Jayachandran (9) P Leela (2) P N Menon (2) P Susheela (1) Padmakumar (1) Perumbavoor G Raveendranath (2) Pooja Rajesh (1) Poovachal Khader (1) Prabha Varma (1) Pradeep Babu (2) Prakash (1) Prameela (1) Priyadarshan (7) R Sarath (1) R Somashekharan (1) Radhika Thilak (2) Rafeeque Ahmad (3) Rafi Mecartin (2) Raghunath Seth (1) Rahul Raj (2) Rajalakshmi (1) Rajasenan (2) Rajeev Aanchal (1) Rajeev Alunkal (1) Ramesh Babu (2) Ranjith (2) Raveendran (4) Reju Joseph (2) Rimi Tomy (4) Roopa (1) Roshan Andrews (1) S Balakrishnan (2) S P Balasubramaniam (1) S P Venkitesh (6) S Rameshan Nair (5) Saajan Palluruthi (1) Sachidanandhan Puzhangara (2) Sangeeth Sivan (1) Santhosh Kesav (2) Santhosh Varma (1) Sarath (4) Sasi Shankar (1) Sathyan Anthikkad (15) Shabnam (2) Shafi (2) Shankar Mahadevan (4) Shibu Chakravarthy (3) Shreya Ghosal (1) Shwetha (10) Shyaam (3) Shyam Dharman (2) Sibi Malayil (9) Siddique (1) Sindhu Premkumar (1) Sohan Lal (1) Soniya (1) Sowmya (1) Sreekumaran Thambi (5) Sreemoola Nagaram Vijayan (1) Sreenivas (1) Sreevalsan J Menon (1) Sriprakash (1) Sruthi Raj (1) Sudeep Kumar (6) Sudha Ranjith (1) Sujatha (26) Sundara Rajan (1) Sunitha Sarathy (1) Suresh Peters (1) Swarnalatha (1) Teenu Tellence (1) Thirunelloor Karunakaran (1) Thulasidas (1) Tinu Antony (1) Unni Menon (6) V Dakshinamoorthy (3) V G Muralikrishnan (1) V M Vinu (2) Vayalar (9) Vayalar Sarathchandra Varma (12) Venu (1) Vidhu Prathap (2) Vidyadharan (2) Vidyasagar (17) Vijay Yesudas (8) Vineeth Sreenivasan (16) Vipin Xavier (1) Yusuf Ali Kecheri (8)