Showing posts with label Sudeep Kumar. Show all posts
Showing posts with label Sudeep Kumar. Show all posts

Tuesday, August 10, 2010

ശിക്കാർ [2]


ചിത്രം: ശിക്കാർ
സംവിധാനം: എം.പദ്മകുമാർ
വർഷം: 2010
രചന: ഗിരീഷ്‌ പുത്തെഞ്ചേരി
സംഗീതം: എം.ജയചന്ദ്രൻ
പാടിയത്‌: ലതാ കൃഷ്ണൻ, കെ.ജെ യേശുദാസ്


പിന്നെ എന്നോടൊന്നും പറയാതെ പകൽ‌പക്ഷി സ്വയം പറന്നെങ്ങോ പോയ്
കടലാഴങ്ങളിൽ ഒരു തൂവലുമായ് അകലെ നിൽ‌പ്പൂ ജലമൌനം പിന്നെ
പിന്നെ എന്നോടൊന്നും പറയാതെ പകൽ‌പക്ഷി സ്വയം പറന്നെങ്ങോ പോയ്

തിരിതാഴും സന്ധ്യാസൂര്യൻ നിഴൽ മഞ്ഞിൽ നീങ്ങും പോലെ
ഒരു പാവം പൂമൊട്ടായ് നീ ചേർന്നുറങ്ങൂ
കരയാതെൻ കണ്ണീർ മുത്തേ കൺ‌നിറയേ കണ്ടോട്ടേ നിൻ
കവിളത്തെ അമ്മചിമിഴിൽ പാൽമധുരം
നാത്തുമ്പിൽ നാദം പോലെ നാക്കിലമേൽ അന്നം പോലെ
നിനക്കെന്നുമെൻ പുണ്യം വിളമ്പി വെയ്ക്കാം
നിന്നേ നിലാവ് കൊണ്ട് നീരാട്ടാം പിന്നെ
പിന്നെ എന്നോടൊന്നും പറയാതെ പകൽ‌പക്ഷി സ്വയം പറന്നെങ്ങോ പോയ്

മുടിമാടിക്കെട്ടാൻ പോലും അറിയാത്ത കാലം നിന്നെ
ഒരു കോടി സ്നേഹത്താൽ ഞാൻ ഉമ്മവെച്ചു
വെയിലാൽ നീ വാടും നേരം തണലായ് ഞാൻ നിന്നു ചാരെ
എരിവേനൽ കാറ്റിൽ നിന്നും കാത്തുവെച്ചു
മൊഴിയറിയാ മക്കൾ വെറുതേ വളരേണ്ടെന്നാദ്യം തോന്നി
വളർന്നാലുമെന്നും നീയെൻ കുരുന്നു തന്നെ
നിന്നെ കിനാവു കൊണ്ട് താരാട്ടാം

പിന്നെ എന്നോടൊന്നും പറയാതെ പകൽ‌പക്ഷി സ്വയം പറന്നെങ്ങോ പോയ്
കടലാഴങ്ങളിൽ ഒരു തൂവലുമായ് അകലെ നിൽ‌പ്പൂ ജലമൌനം പിന്നെ
പിന്നെ എന്നോടൊന്നും പറയാതെ പകൽ‌പക്ഷി സ്വയം പറന്നെങ്ങോ പോയ്
പകൽ‌പക്ഷി സ്വയം പറന്നെങ്ങോ പോയ്
പകൽ‌പക്ഷി സ്വയം പറന്നെങ്ങോ പോയ്


ചിത്രം: ശിക്കാർ
സംവിധാനം: എം.പദ്മകുമാർ
വർഷം: 2010
രചന: ഗിരീഷ്‌ പുത്തെഞ്ചേരി
സംഗീതം: എം.ജയചന്ദ്രൻ
പാടിയത്‌: കെ.എസ് ചിത്ര, സുദീപ് കുമാർ


എന്തെടീ എന്തെടീ പനങ്കിളിയേ നിന്റെ ചുണ്ടത്തേ ചൊങ്കപ്പൂ ചോന്നതെന്തേ
കണ്ണാടിയിൽ നിന്റെ കൺ‌പീലിയിൽ കള്ളകരിമഷിയെഴുതിയതാരാണ്
അന്തിക്കീ ചെന്തെങ്ങിൽ പറന്നിറങ്ങും മേലെമാനത്തെ കുന്നത്തേ പൊന്നമ്പിളി
അരിമുല്ലമേൽ കാറ്റു കളിയാടും പോൽ എന്റെ ചിരിച്ചെപ്പു കിലുക്കണതാരണ്

പൂമാലക്കാവിൽ പൂരക്കാലം ചിങ്ങ പൂത്തുമ്പിപ്പെണ്ണിൻ കല്യാണം
ചിങ്കാര ചാന്തും മിന്നും പൊന്നും പുള്ളിപ്പാവാടയും പട്ടും വാങ്ങേണം
കന്നിക്കദളിപ്പൊൻ കുടപ്പന്റെ കളിവള്ളം മെല്ലെ തുഴഞ്ഞിതിലെ
നീ പെണ്ണേ പോരുകില്ലേ ഹും ഹൂം

മഞ്ചാടിക്കൊമ്പിൽ ഊഞ്ഞാലാടാം സ്വർണ്ണമാനോടും മേഘങ്ങൾ നുള്ളി പോരാം
വെള്ളോട്ടു മഞ്ഞിൽ മേയാൻ പോകാം വെള്ളി വെള്ളാരം കല്ലിന്മേൽ കൂടും കൂട്ടാം
തുള്ളിത്തുളുമ്പുന്ന കുളിരിളം കരിക്കിന്റെ തുള്ളിയ്ക്കുള്ളിൽ ഒളിച്ചു നീ എന്നെ നോക്കിയില്ലേ

എന്തെടീ എന്തെടീ പനങ്കിളിയേ നിന്റെ ചുണ്ടത്തേ ചൊങ്കപ്പൂ ചോന്നതെന്തേ
കണ്ണാടിയിൽ നിന്റെ കൺ‌പീലിയിൽ കള്ളകരിമഷിയെഴുതിയതാരാണ്
അന്തിക്കീ ചെന്തെങ്ങിൽ പറന്നിറങ്ങും മേലെമാനത്തെ കുന്നത്തേ പൊന്നമ്പിളി
അരിമുല്ലമേൽ കാറ്റു കളിയാടും പോൽ എന്റെ ചിരിച്ചെപ്പു കിലുക്കണതാരണ്
അഹാ ആഹാ അഹാ ആഹാ അഹാ‍.

Tuesday, January 13, 2009

ബനാറസ്‌ [4]


ചിത്രം: ബനാറസ്‌
സംവിധാനം: നേമം പുഷ്പരാജ്‌
വർഷം: 2009
രചന: ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം: എം.ജയചന്ദ്രൻ
പാടിയത്‌: ശ്രേയ ഗോസൽ

പ്രിയനൊരാൾ ഇന്നു വന്നുവോ
എന്റെ ജാലകത്തിലെ
രാത്രി മൈന കാതിൽ മൂളിയോ
ചാന്തു തൊട്ടില്ലേ
നീ ചന്ദനം തൊട്ടില്ലേ
കാറ്റുചിന്നിയ ചാറ്റൽമഴ
ചിലങ്ക കെട്ടില്ലേ

ശാരദേന്ദു ദൂരെ ദീപാങ്കുരമായ്‌
ആതിരയ്‌ക്കു നീ
വിളക്കുള്ളിൽ വെയ്‌ക്കവേ
ഘനശ്യാമയെപ്പോലെ
ഖയാൽ പാടിയുറക്കാം
അതു മദനമധുര
ഹൃദയമുരളിയേറ്റു പാടുമോ

സ്നേഹസാന്ധ്യരാഗം കവിൾകുമ്പിലെ
തേൻ തിരഞ്ഞിതാ വരുമാദ്യരാത്രിയിൽ
ഹിമശയ്യയിലെന്തേ
ഇതൾപെയ്തു വസന്തം
ഒരു പ്രണയശിശിരമുരുകി
മനസ്സിലൊഴുകുമാദ്യമായ്‌


ചിത്രം: ബനാറസ്‌
സംവിധാനം: നേമം പുഷ്പരാജ്‌
വർഷം: 2009
രചന: ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം: എം.ജയചന്ദ്രൻ
പാടിയത്‌: കെ.ജെ യേശുദാസ്‌ [സുജാത]

ശിവഗംഗേ ശിലാഗംഗേ
ശ്യാമസാന്ധ്യഗംഗേ
ത്രികാല മോക്ഷഗംഗേ

പറന്നുതളർന്നൊരു പ്രാവിന്റെ തൂവൽ
പ്രാണസങ്കടമായ്‌ ഞാൻ നൽകാം
ആത്മദലാഞ്ജലി സ്വീകരിക്കൂ
ഈ ശ്രാവണമേഘപരാഗം
എന്റെ ആരതിദീപമരാളം

വരുമൊരു ജന്മമാം ഇരുൾമഴക്കൂട്ടിൽ
ധ്യാനവിലോലനായ്‌ ഞാൻ നിൽക്കാം
ഈറനണിഞ്ഞൊരു കണ്ണുകളാൽ
ഈ ആർദ്രമാം ശ്രീബലി നൽകാം
നിന്റെ പ്രണയത്തിൻ പ്രാർത്ഥനയാകാം


ചിത്രം: ബനാറസ്‌
സംവിധാനം: നേമം പുഷ്പരാജ്‌
വർഷം: 2009
രചന: ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം: എം.ജയചന്ദ്രൻ
പാടിയത്‌: ശ്രേയ ഗോസൽ, സുദീപ്‌ കുമാർ

മധുരം ഗായതി മീരാ
ഓംഹരി ജപലയമീ മീരാ എൻ
പാർവണ വിധുമുഖി മീരാ
പ്രണയാഞ്ജലി പ്രണവാഞ്ജലി
ഹൃദയാംഗുലീ ദലമുഴിഞ്ഞു മധുരമൊരു
മന്ത്രസന്ധ്യയായ്‌ നീ

ലളിതലവംഗം ലസിതമൃദംഗം
യമുനാതുംഗതരംഗം
അനുപമരംഗം ആയുർകുലാംഗം
അഭിസരണോത്സവസംഗം

ചിരവിരഹിണിയിവളൊരു പൗർണ്ണമി
മുകിലല ഞൊറിയുടെ നിറവർണ്ണനേ
വരവേൽക്കുവാൻ തിരിയായിതാ
എരിയുന്നു ദൂരെ ദൂരെ
ദൂരെയൊരു കനലായ്‌

അതിശയഭൃംഗം അമൃതപതംഗം
അധരസുധാരസശൃംഗം
ഭാവുകമേകും ഭൈരവിരാഗം

കദനകുതൂഹലഭാവം
കുയിൽ മൊഴികളിലിവളുടെ പ്രാർത്ഥന
അലകടലിവളുടെ മിഴിനീർക്കണം
ഇളമഞ്ഞിലെ കളഹംസമായ്‌
പിടയുന്നു ദൂരെ ദൂരെ
ദൂരെയിരുചിറകായ്‌


ചിത്രം: ബനാറസ്‌
സംവിധാനം: നേമം പുഷ്പരാജ്‌
വർഷം: 2009
രചന: ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം: എം.ജയചന്ദ്രൻ
പാടിയത്‌: ശ്വേത, വിജയ്‌ യേശുദാസ്‌

കൂവരം കിളിപൈതലേ
കുണുക്കു ചെമ്പകതേൻ തരാം
കുന്നോളം കുമ്പാളേൽ മഞ്ഞളരച്ചുതരാം
ആമ്പലക്കുളിരമ്പിളി
കുടനിവർത്തണതാരെടീ
മുത്താരം കുന്നുമേൽ മാമഴമുത്തണെടീ
കുപ്പിവളയ്‌ക്കൊരു കൂട്ടുമായ്‌
കുട്ടിമണിക്കുയിൽ കൂകി വാ
പൊന്നാരേ മിന്നാരേ മിടുക്കിക്കുഞ്ഞാവേ

പൊന്നാര്യൻ കൊയ്യുമ്പം തുമ്പിക്ക്‌ ചോറൂണ്‌
കട്ടുറുമ്പമ്മേ കുട്ടികുറുമ്പിൻ കാതുകുത്താണിന്ന്
വെള്ളാരം കല്ലിന്മേൽ വെള്ളിനിലാവില്ലേ
തുള്ളിത്തുളുമ്പും പൂമണിപ്പെണ്ണിൻ
പാദസരം തീർക്കാൻ
മടിച്ചിത്തത്തേ മുറുക്കാൻ തെറുത്തുതരാം വരമ്പിൽ
കല്യാണം കൂടാനായ്‌ നെല്ലോലപ്പന്തലിടാം

ചേലോലും ചുണ്ടത്തെ ചിങ്ങനിലാവുണ്ണാൻ
ചില്ലുകൊക്കോടെ ചുറ്റിപ്പറക്കും
ചിന്നച്ചകോരം ഞാൻ
മാമ്പൂവിൻ മൊട്ടോലും മാറത്തെ മാമുണ്ണാൻ
മഞ്ചാടിമൈനേ മറ്റാരും
കാണാതെന്നു വിരുന്നുവരും
കുറുഞ്ഞിപ്രാവേ കുറുകാൻ
പയർവറുക്കാം കുളിരിൻ
കൂടാരം തേടാനായ്‌
അന്തിക്ക്‌ ചേക്കേറാം

Thursday, November 06, 2008

ഊമപ്പെണ്ണിനു ഉരിയാടപ്പയ്യൻ


ചിത്രം: ഊമപ്പെണ്ണിനു ഉരിയാടപ്പയ്യൻ
വർഷം: 2002
രചന: യൂസഫ്‌ അലി കേച്ചേരി
സംഗീതം: മോഹൻ സിത്താര
പാടിയത്‌: സുദീപ്‌ കുമാർ

അധരം സഖി മധുരം നീയേകിടാമോ
മിഴിയാം കടൽതിരയിൽ ഞാൻ നീന്തിവന്നു
ഹൃദയം നിൻ മണിമാറിൽ
ഒരു ഹാരം പോൽ ചൂടാം
വരു നീ രാഗ ലോലേ ഓ ഓ ഓഹ്‌

ഒരു പ്രേമം ജനിച്ചീടുവാൻ
ചില നിമിഷങ്ങൾ മാത്രം
ഒരു ജന്മം അതോർത്തെന്നും
സഖി നിറയുന്നു നേത്രം
മണ്ണിതിലില്ലൊരു പ്രേമവും
കണ്ണീരണിയാതേ
ചുടുകണ്ണീരണിയാതേ

അനുരാഗം മാനസങ്ങളിൽ
അറിയാതെ മുളയ്ക്കാം
മധുരിയ്ക്കും വിഷാദത്തിൻ
മധു കരളിൽ നിറയ്ക്കാം
സ്വയംവരമായതു മാറിടാം
സ്വപ്നംപോൽ പൊഴിയാം
ഒരു സ്വപ്നംപോൽ പൊഴിയാം


ചിത്രം: ഊമപ്പെണ്ണിനു ഉരിയാടപ്പയ്യൻ
വർഷം: 2002
രചന: യൂസഫ്‌ അലി കേച്ചേരി
സംഗീതം: മോഹൻ സിത്താര
പാടിയത്‌: സുജാത, കെ.ജെ യേശുദാസ്‌

എനിക്കും ഒരുനാവുണ്ടെങ്കിൽ എന്തു ഞാൻവിളിക്കും
നിന്നെ എന്തു ഞാൻ വിളിക്കും
പ്രിയനെന്നോ പ്രിയതമനെന്നോ പ്രാണേശ്വരനെന്നോ
എനിക്കും ഒരുനാവുണ്ടെങ്കിൽ എന്തു ഞാൻവിളിക്കും
നിന്നെ എന്തു ഞാൻ വിളിക്കും
കണ്ണെന്നോ കരളെന്നോ കലമാൻമിഴിയെന്നോ

നമുക്കുമൊരു പൊൻകുഞ്ഞുണ്ടായാൽ
നാമെന്തവനെ വിളിക്കും ഓ
നാമെന്തവനെ വിളിക്കും
പൊന്നെന്നോ പൊരുളെന്നോ തങ്കകുടമെന്നോ
പറയൂ പ്രിയതമാ പ്രിയതമാ പ്രിയതമാ

നെഞ്ചിലെ മൗനം വാചാലമാക്കി
കുഞ്ഞിനു താരാട്ടുപാടും നാം
കുഞ്ഞിനു താരാട്ടുപാടും
ഊമക്കുയിലിൻ ചിന്തും കേട്ട്‌ ഉണ്ണീ നീയുറങ്ങ്‌
മനസ്സിലെ മുരളിയായ്‌ പാടു നീ മൗനമേ മൗനമേ

Saturday, November 01, 2008

അന്തിപ്പൊൻവെട്ടം


ചിത്രം: അന്തിപ്പൊൻവെട്ടം
വർഷം: 2008
പാടിയത്‌: ജാസീ ഗിഫ്റ്റ്‌, സുദീപ്‌ കുമാർ
സംഗീതം: എം.ജയചന്ദ്രൻ
രചന: ഡോ. പി.രമേഷ്‌

വഴിയോരത്തൊരു ചെറുചിരി
നറുപൂച്ചിരിതൻ പൂത്തിരി
തെളിവെയിൽ മുത്തുന്നിലകളിൽ
കളിയാടുന്നൊരു കളിചിരി

ആരുമറിയാതേ കാട്ടിലെങ്ങോ
പേരറിയാ പൂവിരിയും
പൂമണംപൂശിയ പുല്ലാങ്കുഴലിൽ
ഈണംമൂളും കുളിർകാറ്റിൽ
പാറും ഞാനൊരു ശലഭമായ്‌

താളമറിയാതേ കരളിലൂറും
രാഗമേതോ ആരറിവൂ
കണ്ണിനൊരുത്സവ മേളയൊരുക്കും
പൊന്നിൻ കനവുകളുണരും
പാടും ഞാനൊരു പൂങ്കുയിലായ്‌

Wednesday, October 08, 2008

നോട്ട്‌ബുക്ക്‌


ചിത്രം: നോട്ട്‌ബുക്ക്‌
വർഷം: 2006
പാടിയത്‌: ജ്യോത്സ്ന, വിനീത്‌ ശ്രീനിവാസൻ
സംഗീതം: മെജോ ജോസഫ്‌
രചന: വയലാർ ശരത്ചന്ദ്ര വർമ്മ

ധും തണക്ക മനം തുടിക്കും
ഉള്ളിലെന്തോ തുളുമ്പിടും
പിന്നെയെല്ലാം മറന്നിരിക്കും
കള്ളനെങ്ങോ മറഞ്ഞിടും

ഹൃദയവും ഹൃദയവും
പുണരുമീ നിമിഷമായ്‌
പതിവായാരോ മൂളുന്നില്ലേ ചെവിയിലായ്‌
മതിയില്ലെന്നായ്‌ ചൊല്ലുന്നില്ലേ മനസ്സിലായ്‌
തളിരുകൾ തരളമായ്‌
പ്രണയമോ കളഭമായ്‌
ഒളിക്കുന്നുവെന്നാൽപ്പോലും
കുതിക്കുന്നു വീണ്ടും വീണ്ടും
കടക്കണ്ണിലാരോ സൂര്യനായ്‌
സുന്ദരന്റെ വരവോർത്തിരിക്കുമൊരു സുന്ദരിപ്പെണ്ണു നീ
കാമുകന്റെ വിളികാത്തിരിക്കുമൊരു കാമുകിപ്പെണ്ണു നീ

ഇളമഞ്ഞിലീറനാം ആലിന്റെ ചില്ലയിൽ
കിളികളൊരുപോലെ പാടി
സുന്ദരന്റെ വരവോർത്തിരിക്കുമൊരു സുന്ദരിപ്പെണ്ണു നീ
കാമുകന്റെ വിളികാത്തിരിക്കുമൊരു കാമുകിപ്പെണ്ണു നീ
അരികിലായ്‌ വന്നു ചേരാൻ കൊതിയും
അരികിലാകുന്ന നേരം ഭയവും
എന്നാലും തോരാതെ എപ്പോഴും നെഞ്ചാകെ
നീയെന്റെതാകാനല്ലേ താളം തുള്ളുന്നു

കളിയൂഞ്ഞാലാടിയൊ കാറ്റിന്റെ കൈകളിൽ
അവനുമായ്‌ നിന്റെ നാണം
സുന്ദരന്റെ വരവോർത്തിരിക്കുമൊരു സുന്ദരിപ്പെണ്ണു നീ
കാമുകന്റെ വിളികാത്തിരിക്കുമൊരു കാമുകിപ്പെണ്ണു നീ
ഇതളൊരുമ്മുന്നപോലെ കവിളിൽ
ചിരകൊരുമ്മുന്നപോലെ കനവിൽ
ആരാരും കാണാതെ ഒന്നൊന്നും മിണ്ടാതെ
നീ കൂടെ പോരാനായെൻ മൗനം വെമ്പുന്നു



ചിത്രം: നോട്ട്‌ബുക്ക്‌
വർഷം: 2006
പാടിയത്‌: മഞ്ചരി, സുദീപ്‌ കുമാർ
സംഗീതം: മെജോ ജോസഫ്
രചന: വയലാർ ശരത്ചന്ദ്ര വർമ്മ

ഇനിയും മൗനമോ
പറയൂ മെല്ലേ സഖി
വെറുതേ എന്തിനായി
അകലും നീയെൻ സഖി
മനസ്സിന്റെ തീരമെല്ലാം
മഴകൊള്ളുമീ നാളിലായ്‌
മലരിന്റെ കുമ്പിളെല്ലാം
നിറയുന്നൊരീ നാളിലായ്‌

പോയൊരാ നാളുകൾ
പുഞ്ചിരി ചെണ്ടുകൾ
എന്നിലും വിണ്ണിലും
നിന്നിലെ കണ്ണുകൾ
എൻ സമ്മാനങ്ങളെല്ലാം
കൈ നീട്ടി വാങ്ങുന്ന കാലം
നിൻ കൈ നീട്ടങ്ങളെല്ലാം
കണിയാകുവാനെന്തുവേണം

ഉള്ളിലെ താളിലായ്‌
നിൻ മയിൽപ്പീലികൾ
പീലിതൻ തുമ്പിലായ്‌
മഞ്ഞിളം തുള്ളികൾ
നിൻ സല്ലാപങ്ങളെല്ലാം
സംഗീതമാകുന്ന കാലം
ആ സന്തോഷങ്ങളെല്ലാം
വരവേൽക്കുവാനെന്തുവേണം


Monday, September 22, 2008

മാടമ്പി


ചിത്രം: മാടമ്പി
വർഷം: 2008
രചന: ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം: എം.ജയചന്ദ്രൻ
പാടിയത്‌: കെ.ജെ യേശുദാസ്‌ [ശ്വേത]

അമ്മമഴക്കാറിനു കൺനിറഞ്ഞു
ആ കണ്ണീരിൽ ഞാൻ നനഞ്ഞു
കന്നിവെയിൽ പാടത്തു കനലെരിഞ്ഞു
ആ മൺക്കൂടിൽ ഞാൻ പിടഞ്ഞു
മണൽമായ്കുമീ കാൽപ്പാടുകൾ
തേടി നടന്നൊരു ജപസന്ധ്യേ

പാർവ്വണങ്ങൾ പടിവാതിൽ ചാരുമൊരു
മനസ്സിൻ നടവഴിയിൽ
രാത്രി നേരമൊരു യാത്രപോയ
നിഴലെവിടേ വിളികേൾക്കാൻ അമ്മേ
സ്വയമെരിയാനൊരു മന്ത്രദീക്ഷ തരുമോ

നീ പകർന്ന നറു പാൽ തുളുമ്പുമൊരു
മൊഴിതൻ ചെറുചിമിഴിൽ
പാതിപാടുമൊരു പാട്ടുപോലെ
അതിലലിയാൻ കൊതിയല്ലേ അമ്മേ
ഇനിയുണരാനൊരു സ്നേഹഗാഥ തരുമോ


ചിത്രം: മാടമ്പി
വർഷം: 2008
രചന: ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം: എം.ജയചന്ദ്രൻ
പാടിയത്‌: രൂപ, സുദീപ്‌ കുമാർ

എന്റെ ശാരികേ
പറയാതെ പോകയോ
നിലാവിലെ നിഴൽ മേടയിൽ
പാതിമാഞ്ഞ പാട്ടു ഞാൻ
പെയ്തൊഴിഞ്ഞുവോ കുളിരുന്നൊർമ്മകൾ
കിനാവിലെ കിളിവാതിലിൽ
കാത്തിരുന്ന സന്ധ്യ ഞാൻ
എന്റെ ശാരികേ

എന്നാലുമെൻ കുഞ്ഞുപ്പൊന്നൂഞ്ഞലിൽ
നീ മിന്നാരമാടുന്നതോർമ്മവരും
പിന്നേയുമെൻ പട്ടുതൂവാലമേൽ
നീ മുത്താരമേകുന്നതോർമ്മവരും
അകലെ നിൽപ്പൂ അകലെ നിൽപ്പൂ ഞാൻ
തനിയെ നിൽപ്പൂ
പേരറിയാത്തൊരു രാക്കിളിയായ്‌
രാക്കിളിയായ്‌

കൺപ്പീലിയിൽ കണ്ടവെൺ സൂര്യനെ
നീ കണ്ണാടിയാക്കുന്നതോർമ്മവരും
സിന്ദൂരമായ്‌ നിന്റെ വെൺനെറ്റിമേൽ
ഈ ചന്ദ്രോദയം കണ്ടതോർമ്മവരും
അരികെ നിൽപ്പൂ അരികെ നിൽപ്പൂ ഞാൻ
അലിഞ്ഞു നിൽപ്പൂ
ആവണിക്കാവിലെ പൗർണ്ണമിയായ്‌
പൗർണ്ണമിയായ്‌


ചിത്രം: മാടമ്പി
വർഷം: 2008
രചന: അനിൽ പനച്ചൂരാൻ
സംഗീതം: എം.ജയചന്ദ്രൻ
പാടിയത്‌: മോഹൻലാൽ

ജീവിതം ഒരു തീവ്രവ്രതമാക്കിയോൻ
ഉഗ്രശപഥത്തിൽ ആത്മാവൊരുലയാക്കിയോൻ
സഹജനു വേണ്ടി ത്യജിച്ചു രാജ്യം
പിന്നെ അവനായ്‌ ഉടവാളുമേന്തിനിന്നോൻ

ഗാംഗേയനാം ഭീഷ്മർ ഇവനല്ലയൊ
ദേവവ്രതനാം പിതാമഹൻ ഇവനല്ലയൊ
ശൂരത്വമോടെ പോയികൊണ്ടുപോന്നു
തേരിലേറ്റി സ്വയംവര കന്യമാരെ
തൻ ബലംകൊണ്ടു താൻ നേടുന്നതൊക്കെയും
അനുജർക്കു വേണ്ടി പരിത്യജിച്ചു

നിയതി വന്യതയാർന്നു പടനയിച്ചു
നന്മതൻ ലോകക്രമം ക്ഷയിച്ചു
തൻ വിധിയോർത്തവൻ
സംക്രാമഭൂമിയിൽ
ശരശയ്യപ്പൂകി പുഞ്ചിരിച്ചു..


ചിത്രം: മാടമ്പി
വർഷം: 2008
രചന: ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം: എം.ജയചന്ദ്രൻ
പാടിയത്‌: ശങ്കർ മഹാദേവൻ

ആനന്ദം ആനന്ദം ആനന്ദമേ
ആനന്ദം ആനന്ദം ആനന്ദമേ
ബ്രഹ്‌മാനന്ദ നിത്യാനന്ദ സദാനന്ദ
പരമാനന്ദ ആനന്ദ ആനന്ദമേ

യയ്യായ യയ്യായ യയ്യായ യയ്യാ യയ്യാ
യയ്യായ യയ്യായ യയ്യായ യയ്യാ യയ്യാ

കല്യാണക്കച്ചേരി പാടാമെടീ
കച്ചേരിക്കാരാനും പോരുന്നോടീ
പോരുമ്പൊ പൂക്കൊമ്പത്താടുന്നൊടീ
അമ്പാട്ടെ തമ്പ്രാട്ടി കുഞ്ഞാങ്കിളി
വെയിലേ വെയിലേ
വെറുതേ തരുമോ
നിറനാഴിയിൽ നിറകേ പൊന്ന്
ഓ ഓാ..

തട്ടും തട്ടാരേ ഓ താലിക്കെന്തുവില
പട്ടോലപ്പൂപ്പന്തൽ കെട്ടാമെട്ടുനില
കാണാകൈതോലെ ഓ പൂവിനെന്തുവില
കാർക്കൂന്തൽ മൂടുമ്പൊ കണ്ണിൽ ചന്ദ്രകല
ഓ ചെറുക്കന്നു ചേലിൽ കുറിവരക്കാൻ
കുറുന്നിലച്ചീന്തിൽ ഹരിചന്തനം
പുഴയിൽ മഴനിറയും ധനുമകരം കുളിരെഴുതും
തിരനുരയിൽ തകിലടിയിൽ തിമ്രതോം

ഓലചങ്ങാലീ ഓ ചേലക്കെന്തുവില
ഓലോലക്കൈയ്യിന്മേൽ തട്ടി ഓട്ടുവള
പാടാംപാപ്പാത്തീ ഓ വേണം തൂശനിലാ
വാർത്തുമ്പ ചോറുണ്ണാൻ കണ്ണൻ വാഴയില
ഓ കണിത്തിങ്കൾ കാച്ചും മണിപപ്പടം
വിളമ്പും നിലാവാൽ പാൽപ്പായസം
ചിരിയിൽ ചെറുചിരിയിൽ
കുറുചിറകിൽ മനമുണരും
അലയൊലിയിൽ നിലവൊളിയിൽ തിമ്രതോം

Labels

1964 (2) 1965 (3) 1967 (1) 1968 (1) 1969 (1) 1970 (2) 1971 (1) 1972 (1) 1973 (1) 1975 (1) 1976 (3) 1984 (1) 1985 (1) 1986 (2) 1987 (4) 1988 (3) 1989 (6) 1990 (4) 1991 (4) 1992 (5) 1993 (8) 1994 (5) 1995 (6) 1996 (4) 1997 (7) 1998 (11) 1999 (5) 2000 (5) 2001 (5) 2002 (1) 2003 (6) 2004 (7) 2005 (9) 2006 (7) 2007 (10) 2008 (21) 2009 (6) 2010 (1) A Anantha Padmanabhan [Anand] (1) A K Lohithadas (1) A T Abu (1) A T Ummer (1) A Vincent (2) Afzal (3) Alex Paul (6) Alphonse Joseph (1) Amal (1) Anand (1) Anil Babu (1) Anil Panachooran (5) Anitha (2) Aparna Rajeev (1) Asha Menon (1) Asha Ramesh (1) Beeyar Prasad (1) Berny Ignatius (4) Bharathan (1) Bhavana Radhakrishnan (1) Bichu Thirumala (6) Bijipal (1) Biju Narayanan (6) Bipin Prabhakar (1) Blessy (1) Bombay Ravi (2) C O Anto (1) Chandrashekhar (1) Chinmayee (1) Cicily (3) Deepak Dev (4) Deepu (1) Dennis Joseph (2) Devanand (1) Dr.P Ramesh (1) East Coast Vijayan (2) Fazil (3) Franko (4) G Devarajan (9) G Venugopal (8) Gayathri (1) Gireesh Puthencheri (35) Goerge Peter (1) Gomathy (1) Gopisunder (1) Hari Haran (4) Haridas Keshavan (1) Hariharan (1) Harini (1) I S Kundoor (1) Ilayaraja (7) Jassie Gift (4) Jayaraj (2) Job (1) Jofy Tharakan (1) Johnson (16) Joshy (3) Jyotsna (5) K G George (1) K J Yesudas (96) K P Brahmanandan (1) K S Chithra (59) K S Sethumadhavan (2) Kaithapram (42) Kaithapram Viswanath (1) Kalyani Menon (1) Kamal (9) Kanesh Punoor (1) Karthik (3) Kavalam Sreekumar (1) Kochin Haneefa (1) Konniyoor Bhas (1) Krishnachandran (1) Lal Jose (6) Latha Krishnan (1) Lathika (1) Liji Francis (1) M A Nishad (1) M B Sreenivasan (1) M D Ashok (1) M G Radhakrishnan (8) M G Sreekumar (31) M Jayachandran (18) M K Arjunan (1) M Krishnan Nair (2) M Kunchako (1) M Madhusoodhanan Nair (1) M Padmakumar (1) M S Baburaj (2) M S Viswanadhan (1) Madhu Balakrishnan (7) Malavika (1) Malayalam Album Song Lyrics (5) Malayalam Song Lyrics (167) Manjari (2) Manju (1) Mano (1) Mejo Joseph (1) Minmini (2) Mithin Ramakrishnan (1) Mohan Lal (2) Mohan Sithara (9) Mrudula (1) Naadhirsha (1) Nadesh Shankar (1) Nemam Pushparaj (1) Nepolean (1) Nishad (1) Noushad (1) O N V Kuruppu (13) Ouseppachan (14) P B Sreenivas (1) P Bhaskaran (5) P G Vishwambaran (1) P Jayachandran (9) P Leela (2) P N Menon (2) P Susheela (1) Padmakumar (1) Perumbavoor G Raveendranath (2) Pooja Rajesh (1) Poovachal Khader (1) Prabha Varma (1) Pradeep Babu (2) Prakash (1) Prameela (1) Priyadarshan (7) R Sarath (1) R Somashekharan (1) Radhika Thilak (2) Rafeeque Ahmad (3) Rafi Mecartin (2) Raghunath Seth (1) Rahul Raj (2) Rajalakshmi (1) Rajasenan (2) Rajeev Aanchal (1) Rajeev Alunkal (1) Ramesh Babu (2) Ranjith (2) Raveendran (4) Reju Joseph (2) Rimi Tomy (4) Roopa (1) Roshan Andrews (1) S Balakrishnan (2) S P Balasubramaniam (1) S P Venkitesh (6) S Rameshan Nair (5) Saajan Palluruthi (1) Sachidanandhan Puzhangara (2) Sangeeth Sivan (1) Santhosh Kesav (2) Santhosh Varma (1) Sarath (4) Sasi Shankar (1) Sathyan Anthikkad (15) Shabnam (2) Shafi (2) Shankar Mahadevan (4) Shibu Chakravarthy (3) Shreya Ghosal (1) Shwetha (10) Shyaam (3) Shyam Dharman (2) Sibi Malayil (9) Siddique (1) Sindhu Premkumar (1) Sohan Lal (1) Soniya (1) Sowmya (1) Sreekumaran Thambi (5) Sreemoola Nagaram Vijayan (1) Sreenivas (1) Sreevalsan J Menon (1) Sriprakash (1) Sruthi Raj (1) Sudeep Kumar (6) Sudha Ranjith (1) Sujatha (26) Sundara Rajan (1) Sunitha Sarathy (1) Suresh Peters (1) Swarnalatha (1) Teenu Tellence (1) Thirunelloor Karunakaran (1) Thulasidas (1) Tinu Antony (1) Unni Menon (6) V Dakshinamoorthy (3) V G Muralikrishnan (1) V M Vinu (2) Vayalar (9) Vayalar Sarathchandra Varma (12) Venu (1) Vidhu Prathap (2) Vidyadharan (2) Vidyasagar (17) Vijay Yesudas (8) Vineeth Sreenivasan (16) Vipin Xavier (1) Yusuf Ali Kecheri (8)