Showing posts with label Vayalar. Show all posts
Showing posts with label Vayalar. Show all posts
Wednesday, February 04, 2009
മണവാട്ടി [1]
ചിത്രം: മണവാട്ടി
സംവിധാനം: കെ.എസ് സേതുമാധവൻ
വർഷം: 1964
രചന: വയലാർ
സംഗീതം: ജി.ദേവരാജൻ
പാടിയത്: പി.ലീല, കെ.ജെ യേശുദാസ്
അഷ്ടമുടിക്കായലിലെ അന്നനടതോണിയിലെ
ചിന്നക്കിളി ചിങ്കാരക്കിളി ചൊല്ലുമോ
എന്നെ നിനക്കിഷ്ടമാണോ ഇഷ്ടമാണോ
ഓളങ്ങൾ ഓടിവരും നേരം
വാരി പുണരുന്നു തീരം
വാരി വാരി പുണരുന്നു തീരം
മോഹങ്ങൾ തേടിവരും നേരം
ദാഹിച്ചു നിൽക്കുന്നു മാനസം
എൻമനസ്സിലും നിൻമനസ്സിലും
ഇന്നാണല്ലോ പൂക്കാലം പൊന്നു പൂക്കാലം
ഗാനങ്ങൾ മൂളിവരും കാറ്റേ
മാറോടണയ്ക്കുന്നു മാനം
നിന്നെ മാറോടണയ്ക്കുന്നു മാനം
കൂടെ തുഴഞ്ഞുവരും നേരം
കോരിത്തരിയ്ക്കുന്നു ജീവിതം
എൻകിനാവിലും നിൻകിനാവിലും
ഇന്നാണല്ലോ സംഗീതം പ്രേമസംഗീതം
Labels:
1964,
G Devarajan,
K J Yesudas,
K S Sethumadhavan,
Malayalam Song Lyrics,
P Leela,
Vayalar
Wednesday, December 17, 2008
നദി [1]
ചിത്രം: നദി
സംവിധാനം: എ.വിൻസന്റ്
വർഷം: 1969
രചന: വയലാർ
സംഗീതം: ജി.ദേവരാജൻ
പാടിയത്: കെ.ജെ യേശുദാസ്
ആയിരം പാദസരങ്ങൾ കിലുങ്ങി ആലുവാപ്പുഴ പിന്നെയുമൊഴുകി
ആരും കാണാതേ ഓളവും തീരവും ആലിംഗനങ്ങളിൽ മുഴുകീ മുഴുകീ
ഈറനായ നദിയുടെ മാറിൽ ഈ വിടർന്ന നീർകുമിളകളിൽ
വേർപ്പെടുന്ന വേദനയോ വേറിടുന്ന നിർവ്വൃതിയോ
ഓമലേ ആരോമലേ ഒന്നു ചിരിക്കൂ ഒരിക്കൽ കൂടി
ഈ നിലാവും ഈ കുളിർക്കാറ്റും ഈ പളുങ്കുകൽപ്പടവുകളും
ഓടിയെത്തും ഓർമ്മകളിൽ ഓമലാളിൻ ഗദ്ഗദവും
ഓമലേ ആരോമലേ ഒന്നു ചിരിക്കൂ ഒരിക്കൽ കൂടി
Click Here To View The Song "Aayiram Paadasarangal"
Labels:
1969,
A Vincent,
G Devarajan,
K J Yesudas,
Malayalam Song Lyrics,
Vayalar
ദത്തുപുത്രൻ [1]
ചിത്രം: ദത്തുപുത്രൻ
സംവിധാനം: എം.കുഞ്ചാക്കോ
വർഷം: 1970
രചന: വയലാർ
സംഗീതം: ജി.ദേവരാജൻ
പാടിയത്: കെ.ജെ യേശുദാസ്
സ്വർഗ്ഗത്തേക്കാൾ സുന്ദരമാണീ സ്വപ്നം വിടരും ഗ്രാമം
പ്രേമവതിയാം എൻ പ്രിയകാമുകി താമസിക്കും ഗ്രാമം
അവൾ കുളിക്കും പുഴക്കടവിൽ അല ഞൊറിയും പൂങ്കാറ്റേ
പുതിയൊരു ലജ്ജയിൽ മുങ്ങിപ്പൊങ്ങും പൂമെയ് കണ്ടിട്ടുണ്ടോ
അവളുടെ പൂമെയ് കണ്ടിട്ടുണ്ടോ അഹാ കണ്ടിട്ടുണ്ടോ
അവൾക്കുടുക്കാൻ പുടവയുമായ് അരികിലെത്തും പൊൻവെയിലേ
അനുരാഗത്തിൻ മധുരം നിറയേ ഹൃദയം കണ്ടിട്ടുണ്ടോ
അവളുടെ ഹൃദയം കണ്ടിട്ടുണ്ടോ അഹാ കണ്ടിട്ടുണ്ടോ
Labels:
1970,
G Devarajan,
K J Yesudas,
M Kunchako,
Malayalam Song Lyrics,
Vayalar
ഓടയിൽ നിന്ന് [1]
ചിത്രം: ഓടയിൽ നിന്ന്
സംവിധാനം: കെ.എസ് സേതുമാധവൻ
വർഷം: 1965
രചന: വയലാർ
സംഗീതം: ജി.ദേവരാജൻ
പാടിയത്: പി.സുശീല
കാറ്റിൽ ഇളംകാറ്റിൽ ഒഴുകിവരും ഗാനം
ഒരു കാണാകുയിൽ പാടും കളമുരളീ ഗാനം
ആത്മവിപഞ്ചികയിൽ മധുമാസ പഞ്ചമിയിൽ
അന്നു മാലിനി തീരത്ത് ശകുന്തള പാടിയ
മായാമോഹന ഗാനം ഇതാ ഇതാ ഇതാ ആ ആ
മാദക രജനികളിൽ പ്രിയമാനസ യമുനകളിൽ
അനുരാഗ ലഹരിയിൽ ഗോപികൾ പാടിയ
രാധാമാധവ ഗാനം ഇതാ ഇതാ ഇതാ ആ ആ
Labels:
1965,
G Devarajan,
K S Sethumadhavan,
Malayalam Song Lyrics,
P Susheela,
Vayalar
Thursday, November 06, 2008
കാവ്യമേള
ചിത്രം: കാവ്യമേള
വർഷം: 1965
രചന: വയലാർ
സംഗീതം: വി.ദക്ഷിണാമൂർത്തി
പാടിയത്: പി.ലീല, കെ.ജെ യേശുദാസ് [ഗോമതി, പി.ബി ശ്രീനിവാസ്, എം.ബി ശ്രീനിവാസൻ, വി.ദക്ഷിണാമൂർത്തി]
സ്വപ്നങ്ങൾ സ്വപ്നങ്ങളേ നിങ്ങൾ
സ്വർഗ്ഗകുമാരികളല്ലോ
നിങ്ങളീ ഭൂമിയിൽ ഇല്ലായിരുന്നെങ്കിൽ
നിശ്ചലം ശൂന്യമീ ലോകം
ദൈവങ്ങളില്ല മനുഷ്യരില്ല
പിന്നെ ജീവിത ചൈതന്യമില്ല
സൗന്ദര്യസങ്കൽപ്പ ശിൽപ്പങ്ങളില്ല
സൗഗന്ധിക പൂക്കളില്ല
ഇന്ദ്രനീലം കൊണ്ട് മാനത്തുതീർത്തൊരു
ഗന്ധർവ്വ രാജാങ്കണത്തിൽ
അപ്സരകന്യകൾ പെറ്റുവളർത്തുന്ന
ചിത്രശലഭങ്ങൾ നിങ്ങൾ
സ്വർഗ്ഗത്തിൽ നിന്നും വിരുന്നു വരാറുള്ള
ചിത്രശലഭങ്ങൾ നിങ്ങൾ
ഞാനറിയാതെന്റെ മാനസജാലക
വാതിൽ തുറക്കുന്നു നിങ്ങൾ
ശിൽപ്പികൾ തീർത്ത ചുമരുകളില്ലാതെ
ചിത്രമെഴുതുന്നു നിങ്ങൾ
ഏഴല്ല എഴുനൂറു വർണ്ണങ്ങളാലെത്ര
വാർമഴവില്ലുകൾ തീർത്തു
കണ്ണുനീർ ചാലിച്ചെഴുതുന്നു
മായ്ക്കുന്നു വർണ്ണവിതാനങ്ങൾ നിങ്ങൾ
കൊട്ടാരം വിൽക്കാനുണ്ട്
ചിത്രം: കൊട്ടാരം വിൽക്കാനുണ്ട്
വർഷം: 1975
രചന: വയലാർ
സംഗീതം: ജി.ദേവരാജൻ
പാടിയത്: കെ.ജെ യേശുദാസ്
ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം
ഇന്ദ്രധനുസ്സിൻ തൂവൽപൊഴിയും തീരം
ഈ മനോഹരതീരത്തു തരുമോ ഇനിയൊരു ജന്മംകൂടി
എനിയ്ക്കിനിയൊരു ജന്മംകൂടി
ഈ നിത്യഹരിതയാം ഭൂമിയിലല്ലാതെ മാനസസരസ്സുകളുണ്ടോ
സ്വപ്നങ്ങളുണ്ടോ പുഷ്പങ്ങളുണ്ടോ സ്വർണ്ണമരാളങ്ങളുണ്ടോ
വസുന്ധരേ വസുന്ധരേ മതിയാകും വരെ
ഇവിടെ ജീവിച്ചു മരിച്ചവരുണ്ടോ
ഈ വർണ്ണസുരഭിയാം ഭൂമിയിലല്ലാതെ കാമുക ഹൃദയങ്ങളുണ്ടോ
സന്ധ്യകളുണ്ടോ ചന്ദ്രികയുണ്ടോ ഗന്ധർവ്വഗീതമുണ്ടോ
വസുന്ധരേ വസുന്ധരേ കൊതിതീരും വരെ
ഇവിടെ പ്രേമിച്ചു മരിച്ചവരുണ്ടോ
Labels:
1975,
G Devarajan,
K J Yesudas,
Malayalam Song Lyrics,
Vayalar
വിവാഹിത [3]
ചിത്രം: വിവാഹിത
സംവിധാനം: എം.കൃഷ്ണൻ നായർ
വർഷം: 1970
രചന: വയലാർ
സംഗീതം: ജി.ദേവരാജൻ
പാടിയത്: കെ.ജെ യേശുദാസ്
സുമംഗലീ നീ ഓർമ്മിക്കുമോ
സ്വപ്നത്തിലെങ്കിലും ഈ ഗാനം
ഒരു ഗദ്‌ഗദമായ് മനസ്സിലലിയും
ഒരു പ്രേമകഥയിലേ ദുഃഖ ഗാനം
പിരിഞ്ഞുപോകും നിനക്കിനിയീക്കഥ
മറക്കുവാനേ കഴിയൂ
നിറഞ്ഞമാറിലെ ആദ്യ നഖക്ഷതം
മറയ്ക്കുവാനേ കഴിയൂ
കൂന്തലാൽ മറയ്ക്കുവാനേ കഴിയൂ
കൊഴിഞ്ഞ പീലികൾ പെറുക്കിയെടുക്കും
കൂടു കെട്ടും ഹൃദയം
വിരിഞ്ഞപൂവിനും വീണപൂവിനും
വിരുന്നൊരുക്കും ഹൃദയം
എപ്പൊഴും വിരുന്നൊരുക്കും ഹൃദയം
Click Here To View The Song "Sumangalee Nee"
ചിത്രം: വിവാഹിത
സംവിധാനം: എം.കൃഷ്ണൻ നായർ
വർഷം:1970
രചന: വയലാർ
സംഗീതം: ജി.ദേവരാജൻ
പാടിയത്: കെ.ജെ യേശുദാസ്
ദേവലോകരഥവുമായ് തെന്നലേ തെന്നലേ തെന്നലേ
തേടിവന്നതാരേ നീ തെന്നലേ തെന്നലേ തെന്നലേ
നാലുമണിപ്പൂ വിരിഞ്ഞാൽ
നീലവനം പൊന്നണിഞ്ഞാൽ
മാനോടും മലയരികിൽ
ഞാനലയും താഴ്‌വരയിൽ
നാണവുമായ് ഓടിവരും പ്രേമവതിക്കോ
പൂമണവും കുളിരും നീ കൊണ്ടുവന്നു ഓഹോ ഓഹോ
അന്തിവെയിൽ പൂകൊഴിഞ്ഞാൽ
അല്ലികളിൽ മഞ്ഞു വീണാൽ
ഞാൻ പാടും പുഴയരികിൽ
ഞാൻ ഇരിക്കും പുൽപ്പടവിൽ
പൂമടിയിൽ വീണുറങ്ങും പ്രാണസഖിക്കോ
പൂമധുവും പനിനീരും കൊണ്ടുവന്നു ഓഹോ ഓഹോ
ചിത്രം: വിവാഹിത
സംവിധാനം: എം.കൃഷ്ണൻ നായർ
വർഷം:1970
രചന: വയലാർ
സംഗീതം: ജി.ദേവരാജൻ
പാടിയത്: കെ.ജെ യേശുദാസ്
മായാജാലകവാതിൽ തുറക്കും മധുരസ്മരണകളേ
മന്ദസ്മിതമാം മണിവിളക്കുഴിയും
മന്ത്രവാദിനികൾ നിങ്ങൾ മഞ്ജുഭാഷിണികൾ
പുഷ്യരാഗ നഖമുനയാൽ നിങ്ങൾ
പുഷ്പങ്ങൾ നുള്ളി ജപിച്ചെറിയുമ്പോൾ
പൊയ്‌പോയ വസന്തവും
വസന്തം നൽകിയ സ്വപ്നസഖിയുമെന്നിൽ
ഉണർന്നുവല്ലോ ഉണർന്നുവല്ലോ
തപ്ത ബാഷ്പജലകണങ്ങൾ നിങ്ങൾ
രത്നങ്ങളാക്കി എനിക്കേകുമ്പോൾ
മണ്ണോടു മണ്ണടിഞ്ഞ
പ്രണയപ്രതീക്ഷകൾ സ്വർണ്ണമുളകൾ വീണ്ടും
അണിഞ്ഞുവല്ലോ അണിഞ്ഞുവല്ലോ
Labels:
1970,
G Devarajan,
K J Yesudas,
M Krishnan Nair,
Malayalam Song Lyrics,
Vayalar
Wednesday, October 15, 2008
പണിതീരാത്ത വീട്
ചിത്രം: പണിതീരാത്ത വീട്
വർഷം:1973
പാടിയത്: പി.ജയചന്ദ്രൻ
സംഗീതം: എം.എസ് വിശ്വനാഥൻ
രചന: വയലാർ
സുപ്രഭാതം സുപ്രഭാതം
നീലഗിരിയുടെ സഖികളേ
ജ്വാലാമുഖികളേ
ജ്യോതിർമയിയാം ഉഷസ്സിനു
വെള്ളിചാമരം വീശും മേഘങ്ങളേ
സുപ്രഭാതം സുപ്രഭാതം സുപ്രഭാതം
അഞ്ജനക്കല്ലുകൾ മിനുക്കിയടുക്കി
അഖിലാണ്ഡമണ്ഡല ശിൽപ്പി
പണിഞ്ഞിട്ടും പണിഞ്ഞിട്ടും
പണിതീരത്തൊരു പ്രപഞ്ചമന്ദിരമേ
നിന്റെ നാലുകെട്ടിന്റെ പഠിപ്പുരമുറ്റത്ത്
ഞാനെന്റെ മുറികൂടി പണിയിച്ചോട്ടെ
ആയിരംതാമരത്തളിരുകൾ വിടർത്തി
അരയന്നങ്ങളെ വളർത്തി
വസന്തവും ശിശിരവും
കുളിക്കാനിറങ്ങുന്ന വനസരോവമേ
നിന്റെ നീലവാർമുടിചുരുളിന്റെ അറ്റത്ത്
ഞാനെന്റെ പൂകൂടി ചൂടിച്ചോട്ടേ
Labels:
1973,
M S Viswanadhan,
Malayalam Song Lyrics,
P Jayachandran,
Vayalar
Friday, September 07, 2007
ചെമ്പരത്തി [1]
ചിത്രം: ചെമ്പരത്തി
സംവിധാനം: പി.എൻ മേനോൻ
വർഷം: 1972
രചന: വയലാർ
സംഗീതം: ജി.ദേവരാജൻ
പാടിയത്: യേശുദാസ്
ചക്രവര്‍ത്തിനി നിനക്കു ഞാനെന്റെ
ശില്‍പഗോപുരം തുറന്നു
പുഷ്പപാദുകം പുറത്തു വെയ്ക്കു നീ
നഗ്നപാദയായ് അകത്തു വരൂ
സാലഭഞ്ജികകള്‍ കൈകളില്‍ കുസുമ
താലമേന്തി വരവേല്‍ക്കും
പഞ്ചലോഹമണിമന്ദിരങ്ങളില്‍
മണ്‍വിളക്കുകള്‍ പൂക്കും
ദേവസുന്ദരികള്‍ കണ്‍കളില്‍ പ്രണയദാഹമോടെ നടമാടും
ചൈത്രപത്മദല മണ്ഡപങ്ങളില്‍ രുദ്രവീണകള്‍ പാടും
താനേ പാടും...
ശാരദേന്ദുകല ചുറ്റിലും കനക പാരിജാതമലര്‍ത്തൂകും
ശില്‍പകന്യകകള്‍ നിന്റെ വീഥികളില്‍ രത്ന കംബളംനീര്‍ത്തും
കാമമോഹിനികള്‍ നിന്നെയെന്‍ ഹൃദയ
കാവ്യലോക സഖിയാക്കും
മച്ചകങ്ങളിലെ മഞ്ജുശയ്യയില്‍
ലജ്ജകൊണ്ടു ഞാന്‍ മൂടും- നിന്നെ മൂടും
Labels:
1972,
G Devarajan,
K J Yesudas,
Malayalam Song Lyrics,
P N Menon,
Vayalar
Subscribe to:
Posts (Atom)
Labels
1964
(2)
1965
(3)
1967
(1)
1968
(1)
1969
(1)
1970
(2)
1971
(1)
1972
(1)
1973
(1)
1975
(1)
1976
(3)
1984
(1)
1985
(1)
1986
(2)
1987
(4)
1988
(3)
1989
(6)
1990
(4)
1991
(4)
1992
(5)
1993
(8)
1994
(5)
1995
(6)
1996
(4)
1997
(7)
1998
(11)
1999
(5)
2000
(5)
2001
(5)
2002
(1)
2003
(6)
2004
(7)
2005
(9)
2006
(7)
2007
(10)
2008
(21)
2009
(6)
2010
(1)
A Anantha Padmanabhan [Anand]
(1)
A K Lohithadas
(1)
A T Abu
(1)
A T Ummer
(1)
A Vincent
(2)
Afzal
(3)
Alex Paul
(6)
Alphonse Joseph
(1)
Amal
(1)
Anand
(1)
Anil Babu
(1)
Anil Panachooran
(5)
Anitha
(2)
Aparna Rajeev
(1)
Asha Menon
(1)
Asha Ramesh
(1)
Beeyar Prasad
(1)
Berny Ignatius
(4)
Bharathan
(1)
Bhavana Radhakrishnan
(1)
Bichu Thirumala
(6)
Bijipal
(1)
Biju Narayanan
(6)
Bipin Prabhakar
(1)
Blessy
(1)
Bombay Ravi
(2)
C O Anto
(1)
Chandrashekhar
(1)
Chinmayee
(1)
Cicily
(3)
Deepak Dev
(4)
Deepu
(1)
Dennis Joseph
(2)
Devanand
(1)
Dr.P Ramesh
(1)
East Coast Vijayan
(2)
Fazil
(3)
Franko
(4)
G Devarajan
(9)
G Venugopal
(8)
Gayathri
(1)
Gireesh Puthencheri
(35)
Goerge Peter
(1)
Gomathy
(1)
Gopisunder
(1)
Hari Haran
(4)
Haridas Keshavan
(1)
Hariharan
(1)
Harini
(1)
I S Kundoor
(1)
Ilayaraja
(7)
Jassie Gift
(4)
Jayaraj
(2)
Job
(1)
Jofy Tharakan
(1)
Johnson
(16)
Joshy
(3)
Jyotsna
(5)
K G George
(1)
K J Yesudas
(96)
K P Brahmanandan
(1)
K S Chithra
(59)
K S Sethumadhavan
(2)
Kaithapram
(42)
Kaithapram Viswanath
(1)
Kalyani Menon
(1)
Kamal
(9)
Kanesh Punoor
(1)
Karthik
(3)
Kavalam Sreekumar
(1)
Kochin Haneefa
(1)
Konniyoor Bhas
(1)
Krishnachandran
(1)
Lal Jose
(6)
Latha Krishnan
(1)
Lathika
(1)
Liji Francis
(1)
M A Nishad
(1)
M B Sreenivasan
(1)
M D Ashok
(1)
M G Radhakrishnan
(8)
M G Sreekumar
(31)
M Jayachandran
(18)
M K Arjunan
(1)
M Krishnan Nair
(2)
M Kunchako
(1)
M Madhusoodhanan Nair
(1)
M Padmakumar
(1)
M S Baburaj
(2)
M S Viswanadhan
(1)
Madhu Balakrishnan
(7)
Malavika
(1)
Malayalam Album Song Lyrics
(5)
Malayalam Song Lyrics
(167)
Manjari
(2)
Manju
(1)
Mano
(1)
Mejo Joseph
(1)
Minmini
(2)
Mithin Ramakrishnan
(1)
Mohan Lal
(2)
Mohan Sithara
(9)
Mrudula
(1)
Naadhirsha
(1)
Nadesh Shankar
(1)
Nemam Pushparaj
(1)
Nepolean
(1)
Nishad
(1)
Noushad
(1)
O N V Kuruppu
(13)
Ouseppachan
(14)
P B Sreenivas
(1)
P Bhaskaran
(5)
P G Vishwambaran
(1)
P Jayachandran
(9)
P Leela
(2)
P N Menon
(2)
P Susheela
(1)
Padmakumar
(1)
Perumbavoor G Raveendranath
(2)
Pooja Rajesh
(1)
Poovachal Khader
(1)
Prabha Varma
(1)
Pradeep Babu
(2)
Prakash
(1)
Prameela
(1)
Priyadarshan
(7)
R Sarath
(1)
R Somashekharan
(1)
Radhika Thilak
(2)
Rafeeque Ahmad
(3)
Rafi Mecartin
(2)
Raghunath Seth
(1)
Rahul Raj
(2)
Rajalakshmi
(1)
Rajasenan
(2)
Rajeev Aanchal
(1)
Rajeev Alunkal
(1)
Ramesh Babu
(2)
Ranjith
(2)
Raveendran
(4)
Reju Joseph
(2)
Rimi Tomy
(4)
Roopa
(1)
Roshan Andrews
(1)
S Balakrishnan
(2)
S P Balasubramaniam
(1)
S P Venkitesh
(6)
S Rameshan Nair
(5)
Saajan Palluruthi
(1)
Sachidanandhan Puzhangara
(2)
Sangeeth Sivan
(1)
Santhosh Kesav
(2)
Santhosh Varma
(1)
Sarath
(4)
Sasi Shankar
(1)
Sathyan Anthikkad
(15)
Shabnam
(2)
Shafi
(2)
Shankar Mahadevan
(4)
Shibu Chakravarthy
(3)
Shreya Ghosal
(1)
Shwetha
(10)
Shyaam
(3)
Shyam Dharman
(2)
Sibi Malayil
(9)
Siddique
(1)
Sindhu Premkumar
(1)
Sohan Lal
(1)
Soniya
(1)
Sowmya
(1)
Sreekumaran Thambi
(5)
Sreemoola Nagaram Vijayan
(1)
Sreenivas
(1)
Sreevalsan J Menon
(1)
Sriprakash
(1)
Sruthi Raj
(1)
Sudeep Kumar
(6)
Sudha Ranjith
(1)
Sujatha
(26)
Sundara Rajan
(1)
Sunitha Sarathy
(1)
Suresh Peters
(1)
Swarnalatha
(1)
Teenu Tellence
(1)
Thirunelloor Karunakaran
(1)
Thulasidas
(1)
Tinu Antony
(1)
Unni Menon
(6)
V Dakshinamoorthy
(3)
V G Muralikrishnan
(1)
V M Vinu
(2)
Vayalar
(9)
Vayalar Sarathchandra Varma
(12)
Venu
(1)
Vidhu Prathap
(2)
Vidyadharan
(2)
Vidyasagar
(17)
Vijay Yesudas
(8)
Vineeth Sreenivasan
(16)
Vipin Xavier
(1)
Yusuf Ali Kecheri
(8)